പൂങ്കാവനം സംരംഭത്തിൽ നിന്ന്
ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞവരിൽ ശിർക്ക് ആരോപിക്കുകയോ?
- ചോ
- സുന്നീ പക്ഷത്തുനിന്ന‍് സംസാരിച്ച കെ.വി. മുഹമ്മദ് മുസ്ല്യാർ മുജാഹിദുകൾ കടുത്ത അക്രമം ചെയ്യുന്നതായി പരാതിപ്പെട്ടുകണ്ടു. അതിങ്ങനെയാണ് "ലാ ഇലാഹ ഇല്ലല്ലാഹു-അല്ലാഹു അല്ലാതെ ആരാധ്യനില്ല-എന്ന‍് മുസ്ലിംകൾ കൂട്ടിക്കാലം മുതൽ എല്ലായിടത്തുനിന്നും പഠിക്കുന്നവരാണ്. ഈ വിശ്വാസം രക്തത്തിലും മജജയിലും ലയിച്ചു ചേർന്ന ഒരു മനുഷ്യൻ ബദ്‌രീങ്ങളേ, മുഹ്‌യുദ്ദേീൻ ശൈഖേ രക്ഷിക്കണേ എന്നു പറഞ്ഞു പോയി എന്നു വെക്കുക. അത് ശിർക്കാണന്നെു പറയുന്നത് അനീതിയാണ്. ഇക്കാര്യം മുജാഹിദുകൾ ചിന്തിക്കുന്നില്ലേ" കെ.വിയുടെ ഈ സങ്കടപ്പാടിനെക്കുറിച്ച് എന്തു പറയുന്നു.?
- ഉ
- ഈ സങ്കടപ്പെടലിൽ ഒരർഥവും ആത്മാർഥതയുമില്ല. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് രക്തത്തിലും മജജയിമന്നെല്ല ഓരോ ശ്വാസത്തിലും ഉണ്ടായിരുന്ന സ്വഹാബിമാർ നോക്കിയാൽ കാണുേന്നടത്ത് ബദ്‌രീങ്ങളുടേയും ഉഹ്ദിങ്ങളുടെയും മറ്റും ക്വബ്‌റുകളുണ്ടായിരന്നു. ആഇശ ബീവിയുടെ വീട്ടിൽ നബി(സ്വ)യുടെയും രണ്ടു ഖലീഫമാരുടെയും ക്വബ്‌റുകളുണ്ടായിരുന്നുവല്ലോ. എന്നിട്ടും അവരാരും മരിച്ച മഹാൻമാരോടോ ശുഹദാക്കളോടോ സഹായം തേടിയിരുന്നില്ല.
ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് അല്ലാഹുവല്ലാതെ ഇലാഹില്ലേന്നു പറഞ്ഞ് മരിച്ചവരോട് ഇസ്തിഗാസ നടത്താം എന്നതിന്നുള്ള ലൈസൻസല്ല. ഏതാനും വർഷം മുമ്പ് ഒരു അബൂബക്കർ ഹാജി ഗുരുവായൂർ ക്ഷേത്രത്തിൽ സന്താനലബ്ധിക്കായി തുലാഭാരം നടത്തി. അയാൾ ലാ ഇലാഹ ഇല്ലല്ലഹ് എന്ന‍് തുലാഭാരം നടത്തുന്നതിനു മുമ്പും ശേഷവുമൊക്കെ പറഞ്ഞ ആളാണ്. ജാറത്തിൽ കണ്ണപ്പം മൂക്കപ്പം എന്നിവ അർപ്പിക്കുന്നതുപോലെ ഒരു ബിംബത്തിന്ന‍് മുമ്പിൽ ബർക്കത്തിന്റെ കല്ല് എന്ന വിചാരത്തോടു കൂടി ലാഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞുകൊണ്ട് അപ്പങ്ങളർപ്പിച്ചാൽ ആ നടപടിയെക്കുറീച്ച് എന്താണ് ഭവിധി? തുലാഭാരക്കാരനായ മുസ്ലിം നാമധാരിയുടെ വിധിയെന്ത്? ഇത് മറുപക്ഷത്തെ പണഡിതൻമാർക്ക് പോലും മറുപടി പറയാവുന്നതും പറയേണ്ടതുമായ ചോദ്യമാണ് ശിർക്കു തന്നെ. വാളു തൂക്കിയിടാൻ ദാതു അൻവാത് എന്ന വൃക്ഷം നിശ്ചയിച്ചുതരാൻ ആവശ്യപ്പെട്ട സ്വഹാബിമാരോട്, നിങ്ങൾ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുന്ന സ്ഥിതിക്ക് പുണ്യവ്യക്ഷം നിശ്ചയിച്ചുതരാം എന്നല്ല നബി(സ്വ) പറഞ്ഞത്. ആ ചോദ്യം മൂസാനബിയോട് ജനങ്ങൾ ചോദിച്ച ചോദ്യത്തിന്നു തുല്യമാണന്നൊയിരുന്നു. അതെന്തായിരുന്നുവന്നെ‍് ക്വുർആനിൽ നിന്ന‍് ഗ്രഹിക്കാം. "ഇസ്‌റാഈൽ സന്തതികളെ നാം കടൽകടത്തി (രക്ഷപ്പെടുത്തി) എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കൽ അവർ ച്ചേന്നെത്തി. അവർ പറഞ്ഞു: ഹേ മൂസാ ഇവർക്ക് ദൈവങ്ങളുള്ളതുപോലെ ഞങ്ങൾക്കും ഒരു ദൈവത്തെ നീ ഏർപ്പെടുത്തിത്തരണം. അദ്ദേഹം(മൂസാ) പറഞ്ഞു: തീർച്ചയായും നിങ്ങൾ വിവരമില്ലാത്ത ജനവിഭാഗമാകുന്നു" (7/138) മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാർ മറ്റൊരു ഇലാഹിനെയല്ല ചോദിച്ചിരുന്നത്. എന്നിട്ടും ഈ ആയത്തിൽ പറഞ്ഞ കാര്യം ആ ചോദ്യത്തിന്നു ബാധകമാക്കുകയാണ് നബി(സ്വ) ചെയ്തത്. കാരണം മറ്റൊരു ഇലാഹിനെ ചോദിക്കുന്നതിന്നു തുല്യമായിരുന്നു. "ലാ ഇലാഹ ഇല്ലല്ലാഹ്" എന്നു വിശ്വസിച്ച ഞങ്ങളെ താങ്കൾ ബിംബാരാധകരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണോ എന്ന‍് ചോദിക്കാതെ അവർ ആ ആവശ്യം വെടിയുകയാണ് ചെയ്തത്. സ്വഹാബിമാരുടെ ആ മാതൃക പിൻപറ്റി പ്രാർത്ഥ അല്ലാഹുവോട് മാത്രമാക്കുകയും മരിച്ചവരോടുള്ള പ്രാർത്ഥന വെടിയുകയാണ് സുന്നികൾ ചെയ്യേണ്ടത്.
- ചോ
- ഞങ്ങളാരും മുഹ്‌യുദ്ദേീൻ ശൈഖ് ഈശ്വരനാണന്നെു വിശ്വസിക്കാത്തതിനാൽ അദ്ദേഹത്തോടുള്ള സഹായാർഥന ദുആ ആവുകയില്ല എന്നാണ് നമ്മെ ഖണ്ഡിക്കാൻ മറുപക്ഷം പറഞ്ഞ മറ്റൊരുകാര്യം ഇതിനെക്കുറിച്ച.?
- ഉ
- നബി(സ്വ)യുടെ ഭകാലത്തെ മുസ്ലിംകളുടെയും മുശ്‌രിക്കുകളുടെയും നടപടികൾ വിലയിരുത്തുന്ന ഒരാൾക്ക് മേൽപറഞ്ഞ വിധം വാദിക്കാൻ കഴിയില്ല.
നബി(സ്വ)യുടെ കാലത്ത് രണ്ടുതരം ഇസ്തിഗാസയുണ്ടായിരുന്നില്ല. മുശ്‌രിക്കുകൾ ഇബ്‌റാഹീം നബിയോടും മറ്റും അവർ ഇലാഹുകളാണന്നെ വിശ്വാസത്തോടെ ഇസ്തിഗാസ നടത്തിയിരുന്നപ്പോൾ സ്വഹാബിമാരിൽ നമുക്കിടയിൽ തർക്കത്തിലിരിക്കുന്നതുപോലുള്ള ഒരു ഇസ്തിഗാസയുണ്ടാായിരുന്നില്ല. ബിംബാരാധകർ ലാഇലാഹ ഇല്ലല്ലാഹു എന്ന‍് അംഗീകരിക്കുന്നതോടെ കാര്യകാരണ ബന്ധത്തിൽപെടാത്ത സഹായാർഥന അല്ലാഹുവോടു മാത്രം ആക്കിത്തീർക്കുക എന്നതായിരുന്നു അവരിലുണ്ടായിരുന്ന മാറ്റം. ജീവിച്ചിരിക്കുന്നവരോടുള്ള ഇസ്തിഗാസയിൽ നിന്ന‍് തികച്ചും വ്യത്യസ്തവും അനുവദനീയമല്ലാത്തതുമായതാണ് മരിച്ചവരോടുള്ള സഹായാർഥന എന്ന‍് അവർ മനസ്സിലാക്കിയിരുന്നതുകൊണ്ടാണ്. അഥവാ അത് പ്രാർഥനയായിരുന്നതുകൊണ്ടാണ് അവർ മരിച്ചവരോട് ഇസ്തിഗാസനടത്താതിരുന്നത്. അതിനാൽ മരിച്ചവരോടു സഹായം തേടൽ പ്രാർത്ഥനയാവില്ല എന്ന വാദത്തിന് നിലനിൽപില്ല. കാര്യകാരണ പ്രശ്നം മുസ്ല്യാക്കൾക്കു കീറാമുട്ടിയായി സി.പി.ഉമർ സുല്ലമിയുടെയും ഇ.കെ.ഹസ്സൻ മുസ്ല്യാരുടെയും അവതരണ പ്രസംഗങ്ങൾക്ക് ശേഷം എ.പിയുടെ ഖണ്ഡനം, കാന്തപുരം അബൂബക്കർ മുസ്ല്യാർ, കെ.കെ.മുഹമ്മദ് സുല്ലമി കെ.വി.മുഹമ്മദ് മുസ്ല്യാർ ഈ ക്രമത്തിൽ ഇസ്തിഗാസയുടെ ചർച്ച നീങ്ങി. മുജാഹിദു പക്ഷം സഹായത്തെ കാര്യകാരണ ബന്ധത്തിൽപെട്ടത്, കാര്യകാരണ ബന്ധത്തിൽപെടാത്തത് എന്നിങ്ങനെ വിഭജിച്ചുകൊണ്ട് അതിൽ ഊന്നൽ നൽകിക്കൊണ്ടുമാണ് സംസാരിച്ചതു. സഹായം കാര്യകാരണ ബന്ധങ്ങൾക്കപ്പുറമുള്ളതാണെങ്കിൽ അത് പ്രാർത്ഥനയാണന്നെും അല്ലെങ്കിൽ പ്രാർത്ഥനയല്ലേന്നും ഭംഗിയായി സമർത്ഥിച്ചതു സദസ്സ് താൽപര്യത്തോടെ ശ്രദ്ധിച്ചു. തങ്ങൾക്ക് പരാജയം നേരിടുന്നത് സദസ്സ് ശ്രദ്ധിച്ചുവോ എന്ന ഭയമായിരുന്നു സുന്നീ പണ്ഡിതൻമാർക്ക്. അതിനാൽ കാര്യകാരണ പ്രശ്നത്തെക്കുറിച്ച് ഒരു വലിയ തെറ്റുധാരണ സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം. അതിന്റെ ഉദാഹരണം ഇ.കെ. ഹസ്സൻ മുസ്ല്യാരുടെ പ്രസംഗത്തിൽ നിന്നു ശ്രദ്ധിക്കുക. ബ്ബമുജാഹിദുകളുടെ പ്രസംഗത്തിൽ നിന്ന‍് എനിക്കു മനസ്സിലായത് ഒരു കാര്യമാണ്. ഭർത്താവിനോടു ഭാര്യ എനിക്കൊരു മകനെ തരണമേ എന്നു പറഞ്ഞാൽ വിവാഹം ചെയ്ത് സംയോഗം ചെയ്ത് എന്നിങ്ങനെയാണ്. അല്ലാഹുവോട് മകനെതരണമേ എന്നു പറഞ്ഞാൽ വിവാഹം ചെയ്യാതെ കണ്ട് ഒരു മകനേ തരണമേ എന്നുമാണത്രേ. അല്ലാഹുവിനോടു ചോദിക്കുമ്പോൾ ഇങ്ങനെയാണന്നെത് ഒരു പുതിയ ഇൽമാണ്." ഹസ്സൻ മുസ്ല്യാർ വിമർശിച്ച തരത്തിലുള്ള ആശയം മുജാഹിദ് പക്ഷത്തുനിന്ന‍് സംസാരിച്ച ആരുടെ വാക്കിലും വന്നിട്ടില്ല. മുസ്ല്യാർക്കും അറിയാം അങ്ങനെയൊരു സൊാചന പോലും വന്നിട്ടില്ലേന്ന‍്! പക്ഷേ വിവാഹം ചെയ്യുക ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നീ കാര്യകാരണങ്ങൾ ആവശ്യമുള്ള ഒരു കർമം ചെയ്യാതെ അല്ലാഹുവോടു സഹായം തേടണം എന്ന‍് മുജാഹിദുകൾ പറഞ്ഞു എന്ന‍് തെറ്റുധരിപ്പിക്കൽ മുസ്ല്യാക്കളുടെ നിലനിൽപിന്റെ പ്രശ്നമായി വന്നു. മുജാഹിദു പക്ഷം പറഞ്ഞത് കാര്യകാരണ ബന്ധത്തിൽപ്പെടാത്ത കാര്യങ്ങൾക്ക് അല്ലാഹുവോടുമാത്രമേ ഇസ്തിഗാസ നടത്താൻ പാടുള്ളൂ വന്നെും ഭൗതിക കാര്യങ്ങൾക്കുവേണ്ട കാര്യകാരണങ്ങൾ പൂർത്തിയാക്കിയ ശേഷം അതിന്റെ വിജയത്തിനുവേണ്ട കാര്യകാരണബന്ധങ്ങൾക്ക് അതീതമായ സഹായവും മനുഷ്യൻ അല്ലാഹുവോടുതന്നെ തേടണം എന്നുമാണ്.
- ഉദാഹരണം
- കൃഷി ചെയ്യുക എന്നത് ഭൗതിക വിഷയമാണ്. നിലം ഉഴുക, വിത്തിടുക, വളം നൽകുക, അതു സ്വന്തമായി ചെയ്യാൻ കഴിയാത്ത പക്ഷം ജോലിക്കാരുടെ സഹായംതേടുക എന്നിവയെല്ലാം അതിലെ കാര്യകാരണ ബന്ധങ്ങളാണ്. എന്നാൽ വിത്തിൽ മുളയുണ്ടാക്കുക, ഫലങ്ങളുണ്ടാക്കുക എന്നത് മനുഷ്യർക്ക് ഭകഴിയുകയില്ല. അതിന്നു അഹുവോടെ സഹായം തേടാവൂ. മുഹ്‌യിദ്ദേീൻ ശൈഖേ എന്റെ വിത്തുകൾ മുളപ്പിക്കേണമേ, അതിൽ വിളവു നൽകേണമേ എന്ന‍് തേടരുത്. അത് അല്ലാഹുവോടു മാത്രമേ പാടുള്ളൂ. ഇതിന് വിത്തിടാതെ, വളം വാങ്ങാതെ, കാർഷിക വിഭവങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമന്നെോ. വിവാഹവും ലൈംഗികബന്ധവും നടത്താതെ അല്ലാഹുവോട് സന്താനത്തെ ചോദിക്കണമന്നൊ അർത്ഥമില്ല. അങ്ങനെ ചെയ്യണമന്നെ‍് മുജാഹിദുകൾ പറഞ്ഞിട്ടില്ല. അങ്ങനെയാണ് തനിക്കു മനസ്സിലായത് എന്ന സമർത്ഥമായ പ്രയോഗമാണ് മുസ്ല്യാർ നടത്തിയത്. ഇത് വെള്ളത്തിൽ മുങ്ങിത്താഴുന്നവൻ വൈക്കോൽ തുരുമ്പിൽ പിടിക്കുന്നതിനു തുല്യമാണ്.
ഒരു വെടിക്ക് രണ്ടു പക്ഷികളെ വീഴ്ത്തുക എന്നതായിരുന്നു കാര്യകാരണ പ്രശ്നം കൊണ്ട് മുജാഹിദുകൾ ലക്ഷ്യമിട്ടത്. അത് സദസ്സിനും മുസ്ല്യാക്കൾക്കും മനസ്സിലായി. അത് ഇതായിരുന്നു.
സാധാരണ സ്വഭാവമില്ലാത്ത ഏതു സഹായ പ്രതീക്ഷയും തേട്ടവും പ്രാർത്ഥനയാണ്. അത്തരം സഹായം ചെയ്യൽ മനുഷ്യ കഴിവിന്റെ പരിധിയിൽപെട്ടതല്ല. വിത്തിടാൻ മനുഷ്യന് അല്ലാഹു കഴിവു നൽകിയട്ടുണ്ട്. വിത്തുമുളപ്പിക്കൽ അല്ലാഹുവിന്റെ മാത്രം കഴിവും. ഇങ്ങനെ മനുഷ്യ കഴിവിന്നു പരിധിയുണ്ട്. ഇതു ജനങ്ങൾങ്ങക്കു മനസ്സിലായി എന്നതായിരുന്നു. മുസ്ല്യാക്കളുടെ മേൽപറഞ്ഞ വളച്ചൊടിക്കലിന്റെ കാരണം.
No comments:
Post a Comment