Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/1976-ലെ കുറ്റിച്ചിറ വാദപ്രതിവാദം (തുടർച്ച)

പൂങ്കാവനം സംരംഭത്തിൽ നിന്ന്


രണ്ടുപക്ഷത്തെ പണ്ഡിതന്മാരും വലിയ വലിയ കിതാബുകളുടെ കെട്ടുകളുമായി ഒരേ സ്റ്റേജിൽ അണിനിരന്ന‍ു. സംഘാടക സമിതി ഭാരവാഹികളുടെ ആമുഖസംസാരത്തിനു ശേഷം മുജാഹിദുപക്ഷത്തിനുവേണ്ടി വിഷയമവതരിപ്പിക്കാൻ സി.പി.ഉമർ സുല്ലമി എഴു‍ന്നേടു. ഒരോ ശ്രോതവിന്റെയും മനസ്സും കണ്ണുകളും കാതുകളും സ്റ്റേജിലായിരുന്ന‍ു എന്ന‍ു പറയാം. മൺമറഞ്ഞവരോട്‌ സഹായം തേടാൻ പാടില്ല. അതു തൗഹീദിനു വിരുദ്ധമാണ്‌ എന്ന വാദം സമർത്ഥിക്കാൻ മുജാഹിദുകൾക്കു പറയാനുള്ള പ്രധാന കാര്യങ്ങളെല്ലാം ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു. അതു കഴിഞ്ഞപ്പോൾ അടുത്ത അരമണിക്കൂർ സംസാരിക്കാൻ ഇ.കെ.ഹസ്സൻ മുസ്ല്യാർ എഴു‍ന്നേടു. മുജാഹിദുപക്ഷം ധാരാളം ക്വുർആൻ ആയത്തുകൾകൊണ്ട്‌ സമർത്ഥിച്ച ആശയത്തെ ഖണ്ഡിക്കാൻ സുന്ന‍ീപക്ഷത്തിന്‌ ക്വുർആനിൽ നിന്ന‍ുദ്ധരിക്കാൻ എന്താണുള്ളത്‌ എന്ന ആകാംക്ഷയായിരുന്ന‍ു എല്ലാവരുടെയും മനസ്സിൽ. അതും കഴിഞ്ഞപ്പോൾ സദസ്സിന്റെ ആകാംക്ഷ വളരെ ഉയർന്ന മേഖലയിലേക്ക്‌ കടന്ന‍ു. നാലു വർഷം മുമ്പ്‌ നന്തിയിലും പൂനൂറിലും സുന്ന‍ികളെ ഉത്തരം മുട്ടിച്ച എ.പി.അബ്ദുൽഖാദിർ മൗലവിയാണ്‌ മൈക്കിന്റെ മുമ്പിൽ. ഇനി നടക്കുക ഖണ്ഡനത്തിന്റെ ഖണ്ഡനമാണ്‌? അങ്ങനെ ശ്രോതാക്കൾക്ക്‌ ചിന്തിക്കാനും ആസ്വദിക്കാനും വേണ്ടുവോളം കാര്യങ്ങൾ ഒന്ന‍ാം ദിവസം ത‍ന്നെ ലഭിച്ചു ഇനി ഇതുപോലുള്ള പതിനോന്ന‍ു ദിവസങ്ങൾ! (ഇരുപക്ഷത്തിന്റെയും വിഷയാവതരണത്തിന്റെ സംക്ഷിപ്തം അടുത്ത ലക്കത്തിൽ ചേർക്കാനുദ്ദേശിക്കുന്ന‍ു)
ചോ
ബ്ബഇനിചോദിക്കാനുള്ളത്‌ കുറ്റിച്ചിറ സംവാദത്തിലെ അനുഭവങ്ങളെക്കുറിച്ചാണ്‌.ß (ചോദ്യം കേട്ടപ്പോൾ എ.പിയുടെ മുഖത്ത്‌ പതിവിൽ കവിഞ്ഞ ഉണർവും ആവേശവും)
ഉ: ബ്ബഅതൊരു മഹാസംഭവമായിരുന്ന‍ു. എന്റെ പ്രബോധനജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമാണ്‌. അതിൽ പങ്കെടുത്ത മറ്റു മുജാഹിദു പണ്ഡിതന്മാർക്കും പറയാനുള്ളത്‌ അങ്ങനെ ത‍ന്നെയായിരിക്കും ഭന്നേ‍ാണ്‌ ഞാൻ വിചാരിക്കുന്നത്‌.
ചോ
എന്താണ്‌ അതിനിത്രയധികം പ്രാധാന്യം.?
ഉ: പന്ത്രണ്ടു ദിവസം പറയത്തക്ക ഒരു കശപിശയുമില്ലാതെ സംവാദം നടന്ന‍ു എന്നതുത‍ന്നെയാണ്‌ അതിന്റെ പ്രാധാന്യങ്ങളിൽ ഒന്ന‍ാമത്തേത്‌. ജനങ്ങൾ ശാന്തരായി എല്ലാം കേട്ടു. കേരളത്തിൽ ഇത്ര നീണ്ട വാദപ്രതിവാദം അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഇന്ന‍്‌ അങ്ങനെയോന്ന‍്‌ സങ്കൽപിക്കാൻ വയ്യ. ശ്രോതാക്കളുടെ എണ്ണം തിട്ടപ്പെടുത്തി അടച്ചിട്ട മുറിയിൽ നടന്ന സംവാദങ്ങൾ പലതും പൂർണമാകാതെ അലസിപ്പിരിഞ്ഞു എന്നതാണല്ലോ ഈ അടുത്ത കാലത്തെ അനുഭവങ്ങൾ.
ചോ
കുറ്റിച്ചിറ സംവാദത്തെക്കുറിച്ച്‌ ഓർമ്മയിൽ വരുന്ന അനുഭവങ്ങൾ.?
ഉ: പി.കെ. അലി അബ്ദുറസാഖ്‌ മൗലവിയുടെ ഒരു താക്കീത്‌ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നപോലെത്തോന്ന‍ുന്ന‍ു. അന്ന‍്‌ അൻസാർ അറബിക്‌ കോളേജിന്റെ പ്രിൻസിപ്പലായിരുന്ന‍ു ഞാൻ. യൂണിവേഴ്സിറ്റി പരീക്ഷയുടെ ചീഫ്‌ ആയതിനാൽ ഞാൻ സംവാദ ദിവസം വൈകു‍ന്നേരമാണ്‌ കോഴിക്കോട്ടെത്തിയിരുന്നത്‌. തലന്നേ‍്‌ രാത്രി വാദപ്രതിവാദ ചർച്ചയിൽ സജീവമായി പങ്കെടുത്തനിതാൽ പിറ്റന്നേ‍്‌ വൈകു‍ന്നേരമെത്തിയാൽ മതിയാകും എന്ന‍ു ഞാൻ വിചാരിച്ചു. വന്നപ്പോൾ റസാഖ്‌ മൗലവിയുടെ ഗൗരവത്തിലുള്ള ശാസനയാണ്‌ കേൾക്കാൻ കഴിഞ്ഞത്‌. ബ്ബവാദപ്രതിവാദം കഴിയാതെ കേഴിക്കോട്‌ വിടരുത്‌. രാവും പകളും ഇവിടെ വേണം. പരീക്ഷാ ഡ്യൂട്ടിക്ക്‌ മറ്റാരെയെങ്കിലും കണ്ടെത്തുക.ß ഞാൻ അനുസരിച്ചു. ഒരു വലിയ ആദർശയുദ്ധം
നടക്കുമ്പോൾ അതിൽ ഞാൻ കൂടി മുഴുസമായം ഉണ്ടാവേണ്ടത്‌ അത്യാവശ്യമാണ്‌ എ‍ന്നെനിക്കു തോന്ന‍ി. മറ്റോന്ന‍്‌ ഓർമ്മവരുന്നത്‌ സംവാദം കഴിഞ്ഞാൽ ചിലവർ എ‍ന്നെ ഒരു പ്രത്യേകകാര്യം ഉപദേശിക്കാൻ വരുമായിരുന്ന‍ു. നിങ്ങൾക്ക്‌ പ്രതിപക്ഷ ബഹുമാനം വളരെ കൂടിപ്പോകുന്ന‍ു എന്ന‍ായിരുന്ന‍ു അവരുടെ പരാതി. തനി ദുർവ്യാഖ്യാനം നടത്തുന്ന മുസ്ല്യാന്മാരെ ഖണ്ഡിക്കുമ്പോൾ എന്തിനാണിത്ര ഭപ്രതിപക്ഷ ബഹുമാനം എന്ന‍ാണവരുടെ ചോദ്യം. ഞാനങ്ങനെയേ സംസാരിക്കുയുള്ളൂ. എന്ന‍ു പറഞ്ഞ്‌ അവരെ നിരാശപ്പെടുത്താനേ എനിക്കു നിർവാഹമുണ്ടായിരുന്ന‍ുള്ളൂ. ഈ പ്രതിപക്ഷ ബഹുമാനം ഒരു യോഗ്യതയായി ഞാൻ കാണുന്ന‍ു. അതിൽ അഭിമാനിക്കുന്ന‍ു. ഞങ്ങളുടെ പ്രതിപക്ഷ ബഹുമാനം കൊണ്ടാണ്‌ വാദപ്രതിവാദം പന്ത്രണ്ടു ദിവസം പൂർത്തിയാക്കാൻകഴിഞ്ഞത്‌. അത്‌ പൂർണമായി നടക്കൽ നമ്മുടെ വലിയ ആവശ്യമായിരുന്ന‍ു.
ചോ
ഒരേ ദിവസം ത‍ന്നെ രണ്ടു വിഭാഗങ്ങൾക്കും ഒരേ സ്റ്റേജിൽ ഒരോ കക്ഷിക്കും ഓരോ അവതരണ പ്രസംഗങ്ങളും രണ്ടു വീതം ഖണ്ഡന പ്രസംഗങ്ങളും എന്നതായിരുന്ന‍ുവല്ലോ കുറ്റിച്ചിറയിലെ രീതി. മറുപക്ഷത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതിന്‌ കൂടുതൽ സമയം കിട്ടാൻ ഒരേ ദിവസം കിട്ടാൻ ഒരേ ദിവസം ഖണ്ഡനം എന്നത്‌ മാറ്റി ഒരു ദിവസം കക്ഷിയും അടുത്ത ദിവസം മറുകക്ഷിയും എന്ന രീതിയിലാവാമന്നെ‍്‌ തോന്ന‍ിയിരുന്ന‍ുവോ.?
ഉ: അങ്ങനെ തോന്ന‍ിയിരുന്ന‍ില്ല. മര്യാദക്കാരും സത്യാനേഷികളും മുൻവിധിയില്ലാത്തവരുമാണ്‌ ശ്രോതാക്കളെങ്കിൽ അതത്‌ ദിവസം ത‍ന്നെ ഖണ്ഡനം നടത്തുക എന്നതാണ്‌ നല്ലത്‌. അവർക്ക്‌ ഉടനെ വാദങ്ങളെ താരതമ്യം ചെയ്യാൻ ഇതുപകരിക്കും. മറുപക്ഷത്തിന്റെ വാദങ്ങളിൽ കൂടുതൽ ചിന്തിച്ചു ഖണ്ഡിക്കേണ്ടതായി ഒന്ന‍ും ഉണ്ടായിരുന്ന‍ില്ല. സാധാരണക്കാർക്കുപോലും വിഡ്ഢിത്തം എന്ന‍്‌ പറയാൻ കഴിയുന്ന ഖണഡനമാണ്‌ സുന്ന‍ീപക്ഷം ആദ്യ അവസരത്തിൽ നടത്തിയിരുന്നത്‌.
ചോ
അതിന്റെ ഉദാഹരണങ്ങൾ.?
ഉ: പ്രാർത്ഥനയുടെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന ആയത്തുകളും വിശദീകരണങ്ങളുമാടങ്ങുന്ന അവതരണമായിരുന്ന‍ു നമ്മുടെ പക്ഷത്തു നിന്ന‍്‌ സി.പി. ഉമർ സുല്ലമി അവതരിപ്പിച്ചതു. അതിനെ ഖണ്ഡിക്കാൻ ഹസ്സൻ മുസ്ല്യാർ നിലനിൽപില്ലാത്ത ഒരാരോപണമാണ്‌ നിരത്തിയത്‌. ഞങ്ങൾ സഹായത്തെ രണ്ടായി വിഭജിച്ചു കളഞ്ഞു എന്ന‍ായിരുന്ന‍ു ആരോപണം. ഭൗതികസഹായം പടപ്പുകളോട്‌ ചോദിക്കാം. ഭാഭൗതികമായ സഹായം അല്ലാഹുവിൽ നി‍ന്നേ പ്രതീക്ഷിക്കാവൂ സഹായം തേടുന്നത്‌ ദുഅ ആയിത്തീരും എന്ന‍ാണ്‌ നാം വാദിച്ചിരുന്നത്‌. അത്‌ ഖണ്ഡിക്കാൻ പ്രയാസമള്ളതുകൊണ്ടാണ്‌ മറുപക്ഷം സഹായത്തെ രണ്ടായി വിഭജിക്കാൻ പാടില്ല. തെങ്ങിന്‌ വളമിടാൻ ആരും അല്ലാഹുവെ വിളിക്കാറില്ല. എന്ന‍ാൽ തെങ്ങു കയ്പിച്ചു തരാൻ അല്ലാഹുവിനെയാണ്‌ വിളിക്കാറ്‌. മരിച്ചവരോട്‌ സഹായം തേടാം എന്ന‍ു പറയുന്നവരും മുഹ്‌യുദ്ദേ‍ീൻ ശൈഖിനെയോ മമ്പുറത്തെ തങ്ങളെയോ കന്ന‍ുപൂട്ടാനും ഞാറു നടാനും നെല്ലു കൊയ്യാനും വിളിക്കാറില്ലല്ലോ. കാര്യകാരണ ബന്ധത്തി‍ന്നേ മരിച്ചവരെ ഇവർ വിളിക്കാറുള്ളൂ.
ഗൗരവമുള്ള ഖണ്ഡനം പ്രതീക്ഷിച്ചിരുന്ന സദസ്സിന്‌ തുടർന്ന‍്‌ കേൾക്കാൻ കഴിഞ്ഞത്‌ ഇതിനെക്കാൾ വിഡ്ഢിത്തം നിറഞ്ഞ മറുചോദ്യമാണ്‌. അലൈസല്ലാഹു ബികാഫ്ഫിൻ അബ്ദഹു ? അല്ലാഹു പോരെ അവന്റെ അടിമക്ക്‌-എന്ന‍്‌ വിഷയാവതരണത്തിലോതിയ മുജാഹിദുകൾ രോഗം വന്ന‍ാൽ ഡോക്ടറോട്‌ സഹായം തേടുന്നത്‌ അല്ലാഹു പറഞ്ഞിട്ടാണോ എന്ന‍്‌, ഹസ്സൻ മുസ്ല്യാരുടെ ഒന്ന‍ാം ഖണ്ഡനത്തിലെ രണ്ടാമത്തെ പോയന്റാണ്‌ ഇത്‌ എന്നത്‌ നാം പ്രത്യേകം ഓർക്കണം. മുസ്ല്യാരുടെ ഈ മറുചോദ്യം സഹായം ഭൗതികം, അഭൗതികം എന്ന‍ിങ്ങനെ രണ്ടുതരത്തിലുണ്ട്‌ എന്ന നമ്മുടെ വാദത്തെ പ്രസക്തമാക്കുന്ന‍ു.
ചോ
അതിന്റെ പ്രസക്തി വിശദീകരണം അർഹിക്കുന്ന‍ു.?
ഉ: ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അല്ലാഹു പോരെ അവന്റെ അടിമക്ക്‌ എന്നതിന്റെ ഉദ്ദേശ്യം, അയാൾ ഡോക്ടറെ സമീപിക്കുകയോ അയാളുടെ കുറിപ്പ്‌ കാണിച്ച്‌ മെഡിക്കൽ ഷാപ്പിൽ നിന്ന‍്‌ മരുന്ന‍ു വാങ്ങേണ്ടതില്ല എ‍ന്നേ‍ാ അല്ല. അല്ലാഹു ആ രോഗിയുടെ വീട്ടിൽ വന്ന‍്‌ ഗുളിക വായിലിട്ടുകൊടുക്കുമന്നെ‍ുമല്ല. അഭൗതിക സഹായം ഡോകടറോട്‌ തേടരുത്‌, അതിന്ന‍്‌ അല്ലാഹു മാത്രം മതി എന്ന‍ാണ്‌. വാദപ്രതിവാദത്തിലെ ഈ വാദം മുസ്ല്യാക്കൾക്ക്‌ തങ്ങളുടെ ജീവത പ്രശ്നങ്ങളിലില്ല. ഭകഴിവുകൾ രണ്ടുതരമുണ്ട്‌ എന്ന‍്‌ അംഗീകരിച്ചുകൊണ്ടാണ്‌ ഇവരുടെ ജീവിതം. ചക്ക വലിക്കാൻ ഇവർ മരിച്ചുപോയ മുഹ്‌യിദ്ദേ‍ീൻ ശൈഖിനെ വിളിക്കാറില്ലല്ലോ.
ചോ
സഹായത്തെ കാര്യകാരണബന്ധത്തിൽപ്പെട്ടത്‌, പെടാത്തത്‌ എന്ന‍്‌ വിഭജിക്കാൻ രേഖയെന്ത്‌.?
ഉ: “വ അമ്മസ്സാഇല ഫലാ തൻഹർ" ദാനം ചോദിച്ചു വരുന്നവനെ നീ വിരട്ടിയോടിക്കരുത്‌.
“വതആവനൂ അലൽ ബിർറിവത്തക്വ്‌വാ" നന്മയിലും ഭക്തിയിലും പരസ്പരം സഹായിക്കുക എന്ന‍ിവയെല്ലാം ഭൗതിക സഹായം തേടുന്നതിനെക്കുറിച്ചാണ്‌. മുജാഹിദുകൾ ആയത്തുകളുടെ ചില ഭാഗം വിട്ടു മൂടിവച്ചു എ‍ന്നെല്ലാം പറഞ്ഞ്‌ പരാജയം മൂടിവെക്കാനുള്ള ശ്രമമാണ്‌ കുറ്റിച്ചിറയിലും നടന്നത്‌. പക്ഷേ അതു വിലപ്പോയില്ല. ഫാതിഹയിലെ ഇയ്യാക നസ്തഈൻ എന്നത്‌ കാര്യകാരണ ബന്ധത്തിൽപെടാത്ത സഹായം അല്ലാഹുവോടു മാത്രമേ തേടുകയുള്ളൂ എന്ന പ്രതിജ്ഞയാണ്‌. അതിൽ ഭൗതികമായ സഹായം മനുഷ്യരോടു തേടുകയില്ല എന്ന ആശയമടങ്ങിയിട്ടില്ല. ഭൗതികസഹായം പരസ്പരം ആവശ്യപ്പെടാമോ, ചെയ്തുകൊടുക്കാമോ എന്ന സംശയവുമായി ഒരാളും വാദപ്രതിവാദം കേൾക്കാൻ പോകില്ലല്ലോ. വസ്തുത ഇതായിരുന്ന‍ിട്ടും സഹായം രണ്ടുതരത്തിലുണ്ട്‌ എന്ന‍്‌ മുജാഹിദുകൾ വിഭജിച്ചു എന്ന‍്‌ കുറ്റപ്പെടുത്തുന്നത്‌ മുസ്ല്യാക്കൾക്ക്‌ അവരുടെ വാദത്തിന്‌ തെളിവില്ലാത്തതുകൊണ്ടുത‍ന്നെയാണ്‌.ഭഭ

No comments: