Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/മഴ ചോദിച്ചു എന്നതിലെ തിരിച്ചടി

പൂങ്കാവനം സംരംഭത്തിൽ നിന്ന്


മഴ ചോദിച്ചു എന്നതിലെ തിരിച്ചടി

കൊട്ടപ്പുറം സംവാദത്തിൽ മൂന്ന‍ാം ദിവസത്തെ ഒന്ന‍ാം പകുതിയുടെ സമാപനമാണിനി.. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ചോദ്യങ്ങൾക്ക്‌ എ.പി. അബദുൽ ഖാദിർ മൗലവി മറുപടി പറയുന്ന‍ു.
കാന്തപുരം
തവസ്സുലും ഇസ്തിഗാസയും നിങ്ങൾക്കു മനസ്സിലാവാത്തതുകൊണ്ടാണ്‌ "ഇസ്തസ്ക്വി ലി ഉമ്മത്തിക്ക“ എന്ന ഹദീഥ്‌ എനിക്ക്‌ പറയേണ്ടിവന്നത്‌. തവസ്സുലിന്ന‍ു വേണ്ടിയല്ല ഞാതിനു പറഞ്ഞത്‌. ഇസ്തിഗാസയിലേക്കു നിങ്ങൾ മടങ്ങിയതുകൊണ്ടാണ്‌. ഇത്‌ ആരോ പറഞ്ഞു, എന്തോ പറഞ്ഞു മാലികുദ്ദാറില്ലെന്നോ ഉണ്ടെന്നോ എന്തൊക്കെയാണിപ്പറയുന്നത്‌. സ്വഹീഹായ പരമ്പരയോടെ എന്ന‍്‌ ഫഥുൽ ബാരി പറഞ്ഞിട്ടുണ്ട്‌. മഴയെതേടുന്ന ബാബിൽ അതിന്ന‍ു തെളിവായി ബാബിൽ അതിന്ന‍ു തെളിവായി പറഞ്ഞകാര്യമാണിത്‌. ഇബ്നു ഹജറും മറ്റ്‌ പണ്ഡിതന്മാരും പറഞ്ഞതിന്ന‍്‌ എതിര്‌ പറയുന്നതിന്ന‍്‌ നിലനിൽപില്ല എ‍േന്ന പറയുന്ന‍ുള്ളൂ.
എ.പി
കോടതി പിരിഞ്ഞാൽ ന്യായം തിരിയൽ ഇങ്ങിനെയാണ്‌. ഇസ്തിഗാസ രണ്ട്‌ ദിവസം ചർച്ചചെയ്തില്ലേ? പിന്നെ തവസ്സുൽ ചർച്ചചെയ്യുമ്പോൾ എന്തിന്ന‍്‌ "ഇസ്തസ്ക്വി“ ഉദ്ധരിക്കുന്ന‍ു.? ഞങ്ങൾ പറഞ്ഞ തവസ്സുൽ നിങ്ങളും തവസ്സുലായി അംഗീകരിച്ചു എന്ന‍ു പറഞ്ഞപ്പോൾ ഇസ്തിഗാസയെപ്പറ്റി ചോദിച്ചതാണെന്ന‍്‌. പൂച്ചക്കെന്താ പൊന്ന‍ുരുക്കിന്നടത്ത്‌ കാര്യം? ഇവിടെയെന്താ ഇസ്തിഗാസക്ക്‌?
ഞാൻ പറഞ്ഞല്ലോ ഈ അഥറിൽ മാലികുദ്ദാർ പോകുന്ന‍ു എന്നല്ല. ഒരാൾ പോകുന്ന‍ു എന്ന‍ാണ്‌. മലികുദ്ദാർ ഒരു റിപ്പോർട്ടറാണ്‌. അബൂസാലിഹുസ്സമാൻ ഇയാളിൽനിന്ന‍്‌ ഒരു ഹദീസ്‌ റിപ്പോർട്ടുചെയ്തു. എന്നല്ലാതെ മറ്റാരും അദ്ദേഹത്തിൽനിന്ന‍്‌ ഒരു ഹദീഥ്‌ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഒരു സാധാരണ സംഭവം എന്നതിൽ കവിഞ്ഞ്‌ യാതൊരു പ്രസക്തിയും അതിന്ന‍ില്ല. ആയതുകൊണ്ട്‌ ഹറാമാണെന്ന‍്‌ തെളിഞ്ഞ ഒരു കാര്യത്തെ ഹലാലാക്കാൻ ഒരു സ്വപ്നം പര്യപ്തമല്ല. അത്‌ തെളിവിന്ന‍്‌ കൊള്ളുകയില്ല.
കാന്തപുരം
കോടതി പിരിഞ്ഞപ്പോൾ ന്യായം ഭതോന്ന‍ിയത്‌ എനിക്കല്ല. മൂസ മുസ്ല്യാർ വിഷയമവതരിപ്പിച്ചപ്പോൾ ഈ ഹദിഥ്‌ പറഞ്ഞിരുന്ന‍ു. അപ്പോൾ മൗലവി ഒന്ന‍ും മിണ്ടില്ല. ഇപ്പോൾ ഒന്ന‍ുരുണ്ട്‌ നോക്കാമെന്ന‍ു വെച്ചതാണ്‌. ഈ ഹദീഥിൽ സ്വപ്നംകണ്ട വർത്തമാനമല്ല നബിയുടെ അടുക്കൽ പോയി മഴയെ തേടിയെന്ന‍ും ഈ സംഭവം ഉമറിന്റെയടുക്കൽ ചെന്ന‍ു പറയണമെന്ന‍ും നബി(സ്വ) സ്വപ്നത്തിൽ കാട്ടിക്കൊടുത്തുവെന്ന‍ുമാണ്‌ റിപ്പോർട്ട്‌. ഈ വിവരം ഉമർ അറിഞ്ഞപ്പോൾ നീ നബിയുടെ അടുക്കൽ പോയത്‌ ശിർക്കാണ്‌ എന്ന‍്‌ ആക്ഷേപിച്ചിട്ടില്ല. തൗഹീദിന്ന‍ു വിരുദ്ധമാണെങ്കിൽ അദ്ദേഹം ആക്ഷേപിക്കുമായിരുന്ന‍ു. മറിച്ച്‌ അംഗീകരിക്കുകയാണ്‌ ചെയ്തത്‌. ഹദീഥിന്റെ പരമ്പരയിൽ സ്വീകാര്യയോഗ്യനല്ലാത്ത ആൾ ആരാണെന്ന‍്‌ വ്യക്തമാക്കാത്ത കാലത്തോളം സ്വീകാര്യയോഗ്യമല്ലെന്ന‍്‌ പറയാൻ അനുവദിക്കില്ല.
എ.പി
ഈ രീതിയിലാണ്‌ വാദമെങ്കിൽ ക്വിയാമത്തുനാൾ വരെ നിങ്ങൾക്ക്‌ തവസ്സുൽ തെളിയിക്കാൻ സാധ്യമല്ല. മൂസ മുസ്ല്യാർ അതിന്നെ‍ാരു സനദ്‌ പറഞ്ഞുകൊണ്ടല്ല ഉദ്ധരിച്ചത്‌. അത്‌ തവസ്സുലിന്ന‍ുള്ളതല്ല എന്ന‍ു മനസ്സിലാക്കിയത്കൊണ്ട്‌ മുസ്ല്യാക്കൾ പിന്നെ ആ വിഷയത്തിൽ കാര്യമായൊന്ന‍ും പറഞ്ഞില്ല. ഇസ്തസ്ക്വിതവസ്സുലിന്റെ തെളിവാണെങ്കിൽ ഇതുവരെ ജനങ്ങളുടെ സമയം
കളഞ്ഞതിൽ യാതൊരർഥവുമില്ല. ഞങ്ങൾ ഇസ്തിഗാസയുടേതാണെന്ന‍ു പറഞ്ഞുനോക്കിയെന്ന‍ാണ്‌ ഇപ്പോൾ പറയുന്നത്‌. ഇതിന്ന‍്‌ ഹദീഥ്‌ എന്ന‍ു പറഞ്ഞുകൂടാ. ഏതോ ഒരാൾ വന്ന‍ു എന്ന‍ു പറയുകയും അതിന്റെ പേരിൽ സ്വപ്നമുണ്ടായി എന്ന‍ു പറയുകയും ചെയ്യുന്നത്‌ തെളിവിന്ന‍ുകൊള്ളില്ല.
കാന്തപുരം
സ്വപ്നവും അല്ലാത്തതും തിരിച്ചറിയാതെയായോ മൗലവി സാഹിബിന്ന‍്‌. ഉമർ(റ) ഉണർച്ചയിലായിരിക്കുമ്പോഴാണ്‌ ഈ സംഭവം പറയുന്നത്‌. അല്ലാഹുവോട്‌ ചോദിക്കുന്നതിന്ന‍്‌ പകരം നബിയോട്‌ ചോദിച്ച്‌ ശിർക്കു ചെയ്തു എന്ന‍്‌ പറഞ്ഞ്‌ ഉമർ ആക്ഷേപിച്ചില്ല. തൗഹീദിന്ന‍്‌ എതിരല്ലാത്തതുകൊണ്ട്‌, മൂസ മുസ്ല്യാർ "ഇസ്തസ്ക്വി“ ഭ‍ൂരാതിയിട്ടുണ്ടായിരുന്ന‍ു. സംശയമുണ്ടെങ്കിൽ ടേപ്‌ റിക്കാർഡ്‌ തുറന്ന‍ുനോക്കണം. അതു തൊടാൻ സാധ്യമല്ലാ എന്ന‍ുകണ്ട്‌ നിങ്ങൾ മിണ്ടാതിരുന്നതിനാൽ ചർച്ചക്കു വിധേയമാകാതെ പോയതാണ്‌ (ഹക്വ്‌ ജാഹ്‌ കൊണ്ടുള്ള തവസ്സുൽ വീണ്ടും ആവർത്തിക്കുന്ന‍ു.)
എ.പി
മുസ്ല്യാർ തവസ്സുലിന്റെ നിർവചനം ചോദിച്ചപ്പോൾ "ഒരു മാധ്യമം മുഖേന മറ്റൊന്ന‍ിലേക്ക്‌ അടുക്കലാണ്‌ തവസ്സുൽ“ എന്ന‍ു ഇമാ റാഗിബിന്റെ ഗ്രന്ഥമുദ്ധരിച്ചു കൊണ്ട്‌ ഞാൻ മറുപടി പറഞ്ഞു. അതിനെക്കുറിച്ച്‌ മുസ്ല്യാർക്ക്‌ യാതൊരു എതിരഭിപ്രായവുമുണ്ടായില്ല. ഇവിടെ മരിച്ചുപോയ മഹാത്മാക്കളെ മാധ്യമമാക്കി അല്ലാഹുവിലേക്ക്‌ ചെല്ലുകയാണ്‌. നേരിട്ടു ചെല്ലുകയാണെങ്കിൽ അവിടെ മാധ്യമമെവിടെ? ഹക്വ്‌-ജാഹ്‌ കൊണ്ടുള്ള തവസ്സുൽ അനുവദനീയമാണോ അല്ലേ എന്ന‍്‌ നമുക്കു വാദപ്രതിവാദം നടത്താം. ഞങ്ങൾ സമർഥിച്ചതിനെക്കുച്ച്‌ മറുപക്ഷം ഒരക്ഷരം മിണ്ടിയിട്ടില്ല. മറുപടി പറഞ്ഞില്ലെങ്കിൽ വിടില്ലപോലും! എന്തിന്ന‍ു മറുപടി.
ഉമർ(റ)ന്റെ അടുത്തുപോയി പറഞ്ഞു എന്ന‍്‌ ഒരു സ്വഹാബിയിൽ നിന്നോ മഝൂൽ അല്ലാത്ത (തിരിച്ചറിയാവുന്ന) ആളിൽനിന്നോ വന്ന‍ിട്ടില്ല. ഉമർ(റ) മഴക്കുവേണ്ടി പ്രാർഥിച്ച സംഭവം സ്വഹീഹായ ഹദീഥിലുണ്ട്‌. ഉമർ(റ)ന്റെ അടുത്ത്‌ പോകാൻ അയാൾക്കുള്ള പ്രേരണ സ്വപ്നദർശനമാണ്‌. നിങ്ങൾ ഞങ്ങളുടെ വാദം മനസ്സിലാക്കണം. മരിച്ചവർ എന്ന മാധ്യമം അല്ലാഹുവിലേക്ക്‌ അടുപ്പിക്കുമെന്ന‍്‌ കരുതിയുള്ള പ്രാർഥനയാണ്‌ വിഷയം. അടുപ്പിക്കുമ്പോൾ പ്രാർഥന അല്ലാഹുവോടല്ല, പടച്ചോനേ നീ എന്നെ ഔലിയാന്റെ അടുത്തേക്ക്‌ അടുപ്പിക്കണമെന്നോ? അത്രത്തോളം പറയാൻ നമ്മൾ വളർന്ന‍ിട്ടില്ലല്ലോ. അല്ലാഹുവിലേക്ക്‌ അടുപ്പിക്കുക എന്ന‍്‌ ഞങ്ങൾ വാദത്തിലെഴുതിയതുകൊണ്ട്‌ തന്നെ നിങ്ങൾ ചോദിക്കുന്നത്‌ വിഷയത്തെക്കുറിച്ചല്ല എന്ന‍്‌ മനസ്സിലാക്കാം. ശുപാർശകനെ തവസ്സുലിലെ മാധ്യമമാക്കി അയാളോടി‍്‌ കാര്യം പറയുന്ന‍ു എന്നതാണ്‌ വിഷയം.
കാന്തപുരം
ഭമൗലവി വിഷയത്തിലേക്കടുത്തുവരുന്നതിൽ സന്തോഷമുണ്ട്‌. പ്രാർഥനകൊണ്ട്‌ അല്ലാഹുവിലേക്കടുക്കില്ല എന്നല്ലേ ഇപ്പോൾ പറഞ്ഞത്‌. സുഭാനല്ലാഹി. ഇന്നത്തെ പ്രസംഗത്തിൽ തന്നെ പറഞ്ഞു ഇബാദത്തുകൊണ്ട്‌ അല്ലാഹുവിലേക്കടുക്കുമെന്ന‍്‌. ഇന്നലെ പ്രാർഥന ഇബാദത്താണെന്ന‍ും പറഞ്ഞു. ഇപ്പോൾ പറയുന്ന‍ു പ്രാർഥനകൊണ്ട്‌ അല്ലാഹുവിലേക്കടുക്കില്ലന്ന‍്‌. പടച്ചവനേ നബിയുടെ ഹക്വ്‌ കൊണ്ട്‌ പൊറുത്തുതരണമേ എന്ന‍ു പറഞ്ഞാൽ അല്ലാഹുവിലേക്കടുക്കും. നോട്ടീസ്‌ (വ്യവസ്ഥ) വായിച്ചശേഷം തന്നെയാണ്‌ ഞാൻ സംസാരിക്കുന്നത്‌. പച്ചമലയാളത്തിലാണ്‌ നോട്ടീസ്‌ എഴുതിയത്‌. ക്വുർആനിൽ മായം ചേർക്കുന്ന നിങ്ങൾ നോട്ടീസിൽ തിരിമറി നടത്താൻ മടിക്കുന്നവരല്ല.
എ.പി
മലയാള നോട്ടീസ്‌ എല്ലവർക്കും മനസ്സിലാവും. അല്ലാഹുവിന്റെ പരിശുദ്ധ കലാമിൽ തിരിമറി നടത്തുന്ന നിങ്ങൾക്ക്‌ മനസ്സിലാവുന്ന‍ില്ല എ‍േന്ന ഉള്ളൂ. പ്രാർഥനകൊണ്ട്‌ അല്ലാഹുവിലേക്കടുക്കുകയില്ല എന്നല്ല ഞാൻ പറഞ്ഞത്‌, അല്ലാഹുവോട്‌ നേരിട്ടു പ്രാർഥിക്കുമ്പോൾ അവിടെ അടുപ്പിക്കലല്ല അടുക്കലാണ്‌. ഞങ്ങൾ എഴുതിയത്‌ അടുപ്പിക്കുക എന്ന‍ാണ്‌. തവസ്സുൽ പല വകുപ്പുകളുണ്ടെന്ന‍്‌ ഞങ്ങൾ പലവട്ടം പറഞ്ഞുവല്ലോ. വിഷയത്തെപ്പറ്റി നിങ്ങൾക്ക്‌ ഒന്ന‍ും
പറയാനില്ലാത്തതുകൊണ്ട്‌ ചർച്ചാവിഷയത്തിൽപെടാത്ത വകുപ്പിലേക്ക്‌ കടക്കുകയാണ്‌ നിങ്ങൾ. അതുകൊണ്ട്‌ കാര്യമില്ല. ഇവിടെ ഒരു മാധ്യമമുള്ളതുകൊണ്ടാണ്‌ തവസ്സുലാകുന്നത്‌.
കാന്തപുരം
അപ്പോൾ അങ്ങനെയാണെങ്കിലേ തവസ്സുലാവുകയുള്ളൂ അല്ലേ, തവസ്സുൽ അനുവദനീയമാണെന്ന‍്‌ സമ്മതിച്ചതിന്ന‍്‌ നന്ദി. മഹാത്മാക്കളോട്‌ അല്ലാഹുവിൽനിന്ന‍്‌ കാര്യം നേടിത്തരണമെന്ന‍്‌ പറഞ്ഞാലേ തവസ്സുലാവുകയുള്ളൂ എന്ന‍ാണിപ്പോൾ പറഞ്ഞത്‌. ഇനി മാറ്റിപ്പറയേണ്ട. ഞാനിതുവരെ ചോദിച്ചതും ഇതിനെപ്പറ്റിത്തന്നെയായിരുന്ന‍ു. "ഇസ്തസ്ക്വി ലി ഉമ്മത്തിക“ എന്ന ഹദീഥ്‌ ഉദ്ധരിച്ചപ്പോൾ നിങ്ങൾ സനദ്‌ ചോദിക്കാത്തതുകൊണ്ടാണ്‌ പറയാതിരുന്നത്‌. പിന്നെ മഝുൽ എന്ന‍്‌ പറഞ്ഞതുകൊണ്ടായില്ല. ഉമർ(റ) ഭമഝൂലല്ല. റസൂലിന്റെ അടുത്തുപോയി മഴ ചോദിച്ചപ്പോൾ, താങ്കളുടെ അടുത്തുവന്ന‍്‌ പ്രാർഥിക്കാനാവശ്യപ്പെടാൻ പറഞ്ഞു. താങ്കൾക്ക്‌ നബി സലാം പറഞ്ഞിട്ടുണ്ട്മുണ്ട്‌. (ഇതൊക്കെ ഒരജ്ഞാതന്റെ കിനാവാൺകെട്ടോ-ലേ) എന്ന‍ാൽ ഇതുപറഞ്ഞ മനുഷ്യനോട്‌ നീ എന്തിന്ന‍്‌ അല്ലാഹുവോട്‌ ചോദിക്കാതെ റസൂലിനോട്‌ ചോദിച്ചു എന്ന‍്‌ ഉമർ(റ) ആക്ഷേപിച്ചില്ല.
എ.പി
ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവുന്ന വിധം ഞങ്ങളുടെ വാദം ഇവിടെ ആവർത്തിച്ചു. അല്ലാഹുവിലേക്ക്‌ അടുപ്പിക്കുവാൻ വേണ്ടി മധ്യവർത്തിയെ സ്വീകരിക്കുക എന്നതാണ്‌ വിവാദവിഷയം. അതെക്കുറിച്ച്‌ ഒന്നര മണിക്കൂർ കഴിയാറായിട്ടും ഒരക്ഷരം ചോദിച്ചില്ല. ഞങ്ങൾ സമർഥിച്ചത്‌ അംഗീകരിച്ചുവെങ്കിൽ തുറന്ന‍ുപറയാം. തവസ്സുലിന്റെ വിവിധ വകുപ്പുകളെക്കുറിച്ച്‌ പറയാനുണ്ടെങ്കിൽ അത്‌ നിങ്ങളുടെ പ്രസംഗത്തിലാകാം. വിവാദ വിഷയത്തെപ്പറ്റി ഞങ്ങൾക്ക്‌ നിങ്ങളോട്‌ സംസാരിക്കേണ്ടതുള്ളു. എന്താണ്‌ വാദം എന്ന‍ു പഠിച്ച്‌ വാദപ്രതിവാദത്തിന്ന‍്‌ വരുന്നതാണ്‌ എല്ലാവരും ഭംഗിയായി കരുതാറ്‌. ഞങ്ങൾ നേരത്തെ അവതരിപ്പിച്ച വിഷയത്തെക്കുറിച്ചല്ല ഇപ്പോൾ ഞങ്ങൾ സംസാരിക്കുന്നതെന്ന‍്‌ നിങ്ങൾക്കു പറയാൻ കഴിയില്ല. അല്ലാഹു വിലേക്കടുപ്പിക്കാൻ വേണ്ടി എന്ന‍ു പറയുമ്പോൾ ആരാണ്‌ അടുപ്പിക്കുന്നത്‌? മഹാത്മാക്കൾ തന്നെ. ആ അഭ്യർഥന തവസ്സുലായി ഇവിടെ പലരും പറയാറുണ്ട്‌.
ഞങ്ങൾ വിഷയാവതരണത്തിൽ സ്ഥാപിച്ച കാര്യങ്ങളെക്കുറിച്ച്‌ നിങ്ങൾ ഒരക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല. ഞങ്ങൾ പറഞ്ഞുവല്ലോ തവസ്സുലിന്ന‍്‌ പല വകുപ്പുകളുണ്ടെന്ന‍്‌. അമൽകൊണ്ടുള്ള തവസ്സുൽ നിർബന്ധമാണ്‌. സ്വാലിഹായ കർമങ്ങൾ മുൻനിർത്തി തവസ്സുൽ ചെയ്യുന്നത്‌ പുണ്യകർമമാണ്‌. ഒരാളോട്‌ പ്രാർഥിക്കാൻ പറയൽ തവസ്സുലാണ്‌. ഇതിന്ന‍ു പുറമെ അപകടം പിടിച്ച ഒരു തവസ്സുലുണ്ട്‌ സമൂഹത്തിൽ.
കാന്തപുരം
തവസ്സുൽ ഇസ്തിഗാസയായിട്ടും ഇസ്തിഗാസ തവസ്സുലായിട്ടുമാണ്‌ മൗലവി മനസ്സിലാക്കുന്നത്‌. മരിച്ച മഹാത്മാക്കളെ ഭൈടയാളനാക്കി എന്റെ രോഗം മാറ്റിത്തരണമേ എന്നത്‌ നിങ്ങളിപ്പറഞ്ഞ വ്യവസ്ഥയിൽ പെടുമോ ഇല്ലേ? അത്‌ ശിർക്കാണോ? തവസ്സുലല്ലേ? മറ്റേ ഹദീഥിനെക്കുറിച്ച്‌ മറുപടി പറഞ്ഞതോടെ അത്‌ സമ്മതിച്ചു. ഏതായാലും വിഷയത്തിലേക്കു മടങ്ങിവന്നതിൽ സന്തോഷമുണ്ട്‌. എപ്പോഴും എവിടെയോടെ പ്രസംഗിച്ചത്‌ ഇവിടെ കൊണ്ടുവന്ന‍ിട്ട്‌ കാര്യമില്ല. അത്‌ ഞങ്ങളുടെ മുമ്പിൽ നടക്കിലെന്ന‍്‌ മനസ്സിലാക്കി തവസ്സുൽ ശിർക്കല്ല എന്ന‍്‌ സമ്മതിച്ചിരിക്കയാണ്‌. ഒരാൾ ദുആ ചെയ്യുമ്പോൾ മറ്റൊരാൾ ഉന്തിയടുപ്പിക്കുകയല്ല. ഇബാദത്ത്‌ ചെയ്യുന്ന വ്യക്തിയെ അല്ലാഹുവാണ്‌ അടുപ്പിക്കുന്നത്‌. ദുആയിൽ അമ്പിയാ-ഔലിയാക്കളെ ഇടയാളനാക്കാം. അത്‌ ശിർക്കല്ല എന്ന‍ാണ്‌ ഞങ്ങളുടെ വാദം. അത്‌ നിങ്ങളും സമ്മതിച്ചരിക്കുന്ന‍ു. നന്ദി. നമ്മുടെ തർക്കം ഏകദേശമിതാ ഒരു സ്ഥാനത്തെത്തിയിരിക്കുന്ന‍ു.
(മൂന്ന‍ാം ദിവസം ഒന്ന‍ാം പകുതിയിലെ ഒന്ന‍ാം ചോദ്യമാണിത്‌. എ.പിയുടെ മറുപടി കാണുക.)
എ.പി
അവിടെ നന്ദി ചിലവാകാതെകുറച്ചധികം സ്റ്റോക്കുണ്ട്‌ എന്ന‍ാണ്‌ തോന്ന‍ുന്നത്‌. അല്ലാഹുവിലേക്കടുപ്പിക്കാൻ വേണ്ടി മഹാത്മാക്കളെ ഇടയാളൻമാരാക്കി പ്രാർഥന നടത്തുന്നത്‌ ശിർക്കാണെന്ന‍ാണ്‌ ഞങ്ങളുടെ വാദം. ഒരു മാധ്യമമാണ്‌ അടുപ്പിക്കുന്നത്‌. പടച്ചവനേ എന്നെ നിന്ന‍ിലേക്ക്‌ അടുപ്പിക്കണമെന്ന‍ു പറയാം. പക്ഷേ അടുപ്പിക്കാൻ ഒരു മാധ്യമം വരുമ്പോൾ പ്രാർഥന മാധ്യമത്തോടായിത്തീരും. മാധ്യമത്തിലൂടെയാണ്‌ അടുക്കൽ. ഞങ്ങൾ നാട്ടിലുടനീളം തൗഹീദ്‌ പ്രചരിപ്പിക്കുകയും ശിർക്കിന്റെ എല്ലാ വശങ്ങളെയും എതിർക്കുകയും ചെയ്യാറുണ്ട്‌. അനുവദനീയമായതും നിർബന്ധമായതും പുണ്യമുള്ളതുമായ എല്ലാ തവസ്സുലും ഞങ്ങൾ ജനങ്ങളെ പഠിപ്പിക്കാറുണ്ട്‌. ഞങ്ങളെപ്പറ്റി കേട്ടു കേൾവി മാത്രം വെച്ചുപുലർത്തുകയും ഞങ്ങളുടെ പ്രസംഗം കേൾക്കാൻ അനുവദിക്കാതെ നിങ്ങൾ തടഞ്ഞുനിർത്തുകയും ചെയ്യുന്ന ജനങ്ങളെ ഞങ്ങളുടെ വാദം കേൾപ്പിക്കാൻ ഒരവസരം കിട്ടുമല്ലോ എന്ന‍്‌ കരുതിയാണ്‌ ഞങ്ങൾ ഭൈത്തരം സദസ്സിനെ അഭിമുഖീകരിക്കാറുള്ളത്‌. നിങ്ങൾ കൂക്കാറുണ്ട്‌, കൂക്കിയിട്ടുണ്ട്‌ ഞങ്ങൾക്കതിൽ പരാതിയില്ല. കാരണം കൂക്കാത്തപ്പോൾ നിങ്ങൾ കേൾക്കുമല്ലോ.
അല്ലാഹുവിലേക്കടുപ്പിക്കാൻ മരിച്ച മഹാത്മാക്കളെ ഇടയാളന്മാരാക്കുന്നത്‌ മന്ത്രിയുടെ അടുക്കൽ നിന്ന‍്‌ കാര്യങ്ങൾ സാധിക്കാൻ രാഷ്ട്രീയ നേതാവിനെ കൂട്ടുപിടിക്കുന്നതിന്‌ തുല്യമാണെന്ന‍്‌ പ്രസംഗിച്ചു നടക്കുന്നവരാണ്‌ നിങ്ങൾ. മന്ത്രിയുടെ അടുക്കലേക്ക്‌ നേരിട്ടു കയറിച്ചെല്ലാൻ പാടില്ലാത്തതുകൊണ്ട്‌ അയാളുമായി അടുത്ത ആളെ നാം കൂട്ടുപിടിക്കാറില്ലേ? അതുപോലെയാണ്‌ മരിച്ച മഹാത്മാക്കളെ അല്ലാഹുവിലേക്കുള്ള ഇടയാളനാക്കുന്നത്‌ എന്ന ഉദാഹരണം പറയുന്നവരാണ്‌ നിങ്ങൾ. ഈ തവസ്സുലിന്റെ ഗൗരവം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? രണ്ട്‌ മണിക്കൂർ ചർച്ച ചെയ്തിട്ട്‌ ഞങ്ങളുടെ തെളിവിന്റെ ഒരു കഷ്ണത്തെപ്പറ്റിയെങ്കിലും ചോദിക്കാൻ നിങ്ങൾക്ക്‌ ധൈര്യമുണ്ടായില്ല. എന്ന‍ിട്ടവസാനം ഞങ്ങൾ സമ്മതിച്ചു എന്ന‍്‌ പറഞ്ഞ്‌ ഒരു നന്ദി പാസാക്കലും!! (അടുത്തതിൽ "ഇസ്തസ്ക്വി ഒരു വിശകലനം) വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: