പൂങ്കാവനം സംരംഭത്തിൽ നിന്ന്
വണ്ടൂർ സംവാദത്തിന്റെ അകാലചരമം
1969ലെ വണ്ടൂർ വാദപ്രതിവാദത്തിൽ ചേകനൂർ മൗലവിയുടെ വിശ്വസ്തനായ അനുയായിയായി സ്റ്റേജിലുണ്ടായിരുന്ന ആളായിരുന്നു ഇന്ന‍് കെ.എൻ.എമ്മിൽ പ്രവർത്തിക്കുന്ന എസ്.എം.െഎദീദ് തങ്ങൾ. അദ്ദേഹം ആ സംഭവം വിലയിരുത്തുന്നതും ഓർക്കുന്നതും ഇങ്ങനെയാണ്. ãചേകനൂർ മൗലവിയുടേതാണ് ഇസ്ലാമിന്റെ യഥാർഥ ആശയങ്ങൾ എന്ന‍് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ആളായിരുന്നു ഞാൻ. ആദ്യ ദിവസം തന്നെ അദ്ദേഹത്തോടൊപ്പം ഞാൻ ഒരു വലിയ ടേപ്പ് റെക്കോർഡറുമായി വേദിയിലുണ്ടായിരുന്നു. സ്റ്റേജിനു താഴെ എ.പിയും മറ്റു മുജാഹിദ് പണ്ഡിതന്മാരും ഇരിക്കുന്ന ഭാഗത്ത് സ്റ്റേജിലിരിക്കുകയായിരുന്ന എനിക്ക് ചേകനൂറിന്റെ പ്രസംഗം കേൾക്കുന്നതിന്നിടയിൽ അവരുടെ സംസാരവും ശ്രദ്ധിക്കാൻ കഴിയുമായിരുന്നു. ഇത് എ.പി. മനസ്സിലാക്കി. അദ്ദേഹം ശാസനാരൂപത്തിൽ എേന്നാട് പറഞ്ഞു. പേ നിന്റെ ãപെട്ടിäയുമായി മറ്റൊരു ഭാഗത്തേക്ക്--ä എന്റെ പ്രതിയോഗിയായിരുന്നു എ.പി. എങ്കിലും ആ വാക്ക് കേട്ടപ്പോൾ ഞാൻ അറിയാതെ കസേരയിൽ നിന്നു പൊന്തിപ്പോയി. ഒന്നും മറുത്തുപറയാതെ സ്റ്റേജിന്റെ മറ്റേ ഭാഗത്തുപോയിരുന്നു. ചേകനൂറിനെ തോൽപിക്കാൻ മുജാഹിദു മൗലവിമാർക്ക് കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിലായിരുന്ന എനിക്ക് രണ്ടാം ദിവസം എ.പിയുടെ പ്രഥമ പ്രസംഗം കേട്ടപ്പോൾ തെന്ന അങ്കലാപ്പുതോന്നി. ചേകനൂറിന്റെ വാദങ്ങളുടെ വേരറുക്കുന്ന പ്രസംഗമായിരുന്നു എ.പിയുടേത്. രണ്ടു സാക്ഷിയുള്ള ഹദീഥുകൾ മാത്രമേ സ്വീകരിക്കാൻ പറ്റുകയുള്ളൂ എന്ന‍് വാദിച്ച ചേകനൂറിനോട് എ.പി.ചോദിച്ചു എവിടെ നിന്നാണ് ഈ ãസാക്ഷിäവാദം നിങ്ങൾക്കു കിട്ടിയത്. സാക്ഷിയും റിപ്പോർട്ടറും തമ്മിലെന്താണ് വ്യത്യാസം?ä ഈ ചോദ്യത്തിനുമുമ്പിൽ ചേകനൂർ പതറി. അന്നത്തെ പരിപാടി കഴിഞ്ഞപ്പോൾ ഭചേകനൂറിന്റെ കൂടെയുണ്ടായിരുന്ന പണക്കാരായ സംഘാടകർക്കെല്ലാം നിരാശയായി. മുസ്ലിംകൾ പ്രമാണമായി സ്വീകരിക്കേണ്ടത് ക്വുർആൻ മാത്രമായിരിക്കണം എന്ന ചേകനൂറിന്റെ വാദം ക്വുർആനിെന്നതിരാണെന്നും ക്വുർആൻ അല്ലാത്ത വഹ്‌യും നബി(സ്വ)ക്കു ലഭിച്ചിട്ടുണ്ട് എന്ന‍് ക്വുർആനിലുണ്ടെന്നും എ.പി. ഭംഗിയായി തെളിയിച്ചു. പിറ്റേ ദിവസത്തെ പ്രസംഗം കൂടി കേട്ടപ്പോൾ ആ ചിത്രം പൂർത്തിയായി. എന്നെ മറിച്ചു ചിന്തിപ്പിക്കാൻ എ.പിയുടെ പ്രസംഗം പ്രേരിപ്പിച്ചു. കുറച്ചുനാളുകൂടി ചേകനൂറിനോടടുത്തു പെരുമാറിക്കൊണ്ടുതന്നെ അദ്ദേഹത്തിന്റെ അബദ്ധങ്ങൾ മനസ്സിലാക്കുകയും ഞാൻ ആ രംഗം വിട്ട് മുജാഹിദ് പ്രസ്ഥാനത്തിലേക്കു തിരിച്ചു പോരുകയും ചെയ്തു. ഇനി നമുക്ക് എ.പിയുമായി ഓർമ്മകൾ പങ്കുവെക്കാം.- ചോ: വണ്ടൂർ സംവാദത്തിന്റെ കൺവീനർ ചേകനൂറിനോട് പ്രത്യേക ചായ്‌വു കാണിച്ചുകൊണ്ടും മുജാഹിദ് പണ്ഡിതന്മാരെ നിസ്സാരൻമാരാക്കിക്കൊണ്ടുമാണ് പെരുമാറിയത് എന്നതിന്റെ ഉദാഹരണങ്ങൾ താങ്കൾപറഞ്ഞു ഇതുപോലെ മറ്റെന്തെങ്കിലും അനുഭവങ്ങൾ ഓർമയിലുണ്ടോ?
ഉ: വാദപ്രതിവാദം കഴിഞ്ഞപ്പോൾ പരാജയം മൂടിവെക്കാൻ ചേകനൂർ തന്റെ ãനിരീക്ഷണംä എന്ന പ്രസിദ്ധീകരണത്തിൽ ഇത് പച്ചക്കള്ളം എഴുതുകയും ചില സ്റ്റേജുകളിൽ തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അതിന്ന‍് ഒരു വർഷത്തിലധികം എനിക്ക് അൽമനാറിൽ മറുപടി എഴുതേണ്ടിവന്നു. 1969 ഒക്ടോബർ മുതൽക്കുള്ള ലക്കങ്ങളിൽ അതു കാണാം.
- ചോ: എന്തായിരുന്നു അദ്ദേഹം പ്രചരിപ്പിച്ച പ്രധാന കളവ്?
ഉ:രണ്ടു കൂട്ടരുടെയും പ്രസംഗങ്ങൾ സദസ്സിൽ ഹാജരില്ലാത്തവരെകൂടി കേൾപ്പിക്കണമെന്ന‍് ഞങ്ങൾക്കു തോന്നി. അതിന്ന‍് കമ്മിറ്റി മുമ്പാകെ ഞങ്ങൾ രണ്ടു നിർദ്ദേശങ്ങൾ വെച്ചു. പ്രസംഗങ്ങൾ ടേപ്പിൽ റിക്കാർഡ് ചെയ്യുക. അത് പകർത്തി വ്യാഖ്യാനക്കുറിപ്പുകളൊന്നും കൂടാതെ നിരീക്ഷണത്തിലും ഭാൽമനാറിലും പ്രസിദ്ധീകരിക്കുക. തെറ്റുകൂടാതെയാണ് പ്രസംഗം പകർത്തപ്പെട്ടത് എന്ന‍് കമ്മിറ്റി ടേപ്പ് റിക്കാർഡിലേതുമായി ഒത്തുനോക്കണം. കമ്മിറ്റി ഞങ്ങളുടെ ഈ നിർദ്ദേശം സ്വീകരിക്കുകയും അത് സ്റ്റേജിൽ പ്രഖ്യാപ്പിക്കുകയും ചെയ്തു. കൂടാതെ അത് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. ഞങ്ങൾക്കതു കേട്ടപ്പോൾ സന്തോഷമായി. പക്ഷേ കമ്മിറ്റി ഈ വാഗ്ദത്തം നിറവേറ്റുകയുണ്ടായില്ല. ഈ അവസരം ചേകനൂർ മുതലെടുത്തു. പ്രസംഗം തനിക്കു തോന്നിയ വിശദീകരണം ചേർത്ത് അദ്ദേഹം പ്രസിദ്ധീകരിക്കാൻ തുടങ്ങി. പുറമെ യോഗങ്ങളിൽ വെച്ചു സംഭവത്തെ സത്യവിരുദ്ധമായി അവരിപ്പിക്കാനും. മുജാഹിദുകൾ വാദം എഴുതിക്കൊടുക്കാൻ തയ്യാറായില്ല എന്ന നുണയാണ് അയാൾ പ്രചരിപ്പിച്ചതു.
- ചോ: ഇരു വിഭാഗത്തിന്റെയും പ്രസംഗം ഒരു വ്യാഖ്യാനവും കൂടാതെ പ്രസിദ്ധീകരിക്കുമെന്ന‍് കൺവീനർ പ്രഖ്യാപിച്ചപ്പോൾ മുജാഹിദ് മൗലവിമാർ സന്തോഷിച്ചുവെന്ന‍് പറഞ്ഞല്ലോ. പ്രസംഗം നടക്കുന്നതിന്നു മുമ്പേ ഇങ്ങനെ സന്തോഷിക്കണമെങ്കിൽ ചേകനൂർ പരാജയപ്പെടും എന്ന‍് മുജാഹിദ് പണ്ഡിതന്മാർക്ക് മുൻവിധിയുണ്ടായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്?
ഉ: ഹദീഥ് പ്രമാണമല്ലേന്നും ക്വുർആൻ മാത്രമേ അംഗീകരിക്കാൻ പാടുള്ളൂ എന്നുമുള്ള ചേകനൂറിന്റെ നിലപാടിനെ ഖണ്ഡിക്കാൻ നിഷ്പ്രയാസം കഴിയും എന്ന‍് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാവുകയാണെങ്കിൽ ãഫറുദ്ദൂഹു ഇലല്ലാഹി വർറസൂലിä നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക എന്നണ് ക്വുർആൻ പറഞ്ഞത്. ഹദീസ് പ്രമാണമാണ് എന്നതുകൊണ്ടാണ് ക്വുർആനിലേക്കു മടക്കുക എന്നു പറഞ്ഞുനിർത്താതെ റസൂലിലേക്കും മടക്കുക എന്നു പറഞ്ഞത്. ãനിങ്ങൾ അല്ലാഹുവിലേക്കും അന്ത്യദിനത്തിലും വിശ്വാസിക്കുന്നുവേങ്കിൽ, അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതുംä (4:59) എന്നാണല്ലോ ആ ഭായത്തിന്റെ അവസാനഭാഗം. ഹദീഥ് നിഷേധം ഗുരുതരമായ അപകടമാണ് മുസ്ലിംകൾക്കുണ്ടാകുക എന്നാണിത് വ്യക്തമാക്കുന്നത്. ãവയുഅല്ലിമുഹുമുൽ കിതാബ വൽ ഹിക്മ, ഇൻകുൻതും തുഹിന്നൂനല്ലാഹ ഫത്തബി ഊനീ, വമൻ യുതീഉറസൂല ഫക്വദ് അത്വാഅല്ലാഹ്ä തുടങ്ങിയ ക്വുർആൻ വചനങ്ങളിൽ നിെന്നല്ലാം നിസ്സംശയം തെളിയുന്നത് ഹദീഥുകളും സത്യവിശ്വാസികളുടെ പ്രമാണമാണ് എന്നാണ്. ഇതിെന്നതിരിൽ വാദിക്കുന്ന ചേകനൂറിനെ നേരിടുന്നതിൽ നമുക്ക് ആത്മവിശ്വാസമുണ്ടാവുക സ്വഭാവികം.
- ചോ: ചേകനൂറിന്റെ വാദങ്ങളിൽ വിചിത്രമായി തോന്നിയതെന്താണ്?
ഉ: എല്ലാ വാദങ്ങളും വചിത്രമായിരുന്നു. മുസ്ലിംകൾ പ്രമാണങ്ങളാക്കുന്നത് നാല് കാര്യങ്ങളാണ്. ക്വുർആൻ, സ്വഹീഹായ ഹദീഥുകൾ, ഇജ്മാഅ‍്, ക്വിയാസ്, ഇവയിൽ ഇജ്മാഇനെ വളരെ പരിഹാസപൂർണമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്. ഇജ്മാഅ‍് കുട്ടി ദൈവമാണ്, അതൊരു കള്ളനബിയാണ് എെന്നല്ലാമാണ് അദ്ദേഹം പരിഹസിച്ചതു. ഇജ്മാഇനെ നിഷേധിക്കാൻ ãമുതവാതിർä എന്നിന്ന‍് ഹദീഥിന്റെ ഉസ്വൂൽ പണ്ഡിതൻമാർ പറയാത്ത ഒരു വ്യാഖ്യാനം അദ്ദേഹം രംഗത്തിറക്കി. മുസ്ലിംകൾ നബി(സ്വ)യുടെ കാലം മുതൽ അഭിപ്രായ വ്യത്യാസമില്ലാതെ പൈന്തുടർന്നുവരുന്ന കാര്യങ്ങൾക്കാണ് അദ്ദേഹം മുതവാതിർ എന്നുപറഞ്ഞത്. ഉസ്വൂൽ പണ്ഡിതന്മാർ ഇതിനെ ഇജ്മാഅ‍് എന്നാണ് വിളിക്കുന്നത്. ഇജ്മാഅ‍് സ്വതന്ത്രമായ ഒരു പ്രമാണമല്ല. അത് ച്ചേെന്നത്തുക ക്വുർആനിലും സുന്നത്തിലുമാണ്. അഥവാ അതിന്റെ വേരുകൾ ക്വുർആനും സുന്നത്തുമാണ്. ക്വുർആനിന്റെയും ഹദീഥുകളുടെയും അടിസ്ഥാനത്തിലുള്ള ഏകോപിത പണ്ഡിതാഭിപ്രായമാണത്. ഇത് നാലുമില്ലെങ്കിൽ പണ്ഡിതന്മാർ വളയമില്ലാച്ചാട്ടം ചാടും. ചേകനൂറിൽനിന്ന‍് ആ ചാട്ടമാണ് നാം കണ്ടത്.
- ചോ: വണ്ടൂർ സംവാദം മുൻ നിശ്ചയപ്രകാരം പൂർണമായി നടന്നില്ലല്ലോ. മൂന്നു ദിവസവും ഭനാലാം ദിവസം കുറച്ചു സമയവുമേ നടന്നുള്ളൂ. ഇങ്ങനെവരാൻ കാരണം?
ഉ: ഇരുപതിനായിരത്തോളം ശ്രോതാക്കൾ സന്നിഹിതരായിരുന്ന സംവാദമായിരുന്നു അത്. 1969 മെയ് 12 മുതൽ 16 കൂടിയ അഞ്ചുദിവസം നടത്താനായിരുന്നു തീരുമാനമെങ്കിലും മൂന്നാം ദിവസത്തെ പരിപാടിയിൽ കൺവീനർപറഞ്ഞു. ബ്ബ16-ാം തിയ്യതി മൈതാനം മറ്റൊരു പരിപാടിക്ക് ഒഴിഞ്ഞുകൊടുക്കേണ്ടതുള്ളതുകൊണ്ട് അന്ന‍് പരിപാടി ഉണ്ടായിരിക്കില്ല.ß നാലാം ദിവസം കനത്ത മഴയായതിനാൽ വണ്ടൂരിലെ ഒരു ഹോട്ടലിലേക്ക് പരിപാടി മാറ്റി. അനുവദിച്ച സമയവും ശ്രോതാക്കളും കുറവായിരുന്നു. അന്ന‍് അഞ്ചാം ദിവസം പരിപാടി നടത്താമെങ്കിലേ ഞങ്ങൾ നാലാം ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുകയുള്ളു എന്ന‍് കൺവീനറോടു പറയുകയും അയാളത് അംഗീകരിക്കുകയും ചെയ്തിരുന്നു. നാലാം ദിവസം പരിപാടി കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ മൈക്കിലൂടെ കൺവീനറുടെ പ്രഖ്യാപനം-ഇന്നത്തെ പ്രസംഗത്തോടെ ഈ പരിപാടി അവസാനിപ്പിച്ചിരിക്കുന്നു. എന്ന‍്. ഇങ്ങനെ ഞങ്ങളോടാലോചിക്കാതെ ഏക പക്ഷീയമായി കൺവീനർ നിർത്തിവെക്കുകയാണ് ചെയ്തത്.
- ചോ: അതിന്റെ കാരണമെന്തായിരിക്കാം?
ഉ: എനിക്കു തോന്നുന്നത് തന്റെ പക്ഷക്കാരനായ കൺവീനറെയും പ്രധാന സംഘാടകരെയും സംതൃപ്തരാക്കാൻ ചേകനൂർ മൗലവിക്ക് കഴിഞ്ഞില്ല എന്നതുകൊണ്ട് അതിലെ ഒരു കക്ഷിയായ ഞങ്ങളോടന്വേഷിക്കാതെ നിർത്തിവെക്കാൻ അവർ നിർബന്ധിതാരായതാണ് എന്നാണ്. അന്ന‍് ഞങ്ങൾക്കതിൽ മന%പ്രയാസം തോന്നിയിരുന്നുവേങ്കിലും. ഇപ്പോൾ പ്രയാസം തോന്നുന്നില്ല. കാരണം ചേകനൂറിന്ന‍് പ്രതാപമുണ്ടായിരുന്ന വണ്ടൂരിലും അതുപോലുള്ള സ്ഥലങ്ങളിലും ചേകനൂറിന്റെ ആശയഗതിക്കാർ പറ്റെ ഇല്ലാതായി എന്നു പറയാം. തെറ്റുധാരണയിലകപ്പെട്ട ആളുകളെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആ സംവാദം കൊണ്ട് നമുക്ക് കഴിഞ്ഞു. ചോ: ഭചേകനൂർ മൗലവി കൊല്ലപ്പെട്ടതിനെക്കുറിച്ച്? ഉ: ആദർശത്തെ ആദർശം കൊണ്ട് നേരിടുക എന്നല്ലാതെ വരുദ്ധ ആദർശം പറഞ്ഞ ആളെ വകവരുത്തുക എന്നത് ശരിയല്ല. വ്യക്തികൾക്ക് തങ്ങളുടെ ആദർശങ്ങൾ പറയാൻ സ്വാതന്ത്ര്യം കൊടുക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ വധിച്ചതു ഏത് വിഭാഗമാണ് എന്നു ഞങ്ങൾ പറയുന്നില്ല. മുജാഹിദുകളല്ല വധിച്ചതു എന്ന‍് ഉറപ്പിച്ചുപറയാനേ ഞങ്ങൾ മുതിരുന്നുള്ളൂ. പ്രബോധന രംഗത്തെ തികച്ചും അനാരോഗ്യകരമായ കാര്യമാണ് ചേകനൂർ വധിക്കപ്പെട്ടത്.
No comments:
Post a Comment