പൂങ്കാവനം സംരംഭത്തിൽ നിന്ന്
വിജയം വിലയിരുത്തേണ്ടതെങ്ങനെ?
- ചോ: കുറ്റിച്ചിറ സംവാദം മുജാഹിദു പ്രസ്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നുവല്ലോ. എങ്ങനെയാണ് ഒരു വാദപ്രിതവാദം വിജയിച്ചു എന്നു വിലയിരുത്തുക. ഉത്തരം മുട്ടിയാൽ പോലും മറുപക്ഷം വിജയമവകാശപ്പെടുകയും സ്വീകരണയോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ചോദ്യം പ്രസക്തമാണെന്നു തോന്നുന്നു.
- ഉ
- കുറ്റിച്ചിറ സംവാദത്തിൽ വിജയാഘോഷവും സ്വീകരണവും മറുപക്ഷം സംഘടിപ്പിച്ചതായി അറിവില്ല. എങ്കിലും അതിന്റെയും ഏതു സംവാദത്തിന്റെയും ഫലം വിലയിരുത്തുന്നത് പ്രസക്തമായ കാര്യമാണ്.
സംവാദത്തിൽ നാം അവതരിപ്പിച്ചവാദങ്ങൾ പ്രാമാണികമായിരിക്കുകയും അതിനെ മറുപക്ഷം ഖണ്ഡിക്കുന്നത് ബാലിശമായ വ്യാഖ്യാനങ്ങൾ കൊണ്ടായിരിക്കുകയും ചെയ്യുമ്പോൾ നാം വിജയിച്ചു എന്നും പറയാം. മറിച്ചാണെങ്കിൽ മറുപക്ഷം വിജയിച്ചു എന്നും പറയാം. ആ നിലക്ക് കുറ്റിച്ചിറയിൽ വലിയ വിജയമാണ് നമുക്കുണ്ടായത്.
- ചോ: മറുപക്ഷം നമ്മുടെ വാദങ്ങൾ ഖണ്ഡിക്കുന്നതിൽ കാണിച്ച ബാലിശതകൾ എന്തെല്ലാമാണ്? ആയത്തുകൾ കുറേ ഓതിയതുകൊണ്ടുകാര്യമില്ല. അവയ്ക്കു വിഷയവുമായി ബന്ധംവേണം എന്ന‍് അവരെപ്പറ്റി നമ്മളും നമ്മെപ്പറ്റി അവരും പറഞ്ഞ സ്ഥിതിക്ക് ഇതൊന്ന‍് വിശദീകരിക്കുന്നതു നന്നായിരിക്കും.
- ഉ
- മുശ്‌രിക്കുകളുടെ ബിംബാരാധനയെ എതിർത്തുകൊണ്ട് ഇറങ്ങിയ ആയത്തുകളാണ് മുജാഹിദുപക്ഷം ഇസ്തിഗാസ വിഷയത്തിൽ ഓതിയത് എന്ന മറുപക്ഷത്തിന്റെ ആരോപണം നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേയല്ല എന്ന‍് നാം സുന്നീപക്ഷം അംഗീകരിക്കുന്ന തഫ്സീറുകൾ ഉദ്ധരിച്ചുകൊണ്ട് തെന്ന തെളിയിച്ചിട്ടുണ്ട്. നബി(സ്വ)യുടെ കാലത്തെ ബിംബാരാധനക്ക് തുല്യമാണ് ഇക്കാലത്തെ ചിലയാളുകൾ മഹാൻമാർ അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്ന വിശ്വാസത്തോടെ അവരുടെ ക്വബ്‌റുകളെ ഭബഹുമാനിക്കുന്നത് എന്ന‍് ഇമാം റാസിയെ ഉദ്ധരിച്ചുകൊണ്ട് നാം പറഞ്ഞത് ഒരുദാഹരണം മാത്രം. അല്ലാഹുവോടൊപ്പം നിങ്ങളാരോടും പ്രാർത്ഥിക്കരുത്. എന്ന ആയത്തിറങ്ങിയത് ബിംബാരാധനയുടെ പശ്ചാത്തലത്തിലാണെങ്കിലും അത് മുശ്‌രിക്കുകളെപ്പോലെ മുഅ‍്മിനുകൾക്കും ബാധകമാണ് എന്ന‍് നാം സമർത്ഥിച്ചു. ക്വുർആൻ അക്കാര്യം ഗൗരവത്തിൽ നബിയെ താക്കീതു ചെയ്തിട്ടുണ്ട്. ãനീയെങ്ങാനും ശിർക്കു ചെയ്താൽ നിന്റെ സൽകർമങ്ങൾ നിഷ്ഫലമാകുംä എന്നാണ് താക്കീത്. നബി(സ്വ)ക്ക് അതു ബാധകമാണെങ്കിൽ നമുക്കെങ്ങനെയാണ് അതു ബാധകമാകാതിരിക്കുക! ശിർക്കിന്റെ ഏത് ഇനത്തിനും മക്കാമുശ്‌രിക്കുകളുടെ നടപടികളെയെതിർത്തുകൊണ്ടുള്ള ആയത്താണ് ബാധമാവുക. കല്ലും മരവും മുതൽ അമ്പിയാക്കളെവരെ അവർ ആരാധിച്ചിരുന്നു. ഇവയെല്ലാംഉൾപ്പെടുത്തിക്കൊണ്ടാണ് ãനിങ്ങൾ അവരോടു പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന അവർ കേൾക്കുകയില്ല കേട്ടു എന്ന‍് സങ്കൽപിച്ചാൽ തെന്ന നിങ്ങൾക്ക് അവർ ഉത്തരം നൽകുകയില്ലä എന്ന‍് ക്വുർആൻ പറഞ്ഞത്. ഇതിൽ നിന്നും വിഷയവുമായി ബന്ധമില്ലാത്ത ആയത്തുകളാണ് നാം സുന്നികൾക്കെതിരെ ഉദ്ധരിച്ചതു എന്ന ആരോപണം ബാലിശമാണെന്ന‍് സാമാന്യബുദ്ധിയുള്ള ശ്രോതാക്കൾക്കു മനസ്സിലായിട്ടുണ്ടാവും.
- ചോ: അവരുടെ അവതരണത്തിലെ അബദ്ധവാദങ്ങൾക്ക് ചില ഉദാഹരണങ്ങൾ?
- ഉ
- അവരുടേതിന് അബദ്ധങ്ങൾ എന്നല്ല പറയേണ്ടത് എന്നാണെനിക്കു തോന്നുന്നത്. നമ്മുടെ വാദങ്ങൾ ഖണ്ഡിക്കാൻകഴിയാതെ വരുമ്പേൾ ബോധപൂർവ്വം വിഷയം വളച്ചൊടിക്കുകയായിരുന്നു അവർ. നമുക്കില്ലാത്ത വാദങ്ങൾ നമ്മുടെ മേൽ ആരോപിച്ച് അതു ശരിയല്ലേന്നതിന് ധാരാളം ആയത്തുകളോതുക. അപ്പോൾ വിവരമില്ലാത്ത അനുയായികൾ വിചാരിക്കും നമ്മുടെ മുസ്ല്യാക്കൾ ധാരാളം ആയത്തുകൾ ഓതിയിട്ടുണ്ട് എന്ന‍്. ഈ കണക്കുകൂട്ടൽ അവർക്കുണ്ട് എന്നതിന് കുറേ ഉദാഹരണങ്ങളുണ്ട്.
ഇന്നീ ദഔത്തു ക്വൗമീ (ഞാൻ എന്റെ ജനങ്ങളെ ക്ഷണിച്ചു) ഇവിടെ ഭദആ എന്ന പദമാണുപയോഗിച്ചതു അതിന് പ്രാർത്ഥന എന്ന അർത്ഥമില്ല. ഇതാണ് കെ.വി..മുഹമ്മദ് മുസ്ല്യാരുടെ പ്രസംഗത്തിലുള്ള ഒന്ന‍്. ഈ ആയത്ത് മുസ്ല്യാർ പറഞ്ഞ അർത്ഥത്തിൽ തെന്നയാണ്. അതിനാൽ അത് മരിച്ചവരോടുള്ള ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ നാം തെളിവാക്കിയിട്ടില്ല. നൂഹ്നബി(അ) ജനങ്ങളെ തൗഹീിലേക്കു ക്ഷണിച്ചതാണ് ഇവിടെ ദആ എന്നുപയോഗിച്ചതു. വഇന്നികുള്ളമാ ദഔത്തുഹും ലിതഗ്ഫിറലഹും?അല്ലാഹു അവർക്കു പൊറുത്തുകൊടുക്കാൻ വേണ്ടി അവരെ ഞാൻ ക്ഷണിച്ചപ്പോൾ. ഇതാണ് കെ.വിയോതിയ മറ്റൊരായത്ത്. അതും നാം നമ്മുടെ വാദത്തിന് തെളിവാക്കിയല്ല. ഇബ്‌റാഹീം നബി(അ) പക്ഷികളെ അറുത്ത് കഷ്ണങ്ങളാക്കിവെച്ചു. എന്നിട്ട് അതിനെ വിളിച്ചാൽ (സുമ്മദ്‌ഉഹന്ന)അവ പാറിവരും ഈ ആയത്തും അദ്ദേഹം ഉദ്ധരിച്ചുകളഞ്ഞു. അതും വെറും വിളി. ആയതിനാൽ നമ്മുടെ വാദം സ്ഥാപിക്കാൻ നാം ഉദ്ധരിച്ചിട്ടില്ല. ക്വുർആനിൽ ദുആ എന്ന‍് കാണുമ്പോഴേക്കും അവയെല്ലാം പ്രാർത്ഥനയാണെന്നോ ആരെയും കല്യാണത്തിന്നോ സൽക്കാരത്തിന്നോ ക്ഷിണിച്ചാൽ അത് ശിർക്കാവും എന്നോ നാം വാദിച്ചെങ്കിലേ നമുക്കെതിരെ ആ ആയത്തുകൾ ഓതുന്നതിൽ അർത്ഥമുള്ളൂ. ക്വുർആനിലെ ദുആ എന്ന പദങ്ങളുള്ള മുഴുവൻ ആയത്തുകളും മുൻകൂട്ടി പരിശോധിച്ച്, അതിൽ പ്രാർത്ഥന എന്ന‍് കൃത്യമായി അർത്ഥം പറയാവുന്ന ആയത്തുകൾ മാത്രമാണ് നാം അവതരിപ്പിച്ചതു. ഇത് നാം തുടരെ ഓതി വിശദീകരിച്ചപ്പോൾ സദസ്സ് അത് ശാന്തമായി കേട്ടു. ആ നിശ്ശബ്ദത മറുപക്ഷത്തെ ഭയപ്പെടുത്തി. അപ്പോൾ രക്ഷപ്പെടാനെന്നോണം കണ്ടുപിടിച്ച രണ്ടു തന്ത്രങ്ങളാണ്. ആയത്തുകൾ കുറേ ഓതിയിട്ടുകാര്യമില്ല അവയ്ക്ക് വിഷയവുമായി ബന്ധം വേണം äഎന്ന ആരോപണവും നമുക്കില്ലാത്ത വാദത്തിന് ആയത്തുകളോതി നമ്മെ വെറുതെ ഖണ്ഡിക്കുക എന്നതും.
- ചോ: മനുഷ്യകഴിവിന്ന‍് ഒരു പരിധിയുമില്ലേന്നും കഴിവകൾക്ക് പരിധിയുണ്ട് എന്ന മുജാഹിദുപക്ഷത്തിന്റെ ഭവാദം തെറ്റാണെന്നും സമർത്ഥിക്കാൻ മറുപക്ഷം ഈസാനബിയുമായി ബന്ധപ്പെട്ട ആയത്തുകാളയിരുന്നുവല്ലോ ഓതിയത്. ഞാൻ നിങ്ങൾക്ക് കളിമണ്ണ് കൊണ്ട് ഒരു പക്ഷി രൂപം ഉണ്ടാക്കിത്തരാം. എന്നിട്ട് ഞാൻ അതിൽ ഊതുമ്പോൾ അല്ലാഹുവിന്റെ അനുമതിയോടെ അതു പറക്കും. അന്ധന് ഞാൻ കാഴ്ച നൽകും, വെള്ളപ്പാണ്ഡു സുഖപ്പെടുത്തും. അല്ലാഹുവിന്റെ അനുമിതയോടെയുള്ള കഴിവുകൾ മാത്രമേ ഞങ്ങൾ ചോദിക്കുന്നുള്ളൂ എന്ന മുഖവുരയോടെവുള്ള ഈ അവതരണം സാധാരണക്കാരിൽ തെറ്റുധാരണക്കിടം വരുത്തുകയില്ലേ?
- ഉ
- നമുക്കെതിതെയുള്ള മുൻവിധിയുമായി പരിപാടി കേൾക്കാൻ വരുന്നവരിൽ ഇതു തെറ്റുധാരണയുണ്ടാക്കിയെന്നുവരാം. അതുകൊണ്ടാണല്ലോ അവർ ആളുകളെ പിടിച്ചു നിർത്തുന്നത്. എന്നാൽ നിഷ്പക്ഷമതികൾക്ക് മുസ്ല്യാക്കളുടെ ഈ വാദത്തിലെ തെറ്റുകൾ വേഗം മനസ്സിലാവും. ഒരു മുഅ‍്ജിസത്തും പ്രവാചകൻമാരുടെ കഴിവല്ല. അല്ലാഹു പ്രവാചകൻമാരിലൂടെ പ്രകടമാക്കുന്ന ദൃഷ്ടാന്തമാണത്. അതുകൊണ്ടാണ് അതിന് മാനുഷികത എന്നു പറയാതെ അമാനുഷികത എന്ന‍് അർത്ഥം പറയുന്നത്. ഇത് മുജാഹിദുകളുടെ മാത്രം പ്രയോഗമല്ല. സുന്നികളും ãക്വുർആനിന്റെ അമാനുഷികതä എന്ന‍് പറയാറുണ്ടല്ലോ. അതിന്റെയർത്ഥം മുഹമ്മദ് നബി(സ്വ)ക്ക് ക്വുർആൻ കൊണ്ടുവരാൻ കഴിയില്ല എന്നാണ്. അതുപോലെ ഈസാനബി(അ)ക്ക്
പക്ഷികളെ സൃഷ്ടിക്കനോ മരിച്ചവരെ ജീവിപ്പിക്കാനോ കഴിയില്ല. അതുകൊണ്ട് അല്ലാഹു ഈസാനബിയോടു പറഞ്ഞു. നീ കളിമൺ കൊണ്ട് പക്ഷിരൂപം സൃഷ്ടിക്കു ശേഷം ഊതൂ. അപ്പോൾ ഞാൻ അതിന്നു ജീവൻ നൽകിക്കൊള്ളാം എന്ന‍്. മനുഷ്യരുടെ കഴിവുകളും മുഅ‍്ജിസത്തുകളും തമ്മിൽ കാതലായ വ്യത്യാസമുണ്ട്. മനുഷ്യന് അല്ലാഹു കൊടുത്ത ഏത് കഴിവും മനുഷ്യന് ഏറിയ അളവിലോ കുറഞ്ഞ അളവിലോ പ്രയോഗിക്കാം. തീരെ പ്രയേഗിക്കാതെയുമിരിക്കാം. എന്നാൽ മുഅ‍്ജിസത്തുകളിൽ ഇത്തരം ഭസ്വാതന്ത്ര്യം നടത്താൻ കഴിയില്ല.
- ചോ: അതിന്റെ ഉദാഹരണങ്ങൾ?
- ഉ
- ഉദാഹരണത്തിന് യുദ്ധത്തെപ്പറ്റിയുള്ള ഒരായത്തു പരിശോധിക്കാം. ബ്ബനിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങൾ പരിധിവിട്ട് പ്രവർത്തിക്കരുത്. പരിധി വിട്ടു പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലതെന്ന. (അൽബക്വറ.190) ആക്രമണത്തേക്കാൾ അതിരുവിട്ട പ്രത്യാക്രണത്തിനു മനുഷ്യനു കഴിയും. യുദ്ധത്തിനു പോകാതിരിക്കാനും കഴിയും. അതുകൊണ്ടാണ് തിരിച്ചടിക്കുമ്പോൾ അതിരുകവിയരുത്. എന്ന‍് അല്ലാഹു പറയാൻ കാരണം. ഇതുപോലെ മുഅ‍്ജിസത്തുകൾ പ്രവാചകൻമാർക്ക് ഇച്ഛിക്കുമ്പോൾ പ്രകടിപ്പിക്കാവുന്നതല്ല. പ്രകടിപ്പിക്കുമ്പോൾതെന്ന അതിന്റെ അളവ് കൂട്ടാനോ കുറക്കാനോ രീതി മാറ്റാനോ കഴിയില്ല. കാരണം അത് അമാനുഷികമാണ്. അതിനാൽ മുഅ‍്ജിസത്തുകൾ തെളിവാക്കിക്കൊണ്ട് മനുഷ്യ കഴിവിന് പരിധിയില്ല എന്നും അതിനാൽ മരിച്ചവരോട് പ്രാർത്ഥിച്ചാൽ അവർ കേട്ട് ഉത്തരം ചെയ്യുമെന്നുമുള്ള വാദത്തിന് നിലനിൽപില്ല. അവയോതി മുജാഹിദുകളെ തോൽപിച്ചു എന്നു പറഞ്ഞാൽ അത് വിശ്വാസിക്കാൻ ആളെ കിട്ടുകയില്ല.
(തുടരും)
No comments:
Post a Comment