Sunday, February 5, 2012

നബി(സ )സാധാരണ മനുഷ്യനാണ് ?

  • OLDER POSTS

  • അമുസ്ലിംകള്‍ പോലും മനസ്സിലാക്കുന്നു നബി (സ )അസാധാരണത്തം നിറഞ്ഞ വെക്തിയാണ് വഹാബികള്‍ പറയുന്നു നബി(സ )സാധാരണ മനുഷ്യനാണ്.പ്രാവാജക വിരോതികളെ നാം തിരിച്ചറിയുക .

    വഹാബികള്‍ പറയുന്നു നബി (സ )സാധാരണ മനുഷ്യനാണ് അമുസ്ലിംകള്‍ പറയുന്നത് നോക്കുക .
    · · · 2 hours ago


    • Arshad Ck likes this.

      • Jamal Thandantharayil ‎18:110
        (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ..

        2 hours ago ·

      • Mahamood Pk പ്രാവാജകന്‍മാര്‍ മനുഷ്യര്‍ തന്നെ ജിന്നുമല്ല മലക്കുമല്ല സാധാരണ മനുഷ്യര്‍ അല്ല അസാധാരണ മനുഷ്യരാണ് അന്ത്യ പ്രാവാജകന്‍ (സ)അസാധാരണക്കാരിലും അസാധാരണക്കാരനാണ്.
        നബി (സ )പറഞ്ഞു ഞാന്‍ നിങ്ങളെ പോലെയല്ല (ബുഖാരി )വീണ്ടും നബി (സ )പറയുന്നു ഞാന്‍ നിങ്ങളില്‍ ഒരാളെയും പോലെയല്ല വഹാബികള്‍ പറയുന്നു നബി (സ )ഞങ്ങളെ പോലെയാണ്.നബി (സ )സാധാരണ മനുഷ്യനാണ് .

        2 hours ago ·

      • Abdul Azeez Neelimavungal Vengara കാന്തപുരത്തിനു വീരപ്പനും സമാനതകളുള്ള അസാധാരണത്വം ഉണ്ട്.
        2 hours ago ·

      • Mahamood Pk അസീസ്‌ കാട്ടില്‍ നിന്നുമാണോ വരുന്നത്?
        2 hours ago ·

      • Abdul Azeez Neelimavungal Vengara കാട്ട് കള്ളൻ വീരപ്പൻ(വന സമ്പത്ത് കൊള്ളയടിക്കുന്നു), നാട്ടുകള്ള ൻ കാന്തപ്പൻ (നാട്ടുകാരെ പോക്കറ്റടിക്കുന്നു)
        2 hours ago · · 2

      • Abdul Azeez Neelimavungal Vengara സോറി നിങ്ങളുടെ നിങ്ങളുടെ ആരാധ്യനെ നിന്ദിക്കാൻ ഉദ്ദേശിച്ചിട്ടില്ല. പകര ം ഞങ്ങളെ ആരാധ്യനായ അല്ലാഹുവിനെ ഒന്നും പറയരുത്
        2 hours ago · · 2

      • Mahamood Pk അസീസ്‌ താങ്ങള്‍ വിജാരിക്കും പോലെ മര്‍കസ്‌ ഒരു ടൈലരിംഗ് ശോപ്പല്ല പോക്കറ്റടിക്കാന്‍
        2 hours ago ·

      • Saleem Mankayam Thalayad തനിക്ക്‌ നബി(സ)യോടൊത്ത്‌ സ്വര്‍ഗജീവിതം വേണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച റബീഅ(റ)യോട്‌ നബി പറഞ്ഞത്‌, ധാരാളം നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട്‌ എന്നെ നീ സഹായിക്കുക എന്നാണ്‌. അഥവാ കര്‍മഫലം മാത്രമാണ്‌ മോക്ഷത്തിന്നാധാരം എന്നര്‍ഥം. സ്‌തുതിപാഠകരെ നബിക്കിഷ്‌ടമായിരുന്നില്ല. നബി(സ) സ്വന്തം കരള്‍ കഷ്‌ണം എന്നു വിശേഷിപ്പിച്ച മകള്‍ ഫാത്വിമ(റ)യോട്‌ പറഞ്ഞ ഹൃദയസ്‌പൃക്കായ വാക്കുകള്‍ ലോകത്തിനെന്നും മാതൃകയാണ്‌: ``മകളേ, നരകത്തില്‍ നിന്ന്‌ നിന്നെ നീ തന്നെ കാത്തുകൊള്ളുക. ഉപ്പാക്ക്‌ നിനക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ല.''...
        about an hour ago ·

      • Abdul Azeez Neelimavungal Vengara ടൈലറിങ്ങ് shop ൽ നടത്തുന്ന തയ്യൽ പണി അല്ല ഞാൻ ഉദ്ദേശിച്ചത് താങ്കൾ തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു. പോകറ്റടി എന്നു വെച്ചാൽ പാവങ്ങളായ പാമര ജനങ്ങളിൽ നിന്നും അവരുടെ കാശ് കൊള്ളയടിക്കുന്ന തിനുപയോഗിക്കുന്ന ഒരു ഫ്രൈസ് ആണ്.
        about an hour ago ·

      • Jamal Thandantharayil Mahamood Pk പ്രാവാജകന്‍മാര്‍ മനുഷ്യര്‍ തന്നെ ജിന്നുമല്ല മലക്കുമല്ല സാധാരണ മനുഷ്യര്‍ അല്ല അസാധാരണ മനുഷ്യരാണ് അന്ത്യ പ്രാവാജകന്‍ (സ)അസാധാരണക്കാരിലും അസാധാരണക്കാരനാണ്.
        നബി (സ )പറഞ്ഞു ഞാന്‍ നിങ്ങളെ പോലെയല്ല (ബുഖാരി )വീണ്ടും നബി (സ )പറയുന്നു ഞാന്‍ നിങ്ങളില്‍ ഒരാളെയും പോലെയല്ല വഹാബികള്‍ പറയുന്നു നബി (സ )ഞങ്ങളെ പോലെയാണ്.നബി (സ )സാധാരണ മനുഷ്യനാണ് .
        9 minutes ago · Like >> ഖുർ ആൻ പറഞ്ഞതാണ് മുജാഹിദുകൾ പറയുന്നത്. (നബിയേ,) ‘പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.‘ എന്നാൽ നമുക്ക് വഹ് യ് ഇല്ല. നബിക്ക് വഹ് യ്. ഉണ്ട്. മാത്രമല്ല, അന്ത്യപ്രവാചകനാണ്. സ്യഷ്ടികളിൽ ഉത്തമനാണ്......!അങ്ങനെ ഒരു പാട് പ്രത്യേകതകൾ. എന്നാൽ സമസ്തക്കാർ പറയുന്നതു പോലെ ഒളി കൊണ്ട് സ്യഷ്ടിക്കപ്പെട്ടതല്ല. മനുഷ്യൻ തന്നെയാണ്. മനുഷ്യരെല്ലാം മണ്ണിൽ നിന്ന് സ്യഷ്ടിക്കപ്പെട്ടവരാണ്. ഇത് സമസ്തയിലെ പൊട്ടന്മാർക്ക് വരെ മനസ്സിലായിട്ടുണ്ട്. എന്നാൽ ‘യാ ഖൌമിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ മുജാഹിദുകളെക്കുറിച്ച് നുണപ്രചരണം നടത്തിയാലേ സാധിക്കൂ എന്നതു കൊണ്ട് കഴിയുന്ന പോലെ കളവ് പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ് ‘താങ്കളെപ്പോലത്തെ “സമ്പത്ത് ജമാ അത്തിന്റെ“ കർമ്മ ഭടന്മാർ‘....! കഷ്ടം...

        about an hour ago ·

      • Jamal Thandantharayil നബി (സ) ക്ക് അതൊക്കെ സാധിക്കും, കാരണം അസാധാരണ സ്യഷ്ടിയാണ്. എന്നാൽ സാധാരണ സ്യഷ്ടികളായ നമുക്ക് അതു പോലെ ജീവിക്കാൻ സാധിക്കില്ല, എന്ന് അലസന്മാരും മടിയന്മാരും പറഞ്ഞ് നബി (സ)യുടെ ചര്യ തള്ളാതിരിക്കാനാണ് പ്രവാചകൻ (സ) മറ്റുള്ളവരെപ്പോലെ മനുഷ്യനാണ്. വിശപ്പും ദാഹവും അനുഭവിച്ചു കൊണ്ട് തന്നെയാണ് നോമ്പു നോക്കുന്നത്. ഉറക്കക്ഷീണം മാറ്റവെച്ചു കൊണ്ട് തന്നെയാണ് രാത്രി ഉണർന്നെണീറ്റ് തഹജ്ജുദ് നമസ്കരിക്കുന്നത് എന്നിങ്ങനെ, മനുഷ്യർക്കെല്ലാം സാധിക്കുന്നതു തന്നെയാണ് നബിയുടെ മാത്യക പിൻപറ്റൽ എന്നാണ് മുജാഹിദുകൾ പറയാൻ ശ്രമിക്കുന്നത്. എന്നാൽ അവർ ഉദ്ദേശിക്കാത്ത കളവുകൾ അവരുടെ മേൽ ചുമത്തി പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് സമസ്തയുടെ കള്ള പൌരോഹിത്യം.. അതിനെ താങ്ങാൻ നടക്കുകയാണല്ലോ താങ്കളെപ്പോലെ യുള്ള ‘കർമ്മ ധീരർക്ക്‘ പണി.. നാണമില്ലേ സഹോദരാ.. ഇങ്ങിനെ കളവും വഞ്ചനയുമായി നടക്കാൻ...!
        about an hour ago · · 1

      • Mahamood Pk Jamal Thandantharayil ഖുര്‍ആന്‍ പറഞ്ഞത് പോലെയല്ല വഹാബികള്‍ പറയുന്നത് വഹാബികള്‍ പറയുന്നത് നോക്കുക :. സാധാരണ മനുഷ്യ പ്രക്ര്‍തി യുള്ള വരായിരുന്നു പ്രാവാജകാന്‍മാര്‍ സാധാരണ മനുഷ്യരെ പോലെയുള്ള കേള്‍വിയും കാഴ്ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ (ഡോ:ഉസ്മാന്‍ ശബാബ് വാരിക 1988 ഫെബ്രുവരി 12 പേജ് 9 ),എല്ലാ പ്രാവാജകന്‍മാരും സാധാരണ മനുഷ്യര്‍ തന്നെയായിരുന്നു (ഇസ്ലാമിക വിശ്വാസങ്ങള്‍ വഹാബി മദ്രസാ പാഠപുസ്തകം മൂന്നാം തരം പാഠം 8 പേജ് 25 )സാധാരണ കേള്‍വിയും കാഴ്ചയുമാണ് നബി (സ )എങ്കില്‍ എങ്ങിനെ വഹ്യ് വരുന്നത് അറിയുന്നു ജിബിരീലിനെ എങ്ങിനെയാണ്‌ കാണുക ?
        about an hour ago ·

      • Abdul Azeez Neelimavungal Vengara ജമാൽ സാഹിബ് ഗ്രേറ്റ് റീപ്ലെ . ജസാക്കാല്ലാഹ് ഖൈർ
        about an hour ago ·

      • Jamal Thandantharayil അല്ലാഹു ഉദ്ദേശിക്കുന്നത് അല്ലാഹു ഉദ്ദേശിക്കുന്നവരെ അല്ലാഹു കാണിക്കും. ജിബ് രീലിനെ മനുഷ്യരൂപത്തിൽ സഹാബികളും കണ്ടിരുന്നു എന്ന് താങ്കൾക്കറിയില്ലെ? ഇല്ലെങ്കിൽ ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവ ജിബ്രീൽ എങ്ങിനെയാണ് പഠിപ്പിച്ചത് എന്ന് ഉസ്താദിനോട് ചോദിക്കുക...!
        52 minutes ago ·

      • Jamal Thandantharayil ജിബ്രീലിനെ സ്വന്തം രൂപത്തിൽ രണ്ട് തവണയാണ് പ്രവാചകൻ (സ) കണ്ടിട്ടുള്ളത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. 53:13
        മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌. 53:14
        സിദ്റത്തുൽ മുന്തഹായുടെ അടുക്കൽ വെച്ച്‌ ...

        48 minutes ago ·

      • Jamal Thandantharayil വ ഹ് യ് കൊടുക്കുമ്പോളെല്ലാം നബി(സ) ജിബ് രീലിനെ കണ്ടുകൊണ്ടിരുന്നു എന്ന് താങ്കൾ എങ്ങിനെ മനസ്സിലാക്കി?
        47 minutes ago ·

      • Sharp Shooter Mahamood Pk ee paranja pusthakathinte full ividey ningalkku post cheyyan pattumo????
        47 minutes ago ·

      • Jamal Thandantharayil വഹ് യ് എങ്ങിനെയാണെന്ന് നബി (സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. കൂടുതലും ഒരു മണിയടി ശബ്ദം പോലെ അനുഭവപ്പെട്ടിരുന്നു എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്. നെറ്റിത്തടം വിയർക്കുമായിരുന്നു.. എന്നും.
        46 minutes ago ·

      • Mahamood Pk ജമാലിന്റെ കമന്റ് കണ്ടാല്‍ തോന്നും ശബാബ് വാരികയും , വഹാബി മദ്രസാ പാഠപുസ്തകവും മഹമൂദാണ് അടിച്ചിറക്കുന്നത് എന്ന്‍ .വഹാബികള്‍ വീണെടുത്ത് നിന്നും ഉരുളരുത് പൊടിയും തട്ടി എഴുന്നേറ്റ് പോകുവാന്‍ നോക്കുക നബി (സ )ഒരിക്കലും സാധാരണ മനുഷ്യനല്ല അത്‌ വഹാബി കുഞ്ഞാടുകള്‍ ഇവിടം സമ്മതിക്കുന്നുണ്ട് നമ്മുടെ സംവാദത്തിന്‍ വിജയവും ഇതുതന്നെയാണ് ഇനി കുഞ്ഞാടുകള്‍ സ്വന്തം നേതാക്കളെ കൊണ്ടും ഇത്‌ തിരുത്തിക്കുക എങ്കില്‍ നമ്മുടെ സംവാദം പൂര്‍ണമായും വിജയമാണ് എന്ന്‍ പറയാം .വഹാബി കുഞ്ഞാടുകള്‍സ്വന്തം നേതാക്കളെ തിരുത്തിക്കുമെന്ന പ്രതീക്ഷയോടെ.
        42 minutes ago ·

      • Sharp Shooter full book kittiyillengil pottey...... 4 vari mukalil ninnum 4 vari thazey ninnum mathram mathi.........
        42 minutes ago ·

      • Jamal Thandantharayil വഹ് യ് നൽകപ്പെട്ടു എന്നതിനർത്ഥം പ്രവാചകന്മാർക്ക് മറ്റു മനുഷ്യരിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയും കേൾവിയും ഉണ്ട് എന്നാകുന്നില്ല. അല്ലാഹു ആർക്കും അവനിച്ചിക്കുന്ന വിധത്തിൽ ബോധനം നൽകാൻ കഴിവുള്ളവനാണ്. മൂസാ നബി(അ) മാതാവ് പ്രവാചക ആയിരുന്നില്ല. സ്ത്രീകളെ അല്ലാഹു നബിമാരാക്കിയിട്ടില്ലല്ലോ. എന്നാൽ ഖുർ ആൻ പറയുന്നത് കാണുക: 28:7
        മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌. ::: ഇവിടെ മൂസാ നബി(അ)യുടെ മാതാവിനു വഹ് യ് ലഭിച്ച വിവരം അല്ലാഹു പറയുന്നു. അത് അവർക്ക് പ്രത്യേക കാഴ്ചയും കേൾവിയും ലഭിച്ചതു കൊണ്ടല്ല..!

        38 minutes ago ·

      • Jamal Thandantharayil അല്ലാഹു തേനീച്ചക്ക് വഹ് യ് നൽകിയത് സൂറത്തു നഹ് ലിൽ വായിക്കുക: 16:68
        നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക..

        34 minutes ago ·

      • Jamal Thandantharayil ഇനി നബി (സ) കാഴ്ചയും കേൾവിയും എപ്രകാരമായിരുന്നു എന്നാണ് താങ്കളുടെ വാദം?
        28 minutes ago ·

      • Jamal Thandantharayil സാധാരണ മനുഷ്യരല്ലാത്ത പ്രവാചകന്മാരാണ് എന്ന് വാദിക്കാൻ ഏറ്റവും സാധ്യത ഉള്ളത് ആദം (അ) നും ഈസാ (അ)നുമാണ്. ആദം നബിക്ക് പിതാവും മാതാവുമില്ല. അല്ലാഹു നേരിട്ട് സ്യഷ്ടിച്ചതാണ്. അതു പോലെ ഈസാ നബിക്ക് (പിതാവില്ല). മാതാവ് അത്ഭുതകരമായി ഗർഭം ധരിച്ച് പ്രസവിക്കപ്പെട്ടതാണ്. എന്നാൽ മറ്റെല്ലാ പ്രവാചകന്മാർക്കും സാധാരണമനുഷ്യരായ മാതാപിതാക്കൾ ഉണ്ടാ‍യിരുന്നു. അവർ സാധാരണ മനുഷ്യരുമായിരുന്നു. അത് ഖുർ ആൻ പഠിപ്പിക്കുന്നതുമാണ്. ഇസ്ലാം പ്രക്യതി മതമാണ്. മനുഷ്യർക്ക് മാത്യകയായി മനുഷ്യരിൽ നിന്നു തന്നെയാണ് പ്രവാചകന്മാരെ നിയോഗിക്കുന്നത്. അക്ഷര ജ്ഞാനമില്ലാത്ത അറബികൾക്ക് അവരിൽ നിന്നു തന്നെയുള്ള പ്രവാചകനെ അയച്ചു എന്നാണ് അല്ലാഹു പറഞ്ഞത്. 62:2
        അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.

        18 minutes ago ·

      • Jamal Thandantharayil അതിശയോക്തികളും അസത്യങ്ങളൂം ഉണ്ടെങ്കിലേ സമസ്തക്കാർക്ക് പിടിച്ചു നിൽക്കാനാവൂ. നബി (സ) പ്രത്യേക കേൾവിയുണ്ടെന്ന് വരുത്തിയാലേ നബിയോട് മരണശേഷവും സഹായം തേടൽ ശിർക്കല്ലാതാക്കി മാറ്റാൻ സാധിക്കൂ...! അതുപോലെ ഔലിയാക്കളോടുള്ള പ്രാർഥനയിൽ നിലനിൽക്കുന്ന ജാറവ്യവസായത്തെ ശിർക്കൻ വ്യവസായമല്ല എന്ന് വരുത്താൻ സാധിക്കൂ...
        16 minutes ago ·

      • Jamal Thandantharayil മരണപ്പെട്ടവർ കേൾക്കും എന്ന് വരുത്തിയാലേ മരിച്ചവരോട് സഹായം തേടുന്നത് ശിർക്കല്ലാതാക്കാനാകൂ... അതിനു വേണ്ടി സന്ദർഭങ്ങളിൽ നിന്ന് അടർത്തി എടുത്ത് തെളിവുണ്ടാക്കലാണ് സഖാഫികൾക്കും ശൈക്കുനമാർക്കും പ്രധാന ജോലി... എന്നാൽ തങ്ങളോടൊപ്പം പാവപ്പെട്ട ഖൌമിനെ മുഴുവൻ നരകത്തിലേക്കാണ് കൊണ്ട് പോകുന്നതെന്ന് അവർ ഓർക്കുന്നില്ല. അവരെ കണ്ണുമടച്ച് താങ്ങി നടക്കുന്ന തക്ബീർ തൊഴ്ലാളികളും വിഡ്ഡികളായ ജനങ്ങളും..!
        11 minutes ago ·

      • Jamal Thandantharayil ‎35:19 - 22
        അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല. ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.). തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.) . ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പിക്കുന്നു. നിനക്ക് ഖബ്‌റുകളിലുള്ളവരെ കേള്‍പിക്കാനാവില്ല.

        9 minutes ago ·

      • Jamal Thandantharayil ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ ആം, ഖാസ് എന്നിങനെ ചില പ്രയോഗങ്ങളുണ്ട്. അല്ലാഹു മേലെ കൊടുത്ത ആയത്തിൽ പൊതുവായ ചില കാര്യങ്ങൾ പറഞ്ഞു. മരിച്ചവരും ജീവിച്ചിരിക്കുനവരും സമമല്ല. മരിച്ചവരെ കേൾപിക്കാൻ സാധ്യമല്ല. എന്നിങ്ങനെ. എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നവരെ അല്ലാഹു കേൾപിക്കും. അങ്ങിനെ അല്ലാഹു നബി (സ)യുടെ വാക്കുകൾ കേൾപിക്കാൻ ബദർ ദിനത്തിൽ (ആണെന്നാണ് എന്റെ ഓർമ. തെറ്റാണെങ്കിൽ ദയവായി തിരുത്തുക.) ഖബ് റിൽ മറ ചെയ്യപ്പെട്ട മക്കാ മുശ്രിക്കുകൾക്ക് ഒരു അവസരം കൊടുക്കുന്നുണ്ട്. അത് നബി (സ) ക്ക് അല്ലാഹു നൽകിയ ആദരവും നബിയുടെ ഒരു മു അ ജിസത്തും, ഒരു പ്രത്യേക (ഖാസ്) സംഭവവുമാണ്. അത് മനസ്സിലാക്കാതെ ഉമർ (റ) നബിയോട് ചോദിക്കുന്നു. നബിയേ മരിച്ചവർ കേൾക്കില്ലെന്ന് താങ്കൾക്കറിയില്ലേ എന്ന്? അപ്പോൾ നബി(സ) പറയുന്നത് ‘ഇപ്പോൾ ‘ ഞാൻ പറയുന്നത് അവർ നിങ്ങളെക്കാൽ നന്നായി കേൾക്കുന്നുണ്ട് എന്നാണ്. അത് അപ്പോൾ മാത്രമുള്ള ഒരു പ്രത്യേക അത്ഭുത സംഭവമാണ്. അത് മനസ്സിലായിട്ടും അത് മരിച്ചവരോട് തേടാൻ ഖുർ ആനിനെതിരെ തെളിവാക്കുകയാണ് സമസ്തയുടെ പണ്ഡീതന്മാർ. ഐഹികലാഭത്തിനു വേണ്ടി നരകം വിലക്ക് വാങ്ങുന്നവർ....!
        a few seconds ago ·

No comments: