പൂങ്കാവനം സംരംഭത്തിൽ നിന്ന്
1976-ലെ കുറ്റിച്ചിറ വാദപ്രതിവാദം ഒരു ചെറുതീപ്പൊരി കാട്ടുതീ സൃഷ്ടിക്കുന്നതുപോലെ ചില വലിയ സംഭവങ്ങൾക്കു പിന്നിൽ ഒറ്റപ്പെട്ട വ്യക്തികളുടെ വ്യക്തിപരമായ പ്രതികരണങ്ങൾ നിമിത്തമായി വർത്തിച്ചേന്നിരിക്കും. കുറ്റിച്ചിറ വാദപ്രതിവാദത്തിന്റെ പിന്നിലും, ഇത്തരം ഒരു നിമിത്തമുണ്ടായിരുന്നു. കോഴിക്കോട്ട് സുന്നികൾ നടത്തിയിരുന്ന മതപ്രഭസംഗപരമ്പരക്കിടയിൽ ഒരു സാധാരണക്കാരൻ എഴുതിക്കൊടുത്ത ലഘുചോദ്യമാണ് കേരളത്തിലെ മഹാസംഭവമായി മാറിയ കുറ്റിച്ചിറ വാദപ്രതിവാദം. മഹാസംഭവമെന്നത് അതിശയോക്തിയല്ല. പന്ത്രണ്ടു ദിവസം ഒരനിഷ്ട സംഭവവുമില്ലാതെ (1979 മെയ് 1-12) ഒരേ വേദിയിൽ ഇരുവിഭാഗം പണ്ഡിതൻമാരുടെ വാദങ്ങളും ഖണ്ഡനങ്ങളും അവതരിപ്പിക്കപ്പെട്ടു. ഇത്ര നീണ്ട വാദപ്രതിവാദം ഇതിന്റെ മുമ്പോ ശേഷമോ നടന്നിട്ടില്ല എന്നതാണ് കുറ്റിച്ചിറ സംവാദത്തെ മഹാസംഭവമാക്കുന്നത്.
വാദപ്രതിവാദത്തിന് കാരണക്കാരനായ ആ സാധാരണക്കാരൻ ടി മാമുക്കോയ(ചേമ്പുങ്കണ്ടി) ആയിരുന്നു. വാർധക്യസഹജമായ രോഗം മൂലം പുറംലോവുമായി ബന്ധപ്പെടാതെ കഴിഞ്ഞുവരുന്ന അദ്ദേഹത്തെ സന്ദർശിക്കാൻ ഞങ്ങൾ (എ.പി.അബ്ദുൽഖാദിർ മൗലവിയും, പി.ടി.ഇമ്പിച്ചമ്മുവും, ഞാനും) പയ്യാനക്കലെ “പ്രഭാത”ത്തിലെത്തി. എ.പിയെ കണ്ടപ്പോൾ മാമുക്കോയ സാഹിബിന്റെ മുഖം വിടർന്നു. 32 വർഷം മുമ്പു നടന്ന ആദർശയുദ്ധത്തിലെ മുഖ്യപടയാളിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയുടെ വാതിലുകൾ തുറക്കപ്പെട്ടു. സംസാരം കേട്ടപ്പോൾ ഞങ്ങളത്ഭുതപ്പെട്ടു. കുറ്റിച്ചിറ സംവാദത്തിനു കാരണമായിത്തീർന്ന തന്റെ ചോദ്യം അതിനു മുസ്ല്യാർ പറഞ്ഞ മറുപടി, തുടർന്ന‍് ഞാൻ നടത്തിയ വെല്ലുവിളി, ഒടുവിൽ ഫസൽ പൂക്കോയ തങ്ങളുടെ വസതിയിൽ നടന്ന പ്രഥമ സംവാദ ചർച്ച? എല്ലാമെല്ലാം പറഞ്ഞുതരാൻ അദ്ദേഹത്തിന് പ്രായാധിക്യം തടസ്സമായില്ല. നടക്കാൻ ഭവയ്യെങ്കിലും വരാന്തയിലെ കസേരയിലിരുന്ന‍് വാദപ്രതിവാദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു മടുപ്പും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സംസാരത്തിനിടയിൽ ഒരു പ്രത്യേക കാര്യം പരാമർശിച്ചപ്പോൾ “ഞാനിപ്പം പറഞ്ഞത് എഴുതണ്ട കെട്ടോ” എന്നു പറഞ്ഞു. സ്വന്തം വാക്കുകളെ ഇപ്പോഴും അദ്ദേഹത്തിന് നിരൂപണം ചെയ്യാൻ കഴിയുന്നുണ്ട് എന്ന‍് ഈ വാക്കിൽ നിന്ന‍് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
സംസാരം വാദപ്രതിവാദത്തിന്റെ നിബന്ധയെഴുത്തിലെത്തിയപ്പോൾ അദ്ദേഹം വികാരാധീനനായി. “നിബന്ധനയെക്കുറിച്ചുള്ള ചർച്ചാ യോഗത്തിൽ എന്റെ നേരെ മുമ്പിലായിരുന്നു അലി അബ്ദുറസാഖ് മൗലവി ഇരുന്നിരുന്നത്. അദ്ദേഹം നമ്മെ വീട്ടുപിരിഞ്ഞു. എനിക്കു കാണാൻ കഴിഞ്ഞില്ല. വാദപ്രതിവാദത്തിലേക്കു നയിച്ച ചോദ്യം ഇതായിരിന്നു. ഉമർ(റ)വിന്റെ കാലത്ത് സ്ത്രീകൾ വലിയ തുക മഹ്ര് ആവശ്യപ്പെട്ടത് പുരുഷൻമാർക്ക് പ്രയാസം സൃഷ്ടിച്ച സാഹചര്യത്തിൽ താൻ മഹ്‌റിന് നിയന്ത്രണമേർപ്പെടുത്താൻ പോവുകയാണെന്ന‍് അദ്ദേഹം പറഞ്ഞു. അപ്പോൾ ഒരു സ്ത്രി എഴുേന്നടു നിന്ന‍് അതിനെ ചോദ്യം ചെയ്തു. അല്ലാഹുവോ പ്രവാചകനോ നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലാത്ത ഒരു കാര്യത്തിൽ അമീറുൽ മുഅ‍്മിനീന്ന‍് നിയന്ത്രണം കൊണ്ടുവരാൻ എന്തവകാശം? അപ്പോൾ സ്ത്രി പറഞ്ഞതിനെ ശരിവെച്ചുകൊണ്ട് ഉമർ(റ) തന്റെ തീരുമാനത്തിൽ നിന്നു പിൻമാറി. കിതാബും പേജ് നമ്പറും കാണിച്ചുകൊണ്ട് എഴുതിക്കൊടുത്ത ചോദ്യമായിരുന്നു അത്.
അതിന്റെയടിസ്ഥാനത്തിൽ അദ്ദേഹം ചോദ്യത്തിൽ സമർഥിച്ചതു അക്കാലത്ത് സ്ത്രീകൾ പള്ളിയിൽ വന്നിരുന്നു എന്നാണ്. ഇതിനു മറുപടി പറയാതെ ചോദ്യകർത്താവിനെ പലനിലക്കും മുസ്ല്യാർ പരിഹസിക്കുകയായിരുന്നുവത്രെ. സ്ത്രീ പള്ളിയിലായിരുന്നില്ലേന്നും ദൂരെ നിന്ന‍് ഉമർ(റ)ന്റെ സംസാരം കേട്ട സ്ത്രീവഴിയിൽ കാത്തിരുന്ന‍് ഉമർ(റ) പോകുമ്പോൾ ചോദിച്ചതായിരുന്നു എന്ന‍് പറഞ്ഞ് മുസ്ല്യാർ ഭശ്രോതാക്കളുടെ കണ്ണിൽ പൊടിയിട്ടു. ഈ സാഹചര്യത്തിൽ ഇദ്ദേഹം വീണ്ടും എഴുതിക്കൊടുത്തു. മുസ്ല്യാക്കളുടെ മതപ്രസംഗ പരമ്പയിൽ പറയുന്ന കാര്യങ്ങൾ ഇസ്ലാമിക വിരുദ്ധ ആശയമാണെന്നും അതു ഖണ്ഡിക്കാൻ ഞങ്ങൾ തയ്യാറാണെന്നുമാണ് അദ്ദേഹം എഴുതിക്കൊടുത്തിരുന്നത്. ഈ വിഷയം ജനങ്ങളറിഞ്ഞപ്പോൾ മുസ്ല്യാക്കൾക്ക് അതവഗണിക്കാൻ വയ്യെന്നായി. അങ്ങനെ ഫസൽ പൂക്കോയ തങ്ങളുടെ വസതിയിൽ സംവാദത്തിന് വേണ്ടി പ്രഥമ ആലോചനായോഗം ചേരുന്നിടത്തേക്ക് കാര്യം നീങ്ങി. ന്യായമായ ഒരു കാര്യം പറഞ്ഞാൽ അത് മനസ്സിലാക്കാൻ തയ്യാറുള്ള ആളാണെന്ന‍് ഫസൽ പൂക്കോയ തങ്ങളെപ്പറ്റിയുള്ള മാമുക്കോയ ഹാജിയുടെ വിലയിരുത്തൽ.
ഇരുഭാഗത്തിനിന്നും നാലുപേർ വീതം ചേർന്ന‍് നിബന്ധനയുണ്ടാക്കാൻ പിന്നീട് തീരുമാനമായി. മുജാഹിദ് പക്ഷത്ത് ഇട്ടോളി അഹമ്മദ്കോയ ഹാജിയും, പി.കെ.അലി അബ്ദുറസാഖ് മദനിയും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൺവീനർ മാമുക്കോയ സാഹിബ് തെന്ന. സുന്നീപക്ഷത്തെ കൺവീനർ കെ.എം.മുഹമ്മദ് കോയയായിരുന്നു. സ്റ്റേജ് തർക്കം
ഒരു സ്റ്റേജ്, ഒരു പ്രസംഗപീഠം അതിൽ രണ്ടുകൂട്ടരും സംസാരിക്കുക എന്ന നിബന്ധനയാണ് മാമുക്കോയ സാഹിബ് വെച്ചിരുന്നത്. മറുപക്ഷം അതു പറ്റില്ലേന്നും. രണ്ടുവ്യത്യസ്ത സ്റ്റേജുകൾ വേണമെന്നായിരുന്നു സുന്നീ പക്ഷത്തിന്റെ ആവശ്യം. ഇതു മൽസരമല്ല. സത്യാന്വേഷണമാണ് ഇതിന്റെ ലക്ഷ്യം. അതിനാൽ ഒരു സ്റ്റേജ് മതി എന്ന പോയന്റിൽ മാമുക്കോയ സാഹിബ് ഉറച്ചുനിന്നു. അവസാനം അതംഗീകരിക്കപ്പെട്ടു.
“നിബന്ധയുടെ കാര്യങ്ങൾ സംസാരിക്കുന്നത് മാമുക്കോയ സാഹിബായിരിക്കണം. ഞാൻ സംസാരിക്കില്ല. നിങ്ങൾക്കു വല്ല അബദ്ധവും പറ്റി എന്നു തോന്നിയാലേ ഞാൻ ഇടപെടുകയുള്ളൂ.” ഇങ്ങനെയാണ് നിബന്ധ ചർച്ച തുടങ്ങുന്നതിന്മുമ്പ് റസാഖ മൗലവി പറഞ്ഞിരുന്നത്. ഈ രീതിയിൽ വിശ്വസിച്ചേൽപിക്കപ്പെടാൻമാത്രം ത്രാണിയുണ്ടായിരുന്നു ഭാദ്ദേഹത്തിന്. പ്രതീക്ഷച്ച പോലെത്തെന്ന ആർക്കും ഇടപെടേണ്ടി വന്നില്ല. എല്ലാം മാമുക്കോയ സാഹിബ് ലക്ഷ്യത്തിലെത്തിച്ചു. പ്രതിസന്ധി തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഉദാഹരണമാണ് വിഷയാവതരണം ആദ്യമാരായിരിക്കണമെന്ന തർക്കം പരിഹരിച്ചതു. രണ്ടു സ്റ്റേജ് എന്ന വാദം തള്ളപ്പെട്ടപ്പോൾ സുന്നീപക്ഷം വിഷയാവതരണത്തിന്റെ ആദ്യ അവസരം അവർക്കുവേണമെന്നുവാദിച്ചു. സ്റ്റേജിന്റെ പ്രശ്നത്തിൽ മുജാഹിദു പക്ഷത്തിന്റേത് അംഗീകരിച്ച സ്ഥിതിക്ക് വിഷയാവതരണത്തിൽ സുന്നികളുടെ ആവശ്യം അംഗീകരിക്കുകയല്ലേവേണ്ടത് എന്നിടത്തായിരുന്നു സുന്നീപക്ഷം ഊന്നിനിന്നത്. പക്ഷേ മാമുക്കോയ സാഹിബ് സമർഥമായ ഒരു ന്യായം അവതരിപ്പിച്ചു.
ബ്ബനിങ്ങളുടെ മതപ്രസംഗത്തിൽ ഇസ്ലാമിന്നു വിരുദ്ധമായ ആശയങ്ങളുണ്ടെന്നും അത് ഖണ്ഡിക്കാൻ ഞങ്ങൾക്കു കഴിയുമെന്നും ഞാനാണ് വെല്ലുവിളിച്ചുകൊണ്ട് കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ കൂടിച്ചേരൽ. അതിനാൽ നിങ്ങളുടെ പ്രസംഗത്തിൽ പറഞ്ഞ എല്ലാറ്റിനെയും ഖണ്ഡിക്കാൻ കഴിയും എന്നു പറഞ്ഞ എന്റെ കക്ഷിക്കാണ് ആദ്യ അവസരം തരേണ്ടത്. അതല്ലേ ന്യായം?ß അതും സ്വീകരിക്കപ്പെട്ടു. “ഇങ്ങനെയാവണം വാദപ്രിതവാദം”
കുറ്റിച്ചിറ വാദപ്രതിവാദത്തിൽ പങ്കെടുത്ത ശ്രോതാക്കളിൽ പലരുമായി സംസാരിച്ചപ്പോൾ കിട്ടിയ അഭിപ്രായം “ഇങ്ങനെയായിരിക്കണം വാദപ്രതിവാദം” എന്നാണ്. അതായത് മാറി മാറി ഒരേ ദിവസം ഖണ്ഡനം.. അങ്ങനെയായാൽ ഒരോ കക്ഷിക്കും തൽക്കവിഷയത്തിൽ എന്തെല്ലാം തെളിവുകൾ നിരത്താനുണ്ടെന്നും അതിനെ മറുപക്ഷത്തിന് ഖണ്ഡിക്കാൻ കഴിയുന്നുണ്ടോ എന്നും പരിശോധിക്കാൻ ശ്രോതാക്കൾക്ക് അവസരം ലഭിക്കും. ഈ രീതിയിലുള്ള ഒരു സത്യാന്വേഷണ യോഗമായിരുന്നു കുറ്റിച്ചിറയിലേത് എന്നതിന്റെ തെളിവാണ് പരിപാടിയുടെ ക്ഷണക്കത്തും മൈക്ക് പെർമിഷനുള്ള അപേക്ഷയും മറ്റും തെളിവാണ്. മുജാഹിദ് പക്ഷത്ത് സംസാരിച്ച പണ്ഡിതൻമാർ എ.പി. ഭാബ്ദുൽഖാദിർ മൗലവി, സി.പി. ഉമർ സുല്ലമി, അലി അബ്ദുറസാഖ് മദനി, കെ.കെ. മുഹമ്മദ് സുല്ലമി, സയ്യിദ് മുഹമ്മദ് െഎദീദ് തങ്ങൾ സുന്നീപക്ഷം
ഇ.കെ. ഹസ്സൻ മുസ്ല്യാർ, കെ.വി. മുഹമ്മദ് മുസ്ല്യാർ കൂറ്റനാട്, എ.പി. അബൂബക്കർ മുസ്ല്യാർ കാന്തപുരം, എം. മുഹമ്മദ് ബഷീർ മുസ്ല്യാർ ആറു ദിവസം ഇസ്ഗാസ, നാലു ദിവസം ഖുത്വുബയുടെ ഭാഷ, രണ്ടു ദിവസം സ്ത്രീജുമുഅ ജമാഅത്ത് ഈ ക്രമത്തിലാണ് സംവാദം നടന്നത്. മതൃ ഭൂമി പത്രം എല്ലാദിവസത്തെ പരിപാടികളും റിപ്പോർട്ട് ചെയ്തിരുന്നു. അക്കാരണത്താലും പ്രശസ്തമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായിരുന്നു സംവാദം എന്നതിനാലും ദിവസംകഴിയുന്തോറും ശ്രോതക്കളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഉറച്ച സുന്നീ ആശയക്കാരനും കോഴിക്കോട്ടെ ബിസിനസ്സുകാരനും കോഴിക്കോട്ടെ ബിസിനസ്സുകാരനുമായ ഒരാളുടെ ബന്ധുവിന്റെ ഒഴിഞ്ഞു കിടന്ന വീടാണ് മുജാഹിദു പണ്ഡിതൻമാർക്ക് താമസിക്കാനും വിഷയങ്ങൾ ചർച്ച ചെയ്യാനും ഏർപ്പാടു ചെയ്തിരുന്നത് സംവാദം കഴിഞ്ഞതോടെ അദ്ദേഹം മുജാഹിദായി (അതു പിന്നീട് വിവരിക്കാം) കുറ്റിച്ചിറക്കു ശേഷം നടന്ന സംവാദങ്ങളിൽ പലതും ഇടക്കുവെച്ചു നിർത്തേണ്ടിവന്നു. ഹ്രസ്വമായ സംവാദങ്ങളായിരുന്നിട്ടും അവ അലസിപ്പിരിഞ്ഞതിന്റെ പിന്നിൽ മന%ശാസ്ത്രരമായ കാരണങ്ങളാണുള്ളത്. അവ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.
No comments:
Post a Comment