പൂങ്കാവനം സംരംഭത്തിൽ നിന്ന്
ജലാലൈനി കൊണ്ട് മുസ്ല്യാക്കൾ കുടുങ്ങി മരിച്ചുപോയ മഹാൻമാർ അല്ലാഹുവിങ്കൽ തങ്ങൾക്കു ശുപാർശ ചെയ്യുമെന്ന വിശ്വാസത്തോടെ ജനങ്ങൾ അവരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നത് ബിംബാരാധനക്കു തുല്യമാണെന്ന ഇമാം റാസിയുടെ വ്യാഖ്യാനം കേൾപ്പിച്ചിട്ടും മരിച്ചവർ ഇലാഹുകളാണെന്ന‍് വിശ്വസിച്ച് സഹായം തേടിയാലേ ശിർക്കാവുകയുള്ളൂ എന്ന‍് ആവർത്തിക്കുകയായിരുന്നു സുന്നീപക്ഷം. അടുത്ത റൗണ്ടിൽ മുജാഹിദുകൾ സമസ്ത തേനാവായ ടി.കെ.അബ്ദുല്ല മൗലവിയുടെ പരിഭാഷയിൽ നിന്ന‍് ãവഹസുന ഉലാഇക റഫീക്വാä എന്നഅവസാനിക്കുന്ന ആയത്തിന്റെ വ്യാഖ്യാനം ഉദ്ധരിച്ചു. പരലോകത്ത് സത്യവിശ്വാസികൾക്കു കിട്ടുന്ന കൂട്ടുകാരെക്കുറിച്ചാണ് അതിൽ പറഞ്ഞതെന്നും ഇഹലോകത്തു വെച്ച് മൺമറഞ്ഞവരോടു സഹായം തേടുന്ന പ്രശ്നം അതിലില്ലേന്നുമായിരുന്നു മുജാഹിദുപക്ഷം സമർത്ഥിച്ചതു. അത് സുന്നികൾക്ക് വലിയ ക്ഷീണമുണ്ടാക്കി. അതിൽ നിന്ന‍് രക്ഷപ്പെടാൻ ഇ.കെ.ഹസ്സൻ മുസ്ല്യാർ പാടുപെടുന്നതു നോക്കൂ."ടി.കെ.യുടെ പരിഭാഷ ഒരു പ്രശ്നമായി ഉപയോഗിക്കുന്നു. പക്ഷേ ആ മാന്യൻമാരോട് ഞാൻ പറയുന്നത് ടി.കെ.യുടെ പരിഭാഷയുടെ മുഖവുര ഒന്നു നോക്കിയിരുന്നുവേങ്കിൽ ആ അപകടം പിണയുകയില്ലായിരുന്നു. ജലാലൈനിയുടെ അടിസ്ഥാനത്തിലാണ് അത് എഴുതിയുണ്ടാക്കിയത്. ജലാലൈനിയിൽ ഇല്ലാത്ത അർത്ഥം അതിലുണ്ടാക്കൽ തെറ്റാണ്. വഹസുന ഉലാഇക റഫീക്വാ എന്നതിന്റെ അർത്ഥം അതിന്നനുസരിച്ചാണ് എഴുതിയിരിക്കുന്നത് എന്ന‍് നിങ്ങൾ മനസ്സിലാക്കുന്നതു നന്ന‍്. അവർ ഉത്തമൻമാരായ സുഹൃത്തുക്കളായിരിക്കുന്നു എന്നത് ജലാലൈനിയുടെ പരിഭാഷയാണ്. ജലാലൈനിയെ അടിസ്ഥാനപ്പെടുത്തി എഴുതുമ്പോൾ ആ അർത്ഥം മാറ്റാൻ പാടില്ല. നിങ്ങളിപ്പോൾ പറഞ്ഞ റാസിയുടെ തഫ്സീർ സുന്നത്തു ജമാഅത്തുകാർ സമ്മതിക്കുമെന്ന‍് സമർത്ഥിച്ചുകൊണ്ട് അതിനെ നിങ്ങൾ ലക്ഷ്യപ്പെടുത്തുന്നുവേങ്കിൽ ആ റാസിയിൽ വഹസുന ഉലാഇക ഭറഫീക്വാ എന്നതിന് സഹായക്കാരാണ് എന്ന‍് അർത്ഥം പറഞ്ഞത് നിങ്ങളൊന്നു മറിച്ചുനോക്കിയാൽ, ഔലിയാഅ‍് എന്ന പദത്തിന് മുഅ‍്മിനുകളുടെ സഹായക്കാർ എന്ന‍് അർത്ഥം കാണാൻ കഴിയും. ടി.കെ.യുടെ പരിഭാഷയേക്കാൾ നിങ്ങൾക്ക് വലുതായി തോന്നതും ഞങ്ങൾ സമ്മതിച്ചതുമായ തഫ്സീറാണല്ലോ റാസിയുടേത്.
റാസി അംഗീകൃത തഫ്സീറാണെന്ന‍് പറഞ്ഞുവേങ്കിലും മഹാൻമാരുടെ ക്വബ്‌റുകളെ അവർ തങ്ങൾക്ക് ശുപാർശകരാകുമെന്ന വിചാരത്തോടെ ബഹുമാനിച്ചാൽ ശിർക്കാകും എന്ന‍് അദ്ദേഹം പറഞ്ഞത് മുസ്ല്യാക്കളാരും അംഗീകരിച്ചില്ല. പക്ഷെ മുജാഹിദു പണ്ഡിതൻമാരുടെയും അനുയായികളുടെയും ആശ്വാസം മുസ്ല്യാക്കളുടെ ആശയപരമായ ഈ ശ്വസംമുട്ടൽ ഒരു വലിയ ജനാവലിയുടെ മുമ്പിൽ തുറന്നു കാണിക്കാൻ കഴിഞ്ഞുവല്ലോ എന്നായിരുന്നു.
ടി.കെ.അബ്ദുല്ല മൗലവിയുടെ പരിഭാഷ മുജാഹിദു പക്ഷം ഉദ്ധരിച്ചതു വഷയാള പണിയായിപ്പോയി എന്ന‍് ഹസ്സൻ മുസ്ല്യാർ പറഞ്ഞപ്പോൾ എ.പി. അബ്ദുൽ ഖാദിർ മൗലവി അതിന് ഇങ്ങനെ മറുപടി പറഞ്ഞു. “ടി.കെ.യുടെ പരിഭാഷ ഞങ്ങളുദ്ധരിച്ചതു വളരെ വഷളായിപ്പോയി എന്നാണ് മറുപക്ഷം പറയുന്നത്. നിങ്ങൾ വഷളാവാൻ വേണ്ടിതന്നെയാണ് ഞങ്ങളുദ്ധരിച്ചതു. ടി.കെ.യുടേത് ജലാലൈനിയുടെ തഫ്സീറിന്റെ പരിഭാഷയാണെന്നും അത് മുഖവുരയിൽ നിന്നു മനസ്സിലാക്കാതെ ഞങ്ങളുദ്ധരിച്ചുകളഞ്ഞു എന്നുമാണ് മുസ്ല്യാർ പരിഭവപ്പെട്ടിരിക്കുന്നത്. ആ പരിഭാഷയിൽ നിന്ന‍് ഞങ്ങളുടെ വാദമാണ് ശരി എന്നാണ് തെളിയുന്നത്. ജലാലൈനി പറഞ്ഞതു കൊണ്ട് ടി.കെ.യ്ക്ക് എന്തെങ്കിലും എഴുതാൻ കഴിഞ്ഞില്ല. അങ്ങനെ എഴുതുകയും അരുത്.
എന്താണ് ടി.കെ. ജലാലൈനി പരിഭാഷപ്പെടുത്താൻ കാരണം എന്ന‍് നിങ്ങൾ ചിന്തിക്കണം. ആളുകൾ മനസ്സിലാക്കേണ്ട തത്വങ്ങൾ ജലാലൈനിയിലാണുള്ളത് എന്ന‍് തനിക്കു തോന്നിയതുകൊണ്ടാണല്ലോ ടി.കെ. അത് പരിഭാഷപ്പെടുത്തിയത്. ആയത്തും ഹദീഥുമൊക്കെ ഭവിട്ട് ടി.കെ.യുടെ പരിഭാഷയാണ് മുജാഹിദുകൾ തെളിവാക്കുന്നത് എന്നു പറഞ്ഞ് ഞങ്ങളെ ഒരുപാട് കളിയാക്കിയല്ലോ. ഞങ്ങത് ഉദ്ധരിച്ചതു നിങ്ങുടെ ഒരു വലിയ ആരോപണത്തിലെ പൊള്ളത്തരം വ്യക്തമാക്കാനാണ്. ഞങ്ങൾ ആയത്തിന്റെ അർത്ഥം മാറ്റിപ്പറയുന്നു എന്ന‍് നാടുനിളെ നാനൂറ് വട്ടം ആവർത്തിക്കുന്ന നിങ്ങളുടെ മുമ്പിൽ ഞങ്ങൾ പറഞ്ഞ അർത്ഥം നിങ്ങളുടെ പരിഭാഷയിലുണ്ടെന്നു തെളിയിക്കുകയായിരിന്നു ഞങ്ങൾ. അപ്പോൾ ഞങ്ങൾ വഷളായി എന്നാണോ നിങ്ങൾ പറയേണ്ടത്? നിങ്ങളാണ് ആയത്തുകളുടെ ശരിയായ അർത്ഥം അംഗീകരിക്കാത്തവർ എന്ന‍് ടി.കെ.യുടെ പരിഭാഷ കൊണ്ട് ഞങ്ങൾ തെളിയിക്കുമ്പോൾ നിങ്ങളാണ് വഷളാവുന്നത്. നിങ്ങൾ വഷളാവുകതന്നെ വേണം.
മരിച്ചവരോട് പ്രാർഥിക്കാൻ റാസിയിലും ജലാലൈനിയിലും തെളിവില്ലേന്ന‍് ഞങ്ങൾ തെളിയിച്ചു. ഇനി ജലാലൈനിയുടെ തഫ്സീർ വിട്ട് സ്വതന്ത്രമായ തഫ്സീറിലേക്ക് വരാം. സ്വതന്ത്രമായ തഫ്സീറെഴുതിയ ആളാണല്ലോ അപ്പുറത്തരിക്കുന്ന കെ.വി.മുഹമ്മദ് മുസ്ല്യാർ കൂറ്റനാട്. അദ്ദേഹമാണല്ലോ നേരത്തെ ഞങ്ങളെ നേരിട്ടത്. അദ്ദേഹം പറയുന്നത് നിങ്ങളൊന്നു കേൾക്കൂ. വഹസുന ഉലാഇക റഫീക്വാ ആരെങ്കിലും അല്ലാഹുവിന്നും റസൂലിന്നും വഴിപ്പെട്ടു നടന്നാൽ അവൻ പരലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച നബിമാർ സ്വിദ്ദേീക്വുകൾ, ശുഹദാഅ‍്, സ്വാലിഹുകൾ എന്നിവരുടെ കൂടെയായിരിക്കും. അവരത്രേ വിഷ്ട സഹവാസികൾ. വിശിഷ്ട സഹായികൾ എന്നല്ല വിഷിഷ്ട സഹവാസികൾ എന്നാണ് കെ.വി.പറഞ്ഞത്. അതും പരലോകത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇഹലോകത്തുവെച്ചു പ്രാർഥിക്കമ്പോൾ ഇങ്ങോട്ട് സഹായം തരുന്ന സഹായികളല്ല. പരലോകത്തിൽ അവരോടൊപ്പം ഉന്നതമായ സ്വർഗത്തിൽ താമസിക്കാൻ അവർക്കു സാധിക്കും എന്നാകുന്നു എന്ന‍് ജലാലൈനിയോടു പ്രത്യേക കടപ്പാടൊന്നുമില്ലാതെ സ്വതന്ത്രമായി പരിഭാഷ എഴുതിയിട്ടുള്ള കെ.വി.മുഹമ്മദ് മുസ്ല്യാർ ഭപറയുന്നു. ഞങ്ങൾ വഷളത്തരം ചെയ്തത്തല്ല, അബദ്ധം ചെയ്തത്തല്ല. നിങ്ങൾ തന്നെ അംഗീകരിച്ചിട്ടുള്ള വസ്തുതകളാണിതെന്ന‍് നിങ്ങളെ ഒന്നുകൂടി ബോധ്യപ്പെടുത്താൻ വേണ്ടിയും ജനങ്ങൾ ഇക്കാര്യം അറിയണമെന്നും വിചാരിച്ചാണ് ഇവിടെ ടി.കെ.യുടെ പരിഭാഷ ഞങ്ങളുദ്ധരിച്ചതു.
വടികൊടുത്ത് അടി വാങ്ങി
ടി.കെ.അബ്ദുല്ല മൗലവിയുടെ പരിഭാഷയുദ്ധരിച്ചതു വഷയളത്തമായി എന്നാരോപിച്ച ഹസ്സൻ മുസ്ല്യാർ എ.പിയിൽനിന്ന‍് വടികൊടുത്ത് അടി വാങ്ങുകയായിരുന്നു കെ.വി.മുഹമ്മദ് മുസ്ല്യാരുടെ പിറഭാഷ ഉദ്ധരിച്ചുകൊണ്ട്മുജാഹിദുകളുടെ വാദത്തിന്റെ സത്യാവസ്ഥ എ.പി. അവതരിപ്പിച്ചപ്പോൾ മറുപക്ഷത്തിന് അത് താങ്ങാനാവാത്ത പ്രഹരമായി. മുസ്ല്യാക്കൾക്ക് തങ്ങൾ ക്ഷീണിക്കുന്നു എന്ന ചിന്തയിലാണോ എന്നറിയില്ല മുജാഹിദുപണ്ഡിതൻമാരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു “എല്ലാ കൊലകൊമ്പൻമാരും മുജാഹിദു പക്ഷത്തുണ്ട്.“ ഇതിനോട് എ.പി. ഇങ്ങനെ പ്രതികരിച്ചു. ãശരി. ഞങ്ങൾ കൊമ്പുമായിതന്നെയാണ്. നിങ്ങളെ നേരിടൽ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. നിങ്ങൾ വന്നതും ഞങ്ങളെ നേരിടാനാണ്. അപ്പുറത്തിരിക്കന്നതും മോശക്കാരോന്നുമല്ലല്ലോ. അതിലും വലിയവർ അവിടെ വരാനില്ല എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. ഈ മാതിരി വർത്തമാനമൊക്കെ എന്തിനു പറയുന്നു. പാണ്ഡിത്യം പ്രകടിപ്പിക്കേണ്ടത് മറ്റുള്ളവരെ താഴ്ത്തിക്കൊണ്ടായിരിക്കരുത് എന്ന‍് ഞാൻ വിനീതമായി ഉണർത്തുന്നു.ä ഇ.കെ.ഹസ്സൻ മുസ്ല്യാർ ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിച്ചതു മിഅ‍്‌റാജ് വേളയിൽ മുഹമ്മദ് നബി(സ്വ)യും മൂസാനബിയും തമ്മിൽ നടന്ന സംഭാഷണമായിരുന്നു. ആശയദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നു അത്. അമ്പത് വക്വ്ത് നമസ്കാരം മുഹമ്മദ് നബി(സ്വ)ക്ക് അഞ്ച്‌വക്വ്തായി ചുരുക്കിക്കിട്ടിയത് മരിച്ചുപോയ മൂസാനബി(അ)യുടെ സഹായം കൊണ്ടാണാന്നും സുന്നികൾ നടത്തുന്ന ഇസ്തിഗാസ ശിർക്കല്ലേന്നുമാണ് അദ്ധേഹം വാദിച്ചതു. ഇത് ഭകൊട്ടപ്പുറം സംവാദത്തിൽ കാന്തപുരവും ഉദ്ധരിച്ചതാണ്. രണ്ട് പ്രസിദ്ധ വാദപ്രതിവാദങ്ങളിൽ ഉദ്ധരിച്ചതു എന്ന‍് വരുമ്പോൾ ഇത് അവരുടെ പ്രബലമായ ഒരായുധമായി കാണക്കാക്കാമല്ലോ. ആ നിലക്ക് ഒരു വിശകലനം പ്രസക്തമാണ്.മിഅ‍്‌റാജിലെ ഈ സംഭാഷണം വിഷയവുമായി ബന്ധമുള്ളതല്ല. ഒന്നാമത്തെ കാരണം അത് മിഅ‍്‌റാജിൽ സംഭവച്ചതാണെന്നതുതന്നെ. നമ്മുടെ തർക്കവിഷയമാകട്ടെ മിഅ‍്‌റാജ് എന്ന മുഅ‍്ജിസത്തില്ലാത്ത നമുക്ക് മൂസാനബിയേ സഹായിക്കേണമേ എന്നിങ്ങനെ ഇസ്തിഗാസ നടത്തമോ ഇല്ലേ എന്നാണ്. ലോകം വേറെ. അതിൽ ബന്ധപ്പെട്ടവർ പ്രവാചകൻമാർ. സംഭവമാകട്ടെ മുഅ‍്ജിസത്ത് ഈ കാരണളാൽ അത് തൽക്കവിഷയവുമായി ബന്ധപ്പെടുത്താവുന്നതല്ല.
മിഅ‍്‌റാജ് സംഭവം നമുക്കു പറഞ്ഞുതന്നത് അതിനു വിധേയനായ മുഹമ്മദ് നബി(സ്വ)യാണ്. അവിടുന്ന‍് അത് മരിച്ചവരോടു സഹായം തേടാനുള്ള തെളിവാണെന്നു പറഞ്ഞു തന്നിട്ടില്ല. അതിന്റെയടിസ്ഥാനത്തിൽ മരിച്ചവരോട് സഹായം തേടാം എന്ന‍് സ്വഹാബിമാർ മനസ്സിലാക്കിയിട്ടുമില്ല.
നബിമാർ മരിച്ചവരോട് സഹായം തേടിയതായി ഒരു തെളിവും ക്വുർആനിലും നബിവചനങ്ങളിലും ഇല്ലാത്തതുകൊണ്ടാണ് ഇതുമായി ബന്ധമില്ലാത്ത സംഭവങ്ങളെ മുസ്ല്യാക്കൾക്ക് ഈ വിധം വളച്ചൊടിക്കേണ്ടി വന്നത്. “മുഹമ്മദ് നബി(സ്വ) മൂസാനബിയോട് ആവശ്യപ്പെട്ടിട്ടാണ് നമസ്കാര സമയം അഞ്ചാക്കി കിട്ടിയത്“ എന്ന‍് ഇവരുടെ പ്രസംഗത്തിൽവന്നു. ആവശ്യപ്പെട്ടിരുന്നുവെന്നുവെന്നാൽ പോലും തർക്ക വിഷയത്തിൽ അതു തെളിവല്ലേന്ന‍് മുകളിലെ വിവരണത്തിലുണ്ട്. ആവശ്യപ്പെട്ടിട്ടില്ല എന്നാതാണ് സത്യം. ഞാൻ അമ്പത് വക്വ്ത് നമസ്കാരം കൊണ്ടു കുടുങ്ങിയിരിക്കയാണ്. താങ്കളത് ചുരുക്കിക്കിട്ടാൻ എന്നെ സഹായിക്കേണം എന്ന‍് നബി(സ്വ) പറഞ്ഞിട്ടില്ലല്ലോ. നബി(സ്വ)യോട് നിനക്ക് വല്ലതും നിർബന്ധമാക്കിയോ എന്ന‍് മൂസാ(അ) ചോദിച്ചപ്പോഴാണ് അമ്പതുനേരത്തെ നമസ്കാരത്തിനു കൽപിച്ചു ഭേന്ന‍് അവിടുന്ന‍് പറഞ്ഞത്. അപ്പോൾ അത് നിന്റെ സമുദായത്തിനു ബുദ്ധിമുട്ടാകും, അല്ലാഹുവിലേക്കു മടങ്ങിച്ചെല്ലൂ എന്ന‍് മൂസാ(അ) പറഞ്ഞു എന്നാണ് ഹദീഥിലുള്ളത്. നബി(സ്വ) മൂസാ(അ)യോട് സഹായത്തിന്നപേക്ഷച്ചതല്ലേന്ന‍് വ്യക്തം. (തുടരും)
No comments:
Post a Comment