Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/കല്ല്യാണത്തിന്റെ വിളിയും മരിച്ചവരെ വിളിക്കലും

പൂങ്കാവനം സംരംഭത്തിൽ നിന്ന്


ഇലാഹാണെന്ന വിശ്വാസമില്ലെങ്കിലും താൻ ചെയ്യുന്നത്‌ ഇബാദത്താണെന്ന വിശ്വാസമില്ലെങ്കിലും ഒരാൾ ചെയ്യുന്ന കർമ്മം കാര്യകാരണബന്ധത്തിൽപെടാത്ത സഹായാർഥനയാണെങ്കിൽ അത്‌ ശിർക്കാവും എന്ന്‌ “ദാത്തു അൻവാത്വ്‌“ സംബന്ധമായ ഹദീഥും ഇമാം റാസിയുടെ തഫ്സീറും ഉദ്ധരിച്ചുകൊണ്ട്‌ എ.പി. അബ്ദുൽ ഖാദിർ മൗലവി മറുപടി പറഞ്ഞുകൊണ്ടിരുന്നപ്പോൾ സദസ്സിന്റെ ശ്രദ്ധ അതിൽനിന്നു തിരിച്ചുവി​‍ിടാൻ കാന്തപുരം അബൂബക്കർ മുസ്ല്യാർ എടുത്ത അടവാണ്‌ “എല്ലാ ദുആയും ആരാധനയാണോ“ എന്ന ചോദ്യത്തിന്റെ ആവർത്തനം. ഇതു കേട്ടാൽ തോന്നും (വാദപ്രതിവാദത്തിന്റെ ആദ്യഭാഗം കേൾക്കാത്തവർക്കു മാത്രം) ദുആ എന്ന പദം പ്രയോഗിച്ചിടത്തെല്ലാം ആരാധന എന്ന അർഥം പറയണമെന്ന്‌ മുജാഹിദുകൾ വായിച്ചു എന്ന്‌. ക്ഷണിച്ചു (ദഔത്തു) എന്ന അർഥത്തിൽ ദുആഇന്റെ ക്രിയ ക്വുർആൻ പ്രയോഗിച്ചിട്ടുണ്ട്‌. അതൊന്നും തർക്കവിഷയമല്ല. മുസ്ല്യാരുടെ ആ ചോദ്യത്തെ എ.പി. സമർഥമായി നേരിടുന്നതു ശ്രദ്ധിക്കുക.


കാന്തപുരം
അല്ലാഹുവിന്റെ സ്വിഫത്ത്‌ സൃഷ്ടികളിൽ ആരോപിച്ചാൽ അവൻ കാഫിറാണന്നല്ലേ ഇപ്പോൾ പറഞ്ഞത്‌? എന്നാൽ നബി റഹീം എന്നു പറഞ്ഞാൽ കാഫിറാകുമോ? ബിൽ മുഅ​‍്മിനീന റഊഫുർറഹീം എന്ന ആയത്തോതിയാൽ കാഫിറാകുമോ? റഊഫുർ റഹീം എന്നത്‌ അല്ലാഹുവിന്റെ വിശേഷണമാണ്‌.
“ദുആ, അതാണരാധന“ എന്ന ഹദീഥ്‌ ഓതിയാൽ പോരാ, എല്ലാ ദുആയും ആരാധനയാണ്‌ എന്നാണോ അർത്ഥം? എല്ല ദുആയും ആരാധനയാണെന്ന്‌ നിങ്ങൾ പറയുകാണെങ്കിൽ “വല്ലാഹു യദ്ഊ ഇലാദാരിസ്സലാമി“ എന്ന ആയത്തിന്റെ അർത്ഥമെന്ത്‌? ഇന്നീ ദഔത്തു ക്വൗമീ ലൈലൻ വനഹാറാ എന്ന ആയത്തിന്റെ അർഥം വ്യക്തമാക്കുക. ഇബാദത്തിന്റെ നിർവ്വചനം ആദ്യമായി പറയണം. ശറഹുൽ അക്വാഇദ ആരോ കെട്ടിയുണ്ടാക്കിയതാണെന്നു പറഞ്ഞത്‌ ഇപ്പോൾ തള്ളി. എന്നാൽ ശിർക്കിന്റെ നിർവചനം ഭപരിശുദ്ധ ക്വുർആൻ കൊണ്ട്‌ തെളിയിക്കൂ.


എ.പി
ഇപ്പോൾ (ഞങ്ങൾ തമ്മിലുള്ള ദൂരം) പകുതികൂടി കഴിഞ്ഞു. ഇലാഹായി അംഗീകരിച്ചാലുമില്ലെങ്കിലും ഇബാദത്ത്‌ അല്ലാഹു അല്ലാത്തവർക്ക്‌ ചെയ്യുന്നത്‌ കുഫ്‌റാണെന്ന്‌ മുസ്ല്യാർ സമ്മതിച്ചു. എല്ലാ ദുആയും ഇബാദത്താണോ എന്നു പറയണമെന്ന വാശി മാത്രമേ ഇപ്പോഴുള്ളൂ. കുറേ ദുആകൾ ഇബാദത്താണെന്ന്‌ സമ്മതിക്കാൻ മുസ്ല്യാർ കാത്തുനിൽക്കുകയാണ്‌. അങ്ങനെയുള്ള ഈ വേളയിൽ ഏതൊക്കെയാണ്‌ ആ ദുആ എന്ന്‌ മുസ്ല്യാർ വ്യക്തമാക്കാൻ തീരുമാനിച്ചാൽ ഞങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം ഉടനെ അവസാനിക്കും.
ശരി, ഏത്‌ ദുആ ആണ്‌ ഇബാദത്ത്‌ എന്ന്‌ വ്യക്തമാക്കണമെന്നല്ലേ പറഞ്ഞത്‌. ക്വുർആൻ വളച്ചൊടിക്കുകയും തിരിച്ചൊടിക്കുകയും ചെയ്യുന്ന നിങ്ങൾക്ക്‌ പറഞ്ഞാൽ മനസ്സിലാവാൻ വളരെ പ്രയാസമാണ്‌. ‘’‘അതുകൊണ്ടാണ്‌, ഏതു ദുആ ആണ്‌ ഇബാദത്ത്‌ എന്ന്‌ നിങ്ങളെ പഠിപ്പിക്കാൻ വേണ്ടി ത​‍െന്നയാണ്‌ മരിച്ചുപോയവരോടുള്ള ദുആ എന്ന്‌ ഞങ്ങൾ വ്യവസ്ഥയിൽ എഴുതിയത്‌.‘’‘ അത്‌ വെറുതെ എഴുതിയതല്ല. ഇന്നീ ദഔത്തു ക്വൗമീലൈലൻ വനഹാറാ (ഞാൻ എന്റെ ജനതയെ രാവും പകലും ക്ഷണിച്ചു) എന്ന്‌ നൂഹ്‌ നബി(അ) പറഞ്ഞ ദുആ അല്ല മരിച്ചവരോടുള്ള ദുആ. മരിച്ചവരെ ആരും കല്യാണത്തിനു ക്ഷണിക്കാറില്ല. മരിച്ചവരോടുള്ള ദുആ എന്നു പറഞ്ഞാൽ അതാർക്കും മനസ്സിലാവും. എന്തു ദുആയാണ്‌ അല്ലാഹു അല്ലാത്തവരോടാകുമ്പോൾ ശിർക്കാവുക എന്ന്‌ എന്റെ മുൻ പ്രാസംഗികൻ പറഞ്ഞു. നിങ്ങളൊക്കെ ദുആ ഇരക്കാൻ പണം വാങ്ങുകയും വങ്ങാതെയും പോകാറില്ലേ? ആ ദുആ അതാണ്‌, നിങ്ങൾക്കു മനസ്സിലാവാൻ വേണ്ടി മരിച്ചവരോടുള്ള ദുആ എന്ന്‌ ഞങ്ങൾ പറഞ്ഞത്‌.


എല്ലാ പഴുതും അടച്ച മറുപടി
എ.പി.യുടെ ഈ മറുപടി ഒരു വലിയ വാദപ്രതിവാദത്തിൽ മറുപക്ഷത്തിന്‌ ഉന്നയിക്കാറുള്ള വിഷയാവതരണങ്ങൾക്കും മറുപടികൾക്കുമുള്ള പരിപൂർണ ഖണ്ഡനമടങ്ങിയതാണ്‌. അതും വെറും മൂന്നു വാക്യത്തിൽ മരിച്ചവരെ ഭവിളിക്കുക എന്നാൽ കല്യാണത്തിനുള്ള വിളിയല്ല. അത്‌ പ്രാർഥനയാണ. ഇന്നീ ദഔത്തു ക്വൗമീ എന്നാൽ നൂഹ്‌ നബി(അ) ജീവനുള്ള മനുഷ്യരെ ഇസ്ലാമിലേക്കു വിളിച്ചു എന്നാണർഥം. നൂഹ്‌ നബി മരിച്ചവരെയല്ല ഇസ്ലാമിലേക്കു ക്ഷണിച്ചത്‌. തർക്കം ഇത്തരം വിളിയല്ല. മരിച്ചവരോടുള്ള സഹായാർഥന എന്ന വിളിയാണ്‌. ഇസ്ലാമിലേക്കു വിളിക്കാൻ കല്ല്യാണത്തിനും സൽക്കാരത്തിനുമുള്ള ക്ഷണം എന്നീ അർഥത്തിലുള്ള ദുആ എടുത്ത്‌ ജനങ്ങളെ കബളിപ്പിക്കാനും വിഷയം വഴിതിരിക്കനുള്ള കുതന്ത്രം തടയാനാണ്‌ മരിച്ചവരെ വിളിച്ചു പ്രാർഥിക്കുക എന്ന്‌ മുജാഹിദുകൾ വ്യവസ്ഥയിൽ എഴുതിയത്‌. എ.പിയുടെ ഈ രീതിയിലുള്ള മറുപടി മറുപക്ഷത്തിനു ചോദ്യം കിട്ടിയ അനുഭവമാണുണ്ടാക്കിയത്‌. അത്‌ മുസ്ല്യാരുടെ ചോദ്യം നിരീക്ഷിച്ചാലറിയാം


കാന്തപുരം
ചോദ്യത്തുനു മറുപടി പറയാൻ കഴിയാത്തപ്പോൾ പറയുന്നു: നിങ്ങൾക്ക്‌ തിരിയൂലാണ്‌, ഹേ? അങ്ങനെയല്ലേ. നല്ല തന്ത്രം. കെ.വിയുടെ പരിഭാഷയുമായി വന്നിട്ടെന്ത്‌? നിങ്ങളുടെ നേതാവ്‌ ഉമർ മൗലവി പറയുന്നു ഒരാൾ സുജൂദിന്റെ രൂപത്തിൽ വിഗ്രഹത്തിനു മുമ്പിൽ നെറ്റിവെക്കുന്നതുകൊണ്ട്‌ ശിർക്കാവുകയില്ല എന്ന്‌. പുസ്തകം വായിക്കാനാണ്‌ ഭാവമെങ്കിൽ കുറേ വായിക്കാനുണ്ട്‌. അതുകൊണ്ട്‌ പുസ്തകമൊക്കെ മാറ്റിവെച്ച്‌ ചോദ്യത്തിനു മറുപടി പറയണം. ബുക്ക്‌ പി​‍െന്ന വായിക്കാം. “അദ്ദുആ ഹുവൽ ഇബാദത്തു“ എന്ന ഹദീസിന്റെ അർഥം മരിച്ചവരോട്‌ പ്രാർഥിക്കൽ ഇബാദത്താണ്‌ എന്നാണോ? ആണെങ്കിൽ ക്വുർആൻ കൊണ്ടോ ഹദീഥ്‌ സ്ഥാപിക്കുക. ശിർക്കിന്‌ ശറഹുൽ അക്വായിദ്‌ പറഞ്ഞ അർഥം ആരോ കറ്റു കെട്ടിയതാണെന്ന്‌ പറഞ്ഞു. എന്നാൽ ക്വുർആൻ കൊണ്ട്‌ ശിർക്കിന്റെ നിർവ്വചനം തെളിയിക്കുക.


എ.പി
ഹോ നടാടെ ഒരു നിധി കിട്ടിയപോലെയാണ്‌ (ഉമർ മൗലവിയുടെ വരികൾ മുസ്ല്യാർക്കു കിട്ടിയത്‌) മുങ്ങാൻ പോകുന്ന മനുഷ്യൻ ഏതു വൈക്കോൽതുരുമ്പും പിടിക്കും എന്ന ഭനിലക്ക്‌ സദസ്യർ മുസ്ല്യാരോടു ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല. ഉമർ മൗലവി പറഞ്ഞത്‌ സുജൂദ്‌ ഇബാദത്താവണെമെങ്കിൽ പ്രാർഥന വേണം എന്നാണ്‌. പ്രാർഥനയില്ലാതെ ബിംബത്തിന്റെ മുമ്പിൽ സൂജൂദ്‌ ചെയ്താൽ ശിർക്കാവില്ല. ഹറാമേ
ആവുകയുള്ളൂ. പ്രാർഥനയുടെ വശമില്ലാത സുജൂദല്ല മലക്കം മറിഞ്ഞാലും ശിർക്ക്‌ വരില്ല. സുജൂദ്‌ എന്ന പദംകൊണ്ട്‌ കണ്ണ്‌ മഞ്ഞളിക്കണ്ട. ഇബാദത്തിനെപ്പറ്റി പഠിപ്പിക്കാൻ അല്ലാഹു നിയോഗിച്ച പ്രവാചകന്റെ വചനം ഞങ്ങളുദ്ധരിച്ചശേഷവും നിർവ്വചനം ചോദിച്ചുനടക്കുകയാണോ!! മറുപടി പറഞ്ഞിട്ടില്ലെന്നു സമാധാനിക്കാൻ വേണ്ടി മാത്രം ഇടക്കിടെ ഞങ്ങൾ മറുപടി പറഞ്ഞില്ല എന്ന്‌ ആവർത്തിക്കുന്നതിൽ യാതൊരർഥവുമില്ല. മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർഥിക്കുക എന്ന്‌ ഞങ്ങൾ വ്യവസ്ഥയിലെയിലെഴുതിയത്‌ ബോധപൂർവ്വമാണെന്ന്‌ ഞാൻ പറഞ്ഞു. മരിച്ചവരോട്‌ പ്രാർഥിക്കുമ്പോൾ ഏതൊരവസ്ഥയാണോ മനസ്സിലുണ്ടാകുന്നത്‌ ആ പ്രാർഥനയുടെ വശമുള്ള ഏതും ദുആയുടെ കൂട്ടത്തിൽപെടും. കല്യാണത്തിനും ക്ഷണിക്കാൻ പോകുന്നതും ഇബാദത്താണെന്ന്‌ ഞങ്ങൾ പറഞ്ഞിട്ടില്ല. “അദ്ദുആഉ ഹുവൽ ഇബാദ“ എന്നത്‌ നിങ്ങളെ മനസ്സിലാക്കാൻ വേണ്ടിയാണ്‌ മരിച്ചവരെ വിളിച്ചു പ്രാർഥിക്കുക എന്നു ഞങ്ങൾ പറഞ്ഞത്‌. ആ പ്രാർഥന അല്ലാഹു അല്ലാത്തവരോടാകുമ്പോൾ അവർക്കുള്ള ഇബാദത്താകുന്നു. അല്ലാഹുവിനോടാകുമ്പോൾ അല്ലാഹുവിനുള്ള ഇബാദത്താകുന്നു.


ക്വുർആൻ തഫ്സീർ പുസ്തകമാവാൻ കാരണം
മരിച്ചവരോട്‌ ഇസ്തിഗാസ നടത്താനുള്ള തെളിവായി “ഇന്നമാ വലിയ്യുകുമുല്ലാഹു?“ എന്ന ആയത്ത്‌ കാന്തപുരം തന്റെ ചോദ്യത്തിൽ ഉദ്ധരിച്ചപ്പോൾ ആ ആയത്തിന്‌ മുജാഹിദുകൾ പറയുന്ന അർഥം ത​‍െന്നയാണ്‌ കൊട്ടപ്പുറത്തെ വാദപ്രതിവാദ സ്റ്റേജിൽ കാന്തപുരത്തോടൊപ്പം ഇരിക്കുകയായിരുന്ന കൂറ്റനാട്‌ മുസ്ല്യാർ പറഞ്ഞതെന്ന്‌ എ.പി. തെളിയിച്ചപ്പോൾ ആ പരിഭാഷയെ ഒന്ന്‌ ചെറുതാക്കിക്കാണിക്കാതെ രക്ഷയില്ലെന്ന്‌ കാന്തപുരത്തിന്‌ തോന്നി. ഭാതുകൊണ്ടാണ്‌ അതിനെ പുസ്തകവും ബുക്കുമൊക്കെയായി അദ്ദേഹം വിശേഷിപ്പിച്ചത്‌. ബുക്ക്‌ വായന നിർത്തി മറുപടി പറയണം എന്ന്‌ മുസ്ല്യാർ ആവർത്തിച്ചത്‌, സുന്നീ വടികൊണ്ട്‌ സുന്നിയെ തല്ലുന്ന എ.പിയുടെ വാഗ്ധോരണിയുടെ മുമ്പിൽ പിടിച്ചുനിൽക്കാനുള്ള പ്രയാസംകൊണ്ടായിരുന്നു. കൂറ്റനാട്‌ മുസ്ല്യാരുടെ പരിഭാഷകൊണ്ട്‌ എ.പി. തിരിച്ചടിക്കുമെന്ന്‌ അദ്ദേഹം ഊഹിച്ചിരുന്നില്ല എന്നാണ്‌ തോന്നുന്നത്‌. ഊഹിച്ചിരുന്നുവെങ്കിൽ ഏറ്റവും ചുരുങ്ങിയത്‌ കൂറ്റനാട്‌ മുസ്ല്യാരെ സ്റ്റേജിൽ നിന്ന്‌ മാറ്റിനിർത്തുകയെങ്കിലും ചെയ്യുമായിരുന്നു. കൂറ്റനാട്‌ മുസ്ല്യാർ ക്വുർആൻ പരിഭാഷയിറക്കുകയും ക്വുർആൻ പരിഭാഷാസംരംഭത്തെ ന്യായീകരിച്ചുകൊണ്ട്‌ പുസ്തകമിറക്കുകയും ചെയ്തപ്പോൾ ഇ.കെ. ഹസ്സൻ മുസ്ല്യാരും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ സമസ്ത ജനറൽ സെക്രട്ടറി ഇ.കെ. അബൂബക്കർ മുസ്ല്യാരും ക്വുർആൻ പരിഭാഷ ഹറാമാണെന്ന്‌ തറപ്പിച്ചു പറഞ്ഞതാണ്‌. ഹസ്സൻ മുസ്ല്യാരുടെ വാക്കുകൾ ശ്രദ്ധിക്കുക. “എന്റെ ഉസ്താദുമാരടക്കം പഴയ ആലിമീങ്ങൾ ക്വുർആൻ വാക്കുകൾ ഉദാഹരണമായി വരുമ്പോൾ അതിന്റെ വിധി വിവരിച്ചുതരികയല്ലാതെ അർഥം പറയാറില്ല. ചോദിച്ചാൽ ത​‍െന്ന അർഥം പറയാതെ, പിഴച്ചുപോകുമെന്ന്‌ ഉപദേശിക്കുമായിരുന്നു.“ (തഹ്ദീറുൽ ഇഖ്‌വാൻ മീൻ തർജിമത്തിൽ ക്വുർആൻ. പേ. 34) ഇതോടൊപ്പം അദ്ദേഹം പറഞ്ഞ ശ്രദ്ധേയമായ മറ്റൊന്ന്‌ പരിഭാഷ വായകൊണ്ടായാൽ പറഞ്ഞ കാര്യത്തെ നിഷേധിക്കാൻ കഴിയും എഴുതിക്കഴിഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല എന്നായിരുന്നു. ഈ ബുദ്ധിമുട്ടാണ്‌ കൊട്ടപ്പുറത്ത്‌ കാന്തപുരത്തിനുണ്ടായത്‌. അതുകൊണ്ട്‌ എ.പി. കൂറ്റനാട്‌ മുസ്ല്യാരുടെ പരിഭാഷമേൽ വിടാതെ പിടിച്ചപ്പോൾ കാന്തപുരം ബുക്ക്‌ വായിക്കുന്നത്‌ നിർത്തി ചോദ്യത്തിനു മറുപടി പറയൂ എന്ന്‌ പറഞ്ഞുകൊണ്ടിരുന്നത്‌. അതിനു തടയിടാം എന്നു വിചാരിച്ചാണ്‌ സുജൂദ്‌ ഭൈബാദത്താവണമെങ്കിൽ അത്‌ പ്രാർഥനാ ഭാവത്തോടെയായിരിക്കണം എന്ന ഉമർ മൗലവിയുടെ അഭിപ്രായം സന്ദർഭത്തിൽ നിന്നടർത്തി ഉദ്ധരിച്ചത്‌. അതും എ.പി. പൊളിച്ചുകളഞ്ഞു.
വിചിന്തനം വാരികയിൽനിന്ന്‌ ;
സലീം ചാലിയം ഖത്തർ.

വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: