Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/അദൃശ്യജ്ഞാനം ചോദ്യം മർമ്മത്തിൽ കൊണ്ടപ്പോൾ


പൂങ്കാവനം സംരംഭത്തിൽ നിന്ന്


കൊട്ടപ്പുറം സംവാദം കുഴപ്പത്തിലേക്ക്‌ നീങ്ങിയതെങ്ങനെയെന്ന്‌ താഴെ കൊടുക്കുന്ന ചോദ്യങ്ങളിൽനിന്ന്‌ വ്യക്തമാവും. ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനിയുടെ ചോദ്യങ്ങൾക്ക്‌ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ മറുപടി പറയുന്നു. ചോ: ലാഅംലികുൽ ഗൈബ എന്ന്‌ പറയാനല്ല അല്ലാഹു പറഞ്ഞത്‌. ലാഅഅ​‍്ലമുൽ ഗൈബ്‌ എന്നു പറയാനാണ്‌. ഗൈബ്‌ ഞാൻ ഉടമയാക്കുന്നില്ല എന്നല്ല ഗൈബ്‌ ഞാൻ അറിയുന്നില്ല എന്നാണ്‌ എനിക്കറിയില്ല എന്നു പറഞ്ഞാൽ അല്ലാഹു അറിയിച്ചു കൊടുത്ത സമയത്തും അളവിലുല്ലാതെ അറിയില്ല എന്നാണ്‌. തുടർന്നു പറയുന്നു. ഗൈബ്‌ എനിക്കറിയുമായിരു​‍െന്നങ്കിൽ എനിക്ക്‌ നേട്ടങ്ങൾ വാരിക്കൂട്ടാമായിരുന്നു, ജീവിത പ്രശ്നങ്ങൾ എ​‍െന്ന ബാധിക്കുകയില്ലായിരുന്നു. ഇത്‌ ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ തെളിയിച്ചു കഴിഞ്ഞു. ഗൈബ്‌ പ്രവാചകൻമാർക്ക്‌ ഇഷ്ടമുള്ളമാതിരി അറിയില്ല. ഉ: ചോദ്യമൊന്നും ചോദിച്ചില്ല. പ്രസംഗിച്ചു. ഞങ്ങൾ പറഞ്ഞു: അല്ലാഹു അന്യാശ്രയമില്ലാത്തവനാണ്‌. സൃഷ്ടികളഖിലവും അല്ലാഹുവിനെ ആശ്രയിക്കുന്നു. മൗലവി ഒരു കാര്യം സമ്മതിച്ചിരിക്കയാണ്‌. അല്ലാഹു അറിയിച്ചുകൊടുത്താൽ പ്രവാചകൻ ഗൈബ്‌ അറിയുമെന്ന്‌. നബി(സ്വ)ക്ക്‌ അഖില ലോകത്തുള്ള മുഴുവൻ കാര്യങ്ങളും അല്ലാഹു അറിയിച്ചുകൊടുത്തിട്ടുണ്ട്‌. റസൂൽ(സ്വ) പറയുന്നു. ആകാശഭൂമികളിലെ മുഴുവൻ കാര്യങ്ങളും ഒരു ഉള്ളംകൈയിൽ വെക്കപ്പെട്ട വസ്തുവെപ്പോലെ സ്പഷ്ടമായ അറിവ്‌ എനിക്ക്‌ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹു അറിയിച്ചാൽ അറിയും അല്ലെങ്കിൽ അറിയില്ല. എന്നാലിതാ അല്ലാഹു അറിയിച്ചുകൊടുത്തിരിക്കുന്നു. എന്തൊക്കെയായാലും തവസ്സുലിന്റെ കാര്യം സാധുക്കൾക്ക്‌ തൊടാൻ കഴിയുന്നില്ല. അതിലേക്ക്‌ കടന്നുവരണം മൗലവി. തവസ്സുലിന്റെ കാര്യം നിങ്ങൾ സമ്മതിച്ചുകാണുന്നതിൽ വലിയ ഭസന്തോഷമുണ്ട്‌. നബി തങ്ങളെ മുൻനിർത്തി അല്ലാഹുവിനോട്‌ ചോദിക്കുന്നത്‌ ശിർക്കല്ല. ചോ: ഇസ്ലാമിന്റെ ഒന്നാം പ്രമാണമേതാണ്‌? രണ്ടാം പ്രമാണമേതാണ്‌? അതിന്നു മുസ്ല്യാർ മറുപടി പറയണം. ഒന്നാം പ്രമാണമായ ക്വുർആൻ ഉദ്ധരിച്ചുകൊണ്ട്‌ ഞാൻ പറയുന്നു “(നബിയേ) പറയുക, അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ പക്കലുണ്ടെന്നു ഞാൻ പറയുന്നില്ല. എനിക്ക്‌ ഗൈബ്‌ അറിഞ്ഞുകൂടാ. ഈ ആയത്തിനെപ്പറ്റി ഒരക്ഷരം പറയാതെ ഹദീഥുദ്ധരിക്കുകയാണോ വേണ്ടത്‌? ഞാൻ ഉദ്ധരിച്ച ആയത്തിനെക്കുറിച്ച്‌ മുസ്ല്യാർക്ക്‌ എന്തു പറയാനുണ്ട്‌? ഒന്നാം ചോദ്യം ബാക്കി നിൽക്കുന്നു. രണ്ടും മൂന്നും ബാക്കി നിൽക്കുന്നു. ഇനി നാലാം ചോദ്യത്തിലേക്ക്‌ കടക്കുകയാണ്‌. നബിയെ തവസ്സുലാക്കുക എന്നാലെന്താണ്‌? വളരെ പ്രാവശ്യം എ.പി. അബ്ദുൽ ഖാദിർ മൗലവി പറയുകയുണ്ടായി. ഇസ്ലാമിൽ നിർബന്ധമായ തവസ്സുലും സുന്നത്തായ തവസ്സുലുമുണ്ടെന്ന്‌. നബി(സ്വ) ഇമാമായി നമസ്കരിക്കുകയും സ്വഹാബിമാർ തുടർന്നു നമസ്കരിക്കുകയും ചെയ്യുന്നത്‌ തവസ്സുലാണ്‌. ഉ: ഇസ്ലാമിലെ ഒന്നാം പ്രമാണം നബി(സ്വ) വിശദീകരിച്ചു തന്നതിന്നനുസരിച്ചാണ്‌ മനസ്സിലാക്കേണ്ടത്‌. ക്വുർആൻ ഓതിത്തന്ന നബി പറയുന്നു, അഖില ലോകത്തുള്ള മുഴുവൻ വസ്തുക്കളെക്കുറിച്ചും എനിക്ക്‌ അറിവ്‌ നൽകപ്പെട്ടു എന്ന്‌. ഗൈബ്‌ അറിയാനും മറ്റു കാര്യങ്ങൾ ചെയ്യാനും അല്ലാഹുവിന്റെ സഹായം കൂടാതെ സാധ്യമല്ല. ഇതാണ്‌ ആയത്തിനെപ്പറ്റി പറയാനുള്ളത്‌. വഹാബി മൗലവി മനസ്സിലാക്കിയ മാതിരിയല്ല ആയത്തിനർത്ഥം. അല്ലാഹു അറിയിച്ചുതരുമ്പോൾ മാത്രമേ അറിയൂ. സ്വന്തമായി ഒന്നും അറിയില്ല. ഇങ്ങനെ അല്ലാഹു എനിക്കറിയിച്ചുതന്നു എന്ന്‌ നബി വിശദീകരിക്കുന്നു. ഓന്നാം ചോദ്യത്തിനും രണ്ടാം ചോദ്യത്തിനുമെല്ലാം ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്‌. നബി മണ്ണുവാരിയെറിഞ്ഞ സംഭവത്തെപ്പറ്റി അല്ലാഹുവാണ്‌ എറിഞ്ഞത്‌ എന്നാണ്‌ പറഞ്ഞത്‌. ഇതിന്റെയർത്ഥം അല്ലാഹുവിന്റെ ഭക്വുദ്ത്തുകൊണ്ട്‌ എറിഞ്ഞു എന്നാണ്‌. സഹായിക്കാനും ഗൈബ്‌ അറിയാനും അല്ലാഹുവിന്റെ ക്വുദ്‌റത്തുവേണം. ഇതാണ്‌ ആയത്തിന്റെ അർത്ഥം.


ഉത്തരം മുട്ടിച്ച ചോദ്യം
ചെറിയമുണ്ടം: അല്ലാഹുവിന്റെ സഹായം കൂടാതെ മനുഷ്യർക്ക്‌ യാതൊന്നും ചെയ്യാൻ കഴിയില്ല എന്ന്‌ ഇസ്ലാമിന്റെ ബാലപാഠം പഠിച്ച സ്വഹാബത്തിന്നറിയാമായിരുന്ന കാര്യമാണ്‌. സ്വഹാബാക്കൾ ഭക്ഷിക്കുന്നതും കുടിക്കുന്നതും നടക്കുന്നതും അല്ലാഹുവിന്റെ സഹായത്തോടെയാണ്‌. പി​‍െന്ന എന്തിനാണ്‌ ഗൈബന്റെ കാര്യം മാത്രം എടുത്തുപറഞ്ഞത്‌.? ഗൈബിന്റെ കാര്യത്തിൽ എന്തോ പ്രത്യേകതയുണ്ടെന്നും അത്‌ മനുഷ്യർക്ക്‌ അല്ലാഹു വിട്ടുകൊടുത്തിട്ടില്ലെന്നും മനുഷ്യർക്ക്‌ കൈകാര്യം ചെയ്യാൻ സ്വാതന്ത്ര്യം നൽകിയിട്ടില്ലാത്തതാണെന്നും മനുഷ്യർക്ക്‌ ഇഷ്ടമുള്ളപ്പോൾ എടുക്കാനും കൊടുക്കാനും കഴിയില്ലെന്നും സ്വഹാബാക്കൾക്കറിയാം. ലോകത്തിന്റെ ഏതെല്ലാം ഭാഗത്തു നിന്ന്‌ ഏതെല്ലാം മുഹൂർത്തങ്ങളിൽ ഏതെല്ലാം ആവശ്യങ്ങൾക്ക്‌ പ്രാർത്ഥിച്ചാലും അതെല്ലാം അറിയാൻ പടച്ചവനു മാത്രമേ കഴിയൂ. ശഹാദത്തും ഗൈബും അറിയുന്നവൻ അല്ലാഹു മാത്രമാണെന്നും അതിൽ നിന്ന്‌ അല്ലാഹു അറിയിച്ചുകൊടുക്കുമ്പോൾ മാത്രമേ പ്രവാചകന്മാർക്ക്‌ അറിയുകയുള്ളൂ എന്നു സ്ഥാപിക്കാനാണ്‌ ഗൈബിന്റെ കാര്യം മാത്രം പറഞ്ഞത്‌. ക്വുദ്‌റത്ത്‌ എല്ലാ കാര്യത്തിലും ബാധകമാണ്‌. ഗൈബിന്റെ കാര്യത്തിൽ മാത്രമല്ല. ഇതിനെക്കുറിച്ച്‌ വ്യക്തമായ എന്തെങ്കിലും മുസ്ല്യാർ പറയേണ്ടതുണ്ട്‌. അല്ലാഹു അല്ലാത്തവരെ പ്രാർത്ഥനാരൂപത്തിൽ ആശ്രയിക്കാൻ പാടില്ല എന്ന്‌ ടി.കെ. അബ്ദുല്ല മുസ്ല്യാർ പറഞ്ഞത്‌ അംഗീകരിക്കാൻ മുസ്ല്യാർ തയ്യാറുണ്ടോ എന്നാണ്‌ ഞാൻ ചോദിച്ചത്‌. അതിനു മറുപടി പറഞ്ഞിട്ടില്ല. ഇനി കഴിഞ്ഞതവണ പൂർത്തിയാക്കാൻ കഴിയാത്ത ഒരു ചോദ്യം പൂർത്തിയാക്കുകയാണ്‌ നബി(സ്വ)യെ വസീലയാക്കുക എന്നാൽ എന്താണർത്ഥം? നബിയുടെ മരണശേഷം അവിടുത്തെ ഇടയാളനാക്കി പ്രാർത്ഥിക്കുക ഭേന്നാണോ അർത്ഥം? മരണശേഷം ഇടയാളനാക്കാൻ ക്വുർആനിൽ വല്ല തെളിവുമുണ്ടോ? ഉത്തരം: പരിശുദ്ധ ക്വുർആനിൽ നബി(സ്വ) വിശദീകരിച്ചുതന്നതനുസരിച്ചാണ്‌ ഗ്രഹിക്കേണ്ടതെന്നു പറയുമ്പോൾ ബാലപാഠം അറിയാത്ത സ്വഹാബത്ത്‌, സ്വഹാബത്തിന്‌ ബാലപാഠം അറിയാം എ​‍െന്നല്ലാം പറഞ്ഞുകൊണ്ട്‌ സ്വഹാബത്തിനെ ഇന്നലെ പറഞ്ഞതിൽ നിന്നും അല്പം താഴ്ത്തിക്കാണിക്കാൻ ശ്രമിക്കുകയാണ്‌. ഗൈബ്‌ അറിയാൻ കഴിയും സർവശക്തിയും മനുഷ്യനുണ്ട്‌ എന്നു വിശ്വസിച്ചിരുന്ന അല്ലെങ്കിൽ അല്ലാഹുവെപ്പറ്റി പഠിച്ചിട്ടില്ലാത്ത മക്കാ കാഫിരീങ്ങളോടാണ്‌ ഇക്കാര്യം വിശദീകരിച്ചുകൊടുത്തത്‌. മഹാൻമാരായ സ്വഹാബത്ത്‌ ഇസ്ലാമിലേക്കു കടന്നുവന്ന ആദ്യഘട്ടങ്ങളിൽ അവർക്കും കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കേണ്ടതുണ്ട്‌ എന്ന്‌. അവരെ പഠിപ്പിച്ചുകൊടുക്കുകയാണ്‌. അല്ലാഹുവിന്റെ ക്വുദ്‌റത്തു കൊണ്ടല്ലാതെ ഒന്നും ചെയ്യാൻ സാധ്യമല്ല. അല്ലാഹുവിലേക്ക്‌ എല്ലാവരും ആശ്രയിക്കുന്നു. അല്ലാഹു അന്യാശ്രയമില്ലാത്തവനാണ്‌. ഇതാണ്‌ അല്ലാഹുസ്സ്വമദിന്റെ അർത്ഥം. അതുകൊണ്ട്‌ അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്‌ നബിയെക്കൊണ്ട്‌ തവസ്സുൽ ചെയ്യാം. നബിയെ മുൻനിറുത്തിക്കൊണ്ടുള്ള തവസ്സുലിനെക്കുറിച്ച്‌ ചോദിച്ച കൂട്ടത്തിൽ പ്രാർത്ഥനാ രൂപത്തിൽ എന്നു പറഞ്ഞുകേട്ടു. പ്രാർത്ഥനാരൂപത്തിൽ എന്ന്‌ എവിടുന്നാണ്‌ കിട്ടിയത്‌? അല്ലാഹുസ്സ്വമദിന്റെ അർത്ഥത്തിൽ മായം ചേർക്കരുത്‌ കെട്ടോ. പ്രാർത്ഥാ രൂപത്തിൽ അല്ലാഹുവേ മാത്രമേ ആശ്രയിക്കാവൂ എന്ന്‌. മറ്റു രൂപത്തിൽ ആശ്രയിക്കാമെ​‍േന്നാ. അല്ലാഹുസ്സ്വമദ്‌ എന്നു പറഞ്ഞാൽ അഖിലലോകവും അല്ലാഹു ആശ്രയിക്കാമെന്നാണ്‌. അതിൽ പ്രാർത്ഥനാ രൂപമെ​‍േന്നാ അല്ലാത്ത രൂപ മെ​‍േന്നാ ഇല്ല. അതുകൊണ്ട്‌ ആ പറഞ്ഞത്‌ തെറ്റാണ്‌. അമ്പിയാക്കളെ മുൻനിറുത്തി അല്ലാഹുവോട്‌ പ്രാർത്ഥിക്കുന്നത്‌ അനുവദനീയമാണ്‌. വിശുദ്ധ ക്വുർആൻ കല്പിച്ചതാണ്‌: സത്യവിശ്വാസികളേ, അല്ലാഹുവിന്‌ നിങ്ങൾ തക്വ്‌വാ ചെയ്യുക. അവനിലേക്ക്‌ നിങ്ങൾ ഭവസീല തേടുകയും ചെയ്യുക എന്നു പറഞ്ഞിടത്ത്‌ പല അർത്ഥങ്ങളുള്ളതിൽ ഒന്നാണ്‌ നിങ്ങൾ നേരത്തെ ഓതിയത്‌. അതിലൊന്ന്‌ സ്വാലിഹീങ്ങൾ, ഔലിയാക്കൾ, അമ്പിയാക്കൾ എന്നിവരെക്കൊണ്ട്‌ വതസ്സുൽ ചെയ്ത്‌ അല്ലാഹുവിലേക്കടക്കണമെന്നാണ്‌ മഹാൻമാർ പറഞ്ഞത്‌. ചോ: ഇവിടെ ഗൈബിനെപ്പറ്റിയും നബി(സ്വ)യുടെ കഴിവിനെപ്പറ്റിയും ഞാൻ ഓതിയ ആയത്തുണ്ട്‌. അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ കൈയിലാണെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നില്ലല്ലോ എന്നു തുടങ്ങുന്ന ആയത്തിന്‌ സുന്നത്തു ജമാഅത്തിന്റെ സ്റ്റേറ്റ്‌ നേതാവായ കെ.വി. മുഹമ്മദ്‌ മുസ്ല്യാർ തന്റെ ക്വുർആൻ പരിഭാഷയിൽ വ്യാഖ്യാനപ്പെടുത്തുന്ന ഭാഗം ഇവിടെ വായിക്കാൻ ഞാനാഗ്രഹിക്കുന്നു. ബ്ബമുശ്‌രിക്കുകൾ നബി(സ്വ)യോട്‌ പല സംശയങ്ങളും ചോദിച്ചു. നീ റസൂലാണെങ്കിൽ ഞങ്ങൾക്കു ഭൗതിക നേട്ടങ്ങൾ ഉണ്ടാക്കിതരണമെന്നായിരുന്നു ഒരാവശ്യം. അതിന്റെ മറുപടിയാണ്‌ അല്ലാഹുവിന്റെ ഖജനാവുകൾ എന്റെ കൈയിലാണെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നില്ലല്ലോ എന്നു പറഞ്ഞത്‌. നീ റസൂലാണെങ്കിൽ ഭാവിയിൽ വരാൻ പോകുന്ന ഗുണദോഷങ്ങളെക്കുറിച്ച്‌ ഞങ്ങൾക്ക്‌ വിവരം നൽകണം. ഗുണം കരസ്ഥമാക്കാനും ആപത്തു തടയാനും വേണ്ട എല്ലാ ഏർപ്പാടുകളും മുൻകരുതലുകളും ചെയ്യാമല്ലോ എന്നായിരുന്നു മറ്റൊരു ചോദ്യം. അദൃശ്യകാര്യങ്ങൾ എനിക്കറിയുമെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നില്ലല്ലോ എന്നു പറഞ്ഞത്‌ അതിനു മറുപടിയാണ്‌.ß (കെ.വി. മുഹമ്മദ്‌ മുസ്ല്യാരുടെ പരിഭാഷ 1-502) നബി(സ്വ)യുടെ കാലത്ത്‌ ആളുകൾ അദ്ദേഹത്തോട്‌ ഞങ്ങൾക്ക്‌ നേട്ടമുണ്ടാക്കിത്തരണേ എന്നും ആപത്തുകൾ നീക്കിത്തരണമേ എന്നും ആവശ്യപ്പെട്ടപ്പോൾ അത്‌ എനിക്കു കഴിയില്ലെന്ന്‌ അല്ലാഹു പഠിപ്പിച്ചെന്നാണ്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാർ സമർത്ഥിക്കുന്നത്‌. ഇതിനെക്കുറിച്ച്‌ മുസ്ല്യാർക്ക്‌ എന്തു പറയാനുണ്ടെന്ന്‌ കേട്ടാൽ കൊള്ളാം. ഉത്തരം: കെ.വി. മുഹമ്മദ്‌ മുസ്ല്യാർ ഇപ്പോൾ റസൂലിനേക്കാൾ വലിയ ഭാളായല്ലോ. കെ.വിയുടെ പരിഭാഷയിൽ ഇപ്പോൾ മുശ്‌രിക്കീങ്ങൾ എന്നു വായിച്ചത്‌ ബോധപൂർവ്വമാണോ അല്ല അറിയാതെ വായിച്ചുപോയതാണോ? മുശ്‌രീക്കീങ്ങളോടു പറഞ്ഞു. അതല്ലേ ഞാനാദ്യം പറഞ്ഞത്‌. മുശ്‌രീക്കീങ്ങൾ വന്നിട്ട്‌. നീ നബിയാണെങ്കിൽ നിനക്കെല്ലാമറിയല്ലോ. അല്ലാഹുവിന്റെ ക്വുദ്‌റത്ത്‌ ഞങ്ങൾക്കു കാണണം. എങ്കിലേ ഞങ്ങൾ വിശ്വസിക്കൂ എന്നു പറഞ്ഞപ്പോൾ അവരോട്‌ പറഞ്ഞതാണ്‌. പടച്ചവൻതന്ന ക്വുദ്‌റത്തുകൊണ്ടും അവന്റെ കല്പനകൊണ്ടുമാണ്‌ ഞാൻ ചെയ്യുന്നത്‌. നിങ്ങൾ പറയുന്നത്‌ തരാനുള്ള അധികാരം എനിക്ക്‌ അല്ലാഹു തന്നിട്ടില്ല എന്നു മുശ്‌രിക്കുകളോട്‌ പറഞ്ഞു. ഇതല്ലേ ഞാനും പറഞ്ഞത്‌. കെ.വിയുടെ പരിഭാഷയിൽ മുശ്‌രിക്കുകൾ എന്നു വായിച്ചത്‌ അറിയാതെയാണോ ഒന്നുകൂടി വായിച്ചുനോക്ക്‌. കെ.വിയുടെ പരിഭാഷയിൽ പറഞ്ഞാലും ഏതുപരിഭാഷയിൽ പറഞ്ഞാലും സത്യമായി പറഞ്ഞാൽ, നീ നബിയാണെങ്കിൽ ലോകം മുഴുവൻ ഇങ്ങോട്ടു തരണം എന്നു പറഞ്ഞപ്പോൾ അല്ലാഹു തന്നത്‌ തരാനേ എനിക്കു കഴിയൂ എന്നാണ്‌ നബി(സ്വ)പറഞ്ഞത്‌. നിങ്ങൾ എന്നിലേക്കു വസീലതേടുക, എന്ന ആയത്തിനെ മഹാൻമാർ വ്യാഖ്യാനിച്ചിട്ടുണ്ട്‌. അതിൽ നിങ്ങൾ ഒരു വ്യാഖ്യാനം പറഞ്ഞു. അമൽ ചെയ്യണമെന്ന്‌ ആ വ്യാഖ്യാനം ഞങ്ങൾ സ്വീകരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഞങ്ങൾ വായിച്ച വ്യാഖ്യാനം നിങ്ങളും സ്വീകരിച്ചുകൊള്ളൂ. രണ്ടും കൂടിയാൽ അമലുകൊണ്ടുള്ള തവസ്സുലായി. മഹാന്മാരെക്കൊണ്ടുള്ള തവസ്സുലുമായി ഔലിയാക്കളും വേണം അവർ മുഖേനയുള്ള തവസ്സുലും വേണം അമലും വേണം അമലുകൊണ്ടുള്ള തവസ്സുലും വേണം. രണ്ടും കൂടിയാലേ അല്ലാഹുവിലേക്കെത്തുകയുള്ളൂ. ചോ: നബി(സ്വ)യോട്‌ ജനങ്ങൾ കാര്യങ്ങൾ അന്വേഷിക്കാൻ ചെന്നാൽ വിശ്വാസികളോട്‌ ഒരുത്തരവും അവിശ്വാസികളോട്‌ മറ്റൊരുത്തരവുമാണോ പറയുന്നത്‌? മുസ്ലിംകൾ ചോദിച്ചാൽ സത്യം പറയുമെന്നും മുശ്‌രിക്കുകൾ ചോദിച്ചാൽ റസൂൽ കള്ളം പറയുമെന്നുമാണോ ഭമുസ്ല്യാർ ഉദ്ദേശിച്ചത്‌ എന്നു ഞാൻ ചോദിക്കുകയാണ്‌. ഗൈബിനെക്കുറിച്ച്‌ ഇസ്ലാമിന്റെ ആധികാരിക ഫത്‌വ എന്താണ്‌. മുസ്ലിം ചോദിച്ചാലും മുശ്‌രിക്കു ചോദിച്ചാലും അല്ലാഹുവിന്റെ റസൂലിന്‌ ഒരൊറ്റ ഉത്തരമാണ്‌ പറയാനുള്ളത്‌. മുസ്ലിംകൾ ചോദിച്ചാൽ ഗൈബ്‌ എന്റെ അടുത്താണെന്നും മുശ്‌രിക്കുകൾ ചോദിച്ചാൽ ഗൈബ്‌ എന്റെ അടുത്തല്ലെന്നും പറയുമെന്നാണോ മുസ്ല്യാർ പറയുന്നത്‌? എന്തൊരുസംബന്ധമാണീ പറയുന്നത്‌? ആരോടാണിതൊക്കെ തട്ടിവിടുന്നത്‌? ഇവിടെ അദ്ദേഹം സമ്മതിച്ച ഒരു കാര്യമുണ്ട്‌. അല്ലാഹുവിലേക്ക്‌ വസീല തേടുക എന്നതിന്‌ ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള എല്ലാ തഫ്സീറുകളും പറയുന്നത്‌ അമൽകൊണ്ട്‌ വസീല തേടുക എന്നാണ്‌. “ലാഖിലാഫ ബൈനൽ മുഫസ്സിരീന ഫീഹിä ഇക്കാര്യത്തിൽ ക്വുർആൻ വ്യാഖ്യാതക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. എന്ന്‌. സുന്നത്ത്‌ ജമാ​‍ാത്തിന്റെ മുഫസ്സിറായ ഇബ്നുകഥീർ പറയുന്നത്‌ സൽകർമം കൊണ്ട്‌ അല്ലാഹുവിലേക്കടുക്കുകയെന്നാണ്‌; മനുഷ്യർ മുഖേന അടുക്കണമെന്നല്ല. ഈ കാര്യത്തിൽ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള തഫ്സീറിന്റെ ഇമാമുകൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. നൂറുകണക്കിലുള്ള ക്വുർആൻ വ്യാഖ്യാനങ്ങളാണോ ഒറ്റപ്പെട്ട വ്യാഖ്യാനമാണോ സ്വീകരിക്കേണ്ടത്‌?


വാദപ്രതിവാദം അലസിപ്പിച്ച മറുപടി
കാന്തപുരം അബൂബക്കർ മുസ്ല്യാർ ശാന്തമായി മറുപടി ആരംഭിക്കുന്നതും ഒരു പ്രത്യേക പോയന്റിലെത്തുമ്പോൾ പ്രകോപനമുണ്ടാക്കുന്നതും ശ്രദ്ധിക്കുക. ബ്ബഎന്താണിപ്പോൾ പറഞ്ഞത്‌? അമലുകൊണ്ടുള്ള തവസ്സുലിൽ അഭിപ്രായ വ്യത്യാസമില്ലെന്ന്‌. അതുകൊണ്ട്‌ മഹാൻമാരെക്കൊണ്ടുള്ള തവസ്സുലിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു വ​‍േന്നാ മൗലവീ അതല്ലേ ഞാൻ പറഞ്ഞത്‌. അമലുകൊണ്ടുള്ള തവസ്സുലും വേണം മഹാൻമാരെക്കൊണ്ടുള്ള തവസ്സുലും വേണം. സൂക്ഷിച്ചുവേണം കള്ളം പറയാൻ. നബി തങ്ങൾ സ്വഹാബത്തോടു പറയുമ്പോൾ ഒരു നിലക്കും ഭമുശ്‌രിക്കുകളോട്‌ പറയുമ്പോൾ മറ്റു നിലക്കും നബി കള്ളം പറയുമെന്ന്‌ ഞാൻ പറഞ്ഞിട്ടില്ല. സൂക്ഷിച്ചുവേണം കളവുപറയാൻ. തോന്നിവാസം പറയരുത്‌. നബി(സ്വ) ഈ ആയത്ത്‌ വിശദീകരിച്ചുകൊടുത്തത്‌ മുശ്‌രിക്കുകളോടായിരുന്നു. ഞങ്ങൾക്കതുവേണം ഇതുവേണം എന്ന തോന്നിവാസം ആവശ്യപ്പെട്ടത്‌ മുശ്‌രിക്കുകാളയിരുന്നു. ഇക്കാര്യംമല്ലേ ഞാൻ പറഞ്ഞത്‌. സ്വഹാബത്തോട്‌ ഒരർത്ഥവും അല്ലാത്തവരോട്‌ വേറെരർത്ഥവും അല്ലാഹുവിന്റെ റസൂൽ മാറ്റിപ്പറയുന്ന ആളാണെന്ന്‌ ഞാൻ പറഞ്ഞെന്ന്‌ ജനങ്ങളെ ധരിപ്പിക്കാൻ ശ്രമിച്ചാൽ അതപകടമാണ്‌, അതപകടമാണ്‌. അതുകൊണ്ട്‌ മര്യാദയായി സംസാരിക്കണം. ഞാൻ നബിയുടെ പേരിൽ കള്ളം പറഞ്ഞുവെന്ന്‌ വരുത്തിത്തീർക്കാൻ ശ്രമിക്കരുത്‌. ഞാൻ നിങ്ങളെ ഓർമപ്പെടുത്തുന്നു. നബി(സ്വ) സഹായിക്കുന്നത്‌ അല്ലാഹു നൽകിയ കഴിവുകൊണ്ടാണ്‌. ഔലിയാക്കളും സ്വാലിഹീങ്ങളും സഹായിക്കുന്നത്‌ അല്ലാഹു നൽകിയ കഴിവുകൊണ്ടാണ്‌. സഹോദരൻമാരെ അടങ്ങിയിരിക്കണം എല്ലാവരും അടങ്ങിയിരിക്കണം. സഹോദരൻമാർ ക്ഷമിച്ചിരിക്കണം. വളെരെ ക്ഷമിച്ചിരിക്കണം. ആങ്ങ്‌ ഹാ, നബി(സ്വ) കള്ളം പറഞ്ഞെന്ന്‌ ഞാൻ പറഞ്ഞതായി സമർത്ഥിക്കാൻ ശ്രമിച്ചത്‌ മനുഷ്യത്വത്തിന്‌ യേജിച്ചതായില്ല. അതുകൊണ്ട്‌ ആ കാര്യം പിൻവലിക്കണം. ബഹുമാനപ്പെട്ട അശ്‌റഫുൽ ഹല്ഖ്‌ മുസ്ലിംകളോട്‌ ഒരു നിലക്കും മുശ്‌രിക്കുകളോട്‌ വേറൊരു നിലക്കും മാറ്റിപ്പറയുമെന്ന്‌ ഞാൻ പറഞ്ഞതായി സമർത്ഥിക്കാൻ ശ്രമിച്ചാൽ അതപകടമാണ്‌! (ഈ മറുപടി സദസ്സിനെ ഇളക്കി സദസ്സ്‌ ഇളകുന്നതിനനുസരിച്ച്‌ മുസ്ല്യാർ, ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനിയോട്‌ “അതപകടമാണ്‌, അതപകടമാണ്‌ അത്‌ പിൻവലിക്കണംä എന്നു പറഞ്ഞികൊണ്ടിരുന്നു. മുജാഹിദു മൗലവിയെ ഇങ്ങോട്ടിറക്കൂ എന്ന്‌ സുന്നികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. നിയന്ത്രിക്കാൻ കഴിയില്ലെന്നു ബോധ്യമായപ്പോൾ മധ്യസ്ഥൻമാർ വാദപ്രതിവാദം അവസാനിച്ചതായി പ്രഖ്യാപിച്ചു. ഭമുജാഹിദുകൾക്കുത്തരം മുട്ടി എന്നതു ശരിയല്ല. കാരണം മുജാഹിദുകളുടെ ഉത്തരത്തിന്റെ സമയമായിരുന്നില്ല അത്‌. ഉത്തരം പറഞ്ഞത്‌ സുന്നീപക്ഷമായിരുന്നു) തുടരും ഉത്തരങ്ങളടങ്ങിയ ചോദ്യം.


വിചിന്തനം വാരികയിൽ നിന്ന്‌
സലീം ചാലിയം ഖത്തർ
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: