Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/മരിച്ചവരുടെ കഴിവും മൈക്കിന്റെ കഴിവും

പൂങ്കാവനം സംരംഭത്തിൽ നിന്ന്


സംവാദങ്ങളുടെ വെളിച്ചം - 21
ചോ
കാര്യങ്ങളെ കാര്യകാരണബന്ധത്തിൽപെടാത്തത്‌ കാര്യകാരണബന്ധത്തിൽപെട്ടത്‌ എന്ന‍ിങ്ങനെ വിഭജിക്കാം എന്ന മുജാഹിദുകളുടെ വാദത്തെ കാന്തപുരം അബൂബക്കർ മുസ്ല്യാർ ഖണ്ഡിച്ചതു ഇങ്ങനെയായിരുന്ന‍ു. ബ്ബനിങ്ങൾ കണ്ടില്ലേ കാര്യകാരണ ബന്ധത്തിൽപെട്ടതാണീ സ്പീക്കർ ശബ്ദിക്കുക എന്നത്‌. അല്ലാഹുവിന്റെ ക്വളാഅ‍്‌ വന്നപ്പോൾമാത്രമേ അത്‌ ശബ്ദിച്ചുള്ളൂ. അതിന്‌ മുമ്പ്‌ അത്‌ ശബ്ദിച്ചിട്ടില്ല എന്ന‍്‌ പറയുന്നത്‌ അതിന്‌ കാര്യകാരണ ബന്ധമില്ല. അതുകൊണ്ടല്ലേ കാര്യങ്ങൾക്കും കാരണങ്ങൾക്കും സർവശക്തനായ അല്ലാഹുവിന്റെ ക്വുദ്‌റത്തുവേണം. അതാണ്‌ “ലാഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്‌-അല്ലാഹുവിനെ കൊണ്ടല്ലാതെയാതൊരു ശക്തിയും കഴിവുമില്ല എന്ന‍ു ഞങ്ങൾ വിശ്വസിക്കുന്നത്‌.“ സ്പീക്കർ ശബ്ദിക്കാൻ അല്ലാഹുവിന്റെ ക്വളാഅ‍്‌വേണം എന്നതുപോലെ മരിച്ചവർ അല്ലാഹുവിന്റെ ക്വളാഉ കൊണ്ട്‌ സഹായിക്കും എന്ന വാദത്തെക്കുറിച്ച്‌ എന്താണഭിപ്രായം.?
നമ്മുടെ വാദവും ഖണ്ഡനുമായി ഒരു ബന്ധവും ഈ സ്പീക്കർ പ്രശ്നത്തിൽ ഇല്ല. സ്പീക്കറിന്ന‍ു പകരം ഖുതുബയിലെ മരവാൾ മുമ്പിൽവെച്ചാണ്‌ മുസ്ല്യാർ സംസാരിക്കുന്നതെങ്കിൽ അതിന്‌ ശബ്ദത്തെ ഉയർത്താൻ കഴിയില്ല. ശബ്ദം ഉച്ചത്തിലാവാൻ മുസ്ല്യാർ ഉച്ചഭാഷിണി എന്ന യന്ത്രം വെച്ചേ സംസാരിക്കുകയുള്ളൂ. അതാണ്‌ അല്ലാഹു ഓരോന്ന‍ിനും ഓരോ പ്രകൃതി നൽകാറുണ്ടെന്ന‍ു പറഞ്ഞത്‌. മാങ്ങ പറിക്കാൻ തെങ്ങിന്മേലോകവുങ്ങിന്മേലോ കറയാതെ മാവിൽമേൽ മാത്രമാണ്‌ നാം കറയുന്നത്‌. ഈ ഉദാഹരണം സദസ്സിനു ബോധ്യപ്പട്ടിരുന്ന‍ുവേങ്കിലും അവർ ബോധ്യപ്പെട്ടില്ലേന്ന‍്‌ അഭിനയിക്കുകയായിരുന്ന‍ു. അല്ലാഹുവിന്റെ ക്വളാഇന്ന‍ും അവൻ നിശ്ചയിച്ച ഒരു നിയമമുണ്ട്‌. ഇളനീരുന്ന‍ുവേണ്ടി മാവിൽ കയറിയാൽ അതിൽനിന്ന‍്‌ ഇളനീർ കിട്ടുകയില്ല എന്നറിയാത്ത ഏതു മുസ്ല്യാരാണ്‌ ലോകത്തുള്ളത്‌? ഭമരിച്ചവർക്ക്‌ അല്ലാഹു കഴിവുകൊടുത്തിട്ടുണ്ടെന്ന‍ും അതു നിങ്ങൾ ചോദിക്കുകയും ചെയ്തുകൊള്ളുക എന്ന‍ും അല്ലാഹു പറഞ്ഞിരുന്ന‍ുവേങ്കിൽ അതിൽ കാര്യകാരണബന്ധമുണ്ടെന്ന‍്‌ പറയാമായിരുന്ന‍ു. മരണപ്പെട്ടവർ പ്രാർത്ഥന കേൾക്കില്ലേന്ന‍ും അവരോട്‌ പ്രാർത്ഥിക്കരുതെന്ന‍ുമാണ്‌ നാം വാദിച്ചതു. വെറും വാദമല്ല. നിരവധി ആയത്തുകൾ ഓതിക്കൊണ്ടുള്ള വാദമായിരുന്ന‍ു അത്‌. മറുപക്ഷമാകട്ടെ വിഷയവുമായി ബന്ധമില്ലാത്ത “ഇന്നമാ വലിയ്യുകുമില്ലാഹു“ എന്നത്‌ ആവർത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
വാദപ്രതിവാദത്തിൽ സുന്ന‍ീപക്ഷത്തു നിന്ന‍്‌ സംസാരിച്ച കെ.വി. മുഹമ്മദു മുസ്ല്യാർ പിന്ന‍ീടിറക്കിയ ക്വുർആൻ പരിഭാഷയിൽനിന്ന‍ുപോലും മനസ്സിലാകുന്നത്‌ അത്‌ ജീവിച്ചിരിക്കുന്ന ജൂത-ക്രൈസ്തവരുമായി മൈത്രീബന്ധം സ്ഥാപിക്കരുതെന്ന‍ും റസൂലിനോടും സത്യവിശ്വാസികളോടുമാണ്‌ മൈത്രീബന്ധം സ്ഥാപിക്കേണ്ടത്‌ എന്ന‍്‌ മുസ്ലിംകളോടുള്ള കൽപനയാണെന്ന‍ുമാകുന്ന‍ു. അതിനാൽ സ്പീക്കറിൽ സംസാരിക്കുന്നതും മരിച്ചവരോട്‌ സഹായം തേടുന്നതും കാര്യകാരണ ബന്ധത്തിന്റെ വിഷയത്തിൽ ഒരുപോലെയാണെന്ന മുസ്ല്യാരുടെ വാദം തികച്ചും ബാലിശമാണ്‌.
ചോ
“ഇദ്‌ തസ്തഗീസുന റന്നകും“ ബ്ദ്‌റിൽ നിങ്ങൾ നിങ്ങളുടെ റന്നിനോട്‌ സഹായം തേടിയിരുന്ന സന്ദർഭം എന്ന മുജാഹിദുപക്ഷം ഓതിയ ആയത്തിനെക്കുറിച്ച്‌ മുസ്ല്യാർ പറഞ്ഞതിങ്ങനെയാണ്‌. ബ്ബറന്നിനോട്‌ നിങ്ങൾ സഹായം ചോദിക്കുന്ന‍ു എന്ന‍ു പറഞ്ഞതുകൊണ്ട്‌, മറ്റുള്ളവരോട്‌ സഹായം ചോദിക്കാൻ പാടില്ല എന്ന‍്‌ എവിടെ നിന്ന‍്‌
കിട്ടിയതാണെന്ന‍്‌ എനിക്ക്‌ മനസ്സിലാക്കാൻ സാധിക്കുന്ന‍ില്ല.“ ഇതിനെക്കുറിച്ച്‌ എന്തുപറയുന്ന‍ു.?
ഫുട്ബോൾ, വേളിബോൾ തുടങ്ങിയവയിലെ ചില കളിക്കാർക്ക്‌ സ്വന്തമായ ചില രീതികളുള്ളതുപോലെ മുസ്ല്യാക്കളിൽ ചിലർക്കുമുണ്ട്‌ ചില പതിവു തന്ത്രങ്ങൾ. അതാണ്‌ മേൽവാദത്തിൽ കണ്ടത്‌. ഞങ്ങൾ വാദിച്ചതു ഇസ്തിഗാസ എന്ന പദം പ്രാർത്ഥന ഭേന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്‌ എന്ന‍ായിരുന്ന‍ു. അതിന്ന‍ാണ്‌ ഇദ്‌ തസ്തഗീസൂനറന്നകും.- നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ ഇസ്തിഗാസ ചെയ്തിരുന്ന സന്ദർഭം എന്ന‍്‌ ഞങ്ങളോതിയത്‌. സാധാരാണ സഹായത്തിന്നല്ല കാര്യകാരണ ബന്ധത്തിൽപ്പെടാത്ത അഥവാ അഭൗതികമായ സഹായത്തിന്‌. ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷയത്തോടു നൂറു ശതമാനം യോജിച്ച വാദവും തെളിവുമായിരുന്ന‍ു അത്‌. ഭൗതിക രീതിയിലുള്ള സഹായമല്ല ബ്ദറിൽ നബി(സ്വ)യും സ്വഹാബികളും പ്രതീക്ഷിച്ചിരുന്നത്‌. ഇതിനെ ഖണ്ഡിക്കാൻ കഴിയാത്തതുകൊണ്ടാണ്‌ അല്ലാഹുവോടു സഹായം തേടണം എന്ന‍ു പറഞ്ഞാൽ മറ്റുള്ളവരോടു സഹായം തേടരുതെന്ന‍്‌ അർത്ഥമില്ല എന്ന മുസ്ല്യാരുടെ വാദം. ഇതേ തന്ത്രം കൊട്ടപ്പുറത്ത്‌ തവസ്സുലിന്റെ വിഷയത്തിൽ ഉത്തരം മുട്ടിയപ്പോഴും മുസ്ല്യാർ പ്രയോഗിച്ചിട്ടുണ്ട്‌. വബ്തഗോ‍ൂ ഇലൈഹിൽ വസീല അല്ലാഹുവോട്‌ വസീല തേടുക എന്നതിന്റെ ഉദ്ദേശ്യം സൽക്കർമങ്ങൾകൊണ്ട്‌ തവസ്സുൽ ചെയ്യുക എന്ന‍ാണെന്നതിൽ മുഫസ്സിറുകൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല എന്ന ഇബ്നു കഥീറിന്റെ അഭിപ്രായം നമ്മുടെ പക്ഷത്തുനിന്ന‍്‌ ചെറിയമുണ്ടം അബ്ദുൽഹമീദ്‌ മൗലവി ഉദ്ധരിച്ചപ്പോൾ കാന്തപ്പുരം പറഞ്ഞത്‌ “മഹാൻമാരെകൊണ്ട്‌ തവസ്സുൽ ചെയ്യാൻ പാടില്ലന്ന‍്‌ അതിനർത്ഥമില്ല“ എന്ന‍ായിരുന്ന‍ുവല്ലോ ഇങ്ങനെയാണെങ്കിൽ ഏതു ശിർക്കിനെയും ആർക്കും ന്യായീകരിക്കാൻ കഴിയില്ലേ? ഇത്തക്വൂ റന്നകും-നിങ്ങൾ നിങ്ങളുടെ റന്നിനോട്‌ ഭക്തി കാണിക്കുക എന്ന‍ു പറഞ്ഞാൽ അല്ലാഹുവോടു മാത്രമേ ഭക്തികാണിക്കാവൂ എന്ന‍ാണ്‌. അല്ലാഹുവോട്‌ ഭക്തി കാണിക്കുക എന്നല്ലേ പറഞ്ഞട്ടുള്ളൂ. മറ്റുള്ളവരോട്‌ ഭക്തി കാണിക്കരുതെന്ന‍്‌ പറഞ്ഞിട്ടില്ലല്ലോ എന്ന‍്‌ മുസ്ല്യാർക്ക്‌ വാദിക്കാമല്ലോ. പക്ഷെ അല്ലാഹുവിങ്കൽ ആ വാദം വിലപ്പോവില്ല.
ചോ
കെ.വി.മുഹമ്മദ്‌ മുസ്ല്യാരുടെ സംസാരത്തിൽ മനുഷ്യ കഴിവിന്ന‍്‌ പരിധിയില്ല എന്നതിന്‌ ഈസാനബിയിലൂടെ പ്രകടമായ ഭമുഅ‍്ജിസത്തുകൾ സംബന്ധിച്ച ആയത്തുകളാണുദ്ധരിച്ചതു. കളിമൺ പക്ഷിയുടെ രൂപത്തിലേക്ക്‌ ഞാൻ ഊതുമ്പോൾ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. മരിച്ചവരെ ജീവിപ്പിക്കും, ജന്മാന്ധൻമാർക്ക്‌ കാഴ്ച നൽകും വെള്ളപ്പാണ്ഡു സുഖപ്പെടുത്തും എ‍െന്നല്ലാം? നമുക്കും അവർക്കുമിടയിൽ തർക്കമില്ലാത്ത കാര്യമാണല്ലോ ക്വുർആനിൽ പറഞ്ഞ ഈ സംഭവങ്ങൾ. മുഅ‍്ജിസത്തിൽപെട്ട കാര്യങ്ങൾ അവ പ്രകടമായ പ്രവാചകൻമാരോട്‌ അവർ ഇലാഹുകളല്ല എന്ന രീതിയിൽ ചോദിച്ചുകൂടേ?
പാടില്ല, ഈസാനബി(അ)‍ിലൂടെ മുഅ‍്ജിസത്തുകൾ പ്രകടമാക്കിയ അല്ലാഹു അക്കാര്യങ്ങളിൽ അദ്ദേഹത്തോട്‌ സഹായം തേടിക്കോളൂ എന്ന‍ു പറഞ്ഞിട്ടില്ലല്ലോ. മറ്റു പ്രവാചകൻമാർക്കുണ്ടായിട്ടില്ലാത്ത ഒരു മഹാത്ഭുതം ഈസാ(അ)ക്കുണ്ട്‌. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. ജീവിച്ചിരിപ്പുള്ള ഈസാ(അ) മരിച്ചവരെ ജീവിപ്പിക്കുന്ന‍ില്ല. പക്ഷികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന‍ില്ല, അന്ധൻമാർക്കു കാഴ്ച നൽകിക്കൊണ്ടിരിക്കുന്ന‍ില്ല. അദ്ദേഹം ഭക്ഷണത്തളിക ഇറക്കിത്തരാൻ പ്രാർത്ഥിച്ചപ്പോൾ അല്ലാഹു അതിറക്കിക്കൊടുത്തിട്ടുണ്ട്‌, എന്ന‍ാൽ ഇപ്പോൾ അദ്ദേഹം ഭക്ഷണത്തളികയിറക്കാൻ പ്രാർത്ഥിക്കുകയോ ഭക്ഷണത്തളിക ഇറങ്ങുകയോ ചെയ്യുന്ന‍ില്ല.
ഈസാനബിയിലൂടെ പരാമർശിക്കുന്ന ആയത്തുകൾ മുഹമ്മദ്‌ നബി(സ്വ)ക്കാണ്‌ അല്ലാഹു സുഭാനഹു വതആലാ ഇറക്കിക്കൊടുത്തത്‌ എന്ന കാര്യം ഇസ്തിഗാസാ വാദികൾ മറക്കാൻ പാടില്ല. മുഹമ്മദ്‌ നബി(സ്വ)യുടെ സ്വഹാബിമാരിൽ അന്ധൻമാരും രോഗികളും ദരിദ്രരുമുണ്ടായിരുന്ന‍ുവല്ലോ. ആകാശത്ത്‌ ജീവിച്ചിരിക്കുന്ന ഈസാനബിയിൽ നിന്ന‍്‌ നിങ്ങൾ കാഴ്ചശക്തി ലഭിക്കാനും വെള്ളപ്പാണ്ഡു മാറ്റിത്തരാനും ഭക്ഷണത്തളിക ഇറക്കിത്തരാനും ഇസ്തിഗാസ നടത്തിക്കോളൂ എന്ന‍്‌ നബി(സ്വ) സ്വഹാബിമാരോട്‌ പറഞ്ഞിട്ടില്ല.
ചോ
സഹായം തേടാൻ പറഞ്ഞിട്ടില്ല എന്ന‍ുവെച്ച്‌ സഹായം ചോദിക്കാൻ പാടില്ല എന്ന‍ു പറയാൻ പറ്റുമോ?
പറയാൻ ഭപറ്റും. സൂറത്തു തൗബയിൽ അല്ലാഹു നബി(സ്വ)യെ വിശേഷിപ്പിച്ചതു അസീസുൻ അലൈഹിമാ ഗനിത്തും ഹരീസുൽ അലൈകും ബിൽമുഅ‍്മിനീന റഊഫുർ റഹീം എന്ന‍ാണല്ലോ. എന്ന‍ുവെച്ചാൽ നിങ്ങൾ കഷ്ടപ്പെടുന്നത്‌ സഹിക്കാൻ കഴിയാത്തവനും നിങ്ങളുടെ കാര്യത്തിൽ അതീവ താൽപര്യമുള്ളവനും സത്യവിശ്വസികളോട്‌ അത്യന്തം ദയയും കാരുണ്യമുള്ളവനുമാണ്‌ എന്ന‍ാണ്‌. ആ നിലക്ക്‌ സ്വഹാബിമാർക്ക്‌ ലഭിക്കുമായിരുന്ന സഹായം അവിടുന്ന‍്‌ മറച്ചുവെച്ചു എന്ന‍്‌ വിചാരിക്കാൻ നമുക്കു നിർവാഹമില്ല. ഈസാനബിയോട്‌ സഹായം ചോദിച്ചോളൂ എന്ന‍്‌ സ്വഹാബിമാരോട്‌ ദയയും സ്നേഹവുമുള്ള നബി പറയാതിരുന്നത്‌ അത്തരം കാര്യകാരണബന്ധത്തിൽപെടാത്ത സഹായം സൃഷ്ടികളോട്‌ ചോദിക്കാൻ പാടില്ലാത്തതുകൊണ്ടാണ്‌
ചോ
ഈസനബി(അ) മരിച്ചിട്ടില്ലല്ലോ. ജീവിച്ചിരിക്കുന്ന ആളോട്‌ ചോദിച്ചാൽ അതിൽ അഭൗതികത്വം എവിടെ എന്ന‍ു ചോദിച്ചാൽ?
ജീവിച്ചിരിക്കുന്നവർ കാഴ്ചയുടെയും കേൾവിടെയും പരിധിയിലാണെങ്കിൽ ചോദ്യം ഭൗതികം അഥവാ കാര്യകാരണ ബന്ധത്തിൽപെട്ടത്‌. പരിധിയിൽപെടാത്തത്താണെക്കിൽ കാര്യകാരണ ബന്ധത്തിൽപെടാത്തത്‌. ഈസാനബിയോടു സഹായം തേടുന്നത്‌ കാര്യകാരണ ബന്ധത്തിൽപെട്ടതാണെന്ന‍ും അതിനാൽ നിങ്ങൾ അദ്ദേഹത്തോട്‌ സഹായം തേടിക്കോളൂ എന്ന‍ും നബി(സ്വ) സ്വഹാബിമാരെ പഠിപ്പിച്ചിട്ടില്ല. എടുത്തുപറയേണ്ട ഒരു കാര്യം നബി(സ്വ) കേൾവിയുടെയും കാഴ്ചയുടെയും പരിധിക്കപ്പുറത്തായിരുന്നപ്പോൾ അവർ അവിടുത്തോട്‌ സഹായം തേടിയിരുന്ന‍ില്ല എന്നതാണ്‌. ആസിം(റ)ന്റെ നേതൃത്വത്തിലുള്ള ഒരു ദൗത്യസംഘത്തെ ശത്രുക്കൾ വളഞ്ഞപ്പോൾ അദ്ദേഹം നബി(സ്വ)യെ നേരിട്ടു വിളിക്കാതെ “അല്ലാഹുമ്മ അഖ്ബിർ അന്ന‍ാ നബിയ്യക“ അല്ലാഹുവേ ഞങ്ങളെ സംബന്ധിച്ച്‌ നിന്റെ നബിയെ നീ വിവരറിയിക്കേണമേ (ബുഖാരി) എന്ന‍്‌ പ്രാർത്ഥിക്കുകയാണ്‌ ചെയ്തത്‌. മദീനായിലായിരുന്ന പ്രാവാചകനോട്‌ മക്കയിൽ ഭപീഡനമനുഭവച്ചുകൊണ്ടിരുന്ന സ്വഹാബിമാർ സംസാരിച്ചിരുന്ന‍ില്ല. ഇതിൽ നിന്ന‍ു മനസ്സിലാവുന്നത്‌ ജീവിച്ചരിക്കുന്നവരോടുള്ള സഹായം ത‍െന്ന കാര്യകാരണബന്ധത്തിൽപെട്ടതും പെടാത്തതും ഉണ്ട്‌. കാര്യകാരണ ബന്ധത്തിൽപെട്ട സഹായമേ നബി(സ്വ)യോട്‌ സ്വഹാബിമാർ ചോദിച്ചിരുന്ന‍ുള്ളൂ.
ബ്ബനിങ്ങൾ അവരെ വിളിച്ചുതേടുന്ന പക്ഷം നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ക്വിയാമത്തു നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്‌?ß സൂറ:ഫാത്വിറിലെ ഈ ആയത്തിൽ നിന്ന‍്‌ പ്രാർത്ഥന കേൾക്കലും ഉത്തരം നൽകളും അല്ലാഹുവിന്റെ മാത്രം കഴിവാണെന്ന‍ും മരിച്ചവർക്കോ, ഇതര സൃഷ്ടികൾക്കോ അതിന്ന‍ു കഴിയില്ലേന്ന‍ും വ്യക്തമായി മനസ്സിലാക്കാം. (തുടരും)

No comments: