Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/പ്രമാണങ്ങളിലെ അട്ടിമറിക്കെതിരെ

പൂങ്കാവനം സംരംഭത്തിൽ നിന്ന്


പ്രമാണങ്ങളിലെ അട്ടിമറിക്കെതിരെ

  • ചോ: വണ്ടൂർ സംവാദത്തിൽ മൂന്ന‍ു ദിവസം സംസാരിച്ച ആൾ എന്ന നിലക്ക്‌ ഒരു ചോദ്യം. ഇസ്ലാമിന്റെ ഏതുവശത്തിനാണ്‌ താങ്കൾ പ്രസംഗത്തിൽ ഊന്നൽ നൽകിയത്‌.?
    • ഉ: ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെന്ത്‌ എന്ന‍്‌ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതിന്ന‍ാണ്‌ ഊന്നൽ നൽകിയത്‌
  • ചോ: കാരണം?
    • ഉ: ചിത്രം വരയ്ക്കണമെങ്കിൽ ചുമരോ മറ്റേതെങ്കിലും തരത്തിലുള്ള ഒരു പ്രതലമോ വേണമല്ലോ. നമസ്കാരം എത്ര വക്വ്ത്‌, സകാത്ത്‌ എങ്ങനെ തുടങ്ങി പല വിഷങ്ങളിലും നമ്മളും ചേകനൂർ മൗലവിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന‍ു. അവ ചർച്ച ചെയ്ത്‌ ജനങ്ങളെ സത്യമേതെന്ന‍്‌ ബോധ്യപ്പെടുത്തേണ്ടത്‌ പ്രമാണങ്ങളെ ആധാരമാക്കിക്കൊണ്ടാണ്‌. അതിനാൽ ഇന്നതൊക്കെയാണ്‌ പ്രമാണങ്ങൾ എന്ന‍്‌ തിട്ടപ്പെടുത്തണം. മുസ്ലിംകൾ ക്വുർആനും സുന്നത്തും കഴിഞ്ഞാൽ പ്രമാണമാക്കുന്നത്‌ ഇജ്മാഉം ക്വിയാസുമാണ്‌. സുന്നത്തിനെ ഭാഗികമായും ഇജ്മാഅ‍്‌, ക്വിയാസ്‌ എന്ന‍ിവയെ പൂർണമായും നിരാകരിച്ചുകൊണ്ട്‌ ക്വർആനിന്ന‍്‌ തന്റെ യുക്തിക്കനുസരിച്ചുകൊണ്ട്‌ വ്യാഖ്യാനിക്കുക എന്ന നിലപാടായിരുന്ന‍ു ചേകനൂർ മൗലവിക്ക്‌. അതിനാൽ ഇജ്മാഉം ക്വിയാസും പ്രമാണങ്ങളാണ്‌ എന്ന‍്‌ സ്ഥാപിക്കേണ്ടത്‌ മുജാഹിദുകളെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായിരുന്ന‍ു.
  • ചോ: ഇജ്മാഇനെയും ക്വിയാസിനെയും അദ്ദേഹം പ്രകടമായി എതിർത്തു എന്നതിന്ന‍്‌ ഒരുദാഹരണം.?
    • ഉ: ഞങ്ങളോടൊപ്പം നിന്ന‍്‌ സുന്ന‍ികൾക്കെതിരെ ഖണ്ഡന പ്രസംഗങ്ങളും വാദപ്രതിവാദവും നടത്തി സാധാരണക്കാരായ മുജാഹിദുകളുടെ പ്രീതിനേടിയ ചേകനൂർ ആ അനുകൂലസാഹചര്യം മുതലെടുത്തുകൊണ്ട്‌ ഇങ്ങനെ പരിഹസിക്കാൻ തുടങ്ങി. ãമുജാഹിദുകൾ ഇതുവരെ ജനങ്ങളെ ക്വുർആനിലേക്കും സുന്നത്തിലേക്കുമായിരുന്ന‍ു ക്ഷണിച്ചിരുന്നത്‌. ഇപ്പോൾ അത്‌ മാറ്റി. മറ്റു ചിലതിലേക്കു കൂടി ജനങ്ങളെ ഭക്ഷണിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അതവർ തുറന്ന‍ുപറയണം.ä ഇജ്മാഉം, ക്വിയാസും മുസ്ലിംകൾക്ക്‌ ബാധകമല്ലഎന്ന‍ും അവസ്വീകരിക്കൽ മുജാഹിദുകളുടെ നയം മാറ്റമാണ്‌ എന്ന‍ുമാണ്‌ ഇതിലൂടെ ചേകനൂർ ആരോപിക്കുന്നത്‌. അതിനാൽ വണ്ടൂർ സംവാദത്തിലെ പ്രധാനവിഷയം ãഎന്താണ്‌ ഇസ്ലാമിലെ പ്രമാണങ്ങൾä എന്നതായിരുന്ന‍ു.
  • ചോ: ഇജ്മാഅ‍്‌ ഒരു കുട്ടിടെദവവും കള്ളപ്രവാചകനുമാണ്‌ എന്ന രീതിയിലുള്ള കടുത്ത പദപ്രയോഗമായിരുന്ന‍ു അദ്ദേഹം പ്രയോഗിച്ചിരുന്നത്‌ എന്ന‍്‌ നേരത്തെ (മുൻ ലക്കത്തിൽ) പറഞ്ഞുവല്ലോ. എന്താണ്‌ ഇങ്ങനെ പറയാൻ അയാളെ പ്രേരിപ്പിച്ചിരിക്കുക.?
    • ഉ: നിർബന്ധ നമസ്കാരങ്ങൾ അഞ്ചു നേരമാണ്‌ എന്നത്‌ സ്വഹാബത്തിന്റെ കാലം മുതൽക്കേ അഭിപ്രായവ്യത്യാസമില്ലാതെ തുടർന്ന‍ുവരുന്ന കാര്യമാണ്‌. അത്‌ സ്ഥിരപ്പെട്ട സുന്നത്തിന്റെ അടിസ്ഥാനത്തിലുള്ള ഇജ്മാഅ‍്‌ ആണ്‌. നിങ്ങൾ നിത്യവും അഞ്ചുനേരം പുഴയിൽ കുളിച്ചാൽ നിങ്ങളുടെ ശരീരത്തിൽ അഴുക്ക്‌ അവശേഷിക്കുമോ എന്ന‍്‌ നബി(സ്വ) സ്വഹാബിമാരോടു ചോദിച്ചതും ഇല്ല എന്ന‍്‌ അവിടുന്ന‍്‌ വ്യക്തമാക്കിയതുമാണ്‌. എന്ന‍ിരിക്കെ ക്വുർആനിൽ അഞ്ചുനേരം എന്ന‍ില്ല എന്ന‍്‌ പറഞ്ഞ്‌ പ്രസ്തുത ഹദീഥിനെ തള്ളാൻ ഒരു മുസ്ലിമിന്‌ പാടില്ല. ആ ഹദീഥിന്റെ അർഥത്തിലും ഉദ്ദേശ്യത്തിലും സ്വഹാബത്ത്‌ ഏകാഭിപ്രായക്കാരണെന്ന‍്‌ ഇസ്ലാമിൽ പരിഗണിക്കപ്പെടേണ്ട കാര്യമാണ്‌. എന്ന‍ാൽ ഈ സമീപനം സ്വീകരിക്കാത്തവർക്ക്‌
മുസ്ലിംകളുടെ നമസ്കാരത്തെ തകിടംമറിക്കാം. ഈ ചിന്തയാണ്‌ ചേകനൂറിനുണ്ടായിരുന്നത്‌.
  • ചോ: ഹദീഥിനെ പൂർണമായി തള്ളുകയാണോ അദ്ദേഹം ചെയ്തിരുന്നത്‌?
    • ഉ: പൂർണമായി തള്ളുന്ന‍ു എന്ന‍്‌ പറയാതെ ഫലത്തിൽ ഹദീഥിനെ തള്ളുന്ന തന്ത്രമായിരുന്ന‍ു അദ്ദേഹത്തിന്ന‍്‌.
  • ചോ: ഒരു ഉദാഹരണം?
    • ഉ: ഒരു ഹദീഥ്‌ സ്വീകരിക്കണമെങ്കിൽ അതിന്ന‍്‌ രണ്ട്‌ സാക്ഷികൾ വേണമെന്ന‍ാണ്‌ അദ്ദേഹം വാദിച്ചതു. ഇത്‌ എനിക്ക്‌ കിട്ടിയ ആദ്യസമയത്തുത‍െന്ന ഒരു ചെറിയ ഭചോദ്യംകൊണ്ട്‌ ഖണ്ഡിക്കാൻ കഴിഞ്ഞു. ഒരു ഹദീഥിന്‌ ഒരു റിപ്പോർട്ടറും രണ്ടു സാക്ഷിയുമോ? എങ്കിൽ മൂന്ന‍ു റിപ്പോർട്ടർമാർ എന്ന‍ുപറഞ്ഞാൽ പോരെ? എന്താണ്‌ റിപ്പോർട്ടറും അതിന്റെ സാക്ഷികളും തമ്മിലുള്ള വ്യത്യാസം? ഈ ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ വ്യക്തമായമറുപടിയുണ്ടായിരുന്ന‍ില്ല. ഇങ്ങനെയൊരു നിബന്ധന ഇസ്ലാമിലില്ല. മിക്ക ഹദീഥുകളും തള്ളാൻ എളുപ്പവഴി വെട്ടുകയായിരുന്ന‍ു അദ്ദേഹം ഈ വാദത്തിലൂടെ.
  • ചോ: സാക്ഷിയും റിപ്പോർട്ടറും തമ്മിലുള്ള വ്യത്യാസമെന്ത്‌ എന്നതിന്‌ മറുപടി ലഭിച്ചില്ലെങ്കിലും അതിനെ ഒന്ന‍്‌ വിശദീകരിക്കുന്നത്‌ വായനക്കാർക്ക്‌ ഉപകാര പ്രദമായിരിക്കും.
    • ഉ: ലൈലത്തുൽ ക്വദ്‌റിനെ നിങ്ങൾ റമളാനിലെ അവസാനപ്പത്തിലെ ഒറ്റയായ രാവുകളിൽ അന്വേഷിക്കുക എന്ന‍്‌ നബി(സ്വ) അബൂഹുറയ്‌റയോട്‌ പറയുന്നത്‌ ഞങ്ങൾകേട്ടു എന്ന‍്‌ മറ്റു രണ്ടു സ്വഹാബിമാർ സാക്ഷ്യം വഹിച്ചാൽ ആ മൂന്ന‍ുപേരും ഇതിന്റെ റിപോർട്ടർമാർത‍െന്നയാണ്‌. പി‍െന്ന ഒരു ഹദീഥിന്‌ രണ്ട്‌ സാക്ഷിയെന്ന‍്‌ പറയുന്നതിൽ അർഥമില്ല. റിപ്പോർട്ടർ സത്യസന്ധനാണെന്ന‍്‌ തെളിഞ്ഞാൽ അഥവാ നബി(സ്വ) പറഞ്ഞത്‌ എന്ന‍്‌ ബോധ്യപ്പെട്ടാൽ അതിന്‌ ഇത്രയാളുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കണം എന്ന നിബന്ധനയാവശ്യമില്ല.
  • ചോ: വിശദീകരണം?
    • ഉ: നബി(സ്വ)യെ അനുസരിക്കണമെന്ന‍ു അല്ലാഹു അടിക്കടി ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കെ നബി(സ്വ) മതപരമായ ഒരുകാര്യം നിർദ്ദേശിക്കുന്നതിനായി ഒരാൾ നേരിൽകേട്ടാൽ അയാളത്‌ അനുസരിക്കൽ നിർബന്ധമാണെന്നതിൽ സംശയമില്ല. നേരിൽ കേട്ടിട്ടില്ലെങ്കിൽ നബി(സ്വ) ഒരു കാര്യം നിർദ്ദേശിച്ചിട്ടുണ്ടെന്ന‍്‌ മനസ്സിലായാലും അങ്ങിനെത്ത‍െന്ന
നമ്മെപ്പോലെ നബി(സ്വ)യുടെ ദേഹവിയോഗത്തിന്ന‍ുശേഷം വരുന്ന തലമുറക്കു അവിടത്തെ ചര്യ നേരിട്ടുഗ്രഹിക്കാൻ സാധ്യമല്ലാത്തതിനാൽ അനുഭവസ്ഥന്മാർ മുഖേന ഗ്രഹിക്കുകയേ നിർവ്വാഹമുള്ളൂ. അങ്ങിനെലഭിക്കുന്ന കാര്യങ്ങൾ നബി(സ്വ)യുടെ ചര്യയാണെന്ന‍്‌ ഭബോധ്യംവന്ന‍ാൽ അതനുസരിക്കൽനിർബന്ധവുമാണ്‌. മറ്റൊരാൾ മുഖേനലഭിക്കുന്ന വാർത്ത ശരിയാണെന്ന‍്‌ ബോധ്യപ്പെടണമെങ്കിൽ ഇത്ര എണ്ണം ആളുകളെങ്കിലും വേണമെ‍േന്ന‍ാ, ഏതെങ്കിലുമൊരു ക്ലിപ്ത എണ്ണം ആളുകൾ പറഞ്ഞാൽ വിശ്വസിച്ചേ മതിയാകൂ എ‍േന്ന‍ാ നിബന്ധന ചുമത്തുന്നത്‌ ബാലിശമാണ്‌. എന്തുകൊണ്ടന്ന‍ാൽ ചിലപ്പോൾ ഒരു കാര്യം ഒരാൾ പറഞ്ഞാൽ ത‍െന്ന വിശ്വസിക്കപ്പെട്ടുവെന്ന‍ുവരും. ചിലപ്പോൾ രണ്ടോ നാലോ ആളുകൾ പറഞ്ഞാലും വിശ്വാസംവന്ന‍ില്ലേന്ന‍ുവരാം. കാരണം ഒരുവാർത്തയുടെ വിശ്വാസ്യത; റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ആശയം, റിപ്പോർട്ടു ചെയ്യുന്നവരുടെ വ്യക്തിത്വം, സംഭവം റിപ്പോർട്ട്‌ ചെയ്യുന്നതിൽ അയാൾക്കുള്ള വ്യക്തിപരമായ താൽപര്യം തുടങ്ങിയ ഘടകങ്ങളെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. റിപ്പോർട്ടമാരുടെ എണ്ണത്തെയല്ല. ക്വുർആന്റെ ഖണ്ഡിതമായ പ്രസ്താവനക്കെതിരായി ഒരു ഹദീഥ്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന‍ുവെന്ന‍്‌വെക്കുക. ആളുകൾ അധികമുണ്ടായാലും ഹദീഥ്‌ സ്വീകാര്യമല്ല. എന്തുകൊണ്ടെന്ന‍ാൽ റിപ്പോർട്ട്‌ ചെയ്യുന്ന ആളുകളുടെ എണ്ണമല്ല മറിച്ചു നബി(സ്വ)പറഞ്ഞതാണെന്ന‍്‌ ബോധ്യപ്പെടലാണല്ലോ ഇവിടത്തെ യഥാർഥ പ്രശ്നം. നബി(സ്വ) ക്വുർആനിന്റെ വ്യക്തമായ കൽപനക്ക്‌ എതിരുപറഞ്ഞുവെന്ന‍ു രണ്ടല്ല രണ്ടായിരം ആളുകൾ പറഞ്ഞാലും നമുക്കു വിശ്വാസമാകയില്ല. അതുപോലത്ത‍െന്ന 2+2=4 പോലെയുള്ള അനുഭവയാഥാർത്ഥ്യങ്ങൾക്കെതിരായ ഹദീഥുകളുടെ കാര്യവും അതുത‍െന്ന. നബി(സ്വ) അങ്ങിനെ പറഞ്ഞുവെന്ന ആളുകളുടെ ആധിക്യത്തിനു നമ്മെ ബോധ്യപ്പെടുത്താനാവില്ല. അതുപോലെത്ത‍െന്ന ഏതെങ്കിലും ഒരുവ്യക്തിക്കു താൽക്കാലികമായി ഗുണം ലഭിക്കാനോ, ഉപദ്രവം അകറ്റാനോ സഹായകമാകുന്ന ഒരു വാർത്ത അയാൾ മാത്രം റിപ്പോർട്ട്‌ ചെയ്താൽ നമുക്കക്കാര്യം വിശ്വാസം വന്ന‍ുകൊള്ളണമെന്ന‍ില്ല. തുല്യതാൽപര്യമുള്ള ഒന്ന‍ിലധികം വ്യക്തികൾ അയാൾക്കു പിൻതുണയുണ്ടായാലും വിശേഷമോന്ന‍ുമില്ല. ഒരു വാർത്ത അവിശ്വസിക്കത്തക്ക ഭൈത്തരം പതിതസ്ഥിതികളൊന്ന‍ുമില്ലെങ്കിൽ അക്കാര്യം നബി(സ്വ)പറഞ്ഞതാണെന്ന‍ു ത‍െന്നയാണ്‌ ധരിക്കേണ്ടത്‌. അതുകൊണ്ട്‌ ഹദീഥ്‌ പ്രമാണവുമാണ്‌. ഇത്തരത്തിലുള്ള ഹദീഥിന്ന‍ാണ്‌ സ്വഹീഹായ ഹദീഥെന്ന‍ു പറയുന്നത്‌.

No comments: