പൂങ്കാവനം സംരംഭത്തിൽ നിന്ന്
ചേകനൂറിന്റെ ബലൂൺ ബലൂൺ വീർപ്പിച്ച് അത് ഫുട്ബാളായി തെറ്റുധരിപ്പിക്കുന്നതുപോലെയായിരുന്നു ചേകനൂർ മൗലവിയുടെ വാദങ്ങൾ. അതിനെ ബലൂൺ പൊട്ടിക്കുന്ന അനായാസത്തോടെതെന്ന എ.പി. പൊട്ടിച്ചുകളഞ്ഞ സന്ദർഭങ്ങൾ വണ്ടൂർ സംവാദത്തിൽ ഉണ്ടായിരുന്നു. അതിലോന്നാണ് ആടിന്റെ സകാത്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം. ആടിന്റെ സകാത്ത് 42 ആടു കഴിഞ്ഞാൽ 120 ആടുകൾ തികയുന്നതിനിടക്ക് സകാത്തില്ല എന്നാണ് ഹദീഥിലുള്ളത്. ഇതെന്തു കണക്കാണ്. ഇത്തരം വിഡ്ഢിത്തങ്ങൾ നിറഞ്ഞ ഹദീഥുകളെ തള്ളണം എന്നു പറഞ്ഞ് ഹദീഥകളോട്മൊത്തത്തിൽ അവജ്ഞയുണ്ടാക്കാനാണ് വണ്ടൂർ സംവാദത്തിൽ ചേകനൂർ ശ്രമിച്ചിരുന്നത്. ഈ വാദം മുജാഹിദ് പക്ഷത്ത് ഖണ്ഡിക്കാൻ കഴിയില്ല എന്ന ധാരണയായിരുന്നു അദ്ദേഹത്തിനും അനുയായികൾക്കുമുണ്ടായിരുന്നത്. മുജാഹിദ് പക്ഷത്തെ പണ്ഡിതന്മാർപോലും ഇതിനെന്തായിരിക്കും എ.പി മറുപടി പറയുക എന്ന ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എ.പിയുടെ ബുദ്ധിപൂർവ്വകമായ മറുപടി ഇപ്രകാരമായിരുന്നു. ആടിന്റെ പ്രസവത്തെക്കുറിച്ച് സാമാന്യവിവരം പോലുമില്ലാത്തതുകൊണ്ടാണ് ചേകനൂർ മൗലവിക്ക് ഈ വിഡ്ഢിത്തം പറയേണ്ടിവന്നത്. സകാത്തു കൊടുത്ത ദിവസമുള്ള 40 ആടുകളിൽ 20 എണ്ണം പൂർണഗർഭിണികളാണെങ്കിൽ, ഒേന്നാ, രണ്ടോ ആഴ്ചക്കുള്ളിൽ ആടുകളുടെ എണ്ണം 120 കവിയാനിടയുണ്ട്. ആടിന് ഒരു പ്രസവത്തിൽ രണ്ടും മൂന്നും നാലുംവരെ കുട്ടികളുണ്ടാവും. ആട്ടിൻകുട്ടിക്ക് ഏഴു മാസമായാൽ ഗർഭധാരണം നടക്കും. ഗർഭധാരണം നടന്ന‍് അഞ്ചാം മാസം പ്രസവിക്കും നാൽപതിന്റെ അടുത്ത സ്റ്റേജ് 120 ആയി നിശ്ചയിക്കപ്പെട്ടിരുന്നില്ലെങ്കിൽ സകാത്തു കൊടുത്തതിന്റെ പിറ്റേന്നുതെന്ന വീണ്ടും സകാത്തുകൊടുക്കേണ്ട അവസ്ഥ വേന്നക്കാം. അതിനാൽ 40 ആട് കഴിഞ്ഞാൽ 120വരെ സകാത്തു വേണ്ട എന്ന ഹദീഥ് നൂറു ശതമാനം ബുദ്ധിപരമാണ്. ഭസ്വഹീഹായ ഹദീഥുകളെ സ്വന്തം യുക്തിക്കനുസരിച്ച് തള്ളിയിരുന്ന ചേകനൂറിനെ ബുദ്ധികൊണ്ടും പ്രമാണങ്ങൾകൊണ്ടും നേരിട്ട് തോൽപിക്കാൻ കഴിഞ്ഞു എന്നതാണ് വണ്ടൂർ സംവാദത്തിൽ നടന്നത്. ചോ: നേരത്തെ നമ്മൾ സംസാരിച്ചതു ഹദീഥ് സ്വീകാര്യമാവണമെങ്കിൽ അതിന് രണ്ടു സാക്ഷികൾ വേണമെന്ന ചേകനൂറിന്റെ വാദത്തെക്കുറിച്ചാണ്. ഇതിന്ന‍് തെളിവായി അവതരിപ്പിച്ചതു എന്തായിരുന്നു? ഉ: അൽബക്വറ സൂറത്തിൽ കടമിടപാട് സംബന്ധിച്ച ആയത്താണ് ഹദീഥിന്നു രണ്ടു സാക്ഷികൾ വേണം എന്നതിന് ചേകനൂർ തെളിവാക്കിയത്. ബ്ബസത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചുകൊണ്ട് നിങ്ങളന്യോന്യം വല്ല കടമിടപാടും നടത്തിയാൽ നിങ്ങൾ അത് എഴുതിവെക്കേണ്ടതാണ്. ഒരെഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിയേൊട അതു രേഖപ്പെടുത്തട്ടെ. ഒരെഴുത്തുകാരനും അല്ലാഹു അവന്നു പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാൻ വിസമ്മതിക്കരുത്. അവനത് എഴുതുകയും കടബാധ്യതയുള്ളവൻ(എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്റെ രക്ഷിതാവായ അല്ലാഹുവെ അവൻ സൂക്ഷിക്കുകയും(ബാധ്യതയിൽ)യാതൊന്നും കുറവു വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആൾ വിവേകമില്ലാത്തവനോ(വാചകം) പറഞ്ഞു കൊടുക്കാൻ കഴിവില്ലാത്തവനോ ആണെങ്കിൽ ആയാളുടെ രക്ഷാധികാരി അയാൾക്കുവേണ്ടി നീതിപൂർവ്വം(വാചകം) പറഞ്ഞുകൊടുക്കേണ്ടതാണ്. നിങ്ങളിൽപ്പെട്ട രണ്ടു പുരുഷൻമാരെ നിങ്ങൾ സാക്ഷി നിർത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷൻമാരായില്ലെങ്കിൽ നിങ്ങളിഷ്ടപ്പെടുന്ന സാക്ഷികളിൽ നിന്ന‍് ഒരു പുരുഷനും രണ്ടു സ്ത്രീകളുമായാലുംമതി. ഒരുവൾക്ക് തെറ്റുപറ്റിയാൽ മറ്റവൾ ഓർമിപ്പിക്കാൻ വേണ്ടി.(തെളിവുനൽകാൻ) വിളിക്കപ്പെട്ടാൽ സാക്ഷികൾ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് രേഖപ്പെടുത്തിവെക്കാൻ നിങ്ങൾ മടിക്കരുത്. അതാണ് അല്ലാഹുവിങ്കൽ ഭറ്റവും നീതിപൂർവകമായതും സാക്ഷ്യത്തിന് കൂടുതൽ ബലം നൽകുന്നതും നിങ്ങൾക്ക് സംശയം ജനിക്കാതിരിക്കാൻ കൂടുതൽ അനുയോജ്യമായിട്ടുള്ളതും. എന്നാൽ നിങ്ങളന്യോന്യം റൊക്കമായി നടത്തികൊണ്ടിരിക്കുന്ന കച്ചവടമിടപാടുകൾ ഇതിൽനിെന്നാഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതിൽ നിങ്ങൾക്കു കുറ്റമില്ല. എന്നാൽ നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോൾ സാക്ഷി നിർത്തേണ്ടതാണ്. ഒരെഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാൻ പാടില്ല. നിങ്ങളങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക അല്ലാഹു നിങ്ങൾക്കു പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏതുകാര്യത്തെപ്പറ്റിയും അറിയുള്ളവനാകുന്നു.ß (2: 282) ചോ: ഇതിലെവിടെയും ഹദീഥു സ്വീകരിക്കപ്പെടാൻ രണ്ടു സാക്ഷികൾ ഉണ്ടായിരിക്കണം എന്നു പറഞ്ഞതായിട്ടില്ലല്ലോ. പിെന്ന എങ്ങനെയാണ് ഇതുകൊണ്ട് അയാൾ തന്റെ വാദം സമർത്ഥിച്ചതു? ഉ: ഈ ആയത്തിലെ “ദാലികും അക്വ്സത്വു ഇൻദല്ലാഹി വഅക്വ്‌വമുലിശ്ശഹാദത്തിä (അതാണ് അല്ലാഹുവിങ്കൽ ഏറ്റവും നീതിപൂർവകമായതും സാക്ഷ്യത്തിന് കൂടുതൽ ബലം നൽകുന്നതും) എന്നതിലെ “അതാണ്ä(ദാലികും) എന്നത് “കടപ്പത്രം എഴുതി വെക്കൽä എന്നതിനോട് ബന്ധപ്പെടുത്തിയാണ് ക്വുർആൻ പറഞ്ഞത്. ചേകന്നൂർ അതിനെ സാക്ഷിത്വത്തിന് എന്നതിനോട് അന്വയിപ്പിച്ച് തട്ടിപ്പുനടത്തി. ശ്രോതാക്കളുടെ കണ്ണിൽ പൊടിയിട്ട് തൽക്കാലം പിടിച്ചുനിൽക്കാൻ വേണ്ടിയായിരുന്നു ഇത്. രണ്ടു സാക്ഷിവേണമെന്നു പറഞ്ഞത് കടപ്പത്രത്തിനു മാത്രമുള്ളതാണ്. ഇവിടെത്തൺറ്റെ വാദത്തോടുപോലും ചേകന്നൂരിന് നീതിപുലർത്താനായിട്ടില്ല. ചോ: അതെങ്ങനെയാണ്? ഉ: കടപ്പത്രത്തിനു രണ്ടു സാക്ഷി വേണമെന്നു പറഞ്ഞതിനെ ഹദീഥിന്റെ വിഷയത്തിൽ ക്വിയാസാക്കുകയാണ് അദ്ദേഹം ചെയ്തത്. ക്വിയാസ് പ്രമാണമല്ല. കള്ള ദൈവമാണ് എന്ന‍് പരിഹസിച്ചിരുന്ന അദ്ദേഹം അടിസ്ഥാനമില്ലാത്ത രണ്ടു സാക്ഷിവാദത്തിന് അതിനെ ഭകൂട്ടുപിടിച്ചു. അതാണ് തന്റെ അടിസ്ഥാനവാദത്തോടു പോലും അയാൾ നീതി പുലർത്തിയില്ല എന്നു പറഞ്ഞത്. ചോ: അതിരിക്കട്ടെ, കടപ്പത്രമെഴുതുമ്പോൾ രണ്ടു സാക്ഷി വേണമെന്നു മാത്രമേ ക്വുർആൻ പറഞ്ഞിട്ടുള്ളു എങ്കിലും അത് ഹദീഥു സ്വീകരിക്കപ്പെടുന്നതിന്നും വേണമെന്ന‍് ക്വിയാസാക്കിയാൽ എന്താണപാകത? ഉ: ക്വിയാസിന്റെ നിബന്ധന ഇക്കാര്യത്തിലില്ല എന്നതാണ് അപാകത. ക്വുർആനോ ഹദീഥോ ഒരു പ്രശ്നത്തിൽ പ്രഖ്യാപിച്ച വിധി, മറ്റൊരു വിഷയത്തിനു ബാധകമാക്കുന്നതിന്നാണ് ക്വിയാസ് എന്ന‍് പറയുന്നത്. അങ്ങനെ ചെയ്യണമെങ്കിൽ രണ്ടു പ്രശ്നത്തിലും തുല്യസ്വഭാവമുണ്ടായിരിക്കണം. അഥവാ രണ്ടിലും തുല്യദോഷമോ, തുല്യഗുണമോ തുല്യസ്വഭാവമോ ഉണ്ടായിരിക്കണം. ഉദാഹരണം കഞ്ചാവ് ഉപയോഗിക്കുന്നത് ഹറാമാണെന്ന‍് ക്വുർആനിലില്ലെങ്കിലും പണ്ഡിതലോകം അത് ഹറാമാണെന്ന‍് പറയുന്നു. മദ്യം ഹറാമാണെന്ന ക്വുർആൻ വാക്യത്തോട് ക്വിയാസ് ആക്കിയിട്ടാണ് പണ്ഡിതൻമാർ കഞ്ചാവ് ഹറാം എന്നു പറയുന്നത്. മദ്യത്തിലും കഞ്ചാവിലും മനുഷ്യരുടെ ബോധം നശിപ്പിക്കുക എന്ന തുല്യദോഷമുണ്ട് എന്നതാണ് ഇതിൽ പരിഗണിച്ചതു. എന്നാൽ കടപ്പത്രത്തിന്റെ സാക്ഷിത്വത്തിലും ഹദീഥിന്റെ സാക്ഷിത്വത്തിലും ഇത്തരത്തിലുള്ള തുല്യദോഷമില്ല. കടപ്പത്രമെഴുതുകയും സാക്ഷിനിൽക്കുകയും ചെയ്യുന്നത് കടം വാങ്ങിയ ആൾ അത് നിഷേധിച്ചാൽ കടം കൊടുത്തയാൾക്കു നഷ്ടമുണ്ടാകുന്ന അവസ്ഥ ഒഴിവാക്കാനാണ്. എന്നാൽ ഒരാൾ ഉദ്ധരിക്കുന്ന ഹദീഥ് മറ്റുള്ളവർ നിഷേധിച്ചാൽ അയാൾക്ക് ഒരു നഷ്ടവും വരാനില്ല. താൻ ഒരു സത്യം റിപ്പോർട്ട് ചെയ്തു, ആരും അതു സ്വീകരിച്ചില്ല എന്നല്ലാതെ ഭൗതിക നഷ്ടമോ പാരത്രിക നഷ്ടമോ അയാൾക്കുണ്ടാവില്ലേന്ന‍് ആർക്കും ആലോചിച്ചാലറിയാം. അതിനാൽ ചേകന്നൂർ ക്വിയാസ് അംഗീകരിച്ചാൽ പോലും ഈ വിഷയുമായി അതു യോജിക്കില്ല. ചോ: ഇനി താങ്കളെ വ്യക്തിപരമായി ഭബാധിച്ചിരിക്കാനിടയുള്ള കാര്യത്തെക്കുറിച്ച് ഒരു ചോദ്യം. ശിർക്കിെന്നതിരെ ഒരേ വേദിയിൽ താങ്കളോടൊപ്പമുണ്ടായിരുന്ന ചേകന്നൂർ മൗലവി തലതിരിഞ്ഞ വാദങ്ങളുമായി മാറിപ്പോയപ്പോൾ താങ്കൾ അസ്വസ്ഥനായോ? ഉ: ഒരു നല്ല കാര്യത്തിന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരായുധം നഷ്ടപ്പെട്ടാൽ ദുഃഖമുണ്ടാവുക സ്വാഭാവികമാണല്ലോ. ചേകന്നൂർ പുത്തൻവാദവുമായി വന്നപ്പോൾ എനിക്കും അതുണ്ടായി. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിൽ നിന്ന‍് ചേകന്നൂർ നമ്മുടെ കൂട്ടത്തിൽ വന്ന‍് ശിർക്കിനെതിരെ ഖണ്ഡനത്തിനും വാദപ്രതിവാദത്തിനും ഒരുങ്ങിയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നീട് പല പുതിയ വാദങ്ങളും അദ്ദേഹം ഉന്നയിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു. ജനങ്ങൾക്ക് ഒരു പകാരമില്ലാത്ത കാര്യങ്ങൾ എന്തിനാണ് അവരോടു പറയുന്നത് എന്ന‍്. അതു പറയുക തെന്ന വേണം എന്ന‍് വാശിപിടിച്ചപ്പോൾ ഞാൻ മാനസികയി അയാളിൽ നിന്ന‍് അകളാൺ തുടങ്ങി. ചോ: ഹദീഥു പണ്ഡിതൻമാരാരും വെച്ചിട്ടില്ലാത്ത ഒരു നിബന്ധ അദ്ദേഹം വെക്കാൻ കാരണം ക്വർആനിനോടുള്ള അമിത സ്നേഹം കൊണ്ടും ക്വുർആൻകൊണ്ടുമാത്രം മുസ്ലിംകളുടെ കർമങ്ങൾ നിർവഹിക്കാൻ കഴിയും എന്ന വിശ്വാസം കൊണ്ടുമായിരുേന്നാ? ഉ: ക്വുർആനിനെ സ്നേഹിക്കുന്ന ആൾക്ക് ഹദീഥിനെ നിരാകരിക്കാൻ കഴിയില്ല. കാരണം റസൂലിനെ അനുസരിച്ചവൻ അല്ലാഹുവെ അനുസരിച്ചു എന്നാണ് ക്വുർആൻ പറഞ്ഞത്. നമസ്കാരം ഹജജ് എന്നിയുടെ രൂപം, സകാത്തിന്റെ ഇനങ്ങൾ, നിസ്വാബ് എന്നിവ ഹദീഥിൽ നിേന്ന നമുക്ക് കിട്ടുകയുള്ളൂ. അതിനാൽ ചേകന്നൂരിന്റേത് മനഃപൂർവമായ ഒരു കാടുകയറ്റം തെന്നയായിരുന്നു. ഇതുവഴി ജനശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു അയാളുടെ പ്രധാന ലക്ഷ്യം.
No comments:
Post a Comment