Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/കൊട്ടപ്പുറം - മൂന്ന‍ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ

പൂങ്കാവനം സംരംഭത്തിൽ നിന്ന്



ഇസ്തിഗാസയെക്കുറിച്ച്‌ ഇരുപക്ഷത്തിന്റെയും രണ്ടുവീതം വിഷയാവതരണങ്ങളും രണ്ടു ഘട്ടം വീതം ചോദ്യോത്തരങ്ങളുമായി രണ്ടു ദിവസം പൂർത്തിയായി. സുന്ന‍ീപക്ഷത്തെ ചോദ്യകർത്താവ്‌ അവസാന നിമിഷത്തിൽ നടത്തിയ പ്രകോപനശ്രമം മൂന്ന‍ാം ദിവസത്തെക്കുറിച്ച്‌ ചില ദുസ്സൂചനകൾ അവശേഷിപ്പിച്ചു. ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പുസ്തകം എ.പി. ഉദ്ധരിച്ചപ്പോൾ ഹസ്സൻ മുസ്ല്യാർ രോഗശയ്യയിൽ കിടക്കുമ്പോൾ “അസ്ലിം തസ്ലം“ എന്ന‍്‌ കത്തെഴുതിയ നിങ്ങൾ എന്തിന്‌ അദ്ദേഹത്തിന്റെ പുസ്തകം ഉദ്ധരിക്കുന്ന‍ു. എന്ന‍്‌ മുസ്ല്യാർ ചോദിച്ചത്‌. അണികളെ ഇളക്കിവിടാനായിരുന്ന‍ു. ഒരാളുടെ പുസ്തകം മറുകക്ഷി ഉദ്ധരിച്ചാൽ അതിലെ വിഷയത്തിലെ ശരിയും ശരികേടും പറയുകയോ അത്‌ സന്ദർഭത്തിൽ നിന്നടർത്തി അവതരിപ്പിച്ചതാണെങ്കിൽ ആ തട്ടിപ്പു പിടികൂടുകയോ ആണ്‌ ചെയ്യേണ്ടത്‌. മുജാഹിദുകൾ ആ മാന്യരീതിയാണ്‌ സ്വികരിച്ചത്‌. ഉദാഹരണം ശ്രദ്ധിക്കുക. മുജാഹിദുകളോട്‌ സലാം പറയാനോ അവർ സലാം പറഞ്ഞാൽ മടക്കാനോ പാടില്ല, അവർക്ക്‌ മയ്യിത്ത്‌ നമസ്കരിക്കാൻ പാടില്ല, എ​‍െന്നല്ലാം പറയുന്ന ആളാണ്‌ ചോദ്യകർത്താവായ കാന്തപുരം മുസ്ല്യാർ. അദ്ദേഹം മുജാഹിദു പണ്ഡിതനായ വാഴക്കാടെ അബ്ദുറഹിമാൻ മുസ്ല്യാരുടെ ഒരു പുസ്തകം ഉദ്ധരിച്ചു. മുജാഹിദുകളോട്‌ സലാം പറയുകയോ അവരുടെ മയ്യിത്ത്‌ നമസ്കരിക്കുകയോ ചെയ്യാൻ പാടില്ലെന്ന‍ു പറഞ്ഞ മുസ്ല്യാർ എന്തിന്‌ മുജാഹിദു പണ്ഡിതന്റെ പുസ്കതകമുദ്ധരിച്ചു എന്ന‍്‌ എ.പി. ചോദിച്ചില്ല. കാന്തപുരം കെ.ഉമർ മൗലവിയുടെ പുസ്തകം ഉദ്ധരിച്ചു . എ.പി. അബ്ദുൽ ഖാദിർ മൗലവിക്ക്‌ ഇങ്ങിനെ ചോദിക്കാമായിരുന്ന‍ു. “ഉമർ മൗലവി ഇസ്ലാമിൽ നിന്ന‍്‌ പിഴച്ച കക്ഷിയുടെ നേതാവാണെന്ന‍്‌ പ്രചരിപ്പിക്കുന്ന മുസ്ല്യാർ എന്തിനദ്ദേഹത്തിന്റെ പുസ്തകം ഭൗദ്ധരിച്ചു?“ എ.പി. അങ്ങിനെ ചോദിച്ച്‌ പ്രകോപനം സൃഷ്ടിച്ചില്ല. കാരണം അദ്ദേഹത്തിന്‌ ഒന്ന‍ാമതായി ഈ വാദപ്രതിവാദം നാലു ദിവസം പൂർണമായും മര്യാദയോടുകൂടിയും നടക്കണം എന്ന ആഗ്രഹമുണ്ടായിരുന്ന‍ു. രണ്ടാമതായി ജനങ്ങളുടെ സാമാന്യ ബുദ്ധിയോട്‌ മതിപ്പുണ്ടായിരുന്ന‍ു. എന്ന‍ാൽ ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പുസ്തകത്തിൽനിന്ന‍്‌ ഒരു സ്വഹാബിയുടെ വാക്ക്‌ എതിർതെളിവല്ല എന്ന ഭാഗം എ.പി. ഉദ്ധരിച്ചപ്പോൾ കാന്തപുരം മുസ്ല്യാർ ജനവികാരമിളക്കിവിട്ടു. മുജാഹിദ്‌ പണ്ഡിതനോട്‌ ചോദ്യം ചോദിച്ച്‌ ഉത്തരം മുട്ടിക്കാൻ ബാധ്യസ്ഥനായ അദ്ദേഹം പുതിയ ചോദ്യങ്ങളൊന്ന‍ും ചോദിക്കാതെ തന്റെ അവസാന അവസരത്തിലെ സംസാരം തുടങ്ങുന്നതു നോക്കൂ. ബ്ബമർഹൂം ഇ.കെ. ഹസ്സൻ മുസ്ല്യാർ മരണശയ്യയിൽ കിടക്കുമ്പോൾ അസ്ലിം തസ്ലം ഹസ്സൻ മുസ്ല്യാരെ നിങ്ങൾ മുസ്ലിമാവുക എന്ന‍്‌ കത്തെഴുതിയ ഇവരാണോ ഇപ്പോൾ ഹസ്സൻ മുസ്ല്യാരുടെ പുസ്തകവുമായി വന്ന‍ിരിക്കുന്നത്‌.?ß ഇതിന്‌ എ.പി. പറഞ്ഞ മറുപടി മുസ്ല്യാരുടെ വായ അടുപ്പിക്കുന്നതും അതേ വേള മര്യാദ നിറഞ്ഞതുമായിരുന്ന‍ു. അതു കാണുക. “ഹസ്സൻ മുസ്ല്യാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനല്ല ഈ പുസ്തകം ഞങ്ങൾ ഇവിടെ വായിച്ചത്‌. അദ്ദേഹത്തോടു കൂറ്‌ തെളിയിക്കാനുമല്ല. ഒരാൾ എഴുതിയ പുസ്തകം നിങ്ങൾ വായിച്ചപ്പോൾ നിങ്ങൾക്ക്‌ തള്ളിക്കളയാൻ പാടില്ലാത്ത ഒരാളുടെ (ഹസ്സൻ മുസ്ല്യാരുടെ പുസ്തകം ഞങ്ങളുദ്ധരിച്ചു)“ തന്റെ പ്രതിയോഗിയുടെ പുസ്തകത്തിൽ തനിക്കനുകൂലമായ ഒരു ഭാഗമുണ്ടെങ്കിൽ അതു ഉദ്ധരിക്കാൻ പാടില്ലെന്നത്‌ ലോകത്ത്‌ ആരാണ്‌ പറഞ്ഞത്‌? വാദ പ്രതിവാദത്തിൽ അതുദ്ധരിച്ചത്‌ ഹസ്സൻ മുസ്ല്യാരോടുള്ള സ്നേഹം പ്രകടിപ്പിക്കാനല്ലെന്ന‍്‌ എ.പി. പറഞ്ഞപ്പോൾ മുസ്ല്യാരുടെ അനുയായികളിൽപെട്ട ശ്രോതാക്കൾക്കും അത്‌ ബോധ്യപ്പെട്ടിരിക്കും. പക്ഷേ മുസ്ല്യാർ വികാരപ്രകടനത്തോടെ സംസാരിച്ചാൽ ഭബഹളം വെക്കൽ തങ്ങളുടെ ബാധ്യതയാണെന്ന‍ു പഠിപ്പിക്കപ്പെട്ട ഒരു കൂട്ടം ആളുകൾ അവിടെയുണ്ടായിരുന്ന‍ു എന്ന‍ാണ്‌ സാഹചര്യതെളിവുകള ഓർമിപ്പിക്കുന്നത്‌. ചോദ്യത്തിന്റെ ആരംഭത്തിൽ ഹസ്സൻ മുസ്ല്യാരുടെ പേരിൽ അണികളെ ഇളക്കാൻ ശ്രമിച്ച മുസ്ല്യാർ അതിന്റെ അവസാനത്തിലും ചെറിയ വ്യത്യാസത്തോടെ കൂടുതൽ വികാരമിളക്കുംവിധം ആവർത്തിക്കുന്നതു നോക്കൂ. ബ്ബഹസ്സൻ മുസ്ല്യാരുടെ പുസ്തകം പോലും മനസ്സിലാക്കാൻ സാധിക്കാത്ത, അദ്ദേഹത്തെ കാഫിറാക്കാൻ കത്തെഴുതിയ നിങ്ങൾ ഹസ്സൻ മുസ്ല്യാരുടെ പുസ്തകം എന്തിനു കൊണ്ടുവന്ന‍ു.?

ഉള്ളടക്കം

[മറയ്ക്കുക]

ശിർക്കിന്റെ നിർവചനം വീണ്ടും

രണ്ടു ദിവസത്തെ വാദപ്രതിവാദത്തിൽ മുസ്ല്യാർ അനേകം തവണ ആവർത്തിച്ച ചോദ്യങ്ങളാണ്‌ ശിർക്കിന്റെ നിർവചനമെന്ത്‌ എന്നതും എല്ലാ ദുആയും ഇബാദത്താണോ എന്നതും. എന്ന‍ിട്ട്‌ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിതെന്ന‍ും മറുപടി പറയാതെ വിടുകയില്ല എന്ന ഭീഷണിയും. “എന്റെ പതിനഞ്ചു ചോദ്യങ്ങൾക്കും മറുപടി പറയണം. പറയാതെ വിടൂല. ഞാൻ ഓർമപ്പെടുത്തുന്ന‍ു. വിടൂല എന്ന‍ു മുസ്ല്യാർ പറയുമ്പോഴെല്ലാം അണികൾ ബഹളം വെച്ചിരുന്ന‍ിട്ടും ചോദ്യോത്തര സെഷൻ പൂർണമാക്കാൻ കഴിഞ്ഞത്‌ എ.പിയുടെ പ്രതിപക്ഷ മര്യാദകൊണ്ടാണ്‌. പക്ഷെ തട്ടിപ്പുകൾ ഓരോന്ന‍ും പിടിക്കൂടാൻ എ.പി. മറന്ന‍ില്ല. ഒരു പ്രബോധകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്‌ മുസ്ല്യാർ ചെയ്യുന്നത്‌, ഞാൻ മറുപടി പറയാനെഴു​‍േന്നൽക്കുമ്പോൾ നിങ്ങളുടെ ആളുകൾ ബഹളം വെക്കുകയും മുസ്ല്യാർ ചോദ്യം ചോദിക്കാനെഴു​‍േന്നൽക്കുമ്പോൾ, ശാന്തരാവുകയും ചെയ്യുന്നതിന്റെ രഹസ്യമെന്ത്‌ എന്ന‍്‌ അദ്ദേഹം തുടന്നടിച്ചു. വാദപ്രതിവാദത്തിൽ എ.പി. അവസരത്തിനനുസരിച്ച്‌ ധൈര്യം കാണിക്കുമെന്നത്‌ എല്ലാവർക്കും അറിയാവുന്നതാണ്‌. കൊട്ടപ്പുറത്തും അതു പ്രകടമായി. ആമയൂർ ഖണ്ഡനപ്രസംഗത്തിൽ സുന്ന‍ീപണ്ഡിതൻ പ്രസംഗം നിർത്തണം ഇനി ഞങ്ങൾക്ക്‌ സംസാരിക്കാനുണ്ട്‌“ എന്ന‍ു പറഞ്ഞ്‌ ഭബഹളം വെച്ചപ്പോൾ എ.പി. പറഞ്ഞ മറുപടി ഇന്ന‍ും മുജാഹിദുകൾ ആവേശത്തോടെ ഓർക്കുന്ന‍ു. “അവിടുന്ന‍ു കല്പിക്കുമ്പോൾ ഇവിടെ പ്രസംഗം നിർത്താൻ ഞങ്ങൾ അവിടുത്തെ തമ്പുരാക്കൻമാരുടെ ഭൂമിയിൽ കുടിലുകെട്ടി താമസിക്കുന്ന കുടിയാൻമാരല്ല. പ്രസംഗം നിറുത്താൻ മനസ്സില്ല.“ ഇതായിരുന്ന‍ു ആ പ്രഖ്യാപനം. കുറ്റിച്ചിറയിൽ സദസ്സിലേക്കു പശുവിനെ ഓടിച്ചുവിട്ടപ്പോഴും എ.പി. ഞങ്ങൾ ദുർബലരല്ല എന്ന‍ു തുറന്നടിച്ചു. കൊട്ടപ്പുറത്ത്‌ ഒന്ന‍ാം ദിവസം ശാന്തമായി നട​‍െന്നങ്കിലും രണ്ടാം ദിവസം സ്ഥിതി മാറാൻ തുടങ്ങിയപ്പോൾ എ.പിയുടെ സമചിത്തത ചർച്ച പൂർണമാക്കാനുപകരിച്ചു. ശിർക്കിന്റെ നിർവചനത്തിനു മറുപടി കിട്ടിയില്ലെന്ന‍്‌ ഇസ്തിഗാസ സംബന്ധിച്ച അവസാന ചോദ്യത്തിലും മുസ്ല്യാർ പറഞ്ഞു. എ.പി. പറഞ്ഞ അതേ നിർവ്വചനമാണ്‌ പിൽക്കാലത്ത്‌ കാന്തപുരം മുസ്ല്യാരുടെ വിദ്യാഭ്യാസ ബോർഡ്‌ ഇറക്കിയ മദ്‌റസാ പാഠപുസ്തകത്തിലുമുള്ളത്‌ എന്നത്‌ മുജാഹിദുകളുടെ വാദം ശരിയായിരുന്ന‍ു എന്നതിന്റെ തെളിവാണ്‌. കൊട്ടപ്പുറത്ത്‌ സുന്ന‍ീപക്ഷത്തിനുവേണ്ടി വിഷയം അവതരിപ്പിച്ച നാട്ടിക വി. മൂസ്സ മുസ്ല്യാർ പിന്ന‍ീടെഴുതിയ പുസ്തകത്തിലും എ.പി. പറഞ്ഞപ്പോലെത​‍െന്നയാണ്‌ നിർവചനം കൊടുത്തത്‌. അത്‌ രണ്ടു തവണ ഈ പംക്തിയൽ ഉദ്ധരിച്ചതാണെങ്കിലും അവസാന ചോദ്യത്തിലും മുസ്ല്യാർ ആവർത്തിച്ച സ്ഥിതിക്ക്‌ ഒരിക്കൽ കൂടി നിർവചനം കാണുക.ഭഭ

الدّرس الثّالت هُوَاللّهُ الْوَاحِدُ الْقَهَّارُ اِنَّمَا اللَّهُ اِلَهُ وَاحِدٌ. فَلاَ شرِيكَ لَهُ فِى ذاتِهِ وَلاَ فَى صِفَاتِهِ وَلاَ فِى اَفْعَالِهِ. فَلَوْآَانَ هُنَاكَ اِلَهَانِ فَاِمَّاأَنْ يِخْتَلِفا أَوْيَتَّفِقَا
(സമസ്കേരള സുന്ന‍ീ വിദ്യാഭ്യാസ ബോർഡിന്റെ (കാന്തപുരം വിഭാഗത്തിന്റെ) ഏഴാം ക്ളാസ്‌ പാഠപുസ്തകം - കിതാബുൽ അക്വഇദ്‌) സത്തയിലും ഗുണങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹുവെ ഒരുവനാക്കുകയാണല്ലോ തൗഹീദ്‌. അപ്പോൾ ഈ മൂന്ന‍്‌ കാര്യങ്ങളിൽ ഏതിലും മറ്റൊരു വസ്തുവിനെ പങ്കുചേർക്കലാകുന്ന‍ു ശിർക്ക്‌. (തൗഹീദും ശിർക്കും നാട്ടിക വി. മൂസ മുസ്ല്യാർ. പേജ്‌ 42. ഒന്ന‍ാം പതിപ്പ്‌)

എല്ലാ വിളിയും ശിർക്കോ?

എല്ലാ വിളിയും ശിർക്കാണോ എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണെന്ന‍്‌ പറഞ്ഞതിനാൽ അല്പം വിശദീകരിക്കേണ്ടതുണ്ട്‌. “നിങ്ങൾ സാധാരണ നമസ്കാരത്തിനു ശേഷവും ഓതാൻ പോയ ശേഷവും കൂലി വാങ്ങിയും വാങ്ങാതെയും ദുആ ഇരക്കുന്ന‍ില്ലേ, ആ ദുആ. അല്ലാതെ ക്ഷണിക്കുന്ന ദുആഅല്ല.“ ഇതായിരുന്ന‍ു എ.പി. തന്റെ അവസാന അവസരത്തിൽ മുസ്ല്യാർക്ക്‌ കൊടുത്ത മറുപടി. “ഞങ്ങൾ പ്രാർഥന എന്ന അർഥത്തിൽ അവതരിപ്പിച്ച ആയത്തുകൾക്ക്‌ പ്രാർഥന എന്ന അർഥമില്ലെങ്കിൽ അതു മറുപക്ഷം വ്യക്തമാക്കണം, ക്ഷണിക്കുക എന്ന അർഥത്തിലുള്ളതിന്‌ പ്രാർഥന എന്ന‍്‌ അർഥം മാറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അതും വ്യക്തമാക്കണം“ എന്ന‍്‌ മുസ്ല്യാരോട്‌ എ.പി. ആവശ്യപ്പെട്ടതാണ്‌. പക്ഷേ അതു ചെവിക്കൊള്ളാതെ “എല്ലാ വിളിയും ഇബാദത്താണോ“ എന്ന‍്‌ ആവർത്തിക്കുകയായിരുന്ന‍ു മുസ്ല്യാർ. ഇനി നമുക്ക്‌ മുജാഹിദ്‌ പക്ഷം പ്രാർഥന അല്ലാഹുവോട്‌ എന്നതിനുദ്ധരിച്ച

ആയത്തുകൾ പരിശോധിക്കാം.

“നിങ്ങളവരോട്‌ പ്രാർഥിച്ചാൽ നിങ്ങളുടെ പ്രാർഥന അവർ കേൾക്കുകയില്ല അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴു​‍േന്നൽപിന്റെ നാളിലാവട്ടെ, നിങ്ങൾ അവരെ പങ്കാളിയാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെപ്പോലെ നിനക്ക്‌ വിവരം തരാൻ ആരുമില്ല. (ഫാത്വിർ. 14) ഇതിലെ ദുആ മുസ്ല്യാർ സൂറത്തു നൂഹിൽ നിന്ന‍ുദ്ധരിച്ച “ക്ഷണിക്കുക“ എന്ന അർഥത്തിലുള്ള ദുആ അല്ല. ഭപ്രാർഥിക്കുക എന്ന‍്‌ കൃത്യമായ അർഥം ലഭിക്കുന്ന ആയത്തുത​‍െന്നയാണ്‌ മുജാഹിദുകൾ ഉദ്ധരിച്ചത്‌. മനസ്കാരം, സകാത്ത്‌, ഹിജ്‌റ, ബലി എന്ന‍ിവ പോലുള്ള കർമമായിരുന്ന‍ു ആയത്തിൽ പറഞ്ഞതെങ്കിൽ “നിങ്ങളുടെ ആരധന അവർ കാണുകയില്ല“ എന്ന‍ായിരുന്ന‍ു അല്ലാഹു പറയുക. പ്രാർഥിച്ചാൽ അവകേൾക്കില്ല, കേട്ടാലും ഉത്തരം നൽകുകയില്ല എന്ന‍ു പറഞ്ഞത്‌ അത്‌ പ്രാർഥന ആയതുകൊണ്ടാണ്‌. “അല്ലാഹുവിനു പുറമെ ക്വിയാമത്തുനാൾ വരെ തനിക്കുത്തരം നൽകാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്‌. അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരുമാണ്‌ മനുഷ്യരെല്ലാം ഒരു മിച്ചു കൂട്ടപ്പെടുമ്പോൾ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ തങ്ങളെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.“ (അഹ്ക്വാഫ്‌. 5,6) “നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്ന‍ു നിങ്ങൾ എ​‍േന്ന‍ാടു പ്രാർഥിക്കൂ ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകാം എ​‍െന്ന ആരാധിക്കാതെ അഹങ്കരിക്കുന്നവരോ അവർ വഴിയെ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്‌ തീർച്ച (ഗാഫിർ. 60) ദുആ എന്നത്‌ ആരാധനയണെന്ന‍്‌ കൂടി തെളിയിക്കുന്ന സൂക്തമാണിത്‌ ഇതിൽ നി​ന്ന‍െല്ലാം ശ്രദ്ധതിരിക്കാൻ മുസ്ല്യാർ പറയുന്ന‍ു. എല്ലാം ദുആയും ശിർക്കല്ല. പിടിച്ചോളൂ തെളിവ്‌. “അദ്ദേഹം (നൂഹ്‌) പറഞ്ഞു. എന്റെ രക്ഷിതാവേ ഞാൻ എന്റെ ജനതയെ രാവും പകലും വിളിച്ചു. (നൂഹ്‌:5) ഹായ്‌, ഹായ്‌ മുജാഹിദുകൾ തോറ്റിരിക്കുന്ന‍ു. എല്ലാ വിളിയും ഇബാദത്തല്ലെന്ന‍്‌ ക്വുർആനിലുണ്ട്‌. മുജാഹിദുകളെ ഞങ്ങൾ തോൽപിച്ചിരിക്കുന്ന‍ു. ആഘോഷിക്കൂ 25-​‍ാം വിജയ വാർഷികം! സുന്ന‍ികളുടെ ഈ ലജജയില്ലയ്മയെ ഏതു വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കേണ്ടത്‌?.
വിചിന്തനം വാരികയിൽനിന്ന‍്‌
സലീം ചാലിയം ഖത്തർ.

വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: