പൂങ്കാവനം സംരംഭത്തിൽ നിന്ന്
സംവാദങ്ങളുടെ വെളിച്ചം - 32സ്ത്രീകളുടെ ജുമുഅ:ജമാഅത്ത് അനുവദനീയമെന്ന‍് അബ്ദുൽഖാദിർ മൗലവി- ഹറാമാണെന്നു ഹസ്സൻ മുസ്ല്യാർ
“പുരുഷന്മാർ പങ്കെടുക്കുന്ന പള്ളിയിൽ ജുമുഅ ജമാഅത്തിന് സ്ത്രീകൾക്ക് പങ്കെടുക്കാമോ“ എന്ന ചർച്ച കുറ്റിച്ചിറയിൽ ചൊവ്വാഴ്ചയും തുടർന്നു. സുന്നീ-മുജാഹിദ് പണ്ഡിതൻമാർ തങ്ങളുടെ വാദഗതികൾ പതിവുപോലെ ഉന്നയിച്ചു. പതിവിലധികം സ്ത്രീകൾ വാദപ്രതിവാദം കേൾക്കാനുണ്ടായിരുന്നു. പതിവുപോലെ നാടിന്റെ നാനാഭാഗത്തുനിന്നും സന്ധ്യയോടെ കുറ്റിച്ചിറയിലെത്തിച്ചേർന്ന വമ്പിച്ച ജനാവലിയിൽ അവർ അലിഞ്ഞചേർന്നു. മുജാഹിദ് പക്ഷത്തുനിന്നു വിഷയമവതരിപ്പിച്ചു കൊണ്ട് സി.പി. ഉമർ സുല്ലമി:- റസൂൽ(സ്വ)ന്റെയും സ്വഹാബത്തിന്റെയും താബിഉകളുടെയും കാലം മുതൽ ഇക്കാലം വരെ സ്ത്രീകൾ ജുമഅക്കും ജമാഅത്തിനും പങ്ക്ത്തിട്ടുണ്ട്. അക്കാലത്തെ മഹാത്മാക്കളൊന്നും വ്യാഖ്യാനിക്കാത്ത അർത്ഥമാണ് ഇന്ന‍് ഇവർ വ്യാഖ്യാനിക്കുന്നത്. ജീവിതകാലത്ത് ഇമാമാക്കി അംഗീകരിക്കുകയും (ക്വബ്‌റിൽ ഇമാം ക്വുർആനാണെന്നാണ് പറഞ്ഞുകൊടുക്കുന്നത്) ആ ഇമാമിന്റെ മധബാണ് സ്വീകരിക്കുന്നതെന്ന‍് പറയുകയും ചെയ്യുന്നവർ ശാഫിഈ മധബിലെ സുപ്രസിദ്ധ പണ്ഡിതനും സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനമെഴുതിയിട്ടുള്ള ആളുമായ ഇമാം നവവിയെപ്പോലും ഇക്കാര്യത്തിൽ എതിർക്കുന്നു. ലാജുമഅത്ത അലൈഹി എന്നതിൽ നിന്നു വുജുബില്ലെന്നല്ലാതെ ഹാറാകുന്നില്ല. ഉമ്മിൽ “ഫകാന ഖൈറൻ“ എന്നതിൽ പങ്കെടുക്കലാണ് ഉത്തമമെന്ന‍് വ്യക്തമാകുന്നു.“ “ലാതംന ഊ ഇമാഅല്ലാഹി മസാജിദല്ലാഹ്“ എന്നു ഇബ്നു ഉമറിനോട് മകൻ പറഞ്ഞത്. സ്വന്തം ഭാര്യ പള്ളിയീൽ പോകുന്നത് തടഞ്ഞത് ശരിയല്ലെന്നല്ലേ വ്യക്തമാക്കുന്നത്. ഇതു ഞങ്ങൾ 2 ദിവസം ഉദ്ധരിച്ചില്ലേ? സ്വഫിന്റെ നിയമത്തിൽ സ്ത്രീകളെ പ്രത്യേകം എടുത്തു പറഞ്ഞു. പെരുന്നാളിന്ന‍് ആർത്തവകാരികൾ നമസ്കാരം ഭൂഴിച്ചുള്ള കാര്യത്തിൽ പങ്കെടുക്കണമെന്നു റസൂൽ(സ്വ) നിഷ്കർഷിച്ചു ലിയശദ്ന ദഅ്വത്തൽ മുസ്ലിമിൻ എന്നും പർദ്ദയില്ലാത്തവരെന്തു ചെയ്യണമെന്ന‍് ഒരു സ്ത്രീ സംശയം ചോദിച്ചതിന് കടം വാങ്ങിട്ടെങ്കിലും പങ്കെടുക്കണമെന്ന‍് കല്പിച്ചു. സ്ത്രീകൾ ജമാഅത്തിൽ പങ്കെടുക്കുന്നത് മുസ്തഹന്നാണന്ന‍് നവവീ പറയുന്നു. ഇവരാരും ഹിജാബിന്റെ ആയത്ത് കണ്ടിട്ടില്ലായിരിക്കാം! ഇബ്‌റാഹീം എന്ന കുട്ടി മരിച്ച അന്നുണ്ടായ ഗ്രഹണ നംസാരത്തിലെ സുജൂദിന്റെ ദൈർഘ്യം ആയിശ(റ) വിവരിച്ചതും, റസൂൽ(സ്വ)ന്റെ ദൃഷ്ടിയിൽ നരകം കാണിക്കപ്പെട്ടപ്പോൾ റസൂൽ പിന്നിലേക്ക് നീങ്ങിയതോടെ എല്ലാവരും അതുപോലെ നീങ്ങുകയും അങ്ങനെ സ്ത്രീകളുടെ അണികളിലേക്കെത്തിയത് ഹിജ്‌റ 10-ാം വർഷത്തിലല്ലേ? സ്ത്രീകൾക്കു ഗ്രഹണ നമസ്കാരം സുന്നത്താണെന്നും, അവരുടെ സ്വഫ് പിന്നിലാണെന്നും ഇമാം നവവി ഇതിൽ നിന്നും മനസ്സിലാക്കി. അതു പോലെ റസൂലിന്റെ ഭാര്യമാർ റസൂലിന്റെ മരണശേഷവും ഇഅ്ത്തിക്കാഫ് ഇരിക്കാറുണ്ടായിരുന്നത് ഹാജാബിന്റെ ആയത്തുകൾ കാണാത്തതുകൊണ്ടാവാം! പള്ളിയിൽ ഒരു കയർ കണ്ടപ്പോൾ നബി(സ്വ) ചോദിച്ചതും സൈനബ(റ) നമസ്കരിക്കുമ്പോൾ ക്ഷീണം തീർക്കാനുപയോഗിക്കുന്നതാണെന്നും പറഞ്ഞതിന് മടിയും ക്ഷീണവും തോന്നുമ്പോൾ നമസ്കരിക്കരുതെന്നു മറുപടി പറഞ്ഞു. ഇതുപോലെ നിരവധി കാര്യങ്ങളുണ്ടായിട്ടും ആകെ നിങ്ങൾക്കു പറയാനുള്ള മറുപടി സ്ത്രീകൾ പുറത്തിറങ്ങി നടക്കുമ്പോഴനുഷ്ഠിക്കേണ്ട മുറകളെപ്പറ്റിയാണ്. ഇന്നു തെന്നയെങ്കിലും ജുമുഅയും ജമാഅത്തും ഹറാമാണെന്നു തെളിയിക്കുമെന്ന‍് കരുതുന്നു. സ്ത്രീകളെ തരം താഴ്ത്തുന്നത് ശരിയല്ല. സുന്നീ ഭാഗത്തുനിന്നു എ.പി.അബൂബക്കർ മുസ്ല്യാർ- ജമാഅത്തിനു പങ്കെടുത്തതല്ലാതെ ജുമുഅക്ക് പങ്കെടുത്തയാതൊരു തെളിവുമില്ല. ശാഫിയുടെ ഉമ്മിൽ ഉദ്‌രി എന്നു പറഞ്ഞതിൽ സ്ത്രീകൾക്കു ബാധകമല്ല. സ്വന്തം വീടിന്നടുത്ത ഒരു പള്ളിയിൽ ഭജുമുഅ നടക്കുമ്പോൾ ഒരു സ്ത്രീ തന്റെ വീട്ടിന്റെ ഉള്ളിൽവെച്ചു ആ ഇമാമിനെ തുടർന്നു നമസ്കരിക്കാം. ഇതു ഞങ്ങൾ പണ്ടും പറയുന്നതാണ്. “നാമന്നിസാ ഉ വസ്സ്ബിയാൻ“ എന്നത് ഇസ്ലാമിന്റെ ആരംഭകാലത്തെ സംഭവമാണ്. സ്ത്രീകൾക്ക് പള്ളിയിൽ വെച്ചു നമസ്കരിക്കുന്നത് സുന്നത്തുമില്ല ഗുണവുമില്ല. പള്ളി സ്ത്രീകൾക്ക് അവകാശപ്പെട്ടതല്ലെന്ന‍് ക്വുർആനിൽ പറയുന്നു. യുസന്നഹലഹു എന്നു പറഞ്ഞോടത്തു രിജാലുൻ എന്ന‍് പറഞ്ഞിട്ടുണ്ട്. പള്ളിയിൽ ഭർത്താവിന്റെ കൂടെ ആരുമില്ലാത്ത സമയം പോകാം. നബി(സ്വ) ഉമറിനെ അയച്ചു സ്ത്രീകളോട് പെരുന്നാളിൽ പങ്കെടുക്കാനും ഹൈളുകാരികളെ പുറപ്പെടുവിക്കാനും പറഞ്ഞത് അവർ വിദൂരസ്ഥലത്തായിരുന്നു. അവർക്ക് വേരെ വഅ്ളു പറഞ്ഞുകൊടുത്തു ഇതാണ് സംഭവം. ഗ്രഹണനമസ്കാരത്തിൽ പള്ളിയുടെ പിന്നിൽ തമാസിക്കുന്ന പെണ്ണുങ്ങളുടെ അടുത്തേക്കെത്തി എന്ന‍് പറഞ്ഞത് ജമാഅത്തിന് തെളിവാകുമോ? നബിയുടെ ഭാര്യമാർ ഇഅ്ത്തിക്കാഫിരുന്നത് തെന്ന അവരുടെ വീടും പള്ളിയും അത്ര അടുത്തായിരുന്നു. അന്യ പുരുഷൻമാർ കാണില്ല. നിങ്ങൾ സ്ത്രീകളെ ലേറ്റസ്റ്റ് മോഡലാക്കാനുള്ള ശ്രമമാണ്. അതനുവദിക്കില്ല.
ഉള്ളടക്കം[മറയ്ക്കുക] |
മുജാഹിദ് വിഭാഗം എ.പി.അബ്ദുൽ ഖാദിർ മൗലവി
നബിനസ്കാരത്തിൽ ക്വിറാഅത്തിന്റെ ദൈർഘ്യം കുറച്ചത് കുട്ടികൾക്കും ഉമ്മമാർക്കും വിഷമമാകുമെന്ന‍് കരുതിയാണെന്ന‍് വിവരിക്കുന്നു. മദീനത്തു നടന്ന കാര്യത്തിൽ കവിളത്തു മറുകുള്ള സ്ത്രീ സംശയം ചോദിച്ചു എന്നു പറഞ്ഞതിൽ അവർ മറ്റൊരു ലോകത്തായിരുന്നില്ല എന്ന‍് തെളിയുന്നു. നമസ്കാരത്തിൽ പങ്കെടുത്തു. വലിയൊരു ജനാവലി സമ്മേളിച്ചതിനാൽ പ്രസംഗം കേൾക്കാൻ സ്ത്രീകൾക്ക് കഴിയാത്തതുകൊണ്ട് പ്രത്യേകമായി പ്രസംഗം നടത്തി. നബിയുടെ വഫാത്തിനു ശേഷം ഉമ്മഹാത്തുൽ മുഅ്മിനീങ്ങൾ ഇഅ്ത്തിക്കാഫിരുന്നു എന്നവർ സമ്മതിക്കുന്നു. ബാങ്കും ഇക്വാമത്തും കേട്ടാൽ ജമാഅത്തിൽ പങ്കെടുക്കാതെ ഭാവറിങ്ങിപ്പോവുകയായിരുേന്നാ ചെയ്തിരുന്നത്? സ്വഹീഹായ ഹദീഥിന്റെ ഇജ്മാആണല്ലോ നിങ്ങൾ നിഷേധിക്കുന്നത്. ഉമ്മുഅത്വിയ്യയുടെ ഫത്‌വ ഹിജാബിന്റെ ആയത്തിന്റെ മുമ്പോ പിമ്പോ? അസ്ഖലാനിയേയും നിഷേധിക്കുന്നു അല്ലേ? “ലഅല്ലഹുയഖ്ദിറു“ എന്ന‍് ശാഫിഈ പറഞ്ഞത് ഹിജാബിന്റെ മുമ്പാണോ? ഇമാം പിരിഞ്ഞതിനു ശേഷമല്ലാതെ ഒരു ഉദ്‌റില്ലാത്ത പുരുഷൻമാരും സ്ത്രീകളും - നിർബന്ധമില്ലാത്തവരെയും ളുഹർ നമസ്കരിക്കൽ എനിക്കിഷ്ടമില്ല എന്നല്ലേ നിങ്ങളുടെ മധബിന്റെ ഇമാം പറഞ്ഞത് അതും നിഷേധിക്കുന്ന നിങ്ങൾക്കെന്താണ്? ദുർവ്യാഖ്യാനം ചെയ്തുകൂടാത്തത്.ഇ.കെ. ഹസ്സൻ മുസ്ല്യാർ (സുന്നിഭാഗം)
നാമന്നിസാഉ എന്നതിൽ നിന്നും ഏതുകാലത്തണെന്നത് വ്യക്തമല്ല. സ്വഹീഹാകുമോ എന്നതല്ല പ്രശ്നം. ജാഇസാണോ പിടിച്ചു വെച്ചവെള്ളംകൊണ്ട് വുളു എടുത്താൽ വുളു സഹീഹാകും കാര്യം ഹറാമാണ്. അതുപോലെ എത്രയോ കാര്യങ്ങളുണ്ട്. പെരുന്നാളിന് നബിയുടെ ജമാഅത്തിൽ സ്ത്രീകൾ പങ്കെടുക്കാത്തതുകൊണ്ടാണ് വേറെ പ്രസംഗം ചെയ്തത്. ഗ്രഹണ നമസ്കാരം വളരെ ഗൗരപ്പെട്ട കാര്യമായതിനാൽ പള്ളിയുടെ ചുറ്റുമുള്ള സ്ത്രീകൾ വീക്ഷീച്ചു. അതാണ് അവർ നിൽക്കുേന്നടത്തേക്കു നീങ്ങി എന്നു പറഞ്ഞത്. പെണ്ണു വീട്ടിൽ നിന്നു പുറപ്പെട്ടാൽ പിശാച് നോക്കും എന്ന‍് ഹദീഥും സ്ത്രീയും പുരുഷനും തമ്മിൽ കാണുന്നത് ഹറാമാണെന്നു ക്വുർആനും പറയുന്നു. അതിെന്നതിരായ നിങ്ങൾക്ക് ഇസ്ലാമിൽ സ്ഥാനമില്ല. ലാതഖ്‌റബുസ്സിനാ എന്നതു വ്യഭിചാരത്തിനു വഴിവെയ്ക്കരുതെന്നാണ്. സ്വഹീഹു ചെയ്യുന്നതിനോട് കൂടെ ഹറാമായി വരും. പെണ്ണുങ്ങൾക്കു പള്ളിയിൽ വരാമെന്നല്ലാതെ പള്ളിയിൽവെച്ച് നമസ്കരിക്കാമെന്നു തെളിയിച്ചിട്ടില്ല.എ.പി. അബ്ദുൽഖാദിർ മൗലവി (മുജാഹിദ് വിഭാഗം)
ഹാഫിളുദ്ദ്ൻയാ പള്ളിയിൽ കുട്ടിയുമായി സ്ത്രീകൾ വന്നുഎന്നു വ്യക്തമാക്കിയിട്ടുണ്ടല്ലോ. പള്ളിയിലേക്ക് ഭപോയാൽ മാത്രം വ്യഭിചാരം. ഉറുക്കെഴുതിക്കാനും, ഏലസ്സെഴുതിക്കാനും, നേർച്ചക്കും, പൂരത്തിനും പോയാലതൊട്ടു പേടിക്കാനുമില്ല. മദീനത്തു നിന്നു നബി പ്രസംഗിച്ചുകൊടുത്തു പ്രത്യേകമായി എന്നു പറഞ്ഞാൽ തെന്ന അവർക്കായി പ്രത്യേകം നമസ്കരിച്ചിട്ടില്ലെന്നും നമസ്കാരം ജമാഅത്തായി ഒന്നിച്ചു നടന്നു എന്നും വ്യക്തമല്ലേ? ഇമാമീങ്ങളൊക്കെ സ്ത്രീകളുടെ ജുമുഅ ജമാഅത്തു പറഞ്ഞ സ്ഥലങ്ങളിൽ “ജാസ“ എന്നു പറയുമ്പോൾ നിങ്ങൾക്ക് ഹറാം. ഇമാമീങ്ങളൊക്കെ ഹിജാബിന്റെ ആയത്തിന്റെ മുമ്പുള്ളവരായിരിക്കാം; നിങ്ങൾക്കെന്താണിനി പറഞ്ഞുകൂടാത്തത്? ഇബ്നു മുൻദിറും, ഉമ്മും ഒന്നു പഠിക്കാൻ ശ്രമിക്കൂ.എ.പി. അബൂബക്കർ മുസ്ല്യാർ(സുന്നിഭാഗം)
ശാഫിഈ മധബിൽ സ്ത്രീകൾ ജുമുഅക്ക് പോകുന്നത് ഹറാമാണ്. ഞങ്ങൾ അദ്ദേഹത്തിന്റെ മുഖല്ലദീങ്ങളാണ്. സ്ത്രീകൾ മസ്ജിദുൽ ഹറാമിലേക്ക് പോകുന്നത് തടയരുതെന്നാണ് പറഞ്ഞത്. സ്ത്രീകൾ ജമാഅത്തിനുപോയതു ഹിജാബിന്റെ ആയത്തിന്റെ മുമ്പാണ്. സ്ത്രീകൾ പുറത്തിറങ്ങിനടന്നു അവരുടെ അന്തസ്സും മഹിമയും നശിപ്പിക്കരുതെന്നു ഞങ്ങൾ പറയുമ്പോൾ അവർക്ക് മുന്നും പിന്നും മാത്രം മറച്ചു കോണകം കെട്ടികളായി നടക്കാമെന്നു നിങ്ങൾ പറയുന്നു. അതിന്നു നിങ്ങൾക്കുള്ള തെളിവ് ഇസ്ലാമിന്റെ ആദ്യകാലത്തെ കാര്യങ്ങളാണ്. ജുമഅ സ്ത്രീകൾക്ക് ഹറാമാണെന്നതിന് നാളെയും തെളിവുൾ തരാം. ചർച്ച നാളെ തുടരാം. കയ്യടികളും കൂക്കുവിളികളും പ്രസംഗങ്ങൾ തടസ്സപ്പെടുത്താനുള്ള വിഫലശ്രമങ്ങളും ചില ശ്രോതാക്കൾ നടത്തി. കൺവീനർമാരും പണ്ഡിതൻമാരും അവരെ ഉപദേശിച്ചു കൊണ്ടിരുന്നു. കനത്ത പോലീസ് കാവൽ നേരത്തെതന്നെ ഉണ്ടായിരുന്നു.“കിതാബ് “തിരിയാത്തവരുടെ മുമ്പിൽ“
മാതൃഭൂമി പത്രത്തിൽ വന്ന വാർത്തകൾ വാദപ്രതിവാദത്തിലെ ജനബാഹുല്യത്തിനു കാരണമായി. സ്ത്രീജുമുഅ:ജമാഅത്ത് ചർച്ച ചെയ്ത മെയ് 10,11,12(1976) ഭതിയ്യതികളിലായിരുന്നു കൂടുതൽ വലിയ സദസ്സുണ്ടായിരുന്നത്. കുറ്റിച്ചിറയിൽ സൂചി കുത്താൻ സ്ഥലമില്ലായിരുന്നു. തങ്ങൾക്ക് പള്ളിയിൽ പോയി നമസ്കരിക്കാൻ വല്ല അവകാശവുമുണ്ടോ എന്നറിയാനുള്ള ആകാംക്ഷയോടെ അവസാന മുന്ന‍് ദിവസങ്ങളിൽ സ്ത്രീകളൾ തടിച്ചുകൂടി. അവരുടെ കാതുകളിലേക്ക് മുജാഹിദു പണ്ഡിതന്മാർ ഒഴുക്കിയത് സ്ത്രീകൾക്ക് ജുമുഅ നമസ്കാരിക്കാൻ കഴിയുമെങ്കിൽ അതാണ് ഉത്തമം എന്ന‍് ശാഫിഈ മധബു കിതാബുകളിലെ ഉദ്ധരണികളായിരുന്നു. ഇത് സുന്നീ പണ്ഡതന്മാരിൽവല്ലാത്ത അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. മുജാഹിദു പണ്ഡിതന്മാർക്ക് കിതാബു തിരിയില്ല എന്ന മുസ്ല്യാക്കളുടെ പ്രചാരണം ശുദ്ധകള്ളമാണെന്ന‍് സുന്നീ സദസ്യർക്കുതെന്ന ബോധ്യപ്പെടുകയായിരുന്നു. ഇമാംശാഫിഈ(റ)യുടെ അൽഉമ്മ്, ഇമാം നവവി(റ)യുടെ ശറഹുൽ മുഹദ്ദബ്, ഇബ്നു കഥീർ(റ)യുടെ തഫ്സീർ തുടങ്ങിയവയിൽ നിന്ന‍് ഹിജാബിന്റെ ആയത്തിനു ശേഷവും സ്ത്രീകൾ പള്ളിയിൽ ജുമുഅ:ജമാഅത്തുകൾക്കു പോയിരുന്നു എന്ന‍് മുജാഹിദ് പണ്ഡിതന്മാർ തെളിയിച്ചു. അപ്പോൾ മുസ്ല്യാക്കൾക്കു പറയാനുണ്ടായിരുന്നത് മധബിന്റെ ഇമാമീങ്ങളെ എന്തിനു കുതിര കറയുന്നു എന്നായിരുന്നു.വിചിന്തനം വാരികയിൽ നിന്ന‍് : സലീം ചാലിയം ഖത്തർ.
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment