Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/മുജാഹിദുകളുടേത്‌ മതം പൊളിക്കുന്ന വാദമെന്ന്

പൂങ്കാവനം സംരംഭത്തിൽ നിന്ന്


സംവാദങ്ങളുടെ വെളിച്ചം -
മുജാഹിദുകളുടേത്‌ മതം പൊളിക്കുന്ന വാദമെന്ന‍്‌
ഇസ്ലാമിൽ പുത്തൻ വാദവുമായി വന്ന പിഴച്ച കക്ഷികളുടെ വാദത്തിന്ന‍ു തുല്യമാണ്‌ കഴിവുകൾ ഭൗതികം അഭൗതികം എന്ന മുജാഹികളുടെ വിഭജനമെന്ന‍ു സ്ഥാപിക്കാനായിരുന്ന‍ു സുന്ന‍ീ പക്ഷത്തിന്ന‍ുവേണ്ടി ഇ.കെ. ഹസ്സൻ മുസ്ല്യാർ കാര്യമായി ശ്രമിച്ചതു. അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചിരിക്കുന്ന‍ു. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ ക്വദ്‌റിലാണ്‌ എന്ന‍ീ ക്വുർആൻ വചനങ്ങൾ എല്ലാ കഴിവിന്റെയും ഉടമസ്ഥൻ അല്ലാഹു ആണെന്ന‍്‌ പഠിപ്പിക്കുന്ന‍ു. അതിൽ ചിലത്‌ മഖ്ലൂകിന്ന‍ും മറ്റും ചിലത്‌ അല്ലാഹുവിന്ന‍ു ബാക്കിയാക്കിക്കൊണ്ടുമുള്ള വിഭജനം അപകടമാണെന്ന‍്‌ വീണ്ടും ഓർമ്മപ്പെടുത്തുന്ന‍ു.

തങ്ങളിൽനിന്ന‍്‌ ഒരു ഇച്ച വല്ലതും തട്ടിക്കൊണ്ടുപോയാൽ അതിനെ ആട്ടാൻ കൂടി കഴിവില്ലാത്തവരെയാണ്‌ ജനങ്ങൾ ആരാധിച്ചിരുന്നത്‌ എന്ന ആയത്ത്‌ അമ്പിയാ ഔലിയാ സ്വാലിഹീങ്ങളോട്‌ സഹായം ചോദിക്കുന്നതിന്ന‍്‌ എതിരല്ല. വിഗ്രഹങ്ങളുടെ തലയിൽ ഒഴിക്കുന്ന നെയ്യ്‌ ഈച്ച തട്ടിക്കൊണ്ടുപോകും. അത്‌ തിരിച്ചുവാങ്ങാൻ വിഗ്രഹങ്ങൾക്കു കഴിയില്ല എന്ന‍ാണതിന്റെ ഉദ്ദേശ്യം. മരിച്ചുപോയ മഹാൻമാർക്ക്‌ ആ ആയത്ത്‌ ബാധകമല്ല.

ഇന്നമാ വലിയ്യുകുയ്യല്ലാഹുവറസൂലുഹു? നിങ്ങൾക്കുള്ള സഹായി അല്ലാഹുവാണ്‌, അവന്റെ റസൂലും നമസ്കാരം സകാത്ത്‌ എന്ന‍ിവയനുഷ്ഠിക്കുന്ന മുഅ‍്മിനുകളുമാണ്‌ എന്ന‍ു പറഞ്ഞിരിക്കുന്ന‍ു. അല്ലാഹു പോരെ അവന്റെ അടിമക്ക്‌ എന്ന‍്‌ ചോദിച്ച അല്ലാഹുവാണ്‌ ഇവരോടൊക്കെ സഹായം തേടാമെന്ന‍്‌ പറഞ്ഞത്‌.

പെണ്ണുങ്ങളുടെ പേരു വെക്കപ്പെട്ടിട്ടുള്ള ലാത്ത, ഉസ്സ എന്ന‍ീ വിഗ്രഹങ്ങളുടെയും മോട്ടുകാണിക്കുന്ന ശൈത്താനെയുമാണ്‌ മക്കയിലെ മുശ്‌രിക്കുകൾ ദുആ ചെയ്തിരുന്നത്‌. ഇതിൽ സഹായം തേടുക എന്ന അർത്ഥത്തിലുള്ള ഒരു വാക്കുമില്ല. അതിനാൽ നിബന്ധനയിലുള്ള വിഷയവുമായി ബന്ധമില്ലാത്ത ആയത്തുകളാണ്‌ മുജാഹിദുപക്ഷം ഭ‍ാതിയതെന്ന‍്‌ ഞാൻ സദസ്സിനെ ഓർമ്മപ്പെടുത്തുന്ന‍ു. എ.പിയുടെ ഖണ്ഡനം

ഞങ്ങളുടെ പ്രസംഗവും മറു പക്ഷത്തിന്റെ പ്രസംഗവും നിങ്ങൾ കേട്ടുവല്ലോ. ഞങ്ങളെപ്പറ്റി ഒരു വലിയ ആരോപണമാണ്‌ മറുപക്ഷം ഉന്നയിച്ചിരിക്കുന്നത്‌. ഞങ്ങൾ കഴിവുകളെ ഭൗതികം അഭൗതികം എന്ന‍ു വിഭജിക്കുകയും ഭൗതിക രീതിയിലുള്ള സഹായം സുഹൃത്തുക്കളോടും രോഗിക്കു ഡോകടറോടുമെല്ലാം ചോദിക്കാമെന്ന‍ും പറഞ്ഞതാണ്‌ നിരീശ്വരത്വത്തിലേക്ക്‌ നയിക്കുന്ന വാദമായി മറുപക്ഷം കുറ്റപ്പെടുത്തിയിരിക്കുന്ന‍്‌. ഒരു ഡോക്ടറോട്‌ രോഗി ചികിൽസ ആവശ്യപ്പെടുന്നതും മുഹ്‌യുദ്ദേ‍ീൻ ശൈഖിനോട്‌ രോഗം സുഖപ്പെടുത്താൻ പറയുന്നതും ഒരുപോലെയല്ല. അല്ലാഹുവേ എന്റെ രോഗം മാറ്റിത്തരണേ എന്ന‍ു പറയുന്നത്‌ ഡോക്ടറോടു പറയുന്നത്പോലെയല്ല. ഞങ്ങൾക്ക്‌ ചെയ്യാവുന്ന ചികിൽസയെല്ലാം ചെയ്യിച്ചു, ഇനി നിന്റെ മഹത്തായ ഫ‍ൂ കൊണ്ട്‌ നീ മാറ്റിത്തരണമേ റന്നേ എന്ന‍ു പറയുമ്പോൾ ഏതു രീതിയിലാണ്‌ അവൻ രോഗം മാറ്റിത്തരിക എന്ന‍്‌ നമുക്ക്‌ ഊഹിക്കാൻ കഴിയില്ല. എന്ന‍ാൽ ഡോക്ടറോട്‌ സഹായം ആവശ്യപ്പെടുമ്പോൾ അതെങ്ങനെയെന്ന‍്‌ ഏറെക്കുറെ നമുക്ക്‌ ഊഹിക്കാൻ കഴയും. ഡോക്ടറുടെ സഹായത്തിന്ന‍്‌ കാര്യകാരണബന്ധമുണ്ട്‌. അത്‌ ഭൗതികമാണ്‌. ഇത്തരം സഹായം തേടുന്നത്‌ അനുവദനീയമാണ‍െന്നതിൽ മനുഷ്യർക്കിടയിൽ തർക്കമില്ല. മറുപക്ഷത്തിന്റെ പ്രവൃത്തികൾ പരിശോധിച്ചാലും അതിൽ തർക്കമില്ലേന്ന‍ു കാണാം.

വാദപ്രതിവാദത്തിൽ സംസാരിക്കുമ്പോഴേ തർക്കമുള്ളൂ. ഒരു പടയാളി അല്ലാഹുവേ സഹായിക്കണമേ എന്ന‍ു പറഞ്ഞാൽ അല്ലാഹു വാളും കുന്തവുമായി പടക്കളത്തിലെത്തും എന്ന‍്‌ ആരും വിചാരിക്കാറില്ല. അതേ കാര്യം മുഹ്‌യുദ്ദേ‍ീൻ ശൈഖിനോടു പറയുമ്പോഴും സ്ഥിതി ഇതുത‍െന്ന. മരിച്ചുപോയ മുഹ്‌യുദ്ദേ‍ീൻ ശൈഖ്‌ വാളും കുന്തവുമായി വന്ന‍്‌ പ്രാർത്ഥിക്കുന്നവരോടൊപ്പം യുദ്ധം ചെയ്തു സഹായിക്കുമെന്ന‍്‌ ഒരാളും വിചാരിക്കുകയില്ല. ഇത്‌ ഭകാര്യകാരണ ബന്ധത്തിൽപെടാത്ത, അഥവാ അഭൗതികമായ സഹായമാണ്‌. അത്‌ അല്ലാഹുവോടുമാത്രമേ ആവശ്യപ്പെടാവൂ എന്ന‍ും അല്ലാഹു അല്ലാത്തവരോട്‌ ആവശ്യപ്പെട്ടാൽ ശിർക്കാവുമെന്നതിന്ന‍ും ഞങ്ങൾ ഒരുപാട്‌ ആയത്തുകൾ ഓതി. മറുപക്ഷത്തുനിന്ന‍്‌, റന്നേ ഞങ്ങളെ നീ കയ്യൊഴിക്കല്ലേ എന്ന‍്‌ പ്രാർത്ഥിക്കുകയുണ്ടായല്ലോ. റന്നേ നീ സഹായിക്കുന്നത്‌ ഏതു രൂപത്തിൽ എന്ന‍്‌ ഞങ്ങൾക്കറിഞ്ഞുകൂടാ എന്നല്ലേ അതിന്റെ ഉദ്ദേശ്യം ഞങ്ങളും അവരും കുണ്ടുതോടു വാദപ്രതിവാദത്തിനുവേണ്ടിയുണ്ടാക്കിയ കരാറിൽ അല്ലാഹു അല്ലാത്തവരോട്‌ പ്രാർത്ഥിക്കൽ അനുവദനീയമാണെന്ന‍ു അവരും ശിർക്കാണെന്ന‍്‌ ഞങ്ങളും എഴുതിയിട്ടുണ്ട്‌. ഇസ്തിഗാസയെ ദുആ ആണെന്ന‍്‌ ഇവർ സമ്മതിച്ചിരുന്നതുകൊണ്ടാണ്‌ ഞങ്ങൾ ദുആ എന്ന‍ുപയേഗിച്ച ആയത്തുകൾ ഉദ്ധരിച്ചതു.


ഞങ്ങൾ സഹായം എന്ന അർത്ഥം വരുന്ന ഒരായത്തും ഉദ്ധരിച്ചിട്ടില്ല എന്ന‍്‌ മുസ്ല്യാർ പറഞ്ഞത്‌ ഓർമ്മപ്പിശകാണ്‌. ഇയ്യാകനഅ‍്ബുടു വഇയ്യാക നസ്തഗീൻ എന്ന ആയത്ത്‌ ഞങ്ങളോതിയപ്പോൾ അതിൽ സഹായം തേടുക എന്ന അർത്ഥമുണ്ടെന്ന‍്‌ മറുപക്ഷം മനസ്സിലാക്കിയിരിക്കുമെന്ന‍ാണ്‌ ഞങ്ങളുടെ വിനീതമായ അഭിപ്രായം. ãഇദ്‌ തസ്ഗീസൂനറന്നകുംä നിങ്ങൾ നിങ്ങളുടെ റന്നിനോട്‌ ഇസ്തിഗാസ ചെയ്തപ്പോൾ എന്നതിന്റെ അർത്ഥം നിങ്ങൾ പ്രാർഥിച്ചപ്പോൾ എന്ന‍ാണ്‌. അപ്പോൾ ആയിരം മലക്കുകളെ ഇറക്കിക്കൊടുത്തുകൊണ്ട്‌ അല്ലാഹു സഹായിച്ചു. ബദ്‌റിലെ ഈ ഇസ്തിഗാസ പ്രാർഥനയല്ലേ? അത്‌ ഞങ്ങളോതിയിട്ടും നിങ്ങൾക്ക്‌ ഇത്ര വലിയ ഓർമ്മപ്പിശക്‌ വരാൻ പാടുണ്ടോ? നമ്മൾ അപ്പുറവും ഇപ്പുറവും അടുത്തടുത്ത്‌ ഇരിക്കുകയല്ലേ? ഇസ്തിഗാസക്കു ദുആ എന്ന‍്‌ അർഥം പറയുന്ന ആയത്തുകൾ ഓതിയിട്ട്‌ ഇത്ര അടുത്തിരുന്ന‍ിട്ടും നിങ്ങൾ കേട്ടില്ലേ‍േന്ന‍ാ!

അജബ്തുഹു മുസ്‌രിഅൻ മിൻ അജ്ലി ദഅ‍്‌വതിഹി?മുഹ്‌യിദ്ദേ‍ീൻ ശൈഖിനെക്കുറിച്ച്‌ ആരോ എഴുതിയ കവിതയിലെ ദഅ‍്‌വത്ത്‌, ആയിരം വട്ടം വിളിച്ചാൽ താൻ ഉത്തരം നൽകും എന്ന‍്‌ ശൈഖിന്റെ പേരിൽ പറഞ്ഞതിലെ ഭദഅ‍്‌വത്ത്‌ പ്രാർത്ഥനയാണ്‌. അതിനെ എന്തു പേരിട്ടാലും ശരി,, ബാഗ്ദാദിൽ മറമാടപ്പെട്ട ശൈഖിനെ വിളിച്ചാൽ വായ്‌ പൂടാതുത്തരം ലഭിക്കുമെന്നവകാശപ്പെടുന്ന വിളി സാധാരണ വിളിയല്ല. ഡോക്ടറോട്‌ ചികിൽസതേടുന്ന പോലെയല്ല. അതുകൊണ്ടാണ്‌ ഞങ്ങൾ കുണ്ടുതോട്ടുവെച്ച്‌ അത്‌ പ്രാർഥനയാണെന്ന‍ു പറയാൻ കാരണം. മറുപക്ഷം അതു സമ്മതിച്ചതുകൊണ്ടാണ്‌ അനുവദനീയമാണെ‍െന്നഴുതിയത്‌. മിൻ അജലി ദഅ‍്‌വത്തിഹീ എന്ന‍്‌ ക്വതുബിയ്യത്തുകാരൻ പറഞ്ഞതിന്റെ അർഥമെന്താണ്‌? അവന്റെ പ്രാർഥന കാരണം ഉത്തരം നൽകുമെന്ന‍ാണർത്ഥം.

ഞങ്ങളെക്കുറിച്ചുള്ള മറ്റൊരാരോപണം ഞങ്ങൾ ആയത്തുകളുടെ ഇപ്പുറവും കട്ടു എന്ന‍ുള്ളതാണ്‌. ഒരു വിഷയത്തിന്ന‍ു വേണ്ടി ക്വുർആൻ ആദ്യം മുതൽ ഒടുക്കംവരെ ഓതാൻ ആർക്കും സാധ്യമല്ല. ഞങ്ങൾ ഓതിയത്‌ പ്രാർഥന എന്ന‍്‌ കൃത്യമായി അർഥം പറയുന്ന ആയത്തുകളാണ്‌. അപ്പുറമുള്ളതോതിയാലും ഈ അർഥത്തിൽ മാറ്റം വരുന്ന‍ില്ല. അതിൽ ബീംബത്തെക്കുറിച്ച്‌ പരാമർശമുണ്ടെന്ന‍ാണ്‌ ഇതുവെച്ച്‌ മറുപക്ഷം പറയുന്നത്‌. ബിംബത്തോടു പ്രാർഥിക്കുന്നതേ പടച്ചവൻ വിരോധിച്ചിട്ടുള്ളൂ, ബിംബമല്ലാത്ത ആരോട്‌ പ്രാർഥിക്കുന്നതിന്ന‍ും വിരോധമില്ല എന്ന‍്‌ മറുപക്ഷം സൂചിപ്പിക്കുന്നതുപോലെയാണ്‌ ഞങ്ങൾക്കു തോന്ന‍ുന്നത്‌.

നാം ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌ അല്ലാഹു ബിംബാരാധന വിരോധിച്ചു എന്ന‍ാണ്‌. കല്ലിനോടും മരത്തോടുമുള്ള വെറുപ്പാണോ വിരോധിക്കാൻ കാരണം? അല്ലാഹു അല്ലാത്ത ആരാധ്യവസ്തുക്കളെ വരോധിച്ചു എന്ന‍ു പറയുമ്പോൾ കല്ലിനെയും മണ്ണിനെയും മാത്രം വിരോധിച്ചു എന്ന‍ാണോ ഉദ്ദേശ്യം അല്ലേ അല്ല. നൂഹ്‌ നബി(അ)യുടെ കാലത്തെ വദ്ദ്‌, യഗോ‍ാസ്‌, സുവാഅ‍്‌ എന്ന‍ീ ആരാധ്യവസ്തുക്കളെ സംബന്ധിച്ച്‌ ഇമാം റാസിയുടെ ãഅന്നഹും വളഊ ഹാദിഹിൽ ഔസാനി വൽ അസ്വ്നാം അലാസുവരി അമ്പിയാ ഇഹിം? ഈ ബിംബങ്ങളെ അവർ പ്രതിഷ്ഠിച്ചതു അവരുടെ പ്രവാചകന്മരുടെ കോലത്തിലാകുന്ന‍ു. ഈ പ്രതിമകളുടെ ഭാരാധ്യതയിൽ വ്യാപൃതരാവുമ്പോൾ ആ മഹാന്മാർ അല്ലാഹുവിന്റെയടുക്കൽ അവരുടെ ശുപാർശക്കാരാകും. വനളീറുഹു ഫീ ഹാദസ്സമാനി ഇസ്തി ഗാലുകഥീറും മ്മിനൽഖൽഖി ബിതഅളീമിൽ ക്വുബൂരി? ഇതുപോലെത്ത‍െന്നയാണ്‌ ഇക്കാലത്ത്‌ ഒരുപാടാളുകൾ ക്വബ്‌റുകളെ ബഹുമാനിക്കുന്നതിൽ വ്യാപൃതരായിക്കാണുന്നത്‌. മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിച്ചാൽ അവർ ഇവർക്കുവേണ്ടി അല്ലാഹുവിങ്കൽ ശുപാർശക്കാരായിത്തീരുമെന്ന‍ാണ്‌ അവരുടെ വിശ്വാസം.

എന്താണ്‌ ഇമാം റാസിയുടെ ഈ വ്യാഖ്യാനത്തിൽ നിന്ന മനസ്സിലാവുന്നത്‌? ഔലിയാക്കളുടെ ബിംബം സ്ഥാപിക്കുന്നതിനെയല്ല അദ്ദേഹം ശിർക്ക്‌ എന്ന‍ു പറഞ്ഞത്‌. മൺമറഞ്ഞവർ അല്ലാഹുവിങ്കൽ തങ്ങളുടെ ശുപാർശകരായിത്തീരും എന്ന വിശ്വാസത്തോടെ അവരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നത്‌ ബിംബാരാധയ്ക്കു തില്യമാണെന്ന‍ാണ്‌. പൊന്ന‍ിന്റെ സൂചികൊണ്ട്‌ കുത്തിയാലും കണ്ണുപൊട്ടും

വ അന്നൽ മസാജിദലില്ലാഹി. ഫലാ തദ്‌ഊ മഅല്ലാഹി അഹദാ. അല്ലാഹുവിന്റെകൂടെ ആരോടുംപ്രാർഥിക്കരുത്‌ എന്ന‍്‌ നബി(സ്വ)യോട്‌ അല്ലാഹു പറയുന്ന‍ു. ബിംബത്തെ മാത്രമല്ല ആരോടും, നബി(സ്വ) യോടുപോലും പ്രാർഥിക്കരുത്‌ എന്ന‍ാണ്‌ അല്ലാഹു വിലക്കിയിരിക്കുന്നത്‌. നബിയെയും ബിംബത്തെയും ഞങ്ങൾ ഒരുപോലെയാക്കി എന്ന‍ു പറയരുത്‌. തൗഹീദാകുന്ന കണ്ണ്‌ പൊന്ന‍ിന്റെ സൂചികൊണ്ട്‌ കുത്തിയാലും പൊട്ടും മരത്തിന്റെ കോലുകൊണ്ടു കുത്തിയാലും പൊട്ടും. മുഹമ്മദ്‌ നബി(സ്വ)യോടു പ്രാർഥിക്കുന്നതും ബിംബത്തോടു പ്രാർഥിക്കുന്നതും അല്ലാഹു വിലക്കിയിട്ടുണ്ട്‌ എന്ന‍ു പറയൽ മുഹമ്മദ്‌ നബി(സ്വ)യെ ബിംബമാക്കി തരംതാഴ്ത്തലായി നിങ്ങൾ കാണരുത്‌. കണ്ണുപൊട്ടുന്ന വിഷയത്തിൽ സൂചി ഏത്‌ എന്ന വ്യത്യാസമില്ല. അതു കൊണ്ട്‌ തൗഹീദിന്റെ കണ്ണിൽ ഒന്ന‍ുകൊണ്ടും കുത്തരുത്‌.

No comments: