Saturday, July 16, 2011

ബദറില്‍ കൊല്ലപ്പെട്ട മുശ്രിക്കുകള



ബദറില്‍ കൊല്ലപ്പെട്ട മുശ്രിക്കുകളുടെ അടുത്തു വന്നു അല്ലാഹുവിന്റെ റസൂല്‍ വിളിചു പറഞ്ഞു " സത്യ നിഷേധികളെ അല്ലാഹുവിന്റെ വാഗ്ദാത്ത്വം സത്യമാണ് എന്ന് ഇപ്പോല്‍നിങ്ങള്‍ക്ക് ബോധ്യമയില്ലേ" ഇത് കേട്ട ഉമ്മര്‍(റ) അല്ലാഹുവിന്റെ രസൂളിനോട് ചോദിച്ചു " അല്ലാഹുവിന്റെ റസൂലേ മരിച്ചു കിടക്കുന്ന ഇവരോട് പറഞ്ഞത് ഇവര്‍ കേള്‍ക്കുമോ?" " ഞാന്ന്‍ പറഞ്ഞത് നിങ്ങള്ക്ക് ഇപ്രകാരം കേള്‍ക്കുന്നുവോ അതിനേക്കാള്‍ വ്യക്തമായി അവര്‍ക്ക് കേള്‍കാന്‍ കഴിയും" എന്ന് അല്ലാഹുവിന്റെ റസൂല്‍ ഒമെര്‍ (റ) ടു പറഞ്ഞു

ഈ സംഭവത്തില്‍ നിന്നു നാം ഉള്‍ക്കൊല്ലേണ്ടത് എന്താണ്?
Thursday at 10:55am ·  ·  · 


    • Aneesudheen Ch 

      എന്താ ഷാജഹാന്‍ ...പുതിയ വല്ല കാമ്പയിനും തുടങ്ങുന്നുണ്ടോ...ഒരുകാലത്​ത് കേരളത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതിയിരുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥകണ്ടിട്ട് ചോദിച്ച് പോയതാണ്...ജിന്ന് വിഷയം കത്തിക്കയറി അവസാനം ജിന്ന് കൂടിയവനെ അടിച്ച് അവശനാക്കുന്നിടം വരെ കാര്യങ്ങളെത്തി...മുമ്പ് തനി ഖുറാഫാത്ത് കൊണ്ടുനടക്കുന്നവരില്‍ നിന്ന് മാത്രമാണ് അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്...പിന്നെയിതാ​ അടുത്ത നോട്ടീസ് ...ഒരു പല്ലിയെ കൊന്നാല്‍ പള്ളിപണിത കൂലി...അതും മുമ്പ് കേട്ടിരുന്നു...തനി സുന്നി മുസ്ലിയാക്കന്മാരുടെ വയളുകളില്‍ നിന്ന് ...ഇപ്പോള്‍ അതും നിങ്ങള്‍ ഏറ്റെടുത്തു....ഇനി ബദ്‌രീങ്ങളുടെ ആണ്ടു നേര്‍ച്ച വല്ലതും നടത്താന്‍ ഉദ്ധേശമുണ്ടൊ...?അല്ല...നിന​്റെ ചോദ്യം കണ്ടപ്പോള്‍ അറിയാതെ ചോദിച്ച് പോയതാ.... :) :)

      Thursday at 11:02am ·  ·  5 people

    • Shahjahan T Abbas ഒരു പല്ലിയെ കൊന്നാല്‍ പള്ളിപണിത കൂലി.......

      ഈ ഹദീസിനെക്കുറിച്ച് അനീശുധീന്റെ അഭിപ്രായമറിയാന്‍ അതിയായ താല്പര്യമുണ്ട്.

      Thursday at 11:05am · 

    • Abdul Latheef ഷാജഹാനേ.. സസ്പന്സാക്കാതെ കാര്യം പറയൂ. എന്താണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ?
      Thursday at 3:52pm · 

    • Abdul Latheef ചോദ്യം സുന്നികളോടാണങ്കിൽ ഞാൻ വിട്ടു. ഉത്തരം പറയാൻ അവരും വരില്ല. അവർ വല്ല ഓഡിയോ ചാറ്റ് റൂമിലും എടാപോടാ വിളിക്കുകയായിരിക്കും. ജമാഅത്തിനോടാണെങ്കിൽ അതിൽനിന്നും മനസ്സിലാക്കേണ്ടതെന്തോ അത് മനസ്സിലാക്കിയിട്ടുണ്ട്. ഉൾകൊള്ളേണ്ടത് ഉൾകൊണ്ടിട്ടുമുണ്ട്. സംശയമുണ്ടോ.
      Thursday at 3:55pm · 

    • Abdul Latheef വലിയ ഒരു കാര്യം മനസ്സിലാക്കിത്തരാൻ ഉദ്ദേശിച്ച് പോസ്റ്റിട്ട ആൾതന്നെ ഒരു ഉദാഹരണത്തിന് പല്ലി എന്ന് പറയുമ്പോഴേക്ക് പല്ലിയുടെ പിന്നാലെ പോകുന്നത് ശരിയല്ല. മുജാഹിദ് പ്രസ്ഥാനത്തെ പോലെ ആരെയെങ്കിലുമൊക്കെ എതിർക്കണം എന്ന മനസ്സേ ഉള്ളൂ എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുക. എതിർക്കാൻ ഉദ്ദേശിച്ച ആളെകിട്ടിയില്ലെങ്കിൽ കിട്ടിയ ആളെ എതിർക്കുക.
      Thursday at 3:59pm ·  ·  2 people

    • Abdul Latheef 

      ‎"ഒരു പല്ലിയെ കൊന്നാല്‍ പള്ളിപണിത കൂലി" 

      ഇപ്രകാരം ഒരു ഹദീസുണ്ടെങ്കില്‍ അത് ഇസ്ലാമിനെതിരാണെന്നും കുപ്പത്തൊട്ടിയെലെറിയണമൊന്ന​ും ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ക്ക് വാദമില്ല. അപ്രകാരം ഒരു ഹദീസ് സ്വഹീഹായി വന്നിട്ടുണ്ടെങ്കില്‍. ഇവിടെ തന്നെ മുമ്പൊരാള്‍ സൂചിപ്പിച്ച പോലെ, അത് ഇന്ന് നമ്മുടെ അട്ടത്ത് കാണുന്ന പല്ലിയാണെന്നതിന് വേറെ തെളിവ് വേണം. അതല്ല മനുഷ്യനെ ഉപദ്രവിക്കുന്ന വല്ല വിഷമുള്ള ഇനം പല്ലിയാകാം. ഏതായാലും ഇസ്ലാമിന്റെ പരജീവി സ്‌നേഹത്തിനും അതുയര്‍ത്തിപ്പിടിക്കുന്ന കാരുണ്യത്തിനും എതിരാവത്ത വിധത്തിലുള്ള ഒരു കല്‍പനയേ പ്രവാചകനില്‍നിന്നുണ്ടാവൂ എന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ മനുഷ്യര്‍ക്ക് ഒട്ടേറെ ഉപദ്രവം വരുത്തുന്ന ഒരിനത്തെ കൊന്ന് കളയാനുള്ള പ്രേരണയായിരിക്കാം ഈ താരതമ്യം. കാരണം ഇസ്ലാം മനുഷ്യജീവന് അത്രമാത്രം പ്രാധാന്യം നൽകുന്നു. 

      N.B. മദ്രസയില്‍ പഠിക്കുമ്പോള്‍ പലപ്പോഴും അറപ്പും വെറുപ്പും സഹിച്ച് പലപ്പോഴും പാവം പല്ലികളെ ഒറ്റമുടിക്ക് കൊല്ലാന്‍ ഇയുള്ളവനും തുനിഞ്ഞിട്ടുണ്ട്. ഈ നിലവാരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇനിയും അപ്രകാരം ചെയ്യാം. ബുദ്ധിയുറക്കാത്തതിന്റെ പേരില്‍ അല്ലാഹു പൊറുത്തുതന്നേക്കാം. ഏതായാലും അങ്ങനെ ഒരു ഹദീസുണ്ടെന്ന് കേട്ട് എന്റെ വീട്ടിന്റെ അട്ടത്തിലിരുന്ന വല്ല കൊതുകിനെയും ശാപ്പിടുന്ന നിരുപദ്രവകാരിയായ പല്ലിയെ കൊല്ലാന്‍ ഇനി ഞാനില്ല. 

      ഇന്ന് മുസ്ലിം ഇന്ത്യ നേരിടുന്ന ഏറ്റവും ഗൗരവതരമായ ഒരു പ്രശ്‌നമായി തോന്നാത്തതിനാലും അതിലും പ്രസക്തമായതും ജീവകാരുണ്യപരമവുമായ ധാരാളം സുന്നത്തുകൾ ഇനിയും പരിശീലിക്കാൻ ഉള്ളതുകൊണ്ടും പ്രസ്തുത ഹദീസിന്റെ സനദോ മത്‌നോ എനിക്ക് അറിയണമെന്നുമില്ല. 

      അതൊടൊപ്പം മുജാഹിദുകളുടെ പതിവു ചേരുവകൾക്കും ചര്ചക്കും ഈ ഹദീസ് ഫിറ്റാണെന്നും കരുതുന്നു.

      Thursday at 4:18pm ·  ·  6 people

    • Abdul Latheef ചർച്ച അടിസ്ഥാന പോസ്റ്റിലേക്ക് തന്നെ പോകട്ടേ.. അല്ലേ. :)
      Thursday at 4:19pm ·  ·  2 people

    • Aneesudheen Ch ഇനി ഞാനെന്ത് പറയാന്‍ ... :) :)
      Thursday at 4:28pm · 

    • Hafeez Kt ഈ സംഭവത്തില്‍ നിന്നു നാം ഉള്‍ക്കൊല്ലേണ്ടത് എന്താണ്? അത് പറഞ്ഞില്ല :(
      Friday at 8:31pm ·  ·  3 people

    • Shahjahan T Abbas 

      ഞാന്‍ മനപൂര്‍വ്വം തന്നെയാണ് ഈ ത്രെഡ് പോസ്റ്റ്‌ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ അനീശുധീനടക്കമുള്ള ജമാതുകള്‍ പ്രസ്തുത സംഭവത്തെ ഒന്ന് തൊട്ടു നോക്കുക പോലും ചെയ്യാതെ പല്ലി വിഷയം എടുത്തിട്ടു ചര്‍ച്ച വഴി തിരിച്ചു വിടുകയാണുണ്ടായത്. ഇസ്ലാമിക ചെരിത്രത്തില്‍ നടന്ന ഒരു സംഭവം പ്രതിപാതിച്ചിട്ടു അതില്‍ നിന്നു താനും തന്റെ സന്ഖടനയും ഉള്‍ക്കൊള്ളുന്നത് എന്താണെന്ന് പറയുന്നതിനു പകരം എന്നെ അധിക്ഷേപിക്കാന്‍ സമയം കളയുന്ന നിങ്ങളുടെ ഇസ്ലാമിക പ്രതിബധതക്ക് മുന്നില്‍ ഞാന്‍ എല്ലാ ആയുധവും വെച്ചു കീഴടങ്ങിയിരിക്കുന്നു. 

      ലത്തീഫ് സാഹിബ് പറഞ്ഞതാണ് ശരി :) :)
      ഇന്ന് മുസ്ലിം ഇന്ത്യ നേരിടുന്ന ഏറ്റവും ഗൗരവതരമായ ഒരു പ്രശ്‌നമായി തോന്നാത്തതിനാലും അതിലും പ്രസക്തമായതും ജീവകാരുണ്യപരമവുമായ ധാരാളം സുന്നത്തുകൾ ഇനിയും പരിശീലിക്കാൻ ഉള്ളതുകൊണ്ടും പ്രസ്തുത ഹദീസിന്റെ സനദോ മത്‌നോ എനിക്ക് അറിയണമെന്നുമില്ല. 

      മരണപ്പെട്ടവരോട് വിളിച്ചു പ്രാര്‍ത്തിക്കുന്നവര്‍ പ്രാര്‍ത്തിക്കട്ടെ. പറഞ്ഞു പറഞ്ഞു ലാത്തയെ ആരാധിക്കാംഎന്നു വരെ ഈ അഭിനവ അബൂജാഹിലുമാര്‍ വിളിച്ചു പറയുന്നു. അതൊന്നും ഇന്ന് മുസ്ലിം ഇന്ത്യ നേരിടുന്ന ഏറ്റവും ഗൗരവതരമായ ഒരു പ്രശ്‌നമായി തോന്നാത്തതിനാല് തല്‍ക്കാലം അതിലൊന്നും ഞങ്ങള്‍ക്ക് താല്പര്യമില്ല. ഞങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഒരു ........... സൃഷ്ടിക്കേണ്ടതുണ്ട്. ലാല്‍ സലാം :) :)

      23 hours ago ·  ·  1 person

    • Abu Backer ഇന്ന് മുസ്ലിം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചുവരുകളില്‍ പ്രാണികളെയും കൊതുകുകളെയും പിടിച്ചു തിന്നു സ്വതന്ത്രനായി വിഹരിക്കുന്ന പല്ലികളാണ്
      22 hours ago ·  ·  7 people

    • Abu Backer പല്ലികളെ വധിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ശ്രദ്ധ ചെലുത്തെണ്ടത് ജിന്നിനെ ഇടിക്കുക എന്നതിലാണ്, ഇതിനായി കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഓരോ 'ജിന്ന്‍ ക്ലിനിക്‌' തുടങ്ങാവുന്നതാണ്
      22 hours ago ·  ·  6 people

    • Shahjahan T Abbas ഇത് തന്നെയാ ഞാന്‍ പറഞ്ഞത്. പല്ലിയെ ഞങ്ങള്‍ വിടില്ല:) :) 
      എന്നെ തല്ലെണ്ടംമാവാ ഞാന്‍ നാന്നാവൂലാ എന്നത് ജമാതുകാരോട് ദീന്‍ പറയേണ്ട മോനെ അവര്‍ നന്നാവൂലാ എന്ന് തിരുത്തുക...

      22 hours ago · 

    • Shahjahan T Abbas സയൂബ് ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കേണ്ട എന്ന് വെച്ചിരിക്കുന്നു:) :) . അബൂ ബാക്കെരിന്റെ ബര്‍ത്താനം പെരുത്തു ഇഷ്ട്ടായി അങ്ങേര്‍ക്കു. അല്ല ഫായീ ലൈക്‌ അടിക്കാനല്ലാതെ ഒന്നും പറയാനില്ലേ? കഷ്ടം...
      22 hours ago ·  ·  1 person

    • Vnm Suhail Every where,my jama'ath brothers are proclaiming that mujahids are diverting from subject..But,while going through the comments here,what should i understand?
      Whether that proclamation true or a nifaaq?
      The serious issue is that while diverting the subject how many ahadiths were thrown away badly by those brothers?

      21 hours ago via Facebook Mobile · 

    • Ajmal Ashraf പ്രാര്‍ത്ഥന ഒരു ഇബാടതാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ ഇക്കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി നമുക്കറിയില്ല. അഭിപ്രായ വ്യത്യാസം ഇല്ലാത്ത കാര്യങ്ങള്‍ പൊക്കിപ്പിടിച്ചു വ്യത്യാസം ഉണ്ടാക്കുക എന്ന് തീരുമാനിച്ചത് പോലെ തോന്നി.
      21 hours ago ·  ·  1 person

    • Mahaboob Pathappiriyam Ali നട്ടുച്ചയ്ക്ക് ചൂട്ടു കത്തിച്ചു ഏതന്‍സില്‍ നടന്നത് സോക്രെടിസ് ആയിരുന്നു. ചോദ്യങ്ങള്‍ എറിഞ്ഞു മനുഷ്യ മനസ്സിനെ ഉണര്‍ത്തിയത് ആരായിരുന്നു ?
      21 hours ago · 

    • Noushad Kuniyil The famed philosopher DIOGENES was the one who walked the daylight streets with a lantern Mahaboob Pathappiriyam Ali
      19 hours ago ·  ·  2 people

    • Mahaboob Pathappiriyam Ali sure
      18 hours ago · 

    • Abdul Latheef ഷാജഹാനേ... താങ്കൾക്കെന്താണ് മനസ്സിലായത് തെളിയിച്ച് പറയൂ. താങ്കളീ സംഭവത്തിൽ നിന്ന് സ്വീകരിച്ച ഗുണപാഠമെന്താണ്. അത് കേൾക്കാൻ പ്രതീക്ഷാ പൂർവ്വം കാത്തിരിക്കുന്നു.
      18 hours ago ·  ·  4 people

    • Jafar Pv 

      കെ പി ഈ സംഭവത്തെ കുറിച്ച് തന്റെ 'അല്‍ ഇസ്തിഗാസ' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അതിന്റെ ചുരുക്ക വിവരം.

      "ബദര്‍ ദിവസം കുരൈശീ പ്രധാനികളില്‍ ഇരുപത്തി നാല് പേരുടെ ശവ ശരീരങ്ങള്‍ അവിടെയുള്ള ഏറ്റവും വൃത്തികെട്ടതും ചീത്തയുമായ ഒരു പൊട്ട കിണറ്റില്‍ ഇട്ടു മൂടുവാന്‍ നബി (സ) കല്പിച്ചു ഏതെങ്കിലും ഒരു ജന വിഭാഗവുമായുള്ള യുദ്ധത്തില്‍ വിജയിച്ചാല്‍ അതിനു തൊട്ടുള്ള ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് മൂന്നു ദിവസം കഴിച്ചു കൂട്ടുക നബി(സ) യുടെ പതിവായിരുന്നു . അതനുസരിച്ച് ബദര്‍ യുദ്ധം കഴിഞ്ഞു മൂന്നാം ദിവസമായപ്പോള്‍ തന്റെ വാഹനം ഒരുക്കാന്‍ തിരുമേനി കല്പിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ യാത്ര ആരംഭിക്കുകയും സഹാബത് തിരുമേനിയെ പിന്‍ തുടരുകയും ചെയ്തു . എന്തോ കാര്യത്തിനാണ് ഈ യാത്ര എന്ന് സഹാബികള്‍ തമ്മില്‍ അഭിപ്രായപ്പെട്ടു . അങ്ങനെ തിരുമേനി ശവം മൂടിയ കിണറ്റു വക്കില്‍ വന്നു നില്‍ക്കുകയും അവരുടെ പിതാക്കളുടെ പേര് ചേര്‍ത്ത് വിളിക്കുകയും ചെയ്തു എന്നിട്ട് തിരുമേനി തുടര്‍ന്നു: അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്കത് സന്തോഷകരമകുമായിരുന്നില്ലേ ? എന്നാല്‍ ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദത്തം ചെയ്തത് ഞങ്ങള്‍ക്ക് സത്യമായി പുലര്‍ന്നിരിക്കുന്നു . നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് നിങ്ങള്‍ക്കും സത്യമായി പുലര്ന്നോ ? ഇത് കേട്ട് ഉമര്‍ (ര) ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ജീവനില്ലാത്ത ശവശരീരങ്ങലോടാണല്ലോ താങ്കള്‍ സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സത്യം ഞാന്‍ പറയുന്നത് അവരെക്കാള്‍ നിങ്ങളല്ല കേള്‍ക്കുന്നത് ഖതാദ (ര) (റിപ്പോര്‍ട്ടര്‍ ) പറയുകയാണ് നബി (സ) യുടെ സംസാരം ഭീഷണിയും നിസ്സരപ്പെടുതലും ശിക്ഷയും ഖേധവുമോക്കെയായി അനുഭവിക്കാന്‍ വേണ്ടി അവരെ അള്ളാഹു അപ്പോള്‍ ജീവിപ്പിച്ചു " (ബുഖാരി , മുസ്ലിം )

      4 hours ago ·  ·  2 people

    • Jafar Pv 

      ഇത് സബന്ദിച്ചു ഇബ്നു ഉമര്‍ (ര) വില്‍ നിന്നും സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കപ്പെട്ട മറ്റൊരു റിപ്പോര്‍ട്ട്‌ ഇങ്ങനെയാണ് " നബി(സ) ബടരിലെ ക്വലീബിന്റെ കരയില്‍ നിന്ന് കൊണ്ട് പറഞ്ഞു നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ചെയ്ത വാഗ്ദത്തം സത്യമായി നിങ്ങള്ക്ക് അനുഭവപ്പെട്ടുവോ? എന്നിട്ട് തിരുമേനി പറഞ്ഞു ഞാന്‍ ഈ പറയുന്നത് ഇപ്പോള്‍ അവര്‍ കേള്‍ക്കുന്നു ഈ സംഭവം ആയിഷ (ര) യോട് പറഞ്ഞപ്പോള്‍ അവര്‍ ഇങ്ങനെ പറഞ്ഞു എന്ന് വെച്ചാല്‍ ഞാന്‍ അവരോടു പറഞ്ഞു കൊണ്ടിരുന്നത് സത്യമായിരുന്നു എന്ന് ഇപ്പോള്‍ അവര്‍ അറിയുന്നു (അവര്‍ കേള്‍ക്കുന്നു ) എന്ന് തിരുമേനി പറഞ്ഞതിന്റെ ഉദ്ദേശം . അതിനു തെളിവായി ആയിഷ (ര) മരിച്ചവരെ നീ കേള്പ്പിക്കുകയില്ല എന്ന് തുടങ്ങുന്ന സൂക്തം ഓതി കേള്‍പ്പിക്കുകയും ചെയ്തു" (ബുഖാരി)

      4 hours ago ·  ·  2 people

    • Jafar Pv ഇബ്നു മസ്ഊദില്‍(ര) നിന്നും ത്വബ്രനി ഉദ്ദരിച്ച റിപ്പോര്‍ട്ടില്‍ "സഹാബത് നബി(സ) യോട് ചോദിച്ചു അല്ലാഹുവിന്റെ റസൂലേ താങ്കള്‍ പറയുന്നത് അവര്‍ കേള്‍ക്കുമോ ? തിരുമേനി പറഞ്ഞു നിങ്ങള്‍ കേള്‍ക്കും പോലെ അവരും കേള്‍ക്കുന്നു പക്ഷെ അവരിപ്പോള്‍ മറുപടി പറയുകയില്ല" (ഫതഹുല്‍ ബാരി 7/ 354 )
      4 hours ago ·  ·  2 people

    • Jafar Pv 

      അനസ് (ര)വില്‍ നിന്നും ഇമാം ആഹ്മെദ്‌ (ര) ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടില്‍ "നബി(സ) അവരെ വിളിച്ചു സംസാരിക്കുന്ന ശബ്ദം കേട്ട് ഉമര്‍ (ര)ഇങ്ങനെ പറഞ്ഞു അല്ലാഹുവിന്റെ റസൂലേ മരണം കഴിഞ്ഞു മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവരെ താങ്കള്‍ വിളിക്കുകയാണോ ? മരണ പെട്ടവരെ കേള്പ്പിക്കുകയില്ലെന്നു അള്ളാഹു പറഞ്ഞിട്ടുണ്ടല്ലോ . എങ്കില്‍ പിന്നെ എങ്ങിനെ അവര്‍ കേള്‍ക്കും? നബി(സ) പറഞ്ഞു എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം ഞാനീ പറയുന്നത് അവരെക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍ പക്ഷെ അവര്‍ക്ക് മറുപടി പറയാന്‍ സാധിക്കുകയില്ല " (ആഹ്മെദ്‌)

      ക്വലീബിലെ സംഭവവുമായി ബന്ദപ്പെട്ട നാല് റിപ്പോര്ടുകളില്‍ മരിച്ചവര്‍ വിളി കേള്‍ക്കുകയില്ല എന്നതിനാണ് ഈ സംഭവം തെളിവാക്കുന്നതെന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധ പൂര്‍വ്വം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്

      4 hours ago ·  ·  2 people

    • Jafar Pv 

      ‎1 നബി(സ) യുടെ കൂടെയുണ്ടായിരുന്ന ഉമര്‍(ര) ഉള്‍പ്പെടെയുള്ള സഹാബികള്‍ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്ന് വിശ്വസിച്ചവര്‍ ആയിരുന്നു. ആ കാര്യം അവര്‍ നബി (സ) യുടെ മുന്പില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അത് തെറ്റാണെന്ന് പറഞ്ഞു നബി (സ) അവരെ തിരുത്തുകയോ, അവര്‍ കേള്‍ക്കുമെന്ന് പറയുകയല്ലാതെ മരിച്ചവര്‍ കേള്‍ക്കുമെന്ന് പൊതുവായി അഭിപ്രയപ്പെടുകയോ ചെയ്തില്ല. ഇമാം ബുഖാരി(ര)യുടെ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ അവര്‍ കേള്‍ക്കും എന്ന് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഈ പ്രത്യേക സന്ദര്‍ഭത്തിലും പ്രശ്നത്തിലും ഒഴികെ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്ന് തന്നെയാണ് നബി(സ) അംഗീകരിച്ച അഭിപ്രായം എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇക്കാര്യം പ്രസിദ്ധ ഖുറാന്‍ വ്യക്യതാവായ സയ്യിദ് ശിഹാബുദ്ധീന്‍ മഹാമൂദുല്‍ ആലൂസി (ര) തന്റെ ഖുറാന്‍ വ്യക്യന ഗ്രന്ഥമായ രൂഹുല്‍ മആനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (6/400). ഇത് കൊണ്ട് മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നാ അടിസ്ഥാന തത്വമാണ് വെളിപ്പെടുന്നത്. സഹാബികള്‍ മരിച്ചവര്‍ കേള്‍ക്കുകയില്ലെന്നു അഭിപ്രായപ്പെട്ടപ്പോള്‍ നബി(സ) അത് തിരുത്താതെ, ആ വശത്തെ കുറിച്ച് മൌനം ദീക്ഷിച്ചതില്‍ നിന്നും അത് മനസ്സിലാക്കാം. നബി(സ) യുടെ വിളി കേള്‍ക്കുവാനായി അള്ളാഹു അവരെ തല്‍ക്കാലികമായി ജീവിപ്പിക്കുകയും തിരുമേനിയുടെ വചനങ്ങള്‍ കേള്പ്പിക്കുകയുമാണ് ചെയ്തത് എന്ന് തബി ഉകളില്‍ പ്രമുഖനായ ക്വതാദ(ര) വിന്റെ അഭിപ്രായം ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ആദ്യ റിപ്പോര്‍ട്ടില്‍ വന്നതുമാണ് മാത്രമല്ല , അതൊരു ശിക്ഷയെന്ന നിലക്കും ഖേദിപ്പിക്കാന്‍ വേണ്ടിയും മറ്റുമാണെന്നു ആ റിപ്പോര്‍ട്ടില്‍ തന്നെ വിവരിക്കപ്പെടുകയും ചെയ്തിട്ടുണ്ട് .ക്വതാദ (ര) വിന്റെ അഭിപ്രായവും ഈ ഹദീസിനോട് ചേര്‍ത്ത് കൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതില്‍ നിന്ന് അത് നബി (സ) യുടെ അമാനുഷിക സംഭവം ആണെന്നും കാണിക്കുന്നു. അപ്പോള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലും ഒരു പ്രത്യേക പ്രശ്നത്തിലും അള്ളാഹു തന്റെ പ്രവാചകര്‍ മുഖേന വെളിപ്പെടുത്തിയ ഒരു അമാനുഷിക സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം മുശ്രിക്കുകള്‍ നബി തിരുമേനിയുടെ വിളി കേട്ട് എന്നത് കൊണ്ട് എല്ലാ മരിച്ചവരും എല്ലാ വിളികളും കേള്‍ക്കും എന്ന് വാദിക്കുന്നത് എന്ത് മാത്രം അത്ഭുതകരം ആണ് ? മാത്രമല്ല ഇവിടെ മുശ്രിക്കുകലെയാണ് തിരുമേനി വിളിച്ചതും കേള്പ്പിച്ചതും എന്നാ തെളിവിന്മേല്‍ മുസ്ലിം പുന്യലന്മാരെ മാത്രമല്ല സന്യാസിമാരെയും പാതിരിമാരെയും സ്വമികളെയും ഒക്കെ അവരുടെ മരണ ശേഷവും വിളി കേള്‍പ്പിക്കാനും സഹായം ചോദിക്കാനും കഴിയുമെന്നും വാദിക്കാമല്ലോ

      മറ്റൊരു പ്രസിദ്ധ ഖുറാന്‍ വ്യക്യാനം ആയ കുര്തുബിയിലും ഈ സംഭവം നബി തിരുമേനിയുടെ മുഅജിസത് ആയി വിവരിക്കപ്പെട്ടിക്കുന്നു (12/232) ബുഖാരിയുടെ വ്യക്യനമായ ഫതഹുല്‍ ബരിയിലും ഈ സംഭവം നബി തിരുമേനിയുടെ മുഅജിസതായി ഇമാം സുഹൈളിയ്യില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു "ഇമാം സുഹൈലി പറയുന്നു ചീഞ്ഞളിഞ്ഞ മൃത ദേഹങ്ങലോട് ആണോ അവിടുന്ന് സംസാരിക്കുന്നതു എന്നാ സഹാബത്തിന്റെ ചോദ്യത്തില്‍ നിന്ന് തന്നെ ഇത് അസാധാരണ സംഭവം ആണെന്ന് തെളിയുന്നുണ്ട് " ചുരുക്കത്തില്‍ ക്വലീബില്‍ നടന്ന സംഭവം നബി തിരുമേനിയുടെ ഒരു മുഅജിസത് ആയിരുന്നു. മുഅജിസത് മറ്റു സൃഷ്ടികള്‍ക്ക് ലഭിക്കുകയില്ല . പ്രവാചകന്മാര്‍ക്കു തന്നെ തോന്നുമ്പോള്‍ എല്ലാം വെളിപ്പെടുത്താന്‍ പറ്റുന്നതും അല്ല

      4 hours ago ·  ·  2 people

    • Jafar Pv 

      ‎2 മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നതിന് തിരുമേനിയുടെ സന്നിടിയില്‍ വെച്ച് തന്നെ ഉമര്‍ (ര) ഖുറാന്‍ സൂക്തം ഉദ്ദരിക്കുകയുണ്ടായി. പ്രസ്തുത ആയതിന്റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കിയതില്‍ ഉമര്‍(ര) വിനു തെറ്റ് പറ്റിയിരുന്നെങ്കില്‍ തിരുമേനി അപ്പോള്‍ തന്നെ അത് തിരുതെണ്ടാതയിരുന്നു. പക്ഷെ തിരുമേനി അത് അന്ഗീകരിക്കുകയും ഇപ്പോള്‍ അവര്‍ കേള്‍ക്കും എന്ന് പറഞ്ഞു കൊണ്ട് ക്വലീബ് സംഭവം അതില്‍ നിന്നും ഒഴിച്ച് നിര്തുകയുമാണ് ചെയ്തത് അപ്പോള്‍ ഉമര്‍ (ര) വും സഹാബതും മനസ്സിലാക്കിയത് പോലെ തന്നെ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്ന് തന്നെയാണ് പ്രസ്തുത ആയതിന്റെ ആശയമെന്നു തെളിയുന്നു

      4 hours ago ·  ·  2 people

    • Jafar Pv 

      ‎3 ഈ സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവര്‍ കേള്‍ക്കുന്നു എന്നത് അവര്‍ അറിയുന്നു എന്ന് വ്യക്യനിക്കാന്‍ ആയിഷ (ര) യെ പ്രേരിപ്പിച്ചതും ഈ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു മാത്രമല്ല ഉമര്‍(ര) ഉദ്ധരിച്ച അതെ ഖുറാന്‍ വചനം തന്നെ - മരിച്ചവരെ കേള്പ്പിക്കുകയില്ല - ആയിഷ (ര) തെളിവായി ഉദ്ദരിക്കുന്നത് ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നാ പൊതു തത്വത്തില്‍ നബി(സ)ക്കും സഹാബികള്‍ക്കും ഇടയില്‍ യാതൊരു അഭ്പ്രായ വിത്യാസവും ഇല്ലെന്നു മനസ്സിലാക്കാന്‍ കഴിയുന്നു . മരിച്ച അവിശ്വാസികള്‍ പരലോക ശിക്ഷ അനുഭവിച്ചു തുടങ്ങിയത് കൊണ്ട് തിരുമേനി അവരെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ കേള്‍ക്കുകയല്ല അനുഭവിച്ചരിയുകയാണ് ചെയ്യുന്നതെന്ന നിലക്കാണ് ആയിഷ (ര) അത് വ്യക്യനിക്കുന്നത്

      ചുരുക്കത്തില്‍ മരിച്ചവര്‍ കേള്‍ക്കുകയില്ല എന്നതിന് തെളിവായി ഹസ്രത് ഉമര്‍(ര) ഉദ്ദരിച്ച ഖുറാന്‍ വചനം തന്നെയാണ് ആയിഷ(ര)യും തെളിവായി ഉദ്ദരിക്കുന്നത് . നബി(സ) അത് അന്ഗീകരിക്കുകയും ചെയ്യുന്നു പിന്നെ ഇപ്പോള്‍ അവര്‍ കേള്‍ക്കും എന്ന തിരുമേനിയുടെ പ്രസ്താവന ഇപ്പോള്‍ അവര്‍ അറിയുന്നു എന്ന നിലക്കും അത് തിരുമേനിയുടെ മുഅജിസത് ആണെന്ന നിലക്കും ആണ് വ്യക്യനിക്കപ്പെട്ടത് . രണ്ടും മരിച്ചവര്‍ കേള്‍ക്കുകയെ ഇല്ല എന്ന സത്യം അങ്ങനെ തന്നെ നിലനിര്‍ത്തുന്നു.

      4 hours ago ·  ·  3 people

No comments: