Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ഉത്തരം കിട്ടാത്ത ചോദ്യം

പൂങ്കാവനം സംരംഭത്തിൽ നിന്ന്


പാണ്ഡിത്യവും യുക്തിയും സന്ദർഭത്തിനനുസരിച്ച നർമ്മവും കുറിക്കു കൊള്ളുന്ന ശൈലിയും ചേർന്നതാണ്‌ എ.പിയിലെ പ്രസംഗകൻ. 1960-ൽ ഫാറൂഖ്‌ റൗളത്തുൽ ഉലൂമിൽനിന്ന‍്‌ അഫ്ലലുൽ ഉലമാ ബിരുദ്ധം നേടി പുറത്തിറങ്ങിയ അദ്ദേഹം അധ്യാപക ജോലി സ്വീകരിക്കുകയും ഒരു മുഴസുമയ പ്രസംഗകനാവുകയുമായിരുന്ന‍ു. ഇതിനിടക്ക്‌ 1963-ൽ എൽ.ടി.ടി.(ലാംഗ്വേജ്‌ ടീച്ചേഴ്സ്‌ ട്രെയിനിങ്‌ കോഴ്സ്‌) പാസ്സായി. പഠന ക്യാംപുകളിൽ ഇസ്ലാമിലെ ഏതു വിഷയത്തെക്കുറിച്ചും പഠനാർഹമായ പ്രസംഗം നടത്തിയിരുന്ന അദ്ദേഹം വാദപ്രതിവാദങ്ങളിൽ ശ്രദ്ധിച്ചിരുന്നത്‌ തൗഹീദും സുന്നത്തും ജനങ്ങളിലെത്തിക്കാനാണ്‌. അതിനാൽ സാങ്കേതിക്വത്തിന്റെ പേരിൽ വാദപ്രതിവാദം മുടങ്ങിപ്പോകരുത്‌ എന്ന നിഷ്കർഷ അദ്ദേഹത്തിനുണ്ടായിരുന്ന‍ു. ഗംഭീരവാദമായി സുന്ന‍ീപക്ഷം കൊണ്ടുവന്ന‍ിരുന്ന എന്തും ഒറ്റവാക്യത്തിൽ നിസ്സാരമാക്കിക്കളയാനുള്ള എ.പിയുടെ സിദ്ധി മറുപക്ഷത്തിനു വലിയ ക്ഷീണമാണുണ്ടാക്കിയിരുന്നത്‌. നൂഹ്‌ നബി(അ)ന്റെ കാലത്തെ സ്വാലിഹീങ്ങളിൽപ്പെട്ട ആളായിരുന്ന‍ു ലാത്ത എന്ന‍്‌ കുറ്റിച്ചിറ വാദപ്രതിവാദത്തിൽ(1976) മുജാഹിദുപക്ഷം പറഞ്ഞപ്പോൾ ഹസ്സൻ മുസ്ല്യാർക്കു പറയാനുണ്ടായിരുന്ന വലിയ കാര്യം ലാത്തയുടെ ബിംബം വെച്ചതുകൊണ്ടാണ്‌ അത്‌ ശിർക്കായിത്തീർന്നത്‌ എന്ന‍ായിരുന്ന‍ു. എ.പിയുടെ മറുചോദ്യം. ബ്ബശരി, വല്ല സൂത്രശാലികളും സുന്ന‍ികൾ ഇസ്തിഗാസ നടത്തിവരുന്ന ഔലിയാക്കളുടെ ബിംബങ്ങൾ സ്ഥാപിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഇസ്തിഗാസ അങ്ങു നിലച്ചുകൊള്ളുമല്ലോ?ß എന്ന‍ായിരുന്ന‍ു. വാദപ്രതിവാദങ്ങളിൽ ചോദ്യത്തിനു മറുപടി പറയാൻ എ.പി. നിയോഗിക്കപ്പെടുമായിരുന്ന‍ു. ഇനി നമുക്ക്‌ വാദപ്രതിവാദങ്ങളിലെ അനുഭവങ്ങൾ അദ്ദേഹത്തിൽ നിന്ന‍ു നേരിട്ടു മനസ്സിലാക്കാം.
  • ചോ: ധാരാളം വാദപ്രതിവാദങ്ങളിൽ പങ്കെടുത്ത താങ്കൾക്ക്‌ വാദപ്രതിവാദം ഒരു ഹരമായിരു‍േന്ന‍ാ?
    • ഉ: ഭവാദപ്രതിവാദത്തെ ഒരിക്കലും ഹരമായി ഞാൻ കണ്ടിരുന്ന‍ില്ല. ഞാനെന്നല്ല എന്റെ മുൻകാല നേതാക്കളോ സഹപ്രവർത്തകരോ ആരും അത്‌ സുഖമുള്ള പരിപാടിയായി കണ്ടിരുന്ന‍ില്ല. ഞാൻ ഒരിക്കലും ഒരു വാദ പ്രതിവാദത്തിന്‌ ആരെയും വെല്ലുവിളിച്ചിട്ടുമില്ല.
  • ചോ: വെല്ലുവിളിക്കാത്തത്‌ താങ്കളുടെ പക്ഷത്ത്‌ തെളിവുകളില്ലാഞ്ഞിട്ടോ മറുപക്ഷത്തെ ഭയപ്പെട്ടിട്ടോ എന്ന‍്‌ വല്ലവരും ചോദിച്ചാലെന്തു പറയും?
    • ഉ: മറുപക്ഷത്തെ തെളിവുകൾകൊണ്ട്‌ തോൽപിക്കാൻ കഴിയും എന്ന‍ുറപ്പുണ്ടെങ്കിൽ ത‍െന്ന വെല്ലുവിളിക്കുകയോ വാദപ്രതിവാദത്തിൽ ചാടിവീഴുകയോ ചെയ്യേണ്ടതില്ല.
  • ചോ: ãവജാദിൽഹും ബില്ലതീഹിയ അഹ്സ്സൻä എന്ന‍്‌ ക്വുർആൻ പറഞ്ഞിരിക്കെ എന്തുകൊണ്ട്‌ വാദപ്രതിവാദത്തിനു വെല്ലുവിളിച്ചുകൂടാ?
    • ഉ: ആ ആയത്തിന്റെ ഉദ്ദേശ്യം പ്രബോധന പ്രവർത്തനങ്ങളടെ ഒന്ന‍ാംഘട്ടം വാദപ്രതിവാദമാണ്‌ എന്നല്ല. ഓപ്പറേഷൻ ചികിൽസയിൽ പ്രധാനപ്പെട്ട ഒന്ന‍ാണല്ലോ. എന്ന‍ുവെച്ച്‌ ഒരു ഡോക്ടർ ചികിൽസയുടെ ഒന്ന‍ാമത്തെ ഇനമായി ഓപ്പറേഷനെ കാണാറില്ലല്ലോ. വാദപ്രതിവാദത്തെ പ്രബോധനരംഗത്തെ ശസ്ത്രക്രിയയോടുപമിക്കാം. അത്‌ അനിവാര്യ സാഹചര്യത്തിൽ അവസാനഘട്ടത്തീൽ മാത്രം നടത്തേണ്ട കാര്യമാണ്‌.
  • ചോ: സുന്ന‍ീപക്ഷത്തെ തോൽപ്പിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരിക്കെ ത‍െന്നയാണോ അവരെ വെല്ലുവിളിക്കാതിരുന്നത്‌?
    • ഉ: അതെ, തീർച്ചയായും. നമ്മുടെ ലക്ഷ്യം ജനങ്ങളെ ക്വുർആനും സുന്നത്തും പഠിപ്പിക്കലാണ്‌. ശരിയായ പ്രിപ്പറേഷനോടുകൂടി ഒരു മണിക്കൂർ പ്രസംഗംകൊണ്ട്‌ മുൻവിധിയില്ലാത്ത ആളുകൾക്ക്‌ തൗഹീദ്‌ മനസ്സിലാക്കികൊടുക്കാൻ കഴിയും. നമ്മെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രസംഗങ്ങളാണ്‌ പ്രധാനം. വാദപ്രതിവാദം എന്ന‍ു പറയുന്നത്‌ ചില നിമിത്തങ്ങളാണ്‌.
  • ചോ: നിമിത്തങ്ങൾ എന്ന‍ു വെച്ചാൽ?
    • ഉ: മുജാഹിദ്‌ പണ്ഡിതന്മാരുടെ കാര്യമാത്ര പ്രസക്തമായ പ്രസംഗങ്ങളെ മറുപക്ഷം ദുർവ്യാഖ്യാനമാണെന്ന‍്‌ ആക്ഷേപിക്കുകയും ഭായത്തുകളെ വളച്ചൊടിച്ച്‌ ശ്രോതക്കളെ തെറ്റുധരിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സത്യസന്ധത ബോധ്യപ്പടുത്താൻ നാം നിർബന്ധിതരാകും. ആ ഖണ്ഡന പ്രസംഗത്തോടെ, നേരത്തെ തെറ്റുധാരണയിലകപ്പെട്ടിരുന്നവരിൽ കുറേ പേർക്ക്‌ സത്യം ബോധ്യപ്പെടും. ഇത്തരം സന്ദർഭങ്ങളിൽ മറുപക്ഷം വാദപ്രതിവാദത്തിനുണ്ടോ എന്ന‍്‌ ആവർത്തിച്ചു വെല്ലുവിളിക്കും. നമ്മുടെ പക്ഷത്ത്‌ തെളിവുകളില്ലേന്ന‍്‌ ജനങ്ങൾ സംശയിക്കുന്ന‍ു എന്ന‍്‌ നമുക്ക്‌ സംശയമുണ്ടാകുമ്പോൾ നാം വെല്ലുവിളി സ്വീകരിക്കും. ഇതാണ്‌ നിമിത്തങ്ങൾ എന്ന‍ു പറഞ്ഞത്‌. നമ്മൾ ഇക്കാലമത്രയും നടത്തിപ്പോന്ന എല്ലാ വാദപ്രതിവാദങ്ങളുടെയും സ്ഥിതി ഇതാണ്‌.
  • ചോ: മറുപക്ഷത്തെ തോൽപിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്ന‍ു എന്ന‍്‌ പറഞ്ഞുല്ലോ. ഇതിന്റെയർഥം ഒരുതരത്തിലുമുള്ള ഭയം ഉണ്ടായിരുന്ന‍ില്ല എന്ന‍ാണോ?
    • ഉ: മുജാഹിദ്‌ പണ്ഡിതന്മാർക്ക്‌ ഒരു കാര്യത്തിൽ മാത്രം മുസ്ല്യാക്കളെ ഭയപ്പെടേണ്ടതുണ്ട്‌. മുസ്ല്യാക്കൾ ക്വുർആനിനെ ഏതു വിധേനയും വളച്ചൊടിക്കും. അതിനെ പേടിക്കണം. അത്‌ അവരുടെ പ്രധാന ആയുധവും നമുക്കില്ലാത്ത ആയുധവുമാണ്‌. ഇത്‌ നാം കണ്ടുപിടിച്ചാലൽ സദസ്സിനെ ഇളക്കി സ്വലാത്തു ചൊല്ലി വിജയമാഘോഷിക്കുകയാണ്‌ അവരുടെ പതിവ്‌.
  • ചോ: വാദപ്രതിവാദത്തിന്ന‍ു പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
    • ഉ: തെളുവുകൾ ശേഖരിച്ച്‌ സൂക്ഷ്മമായി പരിശോധിക്കണം. മറുപക്ഷം ഉന്നയിക്കാനിടയുള്ള ആയത്തുകളുടെയും ഹദീഥുകളുടെയും ശരിയായ ഉദ്ദേശ്യത്തെക്കുറിച്ചും അവരതിൽ നടത്തുന്ന കൃത്രിമങ്ങളെക്കുറിച്ചും കൃത്യമായ ധാരണ വേണം. മറ്റോന്ന‍്‌ ജനങ്ങുടെ ഗ്രാഹ്യശക്തിയെക്കുറിച്ച്‌ ഒരനുമാനമുണ്ടായിരിക്കണം. ഏറ്റും താഴെയുള്ളവന്ന‍്‌ കൂടി മനസ്സിലാകത്തക്ക വിധത്തിൽ സംസാരിക്കാൻ പരമാവധി ശ്രമിക്കണം. മറ്റോന്ന‍്‌ നമുക്ക്‌ തൽക്കമില്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ ചോദ്യം ചോദിച്ച്‌ ãഅൽഹംദുലില്ലാഹ്‌ മുജാഹി‍ുകൾ സമ്മതിച്ചുä എന്ന‍്പറഞ്ഞ്‌ ഭാണികളെക്കൊണ്ട്‌ തക്ബീർ ചൊല്ലിക്കാനുള്ള അവസരം കൊടുക്കരുത്‌.
  • ചോ: ഇതിന്ന‍്‌ ഒരുദാഹരണം പറയാമോ?
    • ഉ: എല്ലാ വിളിയും ശിർക്കാണോ എന്ന‍്‌ കൊട്ടപ്പുറത്തുവെച്ച്‌ കാന്തപുരം ചോദിച്ച ചോദ്യം ഇത്തരം കുതന്ത്രമായിരുന്ന‍ു. എല്ലാ വിളിയും ശിർക്കാണ്‌ എന്ന‍്‌ മുജാഹിദുകൾക്ക്‌ വാദമില്ല. മുസ്ല്യാക്കൾക്കറിയാം. എല്ലാ വിളിയും ശിർക്കല്ല എന്ന മറുപടിയാണ്‌ അയാളാഗ്രഹിക്കുന്നത്‌. അതു കിട്ടിയാൽ ഒരു വ്യാജവിജയം ആഘോഷിക്കുകയും വർഷങ്ങളോളം അതു പ്രസംഗിച്ചു നടക്കുകയും ചെയ്യാമെന്ന‍ാണ്‌ കണക്കുകൂട്ടൽ. ആ തട്ടിപ്പു മനസ്സിലാക്കിക്കൊണ്ടാണ്‌ ഞാൻ മറുപടി പറഞ്ഞിരുന്നത്‌. ദുആ ഏതെല്ലാം അർഥത്തിൽ പ്രയോഗിക്കും എന്നതല്ല. നമ്മുടെ തർക്കവിഷയം ക്ഷണിക്കുക വെറും വിളി, പ്രാർത്ഥന എന്ന‍ീ പല അർഥത്തിൽ ക്വുർആൻ ãദുആä എന്ന പദം ഉപയോഗിച്ചിട്ടുണ്ട്‌. അതിൽ പ്രാർത്ഥന എന്ന‍്‌ കൃത്യമായി അർഥം പറയാവുന്ന ãദുആä ആണ്‌ ഞങ്ങളുദ്ധരിച്ചതു. മരിച്ചുപോയ മുഹ്‌യിദ്ദേ‍ീൻ ശൈഖിനെ നിങ്ങളാരും കല്യാണത്തി‍േന്ന‍ാ സൽക്കാരത്തി‍േന്ന‍ാ ക്ഷണിക്കാറില്ല. അദ്ദേഹത്തോട്‌ പ്രാർത്ഥിക്കുകയാണ്‌ ചെയ്യാറ്‌. പ്രാർത്ഥന എന്ന‍്‌ അർത്ഥം പറയാൻ പറ്റാത്ത ãദുആä കൾ
ഞങ്ങളുദ്ധരിച്ചു എന്ന‍്‌ മറുപക്ഷം പറഞ്ഞിട്ടില്ല..... ഈ മറുപടിയോടെ മുസ്ല്യാരുടെ ചോദ്യം അപ്രസക്തമാണ്‌ എന്ന‍്‌ സദസ്സിന്ന‍ു ബോധ്യപ്പെടും.
  • ചോ: അപ്പോൾ താങ്കൾ പങ്കെടുത്ത സംവാങ്ങളെല്ലാം ശരിയായ തയ്യാറെടുപ്പോടും രേഖകൾ കൈവശം വെച്ചും ആയിരുന്ന‍ു അല്ലേ?
    • ഉ: എല്ലാം അങ്ങനെയല്ല. രണ്ടു വാദപ്രതിവാദങ്ങൾ ഒരു തയ്യാറെടുപ്പും കൂടാതെയാണ്‌ ഞാൻ കൈകാര്യം ചെയ്തത്‌. നന്തിയിലെ വാദപ്രതിവാദവും പാലക്കാട്‌ ജില്ലയിലെ വെളിയഞ്ചേരി വാദപ്രതിവാദവുമാണ്‌ ഒന്ന‍ും ഒരുങ്ങാതെ കൈകാര്യം ചെയ്തത്‌. അതിന്ന‍്‌ വ്യക്തമായ കാരണങ്ങളുണ്ടായിരുന്ന‍ു. ഒരു ദിവസം രാവിലെ നെഞ്ചുവേദ കാരണം എക്സ്‌റേ എടുപ്പിക്കാൻ ഞാൻ മഞ്ചേരിയിലേക്കു ഭപോകാനിറങ്ങിയപ്പോഴാണ്‌ വെളിയഞ്ചേരിയിൽ നിന്ന‍്‌ ആളുകൾ വന്നത്‌. അവിടെ സുന്ന‍ികൾ അവരുടെ വഅ‍്ലിന്ന‍ിടയിൽ നടത്തിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ട്‌ ഉമർ സുല്ലമി ഒറ്റയ്ക്കു സംസാരിച്ചുകൊണ്ടിരിക്കയാണ്‌ എന്ന‍്‌ അവർ പറഞ്ഞു. ആശുപത്രിയിൽ പോകാതെ നേരെ വെളിയഞ്ചേരിയിലേക്ക്‌ വിട്ടു. അവിടെയെത്തി ഉമർ സുല്ലമിയെ ഉറങ്ങാൻ പറഞ്ഞയച്ച്‌ ഞാൻ സംസാരിക്കാൻ തുടങ്ങി. അദ്ദേഹം തലേന്ന‍്‌ രാത്രി ഒറ്റക്ക്‌ സംസാരിയിക്കുകയിരിന്ന‍ുവല്ലോ. കുറച്ചുകഴിഞ്ഞ്‌ എസ്‌.എം. ‍െഎദീദ്‌ തങ്ങളുമെത്തി.
നന്തി വാദപ്രതിവാദത്തിൽ മറ്റൊരനുഭവമുണ്ടായത്‌. ഞാനതിന്റെ ചർച്ചയിലോ വ്യവസ്ഥയുണ്ടാക്കിയതിലോ പങ്കെടുത്തിരുന്ന‍ില്ല. തൊണ്ടയ്ക്ക്‌ അസുഖമായി ചികിൽസയിൽ കഴിയുകയായിരുന്ന‍ു അന്ന‍്‌ ഞാൻ. ഫറോക്കിൽ ഡോക്ടറെ കാണാൻ വന്നപ്പോൾ അലിഅബ്ദുറസാഖ്‌ മൗലവിയിൽനിന്ന‍്‌ വാദപ്രതിവാദ ദിവസമാണ്‌ സംഭവമറിയുന്നത്‌. അദ്ദേഹത്തിന്റെയും എ.അലവി മൗലവിയുടെയും നേതൃത്വത്തിലാണ്‌ വാദപ്രതിവാദം നടക്കുന്നത്‌. അദ്ദേഹം എ‍െന്ന ക്ഷണിച്ചപ്പോൾ സുഖമില്ലാത്തുകൊണ്ട്‌ വീട്ടിലേക്ക്‌ മടങ്ങുകയാണെന്ന‍ു പറഞ്ഞു. അപ്പോൾ റസാഖ്‌ മൗലവി പറഞ്ഞു ãനിങ്ങൾ സംസാരിക്കേണ്ട, കേട്ടോളൂä എന്ന‍്‌ അങ്ങനെ ശ്രോതാവായി ഞാനും പോയി. അലവി മൗലവി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്‌ പെട്ടെന്ന‍്‌ ദേഹാസ്വാസ്ഥ്യം വന്ന‍ു. എനിക്കാണെങ്കിൽ പ്രസംഗം തീരെ പാടില്ലേന്ന‍്‌ ഡോക്‌റടറുടെ വിലക്കുമുണ്ട്‌. എങ്കിലും ആ പ്രതിസന്ധി ഘട്ടത്തിൽ സംസാരിക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്ന‍ില്ല. അലവി മൗലവിക്ക്‌ സുഖമില്ലാത്തതുകൊണ്ട്‌ നിർത്തിവെക്കണം എന്ന‍്‌ മുസ്ല്യാക്കളോടു പറയാൻ പറ്റില്ലല്ലോ. എനിക്ക്‌ അസുഖമാണെന്ന‍്‌ മുസ്ല്യാക്കൾക്കോ അവിടെ കൂടിയവർക്കോ അറിയില്ലതാനും. അങ്ങനെ തികച്ചും അവിചാരിതമായാണ്‌ ഞാൻ നന്തി വാദപ്രതിവാദത്തിൽ പങ്കാളിയായത്‌.
  • ചോ: നന്തി വാദപ്രതിവാദത്തിലെ ചോദ്യങ്ങൾ വല്ലതും ഭ‍ാർമ്മയുണ്ടോ?
    • ഉ: പലതും മറന്ന‍ുപോയി. ഒ‍േന്ന‍ാർമയുണ്ട്‌. മറുപക്ഷത്തെ ശരിക്കും കറക്കിയ ചോദ്യമാണ്‌ നന്തിയിൽ വെച്ച്‌ ചോദിച്ചതു. ãഒരാൾ അറുപതു വയസ്സുവരെ ജീവിച്ചു. ഒരിക്കലും മരിച്ചവരോടു സഹായം തേടിയില്ല. ഇയാളെക്കുറിച്ചുള്ള ഹുക്മ്‌-മതവിധി-എന്ത്‌¿ മരിച്ചവരോട്‌ ഇസ്ഗാസ നടത്താത്തതിന്റെ പേരിൽ ഇയാൾക്ക്‌ പരലോകത്ത്‌ വല്ല താഴ്ചയും ഉണ്ടോ? മരിച്ചവരോട്‌ ഇസ്ഗാസ നടത്തിയവർക്ക്‌ അതിനേക്കാൾ വലിയ വല്ല പദവിയും അല്ലാഹുവിങ്കൽ നിന്ന‍ു ലഭിക്കുമോ? ഇതിന്റെ മറുപടി വചിത്രമായിരുന്ന‍ു. ãഞങ്ങൾ ലാഇലാഹ ഇല്ലല്ലാഹു എന്ന‍ു പറയുന്ന മുസ്ലിംകളാണ്‌. അല്ലാഹു ബഹുമാനിച്ചവരോട്‌ സഹായം തേടുക മത്രമേ ഞങ്ങൾ ചെയ്യുന്ന‍ുള്ളൂ. അപ്പോൾ വീണ്ടു ഞാൻ ചോദിച്ചു. നിങ്ങൾ എന്തു ചെയ്യുന്ന‍ു എന്നതല്ല ചോദ്യം. നിങ്ങൾ പറയുന്ന ഈ ഇസ്തിഗാസ- മരിച്ചവരോടുള്ള സഹായാർഥന-നടത്താതെ ഒരാൾ മരിച്ചുപോയാൽ പരലോകത്ത്‌ അയാളുടെ നില എങ്ങിനെയായിരിക്കും എന്ന‍ാണെന്റെ ചോദ്യം. മരിച്ചവരോട്‌ ഇസ്തിഗാസ നടത്താത്തതിന്റെ പേരിൽ ഇയാൾ നിന്ദ്യനാകുമോ? ഇസ്തിഗാസ നടത്തിയവർക്ക്‌ ഇയാളെക്കാൾ വലിയ പദവി അല്ലാഹു നൽകുമോ? അവർ വീണ്ടും ãഞങ്ങൾ മുസ്ലിം കളാണ്‌, അല്ലാഹു ബഹുമാനിച്ചവരോട്‌ സഹായം തേടുകയേ ചെയ്യുന്ന‍ുള്ളൂä എന്ന‍്‌ ആവർത്തിച്ചുകൊണ്ടേയിരുന്ന‍ു. --- തുടരും---

No comments: