Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ചേകനൂറിന്റെ യുക്തിലെ വിഡ്ഢിത്തം

1969-ൽ വണ്ടൂരിൽ ചേകനൂറുമായി നടന്ന വാദപ്രതിവാദം കേരള നദ്‌വത്തുൽ മുജാഹിദീന്റെ ഔദ്യോഗികമായ നേതൃത്വത്തിലായിരുന്ന‍ില്ലല്ലോ ഇങ്ങനെ വരാൻ കാരണം? ഉ: അത്‌ സമീപനങ്ങളിലുള്ള വ്യത്യാസമായിരുന്ന‍ു. ചേകനൂറിന്റെ വിഡ്ഢിത്തങ്ങൾക്ക്‌ മറുപടി പറഞ്ഞ്‌ അദ്ദേഹത്തെ വലുതാക്കേണ്ടെന്ന‍ും അവഗണിച്ചു തള്ളുകയാണ്‌ വേണ്ടതെന്ന‍ുമായിരുന്ന‍ു കെ.എൻ.എം നേതാക്കളിൽ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. വണ്ടൂർ എടവണ്ണ മേഖലയിൽ ചേകനൂർ ഉണ്ടാക്കിയ ആദർശപരമായ സ്വാധീനം അവർക്ക്‌ കൃത്യമായി അറിയില്ലായിരുന്ന‍ു. അതാണ്‌ അദ്ദേഹത്തെ അവഗണിക്കുകയാണ്‌വേണ്ടതെന്ന‍്‌ അവരഭിപ്രായപ്പെടാൻ കാരണം. എന്ന‍ാൽ ശൈഖ്‌ മുഹമ്മദ്‌ മൗലവി, കെ.സി.അബൂബക്കർ മൗലവി, എ.അലവി മൗലവി എന്ന‍ിവർ ഈ പ്രദേശങ്ങളിലെ മുജാഹിദുകളിൽ ചേകനൂർ സൃഷ്ടിച്ച ആശയക്കുഴപ്പം നന്ന‍ായി മനസ്സിലാക്കിയിരുന്നതിനാൽ അദ്ദേഹത്തെ അവഗണിക്കുന്നത്‌ അപകടമാണെന്ന‍ു വിശ്വാസിക്കുകയും വേണ്ടിവന്ന‍ാൽ തുറന്ന സ്റ്റേജിൽ വെച്ചുത​‍െന്ന അദ്ദേഹത്തെ എതിർത്തുതോൽപ്പിക്കുകയും ചെയ്തില്ലെങ്കിൽ മുജാഹിദുകളിൽ മഹാഭൂരിപക്ഷവും ഹദീഥു നിഷേധികളായി പോകുമെന്ന‍ുമുള്ള അഭിപ്രായക്കാരായിരുന്ന‍ു. ചേകനൂറിന്റെ വാദങ്ങൾ പൊളിക്കണമെന്ന‍്‌ ശക്തമായി വാദിച്ചിരുന്ന ഡോ: എം.ഉസ്മാൻ സാഹിബും എല്ലാകാര്യങ്ങൾക്കും മുമ്പിലുണ്ടായിരുന്ന‍ു. ഇവരെല്ലാം ഒരാദർശയുദ്ധത്തി​‍െന്ന‍ാരുങ്ങിയപ്പോൾ ഞാൻ അതിൽ പങ്കു ചേർന്ന‍ു. ചോ: അന്ന‍്‌ വേദിയിലുണ്ടായിരുന്ന മുജാഹിദുകൾ ആരെല്ലാമായിരുന്ന‍ു. ഉ: വേദിയിൽ ആളുണ്ടാവേണമെങ്കിൽ നമുക്ക്‌ വേദിവേണ്ടേ? ഞങ്ങൾ ഒരു നാലാംതരം പൗരൻമാരെപ്പോലെ ചേകനൂറിന്റെ വേദിക്കടുത്ത്‌ സ്റ്റേജോ മറയോ ഇല്ലാതെ തറയിൽ കസേരയിട്ടിരിക്കുകയായിരുന്ന‍ു. കാരണം യഥാർത്ഥ മുജാഹിദാശയത്തെ പ്രതിനിധീകരിക്കുന്നത്‌ ചേകനൂറാണ്‌ എന്ന‍്‌ വിശ്വസിക്കുന്നവരായിരുന്ന‍ു ആ ഭപ്രദേശത്തെ മുജാഹിദുകൾ. ഒതായിയിലെ പി.വി.ഉമ്മർകുട്ടി ഹാജിയുടെ കാറിൽ ഞങ്ങൾ വണ്ടൂരിലേക്കു പോവുകയും തിരിച്ചുവരികയും ചെയ്തിരുന്ന‍ു. അദ്ദേഹത്തിന്റെ പിതാവ്‌ പി.വി.മുഹമ്മദാജിയാണ്‌ ഞങ്ങളെ പ്രോൽസാഹിപ്പിച്ച മറ്റൊരാൾ. പ്രബോധന രംഗത്തെ പ്രതിസന്ധികൾ നിറഞ്ഞ ഒരവസ്ഥയായിരുന്ന‍ു വണ്ടൂർ സംവാദത്തിൽ ഞങ്ങൾക്ക്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌. പക്ഷെ ശൈഖ്‌ മുഹമ്മദ്‌ മൗലവിയും കെ.സിയും അലവി മൗലവിയും കൂട്ടത്തിൽ ഞാനും പ്രതിസന്ധികളെ വകവെക്കാതെ ഉറച്ച തീരുമാനത്തോടെ മു​‍േന്ന‍ാട്ടുപോകാൻ തീരുമാനിച്ചു. വാദപ്രതിവാദത്തിന്റെ രണ്ടാം ദിവസത്തോടെ ഞങ്ങളുടെ മാനസിക ഭാരം വലിയ അളവോളം കുറഞ്ഞു. ചോ: അതെങ്ങിനെയായിരുന്ന‍ു.? ഉ: നാം ഖണ്ഡനം തുടങ്ങിയപ്പോൾ സദസ്സിൽ നിന്ന‍്‌ നമുക്കനുകൂലമായ പ്രതികരണങ്ങൾ വരാൻ തുടങ്ങി. അതു പ്രസംഗിക്കുന്ന ആളുകൾക്ക്‌ ആത്മ വിശ്വാസം വർധിപ്പിക്കുമല്ലോ. ചോ: സദസ്സിന്റെ പ്രതികരണത്തിന്റെ ഒരുദാഹരണം? ഉ: നേരത്തെ ചില ഉദാഹരണങ്ങൾ പറഞ്ഞിട്ടുണ്ട്‌. മറ്റോന്ന‍്‌, രാവിലെ മുതൽ വൈകു​‍േന്നരംവരെ കഠിനാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക്‌ ഉച്ചക്കൊരു നമസ്കാരം കൂടിയാൽ അത്‌ കൂടുതൽ ക്ഷീണമാകുമെന്ന‍ും അതിനാൽ മൂന്ന‍്‌ വക്വ്ത്‌ മതി എന്ന‍ുമായിരുന്ന‍ു അദ്ദേഹം വാദിച്ചതു. അപ്പോൾ ഞാൻ പറഞ്ഞത്‌ ഇങ്ങനെയായിരുന്ന‍ു. ബ്ബകഠിനാദ്ധ്വാനം ചെയ്യുന്ന തൊഴിലാളികളോട്‌ ചേകനൂർ മൗലവിക്ക്‌ ദയയുണ്ടെങ്കിൽ ഉച്ചക്ക്‌ നമസ്കരിക്കണം എന്ന‍്‌ പറയുകയാണ്‌വേണ്ടത്‌. കാരണം അത്രയും സമയം തൊഴിലാളികൾക്ക്‌ കഠിനാദ്ധ്വാനത്തിൽ നിന്ന‍്‌ ആശ്വാസം ലഭിക്കും. വലിയഭാരം തലയിൽ പേറുകയോ വെയിലുകൊണ്ട്‌ പാടത്തു ജോലി ചെയ്യുകയോ ചെയ്യുന്നതിനേക്കാൾ എത്രയോ ഭാരം കുറഞ്ഞതാണല്ലോ നാലു റൿഅത്ത്‌ നമസ്കാരം. തൊഴിലാളികൾക്ക്‌ ഭക്ഷണത്തിനും നമസ്കരിക്കാനും ഒരിടവേളകൂടി കിട്ടിയാൽ അത്‌ ഭജോലിയിൽ നിന്ന‍ുള്ള വിശ്രമമാണ്‌. ചോ: ചേനൂറിന്റെ പ്രതാപം വണ്ടൂർ വാദപ്രതിവാദത്തോടെ അവസാനിക്കുകയും അദ്ദേഹം പ്രബോധനരംഗത്തു നിന്ന‍്‌ ദീർഘകാലം സന്യാസം വരിക്കുകയും ചെയ്തുവേങ്കിലും അതിന്റെ ചില വാക്താക്കൾ അങ്ങിങ്ങായി ഇപ്പോഴുമുണ്ട്‌. അവർ വ്യത്യസ്ത വാദക്കാരായി പിരിഞ്ഞിട്ടുണ്ട്‌. ഇവരുടെയെല്ലാം അടിത്തറ ഹദീഥ്‌ സ്വീകാര്യമാവാൻ രണ്ടു സാക്ഷികൾ വേണമെന്നതു ത​‍െന്നയാണ്‌. ഇത്‌ ഹദീഥ്‌ നിഷേധമല്ലേന്ന‍ും ഹദീഥിന്റെ സ്വീകാര്യതയ്ക്കു കൂടുതൽ ബലപ്പെട്ട ഒരു അളവുകോൽ സ്വീകരിക്കലാണെന്ന‍ും പറഞ്ഞാൽ അതിനെ നാമെങ്ങനെ ഖണ്ഡിക്കും? ഉ: ഹദീഥ്‌ സ്വീകരിക്കുക എന്ന‍ാൽ മതപരമായ ഒരു വിവരം സ്വീകരിക്കുക എന്നതാണ്‌. അതിന്‌ രണ്ടു സാക്ഷികൾ വേണമെന്ന‍്‌ അല്ലാഹുവോ അവന്റെ തിരുദൂതനോ പറഞ്ഞിട്ടില്ല. ഇസ്ലാമിനെക്കുറിച്ച്‌ കേട്ടുകേൾവിപോലുമില്ലാത്ത പ്രദേശങ്ങളിലേക്ക്‌ നബി(സ്വ) ഒരു സാക്ഷിയുമില്ലാതെ ഒറ്റയൊറ്റ വ്യക്തികളെ അമീറുമാരായി അയച്ചിരുന്ന‍ു. ഉസ്മാനുബ്നു അബിൽ ആസിനെ മക്കയിലേക്ക്‌, അംറുബ്നിൽ ആസിനെ അമ്മാനിലേക്ക്‌, അബൂമുസൽ അശ്‌അരിയെ യമനിലേക്ക്‌?.ഇങ്ങനെ നിരവധി പേരെ?അവരുടെ കൂടെ സാക്ഷികളായി ആരുമുണ്ടായിരുന്ന‍ില്ല. അവർ ജനങ്ങളെ നബി(സ്വ)യുടെ നിർദേശങ്ങളാണ്‌ പഠിപ്പിച്ചിരുന്നത്‌. അത്‌ അവർ സ്വീകരിക്കുകയും ചെയ്തിരുന്ന‍ു. ഒരു കാര്യം നബി(സ്വ) പറഞ്ഞു എന്നതിന്‌ രണ്ടു സാക്ഷികൾ ഉണ്ടെങ്കിലെ അതു സ്വീകരിക്കാവൂ എന്ന നിബന്ധന വെച്ചിരുന്ന‍ുവേങ്കിൽ എണ്ണപ്പെട്ട ഹദീഥുകളേ ലോകത്തിനു ലഭിക്കുമായിരുന്ന‍ുള്ളൂ. പല കർമങ്ങളുടെയും രൂപം നമുക്കു ലഭിക്കുമായിരുന്ന‍ില്ല. നബി(സ്വ)വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്‌ ഇവിടെ ഹാജറുള്ളവൻ ഹാജരില്ലാത്തവർക്ക്‌ ഈ വിവരം എത്തിച്ചുകൊടുക്കട്ടെ എന്ന‍ാണ്‌. എത്തിച്ചുകൊടുക്കുമ്പോൾ രണ്ടു സാക്ഷികളെ കൂടെകൊണ്ടുപോകണമെന്ന‍ു അവിടുന്ന‍്‌ പറഞ്ഞിട്ടില്ല. പറയുന്ന ആൾ ഭവിശ്വസ്തനായാൽ മതി. ചേകനൂർ മൗലവിയും തന്റെ വാദം രണ്ടു സാക്ഷികളുമായി നടന്ന‍ിട്ടല്ലല്ലോ പ്രചരിപ്പിച്ചിരുന്നത്‌. ചുരുക്കിപ്പറഞ്ഞാൽ ഹദീഥു സ്വീകരിക്കാൻ രണ്ടു സാക്ഷികൾ വേണമെന്ന‍്‌ അല്ലാഹുവോ നബി(സ്വ)പറഞ്ഞിട്ടില്ല. ചോ: താങ്കൾ നടത്തിയ നിരവധി വാദപ്രതിവാദങ്ങളിൽ വണ്ടൂർ വാദപ്രതിവാദമാണ്‌ ഒന്ന‍ാം നിലയിൽ നിൽക്കുന്നത്‌ എന്ന‍ു പറയാമോ? ഉ: അങ്ങനെ ഒരു തരം തിരവു ശരിയല്ല. ഒരു തെറ്റായ വാദം അവതരിപ്പിച്ചുവെ​‍േന്ന‍ാ മറുപക്ഷത്തിന്റെ വാദങ്ങളെ തെറ്റായ രീതിയിൽ ഖണ്ഡിച്ചുവെ​‍േന്ന‍ാ ഒരു വാദപ്രതിവാദത്തിലും തോന്ന‍ിയിട്ടില്ല. ഏറ്റവുമവസാനമായി പൊതുസദസ്സിൽ നാം നടത്തിയ കൊട്ടപ്പുറം സംവാദത്തിന്‌ സാക്ഷികളായ പതിനായിരങ്ങൾ ജീവിച്ചിരിപ്പുണ്ടല്ലോ. അവരിലൊരാൾപോലും നമ്മൾ ഏതെങ്കിലും ആയത്ത്‌ വാലും തലയും മുറിച്ച്‌ അവതരിപ്പിച്ചു എ​‍േന്ന‍ാ തെറ്റായ അർഥം പറഞ്ഞുവെ​‍േന്ന‍ാ ഇ​‍േന്നവരെ ആക്ഷേപിച്ചിട്ടില്ല. ãദുആä പല അർഥത്തിലുണ്ട്‌ എന്ന‍്‌ സുന്ന‍ീപക്ഷം നമ്മോടു പറഞ്ഞപ്പോൾ നാം ചോദിച്ചു ക്വുർആനിൽ ãദുആക്ക്‌ പ്രാർത്ഥന എന്ന‍്‌ കൃത്യമായി അർഥം പറയാവുന്ന ആയത്തുകളേ ഞങ്ങളുദ്ധരിച്ചിട്ടുള്ളൂ. അല്ലെങ്കിൽ മറുപക്ഷം അതു വ്യക്തമാക്കണം എന്ന‍്‌. അവർക്കതിന്ന‍ു കഴിഞ്ഞിട്ടില്ല. ഇങ്ങനെ നോക്കുമ്പോൾ എല്ലാ വാദപ്രതിവാദങ്ങളും വിജയമാണ്‌. എന്ന‍ാൽ ചേകനൂറുമായി നടന്ന വാദപ്രതിവാദം ഒരു പ്രത്യേക ചാരിതാർഥ്യം നൽകുന്ന‍ു. വാദപ്രതിവാദം നടന്ന വണ്ടൂരും പരിസര പ്രദേശങ്ങളും ഇന്ന‍്‌ ആവേശകരമായി നമ്മുടെ ദഅ​‍്‌വാ പ്രവർത്തനം നടക്കുന്ന സ്ഥലങ്ങളാണ്‌. വണ്ടൂർ വാദപ്രതിവാദം നടന്ന‍ില്ലായിരു​‍െന്നങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്ന‍ു. ചേകനൂറിന്‌ കുറഞ്ഞ കാലം കൊണ്ട്‌ മുജാഹിദുകളെ നിഷ്ക്രിയരാക്കാനും അവരിൽ ഹദീഥ്കളോട്‌ അവജ്ഞ ജനിപ്പിക്കാനും കഴിഞ്ഞിരുന്ന‍ു. അത്‌ മാറ്റിയെടത്ത്‌ മുജാഹിദുകളെ പൂർണമായി ത​‍െന്ന തിരിച്ചുകൊണ്ടുവരാൻ ആ സംവാദം കൊണ്ടു കഴിഞ്ഞു ഭേന്നതാണ്‌ നമുക്കുള്ള സന്തോഷം. അല്ലാഹുവിന്‌ സ്തുതി. ചോ: അലവി മൗലവി, ശൈഖ്‌ മൗലവി, കെ.സി. എന്ന‍ിവരെല്ലാമായിരുന്ന‍ുവല്ലോ ചേകനൂറിന്റെ വാദങ്ങൾ ഖണ്ഡിക്കാൻ താങ്കളോടൊപ്പമുണ്ടായിരുന്നത്‌. അവരുമായുള്ള ഇടപഴക്കത്തെക്കുറിച്ച്‌? ഉ: ആ മൂന്ന‍ു പണ്ഡിതൻമാരുടെയും സഹവാസം എനിക്ക്‌ മറക്കാൻ കഴിയാത്ത അനുഭവമാണ്‌. ശൈഖ്‌ മൗലവിയുടെ ഹദീഥ്‌ പാണ്ഡിത്യം, വിഷയത്തിന്റെ മർമം മനസ്സിലാക്കി മറുപക്ഷത്തെ അതിൽ പിടിച്ചുനിർത്താനുള്ള അലവി മൗലവിയുടെ സാമർത്ഥ്യം, കെ.സിയുടെ യുക്തിയും സന്ദർഭത്തിനുയോജിച്ച നർമ്മവും ഉദാഹരണങ്ങളും തുടങ്ങിയവ മറക്കാനാവാത്ത അനുഭവങ്ങളാണ്‌. കെ.സി. അബൂബക്കർ മൗലവി എ​‍െന്ന ആലിംഗനം ചെയ്ത നിമിഷം ഇന്ന‍ും എന്റെ മനസ്സിലുണ്ട്‌. 40 ആട്‌ കഴിഞ്ഞാൽ പി​‍െന്ന 120വരെ സകാത്തില്ല എന്ന ഹദീഥ്‌ വിഡ്ഢിത്തമടങ്ങിയതാണ്‌ എന്ന ചേകനൂറിന്റെ വാദത്തെ നമ്മളെങ്ങനെ ഖണ്ഡിക്കും എന്ന കെ.സി എ​‍േന്ന‍ാടു ചോദിച്ചു. ആ ഹദീഥിൽ ഞാൻ ഒരു യുക്തികണ്ടെത്തിയിട്ടുണ്ട്‌. അതു നേരത്തെ പറഞ്ഞാൽ ചിലപ്പോൾ നിങ്ങളാരും അത്‌ ശരിവെച്ചേന്ന‍്‌വരില്ല. അതിനാൽ അതു പറയാൻ എനിക്കു സമ്മതം തരണം. അദ്ദേഹം സമ്മതിച്ചു. ഞാൻ അതിന്ന‍ു മറുപടി പറഞ്ഞുകഴിഞ്ഞപ്പോൾ കെ.സിഎ​‍െന്ന കെട്ടിപ്പിടിച്ചു. ഇതിന്‌ ഇതല്ലാതെ ഒരു മറുപടിയുമില്ല എന്ന‍്‌ പറഞ്ഞ്‌ അഭിനന്ദിച്ചു. നാൽപതു കഴിഞ്ഞാൽ എൺപതായിരുന്ന‍ു അടുത്ത സ്റ്റേജ്‌ എങ്കിൽ അതാണ്‌ വിഡ്ഢിത്തം എന്ന‍്‌ ചേകനൂറിനു പറയേണ്ടിവരുന്ന അവസ്ഥ. നമുക്കു സങ്കൽപിക്കാം. നാൽപതാടുകളും ഒരേസമയം ഗർഭിണികളായിരിക്കാനും വ്യത്യസ്ത ആഴ്ചകളിൽ പ്രസവിക്കാനും സാധ്യതയുണ്ടല്ലോ. അപ്പോൾ എൺപതു തികയൽ പെട്ടന്ന‍ു സംഭവിക്കും. ഒരുവർഷത്തിനിടക്ക്‌ തീർച്ചയായും സംഭവിക്കാം. എങ്കിൽ സകാത്ത്‌ നൽകിയ നാൽപതിന്റെ ഇരട്ടിവില അതിനു ലഭിക്കുകയില്ല. തീർച്ച. അത്‌ ലഭിക്കണമെങ്കിൽ മൊത്തത്തിൽ 120 എങ്കിലും ഭവേണ്ടിവരും. അതിനാൽ നബി(സ്വ) പറഞ്ഞതുത​‍െന്നയാണ്‌ യുക്തി. ഡോ: ഉസ്മാൻ സാഹിബിന്റെ ആവേശമാണ്‌ മറക്കാൻ കഴിയാത്ത മറ്റോന്ന‍്‌. തിരക്കുപിടിച്ച ഒരു പ്രഗൽഭ ഡോക്ടറായിരുന്ന‍ിട്ടും ക്വുർആനും സുന്നത്തും പ്രചിരപ്പിക്കുന്നതിന്‌ ധാരാളം സമയം കണ്ടെത്തിയ അദ്ദേഹം ഞങ്ങൾക്ക്‌ നൽകിയ ഉത്തേജനം വമ്പിച്ചതായിരുന്ന‍ു. നമ്മിൽ നിന്ന‍ും വിടപറഞ്ഞ ആ മഹാരഥൻമാരായ ആ ത്യാഗികൾക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം നൽകട്ടെ. അടുത്തത്‌ നന്ദിയിലെ വാദപ്രതിവാദം.

No comments: