പൂങ്കാവനം സംരംഭത്തിൽ നിന്ന്
കൊട്ടപ്പുറം സംവാദത്തിന്റെ പാഠം
1983 ഫെബ്രുവരി 1,2,3 തിയ്യതികളിൽ കൊണ്ടോട്ടിക്കടുത്ത കൊട്ടപ്പുറത്ത് നടന്ന സുന്നീ മുജാഹിദ് വാദപ്രതിവാദത്തിലൂടെ സുന്നീ നേതൃത്വം മുജാഹിദുകൾക്ക് രണ്ട് പാഠങ്ങൾ നൽകിയിരിക്കുന്നു. 1. മുജാഹിദുകളുടെ മുമ്പിൽ സുന്നീ പക്ഷം ഉത്തരംമുട്ടിയാൽ മുജാഹിദുകളെ വകവരുത്താൻ ശ്രമിക്കും. 2. സുന്നീ പക്ഷം തോറ്റാൽ അവർ വിജയം ആഘോഷിക്കുകയും സുന്നീ പക്ഷത്ത് പങ്കെടുത്തവർക്ക് സ്വീകരണം സംഘടിപ്പിക്കുകയും ചെയ്യും. അതിനാൽ ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും മുസ്ല്യാക്കളോട് ചോദിക്കരുത്.
വാദപ്രതിവാദത്തിന്റെ കാരണങ്ങൾ?
സുന്നീകളുടെ മതപ്രസംഗ പരമ്പരയിൽ മുജാഹിദുകളെ വാദപ്രതിവാദത്തിന് രൂക്ഷമായി വെല്ലുവിളിച്ചതാണ് വാദപ്രതിവാദത്തിനു കാരണമായത്. അത് സംബന്ധമായുള്ള എഴുത്തുകുത്തുകൾ അതിന്റെ തെളിവാണ്. അവ താഴെ ചേർക്കുന്നു.
െഎ.എസ്.എമ്മിന്റെ കത്ത്
കൊട്ടപ്പുറം സുന്നീ യുവജനസംഘം സെക്രട്ടറി അവർകൾക്ക്, മാന്യരേ, അസ്സലാമു അലൈക്കും, നിങ്ങൾ നടത്തിവരുന്ന വഅ‍്ളു പരമ്പരയിൽ നിങ്ങളുടെ ഒരു പണ്ഡിതൻ ഇവിടത്തെ െഎ.എസ്.എമ്മിനെ വാദപ്രതിവാദത്തിനായി വെല്ലുവിളിച്ചത് വാക്കുമൂലം സ്വീകരിച്ചതായി ഇന്നലെ ഞങ്ങൾ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. അംഗീകൃത വ്യവസ്ഥയനുസരിച്ച് വാദപ്രതിവാദത്തിനോ ഖണ്ഡന പ്രസംഗത്തിനോ എന്തിനാണെങ്കിലും ഞങ്ങൾ തയ്യാറാണെന്ന‍് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. എന്ന‍് സെക്രട്ടറി, ഒ. അഹ്മദ് സഗീർ.
വീണ്ടും ഒരു കത്ത്
കൊട്ടപ്പുറം സുന്നീ യുവജനസംഘം സെക്രട്ടറി അവർകൾക്ക്, മാന്യരേ, അസ്സലാമു അലൈക്കും. നിങ്ങളുടെ വഅ‍്ള് പരമ്പരയിൽ ഒരു പണ്ഡിതൻ ഇവിടത്തെ െഎ.എസ്.എമ്മിനെ വാദപ്രതിവാത്തിന് വെല്ലുവിളിച്ചതു സംബന്ധിച്ച് ഞങ്ങൾ തന്നകത്തിൽ അംഗീകൃത വ്യവസ്ഥയനുസരിച്ച് വാദപ്രതിവാദത്തിനോ ഖണ്ഡനപ്രസംഗത്തിനോ ഏതിനാണെങ്കിലും ഞങ്ങൾ ഭതയ്യാറാണെന്ന‍് രേഖാമൂലം നിങ്ങളെ അറിയിച്ചു. ആ കത്തിന് രേഖാമൂലം നിങ്ങൾ മറുപടി തന്നില്ല. എങ്കിലും സ്റ്റേജിൽനിന്ന‍് ãഅംഗീകൃത വ്യവസ്ഥ എന്താണെന്ന‍് മനസ്സിലായില്ലä എന്നു പറയുന്നത് കേട്ടു. കുണ്ടുതോട് വ്യവസ്ഥയും മറ്റും അംഗീകൃത വ്യവസ്ഥയല്ലെന്ന‍് പറയുന്നത് കേട്ടു. അംഗീകൃത വ്യവസ്ഥകൊണ്ട് ഞങ്ങൾ ഉദ്ദേശിച്ചത്, വാദപ്രതിവാദത്തിൽ ഏർപ്പെടുന്നതിനു മുമ്പ് ഇരുകക്ഷികളും വാദപ്രതിവാദം സംബന്ധിച്ച് യോജിച്ചു തയ്യാറാക്കുന്ന നിബന്ധകളും തീരുമാനങ്ങളും എന്നാണ്. ഇരുവിഭാഗത്തിൽപെട്ട പണ്ഡിതന്മാർ സംബന്ധിച്ചുകൊണ്ട് തയ്യാറാക്കിയതായിരുന്നു കുണ്ടുതോട്ടിലെയും കുഴിപ്പുറത്തെയും വ്യവസ്ഥകൾ. അതനുസരിച്ച് കാര്യങ്ങൾ നിർവ്വഹിക്കുന്നതിൽ നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ പുതിയ വ്യവസ്ഥകൾ തയ്യാറാക്കാനും ഞങ്ങൾ തയ്യാറാണ്. മതപരമായ കാര്യങ്ങളിൽ വാദപ്രതിവാദം നടത്തുമ്പോൾ വ്യവസ്ഥ തയ്യാറാക്കുന്നതിന് അതിൽ ഇരുവിഭാഗത്തിലെയും ഉത്തരവാദപ്പെട്ട പണ്ഡിതന്മാർ ഉണ്ടായിരിക്കണമെേന്ന ഞങ്ങൾക്ക് നിർബന്ധമുള്ളൂ. അതിനാൽ നിങ്ങൾ വെല്ലുവിളിച്ചപോലെ വാദപ്രതിവാദത്തിനോ ഖണ്ഡന പ്രസംഗത്തിനോ തയ്യാറുണ്ടെങ്കിൽ ഇന്നുതെന്ന വ്യവസ്ഥ തയ്യാറാക്കാനും വാദപ്രതിവാദം നടത്താനും ഞങ്ങളുടെ ഉത്തരവാദപ്പെട്ട പണ്ഡിതന്മാർ സ്ഥലത്തുണ്ട്. എത്രയും വേഗം ഈ കത്തിന് മറുപടി രേഖാമൂലം തരണമെന്ന‍് അപേക്ഷിക്കുന്നു. എന്ന‍് സെക്രട്ടറി, ഒ. അഹ്മദ് സഗീർ (ഒപ്പ്)
സുന്നികളുടെ മറുപടിക്കത്ത്
കൊട്ടപ്പുറം ഇത്തിഹാദുശ്ശുന്നാനിൽ മുജാഹിദീർ സെക്രട്ടറി അവർകൾക്ക്, കൊട്ടപ്പുറം സുന്നീ യുവജന സംഘം സെക്രട്ടറി അറിയിക്കുന്നത്. എന്തെന്നാൽ, നിങ്ങൾ ഞങ്ങളുടെ വെല്ലുവിളി സ്വീകരിച്ചുകൊണ്ടു തന്നകത്തു കിട്ടി, നിങ്ങളെപ്പോലെ തന്ന ഞങ്ങളും ഒരുക്കമാണ്. ആയത്കൊണ്ട് ഇന്നുതെന്ന വ്യവസ്ഥ തയ്യാറാക്കണമെങ്കിൽ ഇന്നുതെന്ന ഞങ്ങൾ ഒരുക്കമാണ്. ഈ പരിപാടി കഴിഞ്ഞ് കൃത്യം ഒരു മണിക്കുതെന്ന ഭനമുക്കു വ്യവസ്ഥ തയ്യാറാക്കാമെന്നും ഞങ്ങൾ നിങ്ങളെ ഇതിനാൽ അറിയിക്കുന്നു. എന്ന‍്, കെ.സി. ബീരാൻകുട്ടി മുസ്ല്യാർ, സെക്രട്ടറി, സുന്നീ യുവജന സംഘം കൊട്ടപ്പുറം (ഒപ്പ്) 07-01-1983
െഎ.എസ്.എമ്മിന്റെ കത്ത്
അസ്സലാമു അലൈക്കും നിങ്ങൾ ഒരു മണി എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. വഅ‍്ള് കഴിഞ്ഞ സ്ഥിതിക്ക് 11 മണക്കു തെന്ന (ഇന്ന‍്) വ്യവസ്ഥ തയ്യാറാക്കാൻ തയ്യാറാണെന്ന‍് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. എന്ന‍് സെക്രട്ടറി, അഹ്മദ് സഗീർ (ഒപ്പ്) 07-01-1983
െഎ.എസ്.എമ്മിന്റെ അവസാനത്തെ കത്ത്
നിങ്ങളുടെ എഴുത്തിൽ സൂചിപ്പിപോലെ രാത്രി ഒരു മണിക്ക് വ്യവസ്ഥ തയ്യാറാക്കുന്നതിന് ഞങ്ങൾക്ക് അസൗകര്യമുള്ളതുകൊണ്ടും പതിനൊന്നു മണിക്ക് ഞങ്ങൾക്ക് സൗകര്യമാണ് എന്നത് നിങ്ങൾക്ക് സ്വീകാര്യമല്ലാത്തതുകൊണ്ടും സംയുക്തമായി മറ്റൊരു സമയം സ്വീകരിക്കാമെന്ന‍് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. മറപുടി പ്രതീക്ഷീക്കുന്നു. എന്ന‍് അബ്‌റസാഖ് ബാഖവി പ്രസിഡണ്ട് െഎ.എം.എം. കൊട്ടപ്പുറം.
നിബന്ധനകൾ
1983 ജനുവരി 8ന് രണ്ട് മണിക്ക് കൊട്ടപ്പുറം മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന സംയുക്തയോഗം വാദപ്രിതവാദത്തിന് കൈകൊണ്ട നിബന്ധനകളും തീരുമാനങ്ങളും. മുജാഹിദ് പക്ഷത്തെ കൺവീനറായി പി.വി. കുഞ്ഞിക്കോയ മാസ്റ്ററെയും പി. മോയൂട്ടി മൗലവിയെയും തെരഞ്ഞെടുത്തു. വാദപ്രതിവാദം 1983 ഫെബ്രുവരി 1,2,3&4 തിയ്യതികളിൽ നടത്തുക. ഓരോ വിഷയവും ഈ രണ്ടു ദിവസം വീതം വാദപ്രതിവാദം നടത്തുക. ഇസ്ഗാസ മുജാഹിദ് പക്ഷത്തിന്റെ വാദം മുഹ്‌യിദ്ദീൻ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ കന്യാ മർയമേ അനുഗ്രഹിക്കേണമേ, ലാത്തേ സഹായിക്കേണമേ പോലെ മരിച്ചുപോയ മഹാത്മാക്കളോട് പ്രാർഥിക്കൽ ശിർക്കാകുന്നു.
സുന്നീ പക്ഷത്തിന്റെ വാദം
ബദ്‌രീങ്ങളെ കാക്കണേ, മുഹ്‌യിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളെ ഭവിളിച്ച് മുസ്ലിം കൾക്കിടയിൽ നടന്നുവരുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും, ലാത്തേ, ഉസ്സേ എന്ന‍് സഹായം തേടലും പ്രാർഥിക്കലും മുസ്ലിംകളുടെ നടപടി അല്ലെന്നും ഞങ്ങൾ വാദിക്കുന്നു.
തവസ്സുൽ മുജാഹിദ് പക്ഷത്തിന്റെ വാദം
അല്ലാഹുവിലേക്കടുപ്പിക്കാൻവേണ്ടി മരിച്ചുപോയ മഹാത്മാക്കളെ ഇടയാളൻമാരാക്കി പ്രാർഥ നടത്തുന്നത് ശിർക്കകുന്നു.
സുന്നീ പക്ഷത്തിന്റെ വാദം
അമ്പിയാ, ഔലിയാ, സ്വാലിഹീങ്ങൾ എന്നീ മഹാന്മാരെ ഇടയാളന്മാരാക്കി പ്രാർഥന നടത്തുന്നത് ശിർക്കാകുന്നു.
സമയനിബന്ധനകൾ
ഓരോ കക്ഷിയും അര മണിക്കൂർ ഓരോ ദിവസവും വിഷയമവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കുക. അവതരിപ്പിച്ച വിഷയത്തെക്കുറിച്ച് ഒന്നര മണിക്കൂർ ചോദ്യോത്തരം രണ്ടു മിനിറ്റ് ചോദ്യത്തിന് അഞ്ചു മിനിട്ട് മറുപടി. ഇങ്ങനെ ഓരോ ദിവസവും മൊത്തം നാലുമണിക്കൂർ പരിപാടി. ആദ്യ പ്രസംഗം ഏതു കക്ഷിക്കെന്ന‍് നറുക്കിട്ടു തീരുമാനിക്കുക.
തെളിവുൾ
വിശുദ്ധ ക്വുർആൻ, സ്വഹീഹായ ഹദീഥ്, സ്ഥിരപ്പെട്ട ഇജ്മാഅ‍്, വ്യക്തമായ ക്വിയാസ്.
മുജാഹിദ് പക്ഷത്ത പണ്ഡിതന്മാർ
കെ.പി. മുഹമ്മദ് മൗലവി,, എ.പി. അബ്ദുൽ ഖാദിർ മൗലവി, പി.കെ. അലി അബ്ദുറസാഖ് മദനി, എസ്.എം. െഎദീദ് തങ്ങൾ, സി.പി. ഉമർ സല്ലമി എം.കെ അലി അക്ബർ മൗലവി, എ. അബ്ദുസ്സലാം സുല്ലമി, അബ്ദുറഹ്മാൻ സലഫി, എം. അബ്ദുല്ല സുല്ലമി, എം.എം. നദ്‌വി, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി.
സുന്നീപക്ഷം
ടി. അബൂബക്കർ മുസ്ല്യാർ, കെ.വി. മുഹമ്മദ് മുസ്ല്യാർ, കെ.കെ. അബൂബക്കർ മുസ്ല്യാർ, ടി.കെ. ബാവ. മുസ്ല്യാർ, എ.പി. അബൂബക്കർ മുസ്ല്യാർ, പി.കെ. മുഹ്‌യുദ്ദീൻ മുസ്ല്യാർ, പി. അബ്ദുൽ ഖാദിർ മുസ്ല്യാർ, മുസ്തഫൽ ഫൈസി, സി. സൈനുദ്ദീൻ മുസ്ല്യാർ, വി. മൂസ മുസ്ല്യാർ. നറുക്കു പ്രകാരം ആദ്യവിഷയാവതരണം മുജാഹിദ് ഭപക്ഷത്തിനായിരുന്നു. സി.പി. ഉമർ സുല്ലമി വിഷയമവതരിപ്പിച്ചു. തുടർന്ന‍് കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ചോദ്യങ്ങൾക്ക് മുജാഹിദ് പക്ഷത്തുനിന്ന‍് എ.പി. അബ്ദുൽ ഖാദിർ മൗലവി മറുപടി പറഞ്ഞു. ഇതു കഴിഞ്ഞയുടനെ സുന്നീപക്ഷത്തിനുവേണ്ടി നാട്ടിക വി. മൂസ മുസ്ല്യാർ വിഷയമവതരിപ്പിച്ചു. മുജാഹിദ് പക്ഷത്തിനുവേണ്ടി എ.പി. അബ്ദുൽ ഖാദിർ മൗലവി ചോദിച്ച ചോദ്യങ്ങൾക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ മറുപടി പറഞ്ഞു.
No comments:
Post a Comment