Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ജുമുഅ: ഖുത്വബ അറബിയിലായിരിക്കേണ്ടത്‌ റുക്നുകൾ മാത്രം

പൂങ്കാവനം സംരംഭത്തിൽ നിന്ന്


(1976ലെ കുറ്റിച്ചിറ സംവാദത്തിൽനിന്ന‍്‌)

സി.പി. ഉമർ സുല്ലമി തുടരുന്ന‍ു: "ഖുത്വുബ നമസ്കാരം പോലെയല്ലേന്ന‍ും അതിന്റെ ഉദ്ദേശ്യം ഉപദേശമായതിനാൽ അത്‌ ജനങ്ങൾക്ക്‌ മനസ്സിലാവുന്ന ഭാഷയിലാവണമെന്ന‍ും ഹദീഥുകളും മദ്‌ഹബ്‌ കിതാബുകളും ഉദ്ധരിച്ചുകൊണ്ട്‌ സമർഥിച്ചതു നിങ്ങൾ കേട്ടുവല്ലോ. ഇനി ഖുത്വുബ അറബിയിലായിരിക്കണമെന്ന‍ു കിതാബുകളിലുണ്ട്‌ എന്ന വാദത്തെ നമുക്കൊന്ന‍ു പരിശോധിക്കാം. അറബിയിലായിരിക്കൽ ഖുത്വുബയുടെ നിബന്ധയിൽപ്പെട്ടതാണെന്ന‍്‌ മുഗ്നിയിൽ പറഞ്ഞതിന്റെ ഉദ്ദേശ്യം ഫർളുകളെ സംബന്ധിച്ചു മാത്രമാണ്‌. ഹംദ്‌ സ്വലാത്ത്‌ എന്ന‍ിവ അറബിയിലായിരിക്കണം. മുജാഹിദുകളും അത്‌ അറബിയിൽത‍ന്നെയാണ്‌ ചൊല്ലാറ്‌. ശേഷം ദീൻ പഠിപ്പിക്കുക, നരക ശിക്ഷയെക്കുറിച്ച്‌ താക്കീത്‌ നൽകുക തുടങ്ങിയ ഭാഗങ്ങൾ ജനങ്ങൾക്കു മനസ്സിലാവുന്ന ഭാഷയിൽ പറയുന്നതിന്ന‍്‌ തെറ്റില്ല. അത്‌ ഹറാമാകുമെന്നതിന്ന‍്‌ തെളിവില്ല. ഖുത്വുബയുടെ റുക്നുകൾ മാത്രമേ അറബിയിലായിരിക്കൽ ശർത്വുള്ളൂ. അല്ലാത്തവയ്ക്ക്‌ ബാധകമല്ല എന്ന‍്‌ ശാഫിഈ കിതാബായ മുഗ്നിയിൽ പറയുന്ന‍ു. ഫർളുകളുടെ അനുബന്ധങ്ങൾ അറബിയില്ലാത്ത ഭാഷയിൽ പറഞ്ഞാൽ തുടർച്ചമുറിയുകയില്ലേന്ന‍്‌ ശർവാനിയിലുണ്ട്‌. ഉൽബോധനം കലാമുന്ന‍ാസിൽ(ജനങ്ങളുടെ ഭാഷയിൽ) ആയിരിക്കണമെന്ന‍ും അത്‌ ജനങ്ങൾക്ക്‌ ഗ്രഹിക്കാൻ സാധിക്കണമെന്ന‍ുമുള്ള ശാഫിഈ ഗ്രന്ഥങ്ങളിലെ ഇബാറത്തുകളെയെല്ലാം അവഗണിച്ച്‌ ഏതോ ഒരാൾ ഏതോ കാലത്ത്‌ ആ നാട്ടിൽ നടത്തിയ ഖുത്വുബകൾ ഏടാക്കിവെച്ച്‌ വായിക്കുകയാണ്‌ മുസ്ല്യാക്കൾ ചെയ്യുന്നത്‌. ഇത്‌ നബി(സ്വ)യുടെ ഖുത്വുബയാണെന്ന‍ായിരിക്കും വിവരമില്ലാത്ത സാധരണക്കാരുടെ ധാരണ. സഹോദരൻമാരേ, ഇത്‌ നബി(സ്വ)യുടെ ഖുത്വുബയല്ല. നബി(സ്വ)യുടെയും ഖലീഫമാരുടെയും ഖുത്വുബകളിൽനിന്ന‍്‌ ജനങ്ങൾക്ക്‌ മതകാര്യങ്ങൾ പഠിക്കാൻ ഭകഴിഞ്ഞിരുന്ന‍ു. ഇന്ന‍ു നടക്കുന്ന ഏടുവായനയിൽനിന്ന‍്‌ അത്‌ നടക്കുന്ന‍ില്ല. ഖുത്വുബയുടെ ലക്ഷ്യം പൂർത്തിയാവുന്ന‍ില്ല. ഖുത്വുബയിലെ ഇത്തിബാഅ‍്‌ പദങ്ങളിലല്ല. ആശയഗ്രഹണത്തിലാണ്‌ എന്ന‍്‌ പ്രത്യേകം മനസ്സിലാക്കുക.

സുന്ന‍ീപക്ഷത്തിന്ന‍്‌ കാലിടറി

നാലു റൿഅത്തുള്ള ളുഹ്ര് നമസ്കാരത്തെ രണ്ട്‌ റൿഅത്ത്‌ ജുമുഅ നമസ്കാരമായും മറ്റ്‌ രണ്ട്‌ റൿഅത്തിന്റെ സ്ഥാനത്ത്‌ ഖുത്വുബയായും കണക്കാക്കണമെന്ന‍്‌ കേരളത്തിലുടനീളം പ്രസംഗിച്ചു നടന്നതിന്റെ ഖണ്ഡനമായിരുന്ന‍ു മുജാഹിദ്‌ പക്ഷത്തിന്റെ അവതരണത്തിലെ മുഖ്യഭാഗം. ഖുത്വുബക്കിടയിൽ സദസ്യരിൽ കണ്ട കാര്യം നബി(സ്വ) തിരുത്തുകയും അവരോട്‌ അവിടുന്ന‍്‌ ചോദിക്കുകയും ജനങ്ങൾ നബി(സ്വ) ഖുത്വുബ നിർവ്വഹിച്ചുകൊണ്ടിരിക്കേ അവിടുത്തോട്‌ മഴക്കുവേണ്ടി പ്രാർഥിക്കാൻ പറഞ്ഞതുമെല്ലാം സി.പി.യുടെ പ്രസംഗത്തൽവന്ന‍ു. ഇതിനെയെല്ലാം ഖണ്ഡിക്കാൻ ബാധ്യസ്ഥരായ സുന്ന‍ീപക്ഷം താഴെ പറയുന്ന കാര്യങ്ങൾ മാത്രമാണ്‌ അവതരിപ്പിച്ചതു. 1.സ്വല്ലൂ കമാ റാഐത്തുമൂനീ ഉസ്വല്ലീ ? ഞാൻ എപ്രകാരം നമസ്കരിക്കുന്നതു നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങൾ നമസ്ക്കരിക്കൂ എന്നത്‌ ഖുത്വുബക്കും ബാധകമാണ്‌. കാരണം ഖുത്വുബ രണ്ട്‌ റൿഅത്ത്‌ നമസ്കാരത്തിന്റെ സ്ഥാനത്താണ്‌. 2. നിർബന്ധമല്ലാത്ത കാര്യങ്ങൾ അറബിയല്ലാത്ത ഭാഷയിലാവാം എന്ന ഫിക്വ്ഹീ കിതാബുകളിൽ പറഞ്ഞത്‌ "ഇൻദാറുൽ അഅ‍്മാ" (കണ്ണുപൊട്ടന്ന‍്‌ മുന്നറിയിപ്പു നൽകൽ) പോലെയാണ്‌. പള്ളിയിലൂടെ നടന്ന‍ുവരുന്ന അന്ധൻ തൂണിൻമേൽ തട്ടിവീഴുമെന്നോ തേളോ മറ്റോ കടിക്കുമെന്നോ ഖത്വീബിന്ന‍ു മനസ്സിലായാൽ അക്കാര്യം ഖുത്വുബക്കിടയിൽ ഖത്വീബിന്ന‍്‌ പറയാം. മുസ്ല്യാർ പറഞ്ഞ ഈ രണ്ടു കാര്യങ്ങളും പരസ്പര വിരുദ്ധമാണ്‌ ഖുത്വുബ നമസ്കാരംപോലെയാണെന്ന‍ു വാദിച്ച സ്ഥിതിക്ക്‌ നമസ്കാരത്തിലും മനുഷ്യരെ ഉപദേശിക്കുകയോ മുന്നറിയിപ്പ്‌ നൽകുകയോ ചെയ്യാം എന്ന‍ു തെളിയിക്കേണ്ടിയിരിക്കുന്ന‍ു.

സന്ദർഭോചിതം എന്ന‍ാൽ

ഖുത്വുബയുടെ കുറച്ചുഭാഗം അറബിയിലായിരിക്കണമെന്ന‍ും കുറച്ചുഭാഗം ജനങ്ങൾക്കു മനസ്സിലാവുന്ന ഭാഷയിലാവണമെന്ന‍ുമുള്ള മുജാഹിദുകളുടെ വാദം തെറ്റാണ്‌, പൂർണമായും അറബിയിലായാൽ മാത്രമേ "ഞാൻ" നമസ്കരിച്ച പോലെ നിങ്ങളും നമസ്കരിക്കൂ" എന്ന ഹദീഥിന്റെ ഇത്തിബാഅ‍്‌ ആവുകയുള്ളൂ എന്ന‍്‌ സുന്ന‍ീപക്ഷം ആവർത്തിച്ചു. സന്ദർഭോചിതം എന്ന വാക്ക്‌ നിഘണ്ടുവിൽ നോക്കിയാൽ "പ്രദേശിക ഭാഷയിൽ" എന്ന‍്‌ എഴുതിവെച്ചതായി കാണാൻ കഴിയില്ല. മുസ്ല്യാക്കൾക്ക്‌ ആരെയും ആ രീതിയിൽ വെല്ലുവിളിക്കാം. ഖുത്വുബ നിർവ്വഹിച്ചുകൊണ്ടിരിക്കെ കുറേപേർ ക്വുർആൻ ഓതി തുടങ്ങി എന്ന‍്‌ സങ്കൽപിക്കുക. അപ്പോൾ ഖത്വീബിന്റെ ബാധ്യത ആ ക്വുർആൻ പാരായണം നബിചര്യക്കു വിരുദ്ധമാണെന്ന‍ും അത്‌ നിർത്തണമെന്ന‍ും പറയലാണ്‌. എന്ന‍ാൽ ജുമുഅ നമസ്കാരത്തിൽ മഅ‍്മൂം ഉച്ചത്തിൽ ഫാത്തിഹ ഓതിയാൽ ഇമാമിന്ന‍്‌ അതിനെക്കുറിച്ചൊന്ന‍ും പറയാൻ പാടില്ല. സലാം വിട്ടീയശേഷമേ പറയാവൂ. സന്ദർഭോചിതം എന്നതിന്റെ അർഥം ഇതിൽനിന്ന‍ാണ്‌ മനസ്സിലാക്കേണ്ടത്‌; നിഘണ്ടുവിൽ നിന്നല്ല. മുജാഹിദുകളുടെ അവതരണത്തിൽനിന്ന‍്‌ സന്ദർഭോചിതമായിരിക്കണം ഖുത്വുബ എന്ന‍്‌ ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടു എന്ന‍്‌ തോന്ന‍ിയപ്പോൾ സുന്ന‍ീ പക്ഷത്തിനു ബേജാറായി. അതിൽനിന്ന‍ു രക്ഷപ്പെടാൻ ചിരിക്കു വക നൽകുന്ന ഒരു ദുർവ്യാഖ്യാനമാണ്‌ അവർ നൽകിയത്‌. അത്‌ കാണുക: "റസൂലിന്റെ അതേ ഇത്തിബാഅ‍്‌ ആവണമെങ്കിൽ ചിലർ ജുമഅക്ക്‌ നേരം വൈകി വരണം. തഹിയ്യത്ത്‌ നമസ്കാരിക്കാതിരിക്കണം. എന്ന‍ാലല്ലേ ആ കാര്യം അതേപടി നിർയ്യഹിക്കാനാവുകയുള്ളൂ." തഹിയ്യത്തു നമസ്കാരിക്കാതെ ഖുത്വുബ കേൾക്കാനിരുന്ന ആളെ നബി(സ) ഉപദേശിച്ചതു, ഖുതുബ സന്ദർഭോചിതമായിരിക്കണം എന്നതിന്ന‍്‌ മുജാഹിദുകൾ ഉദാഹരിച്ചപ്പോൾ ഈ രീതിയിലുള്ള ബാലിശമായ വാദത്തിലൂടെയാണ്‌ സുന്ന‍ീപക്ഷം ഖണ്ഡിക്കാൻ ശ്രമിച്ചതു. ഇവരുടെ ഭ"സമർഥമായ" ഖണ്ഡനത്തിന്‌ ഒരുദാഹരണം കൂടികാണുക. "ഖുത്വുബ" ജനങ്ങൾക്കു തിരിയുന്ന ഭാഷയിലായിരിക്കണമെന്ന വാദം ബാലിശമാണ്‌. അങ്ങനെയാണെങ്കിൽ ബാങ്ക്‌ ജനങ്ങളോടാണല്ലോ. അതുതിരിയുന്ന ഭാഷയിലാവണമെന്ന‍്‌ വാദിച്ചുകൂടേ? ഖുത്വുബ തിരിയുന്ന ഭാഷയിലാവണമെന്ന‍്‌ വാദിക്കുന്ന മുജാഹിദുകൾ അവരുടെ പള്ളികളിൽ അറബിയിലാണല്ലോ ബാങ്കു കൊടുക്കുന്നത്‌. ഫാതിഹയും മറ്റും തിരിയുന്ന ഭാഷയിലായിരിക്കണമെന്ന വാദത്തിനു തുല്യമാണിത്‌.

പദ പ്രധാനം:

മേൽപറഞ്ഞ വാദം മുജാഹിദുകൾ മുൻകൂർ ഖണ്ഡിച്ചതാണ്‌. നമസ്കാരം പദപ്രധാനമായ കാര്യമാണ്‌. ഇഅ‍്തിദാലിൽ "റബ്ബനാ ലകൽഹംദു" എന്നതിന്ന‍ു പകരം "ഇലാഹനാ ലകൽ ഹംദു" എന്ന‍ു പറയരുത്‌. ഇലാഹും റബ്ബും അല്ലാഹു ത‍ന്നെയാണെന്ന‍ും രണ്ടു പദങ്ങളും അറബിയാണെന്ന‍ും അറിയാത്തവരായിരുന്ന‍ില്ലല്ലോ സ്വഹാബിമാരും താബീഉകളുമെല്ലാം. അവരാരും നമസ്കാരത്തിലെ പദങ്ങൾ മാറ്റിയിരുന്ന‍ില്ല. ബാങ്കിലും പദങ്ങൾ മാറ്റിയിരുന്ന‍ില്ല... നബി(സ്വ) ഉച്ചരിച്ച അതേ പദങ്ങൾകൊണ്ട്‌ മനസ്കാരവും ബാങ്കും നിർവഹിച്ച സ്വഹാബിമാർ ഖുത്വ്ബയിലെ ഉപദേശങ്ങൾ സ്വതന്ത്രമായ, വ്യത്യസ്തമായ, സന്ദർഭത്തിന്നനുസരിച്ച്‌ തങ്ങൾക്കു യുക്തമെന്ന‍ു തോന്ന‍ിയ വാക്കുകളിലൂടെ നിർവഹിച്ചു. ഈ വസ്തുത ഒരു മഹാജനാവലിയെ കേൾപ്പിക്കാൻ കഴിഞ്ഞുവല്ലോ എന്നതായിരുന്ന‍ു മുജാഹിദുകളുടെ ആശ്വാസം.

No comments: