Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/സഹായം തേടലും മരിച്ചവരോട്‌ സഹായം തേടലും

പൂങ്കാവനം സംരംഭത്തിൽ നിന്ന്


എല്ലാ വാദപ്രതിവാങ്ങളിലും ഖണ്ഡനവേദകളിലും “ഇന്നമാവലിയ്യുകുമുല്ലാഹു“ എന്നു തുടങ്ങുന്ന മാഇദ 56-​‍ാം ആയത്താണ്‌ മരിച്ചവരോടു തേടാൻ മുസ്ല്യാക്കൾ ഉദ്ധരിക്കാറുള്ളത്‌. കൊട്ടപ്പുറും സംവാദത്തിലും അത്‌ ഉദ്ധരിക്കാനിടയുണ്ട്‌ എന്ന ധാരണയോടെയാണ്‌ മുജാഹിദ്‌ പണ്ഡിതന്മാർ വേദിയിൽ കയറിയത്‌. ആ ആയത്ത്‌ മരിച്ചവരോട്‌ പ്രാർഥിക്കാനുള്ള തെളിവല്ലെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്താൻ സുന്നീ വേദിയിലിരിക്കുകയായിരുന്ന കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാരുടെ പരിഭാഷ മുജാഹിദ്‌ പക്ഷം ഉപയോഗപ്പെടുത്തിയപ്പോൾ സദസ്സിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ ചോദ്യകർത്താവായ മുസ്ല്യാർ പ്രയാസപ്പെട്ടതാണ്‌ നാം കഴിഞ്ഞ ലക്കത്തിൽ വായിച്ചത്‌. എ.പി. അബ്ദുൽ ഖാദിർ മൗലവി ആ പരിഭാഷമേൽ വിടാതെ പിടിമുറിക്കിയതും സുന്നീപക്ഷത്തിനു ക്ഷീണമായി. പ്രസ്തുത ആയത്തിൽ സഹായി എന്ന വാക്കുണ്ടോ എന്നതല്ല. അത്‌ മരിച്ചവരോട്‌ പ്രാർഥിക്കാൻ ഇമാം റാസിയും കെ.വിയും തെളിവാക്കിയിട്ടുണ്ട്‌ എന്ന്‌ തെളിയിക്കുകയാണ്‌ മുസ്ല്യാർ ചെയ്യേണ്ടത്‌ എന്ന്‌ തന്റെ മറുപടിയിൽ പലതവണ എ.പി. ഓർമപ്പെടുത്തി. ഇതിനെ തുടർന്നുള്ള ചോദ്യം ശ്രദ്ധിക്കുക.


കാന്തപും 
ഇപ്പോൾ വായിച്ചതെന്താണ്‌. അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ
കുഫ്‌റാണെന്ന്‌ അമ്പിയാക്കൾ ഏകോപ്പിച്ചിരിക്കുന്നു എന്ന്‌. ഇതിൽ ആർക്കുണ്ട്‌ തർക്കം മൗലവീ. ഞങ്ങളുടെ ചോദ്യം അല്ലാഹുവിന്റെ വിശേഷണങ്ങളിൽ ഏതെങ്കിലുമൊന്ന്‌ സൃഷ്ടികളിൽ പറഞ്ഞാൽ ശിർക്കാകുമെന്ന്‌ നിങ്ങളുടെ വിഷയാവതരണത്തിൽ പറഞ്ഞു. അല്ലാഹുവിന്റെ വിശേഷണമായ റഹീ, റഊഫ്‌ തുടങ്ങിയവ നബി(സ്വ)ക്ക്‌ ഉപയോഗിച്ചിട്ടുണ്ട്‌. ഇത്‌ ശിർക്കാകുമെന്ന്‌ വാദമുണ്ടോ? സഹായി എന്ന്‌ സൃഷ്ടികളെപ്പറ്റി പറഞ്ഞാൽ ശിർക്കാകുമോ? മധ്യസ്ഥൻമാരെപോലും കുരങ്ങാക്കാനാണോ ശ്രമം? സഹായിക്കുക എന്ന്‌ ഈ ഭവാദപ്രതിവാദത്തിന്റെ വ്യവസ്ഥയിൽ ഇല്ലേ മൗലവീ? ഏതു നിലക്കാണ്‌ പറയുന്നത്‌. സഹായം തേടാമോ എന്ന കാര്യത്തെക്കുറിച്ചല്ലേ ഇവിടെ ചർച്ച. ഇതിനു മധ്യസ്ഥൻമാർ മറുപടി പറയണം. എനിക്കു പറയേണ്ട കാര്യമില്ല. ജനങ്ങളെ ഒരുമിച്ചു കൂട്ടി ഉരുണ്ടുകളിച്ചാൽ പറ്റില്ല. മൗലവി ചോദ്യത്തിനു മറുപടി പറയണം. ഇബാദത്തിന്റെ നിർവ്വചനം പറയുക. റാസീ ഇമാം ഇബാദത്തിനു പറഞ്ഞ അർഥം പറയുക. മരിച്ചുപോയവരും പെടും എന്ന്‌ ബഹ്‌റുൽ മുഹ്വീതിൽ പറഞ്ഞതിന്റെ വിവക്ഷ പറയുക. പറയാതെ വിടുകയില്ല. എന്റെ പന്ത്രണ്ടു ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു. നബി(സ്വ)ക്ക്‌ റഹീം എന്നു പറഞ്ഞത്‌ ശിർക്കാണോ? അല്ലാഹുവിനു കഴിവുണ്ട്‌. മനുഷ്യനും കഴിവുണ്ട്‌ എന്നു വിശ്വാസിച്ചാൽ ശിർക്കാവുമോ?


എ.പി.
അല്ലാഹു അല്ലാത്തവർ ലോകത്തിന്റെ ഇലാഹാണെന്ന്‌ വിശ്വസിച്ചുകൊണ്ടാവട്ടെ
അല്ലെങ്കിൽ അവർ അല്ലാഹുവിലേക്കടുപ്പിക്കുമെന്ന്‌ വിശ്വസിച്ചുകൊണ്ടാവട്ടെഅവരെ ആരാധിക്കുന്നത്‌ കുഫ്‌റാണെന്ന്‌ അമ്പിയാക്കളുടെ ഇജ്മാഅ​‍്‌ ഉണ്ടെന്ന്‌ ഇമാം റാസി പറയുന്നു. എന്താണീ ആരാധന? മുഹമ്മദ്‌ നബി(സ്വ)പറഞ്ഞു. അദ്ദുആഉ ഹുവൽഇബാദ: പ്രാർത്ഥന അതാണ്‌ ആരാധന എന്ന്‌. അപ്പോൾ അല്ലാഹു അല്ലാത്തവരോട്‌ പ്രാർഥിക്കൽ ശിർക്കാണെന്ന്‌ അമ്പിയാക്കളുടെ ഇജിമാഅ​‍്‌ ഉണ്ട്‌, ആ ആൾ ലോകത്തിന്റെ ഇലാഹാണെന്നു വിശ്വസിക്കുന്നതും അല്ലാഹുവിലേക്കടുപ്പിക്കുമെന്നു വിശ്വസിക്കുന്നതും സമം ത​‍െന്ന. ഇബാദത്ത്‌ എന്നു പറഞ്ഞാൽ ഇൻആമിന്റെയും ഇക്‌റാമിന്റെയും അങ്ങേയറ്റം ആരിൽനിന്നു ലഭിക്കുന്നുവോ അവനു മാത്രമേ യോജിക്കുകയുള്ളൂ. ഇബാദത്താണെന്നു കരുതിയാലും ഇല്ലെങ്കിലും അത്‌ കുഫ്‌റാണെന്ന്‌ ത​‍െന്നയാണ്‌ റാസി പറഞ്ഞത്‌. ദുആ ഇബാദത്താണെന്ന്‌ ഞങ്ങൾ സമർഥിക്കുകയും ചെയ്തു.


കാന്തപുരം
എന്തെങ്കിലും പറഞ്ഞ്‌ ജനങ്ങളെ ചിരിപ്പിച്ച്‌ ഈ സദസ്സ്‌ അലങ്കോലപ്പെടുത്തരുത്‌. അല്ലാഹു അല്ലാത്തവരെ വിളിച്ച്‌ സഹായം തേടാമോ എന്ന തർക്കത്തിൽ ഭാവരെ ആരാധിക്കുന്നത്‌ കുഫ്‌റാണ്‌ എന്ന ഇബാറത്ത്‌ വായിച്ചിട്ടു കാര്യമില്ല. നബിയെക്കുറിച്ച്‌ ദുനിയാവിലും ആഖിറത്തിലും ഗുണം ചെയ്യുന്ന നബി എന്ന്‌ ക്വുർആൻ പറയുന്നു. അല്ലാഹുവിന്റെ വിശേഷണം സൃഷ്ടികൾക്ക്‌ ആരോപിച്ചാൽ ശിർക്കാകുമെന്ന്‌ വിഷയാവതരത്തിൽ പറഞ്ഞത്‌ പിൻവലിച്ചോ? ആരാധനക്കർഹനാ​‍േന്നാ സ്വയം പര്യാപ്തയുണ്ടെ​‍േന്നാ വിശ്വസിക്കാതെ സഹായം തേടിയാൽ ശിർക്കാണെന്നു പറയാൻ തെളിവുണ്ടോ. അല്ലാഹുവും റസൂലും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണ്‌ എന്ന ആയത്തിന്‌ മരിച്ചവരും ജീവിച്ചിരിപ്പുള്ളവരും സമമാണെന്ന്‌ ഞാൻ നേരത്തെ ബഹ്‌റുൽ മുഹീത്വ്‌ വായിച്ചു സ്ഥാപിച്ചു. അതേപ്പറ്റി മിണ്ടിയിട്ടില്ല. സഹായം എന്ന വാക്ക്‌ ഈ വ്യവസ്ഥയിൽ ഇല്ലെന്ന്‌ മൗലവി പറഞ്ഞു. എനിക്കു തന്ന കടലാസ്സ്‌ കളവാണോ? അതിനു മധ്യസ്ഥൻമാർ മറുപടി പറയണം.
അടിവരയിട്ട ഭാഗത്തിൽ മുസ്ല്യാരുടെ കുതന്ത്രം ഒളിഞ്ഞിരിക്കുന്നു. സഹായം എന്ന വാക്ക്‌ മുസ്ല്യാർ ഉദ്ധരിച്ച ആയത്തിലില്ലെന്ന്‌ എ.പി. പറഞ്ഞിട്ടില്ല. കൂറ്റനാട്‌ മുസ്ല്യാരുടെ പരിഭാഷയിലും റാസിയിലുമെല്ലാം സഹായി എന്ന വാക്കുണ്ട്‌. സഹായി എന്ന അർഥമല്ല പ്രശ്നം, ആ ആയത്ത്‌ കൂറ്റനാട്‌ മുസ്ല്യാരോ ഇമാം റാസിയോ മരിച്ചവരോട്‌ പ്രാർഥിക്കാനുള്ള തെളിവാക്കിയിട്ടില്ലെന്നും ഉണ്ടെങ്കിൽ അത്‌ വ്യക്തമാക്കേണ്ട ബാധ്യത മുസ്ല്യാർക്കുണ്ട്‌ എന്നാണ്‌ എ.പി. പറഞ്ഞത്‌. അതിൽ കുടിങ്ങിയത്കൊണ്ട്‌ വിഷയം മാറ്റാനാണ്‌ മുസ്ല്യാരുടെ ശ്രമം. (മധ്യസ്ഥൻമാർ മറുപടയി പറയണമെന്ന്‌ മുസ്ല്യാർ പറഞ്ഞതനുസരിച്ച്‌ അവർ വ്യവസ്ഥവായിക്കുന്നു.)


മധ്യസ്ഥന്മാർ
സഹോദരന്മാരെ ഈ വായിക്കുന്നത്‌ ശ്രദ്ധിക്കുക. വാദപ്രതിവാദത്തിന്റെ വിഷയത്തിൽ ഇപ്പോൾ തർക്കമുണ്ടായ ഭാഗം ഇവിടെ വായിക്കാം. വാദപ്രതിവാദത്തിന്റെ വിഷയം താഴെ പറയുന്നവയാണ്‌. മുജാഹിദ്‌ പക്ഷത്തിന്റെ വാദം: മുഹ്‌യിദ്ദീൻ ശൈഖേ രക്ഷിക്കേണമേ, ബദ്‌രീങ്ങളേ ഭകാക്കണേ, കന്യാമറിയമേ അനുഗ്രഹിക്കേണമേ, ലാത്തേ സഹായിക്കേണമേ പോലെ മരിച്ചു പോയ മഹാത്മാക്കളോട്‌ പ്രാർഥിക്കൽ ശിർക്കാകുന്നു. സുന്നീപക്ഷത്തി​‍െൻ വാദം: ബദ്‌രീങ്ങളെ കാക്കണേ, മുഹ്‌യിദ്ദീൻ ശൈഖേ രക്ഷിക്കേണമേ എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ച്‌ മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന ഇസ്തിഗാസ അനുവദനീയമാണെന്നും ലാത്തേ, ഉസ്സേ എന്ന്‌ വിളിച്ച്‌ സഹായം തേടലും പ്രാർഥിക്കലും മുസ്ലിംകളുടെ നടപടിയല്ലെന്നും ഞങ്ങൾ വാദിക്കുന്നു.


എ.പി
എനിക്കു തുടങ്ങാനായോ? (മധ്യസ്ഥൻമാർ അതെ എന്ന്‌ ആംഗ്യം കാണിക്കുന്നു) സദസ്സിന്റെ സമയം നഷ്ടപ്പെടുത്തി വ്യവസ്ഥ വായിച്ചിട്ടെന്തുണ്ടായി? ഞാൻ പറഞ്ഞതല്ലാതെ.
ലാത്തേ ഉസ്സേ എന്നുള്ളിടത്താണ്‌ സഹായം എന്ന പദമുള്ളത്‌. അല്ലാഹു അല്ലാത്തവരോട്‌ പ്രാർഥിക്കുക എന്ന്‌ ഞങ്ങൾ പറയുന്നതും ഇസ്തിഗാസ എന്ന്‌ നിങ്ങൾ പറയുന്നതും ഒന്നുത​‍െന്നയാണ്‌. നമ്മൾ ചർച്ച ചെയ്യുന്നത്‌ ഒരേ വിഷയമാണ്‌. പരസ്പരം സഹായം ചോദിക്കാൻ പാടുണ്ടോ, ഒരാൾക്ക്‌ കേൾവിക്കാരൻ എന്നു പറയാൻ പാടുണ്ടോ, അല്ലാഹുവിന്‌ കേൾവിക്കാരൻ എന്നു പറയുന്നില്ലേ, മുഹമ്മദ്‌ നബിക്ക്‌ റഹീം എന്നു പറയാമോ എ​‍െന്നാക്കെയാണ്‌ മുസ്ല്യാരുടെ ചോദ്യം. റഹീം എന്ന്‌ മുഹമ്മദുനബിക്കു മാത്രമല്ല പറഞ്ഞിട്ടുള്ളത്‌. മറ്റു സത്യവിശ്വാസികളെപ്പറ്റിയും പറഞ്ഞിട്ടുണ്ട്‌. “മുഹമ്മദുർ റസൂലുല്ലാഹി വല്ലദീന മഅഹു അശിദ്ദാ​‍ു അലൽ കുഫ്ഫാരി റുഹമാഉ ബൈനഹും“ എന്ന്‌ ക്വുർആൻ പറയുന്നു. അവർക്കിടയിൽ കരുണ ചെയ്യുന്നവൻ എന്നല്ലേ “റുഹമാഉ ബൈനഹും“ എന്നതിന്റെ അർഥം? തർക്കമതാണോ? പരസ്പരം കരുണ ചെയ്യുന്നതിന്‌ ആരാണ്‌ ഇസ്തിഗാസ എന്നു പറയുന്നത്‌? ആരുടെ കണ്ണിൽപൊടിയിടാനാണ്‌ ഇത്തരം ചോദ്യങ്ങൾ എഴുന്നള്ളിക്കുന്നത്‌. ഒരു കാര്യത്തിൽ മുസ്ല്യാരും ഞങ്ങളും യോജിച്ചിരിക്കുന്നു. ഇലാഹാണെന്നു വിശ്വാസിക്കാതെയായാലും അല്ലാഹു അല്ലാത്തവർക്കുള്ള ആരാധന കുഫ്‌റാണെന്ന ഇമാം ഭറാസിയുടെ ഇബാറത്ത്‌ മുസ്ല്യാർ അംഗീകരിച്ചിരിക്കുന്നു. ഇപ്പോൾ നമ്മൾ തമ്മിൽ ഒരുപാട്‌ അകലം കുറഞ്ഞിരിക്കുന്നു. ഇനി എന്താണ്‌ ഇബാദത്ത്‌ എ​‍േന്ന തീരുമാനിക്കാനുള്ളൂ. മുഹമ്മദ്‌ നബി(സ്വ)യുടെ ഹദീഥ്‌ ഞങ്ങളുദ്ധരിച്ചു. “അദ്ദുആഉ ഹുവൽ ഇബാദ“ പ്രാർഥന, അതാണ്‌ ആരാധന. നബി(സ്വ)യാണിപ്പറഞ്ഞത്‌.


കാന്തപുരം
എല്ലാ ദുആയും ഇബാദത്താണോ എന്ന്‌ ഞങ്ങൾ അങ്ങോട്ട്‌
ചോദിച്ചിരുന്നു. ആ ചോദ്യം ഇതാ ആവർത്തിക്കുന്നു. എല്ലാ ദുആയും ഇബാദത്താണെന്നു സ്ഥാപിച്ചതിനു ശേഷമേ ആ ഹദിഥ്‌ വായിച്ചിട്ടു പ്രയോജനമുള്ളൂ. പി​‍െന്ന വ്യവസ്ഥ വായിച്ചിട്ടെന്തായി? സഹായം എന്ന്‌ അതിലില്ല എന്നായിരുന്നില്ലേ മൗലവിയുടെ വാദം. വായിച്ചു കേട്ടല്ലോ. മുസ്തഗീസ്‌ എന്ന്‌ ഒരാളെ വിശേഷിപ്പിച്ചാൽ അത്‌ ശിർക്കാവുമോ? അല്ലാഹുവിന്റെ വിശേഷണം സൃഷ്ടികളിൽ പ്രയോഗിച്ചാൽ ശിർക്കാകുമെന്ന്‌ അവതരണ പ്രസംഗത്തിൽ പറഞ്ഞത്‌ പിൻവലില്ലോ? അല്ലെങ്കിൽ മുസ്തഗീസ്‌, റഹീമ്‌, റഫ്വീക്വ്‌ എന്നിങ്ങനെ മനുഷ്യനെപ്പറ്റി പറഞ്ഞാൽ ശിർക്കാകുമോ? മറുപടി പറയണം. ഇബാദത്തിന്‌ രണ്ടു നിർവ്വചനങ്ങൾ പറഞ്ഞു. അത്‌ കട്ടതോ വിട്ടതോ? സ്വയംപര്യാപ്തയുള്ളവൻ ആരാധനക്കർഹൻ എന്ന്‌ രണ്ടു നിർവ്വചനങ്ങൾ. അതെന്തിനു മൂടിവെക്കണം. അല്ലാഹു അല്ലാത്തവരെ ആരാധിക്കൽ കുഫ്‌റാണെന്ന കാര്യത്തിൽ തർക്കമില്ല. മനുഷ്യനെക്കുറിച്ച്‌ ആഖിറത്തിൽ ഗുണം ചെയ്യുന്നവൻ എന്നു പറഞ്ഞിട്ടില്ലേ? നബി(സ്വ) വഫാത്തായ ശേഷം റഹീം എന്ന വിശേഷണം എടുത്തുമാറ്റിയോ?


എ.പി
ഇവിടെ കട്ടതുമല്ല വിട്ടുതുമല്ല. മുസ്ല്യാർ മുട്ടിപ്പോയതാണ്‌. ക്വുർആൻ പരിഭാഷപ്പെടുത്തരുത്‌ എന്ന്‌ പറഞ്ഞിരുന്നത്‌ വെറുതെയല്ല. അതിന്റെ രഹസ്യം ഇപ്പോഴാണ്‌ മനസ്സിലാവുന്നത്‌. “ഉദ്ഊനീ അസ്തജിബുലക്കും“ നിങ്ങൾ എ​‍േന്നാടു പ്രാർഥിക്കൂ ഞാൻ നിങ്ങൾ ഉത്തരം നൽകും എന്നാണ്‌ ഈ ആയത്തിന്റെ ബാഹ്യാർഥം. തുടർന്ന്‌ എന്റെ ആരാധനകളൊക്കെ അല്ലാഹു പറഞ്ഞതിന്റെ ഭാടിസ്ഥാനത്തിലാണ്‌. രണ്ടർഥവും വ്യാഖ്യാതാക്കൾ ഇവിടെ നൽകിയിട്ടുണ്ട്‌. പ്രാർഥന എന്ന്‌ അർഥം പറഞ്ഞാലും ആരാധന എന്ന്‌ അർഥം പറഞ്ഞാലും ശരി, പ്രാർഥനയും ആരാധനയും അല്ലാഹുവിനാണ്‌ എന്ന കാര്യത്തിൽ തർക്കമില്ല. പ്രാർഥന ആരാധനയാണെന്നത്‌ ഞങ്ങളുടെ കണ്ടുപിടുത്തമല്ല.
ഇബാദത്തിന്‌ ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ പറഞ്ഞ വചനങ്ങളുദ്ധരിക്കുമ്പോൾ വീണ്ടും തെളിവു ചോദിക്കുകയോ? എന്തിനാണ്‌ പി​‍െന്ന നിർവ്വചനം. അല്ലാഹുവിന്റെ റസൂലിനേക്കാൾ വലിയ നിർവ്വചനക്കാരൻ ആരുണ്ടിവിടെ? (സദസ്സിൽ തക്ബീർ) റസൂൽ(സ്വ) പറയുന്നു: പ്രാർഥനയാണ്‌ ആരാധനയെന്ന്‌. എന്താണീ സ്വയംപര്യാപ്തത? ഈ പദങ്ങളൊക്കെ പിൽക്കാലത്ത്‌ ഇൽമുൽ കലാമിന്റെ ആളുകൾ പറഞ്ഞതാണ്‌. എന്തായാലും നമ്മുടെ മർമ്മം ജനങ്ങൾക്കു മനസ്സിലാവും. മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാർഥിക്കുക എന്ന ഇസ്തിഗാസ ശിർക്കാണെന്നും അല്ലെന്നുമാണിവിടെ തർക്കം. ശിർക്ക്‌ എന്താണ്‌ എന്ന്‌ പരിശുദ്ധ ക്വുർആൻ വിവരിച്ചിട്ടുണ്ട്‌. നബി(സ്വ)യുടെ ഹദീഥ്‌ വ്യാഖ്യാനിച്ചുകൊണ്ടാണ്‌ ഞങ്ങൾ ഇബാദത്ത്‌ വിശദീകരിച്ചത്‌. ഇനി സ്വയംപര്യാപ്തതയുള്ളവർ രണ്ടെണ്ണമുണ്ടെന്നു വിശ്വാസിച്ചാൽ അവരും കാഫിറാണ്‌. അല്ലാഹുവിന്റെ അമൽ(പ്രവൃത്തി) ആരെങ്കിലും ആരോപിച്ചാൽ അവനും കാഫിറാണ്‌.


വ്യക്തമായ രണ്ടു കാര്യങ്ങൾ
മധ്യസ്ഥന്മാരെക്കൊണ്ട്‌ മുസ്ല്യാർ വ്യവസ്ഥ വായിപ്പിച്ചതുകൊണ്ട്‌ സുന്നീപക്ഷത്തിന്റെ ദുർവ്യാഖ്യാനം നിഷ്പക്ഷമതികൾക്കു മനസ്സിലായി. ക്വുർആനിലെ ഏതെങ്കിലും പദത്തിന്‌ സഹായി എന്ന്‌ അർത്ഥമുണ്ടോ ഇല്ലേ എന്നതല്ല തർക്കമെന്നും മരിച്ചുപോയവരെ വിളിച്ച്‌ സഹായം തേടാൻ പാടുണ്ടോ ഇല്ലേ എന്നതാണ്‌ വ്യവസ്ഥയിലുള്ളതെന്നും പറഞ്ഞുകൊണ്ട്‌ എ.പി. ത​‍െന്ന വ്യവസ്ഥ വായിച്ചതാണ്‌. പക്ഷേ മുസ്ല്യാർ എ.പിയുടെ വാദത്തെ ത​‍െന്ന മാറ്റിയാണ്‌ അവതരിപ്പിച്ചത്‌. “സഹായി എന്ന്‌ വ്യവസ്ഥയില്ല എന്നല്ലേ മൗലവി പറഞ്ഞത്‌?“ എന്ന മുസ്ല്യാരുടെ ഭവാക്യത്തിൽ ഈ ദുസ്വാമർഥ്യം കാണാം. സ്വന്തം ചേരിയിൽ വാദപ്രതിവാദത്തിന്നായി സ്ഥാനം പിടിച്ച കൂറ്റനാട്‌ കെ.വി. മുഹമ്മദ്‌ മുസ്ല്യാരുടെ പരിഭാഷയിൽപോലും തർക്കത്തിലിരിക്കുന്ന ആയത്ത്‌ മരിച്ചവരോടു പ്രാർഥിക്കാൻ തെളിവാക്കിയിട്ടില്ല എന്ന എ.പിയുടെ സമർഥനം തുടർചോദ്യങ്ങൾക്ക്‌ മുസ്ല്യാരെ അശക്തനാക്കി. പഴയ ചോദ്യംവിട്ട്‌ പുതിയ ചോദ്യങ്ങൾ ചോദിച്ചാൽ കൂറ്റനാടും എ.പിയും പറഞ്ഞത്‌ സത്യമാണെന്ന്‌ സദസ്സിനു ബോധ്യപ്പെടും. അതിനാൽ ചെറിയ ഒരാശ്വാസത്തിനായി പഴയചോദ്യം- എല്ലാ ദുആയും ഇബാദത്താണോ എന്ന ചോദ്യം അതിനുത്തരം കിട്ടിയില്ല എന്ന മുഖവുരയോടെ അവതരിപ്പിക്കുകയാണ്‌ മുസ്ല്യാർ ചെയ്തത്‌. (തുടരും)
വിചിന്തനം വാരികയിൽ നിന്ന്‌
സലീം ചാലിയം ഖത്തർ
വിചിന്തനം വാരികയിൽ സംവാദങ്ങളുടെ വെളിച്ചം എന്ന പേരിൽ വന്ന ലേഖനപരമ്പരയുടെ യൂനികോഡ് വേർഷൻ

ടൈപ്പ് ചെയ്ത് പിഡീഫ് ആക്കിമാറ്റിയത് സലീം ചാലിയം ഖത്തർ
യൂനികോഡിലേക്ക് മാറ്റിയത് സിദ്ദീഖ്

No comments: