Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/കുറ്റിച്ചിറയിൽ തകർന്നത്‌

പൂങ്കാവനം സംരംഭത്തിൽ നിന്ന്


സംവാദങ്ങളുടെ വെളിച്ചം - 31


കുറ്റിച്ചിറയിൽ തകർന്നത്‌

മുജാഹിദുകൾ കിതാബു തിരിയില്ല എന്ന മുസ്ല്യാക്കളുടെ പ്രചാരണം ഓരോ ദിവസവും തകരുകയായിരുന്നു. സ്ത്രീ ജുമഅ ജമാഅത്തിലെത്തിയപ്പോൾ ആ തകർച്ച പൂർണമായി. ശാഫിഈ മധബിലെ കിതാബുകൾ ശാഫീ മധബ്കാരെന്ന‍്‌ അവകാശപ്പെടുന്ന മുസ്ല്യാക്കളേക്കാൾ അധികം ഓതിയത്‌ മുജാഹിദ്‌ പണ്ഡിതന്മാരാണെന്ന‍്‌ ജനം മനസ്സിലാക്കുകയുണ്ടായിരുന്നു. മധബ്‌ അംഗീകരിക്കാത്ത നിങ്ങൾ മധബിന്റെ ഇമാമുകളെ കുതിരകയറുന്നതെന്തിനാണ്‌ എന്ന‍്‌ ചോദിച്ച്‌ ഓരോ പ്രസംഗത്തിലും കോപം ശമിപ്പിക്കുകയായിരുന്നു മുസ്ല്യാക്കൾ. ഇമാം ശാഫിഈ(റ), ഇമാം നവവി(റ), ഇബ്നുകഥീർ(റ) എന്നിവരുടെ കിതാബുകളിൽ നിന്ന‍്‌ സ്ത്രീ ജുമുഅ-ജമാഅത്തിന്ന‍്‌ നിരവധി തെളിവുകൾ മുജാഹിദു പണ്ഡിതന്മാർ ഉദ്ധരിച്ചു.

ഹദീഥുകൾ വായിക്കുമ്പോൾ അതെല്ലാം ഹിജാബിന്റെ ആയത്തിറങ്ങുന്നതിനു മുമ്പായിരുന്നു എന്ന‍്‌ പറഞ്ഞു ട്രാക്ക്‌ മാറി ഓടാൻ ശ്രമിച്ച മുസ്ല്യാക്കളെ സ്ത്രീകൾക്ക്‌ ജുമുഅ-ജമാഅത്തുകൾക്ക്‌ പള്ളിയിൽ പോകാമെന്നും പോകുന്നതാണ്‌ നല്ലതെന്നും ഇമാം ശാഫിഈ(റ) പറഞ്ഞ ഇബാറത്തുകൾ മുജാഹിദുപക്ഷം ഉദ്ധരിച്ച്‌ അവരെ ട്രാക്കിൽ നിർത്താൻ ശ്രമിച്ചു. അതായിരുന്നു മുസ്ല്യാക്കളെ വല്ലാതെ തളർത്തിക്കളഞ്ഞത്‌. ഈ ക്ഷീണം അവരുടെ നിരർത്ഥകമായ ആവർത്തനത്തിൽ പ്രകടമായതിന്റെ ഉദാഹരണങ്ങൾ അവർ മാറിമാറി നടത്തിയ ഖണ്ഡനങ്ങളിൽനിന്ന‍്‌ കാണുക.

"മധബിന്റെ ഇമാമീങ്ങളെ കുതിരകയറുന്നവർ ഇ‍െന്നന്തിനു അവരെയും അവരുടെ കിതാബുകളെയും ഉദ്ധരിക്കുന്നു: (രണ്ടാം ഖണ്ഡനം-ഹസ്സൻ മുസ്ല്യാർ) സ്ത്രീകൾക്ക്‌ ജുമുഅ ത‍െന്ന ഇല്ല എന്ന‍്‌ ശറഹുൽ മുഹദ്ദബിൽ പറയുന്നുണ്ട്‌.(കാന്തപുരം അബൂബക്കർ മുസ്ല്യാർ).

"സ്ത്രീകളുടെ നമസ്കാരം സ്വാലിഹായ അമലാണെന്നാണ്‌ പറഞ്ഞത്‌. എന്നാൽ സുന്നത്താവണം. അതിനു തെളിവുദ്ധരിച്ചിട്ടില്ല. ഭനമസ്കാരം പുണ്യംത‍െന്ന. അതുകൊണ്ട്‌ ഹൈള്‌ നിഫാസ്‌ എന്നിവയുള്ളവർ നമസ്കരിച്ചാൽ പുണ്യം കിട്ടുമോ? ? കാന്തപുരം അബൂബക്കർ മുസ്ല്യാർ.

"നമസ്കാരത്തിൽ സ്വഫ്ഫ്‌ കെട്ടുമ്പോൾ(അണിനിൽക്കുമ്പോൾ) പുരുഷന്മാർ, ആൺകുട്ടികൾ, നപുംസകം, സ്ത്രീകൾ എന്നീ ക്രമം പറഞ്ഞത്‌ പള്ളിയിൽ വരാം എന്നതിന്റെ തെളിവല്ല. അനസ്‌(റ)ന്റെ വീട്ടിൽ പോയി നബി(സ്വ) നമസ്കരിച്ച കാര്യമാണവിടെ പറഞ്ഞത്‌" (ഹസ്സൻ മുസ്ല്യാർ)

"അവനവന്റെ വീട്ടിൽ ഭർത്താക്കന്മാരോടൊത്ത്‌ നമസ്കരിക്കുമ്പോൾ അന്യപുഷന്മാരുണ്ടെങ്കിൽ സ്വീകരിക്കേണ്ട സ്വഫ്ഫ്‌ നിയമം മുജാഹിദുകൾ ഇവിടെ ബാധകമാക്കുന്നു. (കാന്തപുരം)

"സ്ത്രീകൾ ജമാഅത്തിനു പങ്കെടുത്തത്തല്ലാതെ ജുമഅക്ക്‌ പങ്കെടുത്തത്തായി തെളിവില്ല. ഉദ്‌റ്‌ എന്നു പറഞ്ഞത്‌ സ്ത്രീകൾക്ക്‌ ബാധകമല്ല. പള്ളിയിലെ ഇമാമിനെ സ്ത്രീകൾ വീടിന്റെ ഉള്ളിന്റെ ഉള്ളിൽനിന്നു തുടരുന്നത്‌ അനുവദനീയമെന്നാണ്‌ ഇമാം ശാഫിഈ പറഞ്ഞത്‌.(കാന്തപുരം)

മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദ്യ രണ്ടു പ്രസംഗങ്ങളിൽ ത‍െന്ന ഇതിന്റെയെല്ലാം ഖണ്ഡനമുണ്ട്‌. ഈ ദുർവ്യാഖ്യാനങ്ങളെയെല്ലാം മുന്നിൽ വെച്ചുകൊണ്ട്‌ മുജാഹിദു പക്ഷത്തിനുവേണ്ടി സയ്യിദ്‌ മുഹമ്മദ്‌ ഐദീദ് തങ്ങൾ പ്രസംഗിക്കുന്നു.

സയ്യിദ്‌ മുഹമ്മദ്‌ ഐദീദ്

സ്ത്രീകൾക്ക്‌ ജുമുഅ:ജമാഅത്ത്‌ ഹറാമാണെന്ന‍്‌ അല്ലാഹുവോ അവന്റെ തിരുദൂതനോ മധബിന്റെ ഇമാമുകളോ പറഞ്ഞിട്ടില്ല. സമസ്ക്കാരുടെ മാത്രം വാദമാണത്‌. എനിക്കുമുമ്പ്‌ സംസാരിച്ച ഞങ്ങളുടെ പണ്ഡിതന്മാരെല്ലാം അത്‌ ഭംഗിയായി സമർഥിച്ചിട്ടുണ്ട്‌.

ഹിജാബിന്റെ ആയത്ത്‌ സ്ത്രീകൾക്ക്‌ പള്ളിയിൽ മന്ത്രിപ്പിക്കാൻ പോകുന്നതിനെ തടയുന്നില്ലേന്നും ജുമുഅക്കും ജമാഅത്തിനും പോകുന്നത്‌ തടയുന്നു എന്നുമുള്ള വിഭജനം സമസ്തയുടെ സ്വന്തം അഭിപ്രായമാണ്‌. അങ്ങനെയൊരു വിഭജനം നിങ്ങളംഗീകരിക്കുന്ന ഇമാം ശാഫീഈ(റ) ഇമാം, നവവി(റ), ഇബ്നു കഥീർ(റ) പോലുള്ള ഭാരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ നിങ്ങളത്‌ അടുത്ത പ്രസംഗത്തിലെങ്കിലും പറയൂ. ഇതു വരെ പറഞ്ഞിട്ടില്ല. സ്ത്രീകൾക്ക്‌ ജുമുഅ ഇല്ല എന്ന‍്‌ ശറഹു മുഹദ്ദബിൽ പറഞ്ഞിട്ടുണ്ട്‌ എന്നാണ്‌ നിങ്ങൾ പറഞ്ഞത്‌. എന്നാൽ അതേ ശറഹു മുഹദ്ദബിൽ നിന്ന‍്‌ സ്ത്രീകൾക്ക്‌ ജുമുഅക്ക്‌ പോകാം എന്ന‍്‌ ഞങ്ങളുടെ മുൻപ്രസംഗത്തിൽ ഉദ്ധരിച്ചുവല്ലോ. "ലാജുമുഅത്ത" എന്ന പറഞ്ഞ നവവി(റ) ത‍െന്ന സ്ത്രീകൾക്ക്‌ പോകാം എന്നു പറഞ്ഞാൽ ആ "ല്ലാ"യുടെ അർഥം നിർബന്ധമില്ല എന്നാണ്‌. ലാജുമുഅത എന്ന‍്‌ ശാഫിഈ(റ)യുടെ ഉമ്മിൽ ഉണ്ടല്ലോ. അതേവാചകത്തിൽ ത‍ന്നെയാണ്‌ "ഞാൻ ലാ ജുമുഅത" എന്നു പറഞ്ഞവർ ജുമുഅയിൽ സംബന്ധിച്ചാൽ അവർക്ക്‌ അതുമതി" എന്നു പറഞ്ഞത്‌. "ജുമുഅ ഹറാമായവർക്ക്‌ ജുമുഅ നമസ്കാരിക്കാം" എന്ന വചിത്ര അർഥമാണ്‌ ആ വാക്യത്തിന്‌ മുസ്ല്യാർ പറഞ്ഞ അർഥം സ്വീകരിച്ചാൽ ലഭിക്കുക. ഇമാം നവവി സ്ത്രീകൾക്ക്‌ ജുമുഅയിൽ പങ്കെടുക്കാം എന്ന‍്‌
പറഞ്ഞത്‌ ഹദീഥുകൾ ഉദ്ധരിച്ചുകൊണ്ടാണന്നെ‍്‌ ഞങ്ങൾ സമർഥിച്ചുവല്ലോ. അപ്പോൾ "ജുമുഅ ഇല്ല" എന്നതിന്റെ ഉദ്ദേശ്യം ജുമുഅ നിർബന്ധമില്ല എന്നു ത‍ന്നെയാണ്‌. സ്ത്രീകൾ സ്വഫ്ഫ്‌ കെട്ടേണ്ട നിയമം പറഞ്ഞത്‌ സ്വന്തം വീട്ടിൽവെച്ച്‌ നമസ്കരിക്കുമ്പോഴുള്ള നിയമമാണെന്നും പള്ളിയിൽ വരുന്നതിനെക്കുറിച്ചല്ലേന്നുമുള്ള വാദത്തിന്‌ ഒരർഥവുമില്ല. വലിയ പുരുഷന്മാരുടെ പിറകിൽ ആൺകുട്ടികൾ, പി‍ന്നെ നപുംസകങ്ങൾ, അതിന്റെ പിന്നിൽ സ്ത്രീകൾ- ഇവരെല്ലാം വീട്ടിൽവെച്ച്‌ പള്ളിയിലെ ഇമാമിനെ തുടരുകയോ? ഇതൊരു വചിത്രവാദമാണ്‌. അന്യപുരുഷന്മാരും കുട്ടികളും പള്ളിയിലലേക്ക്‌ പോകുന്നതിനു പകരം അന്യസ്ത്രീകളുള്ള വീട്ടിൽ ജുമുഅക്ക്‌ സ്വഫ്ഫ്‌ കെട്ടുകയോ? ഇങ്ങനെയാണെങ്കിൽ അത്‌ അടുത്ത പ്രസംഗത്തിൽ വ്യക്തമാക്കണം.

ഹൈള്‌, നിഫാസ്‌ എന്നിവയുള്ളവർക്ക്‌ നമസ്കാരം പുണ്യമാണ്‌ എന്ന‍്‌ ഞങ്ങൾക്കു വാദമില്ല. അവർ ശുദ്ധിയുള്ളവരാണെങ്കിൽ സ്ത്രീകൾക്ക്‌ പള്ളിയിൽപോകാം. ഭനൂലുമന്ത്രിപ്പിക്കണല്ല, നമസ്കാരിക്കാൻ വേണ്ടി.

ഉമർ(റ)ന്റെ ഭാര്യ പള്ളിയിലൽ നമസ്കരിക്കാൻ പോയിരുന്നു. അദ്ദേഹത്തിന്‌ പള്ളിയിൽവെച്ച്‌ കുത്തേറ്റ സമയത്ത്‌ ഭാര്യ പള്ളിയിലുണ്ടായിരുന്നു. ഉമറിന്റെ ഒരു ഭാര്യ(ഈ മകന്റെ ഇളയുമ്മ) സുഭ്‌, ഇശാ എന്നീ നമസ്കാരങ്ങൾ ജുമാഅത്തായി നിർവഹിക്കാൻ പള്ളിയിൽ പോകാറുണ്ടായിരുന്നു. അപ്പോൾ അവരോട്‌ ചോദിക്കപ്പെട്ടു. നിങ്ങൾ പള്ളിയിൽ പോകുന്നത്‌ ഉമറിന്‌ ഇഷ്ടമില്ലേന്നും വെറുപ്പാണെന്നും അറിയാമല്ലോ. ഉടനെ ആ മഹതി തിരിച്ചു ചോദിച്ചു. അങ്ങനെയെങ്കിൽ ഉമറിന്‌ എ‍ന്നെ വിലക്കാൻ എന്താണ്‌ തടസ്സം? അപ്പോൾ ചോദ്യകർത്താവ്‌ (ഇബ്നുഉമർ) പറഞ്ഞു: അല്ലാഹുവിന്റെ ദാസികളെ പള്ളിയിൽ നിന്നും തടയരുത്‌ എന്ന നബിവചനമാണ്‌ ഉമറിന്‌ തടസ്സമായി നിൽക്കുന്നത്‌ (ബുഖാരി)

നീ നമസ്കാരമല്ലാത്ത ആവശ്യങ്ങൾക്കു പള്ളിയിൽ പോയ്ക്കോളൂ നമസ്കാരത്തിന്‌ പോകുന്നത്‌ അല്ലാഹുവും റസൂലും തടഞ്ഞിട്ടുണ്ട്‌ എന്ന‍്‌ ഉമർ(റ) ഭാര്യയോടു പറഞ്ഞില്ലല്ലോ. അവരെല്ലാം ആ ഹദീഥിൽ നിന്ന‍്‌ മനസ്സലാക്കിയത്‌ സ്ത്രീകൾ പള്ളിയിൽ നമസ്കാരത്തിനു പോകുന്നത്‌ തടയരുത്‌ എന്നുത‍ന്നെയാണ്‌. സ്ത്രീ ജുമുഅ ജമാഅത്ത്‌ ഹറാമാണെന്ന‍്‌ ഒരുനിലക്കും സ്ഥാപിക്കാൻ കഴിയില്ല.

കാന്തപുരം അബൂബക്കർ മുസ്ല്യാർ

സ്വാലിഹായ അമലാണെന്നു പറഞ്ഞാൽ പോരാ, അതിനു തെളിവു തരൂ. അബൂ സുഫ്‌യാന്റെ ഭാര്യ ഹിണ്ട്‌(റ) പള്ളിയിൽ പോയി ആവലാതി ബോധിപ്പിച്ചു. സ്വാലിഹീങ്ങളുടെയും ഔലിയാക്കളുടെയും ക്വബ്ര് സന്ദർശിക്കാൻ പർദ്ദയുടെ നിയമം പാലിച്ചുകൊണ്ട്‌ പോകാം. ഉമ്മഹാത്തുൽ മുഅ‍്മിനീങ്ങളാരും ജുമുഅക്കോ ജമാഅത്തിനോ ഹിജാബിന്റെ ആയത്തിറങ്ങിയതിനു ശേഷം പോയിട്ടില്ല എന്ന‍്‌ ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്‌. അബ്ദുല്ലാഹിബ്നു ഉമർ(റ) സ്ത്രീകൾക്കുള്ള അവകാശത്തെ നിഷേധിച്ചതിനാണ്‌ ചീത്ത പറഞ്ഞതും അടിച്ചതുമെല്ലാം. സ്ത്രീകൾക്ക്‌ പള്ളിയിൽപോയി ഭനമസ്കരിക്കുന്നതിന്‌ അവർ യുവതികളാകാൻ പാടില്ല. അന്യപുരുഷന്മാർക്ക്‌ ആഗ്രഹം ജനിപ്പിക്കന്നവളാകരുത്‌. ചീത്ത ചിന്താഗതിയുണ്ടാവരുത്ത്‌ തുടങ്ങിയ കുറേ നിബന്ധനകളുണ്ട്‌. നിങ്ങളുദ്ധരിക്കുന്ന തെളിവുകളെല്ലാം ഹിജാബിന്റെ ആയത്തിനു മുമ്പുള്ളതാണ്‌. ഹിജാബിന്റെ ആയത്തിനു ശേഷമുള്ളതു കൊണ്ട്‌വരൂ.

എ.പി. അബ്ദുൽ ഖാദിർ മൗലവി

നബി(സ്വ) മരണപ്പെട്ടശേഷവും റമളാനിൽ അവസാനത്തെ പത്ത്‌ ദിവസം അവിടുത്തെ ഭാര്യമാർ പള്ളിയിൽ ഇഅ‍്തികാഫിരുന്നിരുന്നു എന്ന ബുഖാരിയും മുസ്ലിമും റിപ്പോർട്ടു ചെയ്ത ഹദീഥ്‌ ഞങ്ങൾ ഉദ്ധരിച്ചില്ലേ? നബിയുടെ മരണശേഷം ആയത്തിറങ്ങില്ലല്ലോ. ഉമർ(റ)ക്കു കുത്തേറ്റപ്പോൾ ഭാര്യ സുഭ്‌ നമസ്കാരത്തിനെത്തിയിരുന്നു. ഇതും ഹിജാബിന്റെ മുമ്പാണോ? ഇമാം നവവി(റ) പെണ്ണിനു ജുമുഅക്കു പോകാം എന്ന‍്‌ ഭാവികാല ക്രിയ പ്രയോഗിച്ചുകൊണ്ട്‌ (യജൂസുലിൽ മർഅതി) പറഞ്ഞത്‌ ഹിജാബിന്റെ ആയത്തിന്റെ മുമ്പത്തെ കാര്യമാണോ? ഹിജാബിന്റെ ആയത്തിനുശേഷമുള്ള കാര്യമാണിതെല്ലാമെന്ന‍്‌ മനസ്സിലാക്കാൻ ചെറിയ ബുദ്ധിമതി.

ഞങ്ങളുടെ സംസാരം കൊണ്ട്‌ അൽപം ഫലമുണ്ട്‌ സ്ത്രീകൾക്കു പള്ളിയിൽ നമസ്കാരത്തിനു പോകാൻ പാടില്ലേന്ന‍്‌ മൊത്തത്തിൽ പറഞ്ഞവർ, കണ്ടാൽ ആഗ്രഹം ജനിപ്പിക്കാത്ത സ്ത്രീകൾക്കു പോകാം എന്നിടത്തേക്ക്‌ വന്നിരിക്കുന്നു. കണ്ടാൽ ആശിക്കപ്പെടലാണ്‌ മാനദണ്ഡമെങ്കിൽ അത്‌ ആണ്ടു നേർച്ചക്കും ബാധകമല്ലേ? അതെന്തുകൊണ്ടാ തടയാത്തത്‌?

പ്രവാചക പത്നിമാരും ഹിജാബിന്റെ ആയത്തിനു ശേഷം ജുമുഅക്ക്‌ പോയിട്ടില്ലേന്ന‍്‌ ഇമാം ശാഫിഈ(റ) പറഞ്ഞതായി മറുപക്ഷം ഉദ്ധരിച്ചു. അങ്ങനെല്ല ആ ഇബാറത്തിലുള്ളത്‌. "ഒരാളും ജുമുഅക്കു പോകാൻ നിർബന്ധമാക്കിയതായി ഞാൻ അറിഞ്ഞിട്ടില്ല" എന്നാണ്‌ അതിലുള്ളത്‌.

സ്ത്രീകൾക്കു ജുമുഅ നിർബന്ധമാണോ അല്ലേ എന്നത്‌ നമ്മുടെ തർക്ക വിഷയമല്ല. അത്‌ ഹറാമാണെന്ന‍്‌ നിങ്ങളും ഹറാമല്ല, പോയാൽ പുണ്യമുണ്ട്‌ എന്ന‍്‌ ഭമുജാഹിദുകളും വാദിക്കുന്നു. സ്ത്രീക്ക്‌ ജുമുഅ നിർബന്ധമില്ലേന്ന ഇമാം ശാഫീഈ(റ)യുടെ ഉദ്ധരണിയിൽനിന്ന‍്‌ വ്യക്തമാവുന്നത്‌ അത്‌ അനുവദനീയമാണെന്നാണ്‌. അനുവദീയമായ കാര്യത്തെക്കുറിച്ചു മാത്രമേ നിർബന്ധമില്ല എന്ന‍്‌ പ്രയോഗിക്കാറുള്ളൂ. ഹറാമായതിനെക്കുറിച്ച്‌ ആരും അങ്ങനെ പറയാറില്ല. പലിശ നിർബന്ധമില്ല എന്ന‍്‌ വല്ലവരും പറയുമോ? ഇമാം ശാഫിഈ(റ) സ്ത്രീ ഉൾപ്പെടെയുള്ള ചിലർക്കു ജുമുഅ നിർബന്ധമില്ല എന്ന‍്‌ പറഞ്ഞതിനുശേഷം "ലഅല്ലഹു യക്വദിറു അലാ ഇത്‌യാനിൽ ജുമുഅത്തി ഫയകുനു ഇത്‌യാനുഹാ ഖൈറൻ ലഹു-അവർക്ക്‌ ചിലപ്പോൾ ജുമുഅക്ക്‌ പോകാൻ കഴിഞ്ഞേക്കാം. അപ്പോൾ പോകലാണ്‌ നല്ലത്‌ എന്ന‍്‌ ഞങ്ങൾ പലതവണ ഉദ്ധരിച്ചതിന്‌, "അവർക്ക്‌ ആരും ജുമുഅ നിർബന്ധമാക്കിയതായി അറിയില്ല എന്ന" ഇബാറത്ത്‌ മറുപടിയല്ല. ഹിണ്ട്‌ ഭർത്താവിനെപ്പറ്റി പരാതി പറയാൻ പോയിരുന്നു എന്നത്‌ സ്ത്രീകൾ ജുമുഅ ജമാഅത്തിനു പോകുന്നത്‌ ഹറാമാണെന്നതിന്‌ തെളിവല്ല. പരാതി പറയാനും പോകാം, നമസ്കരിക്കാനും പോകാം സത്യവിശ്വാസികളുടെ മാതാക്കൾ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകപത്നിമാർ റമളാനിൽ പ
ത്തുദിവസം ഇഅ‍്തികാഫിരുന്നപ്പോൾ ജുമുഅയുടെ ബാങ്കു കേട്ടാൽ പള്ളിയിൽനിന്ന‍്‌ ഇറങ്ങിപ്പോവുകയാണോ ചെയ്തിരുന്നത്‌. ഇത്രയധികം

ഹദീഥുകളുണ്ടായിട്ടും സ്ത്രീ ജുമുഅ ജമാഅത്ത്‌ ഹറാമെന്നു വാദിക്കൽ ഇജ്മാഇനെ നിഷേധിക്കലാണ്‌.

No comments: