Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ആമുഖം

ഖണ്ഡന പ്രസംഗങ്ങളെക്കുറിച്ചും വാദപ്രതിവാദങ്ങളെക്കുറിച്ചുമുള്ള ഒരു ഫീച്ചർ ഇന്റർവ്യൂ തയ്യാറാക്കാനൊരുങ്ങുമ്പോൾ എനിക്കോർമ്മ വരുന്നത്‌ മുസ്ലിം സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച്‌ എഴുതുന്ന ഒരു സുഹൃത്ത്‌ എന്നോട്‌ ചോദിച്ച ഒരു ചോദ്യമാണ്‌. പ്രസിദ്ധീകരണ രംഗത്ത്‌ വളരെ മുമ്പേകാൽവെച്ച മുജാഹിദ്‌ പ്രസ്ഥാനത്തിന്‌ പിൽക്കാലത്ത്‌ പുസ്തക പ്രസാധന രംഗത്ത്‌ ജമാത്തെ ഇസ്ലിയെപ്പോലെ മുന്ന‍േറാൻ കഴിയാതിരുന്നതെന്തുകൊണ്ട്‌ എന്ന‍ായിരുന്ന‍ു അദ്ദേഹത്തിന്നറിയേണ്ടിയിരുന്നത്‌. ഞാൻ തമാശകലർന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു.
മുജാഹിദ്‌ ഫാക്ടറി ലക്ഷ്യം വെച്ച അസംസ്കൃത പദാർഥം അക്ഷരജ്ഞാനം കുറഞ്ഞ സുന്ന‍ികളായിരുന്ന‍ു. അവരെ മാറ്റിയെടുക്കാൻ പുസ്തങ്ങൾകൊണ്ട്‌ സാധ്യമാകുമായിരുന്ന‍ില്ല. അവരുടെ മാറ്റത്തിന്ന‍ു പറ്റിയ മാധ്യമം പ്രസംഗമായിരുന്ന‍ു എന്ന‍്‌ പ്രസ്ഥാന നേതാക്കൾ മനസ്സിലാക്കി. അതുകൊണ്ട്‌ ആ മേഖലക്ക്‌ പ്രാധാന്യം നൽകി. സുന്ന‍ികളിൽനിന്ന‍്‌ മുജാഹിദ്‌ പ്രസ്ഥാനത്തിന്ന‍ു കിട്ടുന്നതിന്റെ നാലിലോന്ന‍ു പേരെ പോലും ജമാഅത്തെ ഇസ്ലാമിക്കു കിട്ടുന്ന‍ില്ല. ഇത്‌ തെളിയിക്കുന്നത്‌ മുജാഹിദുകൾ പ്രാധാന്യം നൽകിയ മാധ്യമമാണ്‌ ഫലപ്രദം എന്ന‍ാണ്‌. ഈ മറുപടി എന്റെ സുഹൃത്തിന്‌ ശരിയായിത്തോന്ന‍ി. മുജാഹിദ്‌ പ്രസ്ഥാനം നടത്തിയ പ്രസംഗം, ഖണ്ഡന പ്രസംഗം, സംവാദം എന്ന‍ിവ നാട്ടിൽ കോളിളക്കവും ചിന്താ വിപ്ലവവും സൃഷ്ടിച്ചു. പറപ്പൂർ അബ്ദുറഹ്മാൻ മൗലവി, കൂട്ടായി അബ്ദുല്ലഹാജി, എ.അലവി മൗലവി തുടങ്ങിയവർ പ്രസംഗവേദികളിലെ ഉജജ്വല വ്യക്തിത്വങ്ങളായി നിലകൊണ്ടകാലം. അവർക്ക്‌ ഒരു രണ്ടാംനിര ഇല്ലാത്ത അവസ്ഥയിലാണ്‌ എ.പി.അബ്ദുൽഖ്വാദിൽ മൗലവി ഖണ്ഡന സംവാദ വേദികളിലേക്കു കടന്ന‍ുവന്നത്‌. എ.പിയുടെ ആദ്യഖണ്ഡന പ്രസംഗം മലപ്പുറം ജില്ലയിലെ ആമയൂരിലായിരുന്ന‍ു. ചോദ്യോത്തര രൂപത്തിലുള്ള ഭാദ്യവാദപ്രതിവാദം 1966-ൽ താനാളൂരിലേതും അവസാതത്തേത്‌ 1983-ലെ കൊട്ടപ്പുറം വാദപ്രതിവാദവുമായിരുന്ന‍ു. ഇനി നമുക്ക്‌ എ.പിയുടെ ആദ്യകാല അനുഭവങ്ങൾ പരിചയപ്പെടാം.

താങ്ങളുടെ ആദ്യപ്രസംഗത്തെക്കുറിച്ച്‌?
ഉ: ഞാൻ നാദാപുരത്ത്‌ കിതാബോതിയിരുന്ന കാലത്ത്‌ ഒരു പള്ളിയിൽ വെച്ചായിരുന്ന‍ു ആദ്യപ്രസംഗം. അതെനിക്ക്‌ തീരെ തൃപ്തികരമായിതോന്ന‍ിയില്ല. ഒരു പ്രസംഗം എന്ന‍്‌ അതിനെപ്പറ്റിപറയാൻ പറ്റില്ലായിരുന്ന‍ു. 1951-ൽ ഫാറാഖ്‌ റൗളത്തുൽ ഉലൂമിൽ പഠിച്ചുകൊണ്ടിരിന്നപ്പോൾ സാഹിത്യസമാജത്തിൽ പ്രസംഗിക്കാൻ നിർബന്ധിതനായി. അവിടത്തെ ആദ്യ പ്രസംഗം അഭിസംബോധനയിലും എനിക്ക്‌ പ്രസംഗിക്കാൻ അറിയാത്തതുകൊണ്ട്‌ നിർത്തുന്ന‍ു എന്ന പ്രസ്താവനയിലും ഒതുങ്ങി. അതൊരു രക്ഷപ്പടലായിരുന്ന‍ു. അധ്യക്ഷൻവിട്ടില്ല. അടുത്ത ആഴ്ച പ്രസംഗിക്കണമെന്ന‍ു നിർബന്ധിച്ചു. ശേഷം നടന്ന പ്രസംഗം തൃപ്തികരമായി തോന്ന‍ി.

സാഹിത്യ സമാജവേദികളിൽ നിന്ന‍്‌ പൊതുവേദികളിലേക്കുള്ളമാറ്റം എപ്പോഴായിരുന്ന‍ു എങ്ങനെയായിരുന്ന‍ു?
ഉ: ആദർശം പ്രസംഗിക്കാൻ തുടങ്ങിയതും പരിശീലിച്ചതും അന്തമാനിൽ താമസിക്കുമ്പോഴായിരുന്ന‍ു. വീട്ടുകാർ സുന്ന‍ികളായിരുന്നതിനാൽ റൗളത്തുൽ ഉലൂമിലെ പഠനം തുടരാൻ യാതൊരു സഹായവും നൽകുന്നതല്ലേന്ന‍ു പറഞ്ഞു. ശേഷം പഠനം നിർത്തി അന്തമാനിലേക്ക്പോയി. തയ്യൽ പണിപഠിച്ചു മേഷീൻ വാങ്ങി തയ്യൽപ്പണിയെടുത്തു ജീവിക്കാൻ തുടങ്ങി. അക്കാലത്ത്‌ ആദർശ പ്രസംഗങ്ങൾ ധാരാളം നടത്തി. കാടുത്ത മുജാഹിദ്‌ വിരോധി ഖണ്ഡനപ്രസംഗ വേദികളിലും സംവാദവേദികളിലും മുസ്ല്യാക്കൾക്ക്‌ വായടപ്പൻ മറുപടി കൊടുത്തിരുന്ന എ.പി.ആദ്യകാലത്ത്‌ കടുത്ത മുജാഹിദ്‌ വിരോധിയായിരുന്ന‍ു. റൗളത്തുൽ ഉലൂമിൽ പഠിക്കാൻ ചേരുന്നതിന്ന‍ു മുമ്പ്‌ വല്ലപ്പുഴക്കടുത്ത മോളൂർ, അയിരൂർ, നാദാപുരം പെരുമുക്ക്‌, കുണ്ടൂക്കർ തുടങ്ങി പല സ്ഥലങ്ങളിലേയും പള്ളികളിൽ ഭകിതാബോതിയിരുന്ന‍ു. മുജാഹിദ്‌ സ്ഥാപനമായ തിരൂരങ്ങാടി യതീംഖാനയുടെ സാഭാവനപ്പെട്ടി കുത്തിപ്പൊട്ടിച്ച സംഘത്തിലെ നേതാവായിരുന്ന‍ു അദ്ദേഹം. അദ്ദേഹത്തിന്റെ മുജാഹിദ്‌ വിരോധംഎത്ര കടുപ്പമേറിയതായിരുന്ന‍ു എന്ന‍്‌ ഇതിൽനിന്ന‍്‌ ഊഹിക്കാമല്ലോ. മുജാഹിദ്‌ പണ്ഡതൻമാരായിരുന്ന എ.കെ.അബ്ദുല്ലത്വീഫ്‌ മൗലവിയെയും ബാപ്പു മൗലവിയെയും വിചിത്രജീവികളായികണ്ടിരുന്നആ കാലം ഇപ്പോഴും എ.പിഓർക്കുന്ന‍ു. അന്തമാനിൽനിന്ന‍്‌ തയ്യൽപ്പണിയോട്‌ താൽകാലികമായി വിടപറഞ്ഞ്‌ ഫൂറാഖ്‌ റൗളത്തുൽ ഉലൂമിൽ വീണ്ടും വിദ്യാർഥിയായപ്പോൾ, തന്റെ പരമ്പരാഗത വിശ്വാസങ്ങളിൽ പലതും പ്രമാണങ്ങളുമായി പൊരുത്തപ്പെടുന്ന‍ില്ല എന്ന‍്‌ കൂടുതൽ കൂടതൽ ബോധ്യപ്പെടുകയായിരുന്ന‍ു.

താങ്കൾ ആദ്യമായി സുന്ന‍ീ മുസ്ല്യാക്കളുമായി ഖണ്ഡന പ്രസംഗത്തിലേർപ്പെട്ട സാഹചര്യം?
ഉ: മലപ്പുറം ജില്ലയിലെ ആമയൂരിൽ നടന്ന പത്തുദിവസത്തെ ഖണ്ഡന പ്രസംഗമാണ്‌ ആദ്യത്തേത്‌. ഇരിവേറ്റിയിൽ നടത്താനുദ്ദേശിച്ചിരുന്ന ഖണ്ഡന പ്രസംഗം ആമയൂരിലേക്കു മാറ്റേണ്ടിവരികയാണുണ്ടായത്‌. ഇരിവേറ്റിയിൽ മുജാഹിദ്‌ പ്രസംഗം നടന്ന‍ാൽ കൊലപാതകം നടക്കുമെന്ന‍്‌ ഭയപ്പെട്ട രക്ഷിതാക്കൾതങ്ങളുടെ മുജാഹിദുകളായ മക്കളെ ഭീഷണിപ്പെടുത്തിയപ്പോൾ ആ പരിപാടി അടുത്ത പ്രദേശമായ ആമയൂരിലേക്കു മാറ്റുകയായിരുന്ന‍ു. അന്ന‍്‌ സുന്ന‍ികൾക്ക്‌ ആ പ്രദേശങ്ങളിൽ നേതൃത്വം നൽകിയിരുന്നത്‌ ആമയൂർ മുഹമ്മദ്‌ മുസ്ല്യാരായിരുന്ന‍ു. ഇരിവേറ്റിയിലെ മുജാഹിദ്‌ പരിപാടി മുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അനുജൻ അലി അക്ബർ മൗലവിക്ക്‌ ജ്യേഷ്ഠന്റെ മൂക്കിൻചുവട്ടിൽവെച്ചുതെ‍െന്ന ഏതാനും ദിവസത്തെ പ്രസംഗം നടത്തണമെന്ന വാശിയായി. അങ്ങനെ അലി അക്ബർ മൗലവിയും എ.കെ. അബ്ദുല്ലത്വീഫ്‌ മൗലവിയും എ.അലവി മൗലവിയും എം.ടി. അബ്ദുറഹ്മാൻ മൗലവിയും ഞാനും ചേർന്ന‍്‌ അഞ്ചു ദിവസം പ്രസംഗം നടത്തണമെന്ന‍്‌ തീരുമാനിച്ചു. ഭേന്റെ പ്രസംഗം രണ്ടാം ദിവസമായിരുന്ന‍ു.

പ്രസംഗത്തനിടെ വല്ല ഭീഷണിയുമുണ്ടായോ?
ഉ: തമാശയുള്ള ഒരു ഭീഷണിയുണ്ടായെങ്കിലും അത്‌ ഞങ്ങൾ സമർഥമായി അതിജീവിച്ചു. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മൈക്കിലൂടെ ഒരു ശബ്ദം കേട്ടു. ãപ്രസംഗം നിർത്തണം, പ്രസംഗം നിർത്തണംä ശ്രദ്ധിച്ചപ്പോൾ അത്‌ ഇ.കെ. ഹസ്സൻ മുസ്ല്യാരുടേതായിരുന്ന‍ു എന്ന‍്‌ മനസ്സിലായി. അപ്പോൾ എ.പി. കൊടുത്ത മറുപടി ഇന്ന‍ും ആ പ്രദേശത്തെ മുജാഹിദുകളുടെ ഹൃദയങ്ങളിൽ ഒരു വലിയ ആവേശമായിനിലനിൽക്കുന്ന‍ു. ãഅവിടുന്ന‍്‌ പ്രസംഗം നിർത്താൻകൽപിക്കുമ്പോൾ പ്രസംഗം നിർത്താൻ, ഞങ്ങൾ അവിടുത്തെ തമ്പുരാക്കൻമാരുടെ ഭൂമികയിൽ കുടിൽകെട്ടി താമസിക്കുന്ന കുടിയൻമാരല്ല. പ്രസംഗം നിർത്തുകയില്ല. ഞങ്ങൾ നിയമപ്രകാരം മൈക്ക്‌ പെർമിഷനെടുത്ത്‌ നോട്ടീസടിച്ച്‌ പ്രസിദ്ധീകരിച്ച്‌ പ്രസംഗിക്കാൻവന്നതാണ്‌. പ്രസംഗം നിർത്തുകയില്ല. നിങ്ങൾക്ക്‌ വേണമെങ്കിൽ തർക്കവിഷയങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ ഇങ്ങോട്ട്‌ വരാം. നമുക്കു വ്യവസ്ഥ തയ്യാറാക്കി ഖണ്ഡന പ്രസംഗം നടത്താം. ആദർശത്തിന്റെ ആർജജവവും യൗവനത്തിന്റെ പ്രസരിപ്പുംനിറഞ്ഞ എ.പിയുടെ ഘനഗംഭീരമായ ആപ്രഖ്യാപനം ഇന്ന‍ും പലരും അനുസ്മരിക്കാറുണ്ട്‌. അന്ന‍ുത‍െന്ന വ്യവസ്ഥതയ്യാറാക്കി മാറി മാറി പത്തുദിസത്തെ ഖണ്ഡനപ്രസംഗം നടത്താൻ തീരുമാനമായി ആമയൂരിൽ നടന്ന പ്രസ്തുത പരിപാടിയാണ്‌ ആമയൂർ, ഇരിവേറ്റി, ചെങ്ങര എന്ന‍ിവിടങ്ങളിൽ മുജാഹിദ്‌ പ്രസ്ഥാനത്തിന്ന‍ു വേരോട്ടമുണ്ടാക്കിയത്‌.

ആമയൂർ പരിപാടിയിൽ പ്രത്യേകമായി വല്ലതും ഓർക്കാനുണ്ടോ?

ഉ: സമാപന ദിവസം മറുപക്ഷം ഒരു കുതന്ത്രം പയറ്റി. പ്രസംഗം നിർത്തി എന്ന‍ും പതിനഞ്ചു ദിവസത്തിനിടക്ക്‌ ഒരു പരിപാടിയും നടത്തുകയില്ലേന്ന‍ും പത്താം ദിവസത്തെ സമാപന പരിപാടിയിൽ ഇരുകൂട്ടരും പ്രഖ്യാപിക്കണമെന്ന‍ായിരുന്ന‍ു മധ്യസ്ഥ തീരുമാനം. ഞങ്ങൾ ആ കരാൻ സ്റ്റേജിൽ ഭവായിക്കുകയും, മുസ്ല്യാക്കളുടെ കുതന്ത്രം മുന്ന‍ിൽകണ്ട്‌ ഇങ്ങനെ ഒരു ഭേദഗതി വരുത്തുകയും ചെയ്തു. ãമറുപക്ഷം ഈ കരാർ പാലിക്കുമെങ്കിലേ ഞങ്ങളും പാലിക്കുകയുള്ളൂ.ä എന്ന‍്‌. എന്ന‍ാൽ മറുപക്ഷത്തിന്റെ സ്റ്റേജിൽനിന്ന‍ു കേട്ടത്‌ ãമുജാഹിദുകൾ സ്റ്റേജിൽ വിളക്കു കത്തിച്ചുവെച്ച്‌ രക്ഷപ്പെട്ടുä എന്ന‍ാണ്‌. വർഷങ്ങൾക്ക്‌ ശേഷം അവിടെ ഒരു സുന്ന‍ി പരിപാടിക്ക്‌ ഇ.കെ. ഹസ്സൻ മുസ്ല്യാർ വന്നപ്പോൾ ãപണ്ട്‌ ഇവിടെ വെച്ച്‌ ഞങ്ങളുടെ മുമ്പിൽ തോറ്റ്‌ തങ്ങളുടെ സ്റ്റേജിൽ വിളക്കുകത്തിച്ചുവെച്ച്‌ തടിതപ്പിയവരാണ്‌ മുജാഹിദുകൾ എന്ന‍്‌ നുണപറഞ്ഞ സന്ദർഭത്തിൽ സദസ്സൽനിന്ന‍ു ഒരു സുന്ന‍ീ കാരണവർ എഴുന്ന‍േറ്റ് നിന്ന‍്‌ ഹസ്സൻ മുസ്ല്യാരെ തിരുത്തി. നാട്ടുകാർക്കറിയാമായിരുന്ന‍ു ഞങ്ങൾ തോറ്റിട്ടില്ലേന്ന‍ും ഹസ്സൻ മുസ്ല്യാർ പറയുന്നത്‌ കളവാണെന്ന‍ും. ഇത്തരം ചില തട്ടിപ്പുകൾ നടത്താനും ഉത്തരംമുട്ടിയാൽ അണികളെ ഇളക്കിവിട്ട്‌ പരിപാടി കലക്കാനുമായി ഇരുകൂട്ടർക്കും വ്യത്യസ്ത സ്റ്റേജുകൾ വേണമെന്ന‍്‌ മുസ്ല്യാക്കൾ വാശിപിടിക്കുമായിരുന്ന‍ു. ആമയൂരിൽ രണ്ടുസ്റ്റേജായിരുന്ന‍ു. പല സംവാദങ്ങളിലും ഈ തന്ത്രം അവർ പയറ്റാൻ തുടങ്ങിയപ്പോൾ പിന്ന‍ീട്‌ ഇരുക്കൂട്ടർക്കും ഒരേ സ്റ്റേജ്‌ എന്ന‍്‌ മുജാഹിദുകൾ നിബന്ധനവെക്കാൻ തുടങ്ങി തോറ്റാൽ സ്വലാത്തു ചൊല്ലി വിജയമാക്കുക, ഉത്തരംമുട്ടിയ മുസ്ല്യാക്കൾക്ക്‌ അവർ വിജയികളെന്ന‍ു പറഞ്ഞ്‌ സ്വീകരണം നൽകുക തുടങ്ങിയ അവടുകൾ പലതും അവർ നടത്തിയിട്ടുണ്ട്‌. കൊട്ടപ്പുറം വാദപ്രതിവാദത്തിന്ന‍ു ശേഷം ചില സ്ഥലങ്ങളിൽ അവർ സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്ന‍ു.

No comments: