ശമീർ ഹസൻ:
ബോധപൂർവ്വമല്ലാതെ വസ്തുക്കൾക്ക് സത്താപരമായ സ്വാശ്രയത്വം വഹാബികൾ കല്പിക്കുന്നു.തുടർന്ന് ആ സങ്കല്പം മനസ്സിൽ വെച്ച് കൊണ്ട് ഏതെങ്കിലുമൊരു വസ്തുവിനോ പ്രതിഭാസത്തിനോ സാമാന്യസാധ്യതകൾകതീതമായ വല്ലൊരു പങ്കുമുണ്ടാകുന്നത് അല്ലാഹുവിനൊപ്പം വേറെ ശക്തികളും മ...ൗലികകാരണങ്ങളുള്ളതായി വിശ്വസിക്കലാണെന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നു.ഏല്ലാകാര്യത്തിനും ദൈവേഛയെ ആശ്രയിക്കുന്നതും സ്വന്തമായി യാതൊന്നുമില്ലാത്തതുമായ ഒരസ്തിത്വത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രകൃത്യാതീതമായ സ്വാധീനവും പ്രകൃതിപരമായ സ്വാധീനം പോലെ തന്നെയാണെന്നും സ്വയം ആശ്രയിക്കുന്നതിനു മുൻപ് അത് ദൈവത്തെയാണ് അതിനും ആശ്രയിക്കുന്നതെന്നും അല്ലാഹുവിൽ നിന്നുള്ള നിർഗ്ഗമനം ഇതരവസ്തുക്കളിലേക്കെത്താനുള്ള മാർഗം മാത്രമേ അതാകുന്നുള്ളുവെന്നും അവർ ഗ്രഹിക്കാതെ പോയി.വെളിപാടിനും ജ്ഞാനത്തിനും ജിബ്രീലും,ആഹാരത്തിനു മീക്കാഈലും,പുനരുജ്ജീവനത്തിനു ഇസ്രാഫീലും,ജീവനെടുക്കുന്നതിനു അസ്രാഈലും മാധ്യമങ്ങളാകുന്നത് ശിർക്കാണോ? സൃഷ്ടികർതൃത്വവുമായി ബന്ധപ്പെട്ട തൗഹീദ് പ്രകാരം ഈ വാദഗതി ശിർക്കിന്റെ അത്യന്തം വശളായ രൂപമാണ്.കാരണം സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിലുള്ള ഒരു തരം തെഴിൽ വിഭജനമാണിത്.പ്രകൃത്യതീത മേഘലയിലൂള്ള തൊഴിലുകളെല്ലാം അല്ലാഹുവിനു;പ്രകൃതിപരമായ മേഘലയിലെ തൊഴിലുകൾ അല്ലാഹുവിന്റെ സൃഷ്ടികൾക്കും,സൃഷ്ടാവിനും സ്രഷ്ടികൾക്കുമിടയിൽ പങ്കായും.ഇതൊരു തരത്തിൽ ശിർക്ക് തന്നെയാണ്.>>
താങ്കൾക്ക് മറ്റു സമസ്തക്കാരെപ്പോലെ തൌഹീദും ശിർക്കും എന്താണെന്ന് മനസ്സിലാവാത്തതിന്റെ പ്രശ്നം താങ്കൾ ഉപയോഗിക്കുന്ന സാഹിത്യം വ്യക്തമാക്കുന്നുണ്ട്. വ്യക്തമായ ധാരണ ഇല്ലാത്ത കാര്യങ്ങൾ സാഹിത്യം ഉപയോഗിച്ച് നീട്ടിവലിച്ച് അവസാനം ഒരു ‘പുക’ മാത്രമായി കാര്യങ്ങളെ മാറ്റുന്ന രീതി ജമാ അത്തുകാരിലാണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത്. ഇത് ഇങ്ങിനെ പോസ്റ്റായി കൊടുക്കുന്നതിനു കാരണം താങ്കൾക്ക് മറുപടി തരില്ല എന്നൊക്ക് ചിലർ തട്ടിവിടുന്നതു കണ്ടു. കമ്മെന്റായാൽ എല്ലാവരും കാണില്ല എന്നു കരുതിയാണ് പോസ്റ്റ് ആക്കുന്നത്. ഇനി താങ്കൾ എഴുതിയ കാര്യങ്ങളിലേക്ക്:
ബോധപൂർവ്വമല്ലാതെ വസ്തുക്കൾക്ക് സത്താപരമായ സ്വാശ്രയത്വം വഹാബികൾ കല്പിക്കുന്നു>> എല്ലാ വസ്തുക്കൾക്കും അല്ലാഹു അതിന്റേതായ പ്രക്യതം നൽകിയിട്ടുണ്ട്. മനുഷ്യനും മ്യഗങ്ങൾക്കും വ്യത്യസ്തമായ കഴിവുകളും പ്രക്യതവുമാണ്. അതു നമുക്കെല്ലാം അറിയുകയും ചെയ്യാം. എന്നിട്ടും കാപട്യം / അല്ലെങ്കിൽ എടുത്തു ചാട്ടം നമ്മിൽ ചിലരെ അതിന്നെതിരിൽ എഴുതാൻ പ്രേരിപ്പിക്കുന്നു. ഓരോ വസ്തുവിനും അപ്പപ്പോൾ കഴിവ് നൽകുകയാണെന്ന് ചില ‘പൊണ്ണന്മാർ‘ എഴുതാറും പറയാറുമുണ്ട്. എന്നാൽ അവരാരും ഒരു കാളയുടെ അടുത്ത് പിഞ്ഞാണമെഴുതാനോ, മന്ത്രിക്കാനോ മുസ്ല്യാരുടെ അടുത്ത് കലപ്പ വലിക്കാനോ പോകാറില്ല. അപ്പപ്പോൾ കഴിവ് കൊടുക്കുന്നതു കൊണ്ട് അടുത്ത നിമിഷം ആന മരത്തിൽ കയറുമെന്നോ നീലത്തിമിംഗലം കരയിലിറങ്ങിമ്മനുഷ്യനെ ഓടിച്ചിട്ടു പിടിക്കുമെന്നോ ആരും ഭയപ്പെടുന്നില്ല. ഓരോ വസ്തുക്കൾക്കും അല്ലാഹു വ്യത്യസ്തമായ കഴിവും പ്രക്യതവും നൽകിയിട്ടൂള്ളതിനാലും അത് നല്ല രീതിയിൽ ഗ്രഹിച്ചിട്ടുള്ളതിനാലും വളരെ ബോധപൂർവം തന്നെയാണ് മനുഷ്യൻ മറ്റു മനുഷ്യരെയും മ്യഗങ്ങളെയും തങ്ങളുടെ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത്. ഖുർ ആൻ പറയുന്നു. ആരാണ് നിന്റെ റബ്ബ് എന്ന ഫറോവയുടെ ചോദ്യത്തിനു മറുപടിയായി “[20:50]
അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്. “
ശമീർ ഹസൻ:
തുടർന്ന് ആ സങ്കല്പം മനസ്സിൽ വെച്ച് കൊണ്ട് ഏതെങ്കിലുമൊരു വസ്തുവിനോ പ്രതിഭാസത്തിനോ സാമാന്യസാധ്യതകൾകതീതമായ വല്ലൊരു പങ്കുമുണ്ടാകുന്നത് അല്ലാഹുവിനൊപ്പം വേറെ ശക്തികളും മ...ൗലികകാരണങ്ങളുള്ളതായി വിശ്വസിക്കലാണെന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നു.ഏല്ലാകാര്യത്തിനും ദൈവേഛയെ ആശ്രയിക്കുന്നതും സ്വന്തമായി യാതൊന്നുമില്ലാത്തതുമായ ഒരസ്തിത്വത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രകൃത്യാതീതമായ സ്വാധീനവും പ്രകൃതിപരമായ സ്വാധീനം പോലെ തന്നെയാണെന്നും സ്വയം ആശ്രയിക്കുന്നതിനു മുൻപ് അത് ദൈവത്തെയാണ് അതിനും ആശ്രയിക്കുന്നതെന്നും അല്ലാഹുവിൽ നിന്നുള്ള നിർഗ്ഗമനം ഇതരവസ്തുക്കളിലേക്കെത്താനുള്ള മാർഗം മാത്രമേ അതാകുന്നുള്ളുവെന്നും അവർ ഗ്രഹിക്കാതെ പോയി.>>
ഈ ലോകത്ത് അല്ലാഹു സുബ്ഹാനഹുവതആല എല്ലാത്തിനും കാര്യകാരണബന്ധങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഒരാൾക്ക് സ്വയം എടുക്കാവുന്ന ഭാരത്തിനും വളരാവുന്ന വലിപ്പത്തിനും ജീവിക്കാവുന്ന ആയുസ്സിനും വിളിച്ചാൽ വിളി കേൾക്കാവുന്ന ദൂരത്തിനും അറിവിനും കഴിവിനുമെല്ലാം പരിധി നിശ്ചയിച്ചിട്ടുണ്ട്. നമുക്ക് കേൾക്കാവുന്ന ശബ്ദം 20 ആവ്യത്തി മുതൽ 20000 ആവ്യത്തി വരെയാണത്രെ. അതിനർത്ഥം അതല്ലാതെ ശബ്ദമില്ല എന്നല്ല. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നമുക്ക് മറ്റ് ശബ്ദങ്ങളെയും ഉപയോഗപ്പെടുത്താൻ കഴിയുന്നു. അത് അല്ലാഹു നിശ്ചയിച്ച കാര്യകാരണബന്ധത്തിൽ പെടും. അതു പോലെത്തന്നെ കാഴചയും മറ്റ് കഴിവുകളും. നമുക്ക് മൂങ്ങക്ക് കാണാൻ കഴിയുന്നതു പോലെ രാത്രി കാലങ്ങളിൽ കാണാൻ കഴിയില്ല. വാവലിന്റെ പോലെ അൾട്രാസോണിക് ശബ്ദം തിരിച്ചറീയാൻ കഴിയില്ല. ഓരോ വസ്തുവിനും അല്ലാഹു വ്യത്യസ്ത കഴിവുകളും പ്രക്യതവും നൽകിയിരിക്കുന്നു.
എന്നാൽ ചില ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നമുക്ക് രാത്രിയിലും കാണാനും പലതരം ശബ്ദങ്ങളൂം അറിയാനും കഴിയും. ഇതും അല്ലാഹു നൽകിയ പദാർത്ഥങ്ങളൂടെ പ്രത്യേകതകളെക്കുറിച്ച് പഠിച്ചറിഞ്ഞ് ആ പ്രത്യേകതകളെ ഉപയോഗപ്പെടുത്തുന്നതു കൊണ്ടാണ്. ഇതൊക്കെ അല്ലാഹു നിശ്ചയിച്ച കാര്യകാരണബന്ധങ്ങളാണ് എന്ന് പറയാം. അത് ഉപയോഗപ്പെടുത്തിയാണ് നാം മൊബൈൽ ഫോണിൽ വിദൂരദേശങ്ങളിലുള്ളവരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്യുന്നത്. അപ്പോഴും മനുഷ്യനു സ്വന്തമായുള്ള കഴിവു മാത്രം ഉപയോഗപ്പെടുത്തി ശരാശരി ഒരു കിലോമീറ്ററീനപ്പുറമുള്ള ഒരാളെ അവനു കേൾക്കാനോ ഒരു മറക്കപ്പുറത്തുള്ളത് മറ്റ് കാര്യകാരണ ബന്ധങ്ങൾ ഉപയോഗപ്പെടുത്താതെ അവനു കാണാനോ സാധ്യമല്ല.
സന്താനമില്ലാത്ത ഒരാൾ ഡോക്ടറെ സമീപിക്കുമ്പോൾ ഡോക്ടർക്ക് അയാളുടെ രോഗം നിമിത്തമാണ് കുഞ്ഞുണ്ടാവാത്തതെങ്കിൽ അതിനു മനുഷ്യ ശരീരത്തെ പഠിച്ചതിൽ നിന്ന് ലഭിച്ച അറിവ് വെച്ച് അയാളെ ചികിത്സിക്കാനെ കഴിയൂ. അല്ലാതെ വൈദ്യശാസ്ത്രത്തിനു ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻ അയാൾക്ക് കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ കാര്യകാരണ ബന്ധത്തിന്റെ ഉള്ളിലാണ് ഈ ലോകത്തെ കാര്യങ്ങളെ അല്ലാഹു വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ കാര്യകാരണ ബന്ധങ്ങൾക്കകത്തുള്ള കാര്യങ്ങൾ തന്നെ സംഭവിക്കാനും അല്ലാഹുവിന്റെ അനുമതി വേണം. ഉദാഹരണത്തിനു നാളത്തെ ട്രെയിനിനു ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും താൻ, ജീവനോടെ ഇരിക്കുകയും ട്രെയിൻ മറിയാതെ, മറ്റു തടസങ്ങൾ ഇല്ലാതെ വന്നാലേ അതിൽ യാത്ര ചെയ്യാൻ കഴിയൂ. അതിനു അല്ലാഹുവിന്റെ തൌഫീക് എന്ന് നാം പറയും. അതിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കേണ്ടത് ഒരു വിശ്വാസിയുടെ സ്വഭാവമാണ്!
ഇങ്ങനെ കാര്യകാരണബന്ധങ്ങളുടെയെല്ലാം വാതിലടഞ്ഞാൽ പിന്നെ ഒരാൾക്ക് തന്റെ ആവശ്യത്തിനായി കൈ നീട്ടാനുള്ളത് അല്ലാഹുവിലേക്കാണ്. ഉദാഹരണത്തിനു വിജനപ്രദേശത്ത് കിണറ്റിൽ വീണ ഒരു വിശ്വാസി. അയാൾക്ക് തന്റെ രക്ഷക്കെത്താൻ അയാൾ വിളിച്ചു പറഞ്ഞാൽ കേൾക്കുന്ന ദൂരത്തിൽ ആരുമില്ല. മൊബൈൽ ഫോണോ മറ്റ് കാര്യകാരണബന്ധങ്ങളോ ഇല്ല. അപ്പോൾ അയാൾ സർവ്വ ശക്തനായ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. അയാൾ അല്ലാഹുവിനെ കാണുന്നില്ല. എന്നാൽ അയാളുടെ വിശ്വാസം സർവ്വ ശക്തനായ അല്ലാഹു എല്ലാം കാണുകയും എല്ലാം കേൾക്കുകയും എല്ലാം അറീയുകയും ചെയ്യുമെന്നാണ്. പൂർണ്ണമായ കഴിവുകളുടെ ഉടമസ്ഥനാണ് അല്ലാഹു എന്നാണ്. അതു കൊണ്ട് കിണറ്റിൽ കിടന്നു വിളിച്ചാലും ലോകത്തെ ഏത് കോണിൽ നിന്ന് ഏത് ഭാഷയിലും സമയത്തും ശബ്ദത്തിലും വിളിച്ചാലും വിളിക്കാതെ മനസ്സിൽ നിന്ന് തേടീയാലും അല്ലാഹു അറിയുമെന്നാണ് അയാളുടെ വിശ്വാസം. ഇതിനു സ്യഷ്ടികൾക്ക് ആശയസംവേദനത്തിനു അല്ലാഹു നിശ്ചയിച്ച കാര്യകാരണ ബന്ധങ്ങളുടെ ആവശ്യമില്ല. അതു കൊണ്ട് കാര്യകാരണബന്ധങ്ങൾക്കപ്പുറത്തുള്ള ഈ തേട്ടത്തിനു/വിളിക്ക്/ഇസ്തിഗാസക്ക്/സഹായതേട്ടത്തിന് ആണ് നാം പ്രാർത്ഥന എന്ന് പറയുന്നത്. അല്ലാഹു ഈ പ്രാർത്ഥന അറിയുകയും 3ൽ ഒരു തരത്തിൽ തനിക്ക് ഉത്തരം നൽകുമെന്നും ഒരു വിശ്വാസി കരുതുന്നു. 1. തന്നെ ഏതെങ്കിലും മാർഗത്തിൽ രക്ഷിക്കുക. കാരണം അല്ലാഹു സർവശക്തനാണ്. 2. തന്റെ ആവശ്യത്തേക്കാൾ ഹൈറായ കാര്യം തനിക്ക് നൽകുക. 3. അല്ലാഹുവിന്റെ വിധി നടപ്പിലാവുക വഴി തനിക്ക് മരണം സംഭവിക്കുകയാണെങ്കിൽ/അല്ലെങ്കിൽ പ്രാർത്ഥനക്ക് ഉത്തരം നൽകാതിരിക്കുകയാണെങ്കിൽ പരലോകത്ത് തന്റെ പ്രാർത്ഥന ഒരു ആരാധനയും സൽക്കർമ്മവുമായിത്തീരും.
ഇതേ മനുഷ്യൻ മുഹ് യുദ്ദീൻ ശൈഖിനോട്/മമ്പുറം തങ്ങളോട്/ജാറത്തോട്/ബീവിയോട് സഹായം തേടൂകയാണെന്ന് / വിളിക്കുകയാണെന്ന്/ ഇസ്തിഗാസ നടത്തുകയാണെന്ന്/ പ്രാർത്ഥന നടത്തുകയാണെന്ന് / മനസ്സിൽ തേടുകയാണെന്ന് വിചാരിക്കുക. എങ്കിൽ അയാളൂടെ വിശ്വാസം എന്തായിരിക്കും. അയാൾ വിളിക്കപ്പെടുന്ന ശക്തിയെ കാണുന്നില്ല. എന്നാൽ വിളിക്കപ്പെടുന്ന ശക്തി സ്വന്തം കഴിവു കൊണ്ടോ, അല്ലാഹു കൊടുത്ത കഴിവു കൊണ്ടോ അയാളെ കാണുകയോ/ അയാളുടെ ആവശ്യം അറീയുകയോ ചെയ്യുമെന്ന് അയാൾ വിശ്വസിക്കുന്നു. അതു കൊണ്ട് കിണറ്റിൽ കിടന്നു വിളിച്ചാലും ലോകത്തെ ഏത് കോണിൽ നിന്ന് ഏത് ഭാഷയിലും സമയത്തും ശബ്ദത്തിലും വിളിച്ചാലും വിളിക്കാതെ മനസ്സിൽ നിന്ന് തേടീയാലും ഈ ശക്തി അറിയുമെന്നാണ് അയാളുടെ വിശ്വാസം. ഇതിനു സ്യഷ്ടികൾക്ക് ആശയസംവേദനത്തിനു അല്ലാഹു നിശ്ചയിച്ച കാര്യകാരണ ബന്ധങ്ങളുടെ ആവശ്യമില്ല. അതു കൊണ്ട് കാര്യകാരണബന്ധങ്ങൾക്കപ്പുറത്തുള്ള ഈ തേട്ടത്തിനു/വിളിക്ക്/ഇസ്തിഗാസക്ക്/സഹായതേട്ടത്തിനും നാം പ്രാർത്ഥന എന്നു പറയുന്നു.
ഇങ്ങനെ അല്ലാഹു അല്ലാത്തവരെ പ്രാർത്ഥിക്കുന്നതു കൊണ്ട്, അല്ലാഹുവിന്റെ പൂർണ്ണമായ കഴിവുകളോ, ഏതെങ്കിലും ഒരു കഴിവോ ഈ ശക്തികളിൽ പങ്കു ചേർക്കുന്നതു കൊണ്ട് അത് ശിർക്കാവുന്നു. എല്ലാം കേൾക്കാനോ, എല്ലാം അറിയാനോ, എല്ലാം കാണാനോ ഉള്ള കഴിവ് സർവ്വശ്കതനായ അല്ലാഹുവിനു മാത്രമായിരിക്കെ സ്യഷ്ടികൾക്ക് അത്തരം കഴിവ് വകവെച്ചുകൊടുക്കുന്നത് വഴി അയാൾ ശിർക്കിലാപ്പെടുന്നു. അതാണ് അല്ലാഹു പല വചനങ്ങളിലൂടെ ഓർമ്മിപ്പിക്കുന്നത്.
[72:18]
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും.
[72:20]
(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
[17:56]
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
[17:57]
അവര്‍... വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
[40:60]
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.
[27:62]
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
ശമീർ ഹസൻ: വെളിപാടിനും ജ്ഞാനത്തിനും ജിബ്രീലും,ആഹാരത്തിനു മീക്കാഈലും,പുനരുജ്ജീവനത്തിനു ഇസ്രാഫീലും,ജീവനെടുക്കുന്നതിനു അസ്രാഈലും മാധ്യമങ്ങളാകുന്നത് ശിർക്കാണോ? സൃഷ്ടികർതൃത്വവുമായി ബന്ധപ്പെട്ട തൗഹീദ് പ്രകാരം ഈ വാദഗതി ശിർക്കിന്റെ അത്യന്തം വശളായ രൂപമാണ്.കാരണം സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിലുള്ള ഒരു തരം തെഴിൽ വിഭജനമാണിത്.പ്രകൃത്യതീത മേഘലയിലൂള്ള തൊഴിലുകളെല്ലാം അല്ലാഹുവിനു;പ്രകൃതിപരമായ മേഘലയിലെ തൊഴിലുകൾ അല്ലാഹുവിന്റെ സൃഷ്ടികൾക്കും,സൃഷ്ടാവിനും സ്രഷ്ടികൾക്കുമിടയിൽ പങ്കായും.ഇതൊരു തരത്തിൽ ശിർക്ക് തന്നെയാണ്.>>>>
മലക്കുകളെ വ്യത്യസ്ത ജോലികൾക്ക് അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെന്ന് അല്ലാഹു പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അത് വിശ്വസിക്കുന്നതിൽ എന്ത് ശിർക്ക്? താങ്കൾ മറ്റു വല്ലതും ഉദ്ദേശിക്കുന്നുവെങ്കിൽ തെളിവ് സഹിതം അത് വിവരിക്കുക:
No comments:
Post a Comment