Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/വല്ല നിലത്തിന്നും എ​ന്ന‍െ വിളിപ്പോർക്ക്‌

പൂങ്കാവനം സംരംഭത്തിൽ നിന്ന്


കാന്തപുരം
തവസ്സുലിനെക്കുറിച്ച്‌ നിങ്ങൾ സ്ഥാപിച്ചത്‌ ഞങ്ങൾ കേട്ടതല്ലേ? അല്ലാഹുവിനോട്‌ പ്രാർഥിക്കുമ്പോൾ ഇടയാളനെ നിർത്തി പ്രാർഥിക്കലാണ്‌ തവസ്സുൽ. പ്രാർഥിക്കുക എന്ന്‌ നിബന്ധനയെഴുതിയാൽ അതെല്ലാം അല്ലാഹു അല്ലാഹവരോട്‌ പ്രാർഥിക്കുക എന്നാണോ അർഥം. എങ്കിൽ തവസ്സുലും ഇസ്തിഗാസയും തമ്മിലുള്ള വ്യത്യാസമെന്ത്‌? മനസ്സാക്ഷിക്കെതിരായി നിങ്ങൾ സംസാരിക്കുന്നതിന്‌ ഞാൻ ഉത്തരവാദിയല്ല.
എ.പി
തവസ്സുലിനെക്കുറിച്ച്‌ ശരിയായ ധാരണകളും തെറ്റായ ധാരണകളും സമൂഹത്തിലുണ്ട്‌. സ്വന്തം സൽക്കർമങ്ങൾ കൊണ്ട്‌ തവസ്സുൽ ചെയ്യൽ അനുവദനീയം എന്നു മാത്രമല്ല നിർബന്ധം കൂടിയാണ്‌. അപകടകരമായ ഒരു തവസ്സുൽ നിങ്ങൾ സമൂഹത്തിൽ കൂട്ടിക്കലർത്തിയിട്ടുണ്ട്‌. ആ തെറ്റു ധാരണ തീർക്കാൻ വേണ്ടിയാണ്‌ ഞങ്ങളിത്‌ ചർച്ചക്കെടുത്തത്‌. ഇസ്തിഗാസ എന്നാൽ ഔലിയാക്കളോട്‌ പ്രാർഥിക്കുന്നു. അവർ സ്വയം ആ കാര്യം സാധിപ്പിച്ചിതരുന്നു. അക്കാര്യം ആണയിട്ടുറപ്പിക്കാൻ മറുപക്ഷം ശ്രമിച്ചിട്ടുണ്ട്‌. അവർക്ക്‌ എപ്പോഴും എന്തിനും കഴിയും എന്നതിനാൽ പ്രാർഥനയുടെ ഫലമായി നേരിട്ട്‌ സഹായം ലഭിക്കും. അതാണ്‌ ഇസ്തിഗാസ. തവസ്സുൽ എന്നാൽ ഇളയാളനോട്‌ പ്രാർഥിക്കുകയും അയാൾ അല്ലാഹുവിൽ നിന്നും അപ്പപ്പോൾ കാര്യങ്ങൾ നേടിവരുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. അവിടെ ഒരു മാധ്യമം മുഖേനയാണ്‌ കാര്യം നേടുന്നത്‌. ഇതാണ്‌ ഹക്വിന്റെയും ജാഹിന്റെയും പേരു പറഞ്ഞ്‌ മറുപക്ഷത്തെ പണ്ഡിതൻമാർ ജനങ്ങളിൽ അടിച്ചേൽപിക്കുന്ന തവസ്സുൽ. ഇത്‌ അപകടകരമായ തവസ്സുലാണ്‌.
കാന്തപുരം
മൗലവി സാഹിബ്‌ കള്ളം പറയരുത്‌. അല്ലാഹു കൊടുക്കാത്ത സ്വന്തം കഴിവുകൊണ്ട്‌ മഹാത്മാക്കൾ സഹായിക്കുമെന്ന്‌ ഞങ്ങൾ പറഞ്ഞതായി കള്ളം പറയരുത്‌. അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ മഹാത്മാക്കൾ സഹായിക്കുമെന്നാണ്‌ കഴിഞ്ഞ രണ്ടു ദിവസവും ഞങ്ങൾ പറഞ്ഞത്‌. ഇന്നത്‌ മറച്ചിടാൻ വേണ്ടി ഭസ്വന്തം കഴിവുകൊണ്ടും സഹായിക്കും എന്ന്‌ അവർ പറയുന്നപോലെ എന്നു പറഞ്ഞ്‌ കൂട്ടിക്കുഴച്ച്‌ കള്ളം പറയരുതെന്ന്‌ ഞാൻ താക്കിത്‌ ചെയ്യുന്നു.
എ.പി
കള്ളം പറയുക, താക്കീത്‌ ചെയ്യുക എന്നത്‌ എവിടെന്ന്‌ പഠിച്ച മര്യാദയാണ്‌. സംവാദത്തിൽ സംസാരിക്കുന്ന ആളുകൾ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നത്‌ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന്‌ മനസ്സിലാക്കുന്നത്‌ നന്ന്‌. മാന്യമായി പണ്ഡിതോചിതമായിട്ടാണ്‌ ഇരുവിഭാഗവും സംസാരിക്കേണ്ടത്‌. പ്രകടനം കാഴ്ചവെച്ച്‌ വലിയവനാകാൻ ശ്രമിക്കുന്നത്‌ ആരായാലും നന്നല്ല. ആരാണിവിടെ കള്ളം പറയുന്നത്‌? എന്താണതിന്റെയാവശ്യം.
ഞങ്ങളുടെ വാദം എത്രതവണ ആവർത്തിച്ചു.? നിങ്ങൾക്ക്‌ വായിച്ചുനോക്കിക്കൂടായിരു​‍േന്നാ? കൺവീനർമാരിൽ നിന്ന്‌ നിങ്ങൾക്ക്‌ കോപ്പി കിട്ടിയിരുന്നില്ലേ? അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മഹാന്മാരെ ഇടയാളൻമാരാക്കി പ്രാർഥിക്കുക എന്ന്‌ ഞങ്ങൾ വ്യവസ്ഥ എഴുതിയപ്പോൾ ആരോട്‌ പ്രാർഥിക്കുക എന്ന്‌ നിങ്ങൾ ചോദിച്ചിട്ടില്ല. നിങ്ങളുദ്ദേശിച്ചത്‌ ഹക്വ്കൊണ്ടുള്ള തവസ്സുലാണെങ്കിൽ വിഷയാതവരണത്തിൽ നിങ്ങൾക്കതു സമർഥിക്കാം. ഇപ്പോൾ ഞങ്ങൾ സംസാരിച്ചതിനെപ്പറ്റി നിങ്ങൾക്കെന്തു ചോദിക്കാനുണ്ട്‌? മരിച്ചുപോയവർക്ക്‌ സഹായിക്കാൻ കഴിയുമെന്ന്‌ നിങ്ങൾ പറയുന്നത്‌ അല്ലാഹുകൊടുത്ത കഴിവന്നപ്പുറമാണ്‌. മന്ത്രിമാരുടെ അടുത്തുപോയി കാര്യം നേടിവരാൻ ആളെ അയക്കുന്ന ഉദാഹരണ തവസ്സുലിന്‌ നിങ്ങൾ പറയാറില്ലേ? ആ പറഞ്ഞയക്കൽ ശിർക്കാണ്‌. അത്‌ തവസ്സുലിലെ കുഴഞ്ഞ പ്രശ്നമാണ്‌. ഇതുപയോഗിച്ച്‌ ആളുകളെ നിങ്ങൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്‌. ഞങ്ങളുടെ വാദം നിങ്ങൾക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. ഗുരുതരവും അനാരോഗ്യകരവുമായ പദപ്രയോഗങ്ങൾ നടത്തി പ്രകോപം സൃഷ്ടിക്കരുതെന്ന്‌ ഞാൻ അഭ്യർത്ഥിക്കുന്നു.

പ്രകോപിതരായി

എ.പി. കള്ളം പറഞ്ഞു എന്നും ഞാൻ നിങ്ങളെ താക്കീതു ചെയ്യുന്നു എന്നും മുസ്ല്യാർ പറഞ്ഞപ്പോൾ അത്‌ തങ്ങൾ ഭപ്രകോപിതരാകാനുള്ള ആഹ്വാനമാണെന്ന്‌ അദ്ദേഹത്തിന്റെ അനുയായികൾ മനസ്സിലാക്കി. ജനങ്ങൾ ഇളകുന്നത്‌ കണ്ടപ്പോഴാണ്‌ അനാരോഗ്യകരവും അപകടകരവുമായ പദപ്രയോഗങ്ങൾ നടത്തുന്നത്‌ ഗുരുതരമായ ഭവിഷ്യത്തുകളുപ്പണ്ടാക്കുമെന്ന്‌ എ.പി.. ഓർമിപ്പിച്ചത്‌.
“മഹാന്മാർ സ്വന്തമായി സഹായിക്കും എന്നാണ്‌ സുന്നികളുടെ വാദം“ എന്ന എ.പിയുടെ പ്രയോഗമാണ്‌. “കള്ളം“ എന്ന്‌ പറഞ്ഞു മുസ്ല്യാർ പ്രകോപനമുണ്ടാക്കാനുപയോഗിച്ചത്‌. സ്വന്തമായ കഴിവ്‌ എന്നു പറഞ്ഞാൽ അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ എന്നുത​‍െന്നയാണ്‌ എ.പി ഉദ്ദേശിച്ചത്‌. സുന്നീ മദ്‌റസയിലെ ഒരു വിദ്യാർത്ഥിയോട്‌ ഈ ഉത്തരം സ്വയം എഴുതിയതോ എന്ന്‌ അതിലെ മികവ്‌ കാണുമ്പോൾ അധ്യാപകൻ ചോദിക്കാറില്ലേ? ഞാൻ സ്വയം എഴുതിയതാണെന്നു പറഞ്ഞാൽ, അത്‌ അധ്യാപകനു ബോധ്യപ്പെടുകയും ചെയ്താൽ നല്ല കഴിവുള്ള കുട്ടി എന്ന്‌ അഭിനന്ദിക്കുകയും ചെയ്യും. ക്വുർആൻ പാരായണം, ഗാനാലാപനം, ദഫ്മുട്ട്‌ തുടങ്ങിയ മൽസസരങ്ങളിൽ കഴിവ്‌ പ്രകടിപ്പിച്ചവരെ ഒന്നാമൻ, രണ്ടാമൻ എന്നിങ്ങനെ കഴിവിനെ ഗ്രേഡു തിരിച്ച്‌ മുസ്ല്യാക്കൾ സമ്മാനം നൽകാറില്ലേ? ആ കഴിവ്‌ അവർക്കു ലഭിച്ചത്‌ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട്‌ ത​‍െന്നയാണ്‌. എന്നാൽ അല്ലാഹു കൊടുത്ത കഴിവുകൊണ്ട്‌ ഒന്നാം സ്ഥാനത്തെത്തിയവർ എന്ന്‌ ഫലപ്രഖ്യാപനത്തിൽ പറഞ്ഞില്ലെന്നുവെച്ച്‌ ആരെങ്കിലും അത്‌ “കള്ളം“ എന്ന്‌ കുറ്റപ്പെടുത്താറില്ലല്ലോ. മരിച്ചുപോയ മുഹ്‌യുദ്ദീൻ ശൈഖിനോട്‌ എ​‍െന്ന സഹായിക്കണമേ എന്ന്‌ ജനങ്ങൾ പ്രാർഥിച്ചാൽ ശൈഖ്‌ അപ്പപ്പോൾ അല്ലാഹുവോട്‌ പ്രാർഥിച്ച്‌ സഹായിക്കാനുള്ള കഴിവ്‌ സമ്പാദിക്കുകയും ശേഷം സഹായിക്കുകയുമാണ്‌ ചെയ്യുക എന്നല്ല സുന്നികൾ വിശ്വാസിക്കുന്നതും മുസ്ല്യാക്കൾ വിശ്വസിപ്പിക്കുന്നതും. “വല്ല നിലത്തിന്നും എ​ന്ന‍െ വിളിപ്പോർക്ക്‌ വായ്പൂടാതുത്തീരം ചെയ്യും ഞാൻ എ​ന്നോവർ“ എന്നല്ലേ വിശ്വാസം? ഇങ്ങനെ സഹായിക്കാനുള്ള കഴിവ്‌ സ്വന്തം പര്യാപ്തനായ ഭനിലയിൽ ശൈഖിനുണ്ടെന്നല്ല സുന്നികൾ പറയുന്നത്‌. മരിച്ച മഹാത്മാക്കൾക്ക്‌ അല്ലാഹു കൊടുത്തിട്ടുണ്ട്‌ എന്ന്‌ മുസ്ല്യാക്കളും കൊടുത്തിട്ടില്ല എന്ന്‌ മുജാഹിദുകളും വാദിക്കുന്നു. ഇതിൽ നിന്ന്‌ വിത്യസ്തമായി കള്ളം പറയരുത്‌. ഞാൻ താക്കീതു ചെയ്യുന്നു എന്ന്‌ മുസ്ല്യാക്കൾക്ക്‌ പ്രകോപനപരമായി സംസാരിക്കവിധം എ.പി. ഒന്നും പറഞ്ഞിട്ടില്ല. മുസ്ല്യാരുടെ മറുപടി പ്രകോപനമുണ്ടാക്കി എന്ന്‌ അദ്ദേഹം ത​‍െന്ന അടുത്ത ചോദ്യത്തിൽ സമ്മതിക്കുന്നതു കാണുക.
കാന്തപുരം
മൗലവി സാഹിബ്‌ ഇന്നലെ എ​‍െന്ന താക്കീത്‌ ചെയ്തത്‌ മറ​‍േന്നാ? നിങ്ങൾ നിങ്ങളുടെ വാദം പറഞ്ഞോളൂ. ഞങ്ങളുടെ പേരിൽ കള്ളമുന്നയിക്കരുത്‌. അല്ലാഹു കൊടുക്കാത്ത കഴിവ്‌ മഹാത്മാക്കൾക്ക്‌ ഉണ്ട്‌ എന്ന്‌ ഞങ്ങൾ പറഞ്ഞതായി ജനങ്ങളെ കേൾപ്പിക്കാൻ ശ്രമിക്കുന്നത്‌ തെറ്റാണ്‌. അതാണ്‌ കള്ളമെന്ന്‌ ഞാൻ പറഞ്ഞത്‌. നബിയെ മുൻനിറുത്തി എന്റെ ദോഷം പൊറുത്തുതരേണമേ റന്നേ എന്നു പ്രാർഥിച്ചാൽ അതിലെവിടെ ശിർക്ക്‌? ജനം പ്രകോപിതരായതിന്‌ എ​‍െന്ന കുറ്റം പറയരുത്‌. ചോദ്യത്തിനുത്തരം പറയാത്തതുകൊണ്ടാണ്‌ ജനങ്ങൾ പ്രകോപിതരാതുന്നത്‌.
എ.പി
പ്രകോപനത്തിന്റെ ഏറ്റവും വഷളായ രൂപമാണിത്‌. പതിനാറ്‌ ആയത്തുകളോതി ഞങ്ങൾ വാദം സമർഥിച്ചു. അവയെ കല്ലും ബിംബവുമായി തള്ളുകയല്ലാതെ അതിലെ ഒരായത്തിനെപ്പോലും നിങ്ങൾക്ക്‌ തൊടാൻ കഴിഞ്ഞിട്ടില്ല. ഇസ്തിഗാസക്കു ഒരു നിലക്കും ബാധകമല്ലാത്തതും നിങ്ങളുടെ പരിഭാഷകരെഴുതിയ
ഗ്രന്ഥങ്ങളിൽപോലും പറഞ്ഞിട്ടില്ലാത്ത ആയത്തുകളും ഓതി മറിമായം നടത്തുകയാണ്‌ നിങ്ങൾ ചെയ്തത്‌. ഞങ്ങൾ അരമണിക്കൂർ വിഷയമവതരിപ്പിച്ചു സംസാരിച്ചുവല്ലോ. അതിനെക്കുറിച്ച്‌ ചോദച്ചോളൂ. അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി ഇടയാളനാക്കി പ്രാർഥിക്കുമ്പോൾ അല്ലാഹുവോടല്ല പ്രാർഥന വരിക. അല്ലാഹുവിനോടാണ്‌ പ്രാർഥനയെങ്കിൽ പി​‍െന്ന അടുപ്പിക്കലെവിടെ. അല്ലാഹുവിനോട്‌ ശുപാർശ ചെയ്ത്‌ കാര്യം ഭനേടിത്തരാൻ വേണ്ടി ഇടയാളനോട്‌ പ്രാർഥിക്കുന്നു. അതിനെക്കുറിച്ച്‌ ഒന്നും ചോദിക്കാനില്ലാത്തതുകൊണ്ടാണ്‌ വാദത്തിലില്ലാത്ത കാര്യത്തെക്കുറിച്ച്‌ മുസ്ല്യാർ ചോദിക്കുന്നത്‌.
കാന്തപുരം
നേരിട്ടു പ്രാർഥിക്കുന്നത്‌ ഇസ്തിഗാസയാണ്‌. അതു കഴിഞ്ഞു. പോലിസ്‌ സ്റ്റേഷനിൽപോകുമ്പോൾ ഞാൻ ഇന്ന നേതാവിന്റെയാളെന്ന്‌ പരിചയപ്പെടുത്തി നാം കാര്യം പറയാറില്ലേ? അതേപോലെ ഞാൻ നിന്റെ ഔലിയാക്കളേയും അമ്പിയാക്കളെയും പ്രിയം വെക്കുന്നവനാണ്‌. അതു കൊണ്ട്‌ അവരെ മുൻനിറുത്തി നി​‍േന്നാട്‌ ഞാൻ ചോദിക്കുന്നു റന്നേ എന്നു പറഞ്ഞാൽ അതു തവസ്സുലല്ല എന്ന്‌ നിങ്ങൾക്കു വാദമുണ്ടോ? അതിൽ അല്ലാഹുവിൽ പങ്കുചേർക്കൽ വരുന്നുണ്ടോ? ഇബ്‌റാഹീം(അ)ന്ന്‌ മലക്കൂത്തുസ്സമാവാത്ത്‌ കാണിച്ചുകൊടുത്തു എന്ന്‌ അല്ലാഹു പറയുന്നു. അതിനെക്കുറിച്ച്‌ നിങ്ങൾക്കൊന്തു പറയാനുണ്ട്‌.
എ.പി
മന്ത്രിയുടെ പേഴ്ഷണൽ അസിസ്റ്റന്റ്‌ മുഖേന അപേക്ഷ സമർപ്പിക്കുക എന്നു പറഞ്ഞാൽ ഇയാൾ അപേക്ഷ പരിശോധിച്ചയക്കുക എന്നാണർഥം. ഇതുത​‍െന്നയാണ്‌ ഔലിയാക്കളെ ഇടയാളനാക്കുമ്പോഴുമുള്ളത്‌. ഇത്‌ നിങ്ങൾ സമ്മതിച്ചുവോ?
ഇബ്‌റാഹീം നബിക്ക്‌ അല്ലാഹു മലക്കൂത്തുസ്സമാവാത്ത്‌ കാണിച്ചുകൊടുത്തതിനെക്കുറിച്ച്‌ മുസ്ല്യാർ ഞങ്ങളുടെ അഭിപ്രായം ചോദിക്കുകയുണ്ടായി. പരിശുദ്ധ ക്വുർആൻ പറഞ്ഞാൽ അതിൽ ഞങ്ങൾക്ക്‌ മറിച്ചൊരഭിപ്രായമുണ്ടാകില്ല. അല്ലാഹു കാണിച്ചുകൊടുത്തപ്പോൾ കണ്ടു എന്നല്ലാതെ എല്ലാ സമയത്തും കാണാൻ അല്ലാഹു കഴിവുകൊടുത്തിട്ടില്ല. ഗൈബ്‌ അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ മാത്രം അറിയും. എന്നാൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള കോടാനുകോടി മനുഷ്യർ സഹസ്രങ്ങളായ ഭാഷയിൽ ഒരാളോട്‌ ചോദിച്ചാൽ അതിനുത്തരം ചെയ്യാനുള്ള കഴിവ്‌ അല്ലാഹു കൊടുത്തിട്ടില്ല. ആ ഗൈബ്‌ അവർക്കറിയില്ല.
കാന്തപുരം
അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ കാണും എന്നല്ലേ പറഞ്ഞത്‌. അതു സമ്മതിച്ചതു നന്നായി. അല്ലാഹു ഭകാണിച്ചുകൊടുത്തപ്പോഴും കാണും എന്നാണ്‌ സുന്നികൾ വിശ്വസിക്കുന്നത്‌. എന്ന്‌ വരുത്തിത്തീർക്കാനാണോ ശ്രമം. ലോകത്തിലൊരു മുസ്ലിമും അങ്ങനെ വിശ്വസിക്കുന്നില്ല. ഇന്നലെ “അഹ്‌യാഉൻ“ എന്ന്‌ അല്ലാഹു പറഞ്ഞപ്പോൾ വിശ്വസിക്കാൻ വിസമ്മതിച്ചു. ഇന്ന്‌ കാണിച്ചുകൊടുക്കും എന്നു പറഞ്ഞപ്പോൾ അംഗീകരിച്ചു.
എ.പി: ഇബ്‌റാഹീം നബിക്കോ മറ്റാർക്കോ അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ അറിയുമെന്നതിൽ ആർക്കാണ്‌ തർക്കം. തവസ്സുലിന്റെ പരിധിയിലൂടെ നിങ്ങളീ സമൂഹത്തെ പലതും പഠിപ്പിക്കുന്നുണ്ട്‌. അത്‌ നിങ്ങളെയും ജനങ്ങളെയും പഠിപ്പിക്കാൻ വേണ്ടി ബോധപൂർവ്വമാണ്‌ ഞങ്ങൾ വ്യവസ്ഥയെഴുതിയത്‌. തവസ്സുലിന്‌ രണ്ടിനമുണ്ടെങ്കിൽ നിങ്ങളാണത്‌ പറയേണ്ടത്‌. മാധ്യമം മുഖേന അല്ലാഹുവിലേക്കടുമ്പോൾ ഇസ്തിഗാസയിലല്ല. തവസ്സുലിന്റെ പരിധിയിലാണതു വരിക. കാന്തപുരം: മരിച്ചുപോയ ആളുകൾ എല്ലാം അറിയുമെന്ന്‌ ഞാൻ ഇന്നലെ പറഞ്ഞു. ഇന്നും പറയുന്നു: നബീ തങ്ങൾ പറയുക. അല്ലാഹും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ അമൽ കാണും എന്ന ആയത്തിന്റെ തഫ്സീറിൽ മരിച്ചവരുടെ മേൽ ഹയാത്തുള്ളവരുടെ അമൽ വെളിവാക്കപ്പെടുന്നുവെന്ന്‌ പറയുന്നുണ്ട്‌. അതിരിക്കട്ടെ അത്‌ ഇന്നത്തെ വിഷയമല്ലാത്തതിനാൽ വിടുന്നു.
എ.പി
ഞങ്ങളുടെ വാദം അര മണിക്കൂർ ക്വുർആൻ വചനങ്ങളോതികൊണ്ട്‌ ഞങ്ങൾ സമർഥിച്ചു. അതില്ലെന്ന്‌ മറുപക്ഷം പറയുന്നില്ല. ഞങ്ങളുടെ വാദം അംഗീകരിച്ചതായി സമ്മതിക്കേണ്ടി വന്നപ്പോൾ കഴിഞ്ഞ ദിവസം തെളിയിച്ചു എന്നു പറയുകയാണ്‌. ജനങ്ങൾ ഇതു രണ്ടു ദിവസമായി കേൾക്കുന്നു. ആരാണ്‌ അടിവരയിട്ടത്‌, ആരാണ്‌ അടിവരയിടാത്തത്‌ എന്നു തീരുമാനിക്കാനുള്ള ചുമതല ജനങ്ങൾക്കാണ്‌ മധ്യസ്ഥൻമാർ വിട്ടുകൊടുത്തത്‌. മരിച്ചുപോയ ആളുകൾ ഇവിടെ നടക്കുന്നതെല്ലാം അറിയും എന്നാണിപ്പോൾ മുസ്ല്യാർ പറഞ്ഞത്‌. എങ്കിൽ മരിച്ച പിതാവിന്റെ സ്വത്ത്‌ ഓഹരി വെക്കുമ്പോൾ മക്കൾ തമ്മിൽ തർക്കമുണ്ടായാൽ മരിച്ച ഭബാപ്പയോട്‌ ചോദിച്ചാൽപോരെ? എന്തറിവാണിത്‌? എന്തിനാണ്‌ നാമിത്ര വിഷമിക്കുന്നത്‌. ഓഹരി വെക്കേണ്ടതെങ്ങനെയെന്ന്‌ ബാപ്പയോടു ചോദിച്ചുകൂടേ?
ആർക്ക്‌ എന്തറിയാമെന്നല്ല ഇന്നലെ വാദിച്ചത്‌. മരിച്ചവർക്ക്‌ നമ്മെ സഹായിക്കാൻ കഴിയില്ലെന്നാണ്‌ ഞങ്ങൾ പറഞ്ഞത്‌. മരിച്ച ആത്മാവുകൾക്ക്‌ അല്ലാഹു എന്തെല്ലാം സൗകര്യങ്ങളാണ്‌ ചെയ്തു കൊടുത്തത്‌, അതിലവർ ജീവിക്കുകയാണ്‌. പ്രശ്നം അവർക്ക്‌ നമ്മെ സഹായിക്കാൻ കഴിയുമോ എന്നതാണ്‌. അതിനുവേണ്ടി ഇടയാളനാക്കി അല്ലാഹുവിലേക്കു പറഞ്ഞയക്കുന്നതിനെപ്പറ്റിയാണ്‌ നാം ചർച്ച ചെയ്യുന്നത്‌.



വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്


No comments: