Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/അലങ്കേലപ്പെടുത്തിയത്‌ സുന്നികളെന്ന്‌ സുന്നിപുസ്തകം


പൂങ്കാവനം സംരംഭത്തിൽ നിന്ന്


കഴിഞ്ഞ രണ്ടു ലക്കങ്ങളിൽ നാം രേഖയുദ്ധരിച്ചു സമർഥിച്ചത്‌ കൊട്ടപ്പുറം സംവാദത്തിൽ ഉത്തരം മുട്ടിയത്‌ സുന്നികൾക്കാണെന്നായിരുന്നു. കാരണം മുജാഹിദുകളുടെ ചോദ്യത്തിന്‌ സുന്നീപക്ഷം മറുപടി പറഞ്ഞപ്പോൾ സുന്നീ സദസ്യരാണ്‌ പ്രകോപനം സൃഷ്ടിച്ചത്‌. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ അവതാരികയോടുകൂടി ഒ.എം തരുവണ തയ്യാറാക്കിയ “കൊട്ടപ്പുറം സുന്നീ മുജാഹിദ്‌ സംവാദഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾ ശ്രദ്ധിക്കുക. പരിപാടി അലങ്കോലപ്പെടുത്തി നിർത്തിവെപ്പിച്ചത്‌ സുന്നികളാണെന്ന്‌ അവയിൽനിന്ന്‌ വ്യക്തമാകും.

(1) “ജനങ്ങൾ കൂട്ടത്തോടെ സ്റ്റേജിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു, “മൗലവിയുടെ (ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മൗലവിയുടെ) പ്രസംഗം പിൻവലിക്കണം, മൗലവി മാപ്പു പറയണം“- സ്റ്റേജിന്റെ മുമ്പിൽനിന്ന്‌ ഒരു സംഘം വിളിച്ചുപറയുന്നുണ്ടായിരുന്നു.“ (പേജ്‌-74 1985ല പതിപ്പ്‌) ഈ സംഘമേത്‌? സുന്നീ യുവജന സംഘം ത​‍െന്ന

(2) “സ്റ്റേജിനു പത്തുവാര അകലെ ഒരാളുടെ ഉയരത്തിൽ കെട്ടിയ മുളവേലി തകർത്ത്‌ ജനം സ്റ്റേജിനടുത്തേക്ക്‌ തള്ളിക്കയറി. എന്തോ പ്രത്യാഘാതം ഭയന്നാകാണം വഹാബി പണ്ഡിതൻമാരിൽ ചിലർ ഇരുമ്പുകസേര മടക്കി പരിചയപോലെ ഉയർത്തിപ്പിടിക്കുന്നതുകണ്ടു. (അതേ പുസ്തകം പേ.74) മുജാഹിദ്‌ യുവപണ്ഡിതർ എന്തിനു കസേര മടക്കി ഉയർത്തിപ്പിടിച്ചു എന്നതിന്റെ ഉത്തരം ഈ ഉദ്ധരണിയിൽ ത​‍െന്നയുണ്ട്‌. സ്റ്റേജിലേക്ക്‌ തള്ളിക്കയറി ചോദ്യകർത്തായ മുജാഹിദ്‌ പണ്ഡിതനെ വകവരുത്താനാണ്‌ സുന്നികളുടെ ശ്രമം. അപ്പോൾ ഇരുമ്പു കസേരകൊണ്ട്‌ അതിനെ നേരിടാൻ ത​‍െന്ന.

(3) “പന്തികേടു മനസ്സിലാക്കി പരിപാടി പിരിച്ചുവിട്ടതായി കൺവീനർമാർ പ്രഖ്യാപിച്ചു. ജനങ്ങൾ കുഴപ്പമുണ്ടാക്കാതെ പിരിഞ്ഞുപോകണമെന്നും സ്റ്റേജിലേക്ക്‌ ഭകയറരുതെന്നും കൺവീനർമാർ നിരന്തരം അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. ഇതൊന്നും രംഗം ശാന്തമാക്കിയില്ല. ജനങ്ങൾ ഇളകിമറിഞ്ഞു. “മൗലവിയുടെ വാക്കുകൾ പിൻവലിക്കുക, മാപ്പ്‌ പറയുക“ ഈ ആവശ്യം ഉറക്കെ വിളിച്ചുപറയുന്നത്‌ കേൾക്കാമായിരുന്നു. സ്റ്റേജിൽ ഓടിക്കയറാനുള്ള ശ്രമം ചിലർ അതിനിടക്ക്‌ നടത്തി. സ്ഥലത്തുണ്ടായിരുന്ന കൊണ്ടോട്ടി എസ്‌.​‍െഎയും ഏതാനും പോലീസുകാരും ഒന്നും ചെയ്യാനാകാതെ പകച്ചുനിന്നു.“ (പേജ്‌ 75) മുജാഹിദ്‌ പണ്ഡതൻമാരിലെ യുവാക്കൾ (അബ്ദുസാഖ്‌ ബാഖവി, അബ്ദുല്ല സുല്ലമി, എം.എം നദ്‌വി, അബ്ദുറഹിമാൻ സലഫി) തുടങ്ങിയവർ ഇരുമ്പകസേര ഉയർത്തിപ്പിടിച്ചതിന്റെ കാരണം ഇപ്പറഞ്ഞതുത​‍െന്ന. പോലീസ്‌ നിസ്സഹായരാവുകയും സുന്നികൾ സ്റ്റേജിലേക്ക്‌ കയറി അക്രമം തുടങ്ങുകയും ചെയ്താൽ ഇരുമ്പുകസേര കൈയിലെത്താതിരിക്കുന്നത്‌ വിഢിത്തമല്ലേ.

(4) “ഹമീദ്‌ മൗലവിയുടെ പേര്‌ വിളിച്ചുപറഞ്ഞ്‌ അയാളെ താഴെയിറക്കാൻ ഒരു വിഭാഗം കിണഞ്ഞുപരിശ്രമിച്ചു പേജ്‌ (75) മുജാഹിദുകൾ ഒട്ടും പതറിയില്ല. ഇരുമ്പുകസേരയും ഇരുമ്പുപോലുള്ള മനസ്സു അവർക്കുണ്ടായിരുന്നു എന്ന്‌ സുന്നീ ഗ്രന്ഥകാരൻ ത​‍െന്ന സമ്മതിക്കുന്നത്‌ നോക്കൂ.

(5) “മൗലവിയുടെ പ്രസംഗം പിൻവലിക്കലല്ലേ ഇവരുടെ ആവശ്യം. അതുകൊണ്ട്‌ അതൊന്ന്‌ പിൻവലിച്ചു കൂടേ- പോലീസ്‌ ഇങ്ങനെ ഒരു നിർദ്ദേശം വെച്ചത്‌ വഹാബിപക്ഷം സ്വീകരിച്ചില്ല.“ (പേജ്‌ 75) പതിനായിരക്കണക്കിന്‌ സുന്നികൾ അക്രമാസക്തരായിട്ടും വരുന്നതുവരട്ടെ, ചോദ്യം പിൻവലിക്കില്ല എന്ന ധീരതയേടെ ഇരുമ്പുകസേര ഉയർത്തികൊണ്ട്‌ മുജാഹിദ്‌ യുവപണ്ഡിതൻമാർ നിലകൊണ്ടു.

(6) “ഉദ്വേഗജനകമായ മിനുട്ടുകൾ മണിക്കൂറുകളായി മാറി. മൗലവി കാരണം രണ്ടുപക്ഷത്തിനും താഴെയിറങ്ങാൻ കഴിയാതെ കുഴങ്ങി. മൗലവിയെക്കൊണ്ട്‌ മാപ്പു പറയിപ്പിച്ചേ പോകൂ എന്ന്‌ ജനങ്ങൾ ശഠിച്ചു.“ (പേജ്‌.76) കൊട്ടപ്പുറത്ത്‌ ഭമുജാഹിദുകളുടെ ചോദ്യങ്ങളക്ക്‌ മറുപടി പറയവേ, ചോദ്യം പിൻവലിക്കണം അല്ലെങ്കിൽ മൗലവിയെ വിടൂല എന്ന്‌ പറഞ്ഞ്‌ സുന്നികൾ പരിപാടി നിർത്തിവെപ്പിച്ചതാണെന്ന്‌ സുന്നികളുടെ പുസ്തത്തിലെ ആറ്‌ ഉദ്ധരണികളിൽ നിന്ന്‌ നിഷ്പക്ഷമതികല്ലാത്തവർക്കു വരെ പകൽവെളിച്ചംപോലെ വ്യക്തമായിക്കഴിഞ്ഞല്ലോ. ഒന്നര മണിക്കൂർ നടക്കേണ്ട ചോദ്യോത്തര സെഷനിൽ മുജാഹിദുപക്ഷത്തിന്റെ ആറു ചോദ്യത്തോടെ സുന്നീ ഉലമാക്കൾക്ക്‌ ഒരു തീരുമാനത്തിലെത്തേണ്ടിവന്നു. അടുത്ത ചോദ്യങ്ങളും പിറ്റേന്നു വരാവുന്ന ചോദ്യങ്ങളും ഇതിനേക്കാൾ പ്രയാസമേറിയതാകാനിടയുള്ളതുകൊണ്ട്‌ ഉടനെ നിർത്തിവെപ്പിക്കേണ്ട സാഹചര്യം സൃഷ്ടിക്കുക ത​‍െന്ന. സുന്നീ ഉദ്ധരണികളുടെ ബലത്തിലാണ്‌ ഈ അഭിപ്രായം ഇവിടെ കുറിച്ചത്‌ എന്ന്‌ ഓർക്കുക.


ചോദ്യം പിൻവലിപ്പിക്കുകയോ?
ചോദ്യം പിൻവലിപ്പിക്കുക എന്ന ആവശ്യം സുന്നികളുടെ ആദർശ ദാരിദ്ര്യത്തിന്റെ തെളിവാണ്‌. ചോദ്യത്തിൽ തെറ്റുണ്ടെങ്കിൽ അതിന്റെ നിരർത്ഥകത മറുപടിയിൽ വ്യക്തമാക്കി മുജാഹിദുകളെ തോൽപിച്ചാൽ പോരേ? ചോദ്യം പിൻവലിച്ചു മാപ്പുപറയാതെ മൗലവിയെ വിടൂലാ എന്നു പറയുന്നതാണ്‌ വഷളത്തം. ഗൈബിന്റെ വിഷയത്തിൽ ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മൗലവി മർമ്മത്തിലാണ്‌ പിടിച്ചതെന്നും കുതറിമാറി മറുപടി പറഞ്ഞാൽ മർമ്മത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള കഴിവും പാണ്ഡിത്യവും അദ്ദേഹത്തിനുണ്ടെന്നും ആറു ചോദ്യങ്ങൾ കൊണ്ടുത​‍െന്ന മുസ്ല്യാക്കൾക്കു ബോധ്യമായിട്ടുണ്ടാവണം. നബി(സ്വ) ശത്രുക്കളുടെ നീക്കങ്ങളറിയാൻ നാഴികകൾക്കപ്പുറത്തേക്ക്‌ സ്വഹാബിമാരെ അയച്ചിരുന്നു. യുദ്ധം കഴിഞ്ഞു തിരിച്ചുപോരുമ്പോൾ വല്ലതും വഴിയിൽ വീണുപോയോ എന്നറിയാൻ അവിടുന്ന്‌ ഒരാളെ പിന്നിൽ നടത്തുമായിരുന്നു. ഇതെല്ലാം അദൃശ്യമറിയുക എന്ന കഴിവ്‌ നബി(സ്വ)യിൽ സ്ഥിരമായി നിലനിന്നിരുന്നല്ലെന്നതിന്‌ തെളിവായി ഉദ്ധരിക്കാനുണ്ട്‌. അപ്പോൾ അതിന്‌ “അല്ലാഹു ഭകഴിവുകൊടുത്താൽ നബി അറിയും“ എന്നത്‌ പിടിച്ചുനിൽക്കത്തക്ക മറുപടിയല്ല. അത്‌ മുസ്ല്യാർ പറഞ്ഞുനോക്കിയപ്പോൾ അടുത്ത ചോദ്യത്തിൽ ഹമീദ്‌ മൗലവി അദ്ദേഹത്തെ കുരുക്കിയിട്ടു. സ്വഹാബിമാർ കുടിക്കുന്നതും ഭക്ഷിക്കുന്നതുമെല്ലാം അല്ലാഹു കൊടുത്ത കഴിവുകൊണ്ടാണെന്നു സ്വഹാബത്തിനറിയാം. അവരോട്‌ പി​‍െന്ന ഗൈബിന്റെ കാര്യം പ്രത്യേകം പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ത്‌? ഇതിന്‌ “അത്‌ മുശ്‌രിക്കിങ്ങളോടാണ്‌ മൗലവീ“ എന്ന്‌ മുസ്ല്യാരിൽ നിന്ന്‌ മറുപടി വന്നപ്പോൾ അതിനേക്കാൾ മൂർച്ചയുള്ള ചോദ്യമാണ്‌ മുസ്ല്യാരുടെ നേരെ കുതിച്ചുചെന്നത്‌. “അല്ലാഹുവിന്റെ റസൂലിന്‌ ഒരായത്തിന്‌ മുശ്‌രിക്കിനും മുസ്ലിമിനും ഒരേ അർത്ഥമാണ്‌ പറഞ്ഞുകൊടുക്കാനുള്ളത്‌. മുശ്‌രിക്കിന്‌ ഒരർത്ഥവും മുസ്ലിമിന്‌ മറ്റൊരർത്ഥവും- അങ്ങനെ റസൂൽ അർത്ഥം മാറ്റി പറയുമെന്നാണോ മുസ്ല്യാർ ഉദ്ദേശിച്ചത്‌? മുസ്ല്യാർക്ക്‌ ഒരിഞ്ചു മു​‍േന്നാട്ടു നീങ്ങാൻ പറ്റാത്ത ചോദ്യം. ഉത്തരംമുട്ടിയ ചോദ്യം. പി​‍െന്നയെന്തുണ്ട്‌ രക്ഷ. പരിപാടി നിർത്തിവെപ്പിക്കുക ത​‍െന്ന. “മൗലവിയെ ഇങ്ങോട്ടിറക്കൂ മാപ്പു പറയാതെ വിടൂല“ എന്ന്‌ ബഹളംവെക്കുക ത​‍െന്ന. സദസ്സിളകിയത്‌ മുജാഹിദ്‌ പക്ഷം ചോദിച്ചപ്പോഴല്ല; മുസ്ല്യാർ മറുപടി പറഞ്ഞപ്പോഴാണെന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക. ചോദ്യം മാപ്പു പറയേണ്ടതോ പിൻവലിക്കേണ്ടതോ ആണെങ്കിൽ അപ്പോഴല്ലേ അവർ അത്‌ പറയുക. അപ്പോൾ ബഹളം വെക്കാതെ മുസ്ല്യാർ മറുപടി പറഞ്ഞപ്പോൾ, ചോദ്യകർത്താവിനെ ഞങ്ങൾക്കു വിട്ടുതരണം എന്നു അനുയായികൾ പറയാൻ കാരണം മറുപടിയിലെ ഉത്തേജനമാണ്‌. അത്‌ കാണുക. “സ്വഹാബത്തോട്‌ ഒരർത്ഥവും അല്ലാത്തവരോട്‌ വേറൊരർത്ഥവും. അല്ലാഹുവിന്റെ റസൂൽ അങ്ങനെ മാറ്റിപ്പറയുന്ന ആളാണെന്ന്‌ ഞാൻ പറഞ്ഞതായി ജനങ്ങളെ ധരിപ്പിക്കാൻ ശ്രമിച്ചാൽ അതപകടമാണ്‌. അതപകടമാണ്‌. അതുകൊണ്ട്‌ മര്യാദയായി സംസാരിക്കണം. എല്ലാവരും ഇരിക്കണം. എല്ലാവരും ഭൈരിക്കണം. നബി(സ്വ) കള്ളം പറഞ്ഞു എന്ന്‌ ഞാൻ പറഞ്ഞതായി സമർഥിക്കാൻ ശ്രമിച്ചത്‌ മനുഷ്യത്വത്തോട്‌ യോജിച്ചതല്ല. അതുകൊണ്ട്‌ ആ കാര്യം പിൻവലിക്കണം. (കാന്തപുരത്തിന്റെ അവതാരികയോട്‌ ഒ.എം. തരുവണ ഇറക്കിയ സംവാദപുസ്തകം- പേ.74) “സഹോദരൻമാരെ എല്ലാവരും ഇരിക്കണം“ എന്നു പറഞ്ഞതിനുശേഷവും ചോദ്യകർത്താവ്‌ “ചോദ്യം പിൻവലിക്കണം, അല്ലെങ്കിൽ അപകടമാണ്‌“ എന്നു പറഞ്ഞപ്പോൾ തങ്ങളോട്‌ സ്റ്റേജ്‌ കൈയേറാനുള്ള ആഹ്വാനമായി അതിനെ സുന്നികൾ മനസ്സിലാക്കി. അവരങ്ങനെ ചെയ്യുകയും ചെയ്തു. (അടുത്തതിൽ എ.പി. അബ്ദുൽ ഖാദിർ മൗലവിയെ മുസ്ല്യാർ നിരീശ്വരവാദിയാക്കിയത്‌)


വിചിന്തനം വാരികയിൽ നിന്ന്‌
സലീം ചാലിയം ഖത്തർ.

No comments: