പൂങ്കാവനം സംരംഭത്തിൽ നിന്ന്
കാരണമായത് സൈദ് മൗലവിയുടെ പ്രസംഗം
പൂനൂറിൽ രണ്ടുദിവസത്തെ പ്രസംഗത്തിനായി പ്രവർത്തകർ എ.പിയെ സമീപിച്ചപ്പോൾ നിങ്ങൾ തൽക്കാലം രണ്ടത്താണി സൈദുമൗലവിയെ ക്ഷണിച്ചോളൂ, അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞാൽ ഞാൻ വരേണ്ടിവേന്നക്കും എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അവർ സൈദ് മൗലവിയെക്കൊണ്ട് നാലുദിവസം തുടർച്ചയായി പ്രസംഗിപ്പിച്ചു. ഒന്നാം ദിവസത്തെ പ്രസംഗം കേട്ടപ്പോൾ സുന്നികൾ പറഞ്ഞു ãമുജാഹിദുകൾക്ക് ആളുമാറി. ഇയാൾ സുന്നി മുസ്ല്യാരാണ്ä എന്ന‍്. രണ്ടാം ദിവസം കൂടുതൽ വലിയ സദസ്സുണ്ടായി. അന്നും മൗലവിയെക്കുറിച്ച് പഴയ അഭിപ്രായം തെന്ന. ãനാളത്തെ വിഷയം നേർച്ച എന്നതായിരിക്കുംä ജനങ്ങൾ ആകാംക്ഷയോടെ വന്നു. അന്നത്തേത് സുന്നീ വിശ്വാസത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. അങ്ങനെ നാലുദിവസത്തെ പ്രസംഗം കഴിഞ്ഞപ്പോൾ സുന്നീ നേതാക്കൾക്ക് നിൽക്കപ്പൊറുതിയില്ലാതായി. പരിസരപ്രദേശങ്ങളിൽ പലയിടത്തും മറുപടി വെച്ചു. എല്ലാ സ്ഥലങ്ങളിലും മുജാഹിദുകളെ വാദപ്രതിവാദത്തിന്നു വെല്ലുവിളിച്ചു. അതു നേരിടാൻ മുജാഹിദുകൾ നിർബന്ധിതരായി. പൂനൂറിലെ ചരിത്രപ്രസിദ്ധമായ രണ്ടാം വാദപ്രതിവാദം അങ്ങനെയാണുണ്ടായത്. ചോ: പൂനൂർ സംവാദത്തിൽ മുജാഹിദ് പക്ഷത്തിന്നുവേണ്ടി നാലുദിവസവും സംസാരിച്ചതു താങ്കൾ മാത്രമായിരുന്നുവല്ലോ ആ സംവാദത്തിൽ മറുപക്ഷം വിജയമവകാശപ്പെട്ടിട്ടുമില്ല. ആ നിലക്ക് താങ്കൾക്ക് ഏതു കാര്യത്തിലാണ് കൂടുതൽ സന്തോഷമനുഭവപ്പെട്ടത്.? ഉ: എന്റെ ഒരഭ്യർത്ഥന സുന്നികളായ ശ്രോതാക്കൾ പൂർണമായി അംഗീകരിച്ചു എന്നതാണ് എനിക്കേറ്റവും സന്തോഷമുണ്ടാക്കിയ കാര്യം. മറുപക്ഷത്തെ പണ്ഡിതൻ, തന്റെ പ്രസംഗത്തോടെ നിങ്ങൾ വിട്ടീലേക്കു മടങ്ങിക്കോളൂ എന്നാഹ്വാനം ചെയ്തപ്പോൾ ഞാനഭ്യർഥിച്ചിരുന്നത് ഇരുകൂട്ടരുടെയും പ്രസംഗം കേട്ട് നിങ്ങൾ വിലയരുത്തുക എന്നായിരുന്നുവല്ലോ. ജനങ്ങൾ ഭേന്റെ സംസാരം ശാന്തരായി കേട്ടു. തൊട്ടടുത്ത ദിവസങ്ങളിൽ ശ്രോതാക്കൾ വർധിച്ചുകൊണ്ടേയിരുന്നു. സംവാദത്തിന്റെ അവസാനഘട്ടത്തിൽ എനിക്കുണ്ടായ ചാരിതാർത്ഥ്യം അനേകായിരങ്ങളുടെ കാതുകളിൽ നമ്മുടെ സംസാരം എത്തിയല്ലോ എന്നതായിരുന്നു. ചോ: പ്രമാണങ്ങൾ വ്യാഖ്യാനിച്ചതിൽ ഏതെങ്കിലും തരത്തിലുള്ള അബദ്ധം വന്നതായിതോന്നിയിട്ടുണ്ടോ.? ഉ: ഇല്ല, മറുപക്ഷം ഓരോ വാദപ്രതിവാദത്തിലും തെളിവുകൾ മാറ്റിമാറ്റി അവതരിപ്പിക്കുമ്പോൾ നമ്മളെല്ലാറ്റിലും ഒരേ സൂക്തങ്ങൾ തെന്നയാണ് ഉദ്ധരിക്കാറ്. അത് വ്യക്തമാക്കുന്നത് അതിലൊരു ദുർവ്യാഖ്യാനവും ഇല്ല എന്നാണ്. മുജാഹിദുകൾക്കൊന്നും കുറേസ്ഥിരം ആയത്തുകൾ ഉണ്ട് എന്ന‍് മറുപക്ഷം ആക്ഷേപസ്വരത്തിൽ പറയാറുണ്ട്. എന്നാലും നമ്മൾ ഏത് കാലത്തും ഉദ്ധരിക്കുക അവ തെന്നയായിരിക്കും. കാരണം പ്രാർത്ഥന എങ്ങനെയായിരിക്കണം എന്ന‍് സംശയരഹിതമായി പഠിപ്പിക്കുന്ന സൂക്തങ്ങളാണവ, ãപറയുക, ഞാനെന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ. അവനിൽ ഞാനാരെയും പങ്കുചേർക്കില്ലä എന്നത് പോലുള്ള സൂക്തങ്ങൾ ആവർത്തിക്കുന്നതിൽ നമുക്ക് ഒരു മടിയും ഭയവും ഇല്ല. ചോ: മറുപക്ഷം തെളിവുകൾ മാറ്റി മാറ്റി പ്രയോഗിക്കുന്നതിനെ താങ്കളേതു വിധത്തിലാണ് കാണുന്നത്? ഇത് തെളിവിന്റെ ആധിക്യമായി മറുപക്ഷത്തിന്ന‍് അവകാശപ്പെട്ടുകൂടേ? ശ്രോതാക്കൾ ആ നിലക്ക് ചിന്തിക്കാനിടയുണ്ടോ.? ഉ: മറുപക്ഷം തെളിവുകൾ മാറ്റാൻ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്. അതിന്നു കാരണം നാം അവരുടെ ദുർവ്യാഖ്യാനങ്ങൾ കണ്ടുപിടിക്കുന്നു എന്നതാണ്. ഉദാഹരണത്തിന് പണ്ട് പറഞ്ഞ ãമാൻ അൻസ്വാരീ ഇലല്ലാഹിä എന്നത് ഇപ്പോൾ അവർ ഉദ്ധരിക്കാറില്ല. ആ ആയത്തിന്ന‍് മരിച്ചവരോടുള്ള പ്രാർത്ഥനയുമായി വിദൂരബന്ധം പോലുമില്ല എന്ന‍് നാം തെളിയിച്ചതാണ് കാരണം. പണ്ട് ഉദ്ധരിച്ചതൊന്നും ഫലം ചെയ്യാത്തതുകൊണ്ട് ãഉൻൾവുർനാä എന്ന പ്രയോഗമുള്ള ആയത്ത് ഈ അടുത്ത ഭകാലത്ത് ഉദ്ധരിച്ചതു ഇവർ പുതിയ ദുർവ്യാഖ്യാനം കണ്ടു പിടിക്കുന്നു എന്നതിന്റെ തെളിവാണ്. ചോ: തർക്കമില്ലാത്ത ശുദ്ധജലം എല്ലാവരും കുടിക്കുക എന്ന ഉദാഹരണം തൗഹീദിന്റെ വിഷയത്തിൽ താങ്കൾ പറഞ്ഞിരുന്നുവല്ലോ. ഇതുപോലെ സ്ത്രീ ജുമുഅയുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുകയാണ്. സ്ത്രീകൾക്ക് ജുമുഅ നിർബന്ധമില്ല എന്നതിൽ സുന്നികളും മുജാഹിദുകളും യോജിക്കുന്നു. ആ നിലക്ക് സ്ത്രി പള്ളിപ്രവേശം മുജാഹിദുകളുടെ അജണ്ടയിൽനിന്ന‍് ഒഴിവാക്കിക്കൂടെ? അതല്ലേ സൂക്ഷ്മത? ഉ: സ്ത്രികൾക്ക് ജുമുഅ: നിർബന്ധമില്ല എന്നതിൽ ഇരുപക്ഷവും യോജിക്കുന്നു. സുന്നീ പക്ഷം പറയുന്നത് അത് ഹറാമാണെന്നാണ്. മുജാഹിദുകളുടെ വാദം നബി(സ്വ)യുടെ കാലത്ത് സ്ത്രീകൾ പള്ളിയിൽ പോയിരുന്നുവെന്നുമാണ് അതിനാൽ തൗഹീദിന്റെ വിഷയത്തിൽ ഞാൻ പറഞ്ഞ ഉദാഹരണവും ഇതും തമ്മിൽ കാതലായ വ്യത്യാസം ഉണ്ട്. സ്ത്രീകളെ പള്ളിയിൽനിന്ന‍് തടയരുത് എന്നത് നബി(സ്വ)യുടെ കൽപനയാണ്. സ്ത്രീകൾ പള്ളിയിൽ പോകാൻ അനുവാദം ചോദിച്ചാൽ അനുവാദം കൊടുക്കുക എന്ന‍് പുരുഷന്മാരോട് നബി(സ്വ) പറഞ്ഞിട്ടുണ്ട്. പ്രവാചകപത്നിമാർ പ്രവാചകന്റെ വിയോഗത്തിന് ശേഷവും പള്ളിയിൽ ഇഅ‍്തിക്കാഫ് നിർവഹിച്ചിരുന്നു. ഇതെല്ലാം വളരെ പ്രബലമായ ഹദീഥുകളാണ്. അതിനാൽ സ്ത്രീകൾക്ക് പള്ളിയിൽ പോകാനുള്ള സ്വാതന്ത്ര്യം തടയുക എന്നത് ഈ ഹദീഥുകളെ നിഷേധിക്കലാണ്. ഇത്തരം ഒരു നിഷേധത്തിന്റെ പ്രശ്നം മരിച്ചവരോട് പ്രാർത്ഥിക്കാൻ പാടില്ല എന്ന വാദത്തിലില്ല. പ്രാർത്ഥന പഠിപ്പിക്കാൻ അല്ലാഹു ഇറക്കിയ ക്വുർആൻ സൂക്തങ്ങളുടെ ഉദ്ദേശ്യം നബി(സ്വ) ജീവിതംകൊണ്ട് നമുക്ക് വ്യാഖ്യാനിച്ചുതന്നിട്ടുണ്ട്. മരിച്ചവരോടുള്ള ഒരു പ്രാർത്ഥനയും അവിടുത്തെ അദ്ധ്യാപനത്തിലില്ല. അതിനാൽ ശുദ്ധജലം മാത്രം കുടിക്കാൻ തിരഞ്ഞെടുക്കുക എന്ന‍് ഞാൻ തൗഹീദിന്റെ കാര്യത്തിൽ പറഞ്ഞ ഭൗദാഹരണം ബാധകമാക്കി സ്ത്രീകളെ പള്ളിയിൽനിന്ന‍് തടയാൻ പറ്റില്ല. ചോ: ഫിത്ന ഭയന്ന‍് ഇക്കാലത്ത് സ്ത്രീകളെ പള്ളിയിൽനിന്ന‍് തടയാമെന്നാണ് സുന്നീപക്ഷത്തിന്റെ പുതിയ ഉദാഹരണം. മാറിയ സാഹചര്യത്തിനനുസരിച്ച് അങ്ങനെയൊരു ഇജ്തിഹാദിന് പ്രസക്തിയുണ്ടോ.? ഉ: ഇല്ല. ഹറാമല്ല എന്ന‍് ഹദീഥ് കൊണ്ട് തെളിഞ്ഞ ഒരു വിഷയം ഹറാമാണെന്ന‍് ഗവേഷണം ചെയ്ത് സ്ഥാപിക്കാവതല്ല. അത് കുറ്റകരമാണ്. നാട്ടിലെ അന്നത്തെ സാഹചര്യം ഇന്നത്തേതിനേക്കാൾ മോശമായിരുന്നു നബി(സ്വ)യുടെ കാലത്ത് എന്നത് വേരെ കാര്യം. പുരുഷന്മാരുടെ വസ്ത്രത്തിന്ന‍് ഇറക്കമില്ലാത്തതിന്റെ പേരിൽ നബി(സ്വ) സ്ത്രീകളോട് കൽപിച്ചിരുന്നത് പുരുഷന്മാർ സുജൂടിൽനിന്ന‍് ഉയരുന്നതിനു മുമ്പ് നിങ്ങൾ തലയുയർത്തരുത് എന്നാണ്. തല ഉയർത്തിയാൽ പുരുഷന്മാരുടെ ഔറത്ത് സ്ത്രീകൾ കാണുമായിരുന്നു. എന്നിട്ടുപോലും അവിടുന്ന‍് സ്ത്രീകളെ പള്ളിയിൽനിന്ന‍് തടഞ്ഞിട്ടില്ല. ചോ: ജുമുഅ ഖുത്വുബയും പൂനൂറിലെ വിഷയങ്ങളിലോന്നായിരുന്നുവല്ലോ. ഇതിൽ മറുപക്ഷത്തിന്റെ പ്രധാന വാദം എന്തായിരുന്നു.? ഉ: ഖുത്വുബ രണ്ട് റൿഅത്ത് ഫർളു നമസ്കാരത്തിന്ന‍് പകരമാണെന്നാണ് ഹസ്സൻ മുസ്ല്യാർ വാദിച്ചതു. ളുഹ്ര് നാല് റൿഅത്താണല്ലോ. ജുമുഅ രണ്ട് റൿഅത്ത് ആക്കിയത്, രണ്ടു റൿഅത്തിന്റെ സ്ഥാനത്താണ് ഖുത്വുബ എന്നതുകൊണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം സമർഥിക്കാൻ ശ്രമിച്ചതു. ചോ: ഇതിന് പ്രമാണങ്ങളുടെ പിൻബലമുണ്ടോ? ഉ: ഇല്ല. ഇത് സുന്നീ പണ്ഡിതരുടെ സ്വന്തമായ വ്യാഖ്യാനമാണ്. ഖുത്വുബ പ്രദേശിക ഭാഷയിൽ പാടില്ല എന്ന‍് വരുത്തിത്തീർക്കാനാണ് അത് രണ്ട് റൿഅത്ത് നമസ്കാരത്തിന്റെ സ്ഥാനത്താണെന്ന‍് വാദിക്കുന്നത്. നമസ്കാരം പ്രാദേശിക ഭാഷയിലല്ലാത്തതുപോലെ ഖുത്വുബയും പ്രാദേശിക ഭാഷയിൽ പാടില്ല എന്നായിരുന്നു അവരുടെ വാദം. രസകരമായ ഖണ്ഡനം ഹസ്സൻ മുസ്ല്യാരുടെ ഈ ഭവാദത്തെ രസകരമായ രീതിയിലാണ് എ.പി. ഖണ്ഡിച്ചതു. നമസ്കാരം പൂർണ്ണമായി പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്നാണ് നിർവഹിക്കേണ്ടത്. ഖുത്വുബ എന്തുകൊണ്ട് പടിഞ്ഞറോട്ട് തിരിയാതെ കിഴക്കോട്ട് തിരിഞ്ഞു നിർവഹിക്കുന്നു. നമസ്കാരം പാതി പടിഞ്ഞാറോട്ടും പാതി കിഴിക്കോട്ടും എന്ന രീതിയിലാക്കാമോ.? മറുപക്ഷത്തിന് പ്രമാണങ്ങളുടെ പിൻബലമില്ലാതിരിക്കുമ്പോൾ മറുപക്ഷം ഉന്നയിക്കുന്ന അബദ്ധജഡിലമായ യുക്തിവാദത്തെ അതിന്റെ മർമ്മത്തിൽ പിടിച്ചുതെന്ന പൊട്ടിച്ച് കളയുക എന്നതായിരുന്നു ഏത് വാദപ്രതിവാദത്തിലും എ.പി. സ്വീകരിച്ചിരുന്ന മാർഗ്ഗം. അയ്യൂഹന്നാസ് എന്നതിന് ഹേ വിഡ്ഢികളേ എന്നാണ് അർത്ഥമെന്ന‍് ചേകന്നൂർ വാദിച്ചിരുന്നപ്പോൾ കുൽ അഊടു ബിറന്നിന്നാസ് എന്നതിന്ന‍് വിഡ്ഢികളുടെ രക്ഷിതാവിനോട് ഞാൻ രക്ഷ തേടുന്നു. മലികിന്നാസ് വിഡ്ഢികളുടെ രാജാവിനോട് ഞാൻ രക്ഷതേടുന്നു. ഇലാഹിന്നാസ് വിഡ്ഢികളുടെ ഇലാഹിനോട് ഞാൻ രക്ഷതേടുന്നു എന്നാണോ അർത്ഥമെന്ന‍് തിരിച്ചു ചോദിച്ചുകൊണ്ട് ഉത്തരം മുട്ടിച്ചതു നാം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. എ.പിയുടെ ഈ രീതി ഒരു മണിക്കൂർ നേരത്തെ പ്രസംഗം കൊണ്ടു സാധിക്കുന്നത് ഏതാനും മിനിട്ടുകൾകൊണ്ട് നേടാൻ ഉതകും. തൗഹീദിന്റെ സൂക്തങ്ങളുടെ അനർഗളമായ പ്രവാഹംകൊണ്ടും ഭംഗിയുള്ള സമർത്ഥനംകൊണ്ടും ശ്രദ്ധേയമായിരുന്നു പൂനൂറിൽ നാല് ദിവസവും മുജാഹിദ് സ്റ്റേജിൽനിന്ന‍് ജനങ്ങൾക്ക് കേൾക്കാൻ സാധിച്ചതു. അവർ പ്രാർത്ഥിക്കുന്നത് ãഅംവാത്തുൻ ഗൈറു അഹ്‌യഇൻ വമാ യശ്‌ഉറൂന അയ്യാന യുഭസൂൻä അവർ മരിച്ചവരാണ് ജീവനുള്ളവരല്ല ഏത് സമയത്താണ് അവർ ഉയർത്തെഴുേന്നൽപ്പിക്കപ്പെടുകയെന്ന‍് അവർ അറിയുന്നുമില്ല. ഇത്തരം ആയത്തുകൾ പ്രൗഢോജ്വലമായി എ.പി. അവരിപ്പിച്ചതു ഇന്നും ഇന്നലെ കേട്ടപോലെ ഓർക്കുന്നവരുണ്ട്. എന്നാൽ മൺമറഞ്ഞവരോട് ഇസ്ഗാസ നടത്താൻ ദുർവ്യാഖ്യാനങ്ങളല്ലാതെ ഭായത്തുകളൊന്നും മറു സ്റ്റേജിൽ നിന്ന‍് കേൾക്കാൻ കഴിഞ്ഞില്ല. ãമൊല്ലമാർ എത്ര ആയത്തുകളോതാറുണ്ട്ä എന്ന പരിഹാസമാണ് ഇ.കെ. അബൂബക്കർ മുസ്ല്യാരിൽനിന്ന‍് ജനങ്ങൾക്കു കേൾക്കാൻ കഴിഞ്ഞത്. ജനങ്ങൾ ഈ പരിഹാസം കൊണ്ട് തൃപ്തരായില്ല. ഒന്നാം ദിവസത്തെ സുന്നി പ്രസംഗം കേട്ടപ്പോൾ തെന്ന ആയത്തുകൾ ഓതാണമെന്ന‍് അനുയായികൾ ആവശ്യപ്പെട്ടതാണ്. അതിന്നു സാധിച്ചില്ലേന്നു കണ്ടപ്പോൾ മൂന്നാം ദിവസം ഇ.കെ. അബൂബക്കർ മുസ്ല്യാരെ അവർ മാറ്റി. >അടുത്തത് കുറ്റിച്ചിറിലെ 12ദിവസം
No comments:
Post a Comment