Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ഖുതുബ ജനങ്ങൾക്ക് മനസ്സിലാവണം

പൂങ്കാവനം സംരംഭത്തിൽ നിന്ന്


ഖുത്വുബ ജനങ്ങൾക്കു മനസ്സിലാവണം

കുറ്റിച്ചിറ സംവാദം ഏഴാം ദിവസത്തിലേക്ക്‌ കടന്നപ്പോൾ ജനങ്ങൾ ഒരു പുതിയ വിഷയം കേൾക്കാൻ കാതോർക്കുകയായിരുന്ന‍ു. തങ്ങൾ ആഴ്ചതോറും കേട്ടുകൊണ്ടിരിക്കുന്ന ഖുതുബ തങ്ങൾക്ക്‌ മനസ്സിലാവാത്ത ഭാഷയിൽ ത​‍െന്ന കേട്ടുകൊണ്ടിരിക്കണമോ എന്നതിനെക്കുറിച്ചുള്ള തീർപ്പാണത്‌. തീർപ്പുകൽപ്പിക്കുന്നത്‌ മധ്യസ്ഥന്മാരോ ഇരുപക്ഷത്തെയും പണ്ഡിതന്മാരോ അല്ല. ജനങ്ങൾ ത​‍െന്ന. പണ്ഡിതന്മാർ ജനങ്ങളുടെ മുമ്പിൽ വാദങ്ങൾ അവതരിപ്പിക്കുക മാത്രമേ ചെയ്യുന്ന‍ുള്ളൂ.

മുജാഹിദ്‌ പക്ഷത്തിന്റെ വാദം അവതരിപ്പിക്കാൻ സി.പി.ഉമർ സുല്ലമി എഴു​‍േന്നടു. പ്രൗഢഗംഭീരമായ ആ വാഗ്ധോരണി ഒഴുകാൻ തുടങ്ങി. (ഹംദും സ്വലാത്തിന്ന‍ും ശേഷം വിഷയത്തിന്റെ മർമ്മത്തിലേക്ക്‌ നേരെ കടന്ന‍ുച്ചേന്ന‍ു)

"യാ അയ്യുഹല്ലദീന ആമനൂ ഇദാനൂടിയ ലിസ്സ്വലാത്തി മിൻ യൗമിൽ ജുമുഅത്തി ഫസ്ഗൗ ഇലാ ദിക്‌രില്ലാഹി?.സത്യവിശ്വാസികളേ വെള്ളിയാഴ്ച നമസ്കാരത്തിലേക്കു വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ദിക്‌റിലേക്ക്‌ നിങ്ങൾ ധൃതിപ്പെട്ടുവരിക. ദിക്‌റ്‌ എന്ന അറബി പദത്തിന്‌ ജപം, പ്രസ്താവം, ഉദ്ബോധനം എന്ന‍ിങ്ങനെ വിവിധ അർഥങ്ങളുണ്ട്‌. ഇവിടെ അർഥം ഉദ്ബോധനം നടത്തുക എന്ന‍ാണ്‌.

നബി(സ്വ) ഖുത്വുബയിൽ ക്വുർആൻ ഓതി വിശദീകരിച്ചുകൊടുക്കുകയായിരുന്ന‍ു. ചെയ്തിരുന്നത്‌ എന്ന‍്‌ മുസ്ലിം റിപ്പോർട്ട്‌ ചെയ്ത ഹദീഥിൽ കാണാം. അത്‌ സന്ദർഭത്തിന്നനുസരിച്ചായിരുന്ന‍ു. അപ്പപ്പോൾ കാണുന്ന കാര്യങ്ങൾ ഉപദേശിക്കുകയും നിർദ്ദേശിക്കുകയും ചെയ്തിരുന്ന‍ു. അദ്ദേഹത്തിന്റെ പിൻഗാമികളായ അബൂബക്കർ, ഉമർ, ഉഥ്മാനുബ്നു അഫ്ഫാൻ, അലി(റ) എന്ന‍ിവർ ആ രീതിയിൽ ത​‍െന്നയാണ്‌ ഖുത്വുബ നിർവഹിച്ചിരുന്നത്‌. അബൂബക്കർ സിദ്ദേ‍ീക്വ്‌ നടത്തിയ ഖുത്വുബ പദങ്ങളോ വാക്യങ്ങളോ മാറ്റാതെ അനുകരിക്കുകയായിരുന്ന‍ില്ല ഉമർ(റ). ഉമർ(റ)ന്റെ ഖുത്വുബയല്ല ഉഥ്മാൻ(റ) ഭനടത്തിയത്‌. ഇവരാരും നടത്തിയ ഖുത്വുബയല്ല അലി(റ) നടത്തിയിരുന്നത്‌. എന്ന‍ാൽ എല്ലാവരും ഒരു പൊതുതത്വം പാലിച്ചിരുന്ന‍ു. ക്വുർആൻ ഓതി വിശദീകരിക്കുക. അതു സംബന്ധമായ നബിവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്‌ ജനങ്ങളെ ഉദ്ബോധിപ്പിക്കുക. അത്‌ ജനങ്ങളോടുള്ള ഉപദേശമാണ്‌. ഉപദേശം ജനങ്ങൾക്കു മനസ്സിലാവണം. ഖുത്വുബയുടെ ഉദ്ദേശ്യം അതാണ്‌.

ളുഹ്ര് നമസ്കാരം നാലു റൿഅത്തായിരുന്നത്‌ രണ്ടു റൿഅത്തിന്ന‍ു പകരം ഖുത്വുബയും രണ്ട്‌ റൿഅത്തു നമസ്കാരവുമാണ്‌ എന്ന‍ു വാദിച്ചുകൊണ്ട്‌ സുന്ന‍ീ പക്ഷം ചോദിച്ചിരുന്ന കാര്യം ഇതാണ്‌. "ഖുത്വുബ മലയാളത്തിലാക്കാമെങ്കിൽ നമസ്കാരവും മലയാളത്തിലാക്കിക്കൂടേ" എന്ന‍്‌. പറ്റുകയില്ല. നമസ്കാരം നബി(സ്വ) ഉപയോഗിച്ച അതേ പദങ്ങൾ കൊണ്ടായിരിക്കണം. അല്ലാഹു അക്ബർ എന്ന തക്ബീർ മാറ്റാൻ പാടില്ല. ഫാതിഹ മാറ്റാൻ പാടില്ല. നമസ്കാരം ലഫ്ലുകൾക്കു പ്രാധാന്യമുള്ള ഇബാദത്താണ്‌ എന്നതാണ്‌ അതിന്റെ കാരണം. ഖുത്വുബ ഇതിൽനിന്ന‍ു വ്യത്യസ്തമാണ്‌. അതിൽ പദങ്ങൾക്ക്‌ (ലഫ്ലുകൾക്ക്‌) പ്രാധാന്യമുള്ള ഒരു ഭാഗവും ആശയങ്ങൾക്ക്‌, ഉപദേശങ്ങൾക്ക്‌ പ്രാധാന്യമുള്ള ഭാഗവുമുണ്ട്‌. ഉദാ: നബി(സ്വ) ചൊല്ലിയ ഹംദ്‌ പദങ്ങൾ മാറ്റാതെ ചൊല്ലണം. സ്വലാത്തും അവിടുന്ന‍്‌ പഠിപ്പിച്ചുതന്നതേ ചൊല്ലാവൂ. ശേഷമുള്ള ഉപദേശം സന്ദർഭോചിതം പറയാം. അത്‌ ജനങ്ങൾക്ക്‌ മനസ്സിലാവുന്ന ഭാഷയിലാവാം. സുന്ന‍ീ പള്ളികളിൽ വായിക്കുന്ന ഖുത്വുബ നബി(സ്വ) നടത്തിയതല്ല. ഇബ്നു നബാതത്തുൽ മിസ്‌രിയുടെ ഖുത്വുബയാണത്‌. നാം ഓതേണ്ടത്‌ ആ ഖുത്വുബയല്ല.

നമുക്കിടയിൽ വരുന്ന കാര്യങ്ങളിൽ ക്വുർആൻനും ഹദീഥും ഉദ്ധരിച്ച്‌ ഉദ്ബോധനം നൽകുക. മതപരമായ മാർഗനിർദേശം നൽകി ജനങ്ങളെ തക്വ്‌വ ഉള്ളവരാക്കുക. ജനങ്ങൾക്ക്‌ അറബിയിൽ പറഞ്ഞാൽ മനസ്സിലാവുമെങ്കിൽ അറബിയിൽ പറയണം. ഇംഗ്ലീഷിൽ പറഞ്ഞാലേ മനസ്സിലാവുകയുള്ളൂ എങ്കിൽ ഇംഗ്ലീഷിൽ പറയണം. ഭകേരളത്തിലെ ജനങ്ങൾക്ക്‌ ഉപകാരം കിട്ടണമെങ്കിൽ ഉപദേശം മലയാളത്തിലായിരിക്കണം.

ശാഫിഈ മധബിലെ പ്രഗൽഭനായ ഇമാം നവവി(റ) തന്റെ ശറഹുൽ മുഹദ്ദബിൽ പറയുന്ന‍ു: ഖുത്വുബയുടെ ഉദ്ദേശ്യം ഉപദേശമാണ്‌. ഇമാം ശാഫിഈ(റ)യുടെ ജദീദായ(പുതിയ) അഭിപ്രായങ്ങൾ ഉദ്ധരിക്കുന്ന ഇംലാഅ​‍്‌ എന്ന ഗ്രന്ഥത്തിൽ പറഞ്ഞ വാക്യമാണിത്‌ (ശറഹുൽ മുഹദ്ദബ്‌ 4:521) ഇമാം ശാഫിഈ(റ) പറയുന്ന‍ു: ഇന്നമാ കാനത്തിൽ ഖുത്വുബത്തു തദ്കിറാ. ഖുത്വുബ ഉപദേശമായിരുന്ന‍ു.(ഉമ്മ്‌) മറ്റു ശാഫിഈ, ഹനഫീ, മാലികീ, ഹംബലീ ഗ്രന്ഥങ്ങളിൽ പറയുന്നതും ഖുത്വുബ ഉപദേശമാണ്‌ എന്ന‍ാകുന്ന‍ു. അപ്പോൾ ശാഫിഈ മധബുകാരെന്നവകാശപ്പെടുന്ന മറുപക്ഷവും. മുജാഹിദുകളും തമ്മിൽ ഇതൊരു തർക്കവിഷമല്ല. എല്ലാവരും​‍ാ അത്‌ ഉപദേശമാണെന്ന‍ു പറഞ്ഞാൽ അത്‌ മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിക്കണമല്ലോ.

നബി(സ്വ) ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ ഒരാൾ വന്ന‍്‌ തഹിയ്യത്ത്‌ നമസ്കരിക്കാതെ പള്ളിയിലിരുന്നപ്പോൾ അവിടുന്ന‍്‌ നമസ്കരിക്കാൻ ഉപദേശിച്ചു. അയാൾ നമസ്കരിച്ചു എങ്കിലും അത്‌ ശരിയായില്ല. എന്ന‍ുകണ്ടപ്പോൾ നബി(സ്വ) പറഞ്ഞു. നീ മനസ്കരിച്ചിട്ടില്ല. വീണ്ടും നമസ്കരിക്കൂ എന്ന‍്‌. ഇങ്ങനെ സന്ദർഭത്തിന്നനുസരിച്ചുള്ള ഉപദേശമാണ്‌ ഖുത്വുബ. കേരളത്തിൽ അതിന്റെ ഉദ്ദേശ്യം സഫലീകരിക്കണമെങ്കിൽ മലയാളത്തിൽ ഉപദേശിക്കണം. ഖുത്വുബ നമസ്കാരം പോലുള്ള ആചാരമല്ല എന്ന‍്‌ പറയാൻ കാരണം ഇതാണ്‌.

ഖുത്വുബ സന്ദർഭോചിതമായിരിക്കണമെന്ന‍ും നമസ്കാരം പോലെയല്ലേന്നതിനും സ്വഹീഹുൽ ബുഖാരിയിൽനിന്ന‍്‌ ഒരു ഹദീഥ്‌ ശ്രദ്ധിക്കുക. നബി(സ്വ)യുടെ കാലത്ത്‌ ജനങ്ങൾക്ക്‌ ക്ഷാമം ബാധിച്ചു.. നബി(സ്വ) ഖുത്വുബ നിർവഹിച്ചുകൊണ്ടിരിക്കെ ഒരു അഅ​‍്‌റാബി എഴു​‍േന്നടു പറഞ്ഞു. "യാ റസൂലുല്ലാഹ്‌ ഹലകൽ മാലുവജാഗൽ ഗിയാലൂ ഫദ്ഗുല്ലാ ഹലനാഫറഫ യദയ്ഹി-അല്ലാഹുവിന്റെ ദൂതരെ ഞങ്ങളുടെ സമ്പത്ത്നശിച്ചു. ഭകുടുംബങ്ങൾ പട്ടിണിയിലായി. ഞങ്ങൾക്കു വേണ്ടി അല്ലാഹുവോട്‌ പ്രാർഥിച്ചാലും. നബി തിരുമേനി(സ്വ) ഉടനെ കൈ ഉയർത്തി പ്രാർഥിച്ചു. അപ്പോൾ മഴ വർഷിച്ചു. മഴ ഒരാഴ്ച തുടർന്ന‍ു. അടുത്ത ആഴ്ച ഖുത്വുബക്കിടയിൽ നബിയോടു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, സമ്പത്തു നശിച്ചു. കെട്ടിടങ്ങൾ വീണുതുടങ്ങി. അല്ലാഹുവോട്‌ അങ്ങ്‌ പ്രാർഥിക്കൂ. നബി(സ്വ) പ്രാർഥിച്ചു മഴ നിന്ന‍ു."

ഖുത്വുബ നമസ്കാരം പോലെയല്ലേന്നതിന്ന‍്‌ ബുഖാരി ഉദ്ധരിച്ച ഈ ഹദീഥ്‌ തെളിവാണ്‌. ഖത്വീബിനോട്‌ ജനങ്ങൾക്ക്‌ സംശയങ്ങൾ ചോദിക്കാം. ഖത്വീബിന്ന‍്‌ ഒരാളെ പ്രത്യേകമായി ഉപദേശിക്കാം. അതിന്ന‍്‌ അദ്ദേഹത്തിന്റെ ഭാഷ ജനങ്ങൾക്കു മനസ്സിലാവണം.

മറ്റൊരു ശ്രദ്ധേയമായ തെളിവ്‌ കാണുക. "ഇബ്നു അബ്ദിൽ ഹുക്വൈക്വിയെ വധിക്കാൻ പോയ ഭടന്മാർ നബി(സ്വ)യുടെ ഖുത്വുബക്കിടയിൽ മടങ്ങിവന്ന‍ു. നബി(സ്വ) ഖുത്വുബക്കിടയിൽ അവരോട്‌ വാർത്തകൾ അന്വേഷിച്ചു. നബി(സ്വ)യോട്‌ അവർ എല്ലാ കാര്യങ്ങളും പറഞ്ഞു. ആരാണ്‌ വധിച്ചതു എന്ന കാര്യത്തിൽ അവർ വാദങ്ങളുന്നയിച്ചു. വലൗ കാനത്തിൽ ഖുത്വുബതു ഫീ ഹാലിസ്സ്വലാത്തി ലം യതകല്ലമ-ഖുത്വുബ നമസ്കാരം പോലെയായിരു​‍െന്നങ്കിൽ നബി(സ്വ) ഒരിക്കലും സംസാരിക്കുമായിരുന്ന‍ില്ല.

ഇമാം ശാഫിഈ(റ)യോ അദ്ദേഹത്തിന്റെ ശിഷ്യനായ മുഗ്നിയോ മറ്റുള്ളവരോ ജുമുഅഃഖുത്വുബ അറബിയിലായിരിക്കണമെന്ന‍ു പറഞ്ഞിട്ടില്ല. ഇവരുടെയെല്ലാം പ്രസ്താവനകൾ തെളിയിക്കുന്നത്‌ ഖുത്വുബയുടെ ഉദ്ദേശ്യം ഉപദേശമാണെന്ന‍ും അതിനാൽ അത്‌ ജനങ്ങൾക്കു മനസ്സിലാവുന്ന ഭാഷയിലായിരിക്കണമെന്ന‍ുമാണ്‌.

ജുമുഅഃഖുത്വുബ അറബിയിലായിരിക്കണമെന്നതിന്ന‍്‌ മറുപക്ഷം പറയുന്ന കാരണം നബി(സ്വ) അറബിയിൽ മാത്രമേ ഖുത്വുബ നിർവ്വഹിച്ചിട്ടുള്ളു എന്ന‍ാണ്‌. അതിനാൽ അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിക്കലാണ്‌ ഇത്തിബാഅ​‍്‌ എന്ന‍ാണവരുടെ വാദം. ഈ വാദം സ്വീകാര്യമാകണമെങ്കിൽ ഭാറബിയറിയാത്ത സദസ്സിന്ന‍ു മുമ്പിൽ നബി(സ്വ) അറബിയിൽ ഖുത്വുബ നിർവ്വഹിച്ചു എന്ന‍്‌ തെളിയിണം. ജനങ്ങൾക്ക്‌ മനസ്സിലാവലാണ്‌ ഖുത്വുബയുടെ ഫലപ്രാപ്തി എന്ന‍ു പറയുന്ന മുജാഹിദുകളെ വിമർശിക്കുന്ന സുന്ന‍ീ പണ്ഡിതന്മാർക്ക്‌ നബി(സ്വ) അറബി മനസ്സിലാവാത്ത സദസ്സിന്ന‍ു മുമ്പിൽ അറബിയിൽ ഖുത്വുബ നിർവ്വഹിച്ചു എന്ന‍്‌ ഇ​‍േന്നവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ആ സ്ഥിതിക്ക്‌ ഖുത്വുബ നമസ്കാരം പോലെയാണെന്ന‍്‌ വരണം. അങ്ങനെ വരുമ്പോൾ ഖുത്വുബയിൽ വാചകം കൂട്ടുകയോ കുറക്കുകയോ ചെയ്യാൻ പറ്റുകയില്ല. നബി(സ്വ) നിർവ്വഹിച്ചിരുന്ന ഖുത്വുബയിലെ വാക്കുകളിൽ കവിഞ്ഞ്‌ ഒന്ന‍ും പറയാൻ പറ്റില്ലേന്ന‍ുവരും. അങ്ങനെ ആരും അഭിപ്രായപ്പെട്ടിട്ടില്ല. അങ്ങനെയായിരുന്ന‍ുവേങ്കിൽ ഇവർ ഇബ്നു നബാത്തത്തുൽ മിസ്‌രിയുടെ ഖുത്വുബ നോക്കിപ്പാടുകയില്ലല്ലോ. നബിയുടെ ഖുത്വുബയല്ലേ അവർ വായിക്കുക. മറ്റെല്ലാം രേഖപ്പെടുത്തപ്പെട്ടപോലെ നബി(സ്വ)യുടെ ഖുത്വുബയുടെ വാക്യങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഖുത്വുബയുടെ ഇത്തിബാഅ​‍്‌ പദത്തിലല്ല ആശയത്തിലാണെന്നതിന്ന‍്‌ ഒരുദാഹരണം പറയാം. ചെറിയ പെരുന്ന‍ാളിന്‌ ഓരോ ആളുടെയും പേരിൽ ഓരോ സാഅ​‍്‌ ആഹാരം ദാനം ചെയ്യണമെന്ന‍്‌ നബി(സ്വ) കൽപിച്ചു. അവിടത്തെ മുഖ്യ ഭക്ഷണപദാർഥം കാരക്കയായിരുന്ന‍ു. അതിനാൽ നമ്മുടെ നാട്ടിൽ അതല്ലാത്ത ആഹാരവസ്തു കൊടുത്താൽ വീടുകയില്ല എന്ന‍്‌ ആർക്കും വാദമില്ലല്ലോ. ഇമാം മുസ്ലിം ഉദ്ധരിക്കുന്ന‍ു. നബി(സ്വ) ഖുത്വുബ നിർവ്വഹിക്കുമ്പോൾ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ഗൗരവം കൂടുകയും ചെയ്തിരുന്ന‍ു. ശത്രുസൈന്യം കാലത്ത്‌ അല്ലെങ്കിൽ വൈകീട്ട്‌ നിങ്ങളെ സമീപിച്ചുകഴിഞ്ഞു എന്ന‍്‌ അറിയിപ്പു നൽകുന്ന ഒരു സൈന്യാധിപന്റെ സ്വഭാവത്തോട്‌ അതിനെ ഉപമിക്കാം. (തുടരും)

No comments: