Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/എന്റെ പ്രസംഗം കഴിഞ്ഞാൽ ചൂട്ടുകത്തിക്കാം

പൂങ്കാവനം സംരംഭത്തിൽ നിന്ന്


രണ്ടാം പൂനൂർ സംവാദത്തെപ്പറ്റി വിവരങ്ങൾ ശേഖരിക്കാൻ പൂനൂറിൽ ച്ചേന്നപ്പോൾ പ്രവർത്തകർക്ക്‌ പറയാനുണ്ടായിരുന്നത്‌ അത്‌ ജനങ്ങളിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചാണ്‌. അന്ന‍്‌ പൂനൂറിൽ കെ.എൻ.എമ്മിന്റെയോ, ‍െഎ.എസ്‌.എമ്മിന്റെയോ ശാഖയുണ്ടായിരുന്ന‍ില്ല. അഞ്ചാറുപേർ മാത്രമേ പ്രവർത്തകരായുണ്ടായിരുന്ന‍ുള്ളൂ. സംവാദത്തോടെയാണ്‌ പൂനൂറിൽ പ്രസ്ഥാനം വേരുപിടിച്ചതു. 1951-ലെ സംവാദത്തിൽ സുന്ന‍ീ പണ്ഡിതൻ സാങ്കേതികത്വം പറഞ്ഞു നേരം വെളുപ്പിച്ചതു, മരിച്ചവരോട്‌ ഇസ്തിഗാസ ചെയ്യാൻ ക്വുർആനിലും സുന്ന‍ിത്തിലും തെളിവുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടിയില്ലാത്തതുകൊണ്ടാണ്‌ എന്ന‍്‌ ജനങ്ങൾക്കു ബോധ്യപ്പെട്ടു എന്നല്ലാതെ, അതുകൊണ്ട്‌ നമ്മുടെ ആദർശങ്ങൾ കേൾക്കാൻ ജനങ്ങൾക്ക്‌ അവസരം കിട്ടിയിരുന്ന‍ില്ല. എന്ന‍ാൽ രണ്ടാം പൂനൂർ വാദപ്രതിവാദം കൊണ്ട്‌ മുജാഹിദുകൾക്ക്‌ വലിയ സ്വാധീനുണ്ടായി. മുജാഹിദ്‌ പണ്ഡിതൻമാർ കിതാബു തിരിയാത്തവരാണെന്ന‍ും തങ്ങൾക്ക്‌ നിഷ്പ്രയാസം തോണ്ടിയെറിയാൻ കഴിയുന്ന നിസ്സാരൻമാരണ്‌ അവരെന്ന‍ും തങ്ങളാണ്‌ മഹാപണ്ഡിതൻമാരെന്ന‍ുമുള്ള സുന്ന‍ീ പ്രചാരവേലയിൽ യാതൊരു സത്യവുമില്ലേന്ന‍ും ജനങ്ങൾക്ക്‌ ബോധ്യപ്പെടാൻ ഇതുപകരിച്ചു. നാലു ദിവസവും ഖണ്ഡന രൂപത്തിലായിരുന്ന‍ു സംവാദമെന്നതിനാൽ ഓരോ കക്ഷിക്കും ചർച്ചാവിഷയത്തെക്കുറിച്ച്‌ എന്തുമാത്രം തെളിവുകൾ നിരത്താനുണ്ടെന്ന‍ും അവയിലെ ശരിയും തെറ്റുമെന്താണെന്ന‍്‌ മറുപടി പ്രസംഗത്തിലൂടെ മനസ്സിലാക്കികൊടുക്കാൻ മുജാഹിദുകൾക്കു കഴിഞ്ഞു. ഇസ്തി ഗാസ, ഖുത്വ്ബയുടെ ഭാഷ, സ്ത്രീ ജുമുഅ- ജമാഅത്ത്‌ തുടങ്ങിയവയായിരുന്ന‍ു പൂനൂറിലെ ചർച്ചാ വിഷയങ്ങൾ. ബാലുശ്ശേരി, കിനാലൂർ, നന്മണ്ട, കാരക്കുന്ന‍്‌, എളേറ്റിൽ വട്ടോളി, പാലത്ത്‌ തുടങ്ങി പരിസര പ്രദേശങ്ങളിൽ നിന്ന‍ുള്ളവരായിരുന്ന‍ു ശ്രോതാക്കളിലധികവും. ബാലുശ്ശേരിയിൽ നിന്ന‍ുവന്ന ഭാബൂബക്കറിന്റെ ഭാര്യ പ്രസവിച്ചതു ഈ സംവാദ ദിവസമായിരുന്ന‍ു. പൂനൂർ സംവാദത്തിൽ മുജാഹിദു പക്ഷം നിരത്തിയ തെളിവുകൾ ആവേശഭരിതനായി അബൂബക്കർതന്റെ കുഞ്ഞിന്‌ മുജാഹിദ്‌ എന്ന‍ു പേരിട്ടു. ആ കുഞ്ഞാണ്‌ ഇസ്വ്ലാഹി പ്രഭാഷകനായിതീർന്ന മുജാഹിദ്‌ ബാലുശ്ശേരി. പൂനൂറിലെ പ്രവർത്തകർ സന്തോഷത്തോടെ ഓർക്കുന്ന മറ്റൊരു സംഭവം എൻ.പി. അബ്ദുൽ ഖാദിർ മൗലവി മരണത്തിന്റെ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ പൂനൂർ പള്ളിയിൽ പ്രസംഗ മധ്യേ നടത്തിയ ഒരനുഭവവിവരണമാണ്‌. പൂനൂർ വാദപ്രതിവാദത്തിൽ മുജാഹിദുകളെ കൂക്കിവിളിക്കാൻ വന്ന ഒരു യുവ മുസ്ല്യാരായിരുന്ന‍ു എൻ.പി. നടുവണ്ണൂർ റെയിഞ്ച്‌ ജംഇയ്യത്തുർ മുഅല്ലിമീൻ സെക്രട്ടറിയായിരുന്ന‍ു അദ്ദേഹമന്ന‍്‌. മരിച്ചവർ കാണുമെന്നതുകൊണ്ടാണ്‌ ആഇശ ബീവി ഉമർ(റ)യുടെ ക്വബ്‌റിന്നരികിലൂടെ പോകുമ്പോൾ പർദ്ദ ധരിച്ചിരുന്നത്‌ എന്ന ഹസ്സൻ മുസ്ല്യാരുടെ വാദത്തിന്‌ എ.പി. നൽകിയ രസകരമായ ഖണ്ഡനമായിരുന്ന‍ുവത്രെ അദ്ദേഹത്തെ ചിന്തിപ്പിച്ചതു. ഉമർ(റ)വിന്‌ ഖബറിന്ന‍ുള്ളിൽ നിന്ന‍്‌ പുറത്തുള്ള ആയിശ ബീവിയെ കാണാൻ കഴിയുമെങ്കിൽ ആഇശ ബീവി വസ്ത്രം ധരിച്ചിട്ടെന്തുകാര്യം. വസ്ത്രത്തിനുള്ളിലുള്ള ഔറത്തും അദ്ദേഹം കാണുകയില്ലേ? എ.പിയുടെ ഈ മറു ചോദ്യം സദസ്സിനെ ഒന്നടങ്കം ചിരിപ്പിച്ചു തെളിവില്ലാത്ത കാര്യങ്ങൾക്ക്‌ മുസ്ല്യാക്കൾ കൃത്രിമമായി തെളിവുണ്ടാക്കിയാൽ അവസാനം അതു പരിഹാസ്യമായിത്തീരും എന്ന‍്‌ അദ്ദേഹത്തിനു തോന്ന‍ിയത്രേ. പി‍െന്ന അധികദിവസം തനിക്ക്‌ സുന്ന‍ീ പ്രസ്ഥാനത്തിൽ നിൽക്കാൻ സാധിച്ചില്ലേന്ന‍്‌ എൻ.പി. അനുസ്മരിച്ചു. അദ്ദേഹം മുജാഹിദു പ്രസ്ഥാനത്തിലേക്കു കടന്ന‍ുവന്ന‍ു. ഇനി നമുക്ക്‌ എ.പിയുമായി സംസാരിക്കാം ചോ: ഒരു സംവാദം കഴിഞ്ഞാൽ ഓരോ കക്ഷിക്കും മറുപക്ഷത്തിന്റെ സംസാരത്തെക്കുറിച്ച്‌ ഒരു വിലയിരുത്തലുണ്ടാകുമല്ലോ. പൂനൂർ സംവാദത്തിൽ സുന്ന‍ീ പക്ഷത്തിന്റെ അവതരണത്തെ ഭതാങ്കൾ എങ്ങനെ വിലയിരുത്തുന്ന‍ു. ഉ: മുജാഹിദുകൾ നിസ്സാരൻമാരാണെന്ന‍്‌ പ്രസംഗത്തിന്റെ തുടക്കത്തിലേ സർട്ടിഫിക്കറ്റു നൽകുന്ന രീതിയാണ്‌ പൂനൂറിൽ കണ്ടത്‌. ഉദാഹരണത്തിന്‌ ഇ.കെ.അബൂബക്കർ മുസ്ല്യാരുടെ പ്രസ്താവന പരിശോധിക്കാം. എന്റെ പ്രസംഗകഴിഞ്ഞാൽ നിങ്ങൾക്കു ചൂട്ടുകത്തിച്ചു തുടങ്ങാം. മുജാഹിദു പക്ഷത്തിന്റെ പ്രസംഗം കേൾണ്ടേക്ക ആവശ്യം വരില്ല. തിരിച്ചുപോകാം.ß ഇതിനോട്‌ ഞാൻ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്ന‍ു. ബ്ബനിങ്ങൾ ഇപ്പോൾ ചൂട്ടുകത്തിക്കരുത്‌. ഇരുകൂട്ടരുടെയും പ്രസംഗം കേൾക്കുക. മനസ്സിലാക്കുക, ചിന്തിക്കുക. അവസാനം ചൂട്ടുകത്തിച്ച്‌ തിരിച്ചുപോകുക. പോകുമ്പോഴും ചിന്തിക്കുക, വീട്ടിലെത്തിയിട്ടും ചിന്തിക്കുക. ആരുടേതാണ്‌ ശരിയന്ന‍്‌ നിങ്ങൾക്കു തോന്ന‍ുന്നത്‌ അതു സ്വീകരിക്കുക.ß എന്റെ സംസാരത്തിൽ ഞാൻ ഒരിക്കലും ഈ രീതിയിലുള്ള വീമ്പ്‌ പറഞ്ഞിട്ടില്ല. തന്റെ പ്രസംഗത്തോടെ നിങ്ങൾക്കിനി മറുപക്ഷത്തിന്റെ പ്രസംഗം കേൾക്കണ്ടിവരില്ല എന്ന‍ു ആരും പറയേണ്ട ആവശ്യമില്ല. അത്‌ ജനങ്ങളുടെ തീരുമാനത്തിന്‌ വിടുകയാണ്‌ മര്യാദ. ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ വളരെ വില കുറഞ്ഞ ഉദാഹരണങ്ങൾ പറയാൻ മറുപക്ഷം ശ്രമിച്ചു എന്നതാണ്‌ എന്റെ മറ്റൊരു വിലയിരുത്തൽ. ചോ: അതിന്റെ ഉദാഹരണങ്ങൾ.? ഉ: അയാൾ പറഞ്ഞു തക്വ്ലീദ്‌ ചെയ്യാതിരിക്കാൻ ആർക്കും കഴിയില്ല. മൗലവിയുടെ ഉമ്മനെ തക്വ്ലീദ്‌ ചെയ്താണല്ലോ ബാപ്പ ആരാണെന്ന‍ു മനസ്സിലായത്‌. മുസ്ല്യാരുടെ ഈ ãപ്രമാണംä കേട്ടപ്പോൾ ഞാൻ പറഞ്ഞു: അല്ല. എന്റെ പിതാവ്‌ ആരാണെന്നതിന്ന‍്‌ ഉമ്മയെ നിക്കാഹ്‌ ചെയ്ത തെളിവുണ്ട്‌. കൂടുതൽ വിശദീകരിക്കുന്ന‍ില്ല. ബാപ്പയെ പറഞ്ഞാലുള്ള പ്രയാസം ബാപ്പയുള്ളവർക്കൊക്കെ മനസ്സിലാവും. ചോ: എന്തായിരുന്ന‍ു ഇതിനോട്‌ സദസ്സിന്റെ പ്രതികരണം.? ഉ: സദസ്സ്‌ അത്‌ പൂർണമായി ഉൾക്കൊണ്ടപോലെ തോന്ന‍ി. വാദപ്രതിവാദം പോലെയുള്ള വിഷയങ്ങളോട്‌ ഭമുഖംതിരിച്ചിരുന്ന ജമാഅത്ത്‌ അനുഭാവിയായ ഒരു ബഹുമാന്യ വ്യക്തി സ്റ്റേജിലേക്കുകയറിവന്ന‍്‌ ജന്റെൽമാൻ ടച്ച്‌(മാന്യമായ പരാമർശം) എന്ന‍ു പറഞ്ഞ്‌ എന്റെ കൈപിടിച്ചു കുലുക്കി. ചോ: തൗഹീദു വിഷയത്തിൽ പൂനൂറിൽവെച്ച്‌ ചോദിച്ച ചോദ്യങ്ങളിൽ മറുപക്ഷത്തെ കൂടുതൽ കുഴക്കി എന്ന‍ു തോന്ന‍ുന്ന വല്ലതും ഓർക്കുന്ന‍ുവോ.? ഉ: മരിച്ചവരോട്‌ പ്രാർത്ഥിക്കാമെന്ന‍ു സുന്ന‍ികളും അല്ലാഹുവോടു മാത്രമേ പ്രാർത്ഥിക്കാവൂ എന്ന‍്‌ മുജാഹിദുകളും ഇതായിരുന്ന‍ുല്ലോ വാദം. അപ്പോൾ എന്റെ പ്രസംഗത്തിൽ ഒരു ചോദ്യം ചോദിച്ചു ഒരു ഗ്ലാസ്സിൽ ശുദ്ധ വെള്ളം അതിലാർക്കും തർക്കമില്ല. അടുത്തുത‍െന്ന മറ്റൊരു ഗ്ലാസ്‌ വെള്ളമുണ്ട്‌. അതിൽ വിഷമുണ്ട്‌ എന്ന‍്‌ ഒരു കൂട്ടരും. ഇല്ലേന്ന‍്‌ മറ്റൊരു കൂട്ടരും പറയുന്ന‍ു. എങ്കിൽ ഇതറിയാവുന്ന വ്യക്തി കുടിക്കുക ഏതു ഗ്ലാസിലെ വെള്ളമായിരിക്കും. സംശയരഹിതമായ ഗ്ലാസിലെ വെള്ളമായിരിക്കും തീർച്ച. അതുപോലെ അല്ലാഹുവോടു പ്രാർത്ഥിക്കുക എന്നതിൽ ഇരുകൂട്ടരും യോജിക്കുന്ന‍ു. മരിച്ചവരോടു പ്രാർത്ഥിക്കൽ ശിർക്കാണെന്ന‍്‌ ഒരു കൂട്ടരും അനുവദനീയമാണെന്ന‍്‌ മറ്റൊരു കൂട്ടരും വാദിക്കുന്ന‍ു. ഈ സാഹചര്യത്തിൽ അല്ലാഹു വോടുമാത്രം പ്രാർത്ഥിക്കുക എന്നത്‌ കുടിക്കാൻ തർക്കമില്ലാത്ത ശുദ്ധജലം തെരഞ്ഞെടുക്കുന്നതുപോലെയല്ലേ? ഈചോദ്യം മറുപക്ഷത്തെ പണ്ഡിതൻമാർ കേട്ടില്ലേന്ന‍ു നടിച്ചു. അവർക്ക്‌ അതേ നിർവാഹമുണ്ടായിരുന്ന‍ുള്ളൂ. പക്ഷേ നമുക്കതു പ്രശന്മല്ല. നമ്മുടെ പ്രധാന പ്രശ്നം ഈ ആശയം ജനങ്ങളെ കേൾപ്പിക്കലാണ്‌ അത്തരം ചോദ്യങ്ങൾ ജനങ്ങൾ എന്ന‍ും ഓർക്കും. കൊട്ടപ്പുറത്തെ ചോദ്യവും അത്തരത്തിലുള്ളതായിരുന്ന‍ു. മരിച്ചുപോയവരോട്‌ പ്രാർത്ഥിക്കുന്നത്‌ ശിർക്കാണെന്ന‍ു ഞങ്ങൾ വാദിക്കുമ്പോൾ മറുപക്ഷം പറയുന്നത്‌ അത്‌ അനുവദനീയമാണെന്ന‍ാണ്‌. അനുവദനീയം എന്നതുകൊണ്ട്‌ മറുപക്ഷം ഉദ്ദേശിക്കുന്നത്‌ വേണമെങ്കിൽ ചെയ്യാം. ചെയ്യാതിരിക്കുകയും മാവാം ഭേന്ന‍ാണോ, ചെയ്താൽ പുണ്യമുണ്ടോ, അതോ ഒരു വെറും പണിയോ? മുസ്ല്യാർ അതിന്ന‍ുത്തരം പറഞ്ഞില്ല. പകരം ശിർക്കല്ലാത്തത്‌. ഹറാമല്ലാത്തത്‌ എന്ന‍്‌ ആവർത്തിച്ചുകൊണ്ടേയിരുന്ന‍ു. മുസ്ല്യാക്കളിൽ നിന്ന‍്‌ മറുപടി കിട്ടിയില്ലെങ്കിലും ജനങ്ങളിൽ ചിലരെങ്കിലും അതിന്‌ ഉത്തരം കണ്ടെത്തിയെന്ന‍്‌ വരും. അതാണ്‌ നമ്മുടെ ആശ്വാസം. ചോ: താങ്കളും ധാരാളമായി തമാശ പറയാറുള്ള ആളാണല്ലോ. ആ ഇനത്തിൽ ഒന്ന‍ായികണക്കാക്കിയാൽ പോരെ മുസ്ല്യാരുടെ തമാശയും.? ഉ: ഞാൻ തമാശ പറയാറുണ്ട്‌ എന്നത്‌ ശരിത‍െന്ന. അത്‌ ഇതുപോലെ ഒരുമുൻകൂർ വിധി പ്രസ്താവമാവാറില്ല. വിഷയം കേട്ടശേഷം വിലയിരുത്തുമ്പോൾ ജനങ്ങൾക്ക്‌ മനസ്സിലാവുന്ന തരത്തിൽ ചില യുക്തികൾ ഞാൻ പ്രയോഗിക്കാറുണ്ട്‌. അത്‌ ചിലപ്പോൾ ചിരിക്ക്‌ വകനൽകിയെന്ന‍ുവരാം. --- തുടരും ---

No comments: