പൂങ്കാവനം സംരംഭത്തിൽ നിന്ന്
സ്ത്രീ ജുമുഅ: ഇമാംശാഫിഈ(റ) പ്രോൽസാഹിപ്പിച്ചു
1976മെയ് മാസത്തിൽ കോഴിക്കോട് കുറ്റിച്ചിറയിൽ നടന്ന പന്ത്രണ്ടു ദിവസത്തെ വാദപ്രതിവാദത്തിൽ അവസാനത്തെ മൂന്നു ദിവസം സ്ത്രീ ജുമുഅ ജമാഅത്ത് ഹറാമാണോ അല്ലേ എന്നതായിരുന്നു ചർച്ചാവിഷയം. ഹിജാബിന്റെ ആയത്തിറങ്ങിയതോടെ സ്ത്രീകൾ പള്ളിയിൽ നമസ്കാരിക്കാൻ പോകുന്നത് നിരോധിച്ചുവെന്നും മന്ത്രിപ്പിക്കുക നബിയോട് ഭർത്താക്കൻമാരെക്കുറിച്ച് പരാതിപറയുക തുടങ്ങിയ കാര്യങ്ങൾക്ക് പോകാൻ അനുവാദം കൊടുത്തു എന്നായിരുന്നു സുന്നീപക്ഷത്തിന്റെ വാദം. സ്ത്രീകൾ പള്ളിയിൽ ആരാധനാകർമങ്ങളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം ഹിജാബിന്റെ ആയത്തിറങ്ങിയ ശേഷവും നിലനിന്നു എന്നും അത് എടുത്തുകളഞ്ഞതിന് ഒരു തെളിവുമില്ലേന്നുമായിരുന്നു മുജാഹിദുകൾ സമർത്ഥിച്ചതു. കെ.കെ.മുഹമ്മദ് സുല്ലമിയാണ് മുജാഹിദു പക്ഷത്തിനുവേണ്ടി ആദ്യം സംസാരിച്ചതു. സുന്നീ പക്ഷത്തിനുവേണ്ടി എം.എം.ബഷീർ മുസ്ല്യാരും. പി.കെ.അലിഅബ്ദുറസാഖ് മദനി, എസ്.എം.െഎദീദ് തങ്ങൾ, സി.പി.ഉമർ സുല്ലമി, എ.പി.അബ്ദുൽഖാദിർ മൗലവി എന്നിവർ മറുപക്ഷത്തെ ഖണ്ഡിച്ചു സംസാരിച്ചു. സുന്നീപക്ഷത്തിനുവേണ്ടി ഖണ്ഡനപ്രസംഗം നടത്തിയത്. ഇ.കെ.ഹസ്സൻ മുസ്ല്യാരും കാന്തപുരം അബൂബക്കർ മുസ്ല്യാരും മാത്രമാണ്.കെ.കെ. മുഹമ്മദ് സുല്ലമി വിഷയം അവതരിപ്പിക്കുന്നു: "സ്ത്രീകൾക്ക് പുരുഷൻമാർ പങ്കെടുക്കുന്ന പള്ളിയിൽ ജുമുഅക്കും ജമാഅത്തു നമസ്കാരങ്ങൾക്കുംപോകാം. ഇസ്ലാം അതിന് അനുവാദം നൽകിയിരിക്കുന്നു. ആദ്യകാലത്ത് സ്ത്രീകൾക്ക് ജുമുഅയിലും ജമാഅത്തിലും പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു എന്ന‍് സുന്നീപക്ഷവും സമ്മതിക്കുന്നു. ഹിജാബിന്റെ ആയത്തിറങ്ങിയതോടെ സ്ത്രീകൾക്ക് ജുമുഅ ഹറാമായി വന്നു എന്നാണവരുടെ വാദം. കള്ളുകുടിക്കുന്നതും കഴുതയുടെ മാംസം കഴിക്കുന്നതും ഭഹറാമാക്കിയപോലെ ഇതും ഹറാമാക്കി എന്നാണ് മറുപക്ഷം ആറ്റിക്കുറിക്കിപ്പറയുന്നത്. ഇത് ശരിയല്ല. സ്ത്രീകളെ പള്ളിയിൽനിന്ന‍് തടയാനിറക്കിയതല്ല ഹിജാബിന്റെ ആയത്ത്. സുന്നീപക്ഷം തെളിവായി ഉദ്ധരിക്കുന്ന ആയത്തിൽ സ്ത്രീ പള്ളിപ്രവേശനവും അവർ ജുമുഅജമാഅത്തിൽ പങ്കെടുക്കുന്നതും വിലക്കിയിട്ടുണ്ടോ എന്ന‍് നമുക്ക് പരിശോധിക്കാം. "പ്രവാചക പത്നിമാരേ, സ്ത്രീകളിൽ മറ്റ്, ആരെപ്പോലെയുമല്ല നിങ്ങൾ. ധർമനിഷ്ഠ പാലിക്കുന്നുവേങ്കിൽ (അന്യരോട്) അനുനയസ്വരത്തിൽ നിങ്ങൾ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങൾ പറഞ്ഞുകൊള്ളുക. നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങൾ നടത്തരുത്. നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത് നൽകുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ, നിങ്ങളിൽ നിന്നും മാലിന്യം നീക്കിക്കളയാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.ä (വി.ക്വു. 33:32,33) ഇതിൽ ജുമുഅ:ജമാഅത്തിൽ പങ്കെടുക്കരുതെന്ന‍് പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ കാണിച്ചുതരൂ. വഅള്, നേർച്ച, പൂരം എന്നതിനോക്കെ പോവാമെന്ന‍് മറുപക്ഷം പറയുകയും ചെയ്യുന്നു.
അല്ലാഹുവിന്റെ ദാസികളെ നിങ്ങൾ പള്ളിയിൽ നിന്നും തടയരുത് എന്ന നബി വചനത്തിൽ നിന്ന‍് സ്വഹാബിമാർ മനസ്സിലാക്കിയിരുന്നത് നമസ്കാരത്തിനു പോകുന്നത് തടയരുത് എന്നാണ്. മധബിന്റെ ഇമാമുകളും ഫുക്വഹാക്കളും മനസ്സിലാക്കിയതും അങ്ങനെ തെന്നയാണ്. സ്ത്രീകളേ നിങ്ങൾ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയുക എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്നു കഥീർ പറയുന്നു കേടോളൂ. “ഫലാ തഖ്‌റുജ്ന ലിഗൈറി ഹാജത്തിൻ വമിനൽ ഹവാഇജി ഭശ്ശിറഇയ്യ അസ്സ്വലാത്തു ഫിൽമസ്ജിദി?. നിങ്ങൾ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. മതപരമായ ആവശ്യങ്ങളിൽപെട്ടതാണ് പള്ളിയിൽവെച്ചുള്ള നമസ്കാരം. അല്ലാഹുവിന്റെ ദാസികളെ നിങ്ങൾ പള്ളിയിൽ നിന്നു തടയരുത്. സുഗന്ധമുപയോഗിക്കാതെ അവർ പുറപ്പെട്ടുകൊള്ളട്ടെ എന്ന‍് നബി പറഞ്ഞ നിബന്ധയോടെ അവർ പള്ളിയിൽ വന്നുകൊള്ളട്ടെ. കേരളത്തിലെ മുജാഹിദുകൾ കൊണ്ടുവന്ന ഹറാമായ കാര്യമാണ് സ്ത്രീ ജുമുഅ-ജമാഅത്ത് എന്ന സുന്നീ മുസ്ല്യാക്കളുടെ വാദമാണ് ഇബ്നുകഥീറിന്റെ ഈ വ്യാഖ്യാനത്തിലൂടെ പൊളിഞ്ഞിരിക്കുന്നത്. ആയിശ(റ)യിൽ നിന്ന‍് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥ് ബുഖാരിയിലും മുസ്ലിമിലും ഇങ്ങനെ കാണാം: നബി(സ്വ) റമളാനിലെ അവസാനപ്പത്തിൽ ഇഅ‍്തികാഫ് നിർവഹിച്ചിരുന്നു. അവിടുത്തെ വിയോഗത്തിനു ശേഷം ഭാര്യമാരും ഇഅ‍്തികാഫ് ഇരുന്നിരുന്നു.
ഹിജാബിന്റെ ആയത്തോടെ സ്ത്രീകളുടെ പള്ളിയിലെ ആരാധനാ സ്വാതന്ത്ര്യം ഹറാമാക്കപ്പെട്ടിരുന്നുവേങ്കിൽ പ്രവാചക പത്നിമാർ ഇഅ‍്തികാഫ് ഇരിക്കുമായിരുന്നില്ല. പ്രവാചക പത്നിമാർ പ്രവാചക വിയോഗത്തോടെ ഹറാം ചെയ്യാൻ തുടങ്ങി എന്നണോ അവർ ഇഅ‍്തികാഫ് ഇരുന്നതിനെ സുന്നീപക്ഷം വ്യാഖ്യാനിക്കുന്നത്? ഇനി ഇമാം ശാഫിഈ(റ) സ്ത്രീകൾ ജുമുഅക്കു പോകുന്നതിനെ പ്രോൽസാഹിപ്പിച്ചതു നോക്കൂ. "ജുമുഅ: നിർബന്ധമില്ലേന്ന‍് ഞാൻ പറഞ്ഞ ജയിൽവാസം പോലുള്ള പ്രതിബന്ധമുള്ള സ്വതന്ത്രപുരുഷൻമാർ സ്ത്രീകൾ പ്രായപൂർത്തിയാവാത്തവർ, അടിമകൾ എന്നിവർ ജുമുഅക്കു ഹാജരായി രണ്ട് റൿഅത്ത് നമസ്കാരിച്ചാൽ അവർക്കതുമതി. ഒരു റൿഅത്താണ് അവർക്കു ലഭിച്ചേതെങ്കിൽ ഒരു റൿഅത്തുകൂടി അതിനോടു കൂട്ടിച്ചേർക്കണം എങ്കിൽ ജുമുഅ:യെ സംബന്ധിച്ചിടത്തോളം അവർക്ക് അതു മതിയാകുന്നതാണ്.ß (അൽഉമ്മ്) കണ്ടില്ലേ തങ്ങൾ ശാഫിഈ മധബുകാരാണെന്നു പറയുന്ന മുസ്ല്യാക്കൾക്ക് സ്ത്രീ ജുമുഅ:ജമാഅത്ത് ഭാനുവദനീയം എന്ന വാദം മുജാഹിദുകളുടെ പുത്തൻവാദമാണ് എന്നു പറയുക? അത് ഹറാമാണ് എന്ന സമസ്തക്കാരുടെ വാദമാണ് പുത്തൻവാദം.
തെളിവുകൾ നിരവധി
സ്ത്രീകൾ പള്ളിയിൽ പോയി പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുത്തിരുന്നു എന്ന‍് തെളിയിക്കുന്ന നിരവധി ഹദീഥുകളുണ്ട്. അതിനെ എതിർക്കാൻ മുസ്ല്യാക്കൾ കണ്ടുപിടിച്ച ഒരെളുപ്പ മാർഗമാണ് അവയെല്ലാം ആയത്തുൽ ഹിജാബിന്റെ മുമ്പായിരുന്നുവെന്ന പല്ലവി. അതിനാൽ ശാഫിഈ മധബിലെ പ്രമുഖനും ഹദീഥ് വ്യാഖ്യാതാവുമായ ഇമാം നവവി(റ)യുടെ ഒരഭിപ്രായം കൂടി ഉദ്ധരിക്കുകയാണ്. “ഒരു സ്ത്രീ വന്ന‍് ജുമുഅ:നമസ്കരിക്കുന്നത് അനുവദനീയമാണ് എന്ന‍് ഇബ്നു മുൻദറും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ്വ)യുടെ പള്ളിയിൽ നബിയുടെ പിന്നിലായി പുരുഷന്മാരുടെ പിറകിൽ സ്ത്രീകൾ നമസ്കരിക്കാറുണ്ടായിരുന്നുവെന്നതിന് മുസ്തഫീളും സ്വഹീഹുമായ ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്ä (ശറഹുൽ മുഹദ്ദബ്) വീണ്ടും കണ്ടില്ലേ, സ്ത്രീ ജുമുഅ:നമസ്കാരം ഒരിക്കലും വിലക്കപ്പെട്ടിട്ടില്ല എന്നതിന് മറുപക്ഷത്തിന്റെ മധബിൽ തെളിവുണ്ടെന്ന‍്. സമസ്തക്കാർ അംഗീകരിക്കുന്ന ഇബ്നുകഥീർ, ഹദീഥുകളുദ്ധരിച്ചുകൊണ്ട് സ്ത്രീ ജുമുഅയെ പ്രോൽസാഹിപ്പിക്കുന്നതിന് ഒരു തെളിവുകൂടി കാണുക. “അലങ്കാരപ്രകടനംകൊണ്ടും സുഗന്ധദ്രവ്യങ്ങളുടെ വാസനകൊണ്ടും പുരുഷന്മാരിലാരെയും ബുദ്ധിമുട്ടിക്കുകയില്ലേന്ന നിബന്ധനയോടെ സ്ത്രീകൾക്ക് പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാവുന്നതാണെന്ന‍് സ്വഹീഹിൽ(ബുഖാരിയിൽ) സ്ഥിരപ്പെട്ടപോലെ. നബി(സ്വ)അരുളി: അല്ലാഹുവിന്റെ ദാസികളെ അവന്റെ പള്ളിയിൽ നിന്നും തടയരുത്. നൂലും വെള്ളവും മന്ത്രിപ്പിക്കാൻ പോകുന്നത് തടയരുത് എന്നല്ല ഹദീഥിന്റെ ഉദ്ദേശ്യമെന്ന‍് മനസ്സിലായില്ലേ? ലാതംനഊ ഇമാഅല്ലാഹി മസാജിദല്ലാഹി എന്നതിനെ ജുമുഅ നമസ്കാരത്തോടാണ് അദ്ദേഹം ഭബന്ധപ്പെടുത്തിയത്, എടുത്തുപറയേണ്ട ഒരു കാര്യം. സൂറത്തുന്നൂറിലെ “രിജാൽä(പുരുഷന്മാർ) എന്ന പ്രയോഗമുള്ള 36-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തിലാണ് നവവി(റ) ഇതു പറഞ്ഞിരിക്കുന്നത് എന്നതാണ്. ഹിജാബിന്റെ ആയത്ത് സ്ത്രീകളുടെ ജുമുഅ ജമാഅത്ത് വിലക്കാനുള്ള ആയത്തല്ല എന്ന‍് ഹദീഥുകൾ കൊണ്ടും സുന്നികൾ അംഗീകരിക്കുന്ന മുഫസ്സിറുകളുടെയും മധബിന്റെ ഇമാമുകളുടെയും അഭിപ്രായങ്ങൾ കൊണ്ടും ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു.തന്റെ ആത്തിക്വ എന്ന ഭാര്യ പള്ളിയിൽ നമസ്കരിക്കാൻ പോകുന്നത് ഉമർ(റ) തടഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ഭാര്യ പള്ളിയിൽ പോകുന്നത് വെറുപ്പുണ്ടായിരുന്നു. എന്നിട്ടുപോലും തടഞ്ഞില്ല എന്നത്, അല്ലാഹുവിന്റെ ദാസികളെ അവന്റെ പള്ളികളിൽനിന്ന‍് തടയരുത് എന്ന ഹദീഥിന്റെ ഉദ്ദേശ്യം അദ്ദേഹത്തിന്നറിയാമായിരുന്നതുകൊണ്ടാണ്. (തുടരും.)
No comments:
Post a Comment