പൂങ്കാവനം സംരംഭത്തിൽ നിന്ന്
കൊട്ടപ്പുറം സംവാദത്തിന്റെ രണ്ടാം ദിവസത്തെ അവസാനത്തെ ചോദ്യം ശ്രദ്ധിച്ചാൽ സംവാദം അതോടെ അവസാനിപ്പിക്കലാണ് രക്ഷ എന്ന് സുന്നീപക്ഷം ചിന്തിച്ചുപോയി എന്നു തോന്നും കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ചോദ്യങ്ങൾക്ക് എ.പി. മറുപടി പറയുന്നതിനിടയിൽ പലപ്പോഴും മുസ്ല്യാരുടെ അനുയായികൾ ബഹളം വെക്കുന്നുണ്ടായിരുന്നു. എന്നാൽ മുസ്ല്യാരുടെ ചോദ്യം ചോദിക്കാനെഴുേന്നറ്റാൽ അവർ ശാന്തരാകും. ഇതു മനസ്സിലാക്കിക്കൊണ്ട് എ.പി. ഒന്നു രണ്ടു തവണ ഉണർത്തി- ഒരു പ്രബോധകൻ ഒരിക്കലും ചെയ്യാൻ പാടിലാത്തതാണ് മുസ്ല്യാർ ചെയ്യുന്നതെന്ന്. എ.പിയുടെ മറുപടി കുറിക്കുകൊള്ളുന്നു എന്ന് ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പറഞ്ഞു എന്നുവരുത്തി സദസ്സിനെ വികാരം കൊള്ളിക്കുക. വിഷത്തിൽ നിന്ന് വ്യതിചലിച്ചാണ് മറുപടി പറയുന്നതെന്നും അദ്ദേഹം മധ്യസ്ഥരെ കുരങ്ങുകളിപ്പിക്കുകയാണെന്നും പറഞ്ഞ് വ്യവസ്ഥ വായിപ്പിക്കുക. യുക്തിവാദികൾക്ക് ഇസ്ലാമിനെ അടിക്കാൻ വടികൊടുക്കുന്ന മറുപടിയാണ് എ.പി. പറയുന്നതെന്ന് കുറ്റപ്പെടുത്തുക തുടങ്ങിയവയൊക്കെ മുസ്ല്യാർ പ്രയോഗിച്ചത് മുൻലക്കങ്ങളിൽ നാം ചർച്ച ചെയ്തതാണ്. അവയ്ക്കെല്ലാം അതിസമർഥമായ രീതിയിൽ, മുസ്ല്യാർക്ക് തന്നെ കൂരമ്പുകളായി തിരിച്ചുകൊള്ളുന്ന രീതിയിൽ എ.പി. മറുപടി പറഞ്ഞു. മുജാഹിദുകൾ സ്വഹാബത്തിനെ വിവരം കെട്ടവരാക്കി എന്ന് അവസാന ചോദ്യത്തിൽ പറഞ്ഞുകൊണ്ട് സദസ്സിനെ വികാരം കൊള്ളിക്കുക സദസ്സിനെ ഇളക്കാൻ ശ്രമിക്കുക എന്നിവയും അതിന് തല്ലിനെക്കാൾ വലിയ തടവ് എേന്നാണം എ.പി. തിരിച്ചടിക്കുകയും ചെയ്യുന്ന ഉദ്വേഗജനകമായ രംഗത്തേക്കാണ് ഇനി വായക്കാരെ ക്ഷണിക്കുന്നത്.
- കാന്തപുരം
- വിവരമില്ലാത്തസ്വഹാബികൾ പറഞ്ഞത് പിന്നെന്തിന് തെളിവായികൊണ്ടുവന്നു? സ്വഹാബത്തിന് ഭവിവരമില്ലെന്ന് നിങ്ങൾ ഇവിടെ മാത്രമല്ല പറഞ്ഞത്, ãജുമുഅ ഖുതുബ മധബുകളിൽä എന്ന പുസ്തകത്തിൽ സ്വഹാബത്തിന്റെ പുസ്തകം ദീനിൽ തെളിവല്ലെന്നെഴുതിയവരാണ് നിങ്ങൾ (സദസ്സിൽ തക്ബീർ) അതുകൊണ്ട് വിവരമില്ലാത്തവർ പറഞ്ഞത് എന്തിന് തെളിവായിക്കൊണ്ടുവന്നു. എന്റെ പതിനഞ്ചു ചോദ്യം അവശേഷിക്കുന്നു. നബിതങ്ങളെപ്പറ്റി റഊഫ്, റഹീം എന്നു പറഞ്ഞു, എന്താണിതിനർഥം? നിങ്ങക്ക് അറിയുമോ? അദ്ദുആഉ ഹുവൽ ഇബാദ: എന്ന ഹദീഥിന് എല്ലാ ദുആയും ഇബാദത്താണെന്ന് അർത്ഥമുണ്ടോ? അല്ലെങ്കിൽ ചില പ്രത്യേക ദുആകൾ മാത്രമോ? പരിശുദ്ധ ക്വുർആൻ ശിർക്കിന്റെയും തൗഹീദിന്റെയും തഅ്രീഫ് പഠിപ്പിക്കാനല്ലത്രേ വന്നത്. എന്നാൽ മൗലവി കേട്ടോളൂ, അതാ സൂറത്ത് ഇഖ്ലാസിൽ ãഅല്ലാഹു ഏകനാണ് എന്നു പറഞ്ഞതിന് അർത്ഥം പറയുന്നു. അവൻ അന്യാശ്രമയമില്ലാത്തവനാണ്. സ്വന്തം നിലനിൽപ്പുള്ളവനാണ്. മറ്റൊരാൾക്ക് സ്വയം നിലനിലപുണ്ടെന്നു വിശ്വസിച്ചാൽ അത് ശിർക്കാണ് എന്ന് വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നു. അതു കൊണ്ട് ക്വുർആൻ ശിർക്കിന്റെ നിർവചനം പറയുന്നുണ്ട്. നേരത്തെ മൻതിക്വും മആനിയും ഉദ്ധരിച്ചു. എന്റെ ചോദ്യത്തിനു മറുപടി വേണം..
- എ.പി
- വിവരമില്ലാത്ത സ്വഹാബത്ത് പറഞ്ഞത് കാൻസലാക്കണോ? വിവരമുള്ള നബി അതിനെന്താണ് പറഞ്ഞുകൊടുത്തത് എന്നു മനസ്സിലാക്കാനണ് ഞങ്ങൾ ഇത് ഉദ്ധരിച്ചത്. പിന്നെ ഖുതുബ പരിഭാഷയെപ്പറ്റി എഴുതിയ പുസ്തകത്തിൽ സ്വഹാബിയുടെ ക്വൗൽ
ഹുജജുത്തല്ല എന്നു പറഞ്ഞത് മുസ്ല്യാർ ഉദ്ധരിക്കുകയുണ്ടായി. എന്നാൽ ഇതാ കേട്ടാളൂ. (ഹസൻ മുസ്ല്യാരുടെ പുസ്തകം വായിക്കുന്നു). ãഒരു സ്വഹാബിയുടെ മാത്രം അഭിപ്രായം എതിർലക്ഷ്യമല്ലെന്നു പറഞ്ഞുകൊടുക്കുമ്പോൾ ശിഷ്യൻമാർ ചോദിക്കും, പിന്നെയെങ്ങനെയാണ് പറവണ്ണ എഴുതിയത് ലക്ഷ്യമാക്കൽ? മറ്റൊരു വിദ്യാർത്ഥി ചോദിക്കും, മക്കാ മദീനയിലെ മുസ്ലിംകൾ മാത്രം പറഞ്ഞത് ഇജ്മാഅ് അല്ലെന്ന് ഭൗസ്താദ് ഓതിക്കൊടുത്താൽ അങ്ങനെയാണെങ്കിൽ വിദ്യാഭ്യാസ ബോർഡു യോജിച്ചുവെങ്കിൽ അത് ലക്ഷ്യമാക്കൽ എങ്ങനെ?ä ഒരു സ്വഹാബി പറഞ്ഞതിന് എതിർ തെളിവല്ല മറ്റൊരു സ്വഹാബിയുടെ വാക്ക് എന്ന് ഞാനീവായിച്ചത് വാഴക്കാട്ടുകാരൻ എഴുതിയ പുസ്തകത്തിൽ നിന്നല്ല. മർഹും ഇ.കെ. ഹസൻ മുസ്ല്യാർ എഴുതിയ പുസ്തത്തിൽ നന്നാണ്. ഞങ്ങൾ മാത്രമല്ല സ്വഹാബിയുടെ ക്വൗൽ ഹുജജത്തല്ല എന്നു പറഞ്ഞത് ഞങ്ങൾ സ്വഹാബത്തിനെ അങ്ങേയറ്റം ബഹുമാനിക്കുന്നവരും അവരുടെ പേരുകേട്ടാൽ റളീയല്ലാഹു അൻഹും എന്ന് ചൊല്ലുന്നവരുമാണ്. ഞങ്ങളെ സംബന്ധിച്ച് സ്വഹാബത്തിനെവിവരംകെട്ടവരാണെന്ന് ആക്ഷേപിച്ചു എന്ന് പറഞ്ഞത് ചില പ്രത്യേക ഉദ്ദേശത്തോടെയാണെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുകയുണ്ടായി. ഞങ്ങൾ എഴുേന്നൽക്കുമ്പോൾ സദസ്സിനു നിയന്ത്രണം കിട്ടാതിരിക്കാൻ ചിലതൊക്കെ?
- പുസ്തകം ക്ഷീണമായി
ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പുസ്തകത്തിൽ ഒരു സ്വഹാബിയടെ വാക്ക് എതിർതെളിവല്ലെന്ന് എ.പി ഉദ്ധരിച്ചതോടെ ഇരുവിഭാഗം സദസ്യരിലും അത് സ്വധീനമുണ്ടാക്കി. അവസാന നിമിഷത്തിൽ ഈ രീതിയിലൊരു മറുപടി എ.പിയിൽ നിന്നു വന്നപ്പോൾ സുന്നികളിൽപെട്ട സദസ്യർ അങ്കലാപ്പിലും മുജാഹിദുകൾ തങ്ങളുടെ നേതാവ് ഒരേ നിമിഷത്തിൽ പ്രതിരോധവും പ്രത്യാക്രമണവും നടത്തി എന്ന സമ്പ്തൃപ്തിയിലുമായി. അനേകം തവണ മറുപടി പറഞ്ഞ ചോദ്യങ്ങളാണ് മുസ്ല്യാർ അവസാന നിമിഷത്തിലും ആവർത്തിച്ചത് എന്ന് കഴിഞ്ഞ രണ്ടുമൂന്ന് ലക്കങ്ങളിൽ നിന്ന് വായനക്കാർ മനസ്സിലാക്കികാണും. ഏതു സാഹചര്യത്തിലാണ് ഹസ്സൻ മുസ്ല്യാർ ഒരു സ്വഹാബിയുടെചവാക്ക് എതിർ തെളിവല്ലെന്നു പറഞ്ഞത് എന്നു മനസ്സിലാക്കുമ്പോഴെ എ.പിയുടെ മറുപടി കാന്തപുരത്തിന് അടിയായതെങ്ങനെയെന്ന് ഗ്രഹിക്കാൻ കഴിയുകയുള്ളൂ. എ.പി. ദാതുഅൻവാത്വ് എന്ന മരവുമായി ബന്ധപ്പെട്ട ഹദീഥ് ഉദ്ധരിച്ചുകൊണ്ട് സ്വയം പര്യാപ്തതയില്ലാത്തത് എന്ന ഭവിശ്വാസത്തോടെയായാലും ശിർക്ക് സംഭവിക്കും എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. പുതുമുസ്ലിംകളായ സ്വഹാബിമാർ തങ്ങൾക്കും ഒരു പുണ്യമരം അനുവദിച്ചു തരണം എന്നു പറഞ്ഞപ്പോൾ സ്വയം പര്യാപ്തതയുള്ള മരമായിരിക്കണം അത് എന്ന് ഉദ്ദേശിച്ചിരുന്നില്ല. എന്നിട്ടും ആ ചോദ്യം മൂസാനബിയോട് ജനങ്ങൾ അല്ലാഹുവിന് പുറമെയുള്ള ഇലാഹിനെ ചോദിക്കുന്നതിനു തുല്യമാണെന്ന് നബി(സ്വ) അവരോട് പറഞ്ഞു. തങ്ങൾക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന ഹദീഥാണിത് എന്ന് ബോധ്യപ്പെട്ട മുസ്ല്യാർ എ.പിയുടെ മറുപടിയിൽ നിന്ന് രണ്ടു തരത്തിൽ മുതലെടുക്കാൻ ശ്രമിച്ചു. ഒന്ന് തെളിവില്ലാത്തതിനാൽ എ.പി. മരത്തിൻമേൽ കയറി എന്ന്. രണ്ട് സ്വഹാബത്തിനെ വിവരം കെട്ടവർ എന്നു പറഞ്ഞുവെന്നും അത് പിൻവലിക്കാതെ വടുകയില്ല എന്നുമുള്ള ഭീഷണി. അതു രണ്ടും എ.പി. ഇങ്ങനെ പൊളിച്ചുകളഞ്ഞു. ãപുതുതായി ഇസ്ലാമിലേക്കു വന്നതിനാൽ വേണ്ടത്ര വിവരം നേടാത്ത സ്വഹാബിമാർä എന്നു പറഞ്ഞതിനെ ãവിവരം കെട്ടവർä എന്നാക്കിയത് മുസ്ല്യാരുടെ കുതന്ത്രമാണ്. വിവരം കെട്ടവർ എന്നത് ഞാൻ പറയാത്ത ആശയമാണ്. അത് എന്റെ മേൽ മുസ്ല്യാർ ബോധപൂർവ്വം ആരോപിക്കുകയാണ്. 2. നബി(സ്വ)യെ അല്ലാഹു നിയോഗിച്ചത് വിവരമില്ലാത്തവർക്ക് സർട്ടിഫിക്കറ്റു കൊടുക്കാൻ മാത്രമല്ല വിവരമില്ലാത്തവരെ പഠിപ്പിക്കാൻ കൂടിയാണ്. ãവിവരമില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കാനല്ലä എന്ന എ.പിയുടെ പ്രയോഗം ആ സാഹചര്യത്തിൽവല്ലാത്തസ്വാധീനമുണ്ടാക്കിയത് എന്ന് മുസ്ല്യാർക്ക് ബോധ്യപ്പെട്ടപ്പോഴാണ് ãസ്വഹാബിത്തിന്റെവവാക്ക് തെളിവെല്ലന്നു പറയുന്നവരാണ് മുജാഹിദുകൾä എന്ന് അദ്ദേഹം മൂർച്ചകൂട്ടി പറഞ്ഞത്. അതു പറഞ്ഞു തീരേണ്ട താമസമേയുണ്ടായുള്ളൂ എ.പിക്ക് ഹസ്സൻമുസ്ല്യാരുടെ പുസ്തകമെടുക്കാൻ. കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ല്യാർ ക്വുർആൻ പരിഭാഷ അനുവദനീയമാണെന്ന് തെളിയിക്കാൻ, സമസ്തയുടെ ഭവിദ്യാഭ്യാസ ബോർഡ് സൂറത്തുനൂർ എന്നതും പറവണ്ണ ഉസ്താദ് പരിഭാഷപ്പെടുത്താമെന്നു പറഞ്ഞതും സ്ഥാപിച്ചപ്പോൾ, ഒരു സ്വഹാബിയുടെ വാക്കുപോലും തെളിവല്ലെന്നിരിക്കെ പിന്നെയെങ്ങിനെയാണ് പറവണ്ണയുടെയും മറ്റും വാക്കു തെളിവാക്കുക എന്ന് ചേ.ാദിക്കുകയും ചെയ്ത ഭാഗമാണ് ഹസ്സൻ മുസ്ല്യാരുടെ പുസ്തകത്തിൽ നിന്ന് എ.പി. ഉദ്ധരിച്ചത്. രക്ഷയില്ലെന്നു കണ്ട കാന്തപുരം ഹസ്സൻ മുസ്ല്യാരുടെ പേരിൽ മുജാഹിദുകൾക്കെതിരെ അണികളെ ഇളക്കാനാണ് ശ്രമിച്ചത്. ആ ഭാഗം കാണുക.
- കാന്തപുരം
- ãമർഹും ഇ.കെ. ഹസ്സൻ മുസ്ല്യാർ മരണശയ്യയിൽ കിടക്കുമ്പോൾ അസ്ലിം തസ്ലം, ഹസ്സൻ മുസ്ല്യരേ നിങ്ങൾ മുസ്ലിമാവുക എന്ന് കത്തെഴുതിയ ഇവരാണോ ഇപ്പോൾ ഹസ്സൻ മുസ്ല്യാരുടെ പുസ്തകമായി വന്നിരിക്കുന്നത്.?
കാന്തപുരത്തിന്റെ ഈ വാക്യം പ്രകോപനമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു. എന്ന് സുന്നികൾ പുറത്തിറക്കിയ വാദപ്രതിവാദ പുസ്തത്തിലെ രംഗനിരീക്ഷണത്തിൽ നിന്നു മനസ്സിലാക്കാം. നോക്കൂ. ãവികാരോജ്വലമായിരുന്നു എ.പി. ഉസ്താദിന്റെ ശബ്ദം. അതിനൊപ്പം സദസ്സിൽ തക്ബീർ മുഴങ്ങി, ചില ഭാഗങ്ങളിൽ ബഹളവും. അല്പനേരം ഇതു തുടർന്നു. സദസ്സ് ശാന്തമാക്കാൻ മധ്യസ്ഥൻമാർ വരുന്നു. ãസഹോദരൻമാരെ കൂക്കുവിളിക്കരുത്. ഒച്ചപ്പാടുണ്ടാക്കരുത്ä (കൊട്ടപ്പുറം സുന്നീ മുജാഹിദ് സംവാദം. പേ. 158. ഒന്നാം പതിപ്പ്) മുസ്ല്യാർ സദസ്യരെ ഇളക്കി പ്രകോപനം സൃഷ്ടിച്ചു എന്നതിന്റെ അനിഷേധ്യമായ തെളിവാണിത്. ചോദ്യത്തിന്റെ ബാക്കി ഭാഗം കാണുക. ãഎന്റെ പതിനഞ്ചു ചോദ്യം അവശേഷിക്കുന്നു. ഇവിടെ ചോദിക്കാൻ സമയമില്ലാത്തതുകൊണ്ട് അവസാനത്തെ ചോദ്യം ഞാൻ ആവർത്തിക്കുന്നു. ശിർക്കിന്റെ നിർവചനമെന്ത്? രണ്ടാമത്തേത് നബി തങ്ങളെപ്പറ്റി റഊഫുർ റഹീം എന്ന് ക്വുർആൻ പറഞ്ഞതിന്റെ അർഥമെന്ത്? എന്റെ പതിനഞ്ച് ചോദ്യത്തിനു മറുപടി ഭപറയണം. പറയാതെ വടൂല. ഞാൻ വ്യക്തമായി ഓർപ്പെടുത്തുന്നു. ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പുസ്തകത്തിൽ സ്വഹാബത്തിന്റെ വാക്ക് ശരിയല്ലെന്നു പറഞ്ഞിട്ടില്ല. ഒരു സ്വഹാബി തന്റെ ഇജ്തിഹാദുകൊണ്ട് പറഞ്ഞ വിഷയം മറ്റൊരു മുജ്തഹിദ് സ്വീകരിക്കേണ്ടതില്ലെേന്ന പറഞ്ഞിട്ടുള്ളൂ. ഹസ്സൻ മുസ്ല്യാരുടെ പുസ്കതംപോലും മനസ്സിലാക്കാൻ സാധിക്കാത്ത, അദ്ദേഹത്തെ കാഫിറാക്കി കത്തെഴുതിയ നിങ്ങൾ ഹസ്സൻ മുസ്ല്യാരുടെ പുസ്തകം എന്തിനു കൊണ്ടുവന്നു? ഇസ്തിഗാസ ശിർക്കാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. നിങ്ങൾക്ക് സാധിക്കുകയുമില്ല.
- എ.പി
- ഹസ്സൻ മുസ്ല്യാരും ഞങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. നിങ്ങൾ ക്ഷണിക്കുന്നത് ശരിയായ ഇസ്ലാമിലേക്കല്ലെന്ന് ഞങ്ങളോട് ഹസ്സൻ മുസ്ല്യാരും അദ്ദേഹം ക്ഷണിക്കുന്നത് ശരിയായ ഇസ്ലാമിലേക്കല്ലെന്ന് ഞങ്ങളും പറഞ്ഞു പോന്നു. ആ നിലക്ക് അദ്ദേഹത്തോട് സദുപദേശം ചെയ്യാനുള്ള അവകാശം ഞങ്ങൾക്കുണ്ട്.
ഹസ്സൻ മുസ്ല്യാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനല്ല ഈ പുസ്തകം ഇവിടെ വായിച്ചത്. അദ്ദേഹത്തോട് കൂറ് തെളിയിക്കാനുമല്ല. ഒരാൾ എഴുതിയ പുസ്തകം നിങ്ങൾ വായിച്ചപ്പോൾ നിങ്ങൾക്കു തള്ളിക്കളയാൻ പാടില്ലാത്ത ഒരാളുടെ പുസ്തകം ഞങ്ങളുദ്ധരിച്ചു. നിങ്ങളന്താണ് മനസ്സിലാക്കിയത്, നിങ്ങളുടെ പതിനഞ്ചു ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ലെന്ന് ഇടക്കിടെ നെടുവീർപ്പിടാൻവേണ്ടി പറയുന്ന നിങ്ങൾക്ക് ആരെയും കബളിപ്പിക്കാനാവില്ല. നിങ്ങൾ ചോദിച്ച മുഴുവൻ ചോദ്യങ്ങൾക്കും, രണ്ടു ദിവസാമയുള്ള മുപ്പത്താറ് ചോദ്യങ്ങൾക്കും ഞങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട്. സൂറത്ത് ഇഖ്ലാസ് ഓതിയിട്ട് കസറത്ത് കളിക്കുന്നതു കണ്ടു. തൗഹീദ് പഠി.പ്പിക്കാൻ വന്നതാണ് ആ സൂറത്ത്. അല്ലാഹുവല്ലാത്ത ആളുകളെ വിളിച്ചു പ്രാർഥിക്കുക എന്നു പറയുന്ന, ആ പ്രാർഥനയിൽപെടാത്ത സ്വിഫത്തുകൾ ആർക്കു പറയുന്നതിലും വിരോധമില്ല. പ്രാർഥന എന്താണെന്ന് ഞങ്ങൾ വ്യക്തമായി പറഞ്ഞു. ഭനിങ്ങൾ സാധാരണ നമസ്കാരത്തിനു ശേഷവും വഅ്ളു പറഞ്ഞതിനു ശേഷവും ഓതാൻ പോയ ശേഷവും കൂലി വാങ്ങിയും വാങ്ങാതെയും ദുആ ഇരിക്കുന്നില്ലേ? ആ ദുആ അല്ലാതെ ക്ഷണിക്കുന്ന ദുആ അല്ല. (രണ്ടാം ദിവസത്തെ അവസാന ബെൽ അടിച്ചു.)
വിചിന്തനം വാരികയിൽനിന്ന് ----- സലീം ചാലിയം ഖത്തർ
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment