പൂങ്കാവനം സംരംഭത്തിൽ നിന്ന്
സ്ത്രീ പള്ളിപ്രവേശനം ഹറാമാക്കിയവരെ മുട്ടുകുത്തിച്ച താനാളൂർ സംവാദം1969-ൽ മലപ്പുറം ജില്ലയിലെ താനാളൂരിൽ നടന്ന വാദപ്രതിവാദം മറ്റു വാദപ്രതിവാദങ്ങളിൽനിന്ന്് ഒരു കാര്യത്തിൽ വ്യത്യസ്തമാണ്. ഇതിൽ സുന്നികൾ വിജയം അവകാശപ്പെട്ടതേയില്ല എന്നതാണത്. വിഷയം തറാവീഹു നമസ്കാരത്തിന്റെ റൿഅത്തുകളും സ്ത്രീ ജുമുഅ ജമാഅത്തുമായിരുന്നു. സ്ത്രി പള്ളിപ്രവേശനത്തിനുള്ള തെളിവുകൾ കേട്ട് ജനങ്ങളും മുസ്ല്യാക്കളിൽ അധികം കിതാബോധിയിട്ടില്ലാത്തവരും അമ്പരന്നുപോയ സംവാദമായിരുന്നു അത്. എ.പിയോടൊപ്പം പി.കെ.അലി അബ്ദുറസാഖ് മദനി, ഉമർ സുല്ലമി എന്നിവരും ഉണ്ടായിരുന്നു. അലവി മൗലവിയെപ്പോലുള്ള മുതിർന്ന പണ്ഡിതൻമാരും ഇതിനു വേണ്ടെന്നും സുന്നികളെ നേരിടാൻ ചെറുപ്പക്കാരായ തങ്ങൾ മതിയെന്നും എ.പിയും അലി അബ്ദുറസാഖ് മൗലവിയും അഭിപ്രായപ്പെട്ടപ്പോൾ നേതാക്കൾ അതംഗീകരിക്കുകയായിരുന്നു. മറുപക്ഷത്ത് സംസാരിച്ചതു ഇ.കെ.ഹസൻ മുസ്ല്യാർ. കിതാബ് പരിശോധിച്ചിരുന്നത് വാണിയമ്പലം അബ്ദുറഹിമാൻ മുസ്ല്യാർ തുടങ്ങിയവർ.
11 റൿഅത്തുകാർ കാഫിർ ചോദ്യോത്തര രൂപത്തിൽ താങ്കൾ നടത്തിയ ആദ്യ വാദ പ്രതിവാദമായിരുന്നവല്ലോ താനാളൂരിലേത്. അതിന്റെ തുടക്കം ഓർമ്മയിലുണ്ടോ?
ഉ: വാദപ്രതിവാദത്തിന്റെ വ്യവസ്ഥയെഴുത്തുതെന്ന അൽപനേരത്തെ വാദപ്രതിവാദമയി. തറാവീഹ് പതിനോന്നു റൿഅത്തു നമസ്കരിക്കുന്നവരെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ് എന്ന‍് ഞങ്ങൾ ഹസൻ മുസ്ല്യാരോടു ചോദിച്ചു. പതിനോന്ന‍് റൿഅത്തു നമസ്കരിക്കുന്നവൻ കാഫിറാണെന്നാണ് സുന്നികളുടെ വാദം എന്ന‍് ഹസൻ മുസ്ല്യാർ പറഞ്ഞപ്പോൾ അത് വാദമായി എഴുതാൻ ഞങ്ങൾ ആവശ്യപ്പെട്ടു. അവരെഴുതി. ഞങ്ങളുടെ വാദമെഴുതാൻ ഹസൻ മുസ്ല്യാർ പറഞ്ഞപ്പോൾ ãപതിനോന്ന‍് റൿഅത്തു നമസ്കരിക്കുന്നവൻ ഭകാഫിറാവുകയില്ലä എന്ന‍് ഞങ്ങളെഴുതി. ഉടനെ ഹസൻ മുസ്ല്യാർ തടസ്സവാദമുന്നയിച്ചു അങ്ങനെയല്ല നിങ്ങളെഴുതേണ്ടത്. 20റൿഅത്തു നമസ്കരിക്കുന്നവൻ കാഫിറാകും എന്നാണ് നിങ്ങളുടെ വാദം. അതെഴുതണം.ß ഞങ്ങളുടെ വാദം ഞങ്ങളാണ് തീരുമാനിക്കേണ്ടത്. നിങ്ങളല്ല. പതിനോന്ന‍് റൿഅത്തു നമസ്കരിച്ചാൽ കാഫിറാവുകയില്ല എന്നണ് ഞങ്ങളുടെ വാദം. ഞങ്ങൾ ഇത് ആവർത്തിച്ചു പറഞ്ഞപ്പോൾ അത് തീരുമാനമായി. ഇതിൽ നിന്ന‍് ഞങ്ങൾക്ക് ബോധ്യപ്പെട്ട പ്രധാനകാര്യം മുജാഹിദുകൾക്കില്ലാത്ത വാദം അവരുടെമേൽ കെട്ടിവെച്ച് അതിനെ ഖണ്ഡിക്കാൻ ശ്രമിക്കലാണ് സുന്നികളുടെ തന്ത്രം എന്നാണ്.
ചോ: ഇത് വ്യവസ്ഥയെഴുതുമ്പോഴത്തെ കാര്യം. വാദപ്രതിവാദത്തിൽ അക്കാര്യം അവർക്ക് സമർഥിക്കാൻ സാധിച്ചുവോ?
ഉ: ഇല്ല. പതിനോന്ന‍് റൿഅത്ത് നമസ്കരിക്കുന്നവർ കാഫിറാകുമെന്നതിന്ന‍് ഒരു തെളിവും അവർക്ക് കൊണ്ട്‌വരാൻ കഴിഞ്ഞില്ല. നമുക്കാവട്ടെ പതിനോന്ന‍് റൿഅത്ത് നമസ്കരിച്ചാൽ കാഫിറാവുകയില്ല എന്ന നമ്മുടെ വാദം ഭംഗിയായി സദസ്സിനെ ബോധ്യപ്പെടുത്താൻ സാധിക്കുകയും ചെയ്തു.
ചോ: ഒരു തെളിവും ഉദ്ധരിക്കാതെ നിശ്ചിത സമയം സംസാരിച്ചു നിൽക്കുക പ്രയാസമാണല്ലോ. അവരത്ത് എങ്ങനെ തള്ളിനീക്കി.
ഉ: പതിനോന്ന‍് റൿഅത്തിന് ഇജ്മാഅ് ഇല്ല എന്ന‍് ആവർത്തിച്ചു പറഞ്ഞാണ് അവർ സമയമൊപ്പിച്ചതു. ആ തട്ടിപ്പ് ഞങ്ങൾ പിടികൂടി. നമുക്കിടയിൽ ഈ വാദപ്രതിവാദ വിഷയത്തിൽ വാദമായെഴുതിയ് പതിനോന്ന‍് റൿഅത്തിന് ഇജ്മാഅ് ഉണ്ടോ ഇല്ലേ എന്നല്ല, പതിനോന്ന‍് നമസ്കരിക്കുന്നവർ കാഫിറായിപ്പോകും എന്ന‍് നിങ്ങളും കാഫിറാകില്ല എന്ന‍് ഞങ്ങളും വാദമെഴുതി. അതിനാൽ നിങ്ങൾ നിങ്ങളെഴുതിയ വാദം തെളിയിക്കണം. എഴുതാത്ത വാദത്തിൽ സംസാരം തുടരരുത് എന്ന‍്പറകയും പതിനോന്ന‍് റൿഅത്തിനുള്ള പ്രബലമായ തെളിവുകൾ ഞങ്ങളുദ്ധരിക്കുകയും ചെയ്തു.
ആദ്യമിനുട്ടുകളിൽ തെന്ന മറുപക്ഷത്തെ തളർത്തി
ഭസ്ത്രീ പള്ളിപ്രവേശന വിഷയത്തിൽ ഇ.കെ.ഹസൻ മുസ്ല്യാരുടെ അടിസ്ഥാനവാദം തെറ്റാണെന്നും ആദ്യമിനുട്ടുകളിൽതെന്ന എ.പി.നിഷ്പ്രയാസം തെളിയിച്ചു. ഹിജാബിന്റെ ആയത്തിറങ്ങിയതോടെ സ്ത്രീകൾക്ക് പള്ളിയിൽ വെച്ചുള്ള നമസ്കാരം ഹറാമാക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ട് ഹസൻ മുസ്ല്യാർ ഓതിയത് വക്വർനഫീബുയൂതികുന്ന എന്ന ആയത്തായിരുന്നു. മുസ്ല്യാർ ഇപ്പോൾ ഓതിയ ആയത്ത് ഹിജാബിന്റെ ആയത്താണ് എന്നതിന് എന്താണ് തെളിവ്? എന്ന എ.പിയുടെ ചോദ്യംകേട്ട് ഹസൻ മുസ്ല്യാർ പരുങ്ങി. അദ്ദേഹം ഓതിയ ആയത്തായിരുന്നില്ല ഹിജാബിന്റെ ആയത്ത്. ഹിജാബിന്റെ ആയത്തിനു ശേഷം സ്ത്രികൾക്ക് പള്ളി ഹറാമാണ് എന്നത് നിങ്ങളുടെ പ്രധാന വാദമായിരിക്കെ, ഏതാണ് ഹിജാബിന്റെ ആയത്ത് എന്ന‍് പഠിച്ചുവരേണ്ടേ മുസ്ല്യാരേ? എന്ന ചോദ്യം ഹസൻ മുസ്ല്യാരെ തളർത്തിക്കളഞ്ഞു.
ചോ: താനാളൂർ വാദപ്രതിവാദത്തിൽ സംസാരിച്ച ആൾ എന്ന നിലക്ക് ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് എന്തു പറയുന്നു?
ഉ: ഒരു പ്രകോപനമോ കശപിശയോ കൂടാതെ ഭംഗിയായി നടന്ന ഒരു സംവാദമായിരുന്നു ഇത്. ഹസൻ മുസ്ല്യാരോടു സംസാരിക്കാൻ അലവി മൗലവിയെപ്പോലുള്ള പ്രഗൽഭർവേണ്ടെന്നു ഞങ്ങൾ പറഞ്ഞിരുന്നു. അത് ശരിയായിരുന്നു എന്ന‍് വാദപ്രതിവാദം കഴിഞ്ഞപ്പോൾ ബോധ്യപ്പെട്ടു. നമ്മുടെ ഒരു പ്രധാന വിജയം ãവക്വർന ഫീ ബുയൂതികുന്നä എന്നത് ഹിജാബിന്റെ ആയത്തല്ല എന്ന‍് ഹസൻ മുസ്ല്യാരെക്കാണ്ട് തെന്ന അംഗീകരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. അതിന്നു ശേഷം ഹസൻ മുസ്ല്യാർ പ്രയോഗിക്കാറ് ãവക്വർനഫീ ബുയൂത്തിക്കുന്ന എന്ന വിധി വന്നശേഷംä എന്നായിരുന്നു. ഹിജാബിന്റെ ആയത്തിനു ശേഷം എന്നായിരുന്നില്ല. രണ്ടാമത്തെ സംതൃപ്തി ഹിജാബിന്റെ ആയത്ത് ഏതാണെന്നും അതിനു ശേഷവും പ്രവാചകപത്തിമാൻ പള്ളിയിൽ ഇഅ്തികാഫിരിക്കുകവരെ ചെയ്തിരുന്നുവെന്നും സ്ത്രീകളെ പള്ളിയിൽ നിന്നു തടയാൻ ഭവേണ്ടിയിറക്കിയ ആയത്തല്ല ഇതെന്നും നിരവധി ഹദീഥുകളിലൂടെ തെളിയിക്കാനും നമുക്ക് കഴിഞ്ഞു. സ്ത്രീകൾ പള്ളിയിൽ പോകാൻ അനുവാദം കൊടുക്കുക എന്ന ഭർത്താക്കൻമാരോടുള്ള പ്രവാചക നിർദേശം, സുഗന്ധമുപയോഗിക്കാതെ സ്ത്രീകൾ പള്ളിയിൽ പോയിക്കൊള്ളട്ടെ, സുഭ് നമസ്കാരം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഇരുട്ടുകൊണ്ട് അവരെ തിരിച്ചറിയുമായുരുന്നില്ല തുടങ്ങിയ ഒരുപാട് ഹദീഥുകൾ ഈ വിഷയത്തിൽ നാം ഉദ്ധരിച്ചു. സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്നതിന്ന‍് മറുപക്ഷത്തിന് ഒരു ഹദീഥുപോലും ഉദ്ധരിക്കാൻ കഴിഞ്ഞില്ല. ഹിജാബിന്റെ ആയത്തിൽ സ്ത്രീകളുടെ പള്ളി പ്രവേശത്തെക്കുറിച്ചുള്ള ഒരു പരാമർശവുമില്ല. ഇതാണ് ആയത്ത്. സത്യവിശ്വാസികളേ, ഭക്ഷണത്തിന്(നിങ്ങളെ ക്ഷണിക്കുകയും) നിങ്ങൾക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നുചെല്ലരുത്. അത്(ഭക്ഷണം) പാകമാകുന്നതുവരെ നിങ്ങൾ നോക്കിരിക്കുന്നവരാകരുത്. പക്ഷെ, നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ കടന്നുചെല്ലുക. ഭക്ഷണം കഴിച്ചാൽ നിങ്ങൾ പിരിഞ്ഞുപോവുകയും ചെയ്യുക. നിങ്ങൾ(അവിടെ) വർത്തമാനം പറഞ്ഞ് രസിച്ചരിക്കുന്നവരാവുകയും അരുത്. തീർച്ചയായും അതെല്ലാം നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. പക്ഷെ നിങ്ങളോട്(അതു പറയാൻ) അദ്ദേഹത്തിന് ലജജതോന്നുന്നു. സത്യത്തിന്റെ കാര്യത്തിൽ അല്ലാഹുവിന്നു ലജജ തോന്നുകയില്ല. നിങ്ങൾ അവരോട്(പ്രവാചക പത്നിമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ ഒരു ഹിജാബിന്റെ(മറയുടെ) പിന്നിൽ നിന്ന‍് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാൻ നിങ്ങൾക്ക് പാടില്ല. അദ്ദേഹത്തിനു ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. തീർച്ചയായും അതൊക്കെ അല്ലാഹുവിങ്കൽ ഗൗരവമുള്ള കാര്യമാണ്. ഭ(അഹ്സാബ്-53). ഹിജാബിന്റെ ആയത്ത് ഏതാണെന്ന‍് എനിക്ക് നന്നായി അറിയാമെന്ന‍് ദീർഘകാലം നബി(സ്വ)യുടെ സേവകനായിരുന്ന അനസ്ബ്നുമാലിക്(റ) പറഞ്ഞ ഹദീഥും ഞങ്ങളുദ്ധരിച്ചു. ഞങ്ങൾ ചെയ്തതുപോലെ ഈ വിധത്തിൽ അവരുടെ വാദം പ്രമാണങ്ങൾകൊണ്ട് സമർഥിക്കാൻ അവർക്ക് സാധിച്ചില്ല. താനാളൂരിലെ പരാജയത്തിൽ അരിശംപൂണ്ട ?ഹസൻ മുസ്ല്യാർ എ.പി. താമസിച്ചിരുന്ന പത്തപിരിയത്ത്‌വന്ന‍് പ്രസംഗം നടത്തി. അങ്ങോട്ടുമിങ്ങോട്ടും എഴുദിവസം ഖണ്ഡനം നടന്നു. പിെന്ന അവർ നിർത്തപ്പോവുകയാണുണ്ടായത്. താനാളൂരിൽ നടന്നത് ഒരു ഏകദിന സംവാദമായിരുന്നു വേങ്കിലും രണ്ടു വിഷയം അന്ന‍് ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞു. ഇത്തരം സംവാദങ്ങൾ ജനങ്ങളിൽ വലിയ മാറ്റമാണുണ്ടാക്കിയത്.
No comments:
Post a Comment