പൂങ്കാവനം സംരംഭത്തിൽ നിന്ന്
മന്ത്രിയിൽനിന്ന‍് കാര്യം നേടാൻ പാർട്ടി നേതാവിനെ സമീപിക്കുന്നതുപോലെയാണോ തവസ്സുൽ?
തവസ്സുലിനെക്കുറിച്ച് സി.പി. ഉമർ സുല്ലമിയുടെ അവതരണ പ്രസംഗം തുടരുന്നു. “അല്ലാഹുവാണ് മറഞ്ഞ കാര്യങ്ങൾ(ഗൈബ്) അറിയുന്നവൻ. മറഞ്ഞ കാര്യങ്ങൾ ആർക്കും അവൻ വ്യക്തമാക്കികൊടുക്കുകയില്ല. അവൻ തൃപ്തിപ്പെട്ട പ്രവാചകന്മാർക്കല്ലാതെ“ (ജിന്ന‍്) എല്ലാ അദൃശ്യകാര്യങ്ങളും പ്രവാചകന്മാർക്ക് അറിയിച്ചുകൊള്ളുമെന്നല്ല അല്ലാഹു പറഞ്ഞത്. ഒന്നും അതിൽ കടത്തിക്കൂട്ടാൻ കഴിയാത്തവിധം അല്ലാഹുവിന്റെ സന്ദേശം അവർക്ക് ലഭിക്കും. എന്നാൽ ലോകത്തുനടക്കുന്ന എല്ലാ കാര്യങ്ങളും അവരറിയില്ല. ആരാണ് മുനാഫിക്വുൾ ആരെക്കൊയാണ് മുഅ‍്മിനുകൾ എന്ന‍് മനസ്സിലാവാത്ത അവസരങ്ങൾ നബി(സ്വ)ക്കുണ്ടായിട്ടുണ്ട്. മുനാഫിക്വുകൾ ആരാണെന്ന‍് നബി(സ്വ)ക്ക് വഹ്‌യ് ലഭിക്കുന്നു. “ഞാനെങ്ങാനും മറഞ്ഞ കാര്യം അറിയുന്നുവേങ്കിൽ ബുദ്ധിമുട്ടുകൾ എനിക്കുണ്ടാകുമായിരുന്നില്ല. എനിക്ക് വിഷമങ്ങൾ ബാധിക്കുമായിരുന്നില്ല. നബി(സ്വ) ഓതിത്തന്ന ഈ ക്വുർആൻ വാക്യത്തിൽനിന്ന‍് ആർക്ക് വഹ്‌യ് മുഖേന ഗൈബ് അറിയിച്ചുകൊടുക്കുന്നുവോ അവർ അറിയുമെന്നല്ലാതെ മറ്റാരെങ്കിലും അറിയും എന്നു പറയുന്നില്ല. ഏതെങ്കിലും മഹാനോട് മനുഷ്യൻ പ്രാർഥിക്കുമ്പോൾ തങ്ങളുടെ പ്രാർത്ഥന അവർ അറിയുമെന്നു വിശ്വസിക്കൽ അല്ലാഹുവിന്റെ സ്വിഫത്തിൽ പങ്കുചേർക്കലാണ്. അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുന്നതിന്നുവേണ്ടി മരിച്ച മഹാത്മാക്കളെ വിളിക്കേണ്ട ആവശ്യമെന്ത്? അല്ലാഹു നമ്മോട് താൽപര്യമുള്ളവനാണ് നമ്മുടെ സമീസ്ഥനാണ് എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. “എന്റെ അടിമകൾ എെന്നപ്പറ്റി നിേന്നാടു ചോദിച്ചാൽ ഞാൻ അവരുടെ സമീപസ്ഥനാണ് എേന്നാട് പ്രാർഥിക്കുന്നവർക്ക് ഞാൻ ഉത്തരം നൽകും. അതു കൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിച്ചുകൊള്ളട്ടെ. എന്നിൽ അവർ വിശ്വാസമർപ്പിക്കട്ടെ. എങ്കിൽ അവർ ഭസൻമാർഗികളായേക്കാം.“ (അൽബക്വറ) നിങ്ങളുടെ ആരാധ്യൻ ഏകനായ ആരാധ്യനാകുന്നു. അവനല്ലാതെ വേറെ ആരാധ്യനില്ല. അവൻ പരമകാരുണ്യകനാണ്. നാം ഒരു മഹാന്റെ അടുത്തേക്ക് ശുപാർശകനെ കൊണ്ടുപോവുന്നുവേങ്കിൽ ആ ശുപാർശകനാണ് നമ്മോട് താൽപര്യമുള്ളവർ. ഈ ആൾ പറഞ്ഞത് ആ മഹാൻ തട്ടുകയില്ലെങ്കിൽ ഈ ആളെ നാം കൂടെ കൂട്ടും . ശുപാർശകന്മാരില്ലാതെ അല്ലാഹു തങ്ങളെ പരിഗണിക്കുകയില്ല എന്ന വിശ്വാസംകൊണ്ടാണ് മുശ്‌രിക്കുകൾ ഇടയാളന്മാരെ സ്വീകരിച്ചതു. അല്ലാതെ അവർക്ക് അല്ലാഹുവിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല. ഏതാണ് റഹ്മാൻ എന്താണ് റഹ്മാൻ എന്നായിരുന്നു അല്ലാഹുവെപ്പറ്റി അവർ ചോദിച്ചിരുന്നത്. ഹുദൈബിയാ സന്ധിയിൽ കരാർ എഴുതികൊണ്ടിരുന്നപ്പോൾ “ബിസ്മില്ലാഹിർ റഹ്മാനിർ റഹീം എന്ന‍് നബി(സ്വ) വാചകം പറഞ്ഞുകൊടുത്തു. അപ്പോൾ ക്വുറൈശികളുടെ പ്രതിനിധി സുഹൈൽ അത് എഴുതാൻ കൂട്ടാക്കിയില്ല. അതിന്റെ കാരണം അല്ലാഹുവിന്റെ പേർ അതിലുണ്ട് എന്നതായിരുന്നില്ല. അല്ലാഹു റഹ്മാനാണ് എെന്നഴുതിയതുകൊണ്ടായിരുന്നു. അല്ലാഹു റഹ്മാനാണ്, പരമകാരുണികനാണ് എന്നംഗീകരിച്ചാൽ പിെന്നന്തിന് ഇടയാളൻ, എന്തിനാണ് വിഗ്രഹങ്ങൾ എന്നതായിരുന്നു അവരുടെ നിലപാട്. അതുകൊണ്ട് അവൻ പറഞ്ഞു. “ബിസ്മികാഹുമ്മ“ എെന്നഴുതാം. അല്ലാഹുവേ നിന്റെ നാമത്തിൽ എഴുതുന്നു എന്ന‍്. റഹ്മാൻ ആണ് അല്ലാഹു എന്ന‍് ഞങ്ങൾക്കറിയില്ല. ഞങ്ങൾ അതംഗീകരിക്കില്ല. അല്ലാഹു റഹ്മാൻ ആണ് എന്നംഗീകരിക്കുന്നവർക്ക് ഇടയാളന്മാരെ സ്വീകരിക്കേണ്ടതില്ല. “ഇന്ന റഹ്മത്ത റന്നീ വസിഅത്ത് കുള്ള ശൈഇൻ“ സകല വസ്തുക്കളെക്കാൾ വിശാലമാണ് എന്റെ കാരുണ്യം. നബ(സ്വ) സ്വഹാബത്തിനോട് പറയുകയുണ്ടായി. “അല്ലാഹുവിന്റെ കാരുണ്യം ഭാഗിച്ചാൽ അതിന്റെ നൂറിൽ ഒരംശമേ സൃഷ്ടികളെല്ലാം കൂടി പരസ്പരം കാണിക്കുന്നുള്ളൂ. അത് അല്ലാഹു നമുക്ക് നൽകിയതാണ്. ബാക്കി ഭതൊണ്ണൂറ്റിഒമ്പത് ശതമാനവും അല്ലാഹു അടിമകൾക്ക് വേണ്ടി സൂക്ഷിച്ചുവെച്ചിരിക്കയാണ്.“ അതാണ് എല്ലാവരുടെയും ശ്രദ്ധ അല്ലാഹുവിലേക്ക് തിരിച്ചുവിട്ടത്. “വജജഹ്തു വഝിയ?. ആകാശഭൂമികളെ സൃഷ്ടിച്ച നാഥനെ ഞാൻ അഭിമുഖീകരിക്കുന്നു. അവനെ നേർക്കുനേരെ ഇടയാളനില്ലാതെ അഭിമുഖീകരിക്കുന്നു. ഞാൻ ശിർക്ക് ചെയ്യുന്നവരുടെ കൂട്ടത്തിൽപെട്ടവനല്ല. ജീവിച്ചരിക്കുന്ന മനുഷ്യരെ ചിലർ ഇടയാളന്മാരാക്കുന്നു. അറബിയിൽ അതിന്ന‍് തവസ്സുൽ എന്നു പറയാം. വസീല എന്നു പറഞ്ഞാൽ മാധ്യമം എേന്ന ഉള്ളൂ. ഒരധ്യാപകൻ കുട്ടിയെ പഠിപ്പിക്കാനുപയോഗിക്കുന്ന ഉപകരം വസീലയാണ്. ഇങ്ങനെ ജീവിച്ചരിക്കുന്നവൻ സൃഷ്ടികൾക്കിടയിൽ പല മാധ്യമങ്ങളും ഉപയോഗിക്കുന്നു. ഇത് നമുക്കിടയിൽ അഭിപ്രായവ്യത്യാസമുള്ളതല്ല. മരിച്ചുപോയവരെ ഇടയാളന്മാരാക്കി വെക്കുന്നതാണ് അഭിപ്രായ വ്യത്യാസമുള്ള കാര്യം. ഇതു വെച്ചുകൊണ്ട് സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നത് ദീനിനോട് ആത്മാർത്ഥയുള്ളവർക്ക് അഭിലഷണീയമല്ല. “സവാഅൻ മഹ്‌യാഹും വമമാതുഹും“ മരിച്ചവരും ജീവിച്ചിരിക്കുന്നവരും സമമാകുന്നു എന്നു പറയുകയും എന്നാൽ പല പ്രശ്നങ്ങളിലും അവർ ഒരു പോലെയല്ല എന്ന‍് അംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമ്പ്രദായം മറുപക്ഷം സ്വീകരിക്കുന്നു. ഇത് അഭിലഷണീയമല്ല. ഇതു വിട്ട് നമുക്ക് അല്ലാഹുവെ നേരിട്ടു സമീപിക്കാം. അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ മദ്ധ്യസ്ഥൻമാരെ വെച്ച് അവരോട് ചോദിക്കുകയും അവരെ ഭരമേൽപിക്കുകയും ചെയ്യുന്നത് കുഫ്‌റണെന്ന‍് മഹാന്മാരായ പണ്ഡിതന്മാർ പറയാൻ കാരണം അതാണ്. ഇമാം ഇബ്നു ഹജറുൽ ഹൈതമി “അൽ ഇഅ‍്ലാമുബിക്വവാതിഇൽ ഇസ്ലാം“ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കേൾക്കൂ. “വമിൻദാലിക അൻയജ്‌അല ബൈനഹൂ വബൈനല്ലാഹി തആലാ വാശിത്വൻ. അല്ലാഹുവിന്റെയും അടിമയുടെയും ഇടയിൽ മധ്യസ്ഥന്മാരെയാക്കുന്നത് ഇസ്ലാമിൽനിന്നു ഭപുറത്തുപോകുന്ന കാര്യങ്ങളിൽപെട്ടതാണ്. “യത്തവക്കലു അലൈഹിം വയദ്‌ഊഹും വയസ് അലുഹും“ കാര്യങ്ങൾ അവരിൽ ഭരമേൽപിക്കുക. അവരോട് പ്രാർഥിക്കുക, അവരോട് ചോദിക്കുക എന്നിങ്ങനെ ചെയ്യുന്നത് ഇസ്ലാമിൽനിന്നു പുറത്തുപോകുന്നതാണ്. “വക്വാലൂ ഇജ്മാഅൻ“ അവർ ഏകകണ്ഠമായി പറഞ്ഞിരിക്കുന്നു. ക്വുർആനിൽ ഒരുപാട് പ്രാർഥനകളുണ്ട്. എല്ലാ അല്ലാഹുവിനോടാണ്. “ഞങ്ങളുടെ നാഥാ ഞങ്ങൾ ഞങ്ങളോട് ദ്രോഹം ചെയ്തു. നീ ഞങ്ങൾക്കു പൊറുത്തുതന്നിട്ടില്ലെങ്കിൽ ഞങ്ങൾ നഷ്ടക്കാരിൽപെട്ടവരായിപ്പോകും“ എന്ന‍് ആദം നബിയും ഇണയും അല്ലാഹുവിനോട് പ്രാർഥിച്ചു. ഇങ്ങനെ പ്രാർഥിക്കാനാണ് ക്വുർആൻ കൽപിച്ചതു. പരമകാരുണികനായ അല്ലാഹുവിന്റെ അടുക്കലേക്ക് ഇടയാളന്മാരെ സ്വീകരിക്കേണ്ടതില്ല. പ്രാർഥനകൾ മുഴുവൻ അല്ലാഹുവിനോട് നേരിട്ടു നടത്തുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.കാന്തപുരത്തിന്റെ ചോദ്യവും എ.പിയുടെ മറുപടിയും:
മൂന്നാം ദിവസം അര മണിക്കൂർ നേരത്തെ വിഷയാവതരണം കഴിഞ്ഞു. ഇനി തവസ്സുലിനെ സംബന്ധിച്ച് ഒന്നര മണക്കൂർ ചോദ്യവും മറുപടിയുമാണ്. കുറ്റിച്ചിറയിൽ സ്വീകരിച്ച നയം തെന്നയാണ് ഈ മറുപടിയിലും എ.പി. സ്വീകരിച്ചതു. മറുപക്ഷം എത്രതെന്ന പ്രകോപനമുണ്ടാക്കിയാലും സംയമനം പാലിച്ച് പൂർണസമയവും ഉപയോഗപ്പെടുത്തുക എന്നതായിരുന്നു എ.പിയുടെ നയം.- കാന്തപുരം
- എ.പി
- കാന്തപുരം
- എ.പി
- കാന്തപുരം
- എ.പി
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment