Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ക്വുർആൻ പരിഭാഷപ്പെടുത്തരുതെന്ന ഹസ്സൻ മുസ്ല്യാരുടെ ദീർഘ ദൃഷ്ടി

പൂങ്കാവനം സംരംഭത്തിൽ നിന്ന്


‘’‘കൂ‘’‘റ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാരുടെ പരിഭാഷ കൊണ്ട്‌ എ.പി. അബ്ദുൽ ഖാദിർ മൗലവി സുന്നീ പക്ഷത്തിനുനേരെതിരിച്ചടിച്ചത്‌ കൊട്ടപ്പുറം വാദപ്രതിവാദത്തിലെ അവിസ്മരണീയമായ രംഗമായിരുന്നു. ഇന്നമാ വലിയ്യുകുമുല്ലാഹു (മാഇദ 56) എന്ന ആയത്തിന്റെ അർഥവും വ്യാഖ്യാനവും കൂറ്റനാടിന്റെ തഫ്സീറിൽനിന്ന്‌ പ്രൗഢഗംഭീരമായ സ്വരത്തിൽ വായിച്ചു കൊണ്ട്‌ എ.പി. കൂർപ്പിച്ചെടുത്ത ചോദ്യം ഇതായിരുന്നു. ഇതിലെവിടെങ്കിലും മരിച്ചവരോട്‌ ഇസ്തിഗാസ നടത്താനുള്ളതാണ്‌ ഈ ആയത്ത്‌ എന്ന്‌ അദ്ദേഹം പറഞ്ഞിട്ടുണ്ടോ? എ.പിയുടെ ഈ പ്രകടനം കണ്ടപ്പോൾ ഇ.കെ. ഹസ്സൻ മുസ്ല്യാർ ക്വുർആൻ പരിഭാഷപ്പെടുത്തുന്നവരെ താക്കീതു ചെയ്തു കൊണ്ടെഴുതിയ പുസ്തത്തിലെ ദീർഘ ദൃഷ്ടി മുസ്ല്യാക്കൾ ഓർത്തുകാണും. മത പ്രസംഗത്തിൽ സുന്നികൾ വാമൊഴിയായി ക്വുർആനിൽനിന്ന്‌ അർഥം പറയുന്ന സ്ഥിതിക്ക്‌ എന്തുകൊണ്ട്‌ എഴുത്തിലൂടെ അത്‌ പരിഭാഷ പ്പെടുത്തിക്കൂടാ എന്നു ചോദിച്ച കെ.വി. മുസ്ല്യാർക്ക്‌ ഇ.കെ. ഹസ്സൻ മുസ്ല്യാർ കൊടുത്ത രസകരമായ മറുപടി കാണുക. “വരമൊഴിക്ക്‌ ആശയം സ്ഥിരപ്പെടുത്തൽ, ആശയം പ്രചരിപ്പിക്കൽ മുതലായമെച്ചങ്ങളുണ്ട്‌. ഇതൊന്നും വരമൊഴിക്കില്ല. അതിനാൽ ആരോ പരിഭാഷയായി സംസാരിച്ചിരുന്നുവെങ്കിൽ തന്നെ അതിനെ എതിർക്കാതിരിക്കുന്ന്‌ അത്‌ കാറ്റിൽ പറന്നുപോകുന്നതും മറന്നുപോകുന്നതും സഥിരീകരണമില്ലാത്തതുമാണ്‌. അതിനാൽ വാമൊഴിയെ അവരാരും എതിർത്തില്ല. വരമൊഴി (എഴുത്ത്‌) അങ്ങനെയല്ല. അത്‌ സ്ഥിരപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യും. അപ്പോൾ പരിഭാഷ എഴുതിയാൽ ആ തെറ്റ്‌ സ്ഥിരപ്പെടുന്നു എന്നതിനാലും അത്‌ പ്രചരിപ്പിക്കുന്നു എന്നതിനാലും എതിർക്കുന്നു. വാമൊഴി (സംസാരം) അങ്ങിനെയല്ല. അത്‌ ഭേതിർത്തില്ലെങ്കീലും ഉടൻ തേഞ്ഞുമാഞ്ഞുപോകും. മാത്രമോ എതിർക്കാൻ കഴിവുള്ളവർ കേട്ടില്ലെന്നുവരാം. എതിർത്താൽ തന്നെ നിഷേധിക്കുകയും ചെയ്യാം. ഈ കാര്യം മനസ്സിലാക്കാൻ കഴിയാത്തതിനാലാണ്‌ “പറയുന്നതെന്തുകൊണ്ട്‌ എഴുതിക്കൂടാ?“ എന്ന്‌ കെ.വി. ചോദിക്കുന്നത്‌“ (തഹ്ദീറുൽ ഇഖ്‌വാൻ മിൻ തർജിമത്തിൽ ക്വുർആൻ. പേ. 36,37- 1982 എഡിഷൻ) സംസാരമായാൽ പറഞ്ഞത്‌ പറഞ്ഞില്ലെന്ന്‌ കള്ളം പറയാമെന്ന്‌! എഴുത്തായാൽ ആ കളവ്‌ വിലപ്പോവില്ലെന്നും. ആ ബുദ്ധി മുട്ടാണ്‌ കൊട്ടപ്പുറത്ത്‌ കെ.വിയുടെ പരിഭാഷകൊണ്ട്‌ കാന്തപുരം മുസ്ല്യാർ അനുഭവിച്ചത്‌. അതിന്റെ ക്ഷീണം തീർക്കാനെ​‍േന്നാണം അദ്ദേഹത്തിന്‌ പറയാനുണ്ടായിരുന്നത്‌ “കെ.വിയുടെ പരിഭാഷയിലും സഹായി എന്നുണ്ട്‌“ എന്നായിരുന്നു. ആ “സഹായി“യെ എ.പി. അബ്ദുൽ ഖാദിർ മൗലവി ഭംഗിയായി കൈകാര്യം ചെയ്യുന്ന രംഗം താഴെ കൊടുക്കുന്ന ചോദ്യോത്തരങ്ങളിൽ നിന്നു ഗ്രഹിക്കാം.


കാന്തപുരം (ചോദ്യം)
അപ്പോൾ ചോദ്യത്തിനൊന്നും മറുപടിയില്ല. കെ.വിയുടെ പരിഭാഷയുമായിട്ടാണ്‌ ഇപ്പോൾ വന്നത്‌. പരിഭാഷയിൽതന്നെ ഇങ്ങിനെ കൃത്ര്യമം ചെയ്താലോ. അതിനാൽ തന്നെ സഹായി എന്ന അർഥമുണ്ട്‌. അതു തന്നെ മൂടിവെച്ചാൽ അല്ലാഹുവിന്റെ ക്വുർആനിൽ എന്തെല്ലാം മൂടിവെക്കും. അതു കൊണ്ട്‌ ആയത്തിലെ വലിയ്യ്‌ എന്ന പദത്തിന്‌ സഹായി എന്ന അർഥം കെ.വി. പറഞ്ഞിട്ടുണ്ട്‌. എല്ലാവരും പറഞ്ഞിട്ടുണ്ട്‌. ക്വുർആനിൽ അല്ലാഹു അല്ലാത്തവർ സഹായിക്കും എന്നുണ്ട്‌. മുഅ​‍്മിനീങ്ങൾ സഹായിക്കും. അതു കെ.വിയും പറഞ്ഞിട്ടുണ്ട്‌. അതിനെക്കുറിച്ച്‌ നിങ്ങൾക്കെന്തുപറയാനുണ്ട്‌? ഞാൻ നേരത്തെ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല. അല്ലാഹുവിന്റെ വിശേഷണം സൃഷ്ടികളിൽ പ്രയോഗിച്ചാൽ ശിർക്കാണെന്ന്‌ നിങ്ങൾ പറഞ്ഞു. ദുനിയാവിൽ ഗുണം ചെയ്യുന്നവരെന്നും ആഖിറത്തിൽ പ്രത്യേകം ഗുണം ചെയ്യുന്നവരെന്നും നബിയെപ്പറ്റി ക്വുർആൻ പറയുന്നു: ഇത്‌ ഭശിർക്കാണോ? കെ.വിയുടെ പരിഭാഷ വായിച്ച്‌ സമയം നീക്കിയാൽ മറുപടിയാകില്ല. ഞാൻ ചോദിച്ച പത്തു ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ല. ഹജറ്‌, ശജറ്‌ എന്നതിന്റെ അർഥമെന്ത്‌? ഇന്നമാ വലിയ്യുകുമുല്ലാഹു എന്ന ആയത്ത്‌ മുഹിന്ന്‌ എന്ന അർഥത്തിലേ ആത്മാർത്ഥതയുള്ളവന്‌ മനസ്സിലാക്കാൻ കഴിയൂ എന്ന്‌ റാസി പറയുന്നതിനെപ്പറ്റി ചോദിച്ചു. അതിന്നും മറുപടി കിട്ടിയില്ല.


എ.പി. (മറുപടി)
കെ.വിയുടെ പരിഭാഷ ഞാൻ മൂടിവെച്ചതല്ല. തുറന്നു വായിക്കുകയാണ്‌ ചെയ്തത്‌. അതിലെ ഏതെങ്കിലും ഒരു പദം വിട്ടുപോയെന്ന്‌ മറുപക്ഷം പറഞ്ഞിട്ടില്ല. പിന്നെ രണ്ടു ചോദ്യം ചോദിച്ചാൽ പത്ത്‌ എന്ന ഓർമ്മ വരുന്നവർക്ക്‌ എന്താണിവിടെ പറഞ്ഞുകൂടാത്തത്‌. പിന്നെ അല്ലാഹു അല്ലാത്തവർ ആരെങ്കിലും ഏതെങ്കിലും വിധത്തിൽ സഹായിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചാണോ ഇവിടെ വാദപ്രതിവാദം അല്ല. മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർഥിക്കാൻ പാടുണ്ടോ ഇല്ലേ എന്നതിനെക്കുറിച്ചാണ്‌ നമ്മുടെ സംവാദം. അതിനെപ്പറ്റി പറയുമ്പോൾ സഹായി എന്ന്‌ റാസിയും കെ.വിയും പറഞ്ഞിട്ടുണ്ടെന്നാണ്‌ മുസ്ല്യാർ പറയുന്നത്‌. അതല്ല ഇവിടെ പ്രശ്നം. മരിച്ചവരെ വിളിച്ചു പ്രാർഥിക്കാൻ ഈ ആയത്ത്‌ റാസി ഉദ്ധരിച്ചിട്ടുണ്ടോ, കെ.വി. ഉദ്ധരിച്ചിട്ടുണ്ടോ? റസൂലിന്‌ റഹീം, റഫീക്വ്‌, ബസ്വീറ്‌ മുതകല്ലിം എന്നെക്കെ പറയാം. ജീവിച്ചിരിക്കുന്നവർക്കെല്ലാം പറയാം. അല്ലാഹുവിൽ പങ്കുചേർക്കുക എന്നു പറഞ്ഞാൽ ആ അർഥത്തിലുള്ള പദങ്ങളുപയോഗിക്കുക എന്നതു മാത്രമല്ല അല്ലാഹുവിന്റെ സ്വിഫത്ത്‌ ഏതു രീതിയിലാണോ ആ രീതിയിലുള്ള കഴിവുകൾ ഒരാളിൽ ഇലാഹാണെന്ന വിശ്വാസത്തോടു കൂടിയോ അല്ലാതെയോ ആരോപിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്താൽ അതെല്ലാം ശിർക്കുതന്നെ. കെ.വിയും റാസിയും സഹായി എന്ന്‌ അർഥം പറഞ്ഞത്‌ ഞാൻ വായിച്ചുവല്ലോ. എന്താണ്‌ ഞങ്ങൾക്കിതു മറച്ചുവെക്കേണ്ട കാര്യം. എന്തു മറുപടി പറഞ്ഞാലും ഭപറഞ്ഞില്ല എന്ന്‌ നേരത്തെ പ്രസ്താവന തയ്യാറാക്കി വരുന്നവരാണ്‌ ചിലർ. മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച്‌ സഹായം തേടുന്നത്‌ ശിർക്കാണോ അല്ലേ എന്ന പരമമായ പ്രശ്നത്തിന്‌ തെളിവായിട്ടാണ്‌ (സഹായം തേടാം എന്നതിനാണ്‌) മുസ്ല്യാർ ഇതുദ്ധരിച്ചത്‌. റാസിയോ കെ.വിയോ ഈ ആയത്ത്‌ മരിച്ചവരെ വിളിച്ചു പ്രാർഥിക്കാനുള്ള തെളിവാക്കിയിട്ടുണ്ടെന്നാണ്‌ നിങ്ങൾ പറയുന്നതെങ്കിൽ ഞങ്ങൾക്കതു മനസ്സിലാക്കാമായിരുന്നു. വലിയ്യ്‌ എന്ന പദത്തിന്റെ അർഥത്തെക്കുറിച്ചോ അല്ലെങ്കിൽ ക്വുർആനിലെ ഏതെങ്കിലും പദത്തിന്‌ സഹായി എന്ന അർഥമുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമേയല്ല. അതല്ല ഇവിടെ വാദം. ഇന്നമാ വലിയ്യുകുമുല്ലാഹു എന്ന ആയത്ത്‌ മരിച്ചവരോട്‌ പ്രാർഥിക്കാനുള്ള തെളിവായി റാസിയും കെ.വിയും വ്യാഖ്യാനിച്ചിട്ടുണ്ടെന്ന്‌ തെളിയിക്കേണ്ട ബാധ്യത നിങ്ങൾക്കുണ്ട്‌.


നിർവ്വഹിക്കാൻ കഴിയാത്ത ബാധ്യത
സന്നീപക്ഷത്തുനു നിർവ്വഹിക്കാൻ കഴിയാത്ത ബാധ്യതയാണ്‌ എ.പി. അവരെ ഏൽപിച്ചത്‌. കാന്തപുറത്തിന്റെ കൂടെ വേദിയിലിരിക്കുകയായിരുന്ന കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാരുടെ പരിഭാഷകൊണ്ടോ റാസിയുടെ തഫ്സീർ കൊണ്ടോ “ഇന്നമാ വലിയ്യുകുമുല്ലാഹു?.“ എന്നത്‌ മരിച്ചവരോട്‌ സഹായം തേടാനുള്ള തെളിവാണെന്ന്‌ തെളിയിക്കാൻ കഴിയില്ലെന്ന്‌ ബോധ്യമായ മുസ്ല്യാർ അടുത്ത ചോദ്യവേളയിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നത്‌ കാണുക. “മൗലവി സാഹിബ്‌ വാദം തന്നെ മറന്നുപോയി. ഏതായാലും ചോദിച്ചതിനൊന്നും മറുപടിയില്ല. ബദ്‌രീങ്ങളേ കാക്കണേ ലാത്തേ സഹായിക്കേണമേ തുടങ്ങിയ സഹായിക്കണേ എന്ന വിഷയത്തെക്കുറിച്ചാണ്‌ ചർച്ച. മൗലവി പറയുന്നത്‌ സഹായം ചോദിക്കുന്നതിനെക്കുറിച്ചല്ലെന്ന്‌. അത്കൊണ്ട്‌ മറുപടി പറയണം. പറയാതെ വിടൂല. സഹോദരൻമാരേ നിങ്ങൾ ശാന്തരായിരിക്കണം. (ഒ.എം.തരുവണയുടെ സംവാദ പുസ്തകം പേ. 189, 190 1986ലെ പതിപ്പ്‌) മുസ്ല്യാർ എപ്പോഴെല്ലാം ഭ“വിടൂല“ എന്നു പ്രയോഗിച്ചുവോ അപ്പോഴൊക്കെ അയാളുടെ അനുയായികൾ ഇളകുമായിരുന്നു മൗലവിയെ വിടൂല സഹോദരന്മാരെ അടങ്ങിയിരിക്കണം = മൗലവിയെ വിടരുത്‌, നിങ്ങൾ അടങ്ങിയിരിക്കരുത്‌ എന്നാണ്‌ ആ ഇക്വേഷൻ അടങ്ങിയിരിക്കണം എന്ന്‌ സദസ്സ്‌ ഇളകിയതിനു ശേഷമാണ്‌ പറയുക. മുസ്ല്യാരുടെ ചോദ്യത്തിന്റെ ബാക്കി ഭാഗം കാണുക. “സഹോരന്മാരെ നിങ്ങൾ ശാന്തരായിരിക്കണം. നബിക്കോ മറ്റ്‌ മഖ്ലൂക്കുകൾക്കോ ഖാദിർ മുഗീസ്‌ എന്നൊക്കെ പറയാം. പക്ഷേ ഇലാഹാണെന്ന വിശ്വാസത്തോടെ പറഞ്ഞാലേ ശിർക്കാവുകയുള്ളു എന്നല്ലേ മൗലവി പറഞ്ഞത്‌. അതാണ്‌ ഞങ്ങളും പറയുന്നതും. സ്വയം പര്യാപ്തയുണ്ട്‌ എന്നു പറഞ്ഞാലേ ശിർക്കാവുകയുള്ളൂ. ഇതിന്നു വല്ലതും പറയാനുണ്ടോ? അല്ലാഹുവിന്റെ സൃഷ്ടികളിൽ ഇപ്രകാരം പറയാമെന്ന്‌ വളരെ വ്യക്തമായി ഇവിടെ സമ്മതിച്ചു. പക്ഷേ ഇലാഹാണെന്ന്‌ വിശ്വസിച്ചുകൊണ്ടാവരുത്‌. അതുകൊണ്ട്‌ അല്ലാഹു അല്ല എന്ന വിശ്വാസത്തോടെ വിളിച്ചാൽ ശിർക്കാവുമോ? ഇബാദത്ത്‌, ശിർക്ക്‌, തൗഹീദ്‌ എന്നിവയുടെ നിർവചനമെന്ത്‌? മുഗീസ്‌(സഹായിക്കുന്നവൻ) എന്ന്‌ മനുഷ്യനെക്കൊണ്ട്‌ പറയാമോ?


എ.പി. (മറുപടി)
വാദപ്രതിവാദത്തിന്റെ വ്യവസ്ഥ എവിടെനിന്നാണ്‌ മുസ്ല്യാർ വായിച്ചതെന്ന്‌ എനിക്കറിഞ്ഞുകൂടാ. (വ്യവസ്ഥ വായിക്കുന്നു) മുജാഹിദ്‌ പക്ഷത്തിന്റെ വാദം: ബദ്‌രീങ്ങളെ രക്ഷിക്കണേ, മുഹ്‌യിദ്ദീൻ ശൈഖേ കാക്കണേ, കന്യാമറിയമേ അനുഗ്രഹിക്കണമേ, ലാത്തേ സഹായിക്കണമേ പോലെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർഥിക്കൽ ശിർക്കാകുന്നു. ഇനി സുന്നീപക്ഷത്തിന്റെ വാദമോ? ബദ്‌രീങ്ങളെ രക്ഷിക്കണമേ, മഹ്‌യിദ്ദീൻ ശൈഖേ കാക്കണമേ എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച്‌ മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും ലാത്തേ ഉസ്സേഎന്ന്‌ വിളിച്ച്‌ സഹായം തേടലും പ്രാർഥിക്കലും മുസ്ലിംകളുടെ നടപടിയല്ലെന്നും ഞങ്ങൾ ഭവാദിക്കുന്നു. അവർ (സുന്നികൾ) വാദിക്കുന്നു എന്നാണ്‌ പറഞ്ഞത്‌. മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന ഇസ്തിഗാസ എന്നു പറഞ്ഞാൽ ഒരാൾ ഒരാളോട്‌ ഒരു ചായകൊണ്ടുവാ, പത്തുറുപ്പിക കടം താ എന്നീങ്ങനെ ചോദിച്ചാൽ അതിന്നാരും സാധാരണയായി ഇസ്തിഗാസ എന്നു പറയില്ലല്ലോ (അതല്ലല്ലോ തർക്കത്തിലിരിക്കുന്ന ഇസ്തിഗാസ-ലേ) അതു മനസ്സിലാക്കാത്ത ആരാണീ സദസ്സിലുള്ളത്‌. ആർക്കെങ്കിലും ആരോടെങ്കിലും സഹായം ചോദിക്കാമോ എന്നതിനെക്കുറിച്ച്‌ ഒരു വിവാദം നടക്കുകയാണെങ്കിൽ ഈ മനുഷ്യർ മുഴുവൻ ഈ സമയംവരെ ഇവിടെ കാത്തുനിൽക്കുമോ? യാഥാർത്ഥത്തിൽ ഈ വിഷയത്തിൽ നിന്ന്‌ മനുഷ്യനെ തെറ്റിച്ചുകൊണ്ടുപോവുകയും ഇത്‌ ചർച്ച ചെയ്യാൻ അവസരം സൃഷ്ടിക്കാതിരിക്കാൻ വേണ്ടി കരുതിക്കൂട്ടി ശ്രമം നടത്തുകയും ചെയ്യുകയാണ്‌ മറുപക്ഷം (മുസ്ല്യാർ വിടൂല, ശാന്തമായിരിക്കണം സഹോദരന്മാരെ എന്നു പറഞ്ഞപ്പോൾ അനുയായികൾ ഇളകിയതാണ്‌ എ.പി. സൂചിപ്പിച്ചത്‌-ലേ) അല്ലാഹു അല്ലാത്തവർക്ക്‌ സമീഅ​‍്‌ (കേൾക്കുന്നവൻ) എന്നു പറയാറുണ്ട്‌. ആർക്കാണിതിൽ തർക്കം? മുസ്ലിംകൾക്കിടയിൽ നടപടിക്രമത്തിലിരിക്കുന്ന ഇസ്തിഗാസ അല്ലാഹുവിന്റെ സ്വിഫാത്ത്‌ സൃഷ്​‍ികളിൽ ആരോപിക്കുന്നതിനു തുല്യമാണ്‌. ഈ ആരോപിക്കൽ ഇലാഹാണെന്ന്‌ വിശ്വസിച്ചുകൊണ്ടായാലും അല്ലെങ്കിലും സമമാണെന്ന്‌ അമ്പിയാക്കളുടെ ഇജ്മാഉണ്ടെന്ന്‌ റാസിയുടെ തഫ്സീറിൽനിന്ന്‌ ഞങ്ങൾ(വിഷയാവതരണത്തിൽ) ഉദ്ധരിച്ചുവല്ലോ. സുന്നീ പുസ്തകം ഒരനുഗ്രഹം ഒ.എം.തരുവണ തയ്യാറാക്കിയ “കൊട്ടപ്പുറം സുന്നീ മുജാഹിദ്‌ വാദപ്രതിവാദം“ എന്ന പുസ്തകം മുജാഹിദുകൾക്ക്‌ അനുഗ്രഹമാണ്‌. മുജാഹിദുകളുടെ ചോദ്യമോ മറുപടിയോ മുസ്ല്യാർക്ക്‌ കുറിക്കുകൊണ്ടാൽ ഏതെങ്കിലും കാരണമുണ്ടാക്കി “മൗലവിയെ വിടൂലാ സഹോദരന്മാരെ അടങ്ങിയിരിക്കണം“ എന്നു പറയുന്നത്‌ അതിൽനിന്നു വായിക്കാം. ലേഖകന്റെ അടിക്കുറിപ്പിൽ “സദസ്സിൽ ബഹളം“ ഭേന്നും കാണാം. സത്യാന്വേഷികൾക്ക്‌ ആരുടെ പക്ഷത്താണ്‌ കുതന്ത്രം എന്ന്‌ അതിൽ നിന്നു മനസ്സിലാക്കാം. (തുടരും)


വിചിന്തം വാരികയിൽ നിന്ന്‌ 
സലീം ചാലിയം ഖത്തർ. വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: