Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/ഹിജാബിന്റെ ആയത്തിനുശേഷവും സ്ത്രീകൾ പള്ളിയിൽ

പൂങ്കാവനം സംരംഭത്തിൽ നിന്ന്


കുറ്റിച്ചിറയിൽ മുജാഹിദ്‌ പക്ഷത്തിന്റെ വിഷയാവതരണത്തോടെ ജനങ്ങൾക്ക്‌ ആകാംക്ഷ വർധിച്ചു. ക്വുർആൻനിന്ന‍്‌ സുന്ന‍ീപക്ഷം അംഗീകരിക്കുന്ന തഫ്സീർകൊണ്ടും ഹദീഥുകൾകൊണ്ടും ഹദീഥുകൾക്ക്‌ ശാഫിഈ മധബിലെ ഇമാമുകളുടെ വ്യാഖ്യാനങ്ങൾകൊണ്ടും സ്ത്രീ ജുമുഅ ജമാഅത്ത്‌ അനുവദനീയമാണെന്ന‍്‌ മുജാഹിദ്പക്ഷം സമർഥിച്ചതിനെ എങ്ങനെയാണ്‌ സുന്ന‍ീപക്ഷം ഖണ്ഡിക്കുക. ഈ ആകാംക്ഷാനിർഭരമായ നിമിഷത്തിൽ സുന്ന‍ീപക്ഷത്തിന്റെ പണ്ഡിതൻ സംസാരം തുടങ്ങി.


എം.മുഹമ്മദ്‌ ബഷീർ മുസ്ല്യാർ
സ്ത്രീ പുരുഷൻമാർ ഇടകലരുന്നയാതൊരു പ്രവർത്തനത്തിനും ഇസ്ലാം അനുവദിക്കുന്ന‍ില്ല. ഹിജാബിന്റെ ആയത്തിന്റെ മുമ്പ്‌ സ്ത്രീകൾ പള്ളിയിൽ പുരുഷന്മാരുടെ പിന്ന‍ിലായി നമസ്കരിച്ചിട്ടുണ്ട്‌. എന്നതിനെ ഞങ്ങൾ നിഷേധിക്കുന്ന‍ില്ല. മുജാഹിദുപക്ഷം ഇതിനെ ഹിജാബിന്റെ ആയത്തിനു ശേഷവും ബാധകമാക്കുകയാണ്‌. ഹിജാബിന്റെ ആയത്തിനു ശേഷം ഒരു സ്ത്രീയും ജുമുഅക്കോ ജമാഅത്തിനോ പോയിട്ടില്ല. മറുപക്ഷത്തിന്റെ അവതരണത്തിൽ ആവശ്യത്തിനുവേണ്ടി പുറത്തുപോകാമെന്നതിന്‌ ഉദ്ധരണി വായിക്കുകയുണ്ടായി. സ്ത്രീകൾ വീട്ടിൽവെച്ചു നമസ്കരിക്കണം. സകാത്തു കൊടുക്കണം എന്ന‍്‌ ആയത്തിന്‌ അവർത​‍െന്ന അർത്ഥം പറഞ്ഞുവല്ലോ. ബഹുമാനപ്പെട്ട സൗദാബീവി വെളിക്കിരിക്കാനായി പുറത്തുപോയപ്പോൾ ഉമർ ഖത്താബ്‌ പരിഹസിക്കുകയും നബി(സ്വ)യുടെ അടുക്കൽ ആവലാതി ബോധിപ്പിക്കുകയും ചെയ്തു. നബി(സ്വ) അതിനു മറുപടി പറഞ്ഞത്‌ അത്തരം കാര്യങ്ങൾക്കു പുറത്തിറങ്ങാമെന്ന‍ാണ്‌. ഹിജാബിന്റെ ആയത്തിനു ശേഷം ഞാൻ സ്വഫ്‌വാനെ കണ്ടിട്ടേ ഇല്ല എന്ന‍ാണ്‌ ആഇശ ബീവി പറഞ്ഞത്‌. ക്വുർആനിലും ഹദീഥിലും തെളിവു കാണാത്തപ്പോൾ ഇമാമീങ്ങളെ പിടികൂടിയിരിക്കയാണ്‌ മറുഭാഗം. ഒരന്ധൻ, നബിയുടെ ഭാര്യമാർ ഇരിക്കുന്ന അവസരത്തിൽ കയറി ഭവന്നപ്പോൾ പറഞ്ഞു. അയാൾ കുരുടനല്ലേ എന്ന‍ു ചോദിച്ചപ്പോൾ നിങ്ങൾ അങ്ങോട്ടു കാണുകയില്ലേ എന്ന‍ാണ്‌ നബി(സ്വ) ചോദിച്ചതു. സ്ത്രീകൾക്ക്‌ പള്ളിയിലുള്ള അവകാശം തടയരുതെന്ന‍്‌ കൽപിച്ചതിന്റെ കാരണം അന്ന‍്‌ നബി(സ്വ)യും പിന്ന‍ീട്‌ സ്വഹാബത്തും ഭരണാധികാരികളും വിധികർത്താക്കളുമായിരുന്ന‍ു എന്നതാണ്‌. പല കാര്യങ്ങൾക്കും നബി(സ്വ)യെ സമീപക്കേണ്ട കാര്യം അവർക്കുണ്ടാവും. നബി(സ്വ) അധിക സമയവും പള്ളിയിലാണിരിക്കുക. സുഭ്‌ നമസ്കാരാനന്തരം വെള്ളം മന്ത്രിക്കാനും കുട്ടികൾക്കു മധുരം തൊട്ടു കൊടുക്കാനും പേരിടാനും എല്ലാം നബി(സ്വ)യെ അവർ സമീപിച്ചിരുന്ന‍ു. കുട്ടികൾ പട്ടിണി കിടക്കുമ്പോഴും വ്യക്തിപരമായ നിർബന്ധ കാര്യത്തിനും സ്ത്രീകൾ പുറത്തിറങ്ങുന്നതിന്‌ ഞങ്ങൾ എതിരല്ല. ജുമുഅക്കും ജമാഅത്തിനും അവർക്കു പങ്കെടുക്കാമെന്ന‍്‌ മറുപക്ഷം തെളിയിച്ചാൽ ഞങ്ങളും സ്ത്രീകളെ അയക്കാൻ തയ്യാറാണ്‌. രാത്രികാലത്ത്‌ ആരും കാണാത്ത സമയത്താണ്‌ സ്ത്രീൾ വന്നത്‌. ആരും കാണുകയില്ല. കണ്ടാലാണ്‌ വികാരം ഉണ്ടാകുന്നതും മറ്റു ചീത്ത കാര്യങ്ങൾക്കിടയാകുന്നതും പള്ളിയിൽ ത​‍െന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ വരാം. പണ്ട്‌ മലപ്പുറം പള്ളിയിൽ സ്ത്രീകൾ അഭയം തേടിയിട്ടുണ്ട്‌. ഞങ്ങൾ പറയുന്നതും ക്വുർആനിലും ഹദീഥിലും പറയുന്നതും, ശൗക്കാനി,, ഫഥുൽ മുഈൻ, എന്ന‍ീ ഗ്രന്ഥങ്ങളിലും പറയുന്നത്‌ ശ്രദ്ധിച്ചിരു​‍െന്നങ്കിൽ നിങ്ങളിതു പറയുമായിരുന്ന‍ില്ല.

ഇതിനു മുജാഹിദുകളുടെ മറുപടി ഇങ്ങനെയായിരുന്ന‍ു:
പി.കെ. അലിഅബ്ദുറസ്സാഖ്‌ മദനി
നബി(സ്വ)യുടെ കാലത്ത്‌ സ്ത്രീകൾ പള്ളിയിൽ വന്ന‍ിരുന്നത്‌ വെള്ളം മന്ത്രിപ്പിക്കാനല്ല, നമസ്കാരിക്കാനായിരുന്ന‍ു എന്ന‍്‌ ഞങ്ങളുടെ വിഷയാവതരണത്തിൽ തെളിവു സഹിതം പറഞ്ഞത്‌ ഈ സദസ്സുകേട്ടതാണ്‌. നബി(സ്വ)യുടെ വഫാത്തിനു ശേഷവും ഭാര്യമാർ പത്തുദിവസം ഇഅ​‍്തി കാഫിരുന്ന‍ു എന്ന ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥ്‌ ഭനിങ്ങൾ കേട്ടില്ലേ? ഇമാം ശാഫിഈ(റ) ജുമുഅ നിർബന്ധമില്ലാത്തവരുടെ കൂട്ടത്തിൽ സ്ത്രീകളെ എണ്ണിയതും അവർ ഹാജാരായി രണ്ടു റൿഅത്തു നമസ്കരിച്ചാൽ അവർക്കെല്ലാം അതുമതി എന്ന‍ു ഞങ്ങളുദ്ധരിക്കുകയും ചെയ്തു. മറുപക്ഷം അതിനെക്കുറിച്ചൊന്ന‍ും പറഞ്ഞില്ല. സ്ത്രീകളടക്കം ഉദ്‌റുള്ള ആളുകൾ ജുമുഅ ദിവസം സമയമായ ഉടനെ ളുഹ്ര് നമസ്കരിക്കുന്നത്‌ താൻ ഇഷ്ടപ്പെടുന്ന‍ില്ല എന്ന‍്‌ പറഞ്ഞശേഷം ഇമാം ശാഫിഈ(റ) അതിന്ന‍ു കാരണം പറയുന്ന‍ു: ãലാഅല്ലഹു യക്വ്ദിറു അലാ ഇത്‌യാനിൽ ജുമഅത്തി ഫയകൂനു ഇത്‌യാനുഹാ ഖൈറൻä അവർക്ക്‌ ജുമുഅക്കുവരാൻ കഴിഞ്ഞാൽ അതാണ്‌ നല്ലത്‌. ഇപ്പറഞ്ഞത്‌ മുജാഹിദുകളുടെ ലേഖത്തിൽ നിന്നല്ല ഇമാം ശാഫിഈ(റ)യുടെ കിതാബിൽ നിന്ന‍ാണെന്ന‍്‌ മറക്കരുത്‌. നിങ്ങൾ അംഗീകരിക്കുന്ന ഇബ്നു കഥീറും ശറഹുൽ മുഹദ്ദബുമെല്ലാം ഒന്ന‍്‌ വായിച്ചുനോക്കൂ. ഞങ്ങളതിൽ നിന്ന‍ുദ്ധരിച്ചതു അതിലില്ലേ എന്ന‍്‌. അതിലെല്ലാം സ്ത്രീകൾക്ക്‌ ജുമാഅ:ജമാഅത്തിനു വരാം എന്ന‍ുണ്ട്‌. ആരും ഹറാമാക്കിയിട്ടില്ല. മലപ്പുറം പള്ളിയിൽ സ്ത്രീകൾ അഭയം തേടിയതുപോലെയോ നൂലും വെള്ളവും മന്ത്രിപ്പിക്കാൻ പോകുന്നതുപോലെ പോകാമെന്ന‍ുമല്ല നമസ്​‍ാരത്തിനും ഇഅ​‍്‌ തികാഫിനും പോകണമെന്ന‍ാണ്‌ നിങ്ങളംഗീകരിക്കുന്ന ശാഫിഈ കിതാബുകളിൽ നിന്ന‍്‌ ഞങ്ങൾ തെളിയിച്ചതു. ഞങ്ങളുടെ വിഷയാവതരണം മറുപക്ഷത്തെ വല്ലാതെ ക്ഷീണിപ്പിച്ചിട്ടുണ്ട്‌ എന്ന‍്‌ അവരുടെ ഒരു പ്രയോഗത്തിൽനിന്ന‍്‌ മനസ്സിലായി. ãക്വുർആനിലും ഹദീഥിലും തെളിവു കാണാത്തപ്പോൾ മുജാഹിദുകൾ ഇമാമീങ്ങളെ പിടികൂടിയിരിക്കയാണ്‌ä എന്ന‍ാണ്‌ ബഹുമാനപ്പെട്ട മുസ്ല്യാർ ആരോപിച്ചിരിക്കുന്നത്‌. ഞങ്ങൾ അവരെ പിടികൂടിയതല്ല. ബഹുമാനപൂർവ്വം അവർ പറഞ്ഞ സത്യം നിങ്ങളുടെ മുമ്പിൽ നിരത്തിയതാണ്‌. അതിൽ ഞങ്ങൾ കൃത്രിമം നടത്തുകയോ തെറ്റായ അർഥം പറയുകയോ അവർ പറയാത്ത ഇബാറത്തുകൾ അവരുടെ മേൽ ചാർത്തുകയോ ഭചെയ്തിട്ടുണ്ടെങ്കിൽ കഴിഞ്ഞ പ്രസംഗത്തിൽ നിങ്ങക്കതു പറയാമായിരുന്ന‍ു. നിങ്ങൾ എന്തുകൊണ്ട്‌ അതു പറഞ്ഞില്ല? അടുത്ത പ്രസംഗത്തിൽ നിങ്ങളതു പറയണം. ഹിജാബിന്റെ ആയത്തിറിങ്ങിയതോടെ സ്ത്രീ ജുമുഅ ജമാഅത്ത്‌ ഹറാമാക്കപ്പെട്ടുവെന്ന‍്‌ നിങ്ങൾ വാദിച്ച സ്ഥീതിക്ക്‌ സ്ത്രീകളടക്കം ജുമുഅ നിർബന്ധമില്ലാത്ത ആളുകൾ പെട്ടെന്ന‍്‌ ളുഹ്ര് നമസ്കരിക്കാതെ ജുമുഅ: കിട്ടാനിടയുണ്ട്‌ എന്ന പ്രതീക്ഷയിൽ കാത്തിരിക്കണം എന്ന ഇമാം ശാഫിഈ(റ)യുടെ അഭിപ്രായത്തെക്കുറിച്ച്‌ എന്തെങ്കിലുമോന്ന‍്‌ നിങ്ങൾ പറയണം. ഒന്ന‍ുകിൽ അത്‌ കിതാബിലില്ല എന്ന‍ുപറയൂ. അല്ലെങ്കിൽ ഞങ്ങൾ പറഞ്ഞ അർഥം തെറ്റാണെന്ന‍ു സ്ഥാപിക്കൂ. ഹിജാബിന്റെ ആയത്തിറങ്ങിയ ശേഷം സൗദാബീവി മലമൂത്ര വിസർജനത്തിനു പോയപ്പോൾ അതിനെപ്പറ്റി ഉമർ(റ) നബിയോടു പരാതി പറഞ്ഞുവെന്നതാണ്‌ നിങ്ങളിപ്പോൾ തെളിവാക്കിയിരിക്കുന്നത്‌. അപ്പോൾ ഒരു കാര്യം നിങ്ങളോർക്കണം. അതിനു വിരോധമില്ലേന്ന‍ാണ്‌ നബി(സ്വ) പറഞ്ഞത്‌. ഉമർ(റ)ന്റെ ഭരണകാലത്ത്‌ അദ്ദേഹത്തിന്റെ ഭാര്യ ആത്ത്വിക പള്ളിയിൽ പോയിരുന്ന‍ു. അത്‌ അദ്ദേഹം തടഞ്ഞില്ല. ഞങ്ങളത്‌ നേരത്തെ ഉദ്ധരിച്ചിരുന്ന‍ുവല്ലോ. അപ്പോൾ ഈ രണ്ടു സംഭവങ്ങൾക്കിടയിൽ നിന്ന‍ുകൊണ്ട്‌ നമുക്ക്‌ വിഷയം മനസ്സിലാക്കാം. ആവശ്യങ്ങൾ നിർവഹിക്കാൻ പുറത്തുപോകുന്നതിന്ന‍്‌ വിരോധമില്ല എന്ന‍്‌ നബി(സ്വ) ഉമർ ഖത്താബിനോടു പറഞ്ഞുവല്ലോ. അൽപെട്ടതാണ്‌ സ്ത്രീകൾ പള്ളിയിൽ പോകുന്ന കാര്യം എന്ന‍്‌ ഉമർ(റ) മനസ്സിലാക്കിയതുകൊണ്ടാണ്‌ അദ്ദേഹം ഭാര്യയെ തടയാതിരുന്നത്‌. ഇതിനു ഉപോൽബലകമായി ഒരു ഹദീഥ്‌ ശ്രദ്ധിക്കുക. ഇബ്നു ഉമർ(റ)യിൽ നിന്ന‍്‌: നിങ്ങൾ രാത്രിയിൽ സ്ത്രീകളെ പള്ളിയിൽ പോകാൻ അനുവദിക്കുക. അപ്പോൾ അദ്ദേഹത്തിന്റെ മകൻ വാക്വിദ്‌ പറഞ്ഞു. അവർക്കത്‌ സംശയത്തിനു കാരണമായേക്കും. ഇബ്നു ഉമർ അവന്റെ നെഞ്ചത്തടിച്ചുകൊണ്ട്‌ പറഞ്ഞു. ഞാൻ നബി(സ്വ)യുടെ ഹദീഥുദ്ധരിക്കുന്ന‍ു. നീ ഭാല്ലേന്ന‍ു(തടയുമെന്ന‍്‌) പറയുന്ന‍ുവോ?(മുസ്ലിം) സ്ത്രീ പുരുഷൻമാർ ഇടകലരും എന്ന‍്‌ പറഞ്ഞ്‌ സ്ത്രീകളെ ജുമുഅ:ജമാഅത്തിനു പോകുന്നത്‌ നിങ്ങൾ വിലക്കുകയും ആണ്ടുനേർച്ചകൾക്ക്‌ നിങ്ങൾ അവരെ ക്ഷണിക്കുകയും ചെയ്യുന്ന‍ു. നേർച്ചക്കു പോകുമ്പോഴല്ലേ അവർ പുരുഷന്മാരുമായി കൂടിക്കലരുന്നത്‌? അവർ പുരുഷന്മാരുമായി കൂടിക്കലരരുത്‌ എന്ന‍ാണ്‌ ഞങ്ങളും പറയുന്നത്‌. ഞങ്ങളുടെ പള്ളിയിൽ സ്ത്രീകൾക്ക്‌ വേറെ മുറികളാണ്‌. വേറെ ഹൗളുകളാണ്‌. വേറെ വാതിലുകളാണ്‌. എന്ന‍ാൽ നിങ്ങളുടെ നേർച്ചകളിലെ സ്ഥിതിയോ? ഇതു പോലുള്ള സൂക്ഷ്മത ഒന്ന‍ുമില്ല. ãഫീഹി രിജാലുൻä എന്ന പ്രയോഗമുള്ള ആയത്തിന്റെ വ്യാഖ്യാനത്തിൽപോലും സ്ത്രികൾക്ക്‌ ജുമുഅ:ജമാഅത്ത്‌ ഹറാമാണെന്ന‍്‌ മുൻഗാമികൾ പറഞ്ഞിട്ടില്ല. അതിന്‌ ഇബ്നുകഥീർ നൽകിയ വ്യഖ്യാനം ഞങ്ങൾ ഉദ്ധരിച്ചിട്ടും നിങ്ങളതിനെക്കുറിച്ചൊന്ന‍ും മിണ്ടിയില്ല. അതിനാൽ അത്‌ ഒരിക്കൽകൂടി കേൾക്കുക. ãവയജൂസു ലിൽമർഅത്തി ശുഹൂടു ജമാഅത്തർരിജാലി ബിശർത്വിൻ ലാതുഅ​‍്ദിയ അഹദൻ മിനരിജാലി ബിളുഹൂരി സീനത്തിൻä അലങ്കാരപ്രകടനം കൊണ്ടും സുഗന്ധദ്രവ്യങ്ങളുടെ വാസനകൊണ്ടും പുരുഷന്മാരിൽ ആരെയും ബുദ്ധിമുട്ടിക്കുകയില്ല എന്ന നിബന്ധനയോടെ സ്ത്രീകൾക്ക്‌ പുരുഷൻന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാവുന്നതാണ്‌; സ്വഹീഹിൽ സ്ഥിരപ്പെട്ടപോലെ, നബി(സ്വ)പറഞ്ഞു: അല്ലാഹുവിന്റെ ദാസികളെ അവന്റെ പള്ളിയിൽ നിന്ന‍ും നിങ്ങൾ തടയരുത്‌. മറ്റൊരു റിപ്പോർട്ടിൽ അവർ സുഗന്ധമുപയോഗിക്കാതെ പുറപ്പെട്ടുകൊള്ളട്ടെ എന്ന‍ുമുണ്ട്‌. ഇബ്നുമസ്‌ഊടിന്റെ ഭാര്യ സൈനബ്‌ പറഞ്ഞതായി സ്വഹീഹ്‌ മുസ്ലിം സ്ഥിരപ്പെടുത്തുന്ന‍ു. ഞങ്ങളോട്‌ തിരുമേനി അരുളി: നിങ്ങളിലാരെങ്കിലും സുഗന്ധദ്രവ്യം ഉപയോഗിക്കരുത്‌. ആഇശ(റ) പറഞ്ഞതായി ബുഖാരിയിലും മുസ്ലിമിലും ഇങ്ങനെ കാണാം. സത്യവിശ്വാസികളായ സ്ത്രികൾ നബിയോടൊപ്പം ഭസുഭ്‌ നമസ്കാരത്തിൽ പങ്കെടുക്കാറുണ്ട്‌. പി​‍െന്ന പുതപ്പു മൂടിക്കൊണ്ടായിരുന്ന‍ു അവർ തിരിച്ചുപോയിരുന്നത്‌. ഇരുട്ടുകൊണ്ട്‌ അവരെ തിരിച്ചറിയുമായിരുന്ന‍ില്ല.(ഇബ്നു കഥീർ) ഹിജാബിന്റെ ആയത്തോടെ സ്ത്രീജുമുഅ:ജമാഅത്ത്‌ ഹറാമാക്കപ്പെട്ടിട്ടില്ല എന്ന‍്‌ നിങ്ങൾ അംഗീകരിക്കുന്ന ഇബ്നുകഥീറാണ്‌ പറഞ്ഞത്‌ എന്ന‍ു മനസ്സിലായില്ലേ? ക്വുർആനിലും ഹദീഥിലും തെളിവില്ലാഞ്ഞിട്ടാണ്‌ ഞങ്ങൾ മധബിന്റെ ഇമാമുകളെ ഉദ്ധരിക്കുന്നത്‌ എന്ന നിങ്ങളുടെവാദം ബാലിശമാണെന്നതിന്ന‍്‌ തെളിവായി ഈ ഒറ്റ ഉദ്ധരണി മതിയാകും. കാരണം:

1. സൂറത്തുന്ന‍ൂറിലെ രിജാൽ(പുരുഷന്മാർ) എന്ന‍ു പ്രയോഗിച്ച ആയത്തന്റെ വ്യാഖ്യാനത്തിലാണ്‌ ഇബ്നുകഥീർ ഇതു പറഞ്ഞത്‌. 2. ബുഖാരിയിലേയും മുസ്ലിമിലേയും ഹദീഥുകൾ ഉദ്ധരിച്ചുകൊണ്ടാണ്‌ ഇബ്നുകഥീർ സ്ത്രീ ജുമുഅ ജമാഅത്തിനെക്കുറിച്ച്‌ ãയജൂസു ലിൽമർഅത്തിä (സ്ത്രീകൾക്ക്‌ അനുവദനീയമാണ്‌) എന്ന‍ു വിധി പറഞ്ഞത്‌. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീകൾ പള്ളിയിൽ നമസ്കാരത്തിനു പോകുന്നത്‌ ഹറാമാണ്‌ എന്നവാദം സ്വഹീഹായ ഹദീഥുകളെ നിഷേധിക്കലാണ്‌.

No comments: