പൂങ്കാവനം സംരംഭത്തിൽ നിന്ന്
വണ്ടൂരിലെ ചേകനൂർ മുജാഹിദ് സംവാദം
ചോ: ചേകനൂറും താങ്ങളും സുന്നികൾക്കെതിരെ ഒരേയവസരത്തിൽ വാദ പ്രതിവാദം നടത്തിയ വ്യക്തികളായിരുന്നുവല്ലോ പിന്നീട് നിങ്ങൾ രണ്ടുപേരും പരസ്പരം വാദപ്രതിവാദം നടത്തേണ്ടിവന്നു. അത് ഒരു പുതിയ അനുഭവമാണ്. ആ നിലക്ക് ഇതര സംവാദങ്ങളിൽനിന്ന‍് വ്യത്യസ്തമായ അനുഭവങ്ങൾ വല്ലതും ഉണ്ടായോ?ഉ: ഒരിക്കലും മറക്കാൻ കഴിയാത്തതും ഒരു സംവാദത്തിലും അനുഭവിച്ചിട്ടില്ലാത്തതുമായ പരിഹാസമാണ് എനിക്ക് അവിടെനിന്നുണ്ടായത്. ഒന്നാം ദിവസം കെ.സി.അബൂബക്കർ മൗലവിയായിരുന്നു മുജാഹിദ് പക്ഷത്ത് സംസാരിച്ചിരുന്നത്. അത് കഴിഞ്ഞ് ഞങ്ങളെല്ലാം ഒതായിലെ പി.വി.മുഹമ്മദലി ഹാജിയുടെ കാറിൽ നാട്ടിലേക്കുതിരിക്കുകയായിരുന്നു. ഞാൻ അതിൽ കയറാൻ ച്ചേന്നപ്പോൾ നന്മണ്ട അബൂബക്കർ മൗലവി അതിൽ ഇരിക്കുന്നുണ്ടായിരുന്നു. കാറിൽ സ്ഥലമില്ലാത്തതിനാൽ അദ്ദേഹത്തിനു സൗകര്യം ചെയ്തു. ഞാൻ വണ്ടൂരിലെ പള്ളിയിൽ ഉറങ്ങാൻപോയി പള്ളി നിറയെ ആളുകൾ ഉണ്ടായിരുന്നു. ചേകനൂർ മുഹമ്മദ് മൗലവി എന്ന യാഥാർത്ഥ ഇസ്ലാമിക പണ്ഡിതനുമായി അനാവശ്യമായി ഏറ്റുമുട്ടുന്ന ഒരു ഖുറാഫി എന്ന രീതിയിലാണ് അവരെേന്നാടു പെരുമാറിയത്. അവരുടെ കുത്തുവാക്കും പരിഹാസവും കേട്ട് ഞാൻ എങ്ങനെയോ ഉറക്കം അഭിനയിച്ച് നേരം വെളുപ്പിച്ചു. ഇത്തരം ഒരനുഭവം സുന്നികളുമായി നടന്ന ഒരു വാദപ്രതിവാദത്തിലും എനിക്കുണ്ടായിട്ടില്ല.
ചോ: ഈ രീതിയിൽ അവർ പരിഹസിക്കാൻ കാരണം? താങ്കളോട് വ്യക്തിപരമായ ശത്രുതകൊണ്ടായിരുേന്നാ?
ഉ: അവർ നേരത്തെ ചേനൂർ മൗലവിയുടെ വാദത്തിൽ ആകൃഷ്ടരായവരായിരുന്നു. മുജാഹിദുകൾ അദ്ദേഹത്തിന് മറുപടി പറയാതെ അവഗണിക്കുകയായിരുന്നു. അതുവരെ ചെയ്തിരുന്നത്. അദ്ദേഹത്തെ ഖണ്ഡിക്കാൻ പരിപാടി സംഘടിപ്പിച്ചിരുന്നില്ല. അതിനാൽ ഭാദ്ദേഹത്തിനെതിരെയുള്ള നമ്മുടെ വാദം ജനങ്ങൾക്കറിയുമായിരുന്നില്ല. ആദ്യ ദിവസത്തെ ഒന്നര മണിക്കൂർ സമയംകൊണ്ട് വിഷയത്തിന്റെ എല്ലാ വശങ്ങളും അവരെ കേൾപ്പിക്കുക അസാധ്യമായിരുന്നുവല്ലോ. അവരിൽ വേരുറച്ചുപോയിരുന്ന തെറ്റായ വിശ്വാസം മാറിയിട്ടില്ലാത്തതിനാൽ അവർക്ക് അവരുടെ പണ്ഡിതനെ വിമർശിക്കുന്നവരെ ഖുറാഫി മൗലവിമാർ എന്ന രീതിയിലേ കാണാൻ കഴിഞ്ഞുള്ളു. അതാണ് പള്ളിയിൽ വെച്ച് എെന്ന പരിഹസിക്കാൻ കാരണം. അല്ലാതെ എേന്നാട്‌വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ല.
ചോ: ഈ പരിഹാസം അടുത്ത ദിവസത്തെ സംവാദത്തിനു പോകുന്നതിൽവല്ല വൈമുഖ്യവും സൃഷ്ടിച്ചോ?
ഉ: ഒട്ടും വൈമുഖ്യമുണ്ടായില്ല. ജനങ്ങളുടെ തെറ്റുധാരണജന്യമായ ഈ പരിഹാസം സംവാദത്തിന് പുതിയ ഊർജജമായി മാറുകയാണുണ്ടായത്. മഹാ അബദ്ധങ്ങളെ ഇസ്ലാമിന്റെ യഥാർഥ ആശയമാണെന്നു ധരിച്ചുപോയ ഈ ജനങ്ങളെ ഇസ്ലാമിന്റെ പ്രമാണങ്ങളെന്ത് എന്നും സുന്നത്തിന്റെ പ്രാധാന്യം മുസ്ലിംകൾക്ക് അവഗണിക്കാൻ പാടില്ലാത്തത്താണെന്നും ക്വുർആൻ കൊണ്ടുതെന്ന ഈ സംവാദത്തിൽ മനസ്സിലാക്കിക്കൊടുക്കേണ്ടത് വളരെ അനിവാര്യമാണെന്നുമാണ് അവരുടെ പരിഹാസം എന്നിലുണ്ടാക്കിയ ചിന്ത.
ചോ: മുജഹിദു മൗലവിമാർക്ക് ഉറങ്ങാൻപോലും സൗകര്യം ച്ചേ‍്തുതരാൻ വണ്ടൂരിൽ ആരുമുണ്ടായിരുന്നില്ല എന്നാണല്ലോ പറഞ്ഞത്. എന്നാൽ ചേകന്നൂർ മൗലവിയുടെ അവസ്ഥയോ?
ഉ: അദ്ദേഹത്തിന് സ്റ്റേജിലും പുറത്തും രാജകീയമായ സ്ഥാനമാണുണ്ടായിരുന്നത്. ആദ്യദിവസം പരിപാടിക്കു ച്ചേന്നപ്പോൾതെന്ന ഞങ്ങൾക്കതു മനസ്സിലായി. അദ്ദേഹത്തിനും ആളുകൾക്കും ഇരിക്കാൻ ഉയർന്ന സ്റ്റേജ്. ഞങ്ങൾക്കിരിക്കാൻ അതിനോടു ചേർന്ന തറയിലാണ് കസേരയിട്ടിരുന്നത്. എങ്ങനെയെങ്കിലും ഖണ്ഡനം നടക്കണം എന്ന സദുദ്ദേശ്യമായിരുന്നു ഞങ്ങൾക്കുള്ളത്. അതിനാൽ ഈ വിവേചനത്തെക്കുറിച്ചൊന്നും സംഘാടരോട് ഞങ്ങൾ പരാതി പറഞ്ഞില്ല. അടുത്ത ദിവസം ഞങ്ങൾ ഭവന്നപ്പോൾ ചേകനൂർ മൗലവി സ്റ്റേജിലെത്തിയിട്ടില്ല. അയാൾക്ക് താമസത്തിനും ഭക്ഷണത്തിനും ടി.ബി.ബുക് ചെയ്തിരുന്നു. ഞങ്ങളോട് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടൽ നിർദ്ദേശിക്കുകയും അവിടെ ഏൽപിച്ചിട്ടുണ്ടെന്നും ഒരാൾവന്നു പറഞ്ഞു. ഭക്ഷണം കഴിച്ച് വരാം എന്ന‍് അലവി മൗലവി പറഞ്ഞപ്പോൾ, പോകേണ്ട അതപകടമാണ് എന്ന‍് ഞാൻ പറഞ്ഞു. നമ്മൾ ഭക്ഷണം കഴിച്ചുവരുന്നതിന്റെ മുമ്പ് ചേനൂർ വേദിയിലെത്തിയാൽ അയാൾ പറയും മുജാഹിദുകൾക്ക് ചോറാണ് വലുത് ഇസ്ലാമും വാദപ്രതിവാദവുമല്ല എന്ന‍്. മറ്റോന്ന‍് ഇത് സംഘാടകർ നമ്മെ കൊച്ചാക്കുന്ന പരിപാടിയാണ്. ഹോട്ടലിൽ ച്ചേന്ന‍് നാം സ്വയം പരിചയപ്പെടുത്തി ഊണു ചോദിക്കണം. അതിന്നു നിൽക്കണ്ട. അങ്ങനെ ഞങ്ങൾ ഓരോ ചായയും നേന്ത്രപ്പഴവും വരുത്തിക്കഴിച്ചു.
ചോ: ചേകനൂർ മൗലവിക്ക് ഇത്രമാത്രം സ്വാധീനമുണ്ടാകാൻ കാരണമെന്താണ്?
ഉ: എനിക്കു തോന്നുന്നത് ജനങ്ങൾക്ക് പുതിയ കാര്യങ്ങൾ അൽപം തമാശകലർത്തി അവതരിപ്പിക്കുന്നതു കേൾക്കാൻ താൽപര്യമാണ് എന്നാണ്. ജനങ്ങളെ ചിരിപ്പിക്കാൻ ക്വുർആനിലെ ചില പ്രയോഗങ്ങൾവരെ അയാളുപയോഗപ്പെടുത്തുമായിരുന്നു. ഒരുദാഹരണം വണ്ടൂരിലെ രണ്ടാം ദിവസത്തെ പരിപാടിയിൽ തെന്ന ഒരാവശ്യവുമില്ലാതെ കൃത്രിമമായ ഒരു സന്ദർഭം സൃഷ്ടിച്ച് അയാൾ പറഞ്ഞു. അയ്യുഹന്നാസ് എന്നാൽ ഹേ, വിഡ്ഢികളെ എന്നാണർത്ഥമെന്ന‍്. അതു പറഞ്ഞു സദസ്സിനെ, തന്റെ ആളുകളെ ചിരപ്പിക്കുക. മറ്റുള്ളവരെക്കാളെല്ലാം വിവരമുള്ളവനും ക്വുർആനിലെ ഓരോ ചെറിയ പദത്തെപ്പോലും സൂക്ഷമമായി മനസ്സിലാക്കിയ സമർഥൻ ഞാൻ എന്നും വരുത്തിത്തീർക്കുകയായിരുന്നു അദ്ദേഹം. അയ്യുഹന്നാസ് എന്നതിന്ന‍് ഹേ വിഡ്ഢികളെ എന്ന അർത്ഥമല്ല ഉള്ളതെന്നു സ്ഥാപിക്കാൻ ഏവർക്കും ഒറ്റടിക്ക് മനസ്സിലാവുന്ന മൂന്നു ചോദ്യം ഞാൻ ചോദിച്ചു. “ക്വുൽ ആഊടു ബിറന്നിന്നാസ് എന്നതിന്റെയർഥം വിഡ്ഢികളുടെ രാജാവായ അല്ലാഹുവിനോട് രക്ഷതേടുന്നു ഭേന്നാണോ? മലിക്കിന്നാസ് വിഡ്ഢികളുടെ രാജാവായ അല്ലാഹുവിനോട് രക്ഷതേടുന്നു എന്നണോ അതിന്നർഥം? ഇലാഹിന്നാസ് എന്നാൽ വിഡ്ഢികളുടെ ഇലാഹിനോട് രക്ഷതേടുന്നുവെന്നാണോ? എന്റെ ചോദ്യംകേട്ട് സദസ്സ് ഒന്നടങ്കം ചിരിച്ചു. അവർക്കതു ബോധ്യപ്പെട്ടു. മാത്രമല്ല ചേകനൂർ മൗലവി പിന്നീട് അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. അയാൾ അനാവശ്യ ജാട കാണിക്കുന്ന ആളാണെന്നും അപാര പണ്ഡിതനാണെന്ന‍് തോന്നിപ്പിക്കാൻ ക്വുർആൻ ദുർവ്യാഖ്യാനം ചെയ്യുന്നയാളാണെന്നും ചിന്തിക്കാൻ എന്റെ ചോദ്യങ്ങൾ സഹായകമായി എന്ന‍് പിന്നീട് ബോധ്യമായി.
ചോ: ഒരു മധ്യസ്ഥ സമിതിയുണ്ടായിട്ടും എന്തുകൊണ്ട് മുജാഹിദു മൗലവിമാർ അവഗണിക്കപ്പെട്ടു?.
ഉ: മധ്യസ്ഥ സമിതി കൺവീനർ ഒരു ബീരാൻ മാസ്റ്ററായിരുന്നു. അദ്ദേഹമായിക്കോട്ടെ കൺവീനർ എന്ന‍് അലവി മൗലവി അഭിപ്രായപ്പെട്ടപ്പോൾ തെന്ന ഞാൻ എതിർത്തിരുന്നു. കാരണം ബീരാൻ മാസ്റ്റർ ചേകനൂർ മൗലവിയുടെ വഅളു സംഘാടകനായി പ്രവർത്തിച്ചിരുന്ന ആളാണ്. അങ്ങനെയുള്ള ആളെ കൺവീനറാക്കിയാൽ നമുക്കു നീതി കിട്ടുകയില്ലേന്ന‍് ഞാൻ പറഞ്ഞുനോക്കിയെങ്കിലും അലവി മൗലവിയുടെ ശുദ്ധമനസ്സ് അതിന്നനുവദിച്ചില്ല. പക്ഷേ ഞാൻ ഭയപ്പെട്ടപോലെയാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്.
ചോ: മറ്റെന്തെങ്കിലും ദുരനുഭവം വേദിയിലുണ്ടായോ?
ഉ: ചേകനൂറിന്റെ അവതരണം കഴിഞ്ഞ ഉടനെ “ഇനി എ.പി.അബ്ദുൽ ഖാദിർ മുസ്ല്യാർ പ്രസംഗിക്കുന്നതാണ്.” എന്ന‍് കൺവീനർ അനൗൺസ് ചെയ്തു. മൗലവി എന്നത് ബോധപൂർവ്വം മുസ്ല്യാർ എന്നാക്കിയതാണെന്ന‍് എനിക്കു മനസ്സിലായി. ഞാൻ ജനങ്ങൾ കേൾക്കെ ഗൗരവത്തിൽ അയാളോട് പറഞ്ഞു. “മര്യാദക്ക് എ.പി.അബ്ദുൽ ഖാദിർ മൗലവിയെ ക്ഷണിക്കുന്നു എന്നു പറയൂ” അയാൾ അതേ രീതിയിൽ തെന്ന മൈക്കിൽ പറഞ്ഞു. കുറിപ്പ്:- നാൽപതുകൊല്ലം മുമ്പ് ചില പ്രദേശങ്ങളിൽ ചേകനൂറിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും ഭേത്രമാത്രം സ്വാധീനമുണ്ടായിരുന്നു എന്നും പ്രസ്ഥാനം പ്രത്യേകിച്ചും മുസ്ലിം സമുദായം പൊതുവിലും നേരിട്ടിരുന്ന ഇസ്ലാമിക വിരുദ്ധമായ ഒരു പ്രസ്ഥാനത്തെ, ദൂരവ്യാപകമായ ആപത്തുകൾ സൃഷ്ടിക്കുന്ന സിദ്ധാന്തത്തെ, മൂന്നുദിവസം കൊണ്ട് നശിപ്പിച്ചുകളയാൻ കഴിഞ്ഞ വാദപ്രതിവാദമായിരുന്നു വണ്ടൂരിലേത്. പ്രസ്ഥാന ചരിത്രത്തിലെ ഒരു മഹാസംഭവം. മുൻലക്കത്തിൽ സൂചിപ്പിച്ച പോലെ വണ്ടൂർ സംവാദത്തോടെ ചേകനൂർ വർഷങ്ങളോളം ഈ രംഗം വിട്ടു.
No comments:
Post a Comment