പൂങ്കാവനം സംരംഭത്തിൽ നിന്ന്
കൊട്ടപ്പുറം വാദപ്രതിവാദത്തിൽ രണ്ടാം ദിവസത്തെ അവസാന ഒന്നര മണിക്കൂറിന് മൂന്ന് പ്രത്യേകതകളുണ്ടായിരുന്നു. ഒന്നാമത്തേത്; ഉത്തരങ്ങൾ തുടർചോദ്യങ്ങളെ ദുർബലമാക്കി എന്നതാണ്. രണ്ട്, കാന്തപുരം മുസ്ല്യാരുടെ വാദങ്ങൾ ദുർവ്യാഖ്യാനം നിറഞ്ഞതാണെന്ന് സ്റ്റേജിലുണ്ടായിരുന്ന കൂറ്റനാട് കെ.വി. മുഹമ്മദ് മുസ്ല്യാരുടെ പരിഭാഷകൊണ്ട് എ.പി. തെളിയിച്ചു. മൂന്ന്, മുസ്ല്യാർ മധ്യസ്ഥൻമാരെക്കൊണ്ട് വ്യവസ്ഥ വായിപ്പിച്ചുലജിജിതനായി.. ഇനി ചോദ്യോത്തരം പരിചയപ്പെടാം. കാന്തപുരം ഒറ്റയടിക്ക് നാലു ചോദ്യങ്ങളാണ് ചോദിച്ചത്. 1. അല്ലാഹുവിന്റെ വിശേഷണങ്ങൾ ഏതെങ്കിലും ഒരു സൃഷ്ടിയിൽ പറഞ്ഞാൽ ശിർക്കാകുമെന്ന് (സി.പി. ഉമർ സുല്ലമിയുടെ) വിഷയാവതരണത്തിൽ പറഞ്ഞു. നബി(സ്വ)യെക്കുറിച്ച് റഹീം എന്ന് ക്വുർആനിലുണ്ട്. ഇതിനെപ്പറ്റി നിങ്ങൾക്കെന്തു പറയാനുണ്ട്? 2. “തീർച്ചയായും അല്ലാഹു നിങ്ങളുടെ സഹായിയാണ്“ എന്നു തുടങ്ങുന്ന ആയത്തിന് പക്ഷപാതം ഒഴിവാക്കുകയും ആത്മാർത്ഥമായി പറയുകയും ചെയ്യുന്നവർ സഹായി എന്നാണ് അർത്ഥം പറയേണ്ടതെന്ന് ഇമാം റാസി പറയുന്നു. നിങ്ങൾക്കെന്തു പറയാനുണ്ട്? 3. സ്വയം പര്യാപ്തതയുണ്ടെേന്നാ ഇലാഹാണെേന്നാ വിശ്വസിച്ചാലേ ശിർക്കാവുകയുള്ളൂ എന്ന് ഞങ്ങൾ പറഞ്ഞു. ഇത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? 4. ഇല്ലെങ്കിൽ ഇലാഹല്ല, സ്വയം പര്യാപ്തതയില്ല എന്ന വിശ്വാസത്തോടെ സഹായം തേടിയാൽ ശിർക്കാണെന്നു പറയാൻ വല്ല തെളിവുമുണ്ടോ? ഈസാ നബി(അ) അല്ലാഹുവാണെന്നും അല്ലാഹുവിന്റെ മകനാണെന്നും അഹ്ല് കിതാബ് വിശ്വസിച്ചിരുന്നതായി ഞങ്ങൾ ക്വുർആൻകൊണ്ട് തെളിയിച്ചു. ഇതേ പറ്റി എന്തുപറയാനുണ്ട്? എ.പി: റഹീം എന്ന സ്വിഫത്ത് നബി(സ്വ)ക്കു ഉപയോഗിച്ചതുകൊണ്ടുതെന്ന അത് അല്ലാഹുവിനു മാത്രമല്ല സൃഷ്ടികൾക്കും പ്രയോഗിക്കാമെന്നത് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇവിടെ ഭകൂടിയ എല്ലാവർക്കുമുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ പ്രപഞ്ചമാകെ പരന്നുകിടക്കുന്ന അല്ലാഹുവിന്റെ റഹ്മത്തിനെ ദ്യോതിപ്പിക്കുന്ന റഹ്മാൻ എന്ന സ്വിഫത്ത് അല്ലാഹുവിനു പറഞ്ഞിട്ടുണ്ട്. എന്നാൽ റഹീം എന്ന് മനുഷ്യന് പറയാവുന്നതാണ്. എന്തുകൊണ്ടന്നാൽ അല്ലാഹുവിന്റെ പരമമായ കാരുണ്യം, മനുഷ്യന് അവൻ വിട്ടുകൊടുത്തിട്ടില്ലാത്ത കാരുണ്യം അവിടെ ദ്യോതിപ്പിക്കുന്നില്ല. പരലോകത്ത് പ്രത്യേകമായി ഗുണം ചെയ്യുന്നവൻ എന്ന നിലക്കാണ് നബിയെക്കുറിച്ച് റഹീം പ്രയോഗിച്ചതെന്ന് ഇതു വരെ മുസ്ലിം ലോകം പറഞ്ഞിട്ടില്ല. ശിർക്കിന്റെ നിർവ്വചനം ഇന്നലെ ഞങ്ങൾ പറഞ്ഞതാണ്. അല്ലാഹുവിന്റെ ദാത്തിലോ സ്വിഫാത്തിലോ പങ്കു ചേർക്കുന്ന വാക്കോ പ്രവർത്തിയോ വിശ്വാസമോ വന്നാൽ ശിർക്കാണ്. അത് ഇലാഹാണെന്ന വിശ്വാസമില്ലാതെയായാലും ശരി. ശിർക്കിന്റെ തഅ്രീഫിനെ (നിർവ്വചനത്തെ) സംബന്ധിച്ചിടത്തോളം ശറഹുൽ അക്വാഇദ് ഞങ്ങൾ വായിച്ചു. അതിൽ എെന്ന സംബന്ധിച്ച് നിങ്ങൾ പറഞ്ഞ പദപരമായ ഒരു കുടുക്ക് നിങ്ങൾക്കും സംഭവിച്ചു. ഈസാ നബിയെ ദൈവാക്കിയവർ കാഫിറാണെന്ന കാര്യത്തിൽ നമ്മൾ തമ്മിൽ തർക്കമില്ല. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ അതിന്റെ ഹുക്മ്(വിധി) എന്താണ് എന്നതാണിവിടെ ചർച്ച. അത് ശിർക്കാണെന്ന് ഇമാം റാസിയുടെ തഫ്സീര ഉദ്ധരിച്ചുകൊണ്ട് ഞങ്ങൾ സംസാരിച്ചത്. ഞങ്ങളുടെ സ്വന്തം വകയല്ല. കാന്തപുരം: റഊഫുർറഹീം എന്നാണ് ക്വുർആൻ പറഞ്ഞത്. റഊഫ് എന്നാൽ കാരുണ്യവാൻ എന്നാണെന്ന് ആദ്യം പറയുന്നു. പിെന്ന റഹീം എന്നു പറഞ്ഞാൽ പരലോകത്ത് ഗുണം ചെയ്യുന്ന നബി എന്നാണർഥം. റഹീം എന്നതിന്റെ അർഥം പഴയതൊന്നുമല്ല. പുതിയതും ഇതേ അർഥം തെന്നയാണ്. അതുകൊണ്ട് അല്ലാഹുവിന്റെ വിശേഷണത്തിൽപെട്ട ഒന്ന് ബാഹ്യമായി മനുഷ്യനിൽ പറഞ്ഞാൽ ശിർക്കാണെന്നു നിങ്ങൾ പറയുന്നുവെങ്കിൽ ഈ ആയത്ത് പിൻവലിക്കണമെന്ന് നിങ്ങൾ പറയുമോ? വലിയ്യ് എന്നാൽ നാസ്വിർ എന്ന ഭാർഥമില്ലെന്നും ആദർശബന്ധു എന്നാണ് പറയേണ്ടതെന്നും നിങ്ങൾ പറഞ്ഞു. അല്ലാഹുവെപ്പറ്റി ആദർശബന്ധു എന്നു പറയാൻ നിങ്ങൾക്കു ധൈര്യം വന്നുവല്ലോ! എന്താണ് ഈ വാക്കിന്റെ അർത്ഥം. ഇമാം റാസി പറയുന്നു: പക്ഷപാതം ഒഴിവാക്കുന്നവർ, ആയത്തിന്റെ അന്ത്യവും ആദ്യവും ചിന്തിക്കുന്നവർ ഇന്നമാ വലിയ്യുക്കുമുല്ലാഹു എന്ന ആയത്തിന് സഹായി, പ്രിയം വെക്കുന്നവൻ എന്ന അർഥമല്ലാതെ പറയുകയില്ല. ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. മറുപടി പറയണം. എ.പി: ആദർശബന്ധു എന്നു പറഞ്ഞത് അബദ്ധമായിപ്പോയത്രേ. നാസ്വിർ, മുഹിന്ന് എെന്നാക്കെ പറഞ്ഞാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ മനസ്സിലാക്കുന്നത്. വിശ്വാസികൾ പരസ്പരം സ്നേഹിക്കുന്നത് ആദർശത്തിന്റെ പേരിൽ തെന്നയാണ്. ഇവിടെ വലിയ്യ് എന്നതിന്റെ അർഥം സഹായിയോ സ്നേഹിക്കുന്നവനോ ഖേദിക്കുന്നവനോ എന്തുമാകട്ടെ അതല്ല ഇവിടെ പ്രശ്നം. നമ്മുടെ പ്രശ്നം മരിച്ചവരെ വിളിച്ചു പ്രാർഥിക്കാൻ പാടുണ്ടോ ഇല്ലേ എന്നതാണ്. അതിന് ഈ ആയത്ത് തെളിവാണോ എന്നാണ് നോക്കേണ്ടത്. മരിച്ചു പോയ മഹാത്മാക്കളോട് സഹായം തേടാം എന്ന നിലക്കാണ് നിങ്ങളീ ആയത്ത് ഓതിയത്. അതിനുള്ളതല്ല ഈ ആയത്ത്. ഈ ആയത്ത് അല്ലാഹു അവതരിപ്പിച്ചത് പരസ്പരം മൈത്രീ ബന്ധമുള്ളവരായിത്തീരേണ്ടത് വിശ്വാസികൾ തമ്മിലാകുന്നു എന്നാണുദ്ദേശ്യം. (കെ.വി. മുഹമ്മദ് മുസ്ല്യാരുടെ ക്വുർആൻ പരിഭാഷയിൽനിന്ന് ഈ ആയത്തിന്റെ വ്യാഖ്യാനം വായിക്കുന്നു.) “തീർച്ചയായും നിങ്ങളുടെ സഹായി അല്ലാഹുവും റസൂലും നമസ്കരിക്കുകയും സകാത്തു കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമാണ്. വല്ലവനും അല്ലാഹുവേയും അവന്റെ ദൂതനേയും സത്യവിശ്വാസികളെയും മിത്രങ്ങളാക്കിവെച്ചാൽ അവർ തെന്നയാണ് വിജയികൾ.“ ഇത് കെ.വി. മുഹമ്മദ് മുസ്ല്യാരുടെ പരിഭാഷയിൽനിന്നാണ് ഞാൻ വായിക്കുന്നത്. അതിന്റെ ഉദ്ദേശ്യം അദ്ദേഹം വിവരിക്കുന്നു. മരിച്ചുപോയവരെ ഭവിളിച്ചു പ്രാർഥിച്ചോളൂ എന്നല്ല അദ്ദേഹം പറഞ്ഞത്. കെ.വി. പറയുന്നതു കേൾക്കൂ“ ഇസ്ലാമിക നിർദ്ദേശത്തിെന്നതിരായിക്കൊണ്ട് ജൂതരെയും ക്രിസ്ത്യാനികളെയും മിത്രമാക്കിവെക്കുന്നവർ അവരിൽപ്പെട്ടവരാണ് എന്നു പ്രസ്താവിച്ചതിനെ തുടർന്ന്?. (മധ്യസ്ഥന്മാർ ബെല്ലടിച്ചു) കാന്തപുരം: സഹായി എന്ന അർഥമുണ്ട്. കഴിഞ്ഞുപോയവരും ജീവിച്ചരിപ്പുള്ളവരും ഈ ആയത്തിൽ ബാധകമാണെന്ന് തഫ്സീർ അൽബറഹുൽ മുഹീത്വി് ഉദ്ധരിച്ചുകൊണ്ട് ഞാൻ നേരത്തെ പറഞ്ഞു. നാസ്വിർ, സഹായിക്കുന്നവൻ എന്നാണ് റാസി പറഞ്ഞത്. ഇതിനെപ്പറ്റി നിങ്ങൾക്കെന്താണ് പറയാനുള്ളത്. കെ.വി. മുഹമ്മദ് മുസ്ല്യാരുടെ പരിഭാഷയുമായിട്ടാണ് ഇപ്പോൾ വന്നത്. റസൂലുല്ലായെക്കാൾ വലിയ ആളാണോ കെ.വി.? റഹീം എന്നു നബിയെപ്പറ്റി പറഞ്ഞിടത്ത് ദുനിയാവിലും ആഖിറത്തിലും ഗുണം ചെയ്യുന്ന നബി എന്നാണർഥം. റഊഫ് കാരുണ്യമുള്ളവൻ എന്ന് അതിനു മുമ്പു പറഞ്ഞുപോയിട്ടുണ്ട്. എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞിട്ടില്ല. ശിർക്കിന് ഞങ്ങൾ പറഞ്ഞ നിർവ്വചനം സ്വീകാര്യമാണെങ്കിൽ അതു പറയണം. അല്ലെങ്കിൽ ആയത്തിന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തിൽ പറയണം. നേരത്തെ ഓതിയ ആയത്ത് ആവർത്തിച്ചു എന്താണ് ഇബാദത്തിന്റെ നിർവ്വചനം? എ.പി :കെ.വി. മുഹമ്മദ് മുസ്ല്യാരെ ഈ സദസ്സിൽ വെച്ചുതെന്ന ഇങ്ങനെ കയ്യൊഴിക്കേണ്ടിയിരുന്നില്ല. (അദ്ദേഹം സ്റ്റേജിലുണ്ടായിരുന്നു) ഞങ്ങൾ ക്വുർആൻ ദുർവ്യാഖ്യാനം ചെല്ലുന്നവരാണെന്നു വരുത്തിത്തീർക്കുകയും അതിന്റെ പേരിൽ ഞങ്ങൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് നിങ്ങൾ. ദുർവ്യാഖ്യാനക്കാർ ഞങ്ങളല്ല നിങ്ങളാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ കെ.വിയുടെ പരിഭാഷ വായിച്ചത്. ക്വുർആൻ അതിലുണ്ട് എന്ന ബഹുമാനമല്ലാതെ മറ്റൊരു ബഹുമാനവും ഞങ്ങൾക്ക് ആ പരിഭാഷയോടില്ല. എന്നാലും നിങ്ങൾ അദ്ദേഹത്തെ കൈയൊഴച്ചതിൽ ഞങ്ങൾക്കു വേദന തോന്നുന്നു. (എ.പി. ഇതു പറഞ്ഞ് ഭപരിഭാഷയുടെ വ്യാഖ്യാനം വായിക്കാൻ കെ.വിയുടെ തഫ്സീർ നിവർത്തി. ജനം ശ്വാസമടക്കി പിടിച്ച് അതിന്നു കാതോർത്തു. സുന്നീ പക്ഷം വർഷങ്ങളായി കോൺഗ്രീറ്റ് കോട്ടയായി അവതരിപ്പിക്കുന്ന ഒന്നിനെ (ഇന്നമാ വലിയ്യുകുമുല്ലാഹു എന്ന സൂക്തത്തിന്റെ ദുർവ്യാഖ്യാനത്തെ അവരുടെ തെന്ന കൈകളിലെ വടി വാങ്ങിയാണ് എ.പി. തകർക്കാൻ പോകുന്നത് ശ്രദ്ധിക്കുക) “ഇസ്ലാമിക നിർദ്ദേശങ്ങക്കെതിരായി ക്രിസ്ത്യാനികളെയും ജൂതൻമാരെയും മിത്രങ്ങളാക്കുന്നവർ അവരിൽപെട്ടവരാണെന്ന് പ്രസ്താവിച്ചതിനെ തുടർന്ന് വല്ലവനും സത്യത്തെ വിട്ട് അസത്യത്തിലേക്കു മടങ്ങുന്നതുമൂലും ദീൻ നശീക്കാൻ പോകുന്നില്ലെന്ന് മുസ്ലിംകളെ ഉണർത്തിയിരിക്കയാണ്. (മാഇദ 56ൽ) നബി(സ്വ)യുടെ വഫാത്തിനെ തുടർന്ന് അറേബ്യയുടെ പല ഭാഗത്തും ജനങ്ങൾ ഇസ്ലാമിൽ നിന്നു പുറത്തുപോയി. കള്ള പ്രവാചകൻമാർ ഉടലെടുത്തു. അപ്പോഴെല്ലാം അവരെ അടിച്ചമർത്തി നാട്ടിൽ സമാധാനം സ്ഥാപിക്കാൻ കെൽപ്പുറ്റവരും 54-ാം വാക്യത്തിൽ പറഞ്ഞ ഗുണവിശേഷങ്ങളുള്ളവരുമായ സത്യവിശ്വാസികളെ ഉപയോഗിച്ച് അല്ലാഹു കുഴപ്പങ്ങൾക്കു പരിഹാരമുണ്ടാക്കി. അതിനാൽ അല്ലാഹുവിനെയും റസൂലിനെയും സൽക്കർമ്മികളായ സത്യവിശ്വാസികളെയും മാത്രം മിത്രങ്ങളാക്കി വെക്കുക അവരാണ് അല്ലാഹുവിന്റെ കക്ഷി. അവർ വിജയിക്കുക തെന്ന ചെയ്യും.“ (കെ.വിയുടെ പരിഭാഷയിൽ നിന്ന്) മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാനുള്ള ഒരു പൊതുവിജ്ഞാപനമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യുന്നത് എന്തു നോടാനാണ്? പിെന്ന, ഇന്നലെ ഈ ആയത്തിന് ഏറ്റവും വലിയ ഒരു കണ്ടുപിടിത്തം നടത്തിയിരുന്നു മുസ്ല്യാർ. ഈ ആയത്ത് എല്ലാവർക്കും ബാധകാമണെന്ന് പറഞ്ഞിട്ടുണ്ടെന്ന്. പരിശുദ്ധ ക്വുർആൻ മരത്തിനും കല്ലിനും മാത്രം ബാധകമാണെന്നു പറയുന്നവരല്ല ഞങ്ങൾ. പരിശുദ്ധ ക്വുർആൻ കഴിഞ്ഞുപോയവർക്ക് ബാധകമാണ്. വരാനിരിക്കുന്നവർക്ക് ബാധകമാണ്. ഇപ്പോൾ ഭജീവിച്ചിരിക്കുന്നവർക്കും ബാധകമാണ്. അതല്ല എന്നാണ് മറുപക്ഷം മനസ്സിലാക്കിയിരിക്കുന്നത്. (കെ.വി. റസൂലുല്ലാഹിയെക്കാൾ വലിയ ആളായോ എന്ന് മുസ്ല്യാരുടെ ചോദ്യത്തിന് ചുട്ട മറുപടിയായി അദ്ദേഹത്തിന്റെ പരിഭാഷ വായിച്ചുകൊണ്ട് എ.പി. നൽകിയ മറുപടിയും നർമ്മം ചാലിച്ച കമന്റും സദസ്സിൽ ചിരി പരത്തി. കാന്തപുരത്തിന്റെ തൊട്ടടുത്തിരിക്കുകയായിരുന്ന കെ.വി. വ്യാഖ്യാനിച്ചത് ഇത് മരിച്ചവരോട് പ്രാർഥിക്കാനിറക്കിയ ആയത്താണെന്നായിരുന്നില്ല. സുന്നീ പക്ഷത്തിന് ഇത് താങ്ങാനാവാത്ത പ്രഹരമായി. (തുടരും)വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ
ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്
No comments:
Post a Comment