Monday, February 28, 2011

സര്‍വ്വ ലോക രാജാവിന്റെ മുന്നില്‍ ഒരു ചെറിയ രാജാവ്. സൌദി രാജാവ് - kuttayi



  • Salam Kuttayi
    സര്‍വ്വ ലോക രാജാവിന്റെ മുന്നില്‍ ഒരു ചെറിയ രാജാവ്. സൌദി രാജാവ്
    • Abdul Razak and 3 others like this.
      • Muneer Kallikkol ISLAMENTHENNU PADIKKOOO MUSLYAKANMARE........
        Yesterday at 8:38pm ·
      • Salam Saqafi Neerolpalam
        അന്തം കമ്മി വഹാബികളേ റസൂലിനെ ലോകത്തിന്റെ രാജാവ് എന്ന് പറഞ്ഞത് കൊണ്ട്
        മാത്രം അല്ലാഹുവിനെ പോലെയാക്കലാകില്ല; ഒരു ഭരണപ്രദേശത്തിലെ ജനങ്ങളുടെ
        നേതാവ് തന്നെയാണ് രാജാവ്; ലോകമുസ്ലിംകളുടെ നേതാവ് എന്ന നിലയില്‍ രാജാവ്
        എന്ന് പറയുന്നതില്‍ ഒരു പന്തികേടുമില്ല, മലികിന്നാസ് എന്ന് അല്ലാഹുവിനെ
        പറ്റി പറയുന്നു എന്നത് കൊണ്ട് മാത്രം ലോകം അടക്കി ഭരിച്ച സുലൈമാന്‍ നബിയെ
        പറ്റി ലോകത്തിന്റെ രാജാവ് എന്ന് പറയാന്‍ പറ്റില്ല എന്ന് വിഡ്ഡികളുടെ
        രാജാക്കളായ വഹാബികളല്ലാതെ മറ്റാരും പറയില്ല; സുലൈമാന്‍ നബിയെ പറ്റി
        ലോകത്തിന്റെ രാജാവ് എന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ പോലെയാക്കലാണോ?;
        അല്ലാഹു റഹീം ആണെന്ന് എല്ലാവറ്ക്കും അറിയാം എന്നാല്‍ ഇതേ റഹീം എന്ന്
        പേര്‍ ഖുറ് ആനില്‍ അല്ലാഹു നബിയെ പറ്റി പറഞ്ഞിട്ടില്ലേ? ഇവിടെ അല്ലാഹുവും
        നബിയും റഹീം ആണെന്നത് കൊണ്ട് നബിയെ അല്ലാഹുവിനെ പോലെയാക്കലാണോ?
        അല്ലാഹുവിനെ പറ്റി പറയുന്നതും മറ്റുള്ളവരെ പറ്റി പറയുന്നതും രണ്ടും
        രണ്ടര്‍ത്ഥത്തിലാണെന്ന് മനസ്സിലാക്കാന്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ ചെറിയ
        അറിവെങ്കിലും ഉണ്ടായാല്‍ മതി, ഇതില്ലാത്തതാണല്ലൊ വഹാബിക്ക് പറ്റിയ
        അബദ്ധം! വിവരമുള്ളവന്‍ വഹാബിയാകില്ലല്ലൊ!!
        23 hours ago via · · 1 person
      • Ashik Bp ഈ ഹാരൂണിന്റെ കോലം കണ്ടപ്പോള്‍ എന്തോ സംബവമാനന്നു...ഇതു നാടന്‍ ഓഹാബി തന്നെ.....
        22 hours ago ·
      • Salam Kuttayi
        ‎@ ഹരൂണ്‍ നീ വല്ലാതെ കബളിപ്പിക്കല്‍ വീരന്‍ തന്നെ പക്ഷെ പിടിക്കപ്പെടുമ്പോള്‍ എന്താണിത്ര വെപ്രാളം , ആകെ ഇപ്പോള്‍ രാജാവില്‍ കിടന്നു ഉരുളാന്‍ ഒക്കുകയാണ് ,ഹരൂണ്‍ പിടിക്കപ്പെട്ട വെപ്രാലതിലാനുള്ളത് .സര്‍വ്വ രാജ്യ രാജാവ് എന്ന് റസൂലിനെ പറയാന്‍ പാടില്ലാന്നു പറഞ്ഞാണ് ഈ ദേഹം, ഞാന്‍ കൊടുത്ത ഫോട്ടോക്ക് അഭിപ്രായം കൊടുത്തത് വേണമെങ്കില്‍ nammukku athu onnu കൂടി വായിക്കാം ''#
        സര്‍വ്വ ലോക രാജാവിന്റെ മുന്നില...്‍...(?) നബി(സ)യോ..? ന‌ഊദു ബില്ലാഹ്
        12 മണിക്കൂര്‍ മുമ്പ് · ഇഷ്ടപ്പെടുകഇഷ്ടമല്ല
        #
        Haroon Knm അല്ലാഹു ആര്, റസൂല്‍ ആര് എന്ന് പോലും അറിയാത്ത ഒരു സമൂഹം അല്ലാഹുവേ നീ ഇവര്‍ക്ക് ഹിദായത്ത് നല്‍കേണമേ'' റസൂലിനെ സര്‍വ്വ ലോക രാജാവ് എന്ന് പറഞ്ഞത് മൂപ്പര്‍ക്ക് അങ്ങട്ട് പിടിച്ചിട്ടില്ല .എന്നാല്‍ സൌദി രാജാവിനെ രാജാവ് എന്ന് വിളിക്കുന്നതില്‍ ഈ മൂപ്പര്‍ക്ക് തീരെ എതിര്‍പ്പും ഇല്ല .സത്യത്തില്‍ സൌതി രാജാവ് വെറും ഒരു ചിന്ന രാജാവ് മാത്രമല്ലേ , എല്ലാറ്റിന്റെയും രാജാവായി അള്ളാഹു തിരഞ്ഞെടുത്തത് റസൂലിനെ ആളെ ? രഹ്മതുല്‍ ലില്‍ ആലമീന്‍ എന്താണന്നു അറിയാത്ത ഒരു ഓഹാബി പയ്യന്‍ എന്നല്ലാതെ മറ്റൊന്നും അതെക്കുറിച്ച് പറയാനില്ല .പിന്നെ أنا سيد ولد آدم يوم القيامة എന്നതില്‍ എവിടെ സര്‍വ്വ രാജ്യം മക്കള്‍ എന്നാണ് തീരെ പൊതു വിവരം പോലും ഇല്ലാത്ത ഈ ദേഹം ചോതിക്കുന്നത് . ഒരു ആശയത്തിന്റെ പൊതു നിയമം പോലും അറിയാത്ത പയ്യന്മാര്‍ .കഷ്ട്ടം തന്നെ നിങ്ങളുടെ അവസ്ഥ .സയ്യിദ് ആനന്ന കാര്യത്തില്‍ ഏതായാലും ഈ മൂപര്‍ക്ക് എതിര്‍പ്പ് ഉണ്ടങ്കിലും പറയാന്‍ നിര്‍വ്വാഹമില്ലത്ത് കൊണ്ട് വിഴുങ്ങുന്നു എന്നാണ് തോന്നുന്നത് .കാരണം സയ്യിടെന്നു പറയാന്‍ പാടില്ലന്നാണ് ഇവരുടെ തത്വം ,പിന്നെ യാണോ രാജാവ് എന്ന് പറഞ്ഞാല്‍ സഹിക്കുക , സര്‍വ്വ ആദം മക്കളുടെയും സയ്യിദ് ആണന്നാണ് അതിന്റെ പതാനുപത അര്‍ഥം വരിക .ഏതെങ്കിലും ഒരു രാജ്യത്തെ ആദം മക്കള്‍ ഇതില്‍ നിന്നും ഒഴിവല്ല , അത് കൊണ്ടാണ് സര്‍വ്വ രാജ്യ മക്കള്‍ എന്ന് ഞാന്‍ പറഞ്ഞത് .പക്ഷെ അത് മനസ്സിലാക്കാനും ചിന്തിക്കാനും ഈ ഓഹാബി തലയ്ക്കു ആകില്ലന്നു ഈ ദേഹം ഇവിടെ തെളിയിച്ചു . ഏതെങ്കിലും ഒരു രാജ്യത്ത് ഉള്ള ആദം മക്കള്‍ക്ക്‌ റസൂല്‍ സയ്യിതല്ലന്നു തെളിയിക്കാന്‍ ഈ ഓഹാബി അല്പഞാനികളെ ഞാന്‍ വെല്ലുവിളിക്കുന്നു . نا سيد ولد آدم يوم القيامة ഖിയാം നാളില്‍ ഞാന്‍ സര്‍വ്വ രാജ്യ മക്കളുടെയും സയ്യിതാണ് :ഖാല രസൂലുല്ലഹി , സൂക്ഷിക്കുക ,പിന്നെയും സൂക്ഷിക്കുക , റസൂലിനെ തരാം താഴ്ത്താന്‍ നോക്കിയാല്‍ സ്വയം താഴ്ന്നു പോകുക മാത്രമല്ല ഊര നിവര്‍ത്താന്‍ കഴിയാത്ത വിതം ..........മുരടനായ ഹാരൂണ്‍ വീണ്ടും മുകളിലുള്ളത് വായിക്കാതെ കാച്ചുന്നത് കാണുക രസം രസകരം ഈ ഓഹാബിസം ......കഥ കഴിഞ്ഞു മുസ്ലിയാക്കന്‍മാരെ....ഒരു തെറ്റിനെ ന്യായീകരിക്കാനായി
        ഇപ്പോള്‍ നിങ്ങള്‍ ഒരു ഹദീസിനെ ദുര്‍ വ്യാക്യാനം ചെയ്തത് ഇപ്പോള്‍
        എവിടെ എത്തിയെന്ന് അറിയുമോ..?
        അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്കിലേക്ക്, സഹോദരന്മാരെ....
        ഈ പാതിരിമാരുടെ... ദുര്‍ വ്യാക്യാനം കാണുക: أنا سيد ولد آدم
        ഈ ഹദീസിനു ഇവിടെ നല്‍കിയ അര്‍ഥം കാണുക:"ഞാന്‍ ആദം സന്തതികളുടെ രാജാവാണ്‌"......
        ഇനി എന്റെ അര്‍ത്ഥവും വിശദീകരണവും കാണുക :-نا سيد ولد آدم يوم القيامة ഖിയാം നാളില്‍ ഞാന്‍ സര്‍വ്വ രാജ്യ മക്കളുടെയും സയ്യിതാണ് :ഖാല രസൂലുല്ലഹി , കള്ളം മാത്രം പറയാന്‍ ഇമ്മിണി വലിയ തടിയുടെ ആവശ്യം ഇല്ല .എന്നിട്ട് മൂപന്‍ ചോതിക്കുന്നത് കേട്ടാല്‍ അതിലും രസം .വിവരം വേണ്ടേ,അതില്ലാഞ്ഞാല്‍ ഇമ്മാതിരി പോയത്തരം എഴുന്നള്ളിക്കും , ഇപ്പോള്‍ സൂറത്ത് നാസിലെ മലികിന്നാസു എന്നാ ആയതില്‍ പിടിച്ചു ആണ് കളി .അവിടെ മാലിക് കൊണ്ടുള്ള വിവക്ഷയും താല്‍പര്യവും എന്താണന്നു തീരെ അറിയാതെ പോയതാണ് പറ്റിയ കുഴപ്പം , സൌതിയുടെ രാജാവിനെ രാജാവ് എന്ന് വിളിക്കുന്നതില്‍ ഈ കൂട്ടര്‍ക്ക് കുഴപ്പം ഇല്ല , സൌതി എന്താ അല്ലാഹുവിന്റെ പരിതിയില്‍ വരുന്നില്ലന്നു നിങ്ങള്ക്ക് വാതമുണ്ടോ ? സൌതി രാജാവിനെ അങ്ങിനെ വിളിക്കാം എങ്കില്‍ അത് പോലെ കഴിഞ്ഞു പോയ ഇനിയും വരാവുന്ന എല്ലാ രാജാക്കന്മാര്‍ക്കും മുകളിലെ രാജാവായി പരിലസിക്കുന്നത് പ്രവാജകര്‍ മാത്രമാണ് . അല്ലാതെ രാജാവ് എന്ന് പറയുമ്പോഴേക്കു അത് അള്ളാഹു ആയിപ്പോകുമെന്ന നിങ്ങളുടെ തോന്നല്‍ മഹാ അബദ്ടം എന്നെ പറയാന്‍ ഒക്കൂ .
        12 hours ago ·
      • Abdul Azeez Vengara സര്‍വ്വ രാജ്യ രാജാവ് x സര്‍വ്വ ലോക രാജാവിന്റെ
        8 hours ago ·
      • Jamal Thandantharayil സഹോദരൻ സലാം കുട്ടായി വീണിടത്ത് കിടന്ന് ഉരുളുന്നു. സർവലോക രാജാവ് എന്നത് അല്ലാഹുവിനെ മാത്രം വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു വാക്കാണ്. എന്തൊക്കെ അവൻ സ്യഷ്ടിച്ചിട്ടുണ്ടെന്ന് അവനു മാത്രമേ അറിയൂ. അവൻ അറിയിച്ചു കൊടുത്താലല്ലാതെ ഏതൊക്കെയാണീ സർവ ലോകങ്ങളെന്ന് ഒരാൾക്കും അറിയുക സാധ്യമല്ല. അങ്ങിനെയിരിക്കെ അല്ലാഹുവിനെ മാത്രം വിശേഷിപ്പിക്കേണ്ട സർവലോകരക്ഷിതാവ്, സർവലോകരാജാവ് എന്നിങ്ങനെയുള്ള പദങ്ങൾ നബി(സ) യെയും വിശേഷിപ്പിക്കുന്നത് പ്രവാചകസ്നേഹമല്ല. മതത്തിൽ അതിരു കവിയലാണ്!
        8 hours ago · · 3 people
      • Salam Kuttayi
        സഹോതാരന്‍ ജമാല്‍ തണ്ടന്‍ തറയില്‍ ,അറിയാന്‍, സുഖമാനന്നു കരുതുന്നു ,താങ്കള്‍ എന്റെ ''സര്‍വ്വ ലോക രാജാവിന്റെ മുന്നില്‍ ഒരു ചെറിയ രാജാവ്. സൌദി രാജാവ്'' എന്നാ പേരില്‍ ഞാന്‍ കൊടുത്ത പിക്ചര്‍ അടക്കമുള്ള പോസ്റ്റിന്നു ആദ്യമായി ഒരു അഭിപ്രായം എഴുതിയതില്‍ അതിയായ സന്തോഷം ,താങ്കള്‍ തുടങ്ങുന്നത് തന്നെ വീണിടത്ത് കിടന്നു ഞാന്‍ ഉരുളുന്നു '' എന്ന് എഴുതി കൊണ്ടാണ് ,അത് തീര്‍ത്തും താങ്കള്‍ക്കു പറ്റിയ പിശക മാത്രമാണ് , താങ്കള്‍ ഇരുന്നിടത്ത് വട്ടം തിരിഞ്ഞു കൊണ്ടിരിക്കുകയാണ് അതാണ്‌ അങ്ങിനെ തോന്നുന്നത് .അതിന്നു സാഹിബു താങ്കള്‍ മുന്നോട്ടു വെക്കുന്ന ഒന്ന് ,സർവലോക രാജാവ് എന്നത് അല്ലാഹുവിനെ മാത്രം വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു വാക്കാണ്.. എന്നതാണ് .സത്യത്തില്‍ അല്ലാഹുവിനെ വിശേസിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് തന്നെ റസൂലിനെ ആ അള്ളാഹു വിളിച്ചത് ,വിശേഷിപ്പിച്ചത്‌ ഖുറാനില്‍ നമ്മുക്ക് കാണാന്‍ കഴിയും , رحيم എന്നത് അല്ലാഹുവിന്നു മാത്രം പറയുന്ന വിശേഷണമാണ് ,അര്‍ഥം അറിയില്ലേ ? ഈ വാക്ക് കൊണ്ട് രസൂളിന്നു മേല്‍ അള്ളാഹു ചാര്‍ത്തി കൊടുത്ത കാര്യം താങ്കളുടെ ഖുറാന്‍ പാരായന്തിനിടക്ക് ഇത് വരെ കണ്ടിട്ടില്ലേ ? അപ്പോള്‍ വിശേഷണത്തിന്റെ പേര് പറഞ്ഞു ,രാജാവും രാജ്യവും തെറ്റി പോകണ്ട എന്ന് പറഞ്ഞെന്നെ ഒള്ളു , ഈ വിഷയകമായി ഉള്ള എല്ലാ പോസ്റ്റും വായിക്കുക എന്നിട്ടും ഇന്ന ഇന്ന കാര്യങ്ങള്‍ കൊണ്ട് ഈ പ്രയോകം മതത്തിലെ അതിര്‍ വിടലാനന്നു കാണിക്കുക ,
        7 hours ago · · 1 person
      • Jamal Thandantharayil
        സഹോദരൻ സലാം കുട്ടായി; താങ്കൾ പരാമർശിച്ച ഖുർആനിലെ ആയത്തിൽ അല്ലാഹു ഒരു അസാംഗത്യവും പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ സ്ഥാനത്തേക്ക് നബി(സ) ഉയർത്തുന്നതോ അല്ലാഹുവിനെ സ്യഷ്ടികളുടെ ലവലിലേക്ക് താഴ്ത്തുന്നതോ ആയ ഒരു പരാമർശവും അതിൽ കാണില്ല: لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴿١٢٨﴾ فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّـهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ﴿١٢٩﴾ [9:128]
        തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. [9:129]
        എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം (നബിയേ,) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍ ...... ഇതു പോലെയാണോ സർവലോകരാജാവ് എന്ന് പറയുന്നത്? സയ്യിദുൽ അൻബിയ, സയ്യിദുൽ മുർസലീൻ, അശ് റഫുൽ ഖൽഖ്, റഹ്മത്തുൻ ലിൽ ആലമീൻ .... എന്നിങ്ങനെയല്ലാതെ താങ്കൾ പറഞ്ഞ സർവ്വലോക രാജാവ് എന്ന് പ്രവാചകൻ (സ) യെ ഏതെങ്കിലും സഹാബത്ത് വിശേഷിപ്പിച്ചിട്ടുണ്ടോ?
        6 hours ago · · 1 person
      • Jamal Thandantharayil قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾......... [114:1]
        പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. [114:2]
        മനുഷ്യരുടെ രാജാവിനോട്‌.[114:3]
        മനുഷ്യരുടെ ദൈവത്തോട്‌..........
        6 hours ago ·
      • Salam Kuttayi إِنَّ اللَّه بِالنَّاسِ لَرَءُوف رَحِيم " [ الْحَجّ : 65 ,مَلِكِ النَّاسِ (2)

        ملك الناس, المتصرف في كل شؤونهم, الغنيِّ عنهم.
        4 hours ago ·
      • Salam Kuttayi
        മുകളിലെ ഉദ്ടരനികള്‍ ,സൂറത്ത് ഹജ്ജില്‍ അല്ലാഹുവിനെ പറ്റി അള്ളാഹു പറയുന്നു എന്നാല്‍ സൂറത്ത് തൌബയില്‍ റസൂലിനെ പറ്റി അള്ളാഹു അതെ പദം തന്നെ പറയുന്നു .പിന്നെ രാജാവ് എന്നതിനു ജമാല്‍ കാണുന്ന അര്‍ത്ഥവും താല്‍പര്യവും വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു .ജമാല്‍ കാണിച്ച മാലിക് എന്നാതു കൊണ്ട് എന്താണ് പറയേണ്ടതെന്ന് , ഞാന്‍ ഇവിടെ കാനിക്ക്കുന്നു المتصرف في كل شؤونهم, الغنيِّ عنهم.
        ഇതിന്നാണോ രാജാവ് എന്ന് മലയാളത്തില്‍ പരയുയ .എങ്കില്‍ സൌതി രാജാവ് എന്നാ വാകിന്നു നിങ്ങള്‍ കല്‍പ്പിച്ചു നല്‍കുന്ന അര്‍ത്ഥവും താല്‍പര്യവും എന്താണ് ?
        4 hours ago ·
      • Jamal Thandantharayil
        സൌദി രാജാവ് എന്നാൽ സൌദി രാജ്യത്തിന്റെ ഭരണാധികാരി എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ സർവ ലോക രാജാവ് എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? രാജാവ് എന്ന പദം ആധിപത്യം ചെലുത്തുന്ന ആളെക്കുറിച്ചാണ് ഉപയോഗിക്കുന്നത്. അതായത് രാഷ്ട്രത്തിന്റെ മേൽ...See More
        4 hours ago · · 1 person
      • Salam Kuttayi
        ملك الناس എന്നാല്‍ لمتصرف في كل شؤونهم, الغنيِّ عنهم , സൃഷ്ട്ടികളുടെ സര്‍വ്വ കാര്യവും നടത്തി കൊടുക്കുന്ന എന്നാല്‍ അവരിലേക്ക്‌ ഒന്നിന്നും ആവശ്യമില്ലാത്തവന്‍ എന്നാണ് അതിന്റെ അര്‍ഥം . എന്നാല്‍ സ്രിസ്ട്ടികളെ പറ്റി ഒരു മുസ്ലിം, രാജാവ് എന്ന് പറയുമ്പോള്‍ അവ്വന്നു അറിയാം ആ രാജാവും ملك الناس ന്നു നിങ്ങള്‍ കൊടുത്ത രാജാവ് എന്നാ മലയാള വാക്കിന്റെ താല്‍പര്യവും രണ്ടായി നില്‍ക്കുന്നത് . രാജാവ് എന്നാ വാക്ക് ആതിപത്യം ചെലുത്തുന്ന ആളിനെ കുറിച്ച് ഉപയോഗിക്കുന്ന വാക്കാനന്നു ജമാല്‍ പറഞ്ഞതും സൌതി രാജാവിന്നു മാത്രം ബതകമായ ഒന്നല്ല .പരിമിതമായ അധികാരങ്ങളും ഭൌതികമായ ആതിപത്യവും ഉള്ള ആളിന്ന് രാജാവ് എന്ന് പറയാം എന്നാണു ജമാല്‍ പറയുന്നത് ? ശരിയല്ലേ ? എന്നാല്‍ ഇത്തരത്തിലുള്ള സര്‍വ്വ രാജ്ക്കന്മാരെക്കാലും ദുന്യവിയും ഉഖ്രവിയുമായ അതികാരവും അതിപത്യവും നല്‍കപ്പെട്ട ഒരു റസൂലിനെ രാജാവ് എന്ന് വിളിക്കുന്നത്‌ കൊണ്ട് ആ റസൂലിനെ ബഹുമാനിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ,പകരം അല്ലാഹുവിന്റെ വിശേഷണം പറഞ്ഞു എന്ന് പറഞ്ഞു പാടില്ലാന്നു വരുത്തി തീര്‍ക്കുന്നത് കൊണ്ട് താങ്കള്‍ കരുതി വെക്കുന്നത് എന്താണന്നു വെക്തമല്ല . അല്ലങ്കിലും സര്‍വ്വ ലോക രാജാവ് എന്ന് ഞാന്‍ പറഞ്ഞിടത്ത് ''മലികിന്നാസ്'' എന്നതിലെ അര്‍ഥം കിട്ടും എന്ന് താങ്കള്‍ എങ്ങിനെ മനസ്സിലാക്കി എന്ന് അറിയുന്നില്ല .അപ്പോഴും താങ്കള്‍ പറയാതെ വിട്ടു കളഞ്ഞ ''സൂറത്ത് ഹജ്ജിലെ ,സൂറത്ത് തോബയിലെ ഒരേ വാക്യം അല്ലാഹുവിന്റെ വിശേഷണം നബിയില്‍ ചാര്‍ത്തിالله പറഞ്ഞതിനെ തൊട്ടു നോക്കുക പോലും ചെയ്തിട്ടില്ല . ഞാന്‍ ഒന്ന് കൂടി താങ്കളെ ഓര്‍മ്മിപ്പിക്കുന്നു .ഇവ്വിഷയകമായി ഞാന്‍ കൊടുത്ത മുഴവന്‍ കമന്റ്സുകളില്‍ നിന്ന് ഏതു ഭാഗത്താണ് താങ്കള്‍ കാണിച്ചപോലെ ''മലികിന്നസില്‍ന്റെ '' ഞാന്‍ തന്നെ കാണിച്ചു തന്ന അര്‍ത്ഥ പ്രകാരമോ അല്ലങ്കില്‍ സര്വ്വതിപത്യ സ്വയം അതികാരമുല്ലവാന്‍ ആണ് എന്നാ അര്തപ്കാരം ആ വാക് നിര്‍വ്വജിക്കപ്പെടാമെന്നോ ,പെടുമെന്നോ ,കാണിക്കാന്‍ താല്പര്യ പെടുന്നു .പിന്നെ സൌതി രാജാവിന്റെ പരിമിതമായ അതികാരത്തെ പറ്റി പറയുമ്പോഴും ആ അതികാരത്തിന്റെ ഉടമസ്ഥനെ പറയുന്നില്ല താനക്ല്‍ അത് അയാളുടെ സ്വന്തം കണക്കില്‍ വരവ് വെക്കുന്നതായെ വായിക്കുന്നവര്‍ക്ക് തോന്നു .എന്നാല്‍ ഞാന്‍ പറഞ്ഞ സര്‍വ്വ ലോക രാജാവിന്നു സ്വയം കഴിവോ സ്വയം അതികാരമോ അതിപത്യമോ ഒന്നും ഇല്ല എല്ലാം അള്ളാഹു കൊടുത്ത ,കൊടുത്ത ആതിപത്യം ആ നിലക്കുള്ള സര്‍വ്വ ലോക രാജാവ് തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട റസൂല്‍ صلي الله عليه واله وسلم
        2 hours ago ·
      • Abdul Azeez Vengara ലോകം എന്നാൽ ഭൂമി മാത്രമാണോ?
        2 hours ago · · 1 person
      • Jamal Thandantharayil നബി (സ)ക്ക് സർവലോകത്തിനും രാജാവായി അല്ലാഹു ആധിപത്യം കൊടുത്തു എന്നതിനു എന്ത് തെളിവാണുള്ളത് സഹോദരാ!?
        2 hours ago ·
      • Salam Kuttayi
        ജമാല്‍, രാജാവിനെ ഇങ്ങിനെ കാണുന്നു ,,,,,,രാജാവ് എന്ന പദം ആധിപത്യം ചെലുത്തുന്ന ആളെക്കുറിച്ചാണ് ഉപയോഗിക്കുന്നത്,,,,എങ്കില്‍ നബി ( സ ) ക്ക് അങ്ങിനെ ആതിപത്യം കൊടുത്തോ എന്നാണു ജമാല്‍ ചോതിക്കുന്നത് ,ഏതു തരത്തിലുള്ള ആതിപത്യമാണ് മനസ്സില്‍ കാണുന്നത് ? വെറും രജ്യാ അതിപത്യമോ അതല്ല ഈ രാജ്യങ്ങളുടെ ഒക്കെ റബ്ബായ അല്ലാഹുവിന്റെ കല്‍പ്പനകളെ അവന്റെ ശ്ര്ഷ്ട്ടികള്‍ക്കിടയില്‍ സമര്‍പ്പിക്കുക എന്നാ ആതിപത്യ അതികാരമോ ഇതാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍ അതിന്നു അനുസരിച്ച് തെളിവും ലഭ്യമാകും ,അപ്പോഴും സൂറത്ത് ഹജ്ജും, സൂറത്ത് തൌബയും താങ്കള്‍ മറക്കരുത് , റഹീം , ഈ രണ്ടു സൂരതുകളിലും പടപ്പിന്നും പടച്ചവന്നും വേണ്ടി ഉപയോഗിച്ച കാര്യം മറക്കരുത്
        about an hour ago ·
      • Jamal Thandantharayil നബി (സ)ക്ക് സർവലോകത്തിനും രാജാവായി അല്ലാഹു ആധിപത്യം കൊടുത്തു എന്നതിനു എന്ത് തെളിവാണുള്ളത് സഹോദരാ!?
        59 minutes ago ·
      • Abdul Azeez Vengara ലോകം രാജ്യമായീ
        55 minutes ago · · 1 person
      • Asafali Srampiakal oru thelivumilla mone...
        47 minutes ago ·
      • Salam Kuttayi
        മാല്‍, രാജാവിനെ ഇങ്ങിനെ കാണുന്നു ,,,,,,രാജാവ് എന്ന പദം ആധിപത്യം ചെലുത്തുന്ന ആളെക്കുറിച്ചാണ് ഉപയോഗിക്കുന്നത്,,,,എങ്കില്‍ നബി ( സ ) ക്ക് അങ്ങിനെ ആതിപത്യം കൊടുത്തോ എന്നാണു ജമാല്‍ ചോതിക്കുന്നത് ,ഏതു തരത്തിലുള്ള ആതിപത്യമാണ് മനസ്സില്‍ കാണുന്നത് ...? വെറും രജ്യാ അതിപത്യമോ അതല്ല ഈ രാജ്യങ്ങളുടെ ഒക്കെ റബ്ബായ അല്ലാഹുവിന്റെ കല്‍പ്പനകളെ അവന്റെ ശ്ര്ഷ്ട്ടികള്‍ക്കിടയില്‍ സമര്‍പ്പിക്കുക എന്നാ ആതിപത്യ അതികാരമോ ഇതാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍ അതിന്നു അനുസരിച്ച് തെളിവും ലഭ്യമാകും ,അപ്പോഴും സൂറത്ത് ഹജ്ജും, സൂറത്ത് തൌബയും താങ്കള്‍ മറക്കരുത് , റഹീം , ഈ രണ്ടു സൂരതുകളിലും പടപ്പിന്നും പടച്ചവന്നും വേണ്ടി ഉപയോഗിച്ച കാര്യം മറക്കരുത്
        23 minutes ago ·
      • Jamal Thandantharayil Salam Kuttayi
        സര്‍വ്വ ലോക രാജാവിന്റെ മുന്നില്‍ ഒരു ചെറിയ രാജാവ്. സൌദി രാജാവ്>> ഇതാണ് താങ്കൾ കൊടുത്ത പോസ്റ്റ്. ഇതിൽ നബി (സ) ക്ക് സർവലോകരാജാവിന്റെ ആധിപത്യത്തിനുള്ള തെളിവ് തന്നാൽ മതി!
        20 minutes ago ·
      • Salam Kuttayi വെറും രജ്യാ അതിപത്യമോ അതല്ല ഈ രാജ്യങ്ങളുടെ ഒക്കെ റബ്ബായ അല്ലാഹുവിന്റെ കല്‍പ്പനകളെ അവന്റെ ശ്ര്ഷ്ട്ടികള്‍ക്കിടയില്‍ സമര്‍പ്പിക്കുക എന്നാ ആതിപത്യ അതികാരമോ ഇതാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍ അതിന്നു അനുസരിച്ച് തെളിവും ലഭ്യമാകും ,അപ്പോഴും സൂറത്ത് ഹജ്ജും, സൂറത്ത് തൌബയും താങ്കള്‍ മറക്കരുത് , റഹീം , ഈ രണ്ടു സൂരതുകളിലും പടപ്പിന്നും പടച്ചവന്നും വേണ്ടി ഉപയോഗിച്ച കാര്യം മറക്കരുത്
        18 minutes ago ·
      • Jamal Thandantharayil സർവലോകരാജാവിന്റെ ആധിപത്യത്തിനുള്ള തെളിവ്!
        17 minutes ago ·
      • Salam Kuttayi വെറും രജ്യാ അതിപത്യമോ അതല്ല ഈ രാജ്യങ്ങളുടെ ഒക്കെ റബ്ബായ അല്ലാഹുവിന്റെ കല്‍പ്പനകളെ അവന്റെ ശ്ര്ഷ്ട്ടികള്‍ക്കിടയില്‍ സമര്‍പ്പിക്കുക എന്നാ ആതിപത്യ അതികാരമോ ഇതാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍ അതിന്നു അനുസരിച്ച് തെളിവും ലഭ്യമാകും ,
        16 minutes ago ·
      • Jamal Thandantharayil ഏതു രാജ്യം? ഏതു രാജ്യങ്ങൾ? സർവ ലോകങ്ങൾ എന്നല്ലേ താങ്കൾ എഴുതിയത്. ആ സർവ ലോകങ്ങളുടെ രാജാവാണ് മുഹമ്മദ് നബി(സ) എന്നാണ് താങ്കൾ വാദിക്കുന്നത്. ആ വാദത്തിനുള്ള തെളിവാണ് ചോദിക്കുന്നത്!

  • No comments: