എന്താണ് പതി, എന്താണ് പതറൽ
ഒരു പ്രഗൽഭ പണ്ഡിതനെ വാദപ്രതിവാദ സംബന്ധമായി ഇന്റർവ്യൂ ചെയ്യാൻ എെന്ന പ്രേരിപ്പിച്ച കാര്യങ്ങളിൽ ഒന്നാമത്തേത് എന്റെ ജന്മനാടായ പന്നൂരിലെ ഒരു ചായക്കടയിൽ വെച്ച് അഞ്ചാം വയസ്സ് മുതൽ പലപ്പോഴായി കേൾക്കാനിടയായ ചർച്ചകളാണ്. വിഷയം പൂനൂറിലെ വാദപ്രതിവാദം. വാദപ്രതിവാദം നടക്കുമ്പോൾ എനിക്ക് മൂന്നു വയസ്സേ ആയിരുന്നുള്ളൂ. പന്നൂരിന്റെ സമീപപ്രദേശമായ പൂനൂറിൽ നടന്ന ഒരു വലിയ സംഭവം അക്കാലത്ത് ചായക്കടയിലെ പ്രഭാത ചർച്ചക്ക് വിഷയമാവുക സ്വാഭാവികം. അക്കാലത്ത് രാവിലത്തെ ചായ പീടികയിൽ പോയി കുടിക്കുക എന്നതായിരുന്നു പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അന്തസ്സ്. പരമദരിദ്രരായ ആണുങ്ങൾ മാത്രമേ ãപീടികച്ചായä കുടിക്കാതിരുന്നുള്ളൂ. കുട്ടികൾക്ക് ഈ ഭാഗ്യം കിട്ടിയിരുന്നില്ല. എനിക്ക് അതിന്നു ഭാഗ്യമുണ്ടായി. ഇടത്തരം സാമ്പത്തികശേഷിയും പശുവിൻ പാൽ വൽപ്പനയുമുള്ള ആളായിരുന്ന എന്റെ ബാപ്പ. പാൽ വിൽപ്പനയ്ക്കും പീടികച്ചായക്കുമായി ബാപ്പ കയ്യളശ്ശേരി മുഹമ്മദ്ക്കായുടെ പീടികയിൽ പോകുമ്പോൾ എെന്നയും കൊണ്ടുപോകും. ആളുകൾ വലിയ വരയൻ ഗ്ലാസ്സിൽ ചായയും പുട്ടും കടലക്കറിയും കഴിച്ച് ഒരു മണിക്കൂറെങ്കിലും വല്ലതും ചർച്ച ചെയ്യും. എന്റെ ബാല്യകാല സ്മരണകളിൽ ആ ചായക്കടയും ചായകുടിയും ചർച്ചകളും ഒരു വീഡിയോ ദൃശ്യത്തിലെന്നപോലെ ഇന്നും നിലനിൽക്കുന്നു. എന്റെ രചനകളിൽ ചില ãചായക്കടച്ചർച്ചകൾä വരാൻ കാരണം അതായിരിക്കണം. മദ്‌റസയിൽ ചേരുന്നതിന്നു മുമ്പുള്ള ആ ചർച്ചയുടെ വിഷയം എനിക്കു മനസ്സിലായിരുന്നില്ലെങ്കിലും രണ്ടുമൂന്നു വാക്കുകൾ മനസ്സിൽ പതിഞ്ഞിരുന്നു. ãപൂനൂറിൽ പതി പതറിäഎന്ന‍് മുഹമ്മദ്ക്ക പറയും. ഇതിൽ എനിക്കർഥം മനസ്സിലായ വാക്ക് ãപൂനൂർä എന്നതു മാത്രം. ãപതിä എന്നത് എന്തുവസ്തുവാണ്? പതറുക എന്നാലെന്താണ്? ഭേന്നിവയോന്നും തീരെ മനസ്സിലായിരുന്നില്ല. എന്നിട്ടും അവിടെയിരിക്കാൻ കഴിഞ്ഞത്, അവിടെയിരിക്കാൻ അവസരം കിട്ടുക എന്നത് ഒരു വലിയ പരിഗണനയായി തോന്നിയതു കൊണ്ടായിരിന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് പതി എന്നത് ഒരു വസ്തുവല്ല, പതി അബ്ദുൽ ഖാദിർ മുസ്ല്യാർ എന്നതിന്റെ ചുരുക്കമാണെന്നു മനസ്സിലായത്. അപ്പോഴും പതറൽ എങ്ങനെയാണ് വ്യക്തമായി മനസ്സിലായിരുന്നില്ല. യു.പി. ക്ലാസ്സിലെത്തിയപ്പോൾ കേട്ട ചർച്ചയിലാണ് പതറൽ പിടികിട്ടിയത്. ഉത്തരം പറയാനുള്ള വിഷമം, അഥവാ കാലിടർച്ച. സുന്നീ ആശയക്കാരനായിരുന്ന ചായക്കടക്കാരൻ കയ്യളശ്ശേരിമുഹമ്മദ്ക്ക എടവണ്ണ അലവി മൗലവിയുടെ ചോദ്യം ശബ്ദാനുകരണത്തോടെയും ഹാവഭാവങ്ങളോടെയും അവതരിപ്പിക്കുമായിരുന്നു ãബദ്‌രീങ്ങളേ രക്ഷിക്കണേ, മുഹ്‌യുദ്ദേീൻ ശൈഖേ കാക്കണേ എന്നിങ്ങനെ മരിച്ചുപോയ അമ്പിയാ-ഔലിയാക്കളോട് വിളിച്ചുതേടാൻ വിശുദ്ധ ക്വുർആൻനിലോ തിരുസുന്നത്തിലോ വല്ലതെളിവുമുണ്ടോ? ശബ്ദാനുകരണത്തിലെ അക്ഷരസ്ഫുടതയും ഗാംഭീര്യവും ശ്രദ്ധേയമായിരുന്നു. തുടർന്ന‍് മുഹമ്മദ്ക്ക പതി അബ്ദുൽ ഖാദിർ മുസ്ല്യാരുടെ മറുപടിയും അവതരിപ്പിക്കും. ãചോദ്യം മുറപ്രകാരമല്ല. ആദ്യം ചോദ്യം ചോദിക്കേണ്ടത് മുജാഹിദുകളാണെന്ന‍് വ്യവസഥയിലില്ലä. മറുപടി : ãആദ്യം ചോദിക്കേണ്ടത് നിങ്ങളാണെന്നും വ്യവസ്ഥയിലില്ല. ആരാണ് ആദ്യം ചോദിക്കേണ്ടത് എന്ന‍് വ്യവസ്ഥയിൽ പറയാത്ത സ്ഥിതിക്ക് എന്റെ ചോദ്യത്തിന്നുത്തരം പറയുക. ബദ്‌രീങ്ങളെ രക്ഷിക്കണേ മുഹയിദ്ദേീൻ ശൈഖേ കാക്കേണമേ എന്നിങ്ങനെ മരിച്ചുപോയ അമ്പിയാ-ഔലിയാ-സ്വലിഹീങ്ങളോട് വിളിച്ചുതേടുന്നതിന്ന‍് വിശുദ്ധ ക്വുർആനിലോ തിരുസുന്നത്തിലോ വല്ല തെളിവും ഉണ്ടോ? ഇതേ രീതിയിൽ നേരം വെളുത്തു എന്നാണ് അന്ന‍് ആ ചായക്കടയിൽ നിന്നു കേൾക്കാൻ കഴിഞ്ഞത്. സുന്നീ പക്ഷത്തെ പ്രഗൽഭനായ പതി അബ്ദുൽ ഖാദിർ മുസ്ല്യാർ ഭതോറ്റു എന്ന‍് സുന്നികളിൽ നിന്നുതെന്ന എനിക്കു മനസ്സിലായി. എന്നിട്ടും ആശയപരമായി ഒരു മാറ്റവും പത്താം ക്ലാസുവരെ എനിക്കു സംഭവിച്ചിരുന്നില്ല. എങ്കിലും അലവി മൗലവി എന്ന ഒരു പ്രഗൽഭന്റെ ചിത്രം മുഹമ്മദ്ക്കയ്ക്ക് എന്റെ മനസ്സിൽ വരച്ചിടാൻ കഴിഞ്ഞു. മുഹമ്മദ്ക്ക സുന്നിയായിത്തെന്ന മരിക്കുകയും ചെയ്തു. 1964-ൽ പത്താം ക്ലാസ് പാസായപ്പോഴും ഞാൻ കടുത്ത സുന്നിയായിരുന്നു. ഹൈസ്കൂളിലെ എന്റെ അറബിക് അധ്യാപകൻ കുഞ്ഞീതു മദനിയായിരുന്നു. എനിക്കട്ദേഹത്തോട് വലിയ സ്നേഹമായിരുന്നു. പക്ഷേ ഒമ്പതാം ക്ലാസ്സിലെത്തിയപ്പോൾ സ്നേഹം വെറുപ്പായിമാറി. ഒമ്പതാം ക്ലാസിൽ വെച്ചാണ് അദ്ദേഹം മുജാഹിദാണെന്ന‍് ഞാൻ മനസ്സിലാക്കുന്നത്. മുഹ്‌യുദ്ദേീൻ മാല ക്വുർആനിലെ ആശയങ്ങൾക്കെതിരാണെന്ന‍് അദ്ദേഹം പറയുമായിരുന്നു. ഫർളു നമസ്കാരത്തിന്നുശേഷം ദിക്‌റു ചൊല്ലുകയും സുന്നത്തു നമസ്കരിക്കുയും ചെയ്തിരുന്ന കുഞ്ഞീദുമദനിയെക്കുറിച്ച് ഞാൻ വിചാരിച്ചിരുന്നത് മുഹയിദ്ദേീൻ മാലയെ വിമർശിക്കുന്ന ഇദ്ദേഹം നമസ്കരിച്ചിട്ടെന്തു കാര്യം എന്നായിരുന്നു. എല്ലാ തിങ്കളാഴ്ച രാവും വെള്ളിയാഴ്ച്ച രാവും മുഹ്‌യുദ്ദേീൻ മാലയേതാൻ ബാപ്പ എെന്ന ശീലിപ്പിച്ചിരുന്നു. ഒരു ദിവസം മുഹ്‌യുദ്ദേീൻമാല പാടിക്കൊണ്ടിരുന്നപ്പോൾ തികച്ചും അവിചാരിതമായിട്ടാണ് തൗഹീദിന്റെ ആശയം എന്റെ മനസ്സിൽ വീണത്. പ്രാർത്ഥ അല്ലാഹുവോടുമാത്രം എന്ന ആശയം. (വിശദീകരണ മർഹിക്കുന്ന ആ മാറ്റത്തിന്റെ സംഭവം ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന ãചെകുത്താൻമാർക്ക് നടുവിൽ ഒരു കുട്ടിä എന്ന കൃതിയിൽ വിശദമാക്കുന്നതാണ്. ഇൻശാ അല്ലാഹ്) അലവി മൗലവിയെ ഒന്നു കാണണം എന്ന ആഗ്രഹമുണ്ടായിരുന്നു. 1973-ൽ അരീക്കോട് ഓറിയന്റൽ ഹൈസ്കൂളിൽ അധ്യാപകനായി ചേർന്നപ്പോഴാണ് മുഹമ്മദ്ക്കയുടെ ശബ്ദാനുകരണത്തിലൂടെ സങ്കൽപത്തിൽ പരിചിതനായിരുന്ന അലവി മൗലവിലെ എനിക്കു പരിചയപ്പെടാൻ ഭകഴിഞ്ഞത്. ക്വുർആൻ പരിഭാഷയുടെ രചനാകാലത്താണ് അലവി മൗലവിയെ കാണാൻ സാധിച്ചതു. എഴുതിത്തയ്യാറാക്കിയിരുന്ന തഫ്സീറിന്റെ കയ്യെഴുത്തു പ്രതി കെ.പി.മുഹമ്മദ് മൗലവിയും അമാനി മൗലവിയും ചേർന്ന‍് സുല്ലമുസ്സലാം അറബി‍് കോളജിന്റെ വരാന്തയിലിരുന്ന‍് വായിച്ച് ചർച്ച ചെയ്യുമായിരുന്നു. ഞാൻ അടുത്തേക്ക് പോകാതെ തൂണിന്റെ മറവിൽ ഒളിച്ചുനിന്ന‍് വായനയും ചർച്ചയും ശ്രദ്ധിക്കുമായിരുന്നു. ഒരിക്കൽ കെ.പി. ഇതു കണ്ടുപിടിച്ചു. അദ്ദേഹം എെന്ന അടുത്തേക്ക് വിളിച്ച് അമാനി മൗലവിയോടും അലവി മൗലവിയോടും പറഞ്ഞു. ãഈ കുട്ടിഇവിടെ ഇരുേന്നാട്ടെ. ഇതിൽ താൽപര്യമുള്ള ആളാണ്. പുതിയ മാഷാണ്ä. അങ്ങനെ പല ദിവസവും അലവി മൗലവിയുടെയും അമാനി മൗലവിയുടെയും വിലപ്പെട്ടസാന്നിധ്യം എനിക്കു കിട്ടി. കെ.പിയുമായുള്ള അടുത്ത ബന്ധം നേരത്തെ ഉണ്ടായിരുന്നു. അദ്ദേഹവും ഞാനും അരീക്കോട്ട് ഒരേ വാടകമുറിയിലാണ് താമസിച്ചിരുന്നത്. അദ്ദേഹം എെന്ന പുത്ര സദൃശനും ഒപ്പം സുഹൃത്തുമായാണ് കണ്ടിരുന്നത്. ഞങ്ങളിരുവരും ഇടക്കിടെ ചെസ്സുകളിക്കുമായിരുന്നു. ക്വുർആൻ പരിഭാഷയുടെ കയ്യെഴുത്തുപ്രതിയുടെ വായനയിൽ അവർ പുലർത്തിയിരുന്ന സൂക്ഷമതയും അലവി മൗലവിയുടെ സംസാരത്തിലുള്ള ഭാഷ ശുദ്ധിയും ആ കാലത്ത് എനിക്ക് നന്നായി ബോധ്യപ്പെട്ടു. എട്ടാം വയസ്സിൽ മുഹമ്മദ്ക്ക എന്റെ മനസ്സിൽ രേഖപ്പെടുത്തിയ അലവി മൗലവിയുടെ ശബ്ദവും ചിത്രവും വളരെ ശരിയായിരുന്നു എന്ന‍് എനിക്കു മനസ്സിലായി. ഒന്നാം പൂനൂർ വാദപ്രതിവാദത്തെ അതിന്നു സാക്ഷിയാകാത്ത ആളായ ഞാൻ വിലയിരുത്തുന്നത് ബ്ബനടക്കാത്ത വാദപ്രതിവാദത്തിലെ വിജയംä എന്നാണ്. മരിച്ചവരോട് പ്രാർഥിക്കാൻ ക്വുർആനിലും സുന്നത്തിലും തെളിവുണ്ടെന്നു പറയാൻ പതി അബ്ദുൽ ഖാദിർ മുസ്ല്യാർക്ക് ധൈര്യംവന്നില്ല എന്നതാണ് വിജയം. സാധാരണക്കാരായ സുന്നികൾക്ക് തങ്ങളുടെ പണ്ഡിതന്ന‍് ഭമുജാഹിദ് പണ്ഡിതന്നു മുന്നിൽ തോൽക്കേണ്ടിവന്നു എന്ന അഭിപ്രായമാണുണ്ടായിരുന്ന‍്. മറുപടിയുണ്ടെങ്കിൽ എന്തിന്ന‍് മറുപടി പറയാതെ നേരം കളഞ്ഞു എന്ന ചോദ്യമാണവർക്കുണ്ടായിരുന്നത്. ഇതും ചായക്കടച്ചർകളിൽനിന്ന‍് മനസ്സിലാക്കിയതാണ്. വിഷയം ഇസ്തിഗാസയായതിനാൽ അക്കാര്യത്തിൽ ഇന്നത്തെ പണ്ഡിതരും അന്നത്തെ പണ്ഡിതരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ എന്റെ ഒരനുഭവം പറയാം. 1973 ആഗസ്റ്റിൽ അരീക്കോട് അധ്യാപകജോലിക്കു പോകുന്ന സന്തോഷം പറയാൻ ഞാൻ എന്റെ അമ്മാവൻ പുതിയോട്ടിൽ പകൃ എന്ന ആളുടെ വീട്ടിൽപോയി. അന്നവിടെ താമസിച്ചു. ãഇക്കായിä(അങ്ങനെയാണ് ഞങ്ങളുടെ നാട്ടിലെ വിളി) എനിക്ക് വിലപ്പെട്ട ചില ഉപദേശങ്ങൾ തന്നു. ãഎടോ നീ അവിടെ താമസിച്ച് ജോലി ചെയ്യാൻ പോകുകയാണല്ലോ. വായിക്കാൻ ധാരാളം സമയംകിട്ടും. ക്വുർആൻ പരിഭാഷയും ഹദീഥു പരിഭാഷകളും വായിച്ചു പഠിക്കണം.ä ഞാൻ സമ്മതിച്ചു ഇക്കായി വർഷങ്ങളോള,ം പള്ളി ദർസുകളിൽ വലിയ കിതാബുകളോതിയ ആളായിരുന്നു. മുസ്ല്യാർപ്പണി സ്വീകരിക്കാത സാടാ ജോലികൾ സ്വീകരിക്കുകയാണ് ചെയ്തത്. അരീക്കോട്ട് ജോലികിട്ടി ആറു മാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു രാത്രി താമസിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ ച്ചേന്നു. എേന്നാട് ചോദിച്ചു. ãനീ ഞാൻ പറഞ്ഞ കാര്യം ശ്രദ്ധച്ചിരുേന്നാ?ä ãശ്രദ്ധിച്ചുä ãഎന്തെല്ലാം വായിച്ചുä ãക്വുർആൻ പരിഭാഷയും ബുലുഗുൽ മറാമും പൂർണമായി വായിച്ചു. ബുഖാരി കുറച്ചു ഭാഗവും.ä ãഎന്നിട്ടെന്തു മനസ്സിലായി ãപ്രാർത്ഥന അല്ലാഹുവോടു മാത്രമേ നടത്താൽ പറ്റുകയുള്ളൂ. മരിച്ചവരോട് ഇസ്തിഗാസ നടത്താൻ പറ്റൂല എന്നു മനസ്സിലായി.ä അമ്മാവന്റെ മറുപടി എെന്ന അത്ഭുതപ്പെടുത്തി. ãഅക്കാര്യത്തിൽ ഒരു തർക്കവുമില്ല. മരിച്ചവരോട് ഇസ്തിഗാസ നടത്താൻ പറ്റൂല. അവരുടെ ബർക്കത്തുകൊണ്ട് കാക്കണേ എന്നു പറയുന്നത് ജാഇസാണ് എേന്ന ഞങ്ങൾക്കു ഭവാദമുള്ളൂ.ä അമ്മാവന്റെ മറുപടിയെ പതിമുസ്ല്യാരുടെ മറുപടി ഇല്ലായ്മയോട് വായനക്കാർ ബന്ധപ്പെടുത്തുക. അന്നത്തെ മുസ്ല്യാക്കൾ പറയാൻ ഭയപ്പെട്ട മറുപടി ഇന്നത്തെ മുസ്ല്യാക്കൾ ധൈര്യത്തോടെ പറയും. ãഉണ്ട് മൗലവീ ഉണ്ട്. വസ്‌അൽമൻ അർസൽനാ മിൻക്വബ്ലിക മിന്റുസൂലിനാä അതണ് കൊട്ടപ്പുറത്ത് നമുക്ക്കേൾക്കാൻ കഴിഞ്ഞത്. പൂനൂറിലെ രണ്ടാം വാദപ്രതിവാദം 1971-ലാണ് നടന്നത്. അതിൽ ചോദ്യവും മറുപടിയും കൈകാര്യം ചെയ്തിരുന്നത് എ.പി.അബ്ദുൽ ഖാദിർ മൗലവിയായിരുന്നു. അദ്ദേഹത്തോട് നമുക്ക് ഒന്നാം വാദപ്രതിവാദത്തെക്കുറിച്ചുള്ള അഭിപ്രായം ആരായാം. ചോ: പൂനൂറിലെ വാദപ്രതിവാദത്തെക്കുറിച്ച് എന്തു പറയാനുണ്ട്? ഉ: ആ വാദപ്രതിവാദം നടക്കുമ്പോൾ ഞാൻ ഫറൂഖ് റൗളത്തുൽ ഉലൂമിൽ വിദ്യാർഥിയായിരുന്നു. കോളേജിൽനിന്ന‍് കുട്ടികൾ പലരും അതുകേൾക്കാൻ പോയി. എെന്ന ക്ഷണിച്ചു. അവരുടെയത്ര താൽപര്യം എനിക്കില്ലാതിരുന്നതിനാൽ ഞാൻ പോയില്ല. പിറ്റേന്ന‍് സഹപാഠികൾ, അലവി മൗലവിയുടെ ചോദ്യത്തിന്നുത്തരം പറയാതെ സമസ്തക്കാർ സദസ്സിനെ നിരാശപ്പെടത്തിയെന്നും അലവിയുടെ ചോദ്യം സമർഥമായിരുന്നു എന്നും ഒരു പൊതുധാരണ എനിക്കുമുണ്ടായി എന്നല്ലാതെ കൂടുതലോന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ചോ: റൗളത്തിലെ പഠനം കഴിഞ്ഞ് തൗഹീദ് പ്രസംഗത്തിലും ഖണ്ഡനത്തിലും സജീവമായ താങ്കൾ അലവി മൗലവിയുടെ പഴയ ചോദ്യത്തെക്കുറിച്ച് എന്തു പറയുന്നു.? ഉ: ആ പഴയ ചോദ്യത്തിന്ന‍് ഇന്നും പുതുമയുണ്ട്. എന്നും പുതുമയുണ്ടാകും. മരിച്ചുപോയവരോട് പ്രാർഥിക്കാൻ വിശുദ്ധ ക്വുർആനിലും സുന്നിത്തിലും ഒരു തെളിവുമില്ല. മരിച്ചവരോട് പ്രാർഥിച്ചാൽ ഉത്തരം കിട്ടുമായിരുെന്നങ്കിൽ അതൊരു വലിയകാര്യമായി നബി(സ്വ) കാണുമായിരുന്നു. പലതരം സഹായങ്ങൾ ആവശ്യമുള്ള മുസ്ലിംകളോട് മരിച്ചവരിൽ നിന്നു ലഭിക്കുമായിരുന്ന ഭസഹായങ്ങൾ ഉപയോഗപ്പെടുത്താൻ നബി(സ്വ) മന%പൂർവം പറയാതിരുന്നു എേന്നാ പറയാൻ മറന്നുപോയെേന്നാ എന്താണിതിനെക്കുറിച്ച് മുസ്ല്യാക്കൾ പറയുക. ചുരുക്കത്തിൽ അലവി മൗലവി ചോദിച്ച ചോദ്യം ഏക്കാളത്തും മുജാഹിദുകൾക്കു ചോദിക്കാനുള്ളതാണ്.
No comments:
Post a Comment