പൂങ്കാവനം സംരംഭത്തിൽ നിന്ന്
കൊട്ടപ്പുറം സംവാദം കഴിഞ്ഞിട്ട് ഇരുപത്തഞ്ചു വർഷമായി. കാന്തപുരം വിഭാഗം അതിന്റെ വിജയമാഘോഷിക്കുന്ന വിചിത്ര അനുഭവമാണ് ഈയിടെ മലയാളികൾക്ക് കാണാൻ കഴിഞ്ഞത്. സംവാദത്തിന്റെ പിറ്റെ ദിവസം മുതൽ അവർ പറഞ്ഞുനടന്നത് പ്രധാനമായും രണ്ടു കളവായിരുന്നു. 1. മുജാഹിദുകൾക്ക് ശിർക്കിന്റെ നിർവ്വചനം പറയാൻ കഴിഞ്ഞില്ലെന്ന‍്. 2. നാലുദിവസം നടക്കേണ്ടിയിരുന്ന വാദപ്രതിവാദം മൂന്നാം ദിവസം മുജാഹിദുകൾ ഉത്തരം മുട്ടിയതിനാൽ നിർത്തിവെക്കേണ്ടിവന്നു എന്ന‍്. ഇപ്പോൾ വിജയമാഘോഷിച്ചതും ഈ രണ്ട് കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് മുസ്ല്യാക്കളുടെ ഈ ആരോപണം സത്യവിരുദ്ധമാണ് എന്ന‍് അവരുടെ പുസ്തകങ്ങൾ ഉദ്ധരിച്ചുകൊണ്ട് തെളിയിക്കാം. മുജാഹിദ് പക്ഷത്തിനുവേണ്ടി സി.പി. ഉമർ സുല്ലമി തൗഹീദ് എന്ത്, ശിർക്ക് എന്ത് പ്രാർത്ഥന അല്ലാഹുവോടുമാത്രം എന്ന‍് വളരെ ഭംഗിയായി വിഷയമതരിപ്പിച്ചു. ശേഷം സുന്നീ പക്ഷത്തിന്റെ കാന്തപുരം അബൂബക്കർ മുസ്ല്യാർ ചോദ്യം ആരംഭിച്ചു. എ.പി. അബ്ദുൽ ഖാദിർ മൗലവിയാണ് മറുപടി പറഞ്ഞിരുന്നത്. ഒന്നാം ചോദ്യം “ശിർക്കിന്റെ നിർവ്വചനം എന്ത് എന്നായിരുന്നു. അതിന് എ.പി. നൽകിയ മറുപടി സുന്നികളിറക്കയ വാദപ്രതിവാദ പുസ്തകത്തിൽനിന്ന‍് ഉദ്ധരിക്കുകയാണ് “ശിർക്കിന് ഭാഷാപരമായ അർഥമുണ്ട്. മതപരമായ അർഥമാണ് മറുപക്ഷത്തുനിന്ന‍് ചോദിച്ചത് എന്ന‍് ഞാൻ മനസ്സിലാക്കുന്നു. സാങ്കേതികമായി ശിർക്ക് എന്നാൽ അല്ലാഹുവിന്റെ ദാത്തിലോ സ്വിഫാത്തിലോ മറ്റാരെയെങ്കിലും പങ്കുചേർക്കുകയാണെന്നതിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ പൊതുവെ അഭിപ്രായ വ്യത്യാസമില്ല എന്നാണ് ഞങ്ങൾ മനസ്സിലാക്കയത്. (ഒ.എം.തരുവണ എഴുതിയ കൊട്ടപ്പുറം സുന്നീ മുജാഹിദ് സംവാദം. പേ. 5 ഒന്നാം പതിപ്പ്) വാദപ്രതിവാദം കഴിഞ്ഞ ഉടനെ ഇറങ്ങിയ അൽമുബാറക് വാരികയിൽ ഭൈതിനെ വിലയിരുത്തിയത് “ശിർക്കിന്റെ നിർവചനം അറിയാത്ത മുജാഹിദ് മൗലവിമാർക്ക് ബാർബർഷാപ്പ് തുറക്കുകയാണ് നല്ലത്“ എന്നായിരുന്നു. സമാനമായ ഒരുപാട് പ്രയോഗങ്ങൾ പല സുന്നീവേദികളിൽ നിന്നും ഉയരുകയുണ്ടായി. എ.പി. അബ്ദുൽ ഖാദിർ മൗലവി പറഞ്ഞ അതേ നിർവചനം, കാന്തപുരം വിഭാഗത്തിന്റെ ഏഴാം ക്ളാസ് മദ്‌റസാ പാഠപുസ്തകത്തിൽ നിന്ന‍് കാണുക. “ഫലാ ശരീക ലഹു ഫീ ദാതിഹീ വലാഫീ സ്വിഫാതിഹീ വലാഫീ അഫ് ആലിഹീ“ അവന് പങ്കുകാരില്ല.الدّرس الثالث هُوَللهُ الْوَاحِدُالْقَََهَّارُ اِنّمَااللهُ اِلَهُ وَاحِدٌ. فَلاَ شَرِيكَ لَهُ فِىذَاتِهِ وَلاَفَى صِفَاتِهِ وَلاَفِى أَفْعَالِهِ. فَلَوْآَنَ هُنَاكَ اِلَهَانِ فَاِمَّا أَنْ يَخْتَلِفَا أَوْبَتَّفِقَا
(സമസ്തകേരള സുന്നീ വിദ്യാഭ്യാസ ബോർഡിന്റെ ഏഴാം ക്ളാസ് കിതാബുൽ അക്വാഇദ്) നാട്ടിക വി. മൂസ മുസ്ല്യാരുടെ “തൗഹീദും ശിർക്കും. എന്ന കൃതിയിലെ നിർവചനം കാണുക. “അപ്പോൾ സത്തയിലും ഗുണത്തിലും പ്രവൃത്തിയിലും അല്ലാഹു ഒരുവൻ മാത്രമാണ്“ (പേജ് 16. ഒന്നാം പതിപ്പ്) മുസ്ല്യാക്കളുടെ ഒരു വൻ കളവാണ് ഇവിടെ തൊണ്ടിഹിതം പിടികൂടിയിക്കുന്നത്. കൊട്ടപ്പുറം സംവാദത്തിനു ശേഷം സമസ്ത പിളരുകയും കാന്തപുരം വിഭാഗം അവരുടെ ടെക്സ്റ്റ് ബുക്കിലും ഇ.കെ. വിഭാഗം അവരുടെ ഗ്രന്ഥത്തിലും മുജാഹിദുപക്ഷം പറഞ്ഞ അതേ നിർവചനം ഉൾപ്പെടുത്തുകയും ചെയ്തു. മുജാഹിദുകളോട് അറബിക് കോളേജുകൾ പൂട്ടി ബാർബർ ഷാപ്പു തുറക്കാനുപദേശിച്ചവർക്കും 2009ലും വിജയമാഘോഷിച്ചവർക്കും മേൽ നിർവചനങ്ങളെക്കുറിച്ച് എന്തു പറയാനുണ്ട്?
- ചോദ്യം ചോദിച്ചയാൾക്ക് എങ്ങനെയാണ് ഉത്തരം മുട്ടുക?
- ചോദ്യം
- (ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി)
- രണ്ടാമത്തെ ഭചോദ്യം
- അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി അല്ലാഹുവെ ഒഴിവാക്കിക്കൊണ്ട്, അല്ലാഹുവോട് പ്രർഥിക്കുന്നവർ, ഇവരെ അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി അല്ലാഹുവോട് തെന്ന പ്രാർഥിച്ച കാര്യമാണോ ഈ ആയത്തിൽ ചൂണ്ടിക്കാണിക്കുന്നത്? അതല്ല ഇടയാളനോടു പ്രാർഥിക്കുന്ന കാര്യമോ? ഇടയാളനോട് പ്രാർഥിക്കാൻ വ്യവസ്ഥയിൽ പറഞ്ഞിട്ടില്ല എന്ന‍് പറയുന്നത് ശരിയല്ലെന്ന‍് ആവർത്തിച്ചു പറഞ്ഞിട്ടും വീണ്ടും മുസ്ല്യാർ പറയുകയുണ്ടായി. ഇടയാളനോട് പ്രാർഥിക്കുക എന്ന‍് നോട്ടീസിൽ പറഞ്ഞിട്ടില്ലെന്ന‍്. ആരോടു പ്രാർഥിക്കാനാണ് വ്യവസ്ഥയിൽ പറഞ്ഞിട്ടുള്ളത്?
- ഉത്തരം (കാന്തപുരം)
- ചോദ്യം
- ടി.കെ. അബ്ദുല്ല മുസ്ല്യാർ പറഞ്ഞത് പ്രസക്തമല്ലെന്നുപറഞ്ഞത് ഒരു തള്ളിപ്പറയലായിപ്പോയി. ഒന്നാം ചോദ്യത്തെപ്പറ്റി മുസ്ല്യാർ കാര്യമായി ഒന്നും ഭപറഞ്ഞില്ല. ഇബാദത്ത് എന്ന വാക്കാണ് പ്രയോഗിച്ചെതെന്നും കാഫിറുകളാണ് അത് ചെയ്തതെന്നുമൊക്കെ പറയുകയാണ് മുസ്ല്യാർ ചെയ്തത്. കാഫിറുകളാണോ അല്ലേ, ഇലാഹുകളെന്ന‍് ധരിക്കുന്നുവോ ഇല്ലേ എന്നതല്ല പ്രശ്നം. ഇലാഹാക്കൽ കൂടാതെ തെന്ന ഇബാദത്തിന്റെ ഏതെങ്കിലുമൊരംശം അല്ലാഹു അല്ലാത്തവർക്ക് അർപ്പിച്ചാൽ അത് ശിർക്കാണെന്നും ഇബാദത്തിന്റെ കാതലായ അംശം പ്രാർഥനയാണെന്നും പ്രാർഥനയുടെ അംശം ഇല്ലാത്ത ഒന്നും ഇബാദത്താവുകയില്ലെന്നും ഞങ്ങൾ സമർത്ഥിച്ചു. അത് മറുപക്ഷത്തുള്ളവരാൽ ചോദ്യം ചെയ്യപ്പെടാത്ത സ്ഥിതിക്ക് ഇബാദത്ത് എന്ന പദം ചൂണ്ടിക്കാണിക്കുന്നതിൽ അർഥമില്ല. അല്ലാഹു അല്ലാത്തവരെ രക്ഷകൻമാരായി സ്വീകരിച്ചവരെ പരാമർശിക്കുന്ന ആയത്തിൽ അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി പ്രാർഥിക്കന്നത് ഇടയാളന്മാരോടാണ്“ ആ നിലക്കുള്ള പ്രാർഥനയെക്കുറിച്ചാണ് ഞങ്ങളുടെ ചോദ്യം. അതേപ്പറ്റി മുസ്ല്യാർക്കെന്തു പറയാനുണ്ട്.
- വിചിന്തനം വാരികയിൽ നിന്ന്
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment