Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/മരിച്ചവരുടെ സഹായം കാര്യകാരണ ബന്ധത്തിൽ പെട്ടതാണ്

പൂങ്കാവനം സംരംഭത്തിൽ നിന്ന്


താങ്കളുടെ പ്രസംഗത്തിന്‌ മറുപടിപറഞ്ഞ കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ രണ്ട്‌ ആരോപണങ്ങളുമായാണ്‌ സംസാരം തുടങ്ങിയത്‌. “കുണ്ടുതോട്ടിൽപോയി കുണ്ടിലിറങ്ങികൊണ്ട്‌“ അവിടുത്തെ നിബന്ധന കോഴിക്കോട്കുറ്റിച്ചിറവാദപ്രതിവാദത്തിലേക്ക്കൊണ്ടുവരികയും കുറ്റിച്ചിറയിലെ നിബന്ധനകൾ മാറ്റിമറിച്ചു സംസാരിക്കുയാണ്‌ താങ്കൾ ചെയ്തതെന്ന‍ാണ്‌ ഒന്ന‍ാമത്തെ ആരോപണം. ഇതിനെകുറിച്ചെന്തുപറയുന്ന‍ു.
ഉ: കുറ്റിച്ചിറ വാദപ്രതിവാദം നടന്ന‍്‌ 34-‍ാം വർഷത്തിലാണല്ലോ ഈ അഭിമുഖം നടക്കുന്നത്‌. ഇപ്പോൾ ആ വാദപ്രതിവാദം നടക്കുന്നതെങ്കിൽ മുസ്ല്യാർ ആ ആരോപണം ഉന്നയിക്കുമായിരുന്ന‍ില്ല കാരണം പ്രാർത്ഥന അല്ലാഹുവോടു മാത്രം മെന്നത്‌ ഇബിളേശിന്റെ പ്രമേയമാണെന്ന‍്‌ പുസ്തകമെഴുതിവിറ്റുകൊണ്ടിരിക്കുകയാണ്‌ സുന്ന‍ികൾ ഇപ്പോൾ. മരിച്ചുപോയവരോട്‌ പ്രാർത്ഥിക്കൽ ശിർക്കാണെന്ന‍്‌ കുണ്ടുതോട്‌ വാദപ്രതിവാദ നിബന്ധനയിൽ ഞങ്ങൾ എഴുതിയതും അതിനുള്ള ആയത്തുകൾ കുറ്റിച്ചിറയിലും ഞങ്ങൾ അവതരിപ്പിച്ചതും നൂറുശതമാനം ശരിയായ നടപടിയായിരുന്ന‍ു എന്ന‍ാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

ചോ: മറുപക്ഷം മരിച്ചവരോട്‌ പ്രാർത്ഥിക്കാൻ പാടില്ലേന്ന‍്‌ സമ്മതിച്ചമാതിരിയുണ്ട്‌ “മരിച്ചവരോട്‌ ഇസ്തിഗാസ നടത്തുന്നതിലെ അവർക്ക്‌ അഭിപ്രായവ്യത്യാസമുള്ളൂ“ എന്ന താങ്കളുടെ പരാമർശത്തെയാണ്‌ കാന്തപുരം രണ്ടാമത്‌ പിടികൂടിയിരുന്നത്‌. സുന്ന‍ികളുടെ വാദത്തെ (മരിച്ചവരോട്‌ സഹായം തേടൽ) ഖണ്ണ്ടിക്കാൻ തെളിവുകളില്ലാത്തതിനാൽ അല്ലാഹു അല്ലാത്തവരോട്‌ പ്രാർത്ഥിക്കുന്നത്‌ ശിർക്കാണെന്നതിന്‌ ആയത്തുകളോതി നിബന്ധനയിലെ വിഷയത്തെ തകിടം മറിക്കുകയാണ്‌ എന്ന ആരോപണത്തോട്‌ എങ്ങിനെ പ്രതിരകരിക്കുന്ന‍ു.
ഉ: ഞാൻഇപ്പോൾപറഞ്ഞമറുപടിയിൽഇതിന്റെമറുപടിയും അടങ്ങിയിട്ടുണ്ട്‌. എങ്കിലും അൽപം വിശദീകരികണം ആവശ്യമാണ്‌. മുജാഹിദുകളെ ഭസംബന്ധിച്ചെടത്തോളം സുന്ന‍ികൾ ചെയ്യുന്ന പ്രവർത്തിയാണ്‌ പ്രശ്നം. അതിനവർ പ്രയോഗിക്കുന്നപേരല്ല. മരിച്ചവരോട്‌ സഹായം തേടുക, ഇസ്തിഗാസ നടത്തുക, മരിച്ചവരുടെ റിക്വസ്റ്റ്‌ നടത്തുക മരിച്ചവരിലേക്ക്‌ ഹെൽപ്പിനുവേണ്ടി അപ്ലിക്കേഷനയക്കുക ഇങ്ങിനെ ഏതുവാക്കുപയേഗിച്ചാലും നമ്മെ സംബന്ധിച്ചിടത്തോളം അതു പ്രാർത്ഥനയാണ്‌. വിഷയം അവതരിപ്പിച്ച സി.പി. ഉമർ സുല്ലമിയും തുടർന്ന‍്‌ മറുപക്ഷത്തിനു മറുപടി പറഞ്ഞ ഞാനും പിന്ന‍ീട്‌ കെ.കെ.മുഹമ്മദ്‌ സുല്ലമിയുമെല്ലാം ഈ ആശയമാണ്‌ സമർത്ഥിച്ചതു. ഏക്കാളവും നമുക്ക്‌ ഇതാണ്‌ പറയാനുള്ളതും സഹായഭ്യർത്ഥന കാര്യകാരണ ബന്ധത്തിൽപെടാത്തത്താണെങ്കിൽ അതിനു എന്തുപേരുനൽകിയാലും
ശരിയും ഇസ്ലാമിൽ അതു പ്രാർത്ഥനയാണ്‌. അതുകൊണ്ടാണ്‌ പരസ്പരം യുദ്ധംചെയ്യേണ്ടിവന്ന സാഹചര്യത്തിൽപോലും സ്വഹാബിമാർ നബി(സ്വ)യോടെ, അവരുടെ ജീവിതകാലത്തെ സഹായികളും മിത്രങ്ങളും മായിരുന്ന രക്ത സാക്ഷികളോടും സഹായം തേടാതിരുന്നത്‌. ഞങ്ങൾ അതിനു നിരവധിഉദാഹരണങ്ങൾ പറഞ്ഞിട്ടും അതിനെ ഖണ്ണ്ടിക്കാൻ മറുപക്ഷം ശ്രമിക്കാതിരുന്നതും നമ്മുടെ വാദം ശരിയായിരുന്നത്കൊണ്ടാണ്‌. മുഹ്‌യുദ്ദീൻ ശൈഖേ എന്റെ രോഗം മാറ്റിതരേണമേ എന്ന‍ു സഹായം തേടുന്നവർ മുഹ്‌യുദ്ദേ‍ീൻ ശൈഖ്‌ മരുന്ന‍ുമായി അയാളുടെ വീട്ടിലെത്തുമെന്നോ മരുന്ന‍്‌ വായയിൽ ഇട്ടുകൊടുക്കുമെ‍േന്ന‍ാ ഉള്ളകാര്യകാരണബന്ധം അഥവാ ഭൗതികമായ രീതി ഉദ്ദേശിക്കുന്ന‍ില്ലേന്ന‍്‌ ഞങ്ങൾ പറഞ്ഞിരുന്ന‍ു. അല്ലാഹുവോട്‌ തേടിയാലും, ഈകാരണബന്ധമില്ല. യുദ്ധത്തിൽ സഹായം തേടിയാൽ അല്ലാഹുവോ, മരിച്ചുപോയ മഹാത്മാക്കളോ വാളുംകുന്തവുമായി പടക്കളത്തിൽ എത്തുമെന്നല്ല പ്രതീക്ഷ; അഭൗതിക സഹായമാണ്‌. ഈ വാദത്തെ ഒന്നനക്കാൻ പോലും മറുപക്ഷത്തിനു കഴിഞ്ഞില്ല. കാരണം “ഞാനെന്റെ റന്നിനോട്‌ മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ അവനിൽ ഞാൻ ആരെയും പങ്കുചേർക്കുകയില്ല, ഭാല്ലാഹുവോടൊപ്പം നിങ്ങൾ ആരോടും പ്രാർത്ഥിക്കരുത്‌“ തുടങ്ങിയ ആയത്തുകളുടെ കോൺക്രീറ്റിൽ ഉറപ്പിച്ചവാദമാണത്‌.

ചോ: നൂഹ്‌ നബിയുടെ കാലത്ത്‌ വദ്ദ്‌, സുവാഅ‍്‌, യഗോ‍ാസ്‌, തുടങ്ങിയ ആര്യാധ വസ്തുക്കളെക്കുറിച്ച്‌ താങ്കൾ ഇമാം റാസിയുടെ വ്യഖ്യാനം ഉദ്ധരിച്ചതു വിഷയവുമായി ബന്ധമില്ലാത്തത്താണ്‌ എന്ന‍ാണ്‌ കാന്തപുരം പറഞ്ഞിരിക്കുന്നത്‌. ഔലിയാക്കളുടെ രൂപമുണ്ടാക്കി ആരാധിക്കുന്നതിനെക്കുറിച്ചാണ്‌ ഇമാം റാസി പറഞ്ഞേതെന്ന‍ും അതു സുന്ന‍ികളുടെ പേരിൽ ചാർത്തി എന്ന‍ുമാണ്‌ കാര്യമായ മറ്ററാരോപണം. ഇതിനെക്കുറിച്ച്‌?
ഉ: റാസിയിലെ ഈ ഇബാറത്ത്ഞ്ഞാനുദ്ധരിച്ച്‌അർത്ഥംപറഞ്ഞപ്പോൾ മുസ്ല്യാക്കൾക്കും സദസ്സിനും അതുനന്ന‍ായി മനസ്സിലായിരുന്ന‍ു എന്ന‍ാണ്‌ എന്റെ അഭിപ്രായം. പക്ഷേ, അതുമറച്ചുവെച്ചുകൊണ്ടുള്ള സംസാരമാണ്‌ മറുപക്ഷം നടത്തിയത്‌. അമ്പിയാക്കളുടെയും മഹാത്മാക്കളുടെയും രൂപങ്ങളുണ്ടാക്കിയാണ്‌ നൂഹ്‌(അ)ന്റെ ജനത ആരാധിച്ചിരുന്നദിന്ന‍്‌ പച്ചമലയാളത്തിൽ ഞാൻ അർത്ഥം പറഞ്ഞിട്ടുണ്ട്‌. അതല്ല പ്രശ്നം അതിനു ശേഷം റാസി പറഞ്ഞ അഭിപ്രായമുണ്ട്‌. അതുസുന്ന‍ികളുടെ തലയിൽ ഇടിത്തിവീണ അനുഭവമാണുണ്ടാക്കിയത്‌. അതു ഇതാണ്‌. ആ ബിംബങ്ങളെ ആരാധിച്ചാൽ അവയെപ്രതിനിധാനംചെയ്യുന്നമഹാത്മാക്കൾഅല്ലാഹുവിങ്കൽ തങ്ങൾക്കുവേണ്ടി ശുപാർശചെയ്യുമെന്ന‍ായിരുന്ന‍ു അവരുടെ വിശ്വാസം. ഇതിനുശേഷം റാസി പറഞ്ഞത്‌ കേരളത്തിലെ സുന്ന‍ികൾക്ക്നൂറുശതമാനം ബാധകമാവുന്ന കാര്യമാണ്‌.
ബ്ബഇതുപോലെ(ബിംബാരാധനപോലെ)ത‍െന്നയാൺഇക്കാലത്ത്‌ ഒരുപാട്‌ സൃഷ്ടികൾ മഹാൻമാരുടെ കബ്‌റുകൾ ബഹുമാനിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നതായി കാണുന്നത്‌. ഈ മഹാൻമാരുടെ കബ്‌റുകളെ ബഹുമാനിച്ചാൽഅവർഇവർക്‌ൿഅല്ലാഹുവിങ്കൽശുപാർശകരായിതീരുമെന്നനിലയിലാണ്‌ ഇത്‌ ചെയ്യുന്നത്‌. ഈ വിശ്വാസത്തോട്കൂടി കബ്‌റിനെ ബഹുമാനിക്കുന്നത്‌ ബിംബാരധനക്ക്‌ തുള്ള്യമാണെന്ന‍ാണ്‌ ഇമാം റാസി ? സുന്ന‍ികൾക്ക്‌ ഭനിഷേധിക്കാൻ കഴിയാത്ത ഇമാം റാസി പറഞ്ഞത്‌. 1921-നു ശേഷംപുത്തൻവാദവുമായിവന്നകക്ഷികളാണ്മുജാഹിദുകളെന്ന‍ുകബ്‌റുകളിൽനിന്ന‍്സഹായംപ്രതീക്ഷിക്കുന്ന‍ും തേടുന്നതും ശിർക്കാണെന്ന‍ു പറയുന്നതും പുത്തൻവാദമാണെന്ന‍ുമുള്ള മുസ്ല്യാക്കളുടെ വാദമാണ്‌ ഈഇബാറത്തിലൂടെ തരിപ്പണമായത്‌.

ചോ: ഇന്നമാവലിയുകുമുല്ലാഹു വറസൂലുഹു?നിങ്ങളുടെസഹായി അല്ലാഹും റസൂലും നമസ്കാരിക്കുകയുംസകാത്ത്കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമാണെന്ന‍്‌ അല്ലാഹു പറഞ്ഞിരിക്കയാൽ അവരോട്‌ സഹായം തേടുന്നത്‌ കാര്യകാരണബന്ധത്തിൽപ്പെട്ടതാണ്‌. അതായത്‌ ഡോക്ടറോട്‌രോഗശമനത്തിൻസഹായംതേടുന്നതുപോലെയാണ്‌ എന്ന‍ുമാണ്‌ മറുപക്ഷം ന്യായീകരിച്ചതു അതു ശരിയാണോ?
ഉ: ഒട്ടും ശരിയല്ല അതിന്റെയും അനുബന്ധആയത്തുകളുടെയും വ്യാഖ്യാനം കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാരുടെ ക്വുർആൻ പരിഭാഷയിൽനിന്ന‍്‌ എടുത്തു ചേർക്കുക. എന്ന‍ാൽ എന്റെ പണി എളുപ്പമാവുകയും ചിന്തിക്കുന്നവായനക്കാർക്ക്‌ കൂടുതൽ ഉപകാരപ്പെടുകയുംചെയ്യും.
ഡോക്ടറോട്‌ സഹായംതേടുന്നതുപോലെയാണ്‌ മരിച്ചവർ രോഗം മാറ്റുന്നതെങ്കിൽ ഏതെങ്കിലും സുന്ന‍ികൾക്ക്‌ അത്തരം സഹായം കിട്ടിയെന്ന‍്‌ ഇവർ തെളിയിക്കട്ടെ. ഡോക്ടർ ഇഞ്ചക്ഷൻനൽകുന്നതുപോലെ മുഹ്‌യിദ്ദേ‍ീൻ ശൈഖ്‌ ഇഞ്ചക്ഷൻ നൽകിയതായി ആർക്കും അറിവില്ല.

No comments: