Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/എ.പിയുടെ വാദം യുക്തിവാദികളുടേതെന്ന്‌

പൂങ്കാവനം സംരംഭത്തിൽ നിന്ന്


മുജാഹിദുപക്ഷത്തുനിന്ന്‌ ചെറിയമുണ്ടം അബ്ദുൽഹമീദ്‌ മദനി ചോദിച്ച ചോദ്യം പിൻവലിക്കണം, അല്ലാതെ വിടൂല, മാപ്പുപറയണം എന്നിങ്ങനെ ബഹളം വെക്കുകയും ചോദ്യകർത്താവിനെ ഞങ്ങൾക്ക്‌ വിട്ടുതരണമെന്നു പറഞ്ഞ്‌ സുന്നീപക്ഷം സ്റ്റേജു കയ്യേറാൻ ശ്രമിക്കുകയും അതിന്റെ പേരിൽ വാദപ്രതിവാദം നിർത്തിവെക്കേണ്ടിവരികയും ചെയ്തു എന്ന്‌ സുന്നീഗ്രന്ഥത്തിൽ നിന്നുത​‍െന്ന വായനക്കാർ മനസ്സിലാക്കിയല്ലോ. മുസ്ല്യാരുടെ സ്വഭാവമാണ്‌ മുജാഹിദുപക്ഷത്തുനിന്ന്‌ സംസാരിച്ച എ.പി. അബ്ദുൽ ഖാദിർ മൗലവിക്കുണ്ടായിരുന്നതെങ്കിൽ തലേദിവസങ്ങളിൽ അദ്ദേഹത്തിനും പ്രകോപനമുണ്ടാക്കാമായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ അത്രയും വ്യാജാരോപണമാണ്‌ മുസ്ല്യാർ ഉന്നയിച്ചിരുന്നത്‌. എ.പിയുടെ ചോദ്യത്തിനിടയിലെ ഒരു വാക്യത്തെ കാന്തപുരം മുസ്ല്യാർ വളച്ചൊടിച്ചത്‌ കാണുക. ബ്ബമൗലവിയുടെ പ്രസംഗം കേട്ടപ്പോൾ ഇവിടെ നിരീശ്വര യുക്തിവാദികളുടെ പ്രസംഗമാണോ നടക്കുന്നത്‌ എന്നു സംശയിച്ചുപോയെങ്കിൽ എ​‍െന്ന കുറ്റം പറയേണ്ട. പ്രകൃത്യാ ചിലർക്കു ചില കഴിവുകളുണ്ടെന്ന്‌ കേട്ടു. അറിഞ്ഞോ അറിയാതെയോ പറഞ്ഞതെന്ന്‌ എനിക്കറിയില്ല. അല്ലാഹു കൊടുക്കാത്ത പ്രകൃതി പരമായ കഴിവ്‌ എന്താണാവോ? ആ കഴിവ്‌ മനസ്സിലാവണം. അതിന്‌ ആയത്തോതണം. (സുന്നീപക്ഷം ഇറക്കിയ ഒ.എം. തരുവണയുടെ വാദപ്രതിവാദ പുസ്തകം. പേ.14. ഒന്നാംപതിപ്പ്‌) അല്ലാഹു കൊടുക്കാത്ത ചില കഴിവുകൾ മനുഷ്യനുണ്ട്‌ എന്നത്‌ യുക്തിവാദവും നിരീശ്വരത്തവും ത​‍െന്നയാണ്‌. പക്ഷേ ആ വാദമല്ല എ.പിയുടെ സംസാരത്തിൽ വന്നത്‌. അത്‌ സുന്നീപുസ്തകത്തിൽ നിന്നുത​‍െന്ന ഉദ്ധരിക്കാം. “(നമ്മുടെ തർക്കം) അല്ലാഹു ആർക്കൊക്കെ കഴിവു കൊടുത്തു എന്നതിനെ സംബന്ധിച്ചല്ല. അല്ലാഹു മനുഷ്യനു കൊടുത്ത കഴിവല്ല മരത്തിനു കൊടുത്തത്‌. മരത്തിന്റെ കഴിവല്ല ഭമൃഗത്തിനുള്ളത്‌. അല്ലാഹുവിന്‌ ഇതിനെല്ലാം പ്രകൃതിപരമായ നിയമമുണ്ട്‌.ß (പേ. 12) ജീവികൾക്കും വസ്തുക്കൾക്കും പ്രകൃതിപരമായ കഴിവുകൾ “അല്ലാഹു നൽകിയിട്ടുണ്ട്‌“ എന്നു എ.പി. പറഞ്ഞതിനെക്കുറിച്ചാണ്‌ “അല്ലാഹു കൊടുത്തിട്ടില്ലാത്ത കഴിവ്‌ മനുഷ്യനുണ്ട്‌“ എന്നു പറഞ്ഞതായി മുസ്ല്യാർ ആരോപിച്ചത്‌ എന്ന്‌ സുന്നീപുസ്തകം കൊണ്ടുത​‍െന്ന വ്യക്തമായല്ലോ. എന്നാൽ ത​‍െന്നപ്പറ്റി മുസ്ല്യാർ പറഞ്ഞ കളവ്‌ പിൻവലിക്കണം എന്നാവശ്യപ്പെട്ട്‌ എ.പി. വാദപ്രതിവാദം അലങ്കോലപ്പെടുത്തിയില്ല. കാരണം വാദ പ്രതിവാദം നടക്കണമെന്ന്‌ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ടായിരുന്നു. അങ്ങേയറ്റത്തെ സംയമനത്തോടും, മാന്യതയോടും പ്രതി പക്ഷമര്യാദയോടും കൂടയാണ്‌ എ.പി. മുസ്ല്യാരുടെ ആ കളവിനോടു പ്രതികരിച്ചത്‌. സുന്നീ പുസ്തകത്തിൽ നിന്നുത​‍െന്ന അതു വായിക്കുക. “ഓർമശക്തി പഴയപോലെ എന്റെ സ്നേഹിതന്‌ (കാന്തപുരം മുസ്ല്യാർക്ക്‌) ഇപ്പോഴുമില്ലേ എന്നു ഞാൻ സംശയിക്കുന്നു. എന്താണ്‌ കഥ? മനുഷ്യന്‌ പ്രകൃതിപരമായ ചില കഴിവുകൾ അല്ലാഹു നൽകിയിട്ടുണ്ട്‌ എന്നാണ്‌ ഞാൻ പറഞ്ഞത്‌. യുക്തിവാദികൾക്ക്‌ ഒരായുധം നൽകാൻ മനുഷ്യന്‌ പ്രകൃതിപരമായ ചില കഴിവകൾളുണ്ടെന്ന്‌ ഞാൻ പറഞ്ഞെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമം ആരെ തൃപ്തിപ്പെടുത്താനാണെന്നു എനിക്കറിഞ്ഞുകൂടാ. അല്ലാഹുവിന്റെ സൃഷ്ടികൾക്ക്‌ ഓരോരുത്തർക്കും ഓരോ “ആദ“ ത്തുണ്ട്‌. മനുഷ്യസാധാരണമായ കഴിവ്‌, ഒരു മൃഗത്തിനുണ്ടാകുന്ന കഴിവ്‌, ഒരു വൃക്ഷത്തിനുണ്ടാകുന്ന കഴിവ്‌, നാം തേങ്ങ പറിക്കാൻ കവുങ്ങിൽ കയറാറില്ല. കവുങ്ങിൽ തേങ്ങ പറിക്കാൻ ആളെ കയറ്റാറില്ല. ഒരോന്നിനു ഓരോ പ്രകൃതി എന്നു പറഞ്ഞാൽ അല്ലാഹു നൽകിയ പ്രകൃതി എന്നാണ്‌ ഞാൻ പറഞ്ഞത്‌.“ (പേ. 14,15) എ.പിയെ കാന്തപുരം മുസ്ല്യാർ കാരണമില്ലാതെ നിരീശ്വരവാദിയാക്കി എന്ന്‌ വിചിന്തനം തെളിയിച്ചത്‌ കാന്തപുരം വിഭാഗത്തിന്റെ പുസ്തകത്തിൽ ഭനിന്നുത​‍െന്നയാണെന്ന്‌ കൊട്ടപ്പുറം വാദപ്രതിവാദത്തിന്റെ 25-​‍ാം വാർഷിക “വിജയാഘോഷം“ കൊണ്ടാടുന്നവർ ശ്രദ്ധിക്കുക.


വർഗീയവികാരം ഇളക്കിയെന്ന്‌
മരിച്ചവർക്ക്‌ പ്രാർത്ഥനകൾ കേൾക്കാനോ സഹായിക്കാനോ ഉള്ള കഴിവ്‌ അല്ലാഹു കൊടുത്തിട്ടില്ല. എന്ന്‌ എ.പി. സമർത്ഥിച്ചപ്പോൾ “സഹായി“ എന്ന അർത്ഥത്തിൽ ക്വുർആനിൽ പറഞ്ഞത്‌ മുസ്ല്യാർ മറുപടിയിൽ ആവർത്തിച്ചു പറയുകയുണ്ടായി. അതിന്റെ പശ്ചാത്തലിത്തിൽ എ.പി. അതിന്റെ നിരർത്ഥകത ബോധ്യപ്പെടുത്താൻ പറഞ്ഞ ഒരു വാക്യത്തെയാണ്‌ വർഗീയ പ്രസംഗമാക്കി മുസ്ല്യാർ ചിത്രീകരിച്ചത്‌.


എ.പി. പറഞ്ഞതിങ്ങനെ
ബ്ബഉത്തരത്തിന്‌ പ്രയാസമുണ്ടാകുമ്പോൾ പഴയ പ്രസംഗം ആവർത്തിക്കുന്നതുകൊണ്ടാണ്‌ ഇങ്ങേപുറത്ത്‌ സമർത്ഥനരൂപത്തിൽ സംസാരിക്കേണ്ടിവന്നത്‌. അല്ലാഹു സഹായിക്കും. അല്ലാഹുവിന്റെ റസൂൽ സഹായിക്കും, മനുഷ്യൻ സഹായിക്കും, രാമൻ സഹായിക്കും, കോമൻ സഹായിക്കും, അടകോടൻ സഹായിക്കും ഓരോരുത്തരും സഹായിക്കുന്നതിന്‌ പരിധിയില്ലേ“ (ഒ.എം. തരുവണയടെ വാദപ്രതിവാദ പുസ്തകം. പേ.46,47)


കാന്തപുരം
“രാമനെയും അണ്ടനേയും അടകോടനേയും പറഞ്ഞ്‌ ഇതരസമുദായങ്ങളുടെ പേരിൽ എന്തെങ്കിലും പ്രയോഗങ്ങൾ നടത്തി വർഗീയത ഉണ്ടാക്കാൻ ശ്രമിക്കണ്ട. (കാന്തപുരം അതേ പുസ്തകം പേ.49)


എ.പി
“അണ്ടനെയും അടകോടനെയും എന്നു ഞാൻ പറഞ്ഞത്‌ ഒരു വർഗീയ പരാമർശമാക്കിതീർക്കാനുള്ള എന്റെ സ്നേഹിതന്റെ ശ്രമം സൗമ്യമായ ഭാഷയിൽ പറഞ്ഞാൽ കുൽൽസിതമായി എന്നു ഞാൻ പറയട്ടെ. ഈ ആളുകളോടെക്കെ സഹായം തേടാം എന്നാണ്‌ ഞാൻ പറഞ്ഞത്‌. അതിനിടയിൽ കടന്ന്‌ ഒരു വർഗീയ വിഷം ഉണ്ടാക്കാൻ ശ്രമിച്ചത്‌ പണ്ഡിതോചിതമായില്ല.. അല്ലാഹു കൊടുത്തിട്ടുള്ള പരിധിയല്ല മരിച്ചവരെ വിളിച്ചു പ്രാർത്ഥിച്ചാൽ അതിനുത്തരം ചെയ്യുകയെന്നത്‌“ (എ.പി. അബ്ദുൽ ഖാദിർ മൗലവി, അതേ പുസ്തകം പേ. 49)


അപ്രസക്ത വിഷയങ്ങൾകൊണ്ടുവന്നത്‌
ഭമുസ്ല്യാർ അനാവശ്യവും അപ്രസക്തവും അടിസ്ഥാനരഹിതവുമായ കാര്യങ്ങൾ മറുപടിക്കിടയിൽ കൊണ്ടുവന്നതാണ്‌ നാം മുകളിൽ കണ്ടത്‌. ഇത്‌ എ.പിയുടെ ചോദ്യങ്ങൾക്കുമുമ്പിൽ അദ്ദേഹത്തിനു സംഭവിക്കുന്ന ഉത്തരം മുട്ടൽ മറച്ചുപിടിക്കാനും എ.പിയുടെ ചോദ്യങ്ങളുടെ എണ്ണം കുറക്കാനുമാണ്‌. എ.പി. നിരീശ്വരവാദ പ്രസംഗമാണ്‌ നടത്തിയത്‌ എന്നു പറഞ്ഞാൽ ചോദ്യവേളയിൽ അതിനെ അദ്ദേഹം തിരുത്തും. അപ്പോൾ അത്രയും നേരം ചോദ്യം കുറഞ്ഞുകിട്ടുമല്ലോ എന്നായിരിക്കാം വിചാരം. ഒന്നാം ദിവസത്തെ ഒന്നാം ചോദ്യം ത​‍െന്ന മുസ്ല്യാരെ കുഴക്കി. അതു കാണുക.


എ.പി
“അടുത്ത ഒന്നരമണിക്കൂർ ഈ ഭാഗത്തു നിന്ന്‌ (മുജാഹിദു ഭാഗത്തുനിന്ന്‌) ചോദിക്കാനും മറുഭാഗത്തുനിന്ന്‌ മറുപടി പറയാനുമാണ്‌. ഞങ്ങളുടെ വാദമുഖത്തെ സംബന്ധിച്ച ഒരു ചോദ്യം ആദ്യമായി ചോദിക്കട്ടെ. അല്ലാഹു അല്ലാത്ത, മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്നത്‌ ശിർക്കാണെന്ന്‌ ഞങ്ങൾ വാദിച്ചപ്പോൾ മറുപക്ഷം മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച്‌ മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന ഇസ്തിഗാസ അനുവദനീയമാണെന്നാണ്‌ പറഞ്ഞത്‌. അനുവദനീയം എന്നാൽ ചെയ്യുകയും ചെയ്യാതിരിക്കുകയും ആവാം, ചെയ്യുന്നതോടൊപ്പം പുണ്യമുള്ളതാവുകയും ചെയ്യാം. യഥാർത്ഥത്തിൽ മറുപക്ഷം ഉദ്ദേശിക്കുന്നത്‌ ചെയ്താൽ കൂലിയുമില്ല ഒഴിച്ചാൽ
ശിക്ഷയുമില്ല. എന്നാണോ? അതല്ല ചെയ്താൽ പുണ്യകർമമായി അതു പരിഗണിക്കപ്പെടുമോ?


കാന്തപുരം
“മറുഭാഗം ശിർക്കാണെന്നു പറഞ്ഞപ്പോൾ ഞങ്ങൾ അനുവദനീയമാണെന്നു പറഞ്ഞാൽ അതിന്റെ വ്യക്തമായ അർത്ഥം ശിർക്കല്ല എന്നു ത​‍െന്ന. മുഅ​‍്മിനായ ഒരു മനുഷ്യർ അല്ലാഹു സഹായത്തിനു നിശ്ചയിച്ച മഹാത്മാക്കളോട്‌ സഹായം ചോദിച്ചാൽ അത്‌ ശിർക്കല്ല. അവൻ കാഫിറായിപ്പോവുകയും ചെയ്യുമെന്നാണല്ലോ നിങ്ങളുടെ വാദം. ആ വാദത്തിനു വിരുദ്ധമായി അനുവദനീയമാണ്‌ എന്ന്‌ ഞങ്ങൾ പറഞ്ഞതിന്റെ അർത്ഥം ഭശിർക്കല്ല എന്നാണ്‌.“ (പേ. 43)


എ.പി
അല്ലാഹു മനുഷ്യനു കൊടുത്ത കഴിവിൽ അവരെ വിളിച്ചു പ്രാർത്ഥിച്ചാൽ അത്‌ കേൾക്കുകയോ ഉത്തരം നൽകുകയോ ചെയ്യുക എന്നത്‌ പെടില്ലെന്നും പെടുമെന്നുമായിരുന്നല്ലോ ഇവിടെ തർക്കം. മറുപക്ഷത്തുനിന്നും പറഞ്ഞ മുഴുവൻ പ്രസംഗവും ആറ്റിക്കുറിക്കിനോക്കിയാൽ മനസ്സിലാവുക ചില കഴിവുകൾ മനുഷ്യന്‌ കൊടുത്തിട്ടുണ്ട്‌ അതു ചോദിക്കുന്നതിൽ തകരാറില്ല എന്നാണ്‌. ഞങ്ങൾ വാദിച്ചത്‌ മരിച്ചവർക്ക്‌ കേൾക്കാനോ ഉത്തരം ചെയ്യാനോ കഴിയില്ല എന്നാണ്‌. മരിച്ചവരോട്‌ സഹായം തേടൽ അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന്‌ ഞങ്ങൾ പറയുമ്പോൾ അത്‌ അനുവദനീയം എന്ന്‌ നിങ്ങൾ പറയുന്നു. ഇതുകൊണ്ട്‌ നിങ്ങളുടെ വിവക്ഷ ചെയ്താൽ കൂലിയില്ല ഒഴിച്ചാൽ കുറ്റവുമില്ല എന്നാണോ? അതല്ല, ശിർക്കല്ല എന്നുമാത്രമല്ല പുണ്യം കൂടിയുണ്ടോ?


കാന്തപുരം
അതിനു മറുപടി പറഞ്ഞു. ഒരുപക്ഷം കറാഹത്ത്‌ എന്നു പറഞ്ഞതിനെ മറുപക്ഷം അനുവദനീയമെന്നു പറഞ്ഞാൽ കറാഹത്തല്ലെന്നു വരും. ഹറാമാണെന്ന്‌ ഒരാൾ പറയുന്നതിനെ മറ്റൊരാൾ അനുവദനീയമെന്നു പറഞ്ഞാൽ ഹറാമല്ലെന്നു വരും. അമ്പിയാ ഔലിയാക്കളോട്‌ സഹായം തേടൽ ശിർക്കാണെന്ന്‌ നിങ്ങൾ പറഞ്ഞ തി​‍െന്നതിരിൽ, ശിർക്കല്ല എന്ന അർത്ഥത്തിലാണ്‌ ഞങ്ങൾ അനുവദനീയം എന്നു പറഞ്ഞത്‌. അല്ലാഹു മാത്രമാണ്‌ ഇലാഹ്‌ എന്നു വിശ്വസിക്കുന്ന മുഅ​‍്മിൻ അല്ലാഹു അല്ലാഹവരോട്‌ സഹായം ചോദിക്കുന്നതുകൊണ്ട്‌ ഇസ്ലാമിൽ നിന്ന്‌ പുറത്തുപോവുകയില്ല. അതു കൊണ്ട്‌ ശിർക്ക്‌വരുന്നില്ല. കാരണം ക്വുർആൻ വളരെ വ്യക്തമായി പറയുന്നു. സജജനങ്ങളെ ജനങ്ങളുടെ സഹായിയായി നിശ്ചയിച്ചിട്ടുണ്ടെന്ന്‌. ഇതാണ്‌ അനുവദനീയം കൊണ്ടുള്ള വിവക്ഷ.


എ.പി
എന്റെ ചോദ്യം വളരെ ലളിതം. നൂറ്‌ കാര്യങ്ങൾ ഒരു ശ്വാസത്തിൽ ഞാൻ ചോദിക്കുന്നില്ല മരിച്ചുപോയവരോട്‌ ഇസ്തിഗാസ നടത്തൽ അനുവദനീയമാണെന്ന്‌ നിങ്ങൾ പറയുമ്പോൾ, അതു ചെയ്താൽ പുണ്യമുണ്ടെന്നാണോ ഭൗദ്ദേശ്യം, അതോ പുണ്യമില്ലാത്ത ഒരു വെറും പണിയോ? അനുവദനീയമെന്നു പറഞ്ഞാൽ ശിർക്കല്ലെന്നുവരും ഹറാമല്ലെന്നുവരും കറാഹത്തല്ലെന്നു വരും. എന്തും വരട്ടെ, എന്റെ ചോദ്യം ഈ ഇസ്തിഗാസ പുണ്യം കിട്ടുന്ന കാര്യമാണോ എന്നാണ്‌.


കാന്തപുരം
അപ്പോൾ ശിർക്കല്ലെന്ന്‌ സമ്മതിച്ചോ? ആ കാര്യം ആദ്യം പറയൂ. എന്നിട്ട്‌ പുണ്യമാണോ അല്ലേ എന്ന്‌ നമുക്ക്‌ ചർച്ച ചെയ്യാം.


എ.പി
എന്റെ ചോദ്യം എന്റെ സ്നേഹിതനെ കുഴക്കി എന്നു തോന്നുന്നു. മരിച്ചവരോട്‌ സഹായം തേടുന്നത്‌ ശിർക്കല്ല എന്നാണ്‌ മൂന്നു തവണയും മറുപടി പറഞ്ഞത്‌. ഒരു കാര്യം വ്യക്തമായി. അതൊരു പുണ്യമാണെന്നു പറയാൻ മടി. ഒരു പുണ്യവും കിട്ടുകയില്ല എന്നു പറയാനുള്ള വിഷമം കൊണ്ട്‌ പറയാതിരിക്കുകയാണ്‌. വിഷമിക്കേണ്ട വേറെ ചോദിക്കാം.
എ.പിയുടെ ഈ ചോദ്യത്തിനും ഇസ്തിഗാസ പുണ്യകരമാണെ​‍േന്നാ അല്ലെ​‍േന്നാ മുസ്ല്യാർ മറുപടി പറഞ്ഞില്ല. സഹായം ചോദിക്കുന്നതിൽ ജീവിച്ചിരിപ്പുള്ളവരോട്‌, മരിച്ചവരോട്‌ എന്ന വ്യത്യാസമില്ലെന്നു മാത്രമാണ്‌ പറഞ്ഞത്‌. എ.പി.ആ ചോദ്യം, വിട്ട്‌ അടുത്ത ചോദ്യത്തിലേക്ക്‌ കടന്നു. കന്യാമറിയമേ രക്ഷിക്കണമേ എന്ന്‌ പ്രാർത്ഥിക്കാമോ എന്നതായിരുന്നു അടുത്ത ചോദ്യം (തുടരും


വിചിന്തനം വാരികയിൽ നിന്ന്‌ 
സലീം ചാലിയം ഖത്തർ.

വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: