Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/കുറ്റിച്ചിറിയിലെ വിഷയാവതരണങ്ങൾ

പൂങ്കാവനം സംരംഭത്തിൽ നിന്ന്



1976-ലെ കുറ്റിച്ചിറ സംവാദത്തിൽ ആദ്യ വിഷയാവതരണം മുജാഹിദു പക്ഷത്തിന്ന‍ാണ്‌ ലഭിച്ചിരുന്നത്‌. മരിച്ചുപോയ അമ്പിയാ ഔലിയാ ശുഹദാഅ​‍്‌ സ്വലീഹീങ്ങൾ എന്ന‍ിവരെ വിളിച്ച്‌ സഹായം തേടുക എന്നത്‌ അനുവദനീയമാണോ എന്ന‍ായിരുന്ന‍ു ആദ്യ ആറു ദിവസത്തെ ചർച്ച. ഇരുപക്ഷത്തിന്റെയും പ്രസംഗങ്ങളിലെ തെളിവുകൾ ശ്രദ്ധിച്ചു കേട്ട്‌ ശരിയാണെന്ന‍ു ബോധ്യപ്പെടുന്നതുമാത്രം സ്വീകരിക്കുക എന്ന ഉപദേശത്തോടെ സി.പി.ഉമർ സുല്ലമി പ്രസംഗം തുടങ്ങി. അതിന്റെ സംക്ഷിപ്തം വായിക്കുക.

ഇസ്തിഗാസ എന്ന അറബി പദത്തിന്‌ സഹായം തേടുക എന്ന‍ാണർത്ഥം. സഹായം രണ്ടു തരമുണ്ട്‌. സ്നേഹിതൻമാർ തമ്മിലും രോഗി ഡോക്ടറോടു ചികിൽസ നടത്താൻ പറയുന്നതും പോലുള്ള സഹായാഭ്യർത്ഥന. ഇത്‌ അനുവദനീയമാണെന്നതിൽ മുസ്ലിംകൾക്കിടയിൽ തർക്കമില്ല. ഈ സഹായില്ലാതെ നമുക്ക്‌ ജീവിക്കാൻ കഴിയില്ല. മരിച്ചുപോയ അമ്പിയാ ഔലിയാക്കളോടും മനുഷ്യരിലൊരു വിഭാഗം സഹായം തേടാറുണ്ട്‌. അത്‌ നേരത്തെ പറഞ്ഞതുപോലുള്ള സഹായമല്ല. അഭൗതികമായ-കാര്യകാരണ ബന്ധത്തിൽപെടാത്ത സഹായാഭ്യർത്ഥനയാണ്‌. ഇത്തരം സഹായം തേടൽ അല്ലാഹുവോടു മാത്രമേ പാടുള്ളൂ എന്ന‍ും അത്‌ സൃഷ്ടികളോടാവുമ്പോൾ ശിർക്കായിത്തീരും എന്ന‍ുമാണ്‌ ക്വുർആനിൽ നിന്ന‍്‌ വ്യക്തമാവുന്നത്‌. മരിച്ചുപോയ ഒരു മഹാത്മാവിനെ വിളിച്ച്‌ എന്റെ രോഗം മാറ്റിത്തരണമേ എന്ന‍്‌ അഭ്യർത്ഥിക്കുമ്പോൾ ഡോക്ടറിൽ നിന്ന‍്‌ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സഹായം ലഭിക്കും എന്നല്ല വിചാരം. മരിച്ചുപോയ ആൾ മരുന്ന‍ുമായി രോഗിയുടെ അടുത്തെത്തുമെന്നല്ല ഉദ്ദേശ്യം. അഭൗതികമായ ഏതോ രീതിയിൽ അയാൾ രോഗം മാറ്റിത്തരും എന്ന‍ാണ്‌ സഹായം തേടുന്നവന്റെ വിശ്വാസം. അഭൗതിക രീതിയിലുള്ള ഇസ്തിഗാസയും ദുആയും (പ്രാർത്ഥനയും) ഒന്ന‍ുത​‍െന്നയാണ്‌. ബദ്‌റിൽ മുസ്ലിംകൾ നടത്തിയ പ്രാർത്ഥനക്ക്‌ ഭൈസ്തിഗാസ എന്ന‍ാണ്‌ ക്വുർആൻ പറഞ്ഞത്‌.

ഇദ്തസ്തഗീസൂന റന്നകും ഫസ്തജാബലകും?.നിങ്ങൾ നിങ്ങളുടെ നാഥനോട്‌ സഹായം തേടിയിരുന്ന സന്ദർഭം ഓർക്കുക. നിങ്ങളെ ആയിരം മലക്കുകളെക്കൊണ്ട്‌ സഹായിക്കുമെന്ന‍്‌ അല്ലാഹു ഉത്തരം നൽകിയിരിക്കുന്ന‍ു. അല്ലാഹു ഒരു പട്ടാളക്കാരനായി വന്ന‍്‌ അവരെ സഹായിക്കുമെന്നല്ല, അവർക്കറിയാത്ത മാർഗത്തിലൂടെ- കാര്യകാരണ ബന്ധത്തിൽപെടാത്ത തരത്തിൽ-സഹായിക്കുമെന്ന‍ാണ്‌ അവർ പ്രതീക്ഷച്ചതു. ഇതേപോലെ സ്വാലിഹായ മതാപിതാക്കൾ പരലോക നിഷേധിയായ മകനെ നേർവഴിലാക്കാൻ പ്രാർത്ഥിച്ചതിന്‌ ãവഹുമായസ്തഗീസാനില്ലാഹä എന്ന‍ാണ്‌ ക്വുർആൻ പറഞ്ഞത്‌.

ഒരു ഗർഭിണി അല്ലാഹുവോട്‌ സുഖപ്രസവത്തിനായി സഹായം തേടുന്നത്‌ ഡോക്ടറോട്‌ സഹായം തേടുന്നത്പോലെയല്ല. നമുക്ക്‌ മനസ്സിലാക്കാൻ കഴിയാത്ത അഭൗതിക രൂപത്തിലുള്ള സഹായമാണ്‌ അവൾ പ്രതീക്ഷിക്കുന്ന‍്ത്‌. അത്‌ ആരാധനയാണ്‌. മരിച്ചുപോയ സ്വലീഹീങ്ങളോട്‌ ഗർഭിണി സുഖപ്രസവത്തിനു സഹായം തേടുന്നത്‌ ഡോക്ടറോടു സഹായം തേടുന്നപോലെ ഭൗതികരൂപത്തിലുള്ളതല്ല. അഭൗതിക രൂപത്തിലുള്ളതാണ്‌. അപ്പോൾ അത്‌ ദുആ ആകുന്ന‍ു. അത്‌ അല്ലാഹുവോടു മാത്രമേ നടത്താവൂ എന്ന‍ാണ്‌ ഞങ്ങൾ പറയുന്നത്‌. മറ്റാരോടും ദുആ ചെയ്യരുത്‌.

ãവഅന്നൽ മസാജിദ ലില്ലാഹി ഫലാതദ്‌ഊ മഅല്ലാഹി അഹദാ. തീർച്ചയായും പള്ളികൾ അല്ലാഹുവിനുള്ളതാണ്‌. ആകയാൽ അല്ലാഹുവോടൊപ്പം നിങ്ങൾ ആരോടും പ്രാർത്ഥിക്കരുത്‌.(ജിന്ന‍്‌) പറയുക. ഞാനെന്റെ നാഥനോടു മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ. അവനോട്‌ ഞാനാരെയും പങ്കുചേർക്കുകയില്ല.(ജിന്ന‍്‌) ഇത്‌ റന്നിനോടല്ലാതെയാകുമ്പോൾ ശിർക്കാണ്‌. ബ്ബഅല്ലാഹുവിനു പുറമെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവരെ വിളിച്ചു പ്രാർത്ഥിക്കരുത്‌. നീ അങ്ങനെ ചെയ്യുന്നപക്ഷം അക്രമികളിൽപെട്ടവനാകുന്ന‍ു.

ബ്ബഇൻ യംസസ്കല്ലാഹു ബിളുർരിൻ ഫലാ കാശിഫ ലഹു ഇല്ലാഹുവ അവന്റെ പക്കൽനിന്ന‍്‌ വല്ല ഭൗപദ്രവവും വരുന്ന പക്ഷം അതു തടുക്കാൻ അവനെകൊണ്ടല്ലാതെ സാധ്യമല്ല. വല്ല നന്മയും വരണമെന്ന‍ാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നതെങ്കിൽ അവന്റെ സൗഭാഗ്യത്തെ തടുക്കുവാൻ ആരും ത​‍െന്നയില്ല.

ഇയ്യാകനഅ​‍്ബുടുവഇയ്യാകനസ്തഈൻ എന്ന‍്‌ പ്രതിജ്ഞയെടുക്കുന്ന മുസ്ലിംകൾ മരിച്ചുപോയ മഹാത്മാക്കളോട്‌ പ്രാർത്ഥിക്കുന്നത്‌ പരസ്പര വിരുദ്ധമാകുന്ന‍ു. മക്കയിലെ മുശ്‌രിക്കുകൾ പ്രാർത്ഥിച്ചിരുന്നത്‌ ഇബ്‌റാഹീംനബി(അ) ഇസ്മാഈൽനബി(അ) ലാത്ത, ഉസ്സ, വദ്ദ്സുവാഅ​‍്‌ പോലുള്ള മഹാൻമാർ എന്ന‍ിവരെയായിരുന്ന‍ു. അവർ കേൾക്കുകയോ ഉത്തരം നൽകുകയോ ചെയ്യിലെന്ന‍്‌ അല്ലാഹു പറയുന്ന‍ു.

ആ സത്യവിഷേധിൾ എനിക്കു പുറമെ എന്റെ ദാസൻമാരെ ഔലിയാക്കളാക്കിവെക്കണമെന്ന‍ു വിചാരിക്കുകയാണോ? അങ്ങനെ വേണ്ട ãഇബാദുൻ അംസാലുകും ഫദ്‌ഊഹും ഫൽയസ്തജീബുലകുംä അവർ നിങ്ങൾക്കുത്തരം നൽകുകയില്ല.

അല്ലാഹുവിനുപുറമെ ആരാധിക്കപ്പെട്ടിരുന്ന എല്ലാ വസ്തുക്കളെയും എല്ലാ മഹാൻമാരെയും എല്ലാം സൃഷ്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്‌ അല്ലാഹു പറയുന്ന‍ു. ãഇൻതദ്‌ഊഹും ലായസ്മഊ ദുആഅകും? നിങ്ങളവരോടു പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല, കേട്ടാൽ ത​‍െന്ന നിങ്ങൾക്കവർ ഉത്തരം നൽകുകയില്ല. ക്വിയാമത്തു നാളിലാകട്ടെ നിങ്ങളുടെ ശിർക്കിനെ അവർ നിഷേധിക്കും.ä(ഫാത്വിർ)

ബ്ബഅല്ലാഹുവിന്ന‍ു പുറമെയുള്ള (ഇലാഹുകൾ) എന്ന‍്‌ നിങ്ങൾ ജൽപിക്കുന്നവരെ നിങ്ങളൊന്ന‍്‌ വിളിച്ചുനോക്കൂ, നിങ്ങളിൽ നിന്ന‍്‌ ഉപദ്രവം നീക്കുവാനോ മറ്റീവ്ക്കുവാനോ, ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല. ആരോടാണോ അവർ പ്രാർത്ഥിക്കുന്നത്‌ അവരിൽ അല്ലാഹുവോട്‌ ഏറ്റവും അടുത്തവർ ത​‍െന്ന അല്ലാഹുവിങ്കലേക്ക്‌ വസീല തേടുന്നവരാണ്‌. അതായത്‌ അല്ലാഹുവിലേക്കടുക്കാനുള്ള മാർഗം തേടുന്നവരാണ്‌. അവർ അല്ലാഹുവിന്റെ കാരുണ്യം ആഗ്രഹിക്കുകയും ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നവരാണ.ß(ഇസ്‌റാഅ​‍്‌) അതെ അല്ലാഹുവോട്‌ ഏറ്റവും ഭാടുത്ത മഹാൻമാരോടും പോലും പ്രാർത്ഥിച്ചിട്ടു കാര്യമില്ല എന്ന‍്‌ ക്വുർആൻ പറയുന്ന‍ു. അല്ലാഹുവല്ലാത്തവരോട്‌ പ്രാർത്ഥിച്ചിട്ട്‌ യാതൊരു കാര്യവുമില്ല എന്നതിന്‌ അല്ലാഹു ഉദാഹരണം പറയുന്നത്‌ നോക്കൂ.

ãജനങ്ങളേ ഒരുദാഹരണം ഉദാഹരിക്കപ്പെട്ടിരിക്കുന്ന‍ു. അത്‌ നല്ലവണ്ണം ശ്രദ്ധിച്ചു കേൾക്കുവിൻ. അല്ലാഹുവെ കൂടാതെ നിങ്ങൾ ആരോട്‌ പ്രാർത്ഥിക്കുന്ന‍ുവോ അവരെല്ലാവരും യോജിച്ചാലും അവർ ഒരീച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. ഈച്ച അവരുടെ പക്കൽ നിന്ന‍്‌ വല്ലതും തട്ടിയെടുക്കുകയാണെങ്കിൽ അവർക്കത്‌ അതിന്റെ പക്കൽ നിന്ന‍്‌ തിരച്ചെടുക്കാനും കഴിയില്ല. അപേക്ഷിക്കുന്നവരും അപേക്ഷിക്കപ്പെടുന്നവരും ബലഹീനരത്രേ. അല്ലാഹുവിന്റെ നിലയെ അവർ വേണ്ടതുപോലെ പരിഗണിച്ചിട്ടില്ല. നിശ്ചയമായും അല്ലാഹു ബലവാനും ശ്രേഷ്ഠനുമാകുന്ന‍ു. (ഹജജ്‌)

അല്ലാഹുവിന്ന‍ുപുറമെ പ്രാർത്ഥിപ്പെടുന്നവരെക്കുറിച്ച്‌ അംവാതുൻ ഗൈറു അഹ്‌യാഇൻ മരിച്ചവരും ജീവനില്ലാത്തവരുമാണ്‌ എന്ന‍ാണ്‌ അല്ലാഹുപറയുന്നത്‌. അവരെക്കുറിച്ച്‌ ãലായംലികൂന മിൻക്വിത്മീർä ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമയാക്കാത്തവരാണ്‌ എന്ന‍ാണ്‌ അല്ലാഹു പറഞ്ഞത്‌. ബ്ബഅല്ലാഹുവിന്ന‍ു പുറമെ ക്വിയാമത്തുനാൾ വരെ ഉത്തരം ചെയ്യാത്തവരെ വിളിച്ചുപ്രാർത്ഥിക്കുന്നവരെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്‌. മഹ്ശറിൽ മനുഷ്യൻ ഒരുമിച്ചുകൂട്ടപ്പെട്ടാൽ അവർ ഈ പ്രാർത്ഥിച്ചവരുടെ ശത്രുക്കളായി മാറും.ß (അഹ്ക്വാഫ്‌) അല്ലാഹു ഇത്രയും വ്യക്തമായി പറഞ്ഞിട്ടും നാം അവന്റെ സൃഷ്ടികളോടു പ്രാർത്ഥിക്കുകയോ? മരിച്ചവരോട്‌ ഇസ്തിഗാസ നടത്തുകയോ? ആ ഇസ്തിഗാസ ദുആണ്‌ എന്ന‍ാണ്‌ ഞങ്ങൾ തെളിവു നിരത്തി സമർത്ഥിക്കുന്നത്‌. അതിനാൽ മരിച്ചവരോടുള്ള തേട്ടം ഒഴിവാക്കി അല്ലാഹുവോടു മാത്രം തേടുകß മറുപക്ഷത്തിന്റെ ഖണ്ഡനം

സി.പി ഉമർസുല്ലമിയുടെ സംസാരത്തിനു ശേഷം സുന്ന‍ീപക്ഷത്ത്‌ ഇ.കെ.ഹസ്സൻ മുസ്ല്യാർ എഴു​‍േന്നടു. മുജാഹിദുപക്ഷം അവതരിപ്പിച്ച ഭായത്തുകളെയും സമർത്ഥനത്തെയും എങ്ങനെയാണദ്ദേഹം ഖണ്ഡിക്കുക, മരിച്ചവരോട്‌ സഹായം തേടാൻ ക്വുർആനിൽ എന്താണിവർക്കു തെളിവുള്ളത്‌ എന്നറിയാനുള്ള ആകാംക്ഷയോടെ സദസ്സ്‌ സ്റ്റേജിലേക്ക്‌ കാതോർത്തു.

ബ്ബസഹോദരങ്ങളെ, മറുപക്ഷം സഹായത്തെ രണ്ടായി വിഭജിച്ചിരിക്കയാണെന്ന‍്‌ നിങ്ങൾ കേട്ടല്ലോ കാര്യകാരണ ബന്ധത്തിനപ്പുറമുള്ള അഥവാ അദൃശ്യമാർഗത്തിൽ സഹായം കിട്ടുമെന്ന‍്‌ വിചാരിച്ച്‌ മൺമറഞ്ഞ സ്വാലിഹീങ്ങളോടും മറ്റും നടത്തുന്ന സഹായാഭ്യർത്ഥന എന്ന‍ിങ്ങനെ. എന്ന‍ാൽ മൗലവി സാഹിബ്‌ ഓതിയ ഒരൊറ്റ ആയത്തിലും സഹായം എന്ന ഒരൊറ്റ പദവുമില്ല. ഫലാ തദ്‌ഊ, ഇന്നല്ല ദീന യദ്‌ഊന എന്ന‍ിങ്ങനെ ദുആ എന്ന പദമേ ഉള്ളൂ. രണ്ടാമത്തെ ഭാഗമായ ഇസതിഗാസക്ക്‌ സഹായമെന്ന‍ു കാണിക്കുന്ന അറബി പദങ്ങൾഏതെങ്കിലുമോന്ന‍്‌ കൊണ്ടുവരേണ്ടതായിരുന്ന‍ു. പിന്ന‍ിലും മുന്ന‍ിലുമുള്ള ആയത്തുകൾ കട്ടുവെച്ചുകൊണ്ടാണവർ ഓതിയത്‌.

തദ്‌ഊന എന്നതിന്‌ വിളിച്ചു പ്രാർത്ഥിക്കുക എന്ന‍്‌ മൗലവി ഓതിയത്‌ നിങ്ങൾ കേട്ടില്ലേ? തർക്കവിഷയം സഹായം ചോദിക്കലാണ്‌. അതിന്ന‍ാണ്‌ ആയത്തോതേണ്ടിയിരുന്നത്‌. അവർ കേൾക്കില്ല എന്ന ആയത്തിന്റെ മുമ്പ്‌ ãനിങ്ങക്കവരെ കണ്ണുതുറന്ന‍ു നോക്കുന്നമാതിരി കാണാം. അവർ ഇങ്ങോട്ടു കാണുകയില്ല. വിഗ്രഹങ്ങളുടെ കണ്ണും കാതും മൂക്കും തുളച്ചു വെച്ചതുകണ്ടാൽ നോക്കിക്കൊണ്ടിരിക്കുന്ന‍ു എന്ന‍ു തോന്ന‍ും. പക്ഷേ അവർക്കു കാഴ്ചയില്ല. ഇക്കാര്യം ശ്രദ്ധിക്കാതെയാണ്‌ മറുപക്ഷം ആയത്തോതിയത്‌. അവർക്കു നടക്കാൻ പറ്റയ കാലുകളുണ്ടോ? ഇല്ല. തുരന്ന‍ുണ്ടാക്കിവെച്ച കാലുകളുണ്ട്‌. ഇതുപോലത്തെ വിഗ്രഹങ്ങളെ വിശേഷിപ്പിക്കുന്ന സ്ഥാനങ്ങളുള്ള ആയത്തുകളെയാണ്‌ അമ്പിയാ ഔലിയാക്കളോട്‌ സഹായം ചോദിക്കുന്നത്‌ ശിർക്കാണ്‌ എന്ന‍്‌ സ്ഥാപിക്കാൻ ഓതിക്കൊണ്ട്‌ മറുപക്ഷം പാടുപെടുന്നത്‌.

ഇയ്യാകനഅ​‍്ബുടുവഇയ്യാകനസ്തഈൻ എന്ന ആയത്തോതിക്കൊണ്ട്‌ കാര്യകാരണ ബന്ധത്തിൽപ്പെട്ട സഹായം അല്ലാഹു അല്ലാത്തവരോട്‌ ചോദിക്കാമെന്ന‍ും, ഭകാര്യകാരണബന്ധത്തിൽപെടാത്ത സഹായം അല്ലാഹുവോടു മാത്രമേ തേടാവൂ എന്ന‍്‌ പറഞ്ഞത്‌ സഹോദരൻമാരുടെ ശ്രദ്ധയിലിക്കട്ടെ. ഈ നിലക്കു യിഭജിച്ചു കഴിഞ്ഞാൽ എനിക്കു മക്കളെ തരണേ പടച്ചവനേ എന്ന‍ു ചോദിക്കാൻ പറ്റില്ലേന്ന‍ുവരും. കാരണം കല്യാണം കഴിച്ച്‌ സംയോഗം ചെയ്യുക എന്ന കാര്യകാരണബന്ധം അവിടെയുണ്ട്‌. പടച്ചവനേ എന്റെ രോഗം മാറ്റിത്തരണമേ എന്ന‍ും ചോദിക്കാൻ പറ്റുമെന്ന‍ു പറയുന്നതിലർത്ഥമില്ല. ഡോക്ടറെ കാണിച്ച്‌ മരുന്ന‍്‌ കഴിക്കുക എന്ന കാര്യകാരണബന്ധം അതിലുണ്ട്‌.

മഴയുണ്ടാകുവാൻ ശാസ്ത്രജ്ഞൻമാർ ചില കാര്യകാരണം പറയാറുണ്ട്‌. ഇങ്ങനെ നോക്കിയാൽ ലോകാവസാനം വരെയുള്ള സംഗതികൾക്ക്‌ അസ്‌റാറ്‌ കണ്ടുപിടിച്ചേന്ന‍ു വന്ന‍ാൽ അല്ലാഹു ആവശ്യമില്ലാത്ത നിരീശ്വരവാദത്തിലേക്കാണ്‌ കൽവെക്കുക. എനി ഞാൻ ചോദിക്കട്ടെ ഹുനൈൻ യുദ്ധത്തിൽ നബി(സ്വ) മുഹാജിറുകളെയും അൻസ്വാറുകളെയും വിളിച്ച്‌ ഇസ്തിഗാസ നടത്തുകയുണ്ടായി.

അദൃശ്യലോകത്തു നിന്ന‍്‌ മലാഇക്കത്തിറങ്ങിക്കൊണ്ടാണ്‌ നബി(സ്വ)യെ സഹായിച്ചതു. മലക്കുകളിൽ നിന്ന‍ു കിട്ടേണ്ട സഹായത്തിന്‌ നബി(സ്വ) മുഹാജിറുകളോടും അൻസ്വറുകളോടും ചോദിച്ചില്ലേ? അതിനാൽ കാര്യകാരണ ബന്ധത്തിൽപെട്ടത്‌ സൃഷ്ടികളോടു ചോദിക്കാമെന്ന‍ും കാര്യകാരണ ബന്ധത്തിൽ പെടാത്തത്‌ അല്ലാഹുവോട്‌ മാത്രമേ ചോദിക്കാവൂ എന്ന‍ുമുള്ള ഇവരുടെ (മുജാഹിദുകളുടെ) വിഭജനം ഇസ്ലാമിന്റെ ദൃഷ്ടിയിൽ വളരെ അപകടം നിറഞ്ഞതാണ്‌.

No comments: