Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/തലയും കൈയും പുറത്തിടരുത്‌

പൂങ്കാവനം സംരംഭത്തിൽ നിന്ന്


അല്ലഹുവിനോട്‌ ഏറ്റവും അടുത്ത മഹാന്മാരോടുപോലും പ്രാർഥിക്കരുതെന്ന‍ും അവർക്ക്‌ പ്രാർത്ഥന കേൾക്കാനും ഉത്തരം നൽകാനും കഴിയില്ലേന്ന‍ും നിരവധി ക്വുർആൻ സൂക്തങ്ങൾ കൊണ്ട്‌ മുജാഹിദുകൾ സമർഥിച്ചപ്പോൾ കുറ്റിച്ചിറയിലെ പതിനായരിങ്ങൾ അത്‌ സാകൂതം ശ്രദ്ധിക്കുകയായിരുന്ന‍ു. മുജാഹിദുകളുടെ തെളിവകൾക്കും ന്യായങ്ങൾക്കും വിഷയവുമായി ബന്ധമില്ലേന്ന‍്‌ സ്ഥാപിക്കാൻ ഇ.കെ.ഹസ്സൻ മുസ്ല്യാർ ഒരു ഉദാഹരണം പറഞ്ഞു:

"ഞാൻ കഴിഞ്ഞ ദിവസം ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരനും കണ്ടക്ടറുമായി വലിയ തർക്കം. യാത്രക്കാരന്റെ കൈയിൽ ഒരു പൊതിയുണ്ട്‌. അതെന്താണെന്ന‍ു ചോദിച്ചപ്പോൾ ആട്ടിന്റെ തലയും കൈയുമാണെന്ന‍്‌ പറഞ്ഞു. അതൊന്ന‍ും ബസ്സിന്റെ ഉള്ളിൽ കയറ്റാൻ പാടില്ലേന്ന‍്‌ കണ്ടക്ടർ പറഞ്ഞപ്പോൾ യാത്രക്കാരൻ ബസ്സിന്റെ മുൻഭാഗത്തുള്ള ബോർഡ്‌ ചൂണ്ടിക്കാണിച്ചുകൊടുകൊണ്ട്‌ പറഞ്ഞു. തലയും കൈയും പുറത്തിടരുത്‌ എന്ന‍്‌ അതിലെഴുതിയിട്ടുണ്ടെന്ന‍്‌. ഈ യാത്രക്കരന്റെ വർത്തമാനം പോലെയാണ്‌ മുജാഹിദുകളുടെ തെളിവുകൾ. ബിംബങ്ങളോട്‌ പ്രാർഥിക്കാൻ പാടില്ല എന്ന ആയത്തുകൾ അമ്പിയാ ഔലിയാക്കളോട്‌ സഹായം തേടാൻ പാടില്ല എന്നതിന്ന‍ു തെളിവായി മുജാഹിദുകൾ ഉദ്ധരിക്കുന്ന‍ു." ഇതിന്ന‍്‌ എ.പി. നൽകിയ മറുപടി സദസ്സിനെ വല്ലാതെ ചിരിപ്പിച്ചു. "ക്വബ്‌റാളികൾക്കുവേണ്ടി അല്ലാഹുവോട്‌ പ്രാർഥിക്കാനല്ലാതെ അവരോട്‌ സഹായം ചോദിക്കാൻ അല്ലാഹു കൽപിച്ചിട്ടില്ല. ക്വബ്‌റുകൾ സന്ദർശിക്കാനും മരണമടഞ്ഞവർക്കുവേണ്ടി അല്ലാഹുവോട്‌ പ്രാർഥിക്കാനും പറഞ്ഞതിനെ മരിച്ചവരോടു സഹായം ചോദിക്കുന്നതിന്ന‍ു തെളിവായിട്ട്‌ കൊണ്ടുവരുന്നതിന്റെ കള്ളി ഇപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌. ഒരു യാത്രക്കാരനും കണ്ടക്ടറും തമ്മിൽ തർക്കമുണ്ടായത്‌ മുസ്ല്യാർ ഉദാഹരിച്ചല്ലോ. ഇതിൽനിന്ന‍ും മുസ്ല്യാരുടെയും കൂട്ടരുടെയും ഭൗസ്താദ്‌ ആരാണെന്ന‍്‌ മനസ്സിലായില്ലേ? മറ്റാരുമല്ല. ആടിന്റെ തലയും കൈയുമായി ബസ്സിൽക്കയറിയ ആ യാത്രക്കാരനാണ്‌ ഇവരുടെ ഉസ്താദ്‌. തലയും കൈയും പുറത്തിടരുത്‌ എന്ന ബോർഡിനെ ആ യാത്രക്കാരൻ ദുർവ്യാഖ്യാനം ചെയ്തത്‌ മുസ്ല്യാർ അവർകൾക്ക്‌ ശരിയായിത്തോന്ന‍ിയല്ലോ. അതുപോലെ മുസ്ല്യാക്കൾ ദുർവ്യാഖ്യാനം ചെയ്യാൻ പഠിച്ചതിന്റെ അനന്തരഫലമാണ്‌ ഈ സമുദായത്തെ ഈ വിധം അധോഗതിയിലാക്കിയത്‌. തുണിമേലെഴുത്തും മാലപ്പാട്ടുകളുമെക്കെയാണ്‌ ഇവരുടെ രേഖ. അതെടുത്താണ്‌ സംസാരിക്കുന്നത്‌. ക്വുർആൻ വളരെ വ്യക്തമായിപ്പറയുന്ന കാര്യമാണ്‌ അല്ലാഹു അല്ലാത്തവർ പ്രാർഥന കേൾക്കുകയോ ഉത്തരം നൽകുകയോചെയ്യില്ലേന്ന‍്‌. "ലായസ്മഊ ദുആഅകും ഇലായൗമിൽ ക്വിയാമ" ക്വിയാമത്തു നാൾവളെ അവരുത്തരംചെയ്യുകയില്ല എന്ന‍്‌ അല്ലാഹു തറപ്പിച്ചുപറഞ്ഞിരിക്കുന്ന‍ു. ഇതിൽ ബിംബങ്ങൾ മാത്രമേ പെടുകയുള്ളൂ എന്ന‍്‌ ഏത്‌ വ്യാഖ്യാതാവാണ്‌ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്‌. മുഹമ്മദ്‌ നബി(സ്വ)യെക്കാൾ വലിയ ക്വുർആൻ വ്യാഖ്യാതാവ്‌ ആരാണുള്ളത്‌. ഞങ്ങളും നിങ്ങളുമോതിയ ആയത്തുകൾ അദ്ദേഹത്തിന്ന‍ാണല്ലേ അല്ലാഹു അവതരിപ്പിച്ചുകൊടുത്തത്‌. അദ്ദേഹം മരിച്ചവരോട്‌ സഹായം തേടുകയോ ചെയ്തിട്ടില്ല. നബി(സ്വ) അങ്ങനെ ചെയ്തുവെന്ന‍്‌ ഇ‍േന്നവരെ നിങ്ങൾ തെളിയിച്ചിട്ടില്ല. എന്ന‍ിട്ടിപ്പോൾ ആടിന്റെ തലയും കൈയുമായി വന്ന‍ിരിക്കയാണ്‌.

മക്കയിലെ മുശ്‌രിക്കുകൾ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും പേരിൽ ബിംബങ്ങളുണ്ടാക്കിയതും സഹായാഭ്യർത്ഥന നടത്തിയതും അല്ലാഹുവിന്റെ സാമീപ്യം കാംക്ഷിച്ചുകൊണ്ടായിരുന്ന‍ു.

ആറു ദിവസങ്ങളായി ക്വുർആനും ഹദീഥുകളും പ്രമുഖരാമയ മുഫസ്സിറുകളുടെ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചുകൊണ്ട്‌ ഞങ്ങൾതെളിയിച്ച കാര്യമാണ്‌ മരിച്ചവരോട്‌ പ്രാർഥിക്കാൻ പാടില്ലേന്നത്‌. മഹാന്മാർ അല്ലാഹുവിങ്കൽ തങ്ങൾക്കുവേണ്ടി ശഫാഅത്തു ചെയ്യുമെന്ന വിശ്വാസത്തോടെ അവരുടെ ഭക്വബ്‌റുകളെ ബഹുമാനിക്കുന്നത്‌-ആരാധിക്കുന്നത്‌ എന്നല്ല റാസി പറഞ്ഞത്‌- ബഹുദൈവാരാധനക്ക്‌ തുല്യമാണെന്ന‍ാണ്‌. ഞങ്ങൾ ഒരു പുതിയ ശിർക്കുവാദം കണ്ടെത്തിയിട്ടില്ല എന്ന‍്‌ ഇമാം റാസിയെപ്പോലുള്ളവരുടെ വ്യാഖ്യാനം കൊണ്ട്‌ മനസ്സിലായല്ലോ. ഞങ്ങൾ ഞങ്ങളിലർപ്പിതമായ ഉത്തരവാദിത്വം ഇതുവരെയുള്ള സംസാരത്തിലൂടെ നിർവ്വഹിച്ചുകഴിഞ്ഞു. ഇന്നത്തോടുകൂടി തൗഹീദിന്റെ ചർച്ച അവസാനിക്കുകയാണ്‌. നാളെ മുതൽ വിഷയം വേറെയാണ്‌. ഞങ്ങൾക്ക്‌ ദീനുൽ ഇസ്ലാമിന്റെ പേരിൽ മറുപക്ഷത്തെ പണ്ഡിതന്മാരോടു പറയാനുള്ളത്‌ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർത്ഥിക്കുന്നത്‌ തൗഹീദിന്റെ തറക്കല്ല്‌ പൊളിക്കുന്ന പ്രവർത്തനമാണെന്ന‍ാണ്‌. അത്‌ അനുവദീനമാണെന്ന‍ു പറഞ്ഞ്‌ നിങ്ങൾ ജനങ്ങളെ വഞ്ചിക്കരുത്‌. വഴികേടിലാക്കരുത്‌. അല്ലാഹു സത്യം വിജയിപ്പിക്കുകയും സത്യം കണ്ടെത്താൻ അനുഗ്രഹിക്കുകയും ചെയ്യട്ടെ. ആമീൻ.

അറവുശാലയിൽനിന്ന‍്‌ ആടിന്റെ തലയും കൈയും വാങ്ങി ബസ്സിൽ കയറിയവന്റെ ന്യായവാദത്തിന്ന‍്‌ എ.പി.അബ്ദുൽ ഖാദിർ മൗലവി നൽകിയ "ഉരുളക്കുപ്പേരി" സദസ്സിനെ ഒന്നടങ്കം ചിരിപ്പിച്ചു. മാതൃഭൂമി ദിനപത്രത്തിൽ അത്‌ ബോക്സ്‌ ന്യൂസായി വന്ന‍ു. മുസ്ല്യാക്കൾക്ക്‌ മാലപ്പാട്ടുകളാണ്‌ തെളിവ്‌ എന്ന‍്‌ എ.പി.പറഞ്ഞത്‌ ശരിയായ അഭിപ്രായമാണെന്ന‍്‌ സുന്ന‍ീപക്ഷത്തിന്റെ അടുത്ത ഖണ്ഡനത്തിൽ നിന്ന‍്‌ സദസ്സിന്ന‍ു മനസ്സിലായി.

കാന്തപുരത്തിന്റെ ഖണ്ഡനം

വല്ല നിലത്തിന്ന‍ും എ‍ന്നെ വിളിപ്പോർക്ക്‌ - വായ്പൂടാതുത്തിരം - ചെയ്യും ഞാനെന്നോവർ ? മൊഴിയോന്ന‍ും കളയാതെ ? വിളയാതെ ? ച്ചേ‍േന്ന‍ാർക്ക്‌ - മണിമാടം സ്വർഗത്തിൽ ? നായൻ കൊടുക്കുമേ ഇങ്ങനെ ഞങ്ങൾ തേടുന്നത്‌ മുഹ്‌യുദ്ദേ‍ീൻ ശൈഖ്‌ ഇലാഹാണെന്ന വിശ്വാസത്തോടെയല്ല. അല്ലാഹു വലുതാക്കി വെച്ചവരോടാണ്‌ ഞങ്ങൾ സഹായം ചോദിക്കന്ന‍്‌. അവരുടെ ജീവിതവും മരണവും സമമാണ്‌. ജീവിതകാലത്ത്‌ സഹായം ചോദിക്കുന്നപോലെ മരണശേഷവും സഹായം ഭചോദിക്കാം. അല്ലാഹു കൊടുത്ത കറാമാത്തുകൊണ്ട്‌ അവർ സഹായിക്കും മറാമത്തുകൊണ്ട്‌ അവർക്കിഷ്മടുള്ളത്‌ ചെയ്യാം.
മരണവും, ജീവിതവും സമമാണെന്ന‍ു ഒരു പ്രത്യേക വിഭാഗത്തെപ്പറ്റി അല്ലാഹു പറഞ്ഞാൽ അവർ നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥന കേൾക്കുമെന്ന‍ും മനസ്സിലാക്കാൻ അത്രയോന്ന‍ും ബുദ്ധി ആവശ്യമില്ല. അതുകൊണ്ടാണ്‌ ഇസ്തിഗാസ അനുവദനീയമാണെന്ന‍ു സുന്ന‍ികൾ പറയുന്നത്‌. നബി(സ്വ) ഇസ്തിഗാസ നടത്തുകയും നടത്താൻ സ്വഹാബിമാരെ പഠപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. മക്കാ മുശ്‌രിക്കുകൾ ബിംബങ്ങളെ ആരാധിച്ചിരുന്നതിനെയാണ്‌ ഇസ്ലാം വിരോധിച്ചതു. ഇക്കഴിഞ്ഞ ആറു ദിവസങ്ങളിലായി ക്വുർആൻ, സുന്നത്ത്‌, ഉലമാക്കളുടെ ഇജ്മാഅ‍്‌ കൊണ്ട്‌ ഞങ്ങൾ ഞങ്ങളുടെ വാദം സമർഥിച്ചുകഴിഞ്ഞു. ഞങ്ങൾ ഉത്തരവാദിത്വം പൂർത്തീകരിച്ചു. അമ്പിയാ ഔലിയാക്കളുടെ ബർക്കത്തുകൊണ്ടും ഹക്വ്‌ കൊണ്ടും സത്യമാർഗത്തിൽ ജീവിക്കുവാനും ബാത്വിലിനെ തടയാനുമുള്ള തൗഫീക്വ്‌ നമുക്കുണ്ടാവട്ടെ. പത്തു സ്വലാത്തു ചൊല്ലി പിരിഞ്ഞുപോവുക.

സൈക്കളിൽനിന്ന‍ു വീണ ചിരി

എ.പി. അബ്ദുൽ ഖാദിർ മൗലവിയുടെ ഖണ്ഡത്തിന്ന‍ിടയിൽ കാന്തപുരം ഇടക്കിടെ ചിരിക്കുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. മക്കാ മുശ്‌രിക്കുകളെപ്പറ്റിയുള്ള ആയത്തുകളാണ്‌ മുജാഹിദുപക്ഷം സുന്ന‍ീകൾക്കെതിരെ ഓതുന്നത്‌ എന്ന സുന്ന‍ീപക്ഷത്തിന്റെ വാദത്തെ ഒറ്റവാക്യം കൊണ്ട്‌ എ.പി. ഖണ്ഡിച്ചപ്പോൾ സദസ്സ്‌ ചിരിക്കുകയും മറ്റോന്ന‍ും ഇനി ആ വിഷയത്തിൽ പറയയേണ്ടതില്ല എന്ന‍്‌ സദസ്സിന്ന‍ു തോന്ന‍ുകയും ചെയ്ത ഒരവസരമുണ്ടായിരുന്ന‍ു.

"ആയത്തുകൾ മക്കിയ്യും മദനിയ്യുമാണ്‌. കോഴിക്കോടിയ്യയും കുറ്റിച്ചിറയ്യിയ്യും എന്ന നിലയിൽ ആയത്തുകളുണ്ടാവില്ല. മക്കയിലും മദീനയിലും അവതരിച്ച സൂറത്തുകൾ ലോക മുസ്ലിംകൾക്കെല്ലാം ബാധകമാണ്‌. അത്‌ കുറ്റിച്ചിറയിലേക്കു കൂടിയുള്ളതാണ്‌ ഇതായിരുന്ന‍ു എ.പിയുടെ ചിരിയും ചിന്തയും വിതറിയ മറുപടി. ഭൈലാഹാണൊന്ന‍ു വിശ്വസിച്ചുകൊണ്ടു വിളിച്ചാലേ ശിർക്കാവുകയുള്ളൂ എന്ന വാദത്തിന്ന‍്‌ മൂന്ന‍ാം ദിവസം കൊടുത്ത ലളിതവും ചിന്താർഹവുമായ ഒരുദാഹരണം ഇതാ. "മദിരാശിയിലേക്ക്‌ പോകുന്ന വണ്ടിയിൽ കറയിയിരുന്ന‍്‌ ഞാൻ മംഗലാപുരത്തേക്കു പോകുന്ന‍ു എന്ന‍ു പറഞ്ഞാൽ എവിടെയാണെത്തുക. മദിരാശിയിൽ വണ്ടിയിറിങ്ങുമ്പോൾ ഞാൻ മംഗലാപുരത്തേക്കു പോകാനായിരുന്ന‍ു ഉദ്ദേശിച്ചതു എന്ന‍ു പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. അതേപോലെ യഥാർഥ ഇലാഹായ അല്ലാഹുവിന്ന‍ു മാത്രം നൽകേണ്ട കാര്യം മരിച്ചുപോയ മഹാത്മാക്കൾക്ക്‌ അവർ ഇലാഹുകളല്ല എന്ന‍ു വിശ്വസിച്ചുകൊണ്ടു ചെയ്താൽ മംഗലാപുരം യാത്രക്കു നിയ്യത്ത്‌ ചെയ്ത്‌ മദ്രാസ്‌ വണ്ടിയിൽ കയറിയവന്റെ അവസ്ഥ മാത്രമേ ഉണ്ടാവൂ. ഇലാഹല്ലേന്ന വിശ്വാസത്തോടെയാണ്‌ മരിച്ചവരോട്‌ സഹായം തേടിയത്‌ എന്ന‍ു പറഞ്ഞിട്ട്‌ കാര്യമില്ല. അല്ലാഹു അല്ലാത്തവരെ ഇലാഹാക്കിയ കുറ്റമാണ്‌ അതിന്ന‍ുണ്ടാവുക" ഇത്തരം നർമ്മം നിറഞ്ഞ മറുപടികൾ സ്വാധീനിക്കുന്ന‍ു എന്ന‍ു തോന്ന‍ിയപ്പോൾ എ.പി. കാര്യമായ തെളിവുകളുദ്ധരിക്കുന്ന സമയത്ത്‌ അത്‌ നിസ്സാരമെന്ന‍്‌ തോന്ന‍ിപ്പിക്കാൻ മുസ്ല്യാക്കളിൽ ചിലർ ചിരിക്കാൻ തുടങ്ങി. അപ്പോൾ പ്രസംഗത്തിന്റെ ഒഴുക്കുവിടാതെ സുന്ന‍ീ പണ്ഡിതരുടെ ഭാഗത്തേക്കു തിരിഞ്ഞു എ.പി. ചോദിച്ചു. "എന്താ മുസ്ല്യാർക്ക്‌ സൈക്കിളിൽ നിന്ന‍ു വീണ ഒരു ചിരി .സൈക്കിൽ ചവിട്ടു ശരിക്കറിയാത്തവൻ അതിൽ നിന്ന‍ു വീഴുമ്പോൾ മറ്റുള്ളവരെ നോക്കി ഒരു ചിരിയുണ്ട്‌. ഇതൊരു തമാശയാണെന്ന‍ായിരിക്കും ഭാവം. ആ സൈക്കിളുകാരന്റെ ചിരിപോലെയാണ്‌ മറുപക്ഷത്തുനിന്ന‍ും ഇടക്കിടെ ചിരിക്കുന്നത്‌. ചിരിച്ച്‌ വീഴ്ച ചെറുതാക്കേണ്ട മുസ്ല്യാരേ. ഒന്ന‍ു പരിശോധിച്ചു നോക്കുക. കാര്യമായി പരിക്കുണ്ടായേക്കും.

പരിക്കുപറ്റിയെന്ന‍ുറപ്പ്‌

ഇലാഹാണെന്ന‍ു വിശ്വസിക്കാതെ മരിച്ചവരെ വിളിച്ചു പ്രാർഥിച്ചാൽ ശിർക്കാവില്ല എന്നത്‌ മംഗലാപുരത്തേക്കെന്ന‍ു പറഞ്ഞ്‌ ഭമദിരാശിയിലേക്കു വണ്ടികയറലാണെന്ന‍ും, ആയത്തുകൾ മക്കിയ്യയും മദനിയ്യയുമല്ലാതെ കോഴിക്കോടിയ്യയും കുറ്റിച്ചിറയിയ്യയുമുണ്ടാവില്ലേന്ന‍ും അന്ന‍്‌ മക്കാ മുശ്‌രിക്കുകളുടെ ശിർക്കിനെ വിമർശിച്ചുകൊണ്ടിറങ്ങിയ ആയത്തുകൾ കുറ്റിച്ചിറയിലും ബാധകമാണെന്ന‍ുമുള്ള എ.പിയുടെ സംസാരം കൊണ്ട്‌ മുസ്ല്യാക്കൾക്ക്‌ കാര്യമായ പരിക്കുത‍ന്നെയാണേറ്റത്‌.

No comments: