പൂങ്കാവനം സംരംഭത്തിൽ നിന്ന്
കുറ്റിച്ചിറ സംവാദം മൂന്നു ദിവസം ശാന്തമായി പിന്നിട്ടപ്പോൾ സദസ്സിനെ അലങ്കേലപ്പെടുത്തുന്ന ഒരു സംഭവമുണ്ടായി. സദസ്സിലൂടെ ഒരു പശു ഒടാൻ തുടങ്ങി. ആരെങ്കിലും ഓടിച്ചാലല്ലാതെ രാത്രിസമയത്ത് ഒരു പശു അങ്ങിനെ ഓടാൻ സാധ്യതയുണ്ടായിരുന്നില്ല. ഓരോ ദിവസവും ഉജജ്വലമായ രീതിയിൽ മുജാഹിദുപക്ഷത്തിന്റെ അവതരണവും ഖണ്ഡനവും തുടർന്നപ്പോൾ. മുജാഹിദുകൾ കിതാബുതിരിയാത്തവരാണ് എന്ന‍് സുന്നീ പണ്ഡിതർ സൃഷ്ടിച്ച ധാരണ പൊളിയുകയായിരന്നു. ഇനിയും ഒമ്പതു ദിവസം ഇതേ പോലെ മുേന്നാട്ടു നീങ്ങിയാൽ മുജാഹിദു പണ്ഡിതൻമാർ വെറും കയ്യോടെയല്ല സംവാദത്തിനു വന്നദിന്നും അവർ ക്വുർആനും ഹദീഥും തഫ്സീറുകളും കൊണ്ട് മുസ്ല്യാക്കളെ നേരിടാൻ കൽപുള്ളവരാണെന്നുമുള്ള സത്യം കൂടുതൽ ജനങ്ങളിലേക്ക് എത്തും. ഈ അവസ്ഥയിൽ പശുവിന്റെ ഓട്ടം ഒരു ദുസ്സുചനയായി കണ്ടുകൊണ്ട് എ.പി.അബ്ദുൽ ഖാദർ മൗലവി ഇങ്ങനെ പ്രതികരിച്ചു."പരിപാടികൾ ശാന്തമായി നടക്കുന്നതിന് ഭംഗം വരുന്ന ഇത്തരം സംഭവം ഉണ്ടായിക്കൂടാ. ഇതിന്റെ പിന്നിൽ ചില കരുതിക്കൂട്ടലുണ്ടെന്ന‍് ന്യായമായും ഞാൻ സംശയിക്കുന്നു. അത് തുടർന്നുകാണാൻ വല്ലവരും ആഗ്രഹിക്കുന്നുവേങ്കിൽ അവരെ ഞാൻ ഒരു കാര്യം ഉണർത്തുന്നു. ഈ നഗരത്തിൽ മുജാഹിദുകൾ ദുർന്നലരല്ല. കോഴിക്കോട്ട് ഞങ്ങൾക്ക് പതിനോന്ന‍് പള്ളികളുണ്ട്. ഞങ്ങൾ വിചാരിച്ചാൽ ഇത്തരം ഹീന ശ്രമങ്ങൾ നടത്തുന്നവർക്ക് പുറത്തിറങ്ങാൻ കഴിയില്ല. അതിനാൽ ഇരുകൂട്ടരുടെയും സംസാരം ശാന്തമായി കേൾക്കാവുന്ന സാഹചര്യം നിലനിർത്താൻ സഹകരിക്കണം."
അതിന്നു ശേഷം ഒരനിഷ്ട സംഭവവും ഉണ്ടായില്ല. പരിപാടി നാലാം ദിവസത്തിലേക്ക് കടന്നപ്പോഴേക്കും ഓരോ പക്ഷവും എവിടെയെത്തിരിക്കുന്നു എന്ന‍് സദസ്സിന് കൃത്യമായി മനസ്സിലാവുന്ന അവസ്ഥയായി. മുജാഹിദുകൾ ചെയ്തത് തങ്ങൾ ഭൗദ്ധരിച്ച തെളിവുകൾ ആവർത്തിച്ചു സമർത്ഥിക്കുകയും അതിന് വാദവിഷയവുമായി തികച്ചും ബന്ധമുണ്ടെന്നും സുന്നിപക്ഷം ഉദ്ധരിച്ച ആയത്തുകൾക്കും ഹദീഥുകൾക്കും വിഷയവുമായി ബന്ധമില്ലേന്നും സ്ഥാപിക്കുകയുമായിരുന്നു. ഇസ്തിഗാസ ആറു ദിവസം ചർച്ച ചെയ്യണമെന്നും ജുമുഅ:ഖുതുബയും സ്ത്രീ ജുമുഅ: ജമാഅത്തും മൂന്നു ദിവസം മതിയെന്നും മുജാഹിദുകൾ അഭിപ്രായപ്പെടാൻ കാരണം പ്രാർത്ഥന അല്ലാഹുവോടുമാത്രം എന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനെതിരിൽ വരുന്ന എല്ലാ ദുർവ്യഖ്യാങ്ങളെയും പൊളിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. നബി(സ്വ)ക്കെതിരെ ഭാര്യമാരിൽ ചിലർ ഒരു രഹസ്യധാരണയിലെത്തിയതിനെ വിമർശിക്കുന്ന താഴെപറയുന്ന സൂക്തമാണ് മരിച്ചുപോയവരോട് സഹായം തേടാൻ സുന്നീപക്ഷം ആധാരമാക്കിയ ആയത്തുകളിലോന്ന‍്.
"നിങ്ങൾ രണ്ടുപേരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങുകയാണെങ്കിൽ(നല്ലത്) നിങ്ങളുടെ ഹൃദയങ്ങൾ (തിന്മയിലേക്ക്) ചാഞ്ഞിരിക്കുന്നു. ഇനി നിങ്ങൾ രണ്ടുപേരും അദ്ദേഹത്തി (റസൂലി)െന്നതിരിൽ പരസ്പരം സഹകരിക്കുന്നപക്ഷം തീർച്ചയായും അല്ലാഹുവാകുന്നു അദ്ദേഹത്തിന്റെ യജമാനൻ. ജീബ്‌രീലും സദ്‌വൃത്തരായ സത്യവിശ്വാസികളും അതിന്നു പുറമെ മലക്കുകളും അദ്ദേഹത്തിന് സഹായികളായിരിക്കുന്നതാണ്."(തഹ്‌രീം.4) ഈ ആയത്തിലെ “സാലിഹുൽ മുഅ‍്മിനീൻ“ (സദ്‌വൃത്തരായ വിശ്വാസികൾ) എന്ന പ്രയോഗമാണ് മരിച്ചുപോയ സ്വാലിഹുകൾ സഹായിക്കും എന്നതിന് സുന്നീപക്ഷം തെളിവാക്കിയത്. ഇതിനെ കെ.കെ.മുഹമ്മദ് സുല്ലമി ഖണ്ഡിച്ചതു നോക്കൂ:
"വഇൻ തളാഹറാ അലൈഹി?വസ്വാലിഹുൽ മുഅ‍്മിനീന വൽമലഇകത്തുബഅ‍്ദ ദാലിക ളഹീറാ. ഇതിന്റെ ചരിത്ര പശ്ചാത്തലം നിങ്ങളുടെ മുമ്പിൽ വെക്കുമ്പോൾഅത് മരിച്ചവവോട് സഹായം തേടാനുള്ള തെളിവല്ലേന്ന‍് നിങ്ങൾക്കു വ്യക്തമാകും. ഹഫ്സത്തും ആഇശത്തും(റ) നബി(സ്വ)യുമായി അൽപം ഭനീരസത്തിലായപ്പോൾ അവിടുന്ന‍് അവരെ ത്വലാക്വു ചൊല്ലി എന്ന‍് ആളുകൾക്കിടയിൽ വാർത്ത പ്രചരിച്ചു. ഇതു കേട്ട് സ്വഹാബിമാർ വ്യസനിച്ചു അപ്പോൾ ഉമർ(റ) പ്രവാചക പത്നിയായ തന്റെ മകൾ ഹഫ്സയോടും പ്രവാചകനോടും അന്വേഷിച്ച് കാര്യം മനസ്സിലാക്കി. അക്കാര്യത്തിൽ അല്ലാഹു പറയുന്നത് ആഇശയും ഹഫ്സയും നബിക്കെതിരിൽ അണിനിരക്കുകയാണെങ്കിൽ നിങ്ങൾ വിചാരിക്കേണ്ട നിങ്ങൾ രണ്ടു പെണ്ണുങ്ങൾക്ക് നബിയെ വല്ലതും ചെയ്തു കളയാമെന്ന‍്, റസൂലിന്റെ സഹായി അല്ലാഹുവാണ് ജീബ്‌രീലാണ്, പിെന്ന സ്വാലിഹുൽ മുഅമിനുകളാണ് ഇങ്ങനെയാണ് അർത്ഥമെന്ന‍് ഇമാം മുസ്ലിം ഉദ്ധരിക്കുന്നു.
അതിങ്ങനെയാണ്: ഉമർ(റ) പള്ളിയിലേക്ക് കടന്നുവന്നു. ആളുകൾ ദു%ഖിതരായി കല്ലുകൊണ്ട് എന്തോ നിലത്ത് വരച്ചിരിക്കുന്നു. ദു%ഖമുണ്ടാകുമ്പോൾ ചെയ്യുന്നപോലെ. അപ്പോഴാണ് ഉമർ കടന്നുവന്നത്. റസൂൽ(സ്വ) ഭാര്യമാരെ ത്വലാക്കു ചൊല്ലിയെന്ന വാർത്ത കേട്ട് ഉമർ(റ) പരിഭ്രാന്തനായി. അത് ഹിജാബിന്റെ ആയത്തിറങ്ങുന്നതിനു മുമ്പാണ് എന്നും ഉമർ പറയുന്നു. ആഇശയുടെയും ഹഫ്സയുടെയും അടുത്തു പോയശേഷം അദ്ദേഹം നബി(സ്വ)യുടെ കട്ടിലിന്റെ മുമ്പിൽ ച്ചേന്ന‍് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഭാര്യമാരുടെ കാര്യത്തിൽ അങ്ങയ്ക്ക് വിഷമമുണ്ടോ? അങ്ങ് വിഷമിക്കേണ്ടതില്ല. അങ്ങ് അവരെ ത്വലാക്വു ചൊല്ലിയാൽ അല്ലാഹു അങ്ങയുടെ കൂടെയുണ്ട്. മലക്കുകൾ കൂടെയുണ്ട് ജീബ്‌രീൽ(അ) കൂടെയുണ്ട്. ഞാനും അബൂബക്കറും മുഅ‍്മനീങ്ങളും അങ്ങയുടെ കൂടെയുണ്ട് എന്ന‍് ഉമർ(റ) പറഞ്ഞതായി മുസ്ലിമിലുണ്ട്. ഈ ആയത്ത് ഞാൻ വിചാരിച്ചപോലെ വന്നു എന്ന‍് ഉമർ(റ) പറഞ്ഞു. അതാണ് ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം. ഇതിൽ പറഞ്ഞ സ്വാലിഹുൽ മുഅ‍്മിനീൻ എന്നത് മരിച്ചുപോയ മഹാത്മാക്കളാണെന്നും അതിനാൽ അവരോട് സഹായം തേടാമെന്നുമാണ് ഞങ്ങളുടെ മറുപക്ഷം പറഞ്ഞത്. സ്വാലിഹുൽ മുഅ‍്മിനീൻ ഭേന്നതിന്റെ ഉദ്ദേശ്യം ഞങ്ങൾ പറയുന്നതുപോലെ അബൂബക്കറും ഉമറുമാണെന്ന‍് ഒരുപാട് തഫ്സീറുകളിലുണ്ട്. നമ്മെ മരിച്ചുപോയ മുഅ‍്മിനുകൾ സഹായിക്കുമെന്ന‍് ഇതിന്നർത്ഥമില്ല."
No comments:
Post a Comment