Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ഏതാണ്‌ ശരിയായ തവസ്സുൽ

പൂങ്കാവനം സംരംഭത്തിൽ നിന്ന്



മുജാഹിദ്‌ പക്ഷത്തിന്റെ വാദം

അല്ലാഹുവിലേക്ക്‌ അടുപ്പിക്കാൻവേണ്ടി മരിച്ചുപോയ മഹാത്മാക്കളെ ഇടയാളനാക്കി പ്രാർഥന നടത്തുന്നത്‌ ശിർക്കാകുന്ന‍ു.

സുന്ന‍ീ പക്ഷത്തിന്റെ വാദം

അമ്പിയാ ഔലിയാ സ്വാലിഹീങ്ങൾ എന്ന‍ീ മഹാന്മാരെ ഇടയാളന്മാരാക്കി അല്ലാഹുവിലേക്ക്‌ തവസ്സുൽ ചെയ്യുന്നത്‌ അനുവദനീയമാകുന്ന‍ു.

അവതരണം

1983 ഫെബ്രുവരി 3ന്‌ മുജാഹിദ്‌ പക്ഷത്തിനുവേണ്ടി വിഷയമതരിപ്പിക്കുന്നത്‌ സി.പി. ഉമർ സുല്ലമിയാണ്‌. ബ്ബപ്രിയ ജനങ്ങളേ, ഇന്നത്തെ വിഷയം അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മരിച്ചുപോയ മഹാത്മാക്കളെ ഇടയാളന്മാരാക്കി പ്രാർഥിക്കുന്നത്‌ ശിർക്കാണ്‌ എന്ന‍ാണ്‌ മുജാഹിദുകളുടെ വാദം. അല്ലാഹുവിന്റെയും അടിമകളുടെയും ഇടയിൽ ഇടയാളന്മാരാക്കി മരിച്ചുപോയ മഹാത്മാക്കളോട്‌ അവർ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുമെന്ന നിലക്ക്‌ ചെയ്യുന്ന പ്രാർഥന ശിർക്കാണ്‌. വിശുദ്ധ ക്വുർആൻ പറയുന്ന‍ു: ãസത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ തവസ്സുൽ ചെയ്യുകയും അവന്റെ മാർഗത്തിൽ സമരത്തിലേർപ്പെടുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം.ä (മാഇദ.35) ജീവിത വിജയത്തിനു വേണ്ടി മൂന്ന‍ു കാര്യങ്ങളാണ്‌ അല്ലാഹു കൽപിക്കുന്നത്‌. ഒന്ന‍്‌ ഇത്തക്വുല്ലാഹ നിങ്ങൾ അല്ലാഹുവേ സൂക്ഷിക്കുക, ഭക്തിയോടുകൂടി ജീവിക്കണം, രണ്ടാമതായി വബ്തഗൂ ഇലൈഹിൽ വസീല അവനിലേക്കടുക്കാനുള്ള മാർഗം തേടണം. അല്ലാഹുവെ സൂക്ഷിക്കണമെന്ന‍ു പറയുമ്പോൾ ഏതെങ്കിലും ഭീകര ജന്തുവിനെയോ ഭീകരമൂർത്തികളെയോ സൂക്ഷിച്ചുകൊണ്ട്‌ പേടിച്ചോടി അകലുന്നതുപോലെ അല്ലാഹുവിൽനിന്ന‍ും ഓടിയകലണമെന്നല്ല ഉദ്ദേശ്യം. അവനിലേക്കടുക്കാനുള്ള വസീല സമീപനമാർഗം തേടണം. മൂന്ന‍ാമതായി ചെയ്യേണ്ട ãവജാഹിദു ഫീ സബീലിഹീä ഭാല്ലാഹുവിന്റെ മാർഗത്തിൽ അവന്റെ കലിമത്ത്‌ ഉയർത്തുവാൻ നിങ്ങൾ സമരത്തിലേർപ്പെടണം എന്ന‍ാണ്‌. ഇങ്ങനെ മൂന്ന‍ു കാര്യങ്ങൾ ജീവിതി വിജയത്തിനുവേണ്ടി അല്ലാഹു നിർദ്ദേശിക്കുന്ന‍ു. മരിച്ചുപോയ മഹാന്മാർക്ക്‌ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാൻ കഴിയുമോ? ഇല്ല. അവരെ വസീലയാക്കി അടുക്കാനാണോ അല്ലാഹു നിർദ്ദേശിച്ചത്‌. അതാണ്‌ ഇന്നത്തെ ചർച്ച. അല്ലാഹുവിലേക്കടുക്കുക എന്നതിന്റെ ഉദ്ദേശ്യം സ്ഥലകാലത്തിലുള്ള സാമീപ്യമല്ല. അല്ലാഹു വളരെ അകലത്തിലാണ്‌, അതുകൊണ്ട്‌ ആ സ്ഥലത്തേക്ക്‌ നമ്മെ എത്തിക്കണം എന്നതല്ല അല്ലാഹുവിലേക്കടുപ്പിക്കൽ എന്നതിന്റെ ഉദ്ദേശ്യം. മറിച്ച്‌ അല്ലാഹുവിന്റെ സംതൃപ്തിക്കും സ്നേഹത്തിനും പാത്രീഭൂതരായിത്തീരുക എന്നതാകുന്ന‍ു. അല്ലാഹുവിങ്കലേക്കുള്ള സാമീപ്യം മുഹമ്മദ്‌ മുസ്തഫാ(സ്വ)തന്റെ സുന്നത്തിലൂടെ നമുക്ക്‌ വ്യക്തമാക്കിത്തന്ന‍ിട്ടുണ്ട്‌. അത്‌ ഇപ്പറഞ്ഞ മൂന്ന‍്‌ കാര്യങ്ങളിലൂടെയുള്ള അടുക്കലാണ്‌. അല്ലാഹു പറയുന്നത്‌ നോക്കൂ. ãആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന‍്‌ ആഗ്രഹിക്കുവെങ്കിൽ അവൻ സൽക്കർമ്മങ്ങൾ ചെയ്തു കൊള്ളട്ടെ. അല്ലാഹുവിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ. (അൽ കഹ്ഫ്‌) എന്താണാരാധന? പ്രാർഥന എല്ലാറ്റിനേയും ആരാധനയാക്കി മാറ്റുന്ന‍ു. അദ്ദുആഉ ഹുവൽ ഇബാദ, പ്രാർഥന, അതാണ്‌ ആരാധന എന്ന‍്‌ നബി(സ്വ)പറയുന്ന‍ു. അതുകൊണ്ട്‌ അല്ലാഹുവിലേക്കടുക്കാൻ വേണ്ടി നാം എന്ത്‌ ആരാധന ചെയ്യുമ്പോഴും അവനോടുള്ള പ്രാർഥന നമ്മുടെ മനസ്സിൽ വേണം. അല്ലാഹുവേ നിന്റെ പ്രീതിക്കുവേണ്ടിയാണ്‌ ഞാനിനു ചെയ്യുന്നത്‌ എന്ന ബോധം വേണം. ആ പ്രാർഥന അല്ലാഹുവിനാകുമ്പോൾ അല്ലാഹുവിനുള്ള ആരാധനയാകുന്ന‍ു. സൃഷ്ടികൾക്കുള്ളതാകുമ്പോൾ ശിർക്കും. വിഗ്രഹമോ പ്രതിഷ്ഠയോ ശവകുടീരമോ ഏതായാലും ശരി അവയോട്‌ പ്രാർഥിക്കുമ്പോൾ ശിർക്കു ത‍െന്ന. ഈ രീതിയിൽ ചെയ്യാതെ പ്രാർഥന അല്ലാഹുവോടു മാത്രമാക്കി സൽക്കർമ്മം ചെയ്യുക. അതാണ്‌ ക്വുർആൻ ഭനിർദ്ദേശിച്ച തവസ്സുൽ. പൂർവ്വികരായ ക്വുർആൻ വ്യാഖ്യാതാക്കൾ അങ്ങനെയാണ്‌ വിശദീകരിച്ചുതന്നത്‌. ഇബ്നു അന്നാസ്‌(റ)പറയുന്ന‍ു. വസീല എന്ന‍ാൽ ക്വുർബത്ത്‌-സാമീപ്യമാണ്‌. അത്‌ പുണ്യകർമ്മമാണ്‌ ക്വതാദ(റ)പറയുന്നത്‌. ãഅല്ലാഹുവിനെ അനുസരിച്ചുകൊണ്ട്‌ അവനിലേക്ക്‌ നിങ്ങൾ അടുക്കൂä എന്ന‍ാണ്‌. തഫ്സീർ ഇബ്നു ജരീർ പറയുന്ന‍ു. ഇമാമുകൾ പറഞ്ഞ ഇക്കാര്യത്തിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. അതിനാൽ പുണ്യകർമ്മങ്ങൾ ചെയ്തുകൊണ്ടാണ്‌ അല്ലാഹുവിലേക്കടുക്കേണ്ടത്‌ മരിച്ചവരെ ഇടയാളന്മാരാക്കിക്കൊണ്ടല്ല. വബ്തഗൂ ഇലൈഹിൽ വസീല എന്ന ആയത്തിനെ ഇമാം റാസി വിശദീകരിക്കുന്നത്‌ കേട്ടോളൂ. ãനിങ്ങൾ കുറ്റകൃത്യങ്ങളിൽ അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ട്‌, അവയിൽനിന്ന‍്‌ അകന്ന‍ുകൊണ്ട്‌ സൽകർമങ്ങളിലൂടെ അല്ലാഹുവിനെ അനുസരിച്ചുകൊണ്ട്‌ അവന്റെ സാമീപ്യം നേടിയെടുക്കുക അങ്ങനെ തവസ്സുൽ ചെയ്യുക.ä

അല്ലാഹുവിലേക്കടുക്കാനുള്ള മാർഗം അഥവാ തവസ്സുൽ സൽകർമങ്ങളാണെന്ന‍്‌ തഫ്സീറുകളിൽനിന്ന‍്‌ വളരെ വ്യക്തമാക്കി മനസ്സിലാക്കാം. ക്വുർആൻ വ്യാഖ്യാതാക്കൾ ഏകകണ്ഠമായി പറഞ്ഞ കാര്യമാണ്‌ ഞാനിവിടെ അവതരിപ്പിച്ചത്‌.

ഇതിനു വിവരീതമായി ഒരു തവസ്സുൽ നമ്മുടെ മറുപക്ഷം ഇവിടെ അവതരിപ്പിക്കാറുണ്ട്‌. അല്ലാഹുവിനെ നേരിട്ടു സമീപിച്ചുകൂടാ, അതിനാൽ നാം ആരെങ്കിലും സമീപിച്ച്‌ അവരെ പ്രീതിപ്പെടുത്തി അവരോട്‌ പ്രാർഥിക്കുന്ന‍ു. അവർ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കും, നമ്മുടെ കാര്യം അവർ അല്ലാഹുവിൽനിന്ന‍ു നേടിത്തരും എന്ന‍ാണ്‌ പറയുന്നത്‌. ക്വുർആന്റെ അവതരണ കാലത്തുള്ള മുശ്‌രിക്കുകൾക്കുണ്ടായിരുന്നത്‌ ഈ വിശ്വാസമായിരുന്ന‍ു. മഹാന്മാരെ അവരുടെ പ്രതിഷ്ഠകൾ മുഖേന തൃപ്തിപ്പെടുത്തികൊണ്ട്‌ അവരോട്‌ പ്രാർഥിച്ചുകൊണ്ട്‌ അല്ലാഹുവിലേക്കടുക്കാം എന്നവർ വിശ്വസിച്ചു. ãഅലാ ലില്ലാഹി ദ്ദീനുൽ ഖാലിസ്‌ വല്ലദീനത്തഖദൂമിൻദൂനിഹീ ഔലിയാഅ മാനഅ‍്ബുദുഹും ഭൈല്ലാ ലിയുക്വർരിബൂനാ ഇലല്ലാഹി സുൽഫാä എന്ന‍ുവെച്ചാൽ നിഷ്കളങ്കമായ ദീൻ അല്ലാഹുവിനുള്ളതാണ്‌. അല്ലാഹുവിനു പുറമെയുള്ളവരെ ഔലിയാക്കളാക്കിവെച്ചവർ പറയുന്ന‍ു അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഇവരെ ഞങ്ങൾ ആരാധിക്കുന്ന‍ില്ല. (സുമർ) ഇവർ നേർക്കുനേരെ സ്വന്തമായി സഹായിക്കുമെന്നല്ല അല്ലാഹുവിലേക്ക്‌ തങ്ങളെ അടുപ്പിച്ച്‌ കാര്യങ്ങൾ നേടിത്തരുമെന്ന‍ാണവരുടെ വാദം. ഇക്കാര്യം വിശദികരിച്ചുകൊണ്ട്‌

മുഫസ്സിറുകൾ പറയുന്ന‍ു. മാനഅ‍്ബുദുഹും എന്ന‍ു പറഞ്ഞാൽ ലിയശ്ഫഊ ലനാ വ യുക്വർരിബൂനാ ഇൻദഹുമൻസില. അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുവേണ്ടി ശുപാർശചെയ്യുകയും ഞങ്ങളെ അടുപ്പിക്കുകയും ചെയ്യും എന്ന‍ാണ്‌.

ഈ ആയത്തു വിശദീകരിച്ചുകൊണ്ട്‌ ഇബ്നു കഥീർ രേഖപ്പെടുത്തുന്നത്‌ നോക്കൂ. ãഅല്ലാഹുവിന്റെ പ്രത്യേകം സമീപ്യം ലഭിച്ച മലക്കുകളും അല്ലാത്ത മലക്കുകളുമാണ്‌ എന്ന‍ാണ്‌. വിഗ്രഹങ്ങളെപ്പറ്റിയും മരങ്ങളെപ്പറ്റിയും മാത്രമല്ല, കുല്ലുഹും ആബീദുന ക്വാളിആനല്ലാഹ അല്ലാഹുവിന്റെ വിനയാന്വിതരായിരിക്കുന്ന അടിമകളാകുന്ന‍ു അവരെല്ലാവരും. അവർ രാജാക്കൻമാരുടെ അടുക്കലുള്ള നേതാക്കളെപ്പോലെയല്ല. രാജാക്കന്മാരുടെ അടുക്കലേക്ക്‌ സാധാരണക്കാരണന്‌ നേരെ കടന്ന‍ു ചെല്ലാൻ പറ്റുകയില്ല. അതുകൊണ്ടാണ്‌ നേതാക്കൾ അടുപ്പിക്കണം. അതുകൊണ്ട്‌ അവർ കാര്യം പറഞ്ഞ്‌ രാജാവിൽനിന്ന‍്‌ കാര്യം നേടിത്തരണം. അതുപോലെയല്ല അല്ലാഹുവിന്റെ അടുക്കലുള്ള ശുപാർശ. അല്ലാഹുവിന്റെ അനുവാദമില്ലാതെ ആർക്കും ശുപാർശ ചെയ്യാൻ അനുവാദമില്ലന്ന‍ാണ്‌ ക്വുർആൻ പറയുന്നത്‌. ഇവർക്കുത‍െന്ന മുൻകൂട്ടി അനുവാദം വാങ്ങിയിരിക്കണമെങ്കിൽ ഇവരോട്‌ പ്രാർഥിച്ചിട്ടു കാര്യമുണ്ടോ? ഈ ശുപാർശകർ രാജാക്കന്മാരുടെ അടുക്കൽ ചെന്ന‍്‌ അവർക്ക്‌ ഇഷ്ടപ്പെട്ടതിലും ഇഷ്ടപ്പെടാത്തതിലും ശുപാർശ ചെയ്യുന്ന‍ു. ഈ രീതിയിൽ രാജാക്കന്മാരോട്‌ അല്ലാഹുവിനെ ഒരിക്കലും നിങ്ങള ഉപമിക്കരുത്‌. ലാതള്‌രിബൂ ഭലില്ലാഹിൽ അംസാൽ-അല്ലാഹുവിന്‌ നിങ്ങൾ ഉദാഹരണങ്ങൾ പറയരുത്‌. അല്ലാഹു പറയുന്നത്‌ നോക്കൂ. ãഅവരതാ അല്ലാഹുവിനു പുറമെ അവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ ആരാധിച്ചുകൊണ്ടിരിക്കുന്ന‍ു. ഇവർ(ആരാധിതർ) അല്ലാഹുവിന്റെയടുക്കൽ ഞങ്ങൾക്കുള്ള ശുപാർശകരാണ്‌ എന്നവർ പറയുകയും ചെയ്യുന്ന‍ു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന്നറിയാത്ത വല്ല കാര്യങ്ങളും നിങ്ങൾ അവന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നി‍െന്നല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്ന‍ുä (10:18)

ശിർക്കിന്റെ സമ്പ്രദായങ്ങളെയും വിഗ്രങ്ങളെയും പ്രതിപാതിച്ചതിനു ശേഷം ഇമാം റാസി ആയത്തിന്‌ നൽകിയ വ്യാഖ്യാനം നോക്കൂ. ബ്ബഈ വിഗ്രഹാരാധന പോലെയാണ്‌ ഈ കാലഘട്ടത്തിലെ നിരവധിയാളുകൾ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിച്ചുകൊണ്ടിരിക്കുന്നത്‌. ഈ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിച്ചാൽ ക്വബ്‌റാളികൾ അല്ലാഹുവിന്റെയടുക്കൽ തങ്ങൾക്കുവേണ്ടി ശുപാർശ ചെയ്യുമെന്ന‍ാണ്‌ അവരുടെ വിശ്വാസം.ß

അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ മധ്യവർത്തിയെ നിറുത്തിയാൽ അവർ മുഖേന അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുമെന്ന‍്‌ വിശ്വസിക്കലും അല്ലാഹുവിലേക്കടുപ്പിക്കുവാൻ വേണ്ടി അവരോട്‌ കാര്യങ്ങൾ പറയുന്നതും ബിംബാരാധനക്ക്‌ തുല്യമാണെന്ന‍്‌ ഇമാം റാസി വ്യക്തമായി പറഞ്ഞതാണ്‌ ഞാൻ നിങ്ങളെ കേൾപ്പിച്ചത്‌. മരിച്ച മഹാന്മാരോട്‌ കാര്യം പറയണമെങ്കിൽ നമ്മെ അവർ അറിയണം. നമ്മുടെ പ്രശ്നം അവർ മനസ്സിലാക്കണം. ലോകത്തിന്റെ നാനാവശങ്ങളിൽ ജീവിക്കുന്ന കോടാനുകോടി ജനങ്ങളുടെ വിളി അവർ കേൾക്കേണ്ടേ? ഇങ്ങനെ മറഞ്ഞ കാര്യങ്ങൾ അറിയാൻ അവർക്കു സാധ്യമല്ല. അല്ലാഹു അല്ലാതെ ഗൈബ്‌ (അദൃശ്യം) അറിയുകയില്ല എന്ന‍്‌ ക്വുർആൻ ഖണ്ഡതമായി പറയുന്ന‍ു. മരിച്ചവർ അദൃശ്യമറിയുമെന്ന‍്‌ വിശ്വസിച്ചുകൊണ്ടാണല്ലോ അവരെ ഭസമീപിക്കുന്നത്‌. ആ വിശ്വാസം അല്ലാഹുവിന്റെ സ്വീഫത്തിൽ പങ്കുചേർക്കലാണ്‌. ഈ ശിർക്കിൽനിന്ന‍്‌ എത്ര ഉന്നതാണ്‌ അല്ലാഹു എന്ന‍ാണ്‌ ഞാനോതിയ ആയത്തിൽ പറയുന്നത്‌.

മറക്കാൻ പാടില്ലാത്തത്‌

തവസ്സുൽ നിർബന്ധമായത്‌, സുന്നത്തായത്‌, ഹറാമായത്‌, ശിർക്കായത്‌ എന്ന‍ീങ്ങനെ പലതരത്തിലുണ്ട്‌. നിർബന്ധമായ തവസ്സുലിനെയും ശിർക്കായ തവസ്സുലിനെയും സി.പി. ഉമർ സുല്ലമി ഭംഗിയായി അവതരിപ്പിച്ചു. സൽക്കർമ്മങ്ങളിലൂടെ അല്ലാഹുവിലേക്കടുക്കുക എന്നതാണ്‌ ക്വുർആൻ പറഞ്ഞ തവസ്സുൽ എന്നതിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്ന‍ും അദ്ദേഹം സ്ഥാപിച്ചു. അല്ലാഹുവിൽനിന്ന‍്‌ കാര്യങ്ങൾ നേടിത്തരാൻ ഇടയാളനോട്‌ പ്രാർഥിക്കുന്നത്‌ ശിർക്കാണെന്ന‍്‌ മുജാഹിദുകളുടെ വാദം. വിഷയാവതരണത്തിന്റെ ബാക്കി ഭാഗം അടുത്തതിൽ

വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: