പൂങ്കാവനം സംരംഭത്തിൽ നിന്ന്
1969 മെയ് 12-14ന് നടന്ന വണ്ടൂർ വാദപ്രതിവാദത്തിന്റെ പ്രത്യേകത 1969 മെയ് 12,13,14 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ചേകന്നൂർ മുഹമ്മദ് മൗലവിയുമായി കെ.സി.അബൂബക്കർ മൗലവിയും, എ.പി.അബ്ദുൽഖാദിർ മൗലവിയും നടത്തിയ വാദപ്രതിവാദം ഇതരവാദപ്രതിവാദങ്ങളിൽ നിന്ന‍് മൂന്നു കാര്യങ്ങൾകൊണ്ട് വേറിട്ടുനിൽക്കുന്നു. ആ വാദപ്രതിവാദം നടന്നില്ലായിരുന്നുവേങ്കിൽ മുജാഹിദുകളിലെ 80 ശതമാനം പേരും ഹദീഥ് നിഷേധികളായിപ്പോകുമായിരുന്നു. സുന്നികളിലും ചേകന്നൂരിന്റെ ഈ ദുഃസ്വാധീനം ഉണ്ടാകുമായിരുന്നു. കാരണം ശ്രേതാക്കളിൽ ധാരാളം സുന്നികളുമുണ്ടായിരുന്നു. അതിനാൽ അതിൽ ചേകന്നൂർ പരാജയപ്പെടേണ്ടത് മുജാഹിദുകളുടെ മാത്രം ഒരു സംഘടനാആവശ്യമായിരുന്നില്ല. ഇതരമുസ്ലിം സംഘടനകളുടെകൂടി ആവശ്യമായിരുന്നു. മുസ്ലിംകൾക്ക് പ്രമാണമായി ക്വുർആൻ മാത്രം മതിയെന്നും ഹദീഥുകൾ വേണ്ടെന്നും, അഞ്ചുനേരം നിർബന്ധമെന്ന‍് നബി(സ്വ) പഠിപ്പിച്ച നമസ്കാരം മൂന്ന‍് നേരം മതിയെന്നും പറഞ്ഞുകൊണ്ട് ഇസ്ലാമിനെ പൊളിച്ചഴുതാനായിരുന്നു ചേകന്നൂർ മൗലവി ശ്രമിച്ചിരുന്നത്. അതിനാൽ മുജാഹിദുകൾ തോറ്റുപോയിരുന്നുവേങ്കിൽ അതിന്റെ പ്രത്യാഘാതം ഇതര സംഘടനകളിലേക്കു കൂടി വ്യാപിക്കുമായിരുന്നു. ആ രീതിയിലുള്ള ഒരു പൊതുഭീഷണിയെ കെ.സി. അബൂബക്കർ മൗലവിയും, എ.പി.അബ്ദുൽഖാദിർ മൗലവിയും മൂന്നു ദിവസം കൊണ്ട് നുള്ളിയൊടിച്ചുകളഞ്ഞു. ഇങ്ങനെയുള്ള ഒരു ചരിത്ര പ്രാധാന്യമാണ് അതിന്റെ ഒന്നാമത്തെ പ്രത്യേകത.ഇന്ന‍് മുജാഹിദ് രംഗത്തു സജീവമായി പ്രവർത്തിക്കുന്ന എസ്.എം.െഎദീദ് തങ്ങൾ വണ്ടൂർ വാദപ്രതിവാദത്തിൽ ചേകന്നൂരിനൊപ്പം വേദിയിലുണ്ടായിരുന്നു. ചേകന്നൂരിന്റെ ‘നിരീക്ഷണം‘ ദൈവവാരികയുടെ സഹപത്രാധിപരായിരുന്നു അദ്ദേഹം. അൽമനാർ ഭേഡിറ്റർ ഇൻചാർജായി പ്രവർത്തിക്കുന്ന അബ്ദുൽമജീദ് വാരണക്കരയും ചേകന്നൂർ പക്ഷത്തായിരുന്നു. ഇതുപോലെ പലരും. മുജാഹിദുകൾക്കിടയിൽ ചേകന്നൂർ മൗലവിക്കുണ്ടായിരുന്ന സ്വാധീനം ആഴത്തിലുള്ളതായിരുന്നു എന്നും ആ വാദപ്രതിവാദം നടന്നിരുന്നില്ലെങ്കിൽ കേരത്തിലെ നവോത്ഥാന പ്രസ്ഥാനം വഴിതെറ്റിപ്പോകുമായിരുന്നുവെന്നും വ്യക്തമാക്കാനുള്ള ഉദാഹരണമായിട്ടാണ് ഇതിവിടെ കുറിച്ചത്. നേരത്തെ മുജാഹിദു സ്ഥാപനമായ ജാമിഅ: നദ്‌വിയ്യയിൽ അധ്യാകപനും, സുന്നി മുസ്ല്യാക്കൾക്കെതിരെ മുജാഹിദുപക്ഷത്തുനിന്ന‍് ശക്തമായി വാദപ്രതിവാദം നടത്തിയ പണ്ഡിതനും എന്ന നിലക്ക് മുജാഹിദുകൾക്ക് അദ്ദേഹത്തോട് മതിപ്പും ആദരവും ഉണ്ടാവുക സ്വാഭാവികമായിരുന്നുവല്ലോ. അതിനാൽ ചില പുത്തൻവാദങ്ങൾ അദ്ദേഹത്തിൽനിന്നും പുറത്തുവന്നതിനാൽ പറഞ്ഞത് ചേകന്നൂർ മൗലവിയായതിനാൽ അത് ഒറ്റയടിക്ക് തള്ളിക്കൂടാ എന്ന ചിന്തയും ജനങ്ങൾക്കുണ്ടായി. ഹദീഥ് നിഷേധത്തിലേക്കാണ് അദ്ദേഹത്തിന്റെ പോക്ക് എന്നുറപ്പായപ്പോൾ മുജാഹിദു സ്ഥാപനത്തിൽ ഇനിയദ്ദേഹത്തെ പൊറുപ്പിച്ചുകൂടാ എന്ന‍് മുജാഹിദ് നേതൃത്വം തീരുമാനിച്ചു. അതോടെ മുജാഹിദു പണ്ഡിതൻമാരെ നിരന്തരം വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പ്രസംഗിക്കാൻതുടങ്ങി. അദ്ദേഹത്തിനു വേദിയൊരുക്കിക്കൊടുക്കാൻ പല സ്ഥലത്തും ആളുകൾ മുമ്പോട്ടുവന്നു. ഈ സാഹചര്യത്തിലാണ് ശൈഖ് മുഹമ്മദ് മൗലവി, എ.അലവി മൗലവി, കെ.സി.അബൂബക്കർ മൗലവി, എ.പി.അബ്ദുൽഖാദിർ മൗലവി എന്നിവർ ചേകന്നൂരിനെ നേരിടാൻ രംഗത്തുവന്നത്. ചേകന്നൂരിനെ അവഗണിച്ചുതള്ളുകയാണ് വേണ്ടതെന്നും അദ്ദേഹവുമായി സംവാദത്തിലേർപ്പെടേണ്ടന്നുമായിരുന്നു മുജാഹിദ് നേതാവായ എ.കെ.അബ്ദുല്ലത്വീഫ് മൗലവിയെപ്പോലുള്ളവരുടെ അഭിപ്രായം. അവസാനം വാദപ്രതിവാദം നടത്താനും കേശിയും, എ.പിയും സംസാരിക്കാനും തീരുമാനമായി.
മറ്റൊരു പ്രത്യേകത വണ്ടൂർ വാദപ്രതിവാദത്തോടെ ചേകന്നൂർ മൗലവി പ്രസംഗമേഖല വിട്ടു എന്നതാണ്. നേരത്തെ ഏറ്റുപോയ ഏതാനും പരിപാടികൾ മാത്രമാണ് പിന്നീടദ്ദേഹം നടത്തിയത്. അരീക്കോട്ടും കീഴുപറമ്പിലും അദ്ദേഹം നടത്തിയ പ്രസംഗത്തിന് മുജാഹിദ് പണ്ഡിതൻമാർ മറുപടി പറയുകയും ചെയ്തു. ശേഷം അദ്ദേഹം ഐസ്ഫാക്ടറി തുടങ്ങി. അതു പൊളിഞ്ഞപ്പോൾ ഈർച്ചമില്ലും. അവസാനം റമളാൻ കാലത്ത് കോഴിക്കോട്ട് ഹോട്ടൽതുടങ്ങി തന്റെ വാദത്തോട് നീതി പുലർത്തി. വണ്ടൂരിലെ തോൽവിക്ക് ശേഷം 1980-കളുടെ അവസാനത്തിലാണ് ചേകന്നൂർ രണ്ടാമതു രംഗപ്രവേശം ചെയ്തത്.
ശ്രോതാക്കളുടെ പ്രത്യേകത
മുജാഹിദുകൾ നടത്തിയ വാദപ്രതിവാദങ്ങളിൽ വണ്ടൂർ വാദപ്രതിവാദത്തിനുള്ള മറ്റൊരു പ്രത്യേകത അതിലെ ശ്രോതാക്കളിൽ ബഹുഭൂരിഭാഗം തക്വ്ലീദ്(തെളിവുകൾ നോക്കാതെ പണ്ഡിതൻമാരെ അന്ധമായി അനുകരിക്കൽ) ഇല്ലാത്തവരും തുറന്ന മനസ്സുള്ളവരുമായിരുന്നു എന്നതായിരുന്നു. ആരുടെ വാദമാണ് പ്രമാണങ്ങളുമായി യോജിക്കുന്നത് എന്നുനോക്കി അതിന്നനുസരിച്ച് തീരുമാനമെടുക്കാൻ തീരുമാനിച്ചവർ എന്നർഥം. അങ്ങനെയുള്ള സദസ്സിൽ ആത്മാർഥതയോടും സത്യസന്ധതയോടും കൂടി വാദ പ്രതിവാദം നടത്തിയാൽ ഫലം ചെയ്യും. സുന്നീ ? മുജാഹിദ് വാദ പ്രതിവാദങ്ങളുടെ സദസ്സുകൾ അങ്ങനെയുള്ളതല്ല. തങ്ങളുടെ മുസ്ല്യാക്കൾ ശബ്ദം കനപ്പിച്ച് എന്തു പറഞ്ഞാലും മുസ്ല്യാക്കൾ തെളിവു നിരത്തുന്നതിനു മുമ്പേ തക്ബീർ ചൊല്ലി അതുശരിയാണെന്നു പ്രഖ്യാപിക്കുകയാണ് അവർ ചെയ്യാറ്. അതിന്റെ ഒരുദാഹരണം, കൊട്ടപ്പുറം വാദപ്രതിവാദത്തിൽ നിന്ന‍് ഗ്രഹിക്കാം. ‘മുഹയിദ്ദീൻ ശൈഖേ രക്ഷിക്കണേ ബദ്‌രീങ്ങളെ കാക്കണേ' എന്ന രീതിയിൽ മരിച്ചവരോടു പ്രാർഥിക്കാൻ ക്വുർആനിലോ ഹദീഥുകളിലോ വല്ലതെളിവും ഉണ്ടോ എന്ന മുജാഹിദു പക്ഷത്തിന്റെ ചോദ്യത്തിന് കാന്തപുരം മുസ്ല്യാർ "ഉണ്ട് മൗലവീ ഉണ്ട്" എന്നു പറഞ്ഞപ്പോഴേക്കും അനുയായികൾ തക്ബീർ ചൊല്ലി. തന്റെ സദസ്സിനെക്കൊണ്ട് ആവർത്തിച്ചു തക്ബീർ ചൊല്ലിപ്പിച്ചശേഷമാണ് വാദവുമായി ബന്ധമില്ലാത്ത വസ് അൽ മാൻ അർസൽനാമിൻ ക്വബ്ലിക എന്ന ആയത്ത് ഓതിയത്. ചേകന്നൂരിന്റെ പക്ഷത്തുള്ളവരിൽ അധികവും നേരത്തെ മുജാഹിദായിരുന്നവരായതുകൊണ്ട് തക്ബീർ കൊണ്ടുള്ള ഈ മുൻകൂർ ശരിവെക്കൽ ഉണ്ടായിരുന്നില്ല. അതിനാൽ അവർ വാദം കേട്ടു വിലയിരുത്തി. മുജാഹിദു പണ്ഡിതരുടെ പ്രമാണബദ്ധമായ വാദങ്ങളുടെ മുമ്പിൽ പിടിച്ചുനിൽക്കാനാവില്ലേന്ന‍് മനസ്സിലായ ചേകന്നൂർ തന്റെ നിരീക്ഷണം ദ്വൈവാരികയിൽ വിജയമവകാശപ്പെട്ട് ലേഖനങ്ങളെഴുത്തിനോക്കിയെങ്കിലും അതും നിർത്തി പ്രസംഗവേദിയിൽ നിന്ന‍് ദീർഘകാല സന്യാസത്തിലേക്ക് പോവുകയാണുണ്ടായത്.വാദപ്രതിവാദ വിഷയങ്ങളും വ്യവസ്ഥയും
- ഇസ്ലാമിൽ പ്രമാണങ്ങളായി സ്വീകരിക്കാൻ കൊള്ളാവുന്ന വിഷയങ്ങളെന്തെല്ലാം എന്നത് പി.കെ.മുഹമ്മദ് മൗലവി ചേകന്നൂർ അവതരിപ്പിക്കുക.
- ക്വുർആനിന്നു പുറമെ രിസാലത്തിന്റെ വഹ്‌യ് നബി(സ്വ)ക്കുണ്ടായിട്ടുണ്ടോ? (മുജാഹിദ് പണ്ഡിതരിൽ ഒരാൾ അവതരിപ്പിക്കുക)
- ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ (ചേകന്നൂർ)
- നമസ്കാരവും നോമ്പും(മുജാഹിദു പണ്ഡിതരിൽ ഒരാൾ)
- സകാത്തും പലിശയും (ചേകന്നൂർ)
വ്യവസ്ഥ: വേദി(ചേകന്നൂർ) ഒന്നര മണിക്കൂർ സംസാരിക്കുകയും അതേ വിഷയത്തെപ്പറ്റി എതിർകക്ഷി ഒന്നരമണിക്കൂർ ഖണ്ഡിക്കുകയും ചെയ്യുക. വാദിക്ക് വേണമെന്ന‍്തോന്നുന്ന പക്ഷം പറയാൻ പ്രതിചേരിക്ക് അത്രയും സമയം അനുവദിക്കുന്നതുമാണ്. ചേകന്നൂരിനെതിരിൽ വാദിക്കുന്ന ആളുകളിൽ ദിവസേന എ.അലവി മൗലവിയോ, അദ്ദേഹം നിശ്ചയിക്കുന്ന ഒരാളോ മാത്രമേ സംസാരിക്കാൻ പാടുള്ളൂ. ചേകന്നൂരോ അദ്ദേഹം നിർദേശിക്കുന്ന ഒരാളോ മാത്രമേ ഒരു ദിവസം സംസാരിക്കാൻ പാടുള്ളൂ. നടത്തിപ്പ് ചെലവ്
ഡോ: ഉസ്മാനും ഭൗമ്മർകുട്ടി ഹാജിയും കൂടി 350ക. പിരിക്കുവാനും ബാക്കി 650ക വണ്ടൂർ ഭാഗത്തുനിന്നും പിരിക്കാനും മൊത്തം 1000ക. ബഡ്ജറ്റുമാകുന്നു. കമ്മിറ്റിക്കു വളണ്ടിയർമാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കാൻ ജ: കെ.ടി.കുഞ്ഞുമുഹമ്മദ് ഹാജിയെ അധികാരപ്പെടുത്തി. വണ്ടൂർ വാദപ്രതിവാദത്തിൽ വ്യവസ്ഥയുണ്ടാക്കുകയും ചെയ്‌വരിൽ ജീവിപ്പിരിപ്പുള്ളത് എ.പി.അബ്ദുൽഖാദിർ മൗലവി മാത്രമാണ്. നാലു പതിറ്റാണ്ടുകൾക്ക് മുമ്പു നടന്ന ഈ വാദപ്രതിവാദത്തിൽ എ.പി.ക്കുള്ള ഓർമകൾ നമുക്കു പങ്കുവെക്കാം. ചോ: 1980-കളുടെ അവസാനത്തിൽ ദീർഘകാലത്തെ ഇടവവേളക്കു ശേഷം ചേകന്നൂർ രംഗത്തുവന്നപ്പോൾ അത് ജനങ്ങൾ കാര്യമായെടുത്തിരുന്നില്ല. ചെറിയ സദസ്സുകളേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. ഇതിൽ നിന്ന‍് വ്യത്യസ്തമായിരുന്നുവല്ലോ 1969-ലും അതിനു മുമ്പുമുള്ള അവസ്ഥ. ഇതിന്റെ കാരണമെന്ത്? ഉ: യഥാർഥ മുജാഹിദാശയത്തിന്റെ പ്രതിനിധി ചേകന്നൂർ മൗലവിയാണെന്നായിരുന്നു മലപ്പുറം ജില്ലയിലെ മുജാഹിദുകളിൽ ഗണ്യമായ ഒരു വിഭാഗത്തിന്റെ ധാരണ. അദ്ദേഹം ജാമിഅഃ നദ്‌വിയ്യയിലെ അധ്യാപകനായിരിക്കെ തന്റെ പുത്തൻവാദം വിദ്യാർഥികളിൽ കുത്തിവെക്കാൻതുടങ്ങി. സ്വതന്ത്രമായ അഭിപ്രായമുണ്ടെങ്കിൽ അത് പണ്ഡിതൻമാരുമായി ചർച്ച ചെയ്യാതെ വിദ്യാർഥികളോട് പറയരുതെന്ന‍് സ്ഥാപനത്തിന്റെ നടത്തിപ്പുകാരും അധ്യാപകരുമായ ശൈഖ് മുഹമ്മദ് മൗലവിയും അലവി മൗലവിയും അദ്ദേഹത്തോട് പറഞ്ഞുവേങ്കിലും അതിന് സമ്മതം മൂളിയ ചേകന്നൂർ കുട്ടികളെ വഴി തെറ്റിക്കുന്ന പണി തുടർന്നു. തുടർന്ന‍് ജാമിഅഃയിൽ നിന്ന‍് പുറത്തുപോകേണ്ടിവന്ന അദ്ദേഹം ധാരാളം പേരെ ആശയപരമായി സ്വാധീനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വെല്ലുവിളി നേരിട്ട് തോൽപിച്ചില്ലെങ്കിൽ മുജാഹിദുകളിൽ ഭൂരിഭാഗത്തെയും അഹ്ലുസ്സുന്നത്തിന്റെ പാതയിൽനിന്ന‍് അദ്ദേഹം തെറ്റിക്കുമെന്ന‍് ഞങ്ങൾ ഭയപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങൾ അന്നത് ഗൗരവമായി എടുക്കാൻ തീരുമാനിച്ചത്.
ചോ: അദ്ദേഹത്തിന്റെ രണ്ടാം വരവിനെ ഗൗനിക്കാതിരുന്നതിന്റെ കാരണം? ഉ: 1969-ലെ വണ്ടൂർ വാദത്തോടെ അയാളുടെ വാദങ്ങൾ ഇസ്ലാമിനു നിരക്കുന്നതല്ലെന്ന‍് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പണ്ഡിതർ അയാളെ കൈവെടിഞ്ഞിരുന്നു. മുജാഹിദു പ്രസ്ഥാനത്തിന് ചേകന്നൂർ ഒരു പ്രശ്നമേ അല്ലാതായി. മതത്തിന്റെ അടിവേരിൻമേലാണ് അയാൾ കത്തിവെക്കുന്നത് എന്ന ബോധം എല്ലാ വിഭാഗം മുസ്ലിംകളിലുമുണ്ടായി. ഇതാണ് ആദ്യഘട്ടവും രണ്ടാംഘട്ടവും തമ്മിലുള്ള വ്യത്യാസം.
No comments:
Post a Comment