പൂങ്കാവനം സംരംഭത്തിൽ നിന്ന്
കൊട്ടപ്പുറം സംവാദത്തെക്കുറിച്ച് ഇരുകക്ഷികളുടെയും പുസ്തകങ്ങളും നിലവിലുള്ളതിനാൽ അത് പൂർണമായി ഈ പംക്തിയിൽ ഉൾപ്പെടുത്തുന്നില്ല. സുന്നീപക്ഷം സംവാദത്തിന്റെ 25-ാം വാർഷികമാഘോഷിക്കുന്നതിന്റെ പരിഹാസ്യത മനസ്സിലാക്കുന്നതിനായി സംവാദത്തിന്റെ രണ്ടാംദിവസം കാന്തപുരം മുസ്ല്യാർ ചോദിച്ച ഏതാനും ചോദ്യങ്ങളും എ.പി. അബ്ദുൽ ഖാദിർ മൗലവി നൽകിയ മറുപടിയുമാണ് ഇനി ചേർക്കുന്നത്.
- ചോദ്യം (കാന്തപുരം)
അപ്പോൾ മുശ്‌രിക്കീങ്ങളുടെ മരത്തിന്റെ കാര്യമാണോ ഇവിടെ പറഞ്ഞത്? ഞങ്ങൾ പറയുന്നത് മുസ്ലിംകളുടെ കാര്യമാണ്. മുസ്ലിം സമുദായം അല്ലാഹു അല്ലാത്തവർക്ക് ഉലൂഹിയ്യത്ത് കൽപിക്കുന്നില്ല. മാത്രമല്ല അവരെ ആരാധന ചെയ്യുന്നില്ല. ആരാധന ചെയ്യാതെ സഹായം തേടിയാൽ അത് ശിർക്കാണ് എന്നാണ് നിങ്ങൾ തെളിയിക്കേണ്ടത്. അദ്ദുആഉ ഹുവൽ ഇബാദ: എന്നതിന്റെ അർഥം വ്യക്തമായി പറയണം. എല്ലാ ദുആയും ഇബാദത്താണ് എന്നാണോ അർഥം? മുഴുവൻ ദുആകളും ഇബാദത്താണ് എന്ന് നിങ്ങൾ കെട്ടിയുണ്ടാക്കുകയല്ലേ? അതു കൊണ്ട് ക്വുർആൻ കൊണ്ട് നിങ്ങൾ പറഞ്ഞ അർഥം വ്യക്തമാക്കൂ. എ.പി. ഒരു ഹദീഥ് വായിച്ചു തുടങ്ങിയപ്പോഴേക്ക് ബെല്ലടിച്ചു പോയി. അത് തീർന്നിട്ടുപോരേ മുസ്ല്യാരേ ഈ വിഢിതം പറയൽ? അത് മുശ്‌രിക്കീങ്ങളുടെ മരമാണ്, അതിൽ ഞങ്ങൾക്കെന്താ കാര്യം എെന്നാക്കെ പറയണോ? ഞാൻ ഹദീഥ് വായിച്ച് അർഥം പറയാം. “അൻ അബീ വാക്വിദില്ലൈസ് അന്ന റസൂലല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം ഖറജ ഇലാ ഹുനയ്ൻ?. നബി(സ്വ) ഹുനയ്നിൽ പ്രവേശിച്ചപ്പോൾ മുശ്‌രിക്കുകളുടെ ദാത്തു അൻവാതവ് എന്ന മരത്തിന്റെ അടുത്തുകൂടെ കടന്നുപോയി. അതിൻമേൽ മുശ്‌രിക്കുകൾ വാൾ തൂക്കിയിട്ടിരുന്നു. അപ്പോൾ സ്വഹാബിമാർ പറഞ്ഞു. യാറസൂലല്ലാഹ് ഇജ്അൽലനാ ദാത്ത അൻവാതിൻ കമാലഹും ദാത്തു അൻവാത് അവർക്ക് ഭദാത്തു അൻവാത് ഉള്ളതുപോലെ ഞങ്ങൾക്കും വാൾ തൂക്കിയിടാൻ ഒരു ദാത്തു അൻവാത് നിശ്ചയിച്ചുതരൂ. ആരാണിതു പറഞ്ഞതെേന്നാ! ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാശരീകലഹു എന്ന് അർഥം അറിഞ്ഞുകൊണ്ട് പറയുന്ന സ്വഹാബികളാണിതു പറയുന്നത്. ലാഇലാഹ ഇല്ലല്ലാഹു എന്ന് “എശുപതിനായിരം പ്രാവശ്യം ചൊല്ലി പാർസലയക്കുന്നവരല്ല ഇതു പറഞ്ഞത്. അതിന്റെ അർഥം മനസ്സിലാക്കിയ സ്വഹാബിമാരാണ്. ആയുധം കൊളുത്തിയിടാൻ ഒരു മരം നിശ്ചയിച്ചു തരണമെന്നു പറഞ്ഞു. അപ്പോൾ നബി(സ്വ)പറഞ്ഞത് എന്താണെന്നറിയാമോ? നിങ്ങൾ അത് ഇലാഹാണെന്നു വിശ്വസിക്കുന്നില്ലല്ലോ, അതുകൊണ്ട് പിടിച്ചോളൂ മക്കളേ ഒരു മരം. കോളുത്തിക്കോളൂ കുട്ടികളേ വാൾ എന്നല്ല. സുഭാനല്ലാഹ് ഇത് മൂസ നബിയോട് അദ്ദേഹത്തിന്റെ ജനങ്ങൾ ചോദിച്ചതുപോലെയാണ്. അവർക്ക് ഇലാഹുകളുള്ളതുപോലെ ഞങ്ങൾക്ക് ഒരു ഇലാഹിനെക്കൂടി നിശ്ചയിച്ചുതരൂ എന്ന് മൂസാനബിയോട് അവർ പറഞ്ഞു. അത്ര അപകടകരമായ ചോദ്യമാണ് നിങ്ങളുടേത്.
- കാന്തപുരം
- ഹദീഥ് വായിക്കും മുമ്പേ എനിക്കറിയാം എന്താണ് പറയാൻ പോകുന്നതെന്ന് സ്വഹാബത്ത് ഞങ്ങൾക്കൊരു മരം വേണമെന്നു പറഞ്ഞതു കൊണ്ട് കാഫിറായോ? മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു സഹായം തേടുന്നിടത്ത് എന്തിനീ മരത്തിന്റെ കാര്യം പറഞ്ഞു? തൗഹീദു പഠിപ്പിച്ചുകൊടുക്കുന്ന നബി, ഒരു മരത്തിന്റെ കാര്യം പറഞ്ഞതിന് മരം മരിച്ചുപോയ മഹാത്മാവാണെന്ന് നിങ്ങൾക്കു വാദമുണ്ടോ? എന്റെ ചോദ്യത്തിന്റെ മറുപടി പറയാതെ മരത്തിന്റെ കഥ പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല മൗലവി സാഹിബേ? എന്റെ ചോദ്യം സ്വഹാബത്ത് ഇങ്ങനെ മരം
വേണമെന്നു പറഞ്ഞതുകൊണ്ട് മുശ്‌രിക്കായോ ഇല്ലേ എന്നാണ്. ഈ മരം മരിച്ച മഹാത്മാവാണോ? പിെന്നന്തിനു നിങ്ങളിതു കൊണ്ടുവന്നു? (ഈ ഹദീഥ് മുസ്ല്യാരെ ബേജാറാക്കിയതുകൊണ്ട്, എന്തിനിവിടെ ഇതുകൊണ്ടു വന്നു എന്നും മരം മരിച്ച ഭമഹാത്മാവാണെങ്കിലേ ഇവിടെ കൊണ്ടുവരാവൂ എന്നും പറഞ്ഞ് അപകടഘട്ടം തരണം ചെയ്യാനുള്ള ശ്രമമാണ്. എ.പി. ഹദീഥുദ്ധരിച്ചത് ഇലാഹാണെന്നു വിശ്വസിക്കാതെയായാലും കാര്യകാരണ ബന്ധത്തിൽ നിേന്നാ മറ്റാരിൽ നിേന്നാ ചോദിച്ചാലും ശിർക്കാവും എന്നു സമർഥിക്കാനാണ്. എ.പിയുടെ തുടർന്നുള്ള മറുപടി വളരെ സമർഥമാണ്) “വല്ലദീ നഫ്സീ ബിയദിഹീ ലതത്തബിഉന്ന സുനനമൻകാന ക്വബ്ലകും ശിബ്‌റൻ ബി ശിബ്‌റിൻ?. എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവനെക്കൊണ്ട് ഞാൻ ആണയിട്ടു പറയുന്നു. നിങ്ങളുടെ മുൻഗാമികളുടെ നടപടിക്രമങ്ങൾ നിങ്ങൾ പിൻതുടരും. ശിബ്‌റൻ ബി ശിബ്‌രിൻ വദിറാഅൻ ബിദിറാഇൻ ചാണിനു ചാണായും മുഴത്തിനു മുഴമായും നിങ്ങൾ പിൻതുടരുക തെന്ന ചെയ്യും. മുൻ സമുദായങ്ങൾ എന്തെല്ലാം അപകടങ്ങളും വേണ്ടാത്തരങ്ങളും ചെയ്തുവോ അതെല്ലാം നിങ്ങളിൽ വരും എന്ന് ഞാൻ ആണയിട്ടു പറയുന്നു. അതിൽപെട്ട ഒന്നാണ് മുശ്‌രിക്കുകൾക്കുള്ളതുപോലെ ഒരു മരം നിശ്ചയിച്ചുതരണമെന്ന സ്വഹാബിമാരുടെ ആവശ്യം. അത് മൂസാ(അ)നോട് ജനങ്ങൾ ഒരു ഇലാഹിനെക്കൂടി ചോദിച്ചതിനു തുല്ല്യമാണെന്ന് നബി(സ്വ) പറഞ്ഞു. ശിർക്കിന്റെ ഗൗരവം നബി ചൂണ്ടിക്കാട്ടിയതാണ്. അതുകൊണ്ടാണ് സുഭാനല്ലാഹ് എന്നു പറഞ്ഞുകൊണ്ട് മൂസാനബിയുടെ കാലത്തെ സംഭവമുദ്ധിച്ചത്. സ്വഹാബിമാർ ഇതുകൊണ്ട് കാഫിറായോ എന്നാണ് മുസ്ല്യാരുടെ ചോദ്യം. അവർ അകപടകരമായ ഒരു കാര്യം ചെയ്തപ്പോൾ നബി(സ്വ) ഉടനെ എതിർക്കുകയും അവർ ജാഗരൂകരാവുകയും ചെയ്തു. ഒരാൾ വിവരമില്ലാത്തതുകൊണ്ട് ഒരു കാര്യം ചെയ്താൽ അവരെ ഉണർത്തുക പ്രവാചകന്റെ കടമയാണ്. പ്രവാചകൻ അത് ഉണർത്തകുയും ചെയ്തു. പിെന്ന മറുപടി പറഞ്ഞില്ല എന്ന് ഇടക്കിടെ പറയുന്നത് മറുപക്ഷത്തുള്ളവരുടെ ആത്മശാന്തിക്കു നല്ലതാണ് എന്നാണെനിക്കു തോന്നുന്നത്. ദുആ എന്നാൽ ഒരു ദുആ ആണോ പല ഭദുആ ആണോ എന്ന് പലതവണ ഞങ്ങൾ വ്യക്മാക്കുകയുണ്ടായി. പ്രാർഥന എന്നർത്ഥമുള്ള ദുആ ക്ഷണിക്കുക എന്ന അർഥത്തിലുള്ള ദുആ അല്ല. വഅ്ളു പറയാൻ ക്ഷണിക്കുക എന്ന അർത്ഥത്തിലുമല്ല. പ്രാർഥന എന്ന അർത്ഥത്തിലുള്ള ദുആ ആണ് അല്ലാഹു അല്ലാത്തവരോടാകുമ്പോൾ ശിർക്കാവുക. പിെന്ന നിർവ്വചനം ക്വുർആനിൽനിന്നു പറയണം എന്നുപറഞ്ഞാൽ സാധാരണക്കാരൻ വിചാരിക്കുക ക്വുർആനും ഹദീഥും ശിർക്കിന്റെ നിർവ്വചനം പറയാൻ വന്നതാണെന്നാണ്. ഇത് വന്നത് നിർവചനാമായി വെക്കാനുള്ളതല്ല. ജനങ്ങളുടെ ജീവിതത്തിൽ പഠിപ്പിച്ചു കൊടുക്കാനുള്ളതാണ്. ആ കാര്യമാണ് പണ്ഡിത വ്യൂഹം രണ്ടു ദിവസമായി ചർച്ചചെയ്തുവരുന്നത്.
- “മരത്തിൽ കറയണ്ട മൗലവീ“
- എ.പിയുടെ മറുപടി എല്ലാ ദ്വാരങ്ങളും അടച്ചുകൊണ്ടുള്ളതും മറുപക്ഷത്തിന് വളച്ചൊടിക്കാൻ സാധിക്കാത്ത വിധത്തിലുള്ളതുമായിരുന്നു. അതിന്റെ വെപ്രാളം മുസ്ല്യാരുടെ അടുത്ത ചോദ്യത്തിലുണ്ട്.
- കാന്തപുരം
- അപ്പോൾ ശിർക്കും തൗഹീദും പഠിപ്പിക്കാനുള്ളതല്ല ക്വുർആനും ഹദീഥും അല്ലേ. വല്ലാത്ത മനുഷ്യൻതെന്ന. ഉത്തരം പറയാൻ നിവൃത്തിയില്ലാഞ്ഞിട്ട് ഇപ്പോൾ മരത്തിൽ കയറുകയാണല്ലോ? സ്വഹാബത്ത് മരത്തെക്കുറിച്ച് ചോദിച്ചെങ്കിൽ അവർക്ക് തൗഹീദ് പഠിപ്പിക്കുന്ന സമയമാണ്. ആ കാര്യം നബി പഠിപ്പിച്ചുകൊടുത്തു. പക്ഷേ ആ പറഞ്ഞ സംഭവവും മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച് സഹായം തേടലും എവിടെ കിടക്കുന്നു. തൗഹീദ് എന്തെന്നറിയാത്ത വിവരമില്ലാത്ത സ്വഹാബത്ത് ചോദിച്ചു എന്നല്ലേ പറഞ്ഞത്. അങ്ങനെയെങ്കിൽ വിവരംകെട്ടവർ പറഞ്ഞത് എന്തിനിവിടെ
കൊണ്ടുവന്നു. സ്വഹാബത്ത് വിവരംകെട്ടവരാണത്രെ. വിവരംകെട്ട സ്വഹാബത്ത് ചോദിച്ചത് തെറ്റല്ല എന്നല്ലേ ഇവിടെ പറഞ്ഞത്. പിെന്നന്തിന് അത് തെളിവായിദ്ധരിച്ചു. അറിവില്ലാത്തവർ പറഞ്ഞത് പിൻവലിക്കണം. അല്ലെങ്കിൽ സ്വഹാബത്ത് വിവരമുള്ളവരാണെന്നു പറയണം. വിവരംകെട്ട സ്വഹാബത്ത് എന്നത് പിൻവലിക്കണം. എന്നിട്ടു സംസാരിക്കാം. (അണികളെ ഭൈളക്കാൻ ശ്രമം) അല്ലാത്ത കാലത്തോളം ആ ഹദീഥുമായി മരത്തിൽ കറയാൻ പോയിട്ടു കാര്യമില്ല. ഇവിടെ മരിച്ചവരോട് സഹായം തേടാമോ എന്നതാണ് പ്രശ്നം. ഞാൻ ഇന്നലെ പറഞ്ഞു അപേക്ഷിക്കുക എന്നാണ് പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥമെന്ന്. പ്രാർത്ഥന എന്നതിന് എല്ലാ അപേക്ഷയും ശിർക്കാണ് എന്ന അർത്ഥമുണ്ടോ? ഇന്നലെ ചോദിച്ചതത്രയും ബാക്കിയുണ്ട്. മറുപടി പറയണം.
- കുതന്ത്രം പൊളിച്ച മറുപടി
സ്വഹാബത്തിനെ എ.പി. വിവരംകെട്ടവർ എന്ന് പറഞ്ഞുവെന്നും അത് പിൻവലിച്ചെങ്കിലേ ഇനി സംസാരിക്കാവൂ എന്നും മുസ്ല്യാർ പറഞ്ഞപ്പോൾ അണികൾ ചെറിയതോതിൽ ഇളകി. ഇത് മനസ്സിലാക്കിക്കൊണ്ട് എ.പി. തുറന്നിക്കുന്നത് കാണുക. “ഒരു പ്രബോധകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് മറുപക്ഷം ചെയ്യാൻ ശ്രമിക്കുന്നത് എന്ന് ഞാൻ താക്കീതു ചെയ്യുന്നു. ജനങ്ങളെ കബളിപ്പിക്കാനും പ്രകോപിതരാക്കാനും ഞങ്ങൾക്കെതിരെ ഇളക്കിവിടാനും ശ്രമിക്കുന്നത് ഈ സദസ്സിന്റെ മാന്യതക്കു നിരക്കാത്തതാണ്. വിവരംകെട്ട സ്വഹാബത്ത് എന്നു പറഞ്ഞതു പിൻവലിക്കണമെന്ന് പറയുന്നതുകേട്ടാൽ തോന്നുക സ്വഹാബത്ത് മൂപ്പരുടെ സ്വന്തക്കാരാണ്, ഞങ്ങൾക്കൊരു ബന്ധവുമില്ല എന്നാണ്. സ്വഹാബത്തിനെ ഞങ്ങൾ സ്നേഹിക്കും പോലെ സ്നേഹിക്കാൻ നിങ്ങൾക്കുകഴിയില്ല. ഈ സംഭവമുണ്ടായ സന്ദർഭം ഹദീഥിൽ വേറെ വിവരിക്കുന്നുണ്ട്. മക്കം ഫഥിൽ മുസ്ലിംകളായ, ഇസ്ലാമിനെപ്പറ്റി വേണ്ടപോലെ പഠിക്കാത്തവരായിരുന്നു അവരെന്ന് പറഞ്ഞിട്ടുണ്ട്. മുസ്ല്യാർ ചോദിച്ചു ശിർക്കും തൗഹീദും പഠിപ്പിക്കാനല്ലേ ക്വുർആൻ എന്ന്. വളരെ ചെറിയ കടുംകൈകളേ ഇതിൽ മുസ്ല്യാർ ചെയ്തിട്ടുള്ളൂ. ശിർക്കിന്റെയും തൗഹീദിന്റെയും “തഅ്രീഫ്“ (നിർവ്വചനം) പഠിപ്പിക്കലല്ല എന്നു ഞാൻ പറഞ്ഞതിൽ “തഅ്രീഫ്“ അദ്ദേഹം വിഴുങ്ങിക്കളഞ്ഞു. എന്നിട്ട് ജനങ്ങളുടെ കൈയടിവാങ്ങാൻ സാധാരണ നടത്താറുള്ള തട്ടിപ്പിന്റെ തുരുപ്പുചീട്ടിറക്കാനാണ് ശ്രമം. എന്തെല്ലാം ഭതട്ടിപ്പിറക്കി! വായിക്ക് കിതാബ് എന്നു പറയുന്നതു കേട്ടാൽ തോന്നും ഞങ്ങൾ കിതാബു വായിക്കേണ്ട സമയമാണെന്ന് (നേരത്തെ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി ചോദ്യം ചോദിച്ചപ്പോൾ മുസ്ല്യാർ നടത്തിയ പ്രയോഗങ്ങളാണ് എ.പി. ഉദ്ദേശിച്ചത്) ഞങ്ങൾ നിങ്ങളോട് ചോദിക്കേണ്ട സമയമായിരുന്നില്ലേ? ഇസ്തിഗാസ എന്ന പദം ദുആക്ക് ഉപയോഗിച്ചത് ഇബ്നുജരീറിൽ നിന്നും ഞങ്ങൾ വായിക്കുകയുണ്ടായി. ഒരു പുസ്തകം മുഴുവൻ വായിക്കേണ്ട ബാധ്യത രണ്ടു മിനുട്ട് ചോദിക്കാൻ കരാറെഴുതിയ ഞങ്ങൾക്കുണ്ടോ? വായിക്കൂ, വിടൂല എെന്നാക്കെ പറയുന്നതു കേട്ടാൽ തോന്നും ഞങ്ങൾ നിങ്ങളുടെ പിന്നാലെപോന്നതാണെന്ന്. കുറ്റിച്ചിറയിൽ നമ്മൾ ഒരേ സ്റ്റേജിൽ പന്ത്രണ്ടു ദിവസം ഒരുമിച്ചുകൂടിയവരാണ് ഞങ്ങൾ സ്വഹാബിമാരെ വിവരംകെട്ടവരെന്നു പറഞ്ഞു എന്നാരോപിച്ച് പ്രകോപനമുണ്ടാക്കുന്നതിന് ഞങ്ങളുത്തരവാദികളല്ല. മുഹമ്മദ് നബി(സ്വ) ഇവിടെ വന്നത് വിവരമുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകാനല്ല, വിവരമില്ലാത്തവരെ പഠിപ്പിക്കാൻ കൂടിയാണ്. വിവരമില്ലാത്തവർ എന്നത് വിവരംകെട്ടവർ എന്നാക്കിയാൽ ജനങ്ങൾ മനസ്സിലാക്കുക മറ്റൊരർഥമാണ്. നോക്കൂ ഓരോ വാക്കിലും മുസ്ല്യാർ കാണിക്കുന്ന കാപട്യം. വിവരമില്ലാത്തവരെ പഠിപ്പിക്കാനല്ല നബി(സ്വ) എങ്കിൽ പിെന്ന ആരാണ് ഈ ലോകത്ത് പഠിപ്പിക്കാനുള്ളത്? തൗഹീദിൽ വിവരമില്ലാത്ത സ്വഹാബികൾ മക്കം ഫഥ് കഴിഞ്ഞ് ഹുനയ്നിലെത്തിയപ്പോൾ കൂടുതലായി. അപ്പോളവരെ പഠിപ്പിച്ചു എന്നു പറഞ്ഞാൽ സ്വഹാബികളെ വിവരംകെട്ടവരാക്കി എന്നും അത് പിൻവലിക്കണമെന്നുമാണ് നിങ്ങൾ പറയുന്നത്. നബി(സ്വ)യോടും സ്വഹാബത്തിനോടും ഞങ്ങൾക്കുള്ള സ്നേഹം നിങ്ങൾക്കുണ്ടാകില്ല. ഞങ്ങൾ എന്തു പറഞ്ഞാലും അതിൽ ഒേന്നാ രണ്ടോ കാര്യം വിട്ടുകളയുക നിങ്ങളുടെ സ്വഭാവമാണ്. എന്താണിവിടെ ഉദ്ധരിച്ചത്. മരിച്ചവരോട് പ്രാർത്ഥിക്കുന്നത് ശിർക്കാണ്. എന്നാൽ അതല്ലാത്ത ഒരു മരത്തിൽ ആയുധം ഭതൂക്കുന്നതുവരെ പ്രാർഥനാരൂപത്തിലാകുമ്പോൾ അതിന് ഇലാഹിനെ നിശ്ചിക്കുക എന്ന് നബി(സ്വ) അർത്ഥം പറഞ്ഞു.
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment