Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/പൂനൂർ വാദപ്രതിവാദം

പൂനൂർ വാദപ്രതിവാദം

1971-ൽ നടന്ന രണ്ടാം പൂനൂർ വാദപ്രതിവാദം പലതുകൊണ്ടും ശ്രദ്ധേയമായിരുന്ന‍ു. പണ്ഡിത സൂര്യചന്ദ്രൻമാരുടെ മുമ്പിൽ ãഅറബിമുൻഷിä മാർ നേടിയ വലിയ വിജയമാണ്‌ അതിൽ കണ്ടത്‌. മുജാഹിദ്‌ പക്ഷത്ത്‌ അണിനിരന്നത്‌ എ.അലവി മൗലവി, കെ.സി.അബൂബക്കർ മൗലവി, അലി അബ്‍്ദുറസാഖ്‌ മദനി, എ.പി. അബ്ദുൽഖാദിർ മൗലവി, സി.പി.ഉമർ സുല്ലമി എന്ന‍ിവരായിരുന്ന‍ു. സുന്ന‍ീപക്ഷത്ത്‌ ഇ.കെ.അബൂബക്കർ മുസ്ല്യാരും മറ്റു ചിലരും കിതാബോധിയിട്ടില്ലാത്ത അറബി മുൻഷിമാർ എന്ന പരിഹാസമായിരുന്ന‍ു ഇടക്കിടെ സുന്ന‍ീപക്ഷത്തുനിന്ന‍ു വന്ന‍ുകൊണ്ടിരുന്നത്‌. അത്‌ അവർ ആവർത്തിച്ച്‌ കൊണ്ടിരുന്നപ്പോൾ എ.പിതന്റെ നർമ മധുരമായ ആയുധമെടുത്തു. ബ്ബഅറബി മുൻഷിമാർ എന്ന‍്‌ ഞങ്ങളെ പരിഹസിച്ചാൽ നിങ്ങൾക്കു ബുദ്ധിമുട്ടാവും. അറബീ മുൻഷി എന്നത്‌ സർക്കാർ അംഗീകരിച്ച പരീക്ഷയാണ്‌. ആ പരീക്ഷ പാസ്സായവരാണ്‌ അറബി മുൻഷിമാർ. അതിന്റെ സർട്ടിഫിക്കറ്റ്‌ വെറുതെകിട്ടുകയില്ല. നിശ്ചിത സിലബസ്സ്‌ അനുസരിച്ച്‌ പഠിച്ച്‌ പരീക്ഷയെഴുതി ജയിച്ചവരേ അറബി മുൻഷി ആവുകയുള്ളൂ. മുസ്ല്യാരാവനുള്ള യോഗ്യതയെന്ത്‌? ഇവയോന്ന‍ും വേണ്ട. തുണിഷാപ്പിൽ കയറി രണ്ടു മീറ്റർ ãഓയൽä വാങ്ങി തലയിൽ കെട്ടിയാൽ അതോടെ ഒരുവൻ മുസ്ല്യാരായി.. അറബി മുൻഷിമാർക്ക്‌ ഈ യോഗ്യത പോര.ß സുന്ന‍ീ പക്ഷം എ.പി.യിൽനിന്ന‍്‌ വടികൊടുത്ത്‌ അടിവാങ്ങിയപ്പോൾ ആ ചിരിയിൽ സുന്ന‍ികൾ ചേരിമറന്ന‍ു പങ്കുകൊണ്ടു. മുജാഹിദു പക്ഷത്ത്‌ ഒരുപാട്‌ പണ്ഡിതരുണ്ടായിരുന്ന‍ുവേങ്കിലും എ.പി.അബ്ദുൽഖാദിർ മൗലവി മാത്രമാണ്‌ സംസാരിച്ചതു. അതി‍െന്ന‍ാരു കാരണമുണ്ടായിരുന്ന‍ു. മറുപക്ഷത്ത്‌ ഇ.കെ.അബൂബക്കർ മുസ്ല്യാർ ഇങ്ങനെ സംസാരം തുടങ്ങി. ബ്ബഞ്ഞാൻ ഒരു ബറക്കത്തിനുവേണ്ടി തുടങ്ങുകയാണ്‌. പ്രസംഗിക്കാൻ ഇവിടെവേറെ പണ്ഡിതൻമാരുണ്ട്‌. പക്ഷേ തുടങ്ങുന്നത്‌ ഞാൻ ഭത‍െന്നയായിരിക്കും എന്ന‍ാണ്‌ ഞങ്ങളുടെ ഭാഗത്തുള്ളവർ പറയുന്നത്‌.ß അതുകൊണ്ട്‌ ഞാൻ ബറക്കത്തിനുവേണ്ടി തുടങ്ങുന്ന‍ു. ഇ.കെ.യുടെ ഈ സംസാരത്തോട്‌ എ.പി.ഇങ്ങനെ പ്രതികരിച്ചു. ബ്ബഎന്റെ പിന്ന‍ിൽ പ്രഗൽഭ പണ്ഡിതൻമാരുടെ ഒരു വലിയ നിര ത‍െന്നയുണ്ട്‌. എന്ന‍ാൽ മറുപക്ഷത്തുള്ളവരെ നേരിടാൻ അത്രവലിയ പ്രഗൽഭർ വേണ്ടതില്ല. അതിനാൽ ഞാൻ മാത്രം സംസാരിച്ചാൽമതി എന്ന‍ാണ്‌ ഞങ്ങളുടെ തീരുമാനം. വേണ്ടിവന്ന‍ാൽ അവർ സംസാരിക്കുന്നതാണ്‌.ß ഇനി നമുക്ക്‌ എ.പി.യുടെ ഓർമ്മകളോടൊപ്പം യാത്രചെയ്യാം. ചോ: സുന്ന‍ീ പക്ഷത്തെ ഏറ്റവും വലിയ പണ്ഡിതൻ എന്ന‍്‌ അവർ വിശേഷിപ്പിരുന്ന ഇ.കെ. അബൂബക്കർ മുസ്ല്യാരെ താങ്കൾ ആദ്യമായി നേരിടുകയായിരുന്ന‍ുവല്ലോ. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച്‌ എന്തായിരുന്ന‍ു താങ്കളുടെ പ്രതീക്ഷ?. ഉ: സുന്ന‍ികൾ പറയുന്നത്പോലെ അവരുടെ കൂട്ടത്തിലെ പ്രഗൽഭൻ ത‍െന്നയാണ്‌ ഇ.കെ.എന്ന‍ായിരുന്ന‍ു എന്റെയും വിശ്വാസം. ക്വുർആൻ ആയത്തുകൾ കൂറേ ഓതി ചില സൂത്രപ്പണികൾ ഒപ്പിക്കും എന്ന‍ാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌. നമ്മുടെ ഭാഗത്തുനിന്ന‍്‌ ധാരാളം ആയത്തുകളോതി പ്രാർത്ഥന അല്ലാഹുവോടു മാത്രം എന്ന‍്‌ സമർഥിച്ചപ്പോൾ ഇ.കെ.ആയത്തുകളോതാതെ വെറും വർത്തമാനം പറയുകയാണ്‌ ചെയ്തത്‌. മുജാഹിദ്‌ സ്റ്റേജിൽ നിന്ന‍ുള്ള പോലെ തങ്ങളുടെ സ്റ്റേജിൽ നിന്ന‍ും ആയത്തുകളോതേണ്ടിയിരുന്ന‍ു എന്ന‍്‌ സുന്ന‍ീ പക്ഷത്തെ സംഘാടകർക്കിടയിൽ ത‍െന്ന സംസാരമുണ്ടായി. ചോ: അടുത്ത ദിവസം ഇതിൽ മാറ്റമുണ്ടായോ?. ഉ: മാറ്റമുണ്ടായില്ലേന്ന‍ു മാത്രമല്ല അദ്ദേഹത്തിന്റെ നിസ്സഹായത അറിയാതെ പുറത്തുവരികയും ചെയ്തു. അദ്ദേഹമെ‍േന്ന‍ാടു പറഞ്ഞു. ബ്ബആയത്തുകൾ കുറേ ഓതിയതുകൊണ്ടുകാര്യമായില്ല. മൊല്ലമാർ എത്ര ഓതാറുണ്ട്‌ß എന്ന‍്‌. ചോ: ക്വുർആനിൽ വേണ്ടത്ര പാണ്ഡിത്യമില്ലാത്തതുകൊണ്ടാണ്‌ ഇ.കെ.ആയത്തുകളോതാതിരുന്നത്‌ എന്ന‍്‌ താങ്കൾക്കഭിപ്രായമുണ്ടോ.? ഉ: ക്വുർആനിൽ ഭപാണ്ഡിത്യം നേടാത്തതുകൊണ്ടല്ല. നല്ല അറിവുള്ളതുകൊണ്ടാണ്‌ ഓതാതിരുന്നത്‌. മരിച്ചവരോട്‌ പ്രാർത്ഥിക്കാനുള്ള ഒരായത്തും ക്വുർആനിലില്ല. എന്ന‍്‌ അദ്ദേഹത്തിനറിയാമായിരുന്ന‍ു പി‍െന്ന ഓതിയിട്ടെന്തുകാര്യം എന്ന‍ു ചിന്തിച്ചു കാണണം. ചോ: സുന്ന‍ീ പണ്ഡിതർക്ക്‌ ഇങ്ങനെയൊരാശയ ദാരിദ്രമുണ്ടെതിന്‌ താങ്കളുടെ വാദപ്രതിവാദ കാലഘട്ടത്തിൽ നിന്ന‍്‌ ഏതാനും ഉദാഹണങ്ങൾ.? ഉ: ãമൻഅൻസാരീ ഇലല്ലാഹിä എന്ന പ്രയോഗമുള്ള സൂറത്തു സ്വഫ്ഫിലെ ആയത്താണ്‌ ആദ്യ കാലത്ത്‌ മരിച്ചവരോടുള്ള ഇസ്തിഗാസക്ക്‌ ഇവർ തെളിവോതിയിരുന്നത്‌. ഇതിൽ ãസഹായിä എന്ന ഒരു വാക്കുണ്ട്‌ എന്നല്ലാതെ ഇതിന്‌ മരിച്ചവരോട്‌ സഹായംതേടുക എന്ന തർക്കവിഷയവുമായി ഒരു ബന്ധവുമില്ല. ഈസാ നബി(അ) തന്റെ മുമ്പിലുള്ള മനുഷ്യരോട്‌(ഹവാരികൾ) ചോദിച്ചതും അതിന്നവർ പറഞ്ഞ മറുപടിയുമാണ്‌ സൂറത്തു സ്വഫ്ഫിലെ പ്രസ്തുത സൂക്തത്തിൽ ഉദാഹരണ രൂപത്തിൽ അല്ലാഹു പറഞ്ഞിരിക്കുന്നത്‌. മൂന്ന‍ു കാര്യങ്ങളാണ്‌ അതിൽ. 1. വിശ്വാസികൾ അല്ലാഹുവിന്റെ സഹായികളാവണം. ഇന്ന‍ുവെച്ചാൽ ദീനിന്റെ പ്രബോധനത്തിൽ ത്യാഗത്തിനു തയ്യാറാവണം. 2. അല്ലാഹുവിന്റെ മാർഗത്തിൽ എ‍െന്ന സഹായിക്കാൻ ആരുണ്ട്‌ എന്ന‍്‌ ഈസബ്നുമർയം ചോദിച്ചതുപോലെ എന്ന ഓർമപ്പെടുത്തൽ. 3. ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാണെന്ന‍്‌ ഹവാരികൾ പറഞ്ഞു. ഇതിലെവിടെയും മരിച്ചവരോടുള്ള സഹായാർഥനയില്ല. കൊട്ടപ്പുറം സംവാദത്തിൽ കേട്ട ãവസ്‌അൽമൻ അർസൽനാä ആരും മറന്ന‍ിട്ടുണ്ടാവില്ല. അത്‌ മരിച്ചവരോട്‌ പ്രാർത്ഥിക്കാൻ മുൻഗാമികൾ തെളിവാക്കിയിട്ടുണ്ടോ എന്ന നമ്മുടെ ചോദ്യത്തിന്‌ വാദപ്രതിവാദം നടന്ന‍്‌ 25 വർഷം കഴിഞ്ഞിട്ടും മുസ്ല്യാക്കൾക്ക്‌ ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല. ചോ: പൂനൂറിൽ ജനസമ്മർദ്ദം കാരണം ഇ.കെ. ബറക്കത്തിനുവേണ്ടി തുടങ്ങുകയാൺഎന്ന‍്‌ പറഞ്ഞിട്ടും രണ്ടാം ദിവസവും അയാൾ തുടരാൻ കാരണം.? ഉ: താനാളൂർ ഭവാദപ്രതിവാദത്തിനു ശേഷമായിരുന്ന‍ുവല്ലോ പൂനൂർ വാദപ്രതിവാദം. താനാളൂരിൽ ഹസ്സൽ മുസ്ല്യാർക്ക്‌ തീരെ ശോഭിക്കാൻ കഴിഞ്ഞില്ല എന്ന‍്‌ സുന്ന‍ികൾക്കു മനസ്സിലായി. അതിനാൽ ഹസ്സൻ മുസ്ല്യാരെ പൂനൂറിലേക്ക്‌ വിളിക്കേണ്ടെന്ന‍ും ഇ.കെ.അബൂബക്കർ മുസ്ല്യാർ ത‍െന്ന സംസാരിക്കട്ടെയെന്ന‍ും സംഘാടകർ തീരുമാനിച്ചു. അദ്ദേഹം ഒന്ന‍ാം ദിവസം ആയത്തുകളോതാതെ ഉരുണ്ടുമറിഞ്ഞെങ്കിലും രണ്ടാം ദിവസം ശോഭിക്കുമെന്ന‍്‌ അവർ വിചാരിച്ചു. രണ്ടാം ദിവസം ഓന്ന‍ാം ദിവസത്തേക്കാൾ മോശമായി. ഒടുവിൽ ജേഷ്യഠനെ മാറ്റി ഹസ്സൻ മുസ്ല്യാരെ ത‍െന്ന കൊണ്ടുവന്ന‍ു. ചോ: അതുകൊണ്ട്‌ അവർക്കു ഗുണമുണ്ടായോ?. ഉ: അദ്ദേഹം ആയത്തുകൾ കൂറേ ഓതി. പക്ഷെ വിഷയവുമായി ബന്ധമുണ്ടായിരുന്ന‍ില്ല. ആയത്തോതിയപ്പോൾ ഞാൻ ഒരു തമാശ പറഞ്ഞു. ഇന്നലെ മുജാഹിദ്‌ സ്റ്റേജിൽ നിന്ന‍്‌ ആയത്തുകളോതിയപ്പോൾ ആയത്ത്‌ ഓതുന്നവരെ മൊല്ലമാർ എന്ന‍്‌ കളിയാക്കിയവർക്ക്‌ ഇ‍െന്നവിടെ നിന്ന‍ാണ്‌ ഒരു മൊല്ലയെ കിട്ടിയത്‌ എന്ന‍്‌. ചോ: പൂനൂറിൽ നാലു ദിവസവും താങ്കളാണല്ലോ സംസാരിച്ചതു അതിൽ ജനങ്ങളെ കൂടുതൽ സ്വാധീനിക്കാൻ പര്യാപ്തമായത്‌ എന്ന‍്‌ താങ്കൾക്കു തോന്ന‍ിയിരുന്ന വല്ലതും ഓർക്കുന്ന‍ുണ്ടോ.? ഉ: രണ്ടു സംഭവങ്ങൾ ഞാൻ പ്രത്യേകമായി ഓർക്കുന്ന‍ു. ഒന്ന‍്‌ അൽപം തമാശ കലർന്ന ഖണ്ഡനമാണ്‌. ആഇശ ബീവിയുടെ വീട്ടിലായിരുന്ന‍ുവല്ലോ നബി(സ്വ)യെയും അബൂബക്കർ സദ്ദേ‍ീഖ്‌(റ)യെയും മറവു ചെയ്തിരുന്നത്‌. അവിടേക്കു കടക്കുമ്പേൾ ആഇശ ബീവി പർദ്ദ ധരിച്ചിരുന്ന‍ില്ലേന്ന‍ും ഉമർ(റ)യെ കൂടി അവിടെ മറവു ചെയ്തപ്പോൾ അങ്ങോട്ട്‌ കടക്കുമ്പോൾ അദ്ദേഹം കാണുമെന്ന‍ുള്ളതുകൊണ്ട്‌ അവർ പർദ്ദ ധരിച്ചിരുന്ന‍ുവെന്ന‍ും ഹസ്സൻ മുസ്ല്യാർ വാദിച്ചു. ക്വബ്‌റിനുള്ളിലുള്ളവർക്ക്‌ പുറത്തുള്ളവരെ കാണാൻ കഴിയുമെങ്കിൽ ആഇശ ബീവി പർദ്ദ ധരിച്ചിട്ടെന്തുകാര്യം. പർദ്ദക്കുള്ളിലുള്ള ഔറത്തും ഉമർ(റ)ന്ന‍്‌ കാണാൻ കഴിയുമല്ലോ. ഭമൂടുകല്ലിനെക്കാളും കട്ടിയുള്ളതല്ലല്ലോ ആഇശ ബീവിയുടെ പർദ്ദ? ഇത്‌ സദസ്സിൽ നീണ്ടുനിന്ന ചിരിക്കു കാരണമാവുകയും ഹസ്സൻ മുസ്ല്യാരുടെ യുക്തിവാദത്തിലെ യുക്തിയില്ലായ്മ ജനങ്ങൾക്ക്‌ മനസ്സിലാക്കാൻ അവസരം നൽകുകയും ചെയ്തു. ãരണ്ടാമത്തേത്‌ ഇമാം റാസിയുടെ തഫ്സീറിൽ നിന്ന‍ു ഞാൻദ്ദരിച്ച ഭാഗമാണ്‌. ബിൽക്വീസ്‌ രാജ്ഞിയുടെ സിംഹാസനം സുലൈമാൻ നബിയുടെ മുമ്പിലെത്തിച്ചതു ആസഫ്ബ്നു ബർഖിയ എന്ന ഔല്യയാണെന്ന‍്‌ ഹസ്സൻ മുസ്ല്യാർ പറഞ്ഞപ്പോഴായിരുന്ന‍ു സംഭവം സിംഹാസനം കൊണ്ടുവന്നത്‌ സുലൈമാൻ നബി ത‍െന്നയാണെന്ന‍്‌ റാസിയിലുണ്ടെന്ന‍്‌ ഞാൻ പറഞ്ഞപ്പോൾ, റാസിയിൽ അങ്ങനെയില്ലേന്ന‍്‌ ഹസ്സൻ മുസ്ല്യാർ തറപ്പിച്ചു പറഞ്ഞു. അപ്പോൾ ഞാൻ റാസിയെടുത്തു വായിച്ചു. അത്‌ നമുക്കനുകൂലമായ പ്രതികരണമുണ്ടാക്കി. പള്ളി ദർസിൽ നിന്ന‍ു വന്ന മുസ്ല്യാർകുട്ടികൾ ദർസിൽപോയി റാസി പരിശോധിച്ചു. അങ്ങനെ നാം പറഞ്ഞതാണ്‌ സത്യമെന്ന‍്‌ ബോധ്യപ്പെട്ട്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലേക്കു വന്ന ഒരാളായിരുന്ന‍ു എൻ.പി. അബ്ദുൽഖാദിർ മൗലവി. അറബി മുൻഷിമാർക്ക്‌ കിതാബ്‌ തിരിയും എന്ന‍്‌ സദസ്യർക്ക്‌ മനസ്സിലാക്കാൻ ഇതു കൊണ്ടു കഴിഞ്ഞിട്ടുണ്ടാവണം.

No comments: